കണ്ണൂര്‍ കേളകത്ത് ഒരുവയസുള്ള കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കണിച്ചാര്‍ ചെങ്ങോം കോളനിയില്‍ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്‍ദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ കമീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഡബ്ല്യൂഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ സീന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഹ്‌ലിയുടെ ചിത്രം സീന പങ്കുവെച്ചത്. അടിക്കൂറുപ്പ് ഒന്നും നല്‍കാതെ താരം ചിത്രം മാത്രം പങ്കുവെച്ചത് ആരാധകരെ കുഴച്ചു.
ചിത്രം മാത്രമാണ് സീന പങ്കുവെച്ചതെങ്കിലും ആരാധകര്‍ അതിന് കൃത്യമായ നിര്‍വ്വചനം നല്‍കി കഴിഞ്ഞു. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനോപ്പമാണ് താനെന്ന് സീന പറയാതെ പറഞ്ഞെന്നുമാണ് ആരാധകര്‍ പറയുന്നത്.
ആദ്യമായല്ല സീന കോഹ് ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇതിനു മുമ്പ് 2019 ലെ ലോക കപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പും ഇതുപോലെ കോഹ്‌ലിയുടെ ചിത്രം ജോണ്‍സീന പങ്കുവെച്ചിരുന്നു.
ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.
View this post on Instagram
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയ കെ സുരേന്ദ്രൻ ഇന്ന് കേരളത്തിലേക്ക് മടങ്ങും.
സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോഴായിരുന്നു കെ സുരേന്ദ്രൻ ഡൽഹിയിലെത്തിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിൽ തുടരുകയായിരുന്നു സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനാവാതെയാണ് സുരേന്ദ്രൻ മടങ്ങുന്നത്.
ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരുമായി സംസ്ഥാനത്തെ സംഘടനാ സ്ഥിതി ചർച്ച ചെയ്തു.
സുരേന്ദ്രന്റെ നേതൃത്വത്തിൽ ആർഎസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വം താക്കീത് നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി മുരളീധര വിരുദ്ധ വിഭാഗം ശക്തമായി രംഗത്തുണ്ട്. ഈ മാസം 16ന് മുൻ സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്ന് കെ സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കാനാണ് മുരളീധര വിരുദ്ധ വിഭാഗം നേതാക്കളുടെ തീരുമാനം.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് എതിരെ സംസാരിച്ചതിന്റെ പേരിൽ സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഐഷയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് അഭിഭാഷകൻ കാളീശ്വരം രാജ് പ്രതികരിച്ചു. 1962ലെ കേദാർനാഥ് സിംഗ് കേസിൽ വന്ന ഭരണഘടനാബെഞ്ചിന്റെ വിധിയും മാധ്യമപ്രവർത്തകൻ വിനോദ് ദുവാ കേസിലെ സുപ്രീം കോടതിവിധിയും അനുസരിച്ച് ഐഷയ്‌ക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയത്. ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല,’ കാളീശ്വരം രാജ് പറഞ്ഞു.
മീഡിയ വൺ ചാനൽ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്.
ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമർശം. എന്നാൽ പരാതി നൽകിയ ദ്വീപ് ബിജെപി പ്രസിഡന്റിന് എതിരെ പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തി. പലരും പാർട്ടി വിടുകയും ചെയ്തിരിക്കുകയാണ്. ലക്ഷദ്വീപിലെ ബിജെപിക്കും ക്ഷീണമായിരിക്കുകയാണ് ഇപ്പോൾ ഉയർന്ന വിവാദങ്ങൾ.
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി ഐഷ സുൽത്താന ചാനൽ ചർച്ചകളിൽ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേൽ ശ്രമിക്കുന്നതെന്ന് ഐഷ സുൽത്താന പറഞ്ഞിരുന്നു.
ദ്വീപിന്റെ വികസനത്തിന് തങ്ങൾ എതിരല്ലെന്നും ഉത്തരേന്ത്യൻ സംസ്‌കാരം ദ്വീപ് നിവാസികളിൽ അടിച്ചേൽപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.
ജോജി തോമസ് (അസോസിയേറ്റ് എഡിറ്റർ)
യുകെയിലെ മുൻനിര മലയാളം മാധ്യമമായ മലയാളംയുകെ കെട്ടിലും മട്ടിലും, രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങളുമായാണ് ഇന്ന് വായനക്കാരുടെ മുമ്പിലെത്തുന്നത്. മലയാളം യുകെ പുതിയ രൂപത്തിൽ വായനക്കാരുടെ മുമ്പിൽ എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേ മുന്തിയ പരിഗണന നൽകിയത് പ്രിയ വായനക്കാരുടെ വായനാനുഭവം വർദ്ധിപ്പിക്കുക എന്നതിനായിരുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് . നിലവിലുള്ള പേജുകൾക്ക് പുറമേ വായനക്കാരുടെ ആവശ്യം പരിഗണിച്ച് ബിസിനസ്/ ടെക്നോളജി ,സിനിമ തുടങ്ങിയ പേജുകളും കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മാധ്യമങ്ങളോടു കിടപിടിക്കുന്ന ഓൺലൈൻ പോർട്ടൽ മലയാളം യുകെയ്ക്കായി നിർമ്മിച്ചത് വെബ് ഡിസൈനിംഗിൽ ഇന്ത്യയിൽതന്നെ മുൻനിരയിലുള്ള സ്ഥാപനമാണ്. മലയാളം യുകെയിൽ പുതുമകളുമായി വായനാനുഭവം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഡയറക്ട് ബോർഡ് മെമ്പേഴ്‌സ് പുതിയ ഡിസൈൻ ഇന്ന് പുറത്തിറിക്കിയിരിക്കുന്നത്.
ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു . കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .
വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു
നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അഫ്ഗാൻ ജയിലില്‍ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യ തള്ളിക്കളഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ വെച്ച് ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു.
ഐ.എസ്. ഭീകരനായിരുന്ന ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിന്‍ വിന്‍സെന്റിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെര്‍ലിന്‍ ജേക്കബ് പാലത്ത്. ഭര്‍ത്താവ് ബെസ്റ്റിന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരന്‍ അബ്ദുള്‍ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുന്‍ ഭാര്യമാരിലൊരാള്‍ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവര്‍ത്തകൻ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയില്‍.
കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകള്‍ പറയുന്നു.
പെണ്‍കുട്ടിയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് നിമിഷയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.
കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് 2015 നവംബറില്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്.കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് നിമിഷ ഫാത്തിമ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളും ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യം പറഞ്ഞപ്പോള്‍ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വെച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്കു നല്‍കിയ സൂചന. അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി 2016ജൂണ്‍ 4-ന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല.
ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറഞ്ഞിരുന്നു.. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറഞ്ഞിരുന്നു.ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങള്‍ ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയിയില്ലെന്നാണ് നേരത്തെ ഇരുവരും വ്യക്തമാക്കിയത്.
ആരോടും ശത്രുതയും പിണക്കങ്ങളും പരിഭവവും ഇല്ലാതെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന വയോധിക ദമ്പതിമാരെ മുഖംമൂടി സംഘം ആക്രമിച്ചു കൊലപ്പെടുത്തിയ വാർത്ത വിശ്വസിക്കാൻ കഴിയാതെ താഴെ നെല്ലിയമ്പം. അപ്രതീക്ഷിതമായ സംഭവം നാടിനെ നടുക്കിയിരിക്കുന്നു. ചെറിയ അടിപിടി സംഭവങ്ങൾ പ്രദേശത്ത് നടക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു ക്രൂരമായ കൊലപാതകം ആദ്യമാണ്.
ശത്രുക്കൾ പോലും നമിച്ചു പോകുന്ന പ്രകൃതമായിരുന്നു ഇവരുടെയൊന്നും എങ്ങനെയാണിത് സംഭവിച്ചു എന്നുമാണ് നാട്ടുകാർ ഒന്നടങ്കം ചോദിക്കുന്നത്. വ്യാഴം രാത്രിയാണ് താഴെ നെല്ലിയമ്പം കാവടം റോഡിൽ ഭജനമഠത്തിന് സമീപം ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ തനിച്ചു താമസിക്കുന്ന റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവനെയും പത്മാവതിയെയും മുഖംമൂടി സംഘം ആക്രമിച്ചത്. കഴുത്തിനും വയറിനും കുത്തേറ്റ കേശവൻ സംഭവസ്ഥലത്തു തന്നെ മരിച്ചെങ്കിലും പത്മാവതി മാനന്തവാടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾക്ക് ഒരുങ്ങവേയാണു മരണത്തിന് കീഴടങ്ങിയത്.
തങ്ങളെ ആക്രമിച്ചത് മുഖംമൂടി ധരിച്ച സംഘമാണെന്ന് ആക്രമണത്തിനിരയായ പത്മാവതി ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെ അലർച്ചകേട്ട് പത്മാലയത്തിൽ എത്തിയവർ കാണുന്നത് രക്തത്തിൽ കുളിച്ച ദമ്പതികളെയായിരുന്നു. ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ മുകൾനിലയിൽ നിന്ന് എന്തോ ശബ്ദം കേട്ടുവെന്നു പത്മാവതി പറഞ്ഞു.
എന്താണെന്ന് നോക്കുന്നതിനായി കേശവൻ പടികയറി മുകൾ നിലയിലേക്ക് കയറാനൊരുങ്ങുമ്പോൾ മുഖംമൂടി ധരിച്ചവർ ഇറങ്ങി വന്നു കഴുത്തിനും വയറിനും കുത്തി വീഴ്ത്തുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ തനിക്കു നെഞ്ചിനും കഴുത്തിനും ഇടയിലായി കുത്തു കിട്ടിയെന്നു പത്മാവതി പറഞ്ഞു. സംഭവത്തിനിടെ മുറിയുടെ വാതിലിന്റെ ഓടാമ്പൽ ഇട്ടെങ്കിലും പ്രതികൾ ഓടാമ്പൽ ഊരിയാണ് പുറത്ത് പോയതെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പത്മാവതി പറഞ്ഞിരുന്നു.
കൊല്ലണമെന്നുദ്ദേശിച്ചുതന്നെ കുത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ തോട്ടത്തിന് പിറകിൽ വയലും അതിന് പിന്നിൽ പുഴയുമാണുള്ളത്. തോട്ടത്തിന്റെ മുകൾഭാഗത്ത് താഴെ നെല്ലിയമ്പം കാവടം ടാറിങ് റോഡും. സംഭവശേഷം മുഖംമൂടി ധാരികൾ ഏതുവഴി പോയെന്ന് അറിവായിട്ടില്ല. ഡോഗ് സ്ക്വാഡിലെ പിങ്കി എത്തി ആദ്യം വീടിന് പിറകിലും പിന്നീട് റോഡ് വഴി ഇവർ വിറ്റ സ്ഥലത്തുകൂടെ സ്കൂൾ റോഡിനടുത്തു വരെ എത്തി. റോഡിൽ രക്തക്കറ എന്ന് സംശയിക്കുന്ന രണ്ടിടങ്ങളിൽ പിങ്കി മണം പിടിച്ചിരുന്നു.
കൊലപാതകത്തിനു പിന്നിൽ മോഷണമാകാൻ സാധ്യതയില്ലെന്ന് ബന്ധുവായ റിട്ട. തഹസിൽദാർ നാരായണൻ നമ്പ്യാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ രാത്രി 8 മണിയേ ആയുള്ളൂ ഈ സമയം മോഷ്ടാക്കൾ കയറാൻ സാധ്യതയില്ല. കൂടാതെ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ഒന്നും നഷ്ടപ്പെട്ടതായി കണ്ടില്ല.
വാതിലുകൾ പൊളിച്ചിട്ടുമില്ല. ഇവരോട് ശത്രുതയുള്ളവരും അറിവിൽ ഇല്ല. കേശവന് ലഭിക്കുന്ന പെൻഷനും തോട്ടത്തിൽ നിന്ന് ലഭിക്കുന്ന ആദായവുമേ വീട്ടിലുണ്ടാകൂ. മക്കൾക്ക് സ്ഥലം വീതം വച്ച് നൽകിയിട്ടുമുണ്ട്. പൊലീസ് സമഗ്രമായി അന്വേഷിച്ചാൽ പ്രതികൾ പിടിയിലാകും എന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
നമ്മളെയൊക്കെ ഒത്തിരി ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരിക്കുന്ന കലാകാരന്മാരിൽ പലരും കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും ജീവിതത്തിലെ ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും പെട്ട് ഒരു നേരത്തെ മരുന്നിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. ഇത്തരത്തിലുള്ള കലാകാരന്മാരുടെ ഉന്നമനത്തിനായിട്ട് ആരംഭിച്ച മാക്സ് അവശ കലാകാരന്മാർക്കായിട്ട് മെഡി ഹെൽപ്പെന്ന പദ്ധതി നാളെ ആരംഭിക്കുകയാണ്.
ഗാനമേള, സ്റ്റേജ് കലാകാരന്മാർ, ലൈറ്റ് & സൗണ്ട്സ് കലാകാരന്മാർ എന്നിവരുടെ ക്ഷേമം ലക്ഷ്യമാക്കി 2018 ആഗസ്റ്റ് 25ാം തീയതി രൂപീകൃതമായി 12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഭരണ സാരഥ്യത്തിൽ 7 – 11-2018 -ൽ പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ജോസ് കെ മാണി എം പി പ്രമുഖ കലാകാരന്മാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ സിനി ആർട്ടിസ്റ്റ് മിയ ജോർജ് മാക്സ് ചാരിറ്റി സംഘടനയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന കലാകാരന്മാരെ പ്രസ്തുത ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.
ഇരു വൃക്കകളും തകരാറിലായ ഗായകൻ കെ കെ പ്രകാശ്, ക്യാൻസർ ബാധിതനായ ഗായകൻ സാബു നമ്പ്യാകുളം എന്നിവർക്ക് ഇതിനോടകം റോഡ് ഷോയിലൂടെ സമാഹരിച്ച് നല്ലൊരു തുക(2.75 ലക്ഷം) ചികിത്സസഹായം നൽകുവാൻ കഴിഞ്ഞു. ഈ ധനസമാഹരണ പരിപാടിയിൽ പ്രമുഖ രാഷ്ട്രീയനേതാക്കന്മാർ പോലീസ് അധികാരികൾ പ്രമുഖ കലാകാരന്മാർ എന്നിവരുടെ സജീവ സഹകരണവും മേൽനോട്ടവും ഉറപ്പാക്കുവാൻ മാക്‌സിനു കഴിഞ്ഞു.
അംഗങ്ങക്കെല്ലാം ഇൻഷ്വറൻസ് ഏർപ്പെടുത്തിയതിൻപ്രകാരം അപകടത്തിൽ മരണപ്പെട്ട കലാകാരൻ രാഹുൽ രാജിന്റെ കുടുംബത്തിന് ഇൻഷ്വറൻസ് പരിരക്ഷ(1 ലക്ഷം ) ലഭ്യമാക്കുന്നതിനു കഴിഞ്ഞു. അപകടത്താലോ രോഗത്താലോ ആശുപത്രിയിൽ അഡ്മിറ്റാകുന്നവർക്ക് ചികിത്സാ സഹായവും ചെയ്തുപോരുന്നു.
2019 ഏപ്രിൽ 12-ാം തീയതി കേരള സംഗീത നാടക അക്കാദമിയുടെ രജിസ്ട്രേഷൻ ലഭിച്ചത് മാക്സിൻെറ പ്രവർത്തനമികവിന്റെ അംഗീകാരമായി. അഖില കേരളാ അടിസ്ഥാനത്തിൽ കലാ മത്സരങ്ങളും ജയിലുകൾ അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ചാരിറ്റീപ്രവർത്തനങ്ങളും മെഡിക്കൽ ക്യാമ്പുകളും മാക്സ് നടത്തി പോരുന്നു.
നിപ്പ, ഓഖി, തുടരെയുണ്ടായ പ്രളയങ്ങൾ ഇപ്പോൾ കോവിഡ് 19 ദുരിതങ്ങൾക്കുമീതെ ദുരിതങ്ങളാലെ തകർന്ന് കണ്ണീരിലായ കലാകാരന്മാരെ, അവരുടെ കുടുംബങ്ങളെ കിറ്റുകളായും ചികിത്സാ സഹായമായും സുമനസുകളുടെ സഹായത്തോടെ ചേർത്തുപിടിക്കുവാൻ കഴിഞ്ഞു എന്നത് ചാരിതാത്ഥ്യം നൽകുന്നു.
സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഒരു ഫണ്ടുശേഖരണ പരിപാടി പ്ലാൻ ചെയ്തെങ്കിലും. ഞങ്ങളുടെ സ്വപ്നസാക്ഷാൽക്കാരത്തിന് കോവിഡ് മഹാമാരി തടസമായി. ഈ പശ്ചാത്തലത്തിൽ ഗുരുതരരോഗബാധിതരും സ്ഥിരമായി മരുന്നു കഴിക്കുന്നവരും പറഞ്ഞറിയിക്കാൻ കഴിയാത്തവിധം ദുരിതത്തിലാണ്. അവരെ സഹായിക്കുക എന്ന വലിയ ഒരു കർത്തവ്യമാണ് മാക്സിൻെറ മുമ്പിലുള്ളത്. ഓണത്തിന് കലാകാരന്മാർക്ക് കിറ്റ് വിതരണം നൽകാനും പദ്ധതിയുണ്ട്.
ഇതിലേയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്. ഗവണ്മെന്റ് നിയമ നിബന്ധനകൾക്കും ഓഡിറ്റിoഗിനും വിധേയമായി സുതാര്യവും സത്യസന്ധവുമായ പ്രവർത്തനങ്ങൾക്ക് അംഗങ്ങളുടെയും, അഭ്യുദയകാംഷികളുടെയും ഉറച്ച പിന്തുണയാണുള്ളത്. അതാണ് ഞങ്ങളെ മുമ്പോട്ട് നയിക്കുന്നത്.
എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.
Music Artists’ Charitable Society,Account No:- 11150200002376 Federal Bank,Poovarany Branch,IFSC:- FDRL0001115
ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.
വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു.
അതുകൊണ്ടു തന്നെ ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥി ആയും രഞ്ജിനി എത്തി. വിവാദങ്ങൾ നിറഞ്ഞ തന്റെ ജീവിതം തുറന്നു പറയാൻ ഉള്ള വേദിയാക്കി മാറ്റി താരം അവിടെ. രഞ്ജിനിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിച്ച വ്യാജ എം എം എസ് ക്ലിപ്പിനെ കുറിച്ച് അവതാരിക ചോദിച്ചപ്പോൾ അത് താനല്ലന്നും ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വർഷം പഴക്കമുള്ളതാണ് തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ടാണ് വിളിച്ച് പറഞ്ഞതെന്നും അപ്പോൾ ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു.
സ്ത്രീയെന്ന നിലയിൽ പലപ്പോഴും ആ ക്രമണ ങ്ങൾ നേരിട്ടിട്ടുള്ള രഞ്ജിനി അത്തരക്കാർക്ക് എതിരെ പ്രതികരിക്കാനും ധൈര്യം കാണിച്ചിട്ടുണ്ട്. ഒരിക്കൽ മറഡോണ കേരളത്തിൽ എത്തിയ പരിപാടിയിൽ ആങ്കറായി എത്തിയത് രഞ്ജിനിയായിരുന്നു. അന്ന് അനാവിശ്യനായി രഞ്ജിനിയെ സ്പർശിച്ചവർക്ക് എതിരെ രഞ്ജിനി പ്രതികരിക്കുകയും പിന്നീട് അത് വാർത്തയായി മാറുകയും ചെയ്തു.
അന്ന് നടന്ന കാര്യങ്ങൾ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. മറഡോണ വന്ന ആവേശത്തിലായിരുന്നു എല്ലാവരും ഷോ കഴിഞ്ഞ് വണ്ടി എത്തുന്നതിന് മുൻപേ താൻ പുറത്തിറങ്ങിയെന്നും ചെന്ന് ഇറങ്ങിയത് യുവാക്കളുടെ ഇടയിലേക്കായിരുന്നു. തിരക്കിനിടയിൽ താഴെ നിന്നും മുകളിൽ നിന്നും കൈകൾ സ്പർശിച്ചുവെന്നും പോലീസ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ അവരെകൊണ്ട് സാധിച്ചില്ലെന്നും താരം പറയുന്നു.
താൻ കിട്ടിയവരെ എല്ലാം അടിച്ചുവെന്നും തന്റെ ശരീരത്തിൽ അപരിചിതർ തൊടാൻ പറ്റില്ലെന്നും തനിക്ക് ഇഷ്ടമുള്ള ആളെ കെട്ടിപ്പിടിക്കും എന്ന് കരുതി തന്റെ ദേഹത്ത് പിടിക്കാൻ ആർക്കും അവകാശമില്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.
ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിക്‌ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പള്ളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണ (19) ആണ് പോലീസ് പിടിയിലായത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്ന് വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
എസ്‌ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടിക് ടോക്കില്‍ നിറഞ്ഞുനിന്നിരുന്ന പ്രതി ഇന്‍സ്റ്റാഗ്രാം റീലുകളിലും സജീവമായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാന്‍ഡ് ചെയ്തു.