യുകെയിലെ രോഗപ്രതിരോധത്തെ മുഴുവൻ താറുമാറാക്കി ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് മാറ്റി വെയ്ക്കേണ്ട സാഹചര്യത്തിന് കാരണമായ ഡെല്റ്റ വേരിയന്റിൻെറ സാന്നിധ്യം കേരളത്തിലും. അപ്പർ കുട്ടനാടിൻെറ ഭാഗമായ പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില് കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്റ്റ പ്ലസ് കണ്ടെത്തി. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തും.
സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില് ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. കടപ്ര പഞ്ചായത്തിലെ 14-ാം വാര്ഡിലെ നാല് വയസുള്ള ആണ്കുട്ടിയിലാണ് ഡെല്റ്റ പ്ലസ് കണ്ടെത്തിയത്. കുട്ടി ഉള്പ്പെട്ട വാര്ഡ് ലാര്ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര് ഏരിയയാണ്.
മെയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക (ജീനോമിക്) പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്റ്റ പ്ലസ് കണ്ടെത്തിയത്.
പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത് പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ- ആമിന, മക്കൾ- തുഷാര, പ്രസൂന.
മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. നാഥാ നീ വരും കാലൊച്ച കേട്ടെൻ.. ഏതോ ജന്മ കല്പനയിൽ.. ശര റാന്തൽ തിരി താഴും..പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ രചിച്ചു. 1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചിനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇ-യും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു. 1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു.
മലയാളസിനിമയില് ഇരുപതുവര്ഷത്തിലേറെ നിറഞ്ഞുനിന്ന ഗാനരചിതാവാണ് പൂവച്ചല് ഖാദര്. പലഗാനങ്ങളും ചിത്രങ്ങളെക്കാള് ജനപ്രിയമായി.. എഴുപത്– എണ്പത് കാലഘട്ടങ്ങളില് പൂവച്ചല് ഖാദറിന്റെ പാട്ടില്ലാത്ത ചിത്രങ്ങള് അപൂര്വമായിരുന്നു.
അജ്ഞാതവാസം കഴിഞ്ഞെത്തിയ മഴവില്ലുതന്നെയായിരുന്നു പൂവച്ചല് ഖാദര്. കുട്ടിക്കാലത്തെ തുടങ്ങിയ സാഹിത്യവാസനയുടെ ചലച്ചിത്രയാത്ര അവിടെ തുടങ്ങി. പീറ്റര്–റൂബന് ടീം ഈണമിട്ട ഗാനങ്ങള് ഏറെ ശ്രദ്ധേയമായി. 1972 -ൽ കവിതഎന്ന ചിത്രത്തിൽ കവിതകൾ എഴുതിയാണു സിനിയിലെത്തിയത്. ഗാനരചന നിർവ്വഹിച്ച ആദ്യചിത്രമാണ് കാറ്റുവിതച്ചവൻ. എന്നാല് ആദ്യം പുറത്തിറയങ്ങിയത് ചുഴി എന്ന ചിത്രമാണ്. സംഗീതം നിര്വഹിച്ചതാകട്ടെ എം.എസ്. ബാബുരാജ്
1948 ലെ ക്രിസ്മസ് ദിനത്തില് ജനിച്ച ഖാദര് പൂവച്ചല് എന്ന ഗ്രാമത്തെ പ്രശസ്തിയുടെ നെറുകയില് പടിപടിയായെത്തിക്കുകയായിരുന്നു ആര്യനാട് സര്ക്കര് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം എഞ്ചിനീയറിങില് ഉപരിപഠനം. ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ചു. ആ സമയത്തു തന്നെ കവിതകൾ കൈയെഴുത്തു മാസികകളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചു. നാടകങ്ങൾക്കു വേണ്ടിയും, ആകാശവാണിക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു.
ആദ്യകാലത്തുതന്നെ ഹിറ്റ്പാട്ടുകളുടെ രചയിതാവായി അദ്ദേഹം പ്രേംനസീറിനുവേണ്ടിയായിരുന്നു ഈ ഗാനം കെ.വി. മഹാദേവന്, എ.ടി ഉമ്മര്, എം.എസ്. വിശ്വനാഥന് ,കെ. രാഘവന്, ജി. ദേവരാജന്, എം.ജി. രാധാകൃഷ്ണന് തുടങ്ങിയ പ്രമുഖ സംഗീതകാരന്മാര്ക്കുവേണ്ടി അദ്ദേഹം പാട്ടെഴുതി. എഴുപതുകളുടെ ഒടുക്കവും എണ്പതുകളുടെ തുടക്കവും ഗാനരചന പൂവച്ചല് ഖാദര് എന്ന എഴുതിക്കാണിക്കാത്ത ചിത്രങ്ങളുണ്ടായില്ലെന്നുതന്നെ പറയാം. ഭക്തിഗാനങ്ങളിലും കാണാം ആ കയ്യൊപ്പ് യേശുദാസ്, ജയച്ചന്ദ്രന്, എസ്. ജാനകി, വാണി ജയറാം എന്നിവരൊക്കെ അദ്ദേഹത്തിന്റെ വരികളുടെ ഭംഗി ആസ്വദിച്ചുപാടി. പ്രണായാര്ദ്രമായിരുന്നു അദ്ദേഹത്തന്റെ ഗാനങ്ങളെറെയും ശ്യാം, കെ. ജെ. ജോയ്, രവീന്ദ്രന് ,ജോണ്സണ് തുടങ്ങിയവരെല്ലാം ആ വരികളുടെ സംഗീതം തിരിച്ചറിഞ്ഞവരാണ് ഒരുവര്ഷം തന്നെ ഡസനിലേറെ ചിത്രങ്ങള്ക്ക് അദ്ദേഹം പാട്ടെഴുതി സിനിമമാറി, നായകന്മാര് മാറി. ഗാനരചിതാവ് മാറാത്ത എണ്പതുക.ള് ഇളരാജ പകര്ന്ന ഈണത്തിന് പൂവച്ചല് ഖാദറിന്റെ നല്കി വരികള് ഇങ്ങന കഥാഗാനങ്ങളും അദ്ദേഹം ഒരുക്കി. അക്കാലത്തെ കല്യാണ വീഡിയോകളിലെ സ്ഥിരംഗാനമായിരുന്നു ഇത്. ജോണ്സന്റെ മിക്ക ഹിറ്റുകളുടെയും വരികള് പൂവച്ചല് തന്നെയായിരുന്നു
എല്ലാത്തരംസിനിമകളും സന്ദര്ഭങ്ങളും അദ്ദേഹത്തിന് എളുപ്പം വഴങ്ങി. ഫിലിം ക്രിട്ടിക്സ് അവാര്ഡ്, കേരള സംഗീതനാടക അക്കാദമി അവാര്ഡ്, ഓള് കേരള മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്കരന് പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ശ്യാമുമൊന്നിച്ച് അദ്ദേഹമൊരുക്കിയ പൂമാനം ഇന്നും സൂപ്പര് ഹിറ്റാണ് താളവട്ടം എന്ന സിനിമയുടെ വിജയത്തിന് പിന്നില് പൂവച്ചലിന്റെ ഗാനങ്ങളുമുണ്ട് അടുത്തകാലത്തെ ബാന്ഡ് സംഘങ്ങള്പോലും പാടുന്നതാണ് പൂവച്ചലും ജോണ്സണും ചേര്ന്നൊരുക്കിയ ഈ ഗാനം. കളിവീണ, പാടുവാന് പഠിക്കുവാന് എന്നീ കവിതാ സമാഹാരങ്ങള് പുറത്തിറക്കി. 365 സിനികള്ക്കായി അദ്ദേഹം 1041 പാട്ടുകള് എഴുതി. ആയിരംനാവാല് പറഞ്ഞാലും തീരില്ല പൂവച്ചര് ഖാദറിന്റെ പാട്ടുവിശേഷം. മറക്കില്ലൊരിക്കലും കവി മനസിലലിഞ്ഞപാട്ടുകള്
ഒമിനി വാൻ നിയന്ത്രണം വിട്ട് കുളത്തിലേക്കു മറിഞ്ഞ് അച്ഛനും മകളും മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു മകൾ നീന്തി രക്ഷപ്പെട്ടു. അരുമന വെള്ളാങ്കോട് സ്വദേശിയും റബർ വ്യാപാരിയുമായ രാജേന്ദ്രൻ (55), മകൾ ഷാമിനി(21) എന്നിവരാണ് മരിച്ചത്. കരുങ്കൽ– ചെല്ലങ്കോണം റോഡിൽ ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. വ്യാപാര ആവശ്യവുമായി ബന്ധപ്പെട്ട് കരുങ്കലിൽ ഒരാളെ കണ്ട ശേഷം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന രാജേന്ദ്രനും മക്കളായ ഷാമിനിയും, ശാലിനിയും സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ ശെമ്മാകുളത്തിലേക്ക് മറിയുകയായിരുന്നു.
കുളത്തിൽ വെള്ളം അധികമായിരുന്നതിനാൽ കാർ വെള്ളത്തിൽ മുങ്ങുകയുണ്ടായി. കാറിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് പ്രദേശവാസികൾ എത്തുമ്പോഴേക്കും കാർ വെള്ളത്തിൽ മുങ്ങി. ഇതിനിടെ കാറിലുണ്ടായിരുന്ന ശാലിനി കാറിന്റെ വാതിൽ തുറന്ന് നീന്തി കരയ്ക്കെത്തി. കുഴിത്തുറയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെയും മണ്ണ് മാന്തി യന്ത്രത്തിന്റെയും സഹായത്തോടെ കുളത്തിൽ മുങ്ങിയ കാറിനെ പുറത്തെടുക്കുകയുണ്ടായി. കാറിൽ ഉണ്ടായിരുന്ന രാജേന്ദ്രനും ഷാമിനിയും മരിച്ചിരുന്നു. ഷാമിനി അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ്. കരുങ്കൽ പൊലീസ് അന്വേഷണം നടത്തുന്നു.
കോഴിക്കോട് രാമനാട്ടുകരയില് വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്ണക്കടത്തു സംഘത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിക്കുന്നു. കരിപ്പൂര് വിമാനത്താവളത്തില് കൊടുവള്ളിയില് നിന്നുള്ള സംഘം എത്തിയത് മൂന്ന് കാറുകളിലെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് കോടതിയില് ഹാജരാക്കുന്ന ചെര്പ്പുളശേരി സ്വദേശികളെ പൊലീസ് കസ്റ്റഡിയില് ആവശ്യപ്പെടും.
വിദേശത്തു നിന്നും മലപ്പുറം സ്വദേശി കരിപ്പൂര് വിമാനത്താവളത്തിലെത്തിച്ച ഒരു കോടിയോളം വിലമതിക്കുന്ന സ്വര്ണം വാങ്ങാനാണ് മൂന്ന് വാഹനങ്ങളില് കൊടുവള്ളി സംഘം എത്തിയത്. ഇതില് ഒന്ന് മഹാരാഷ്ട്രാ രജിസ്്ട്രേഷനിലുള്ളതാണ്. വിമാനത്താവളത്തില് സ്വര്ണവുമായി കസ്റ്റംസ് പിടിയിലാകുമ്പോള് മലപ്പുറം സ്വദേശി കണ്ണൂര് സ്വദേശിയെയാണ് ആദ്യം വിളിച്ചത്.
ഫോണ് നമ്പര് കേന്ദ്രീകരിച്ച് ഇയാള് കൊടുവള്ളിയിലുള്ള സംഘത്തിലുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊടുവളളി സംഘം വിമാനത്താവളത്തില് സ്വര്ണം വാങ്ങാനെത്തുന്നു എന്ന വിവരം ചെര്പ്പുളശേരിയില് നിന്നു വന്ന പതിനഞ്ചംഗ സംഘത്തിന് നല്കിയ ആളെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അപടകടത്തില്പ്പെട്ട വാഹനത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങളിലെ എട്ടുപേര്ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. സംഘം ചേര്ന്നുള്ള കവര്ച്ചാശ്രമം എന്ന വകുപ്പാണ് ഇവര്ക്കെതിരെ ചുമത്തിയത്. കൊണ്ടോട്ടി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇവരെ ഇന്ന് കോടതിയില് ഹാജരാക്കും. കൂടുതല് ദുരൂഹതയുള്ളതില് കസ്റ്റഡിയില് ആവശ്യപ്പെടും. ഇവരുടെ കൂട്ടത്തിലുള്ള രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ട്. അപകടത്തില് ഉള്പ്പെട്ട ലോറി ഡ്രൈവറെ സ്വന്തം സ്വന്തം ജാമ്യത്തില് വിട്ടു.
1922 ജൂണ് 19ന് 150 വിദ്യാർഥികളുമായി പാറേൽ പള്ളിക്ക് സമീപത്തുള്ള കെട്ടിടത്തിൽ തുടക്കംകുറിച്ച ചങ്ങനാശേരി എസ്ബി കോളജ് നൂറാം വയസിലേക്കു കടക്കുന്നു. ചങ്ങനാശേരിയിൽ ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമെന്ന സ്വപ്നംകണ്ട ബിഷപ് മാർ ചാൾസ് ലവീഞ്ഞിന്റെയും ബിഷപ് മാർ തോമസ് കുര്യാളശേരിയുടെയും ശ്രമഫലമായാണ് എസ്ബി കോളജിനു തുടക്കമിട്ടത്. ഫാ. മാത്യു പുരയ്ക്കലായിരുന്നു പ്രഥമ പ്രിൻസിപ്പൽ. എസ്ബിയുടെ ചരിത്രത്തിലെ ആദ്യ പേരുകാരായ ഇവരുടെ ദീർഘവീക്ഷണത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള തുടക്കമാണ് എസ്ബിയുടെ ഇന്നോളമുള്ള വിദ്യാഭ്യാസ വളർച്ചയുടെ കരുത്ത്.
പാറേൽ പള്ളി കെട്ടിടത്തിൽനിന്ന് ഇപ്പോഴുള്ള സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളോടുകൂടി ആരംഭിച്ച എസ്ബി കോളജ് ഇന്ന് എൻഐആർഎഫിന്റെ ഇന്ത്യയിലെ മികച്ച 100 കലാലയങ്ങളുടെ പട്ടികയിലുണ്ട്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രവും സമൂലവുമായ അഴിച്ചുപണി അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. ചങ്ങനാശേരി സെന്റ് ബെർക്ക്മാൻസ് കോളജിന്റെ ശതാബ്ദി ആഘോഷ വിളംബരദീപം തെളിയിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പഴക്കംചെന്ന സർവകലാശാലാ ചട്ടങ്ങൾ കാലഘട്ടത്തിനനുസരിച്ച് പൊളിച്ചെഴുതിയാൽ മാത്രമേ വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കത്തക്കവിധം ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ട ുവരാൻ സാധിക്കൂ. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ വളർച്ച ഉണ്ട ായെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണ്ട ത്ര വളർച്ചയുണ്ടായയോ എന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സങ്കീർണമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾക്കനുസരിച്ചു വെല്ലുവിളികളും ഉയരുന്നുണ്ട ്. ചെലവു കുറഞ്ഞതും ഗുണപരമായതും തൊഴിലധിഷ്ഠിതവുമായ കോഴ്സുകൾ ആവിഷ്കരിച്ചു നടപ്പിലാക്കാനാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് നൂറുവർഷമായി അമൂല്യസംഭാവനകൾ നൽകുന്ന എസ്ബി കോളജ് ദക്ഷിണകേരളത്തിലെ യശസ്തംഭമാണെന്നും എസ്ബിയിലെ പൂർവവിദ്യാർഥികളുടെ കണക്കെടുപ്പിൽ ഇതുവ്യക്തമാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്ക് ക്രിസ്ത്യൻ മിഷറിമാർ നൽകിയ സേവനങ്ങൾ അവിസ്മരണീയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശതാബ്ദി ലോഗോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാർ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഭരണഘടനാപരമായ അവകാശമെന്ന നിലയിൽ നീതിക്കും സത്യത്തിനും ധാർമികതയ്ക്കും അനുസൃതമായ വിദ്യാഭ്യാസസേവനമാണ് ക്രൈസ്തവ സഭ നിർവഹിക്കുന്നതെന്നും, നിസ്വാർഥ സേവനത്തിലൂടെ സമൂഹത്തിന്റെ നന്മ മാത്രമാണ് സഭ ലക്ഷ്യം വയ്ക്കുന്നതെന്നും മാർ പെരുന്തോട്ടം ചൂണ്ടി ക്കാട്ടി.
സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏർപ്പെടുത്തിയ100 സ്കോളർഷിപ്പുകളുടെ വിതരണവും നിർവഹിച്ചു. എസ് ബി കോളജ് രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷന്റെ സ്വിച്ച്ഓണ് കർമം കൊടിക്കുന്നിൽ സുരേഷ് എംപിയും വാർത്താപത്രികയുടെ പ്രകാശനവും മാർ കാളാശേരി മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും ജോബ് മൈക്കിൾ എംഎൽഎയും നിർവഹിച്ചു. ചെറിയതുണ്ടം സ്കോളർഷിപ്പുകളുടെ സമർപ്പണം മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയുള്ള ഡിജിപി ടോമിൻ ജെ. തച്ചങ്കരിയും ശതാബ്ദിയോടനുബന്ധിച്ചു കോളജിൽ സ്ഥാപിക്കുന്ന അന്തർ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കൊളീജിയറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.പ്രഗാഷും നിർവഹിച്ചു.
കോളജ് മാനേജർ മോണ്. തോമസ് പാടിയത്ത്, കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ പ്ലാത്തോട്ടം, മുനിസിപ്പൽ ചെയർപേഴ്സണ് സന്ധ്യാ മനോജ്, വാർഡ് കൗണ്സിലർ ബീനാ ജിജൻ, കോളജ് അലുംമ്നി മദർ ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു എന്നിവർ പ്രസംഗിച്ചു. കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ഡോ. മനോജ് കുറൂർ രചിച്ച് ശ്രീവത്സൻ മേനോൻ ചിട്ടപ്പെടുത്തിയ എസ്ബി കോളജ് ശതാബ്ദിഗാനം കോളജ് ഗായകസംഘം ആലപിച്ചു.
വിവാഹാഭ്യര്ഥന നിരസിച്ചതിന്റെ വിരോധത്തില് യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്ച്ച നടത്തിയ കേസില് യുവതിയും സംഘവും പിടിയില്. കോല്ലം ചാത്തന്നൂരാണ് സംഭവം.
യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്ച്ച നടത്തിയ സംഭവത്തില് ക്വട്ടേഷന് നല്കിയ യുവതിയും സംഘത്തിലെ 2 പേരുമാണ് പോലീസ് പിടിയിലായത്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്ദിച്ച് അവശരാക്കി വഴിയില് ഉപേക്ഷിച്ചത്.
മയ്യനാട് സങ്കീര്ത്തനത്തില് ലിന്സി ലോറന്സ് (ചിഞ്ചു റാണി-30), ക്വട്ടേഷന് സംഘത്തിലെ അംഗങ്ങളായ വര്ക്കല അയിരൂര് അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില് വീട്ടില് അമ്പു (33), നെടുങ്ങോലം പറക്കുളത്ത് നിന്നു വര്ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില് താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര് ഇന്സ്പെക്ടര് അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മര്ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന് സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടില് നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോള് സംഘത്തില് ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മര്ദിച്ചതെന്ന് പോലീസ് പറഞ്ഞു.
ലിന്സി വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ഭര്ത്താവ് ഗള്ഫിലാണ്. ഒന്നര വര്ഷം മുന്പാണ് ലിന്സി ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവര് പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്സ് സ്ഥാപനത്തിലെ കലക്ഷന് ഏജന്റുമാരാണ്. അടുപ്പം ശക്തമായതോടെ പണം, മൊബൈല് ഫോണ് തുടങ്ങിയവ ഗൗതമിനു നല്കി.
ഇതിനിടെ വിവാഹാഭ്യര്ഥന നിരസിച്ച് അകലാന് ശ്രമിച്ചതോടെ ഗൗതമിനോടു പകയായി. തുടര്ന്നാണ് വര്ക്കലയിലെ സംഘത്തിനു ക്വട്ടേഷന് നല്കുന്നത്. വിഷ്ണു ചാത്തന്നൂരില് പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിന്സി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കള് വരുന്നുണ്ടെന്നും അവര്ക്കൊപ്പം പോയി പണം വാങ്ങി നല്കണമെന്നും പറഞ്ഞു.
ക്വട്ടേഷന് സംഘം എത്തി വിഷ്ണുവിനെ കാറില് കയറ്റി അയിരൂര് കായല് വാരത്ത് എത്തിച്ചു. മര്ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടര്ന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല് ഫോണും കവര്ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു.
യുവാക്കളുടെ പരാതിയെത്തുടര്ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ആശുപത്രിയില് ഒളിവില് കഴിയുമ്പോഴാണ് പോലീസ് ലിന്സിയെ പിടികൂടുന്നത്. ക്വട്ടേഷന് സംഘത്തിലെ 2 പേരെയും കോടതിയില് ഹാജരാക്കി. ലിന്സിയെ ഇന്നു കോടതിയില് ഹാജരാക്കും.
ശാസ്താംകോട്ടയിലെ പോരുവഴിയിൽ ഭർതൃഗൃഹത്തിൽ 24കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണീരുതോരാതെ വീട്ടുകാർ. നിലമേൽ കൈതോട് സ്വദേശിനി എസ് വി വിസ്മയയെ കിരൺ കുമാറെന്ന മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥൻ വിവാഹമാലോചിച്ച് എത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞായിരുന്നു.
സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറും കുടുംബവും പക്ഷെ വിവാഹശേഷം തനിനിറം പുറത്തെടുക്കുകയായിരുന്നു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞെങ്കിലും വിസ്മയയുടെ കുടുംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്ക് വിവാഹസമ്മാനമായി നൽകി.
പക്ഷെ, വിവാഹം കഴിഞ്ഞ് ഒരിക്കൽ പോലും വിസ്മയ സമാധാനത്തോടെ ജീവിച്ചിട്ടില്ലെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
‘ഒരേക്കർ ഇരുപത് സെന്റ് സ്ഥലം, 100 പവന്റെ സ്വർണം, പത്തു ലക്ഷത്തിൽ താഴെ വിലവരുന്ന ഒരു കാർ.. എന്നിട്ടും..’ വിസ്മയയുടെ വിയോഗത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ എസ്വി വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ് കിരൺകുമാർ വിവാഹം കഴിച്ചത്. മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
കല്യാണത്തിനു ശേഷം കാർ വേണ്ട, പകരം പണമായിട്ടു വേണം എന്നു പറഞ്ഞാണു മകളെ ഉപദ്രവിച്ചതെന്നും അച്ഛൻ ത്രിവിക്രമൻ നായർ പറയുന്നു. കാറിന്റെ കളർ ഇഷ്ടമായില്ലെന്ന് പറഞ്ഞ് വിസ്മയയെ ഉപദ്രവിച്ചതിനും കാറിന്റെ ഗ്ലാസ് തല്ലിത്തകർത്തതിനും തെളിവുകളുണ്ട്.
വായ്പയെടുത്താണു കാർ വാങ്ങി സ്ത്രീധനമായി നൽകിയത്. അതുകൊണ്ടുതന്നെ കാറിന് പകരം പണം ചോദിച്ചപ്പോൾ കൊടുക്കാൻ തന്റെ കൈയ്യിലുണ്ടായിരുന്നില്ലെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ സ്ത്രീധനം ചോദിച്ച് താൻ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു വിസ്മയ തന്നെ പറയുന്ന സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. എല്ലാം അച്ഛനോടു പറയുമെന്നും വിസ്മയ സന്ദേശത്തിൽ പറയുന്നു.
‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’- ക്രൂര മർദനമാണു ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റിൽ വ്യക്തമാക്കുന്നു.
ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനട പോരുവഴിയിൽ 24കാരി വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ പോലീസ് കസ്റ്റഡിയിൽ. വിസ്മയ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്തെമ്പാടും വിസ്മയ നൊമ്പരമായി മാറിക്കഴിഞ്ഞു.
കിരൺ തന്നെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരൺ ഒളിവിലായിരുന്നു. യുവതിയുടെ സംസ്കാരം കഴിഞ്ഞ ശേഷമാണ് കിരൺ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം.
പത്തനംതിട്ട നിലമേൽ കൈതോട് സ്വദേശിനിയായിരുന്നു മരിച്ച വിസ്മയ. 24 വയസായിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയില് പ്രതിഷേധ ചക്ര സ്തംഭന സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. സംസ്ഥാനത്തെ നിരത്തുകള് സ്തംഭിപ്പിക്കും. ജൂണ് 21നാണ് ഇന്ധനവില വര്ധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11 മണി മുതല് 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകള് സ്തംഭിപ്പിക്കാനാണ് തീരുമാനം. യാത്ര ചെയ്യുന്ന വാഹനങ്ങള് 11 മണിക്കു എവിടെയാണോ നില്ക്കുന്നത് അവിടെ നിര്ത്തിയിടണം. സിഐടിയു, ഐഎന്ടിയുസി, എഐറ്റിയുസി ഉള്പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില് കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം.
കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം സംസ്ഥാനങ്ങള് ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷന് ആനത്തലവട്ടം ആന്ദന് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കടക്കം പണം വേണ്ട സമയമാണ്. മരം കുലുക്കിയാല് കാശ് വീഴില്ലല്ലോ എന്നും ആനത്തലവട്ടം തിരുവനന്തപുരത്ത് പറഞ്ഞു.
ഡെങ്കിപ്പനി മൂര്ച്ഛിച്ചതിനെ തുടര്ന്ന് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്ന നിര്മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്നേഹ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് സ്നേഹ ഇക്കാര്യം അറിയിച്ചത്. സാന്ദ്ര അഞ്ച് ദിവസം ഐസിയുവിലായിരുന്നു.
ആരോഗ്യനിലയില് വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര് പ്രാർഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകള്ക്കെല്ലാം മറുപടി നല്കാന് കഴിയാത്തതിനാല് എല്ലാവരോടുമുള്ള കടപ്പാട് അറിയിക്കുന്നു. സ്നേഹത്തിനും കരുതലിനും പ്രാർഥനകള്ക്കും ആശംസകള്ക്കും നന്ദി, സ്നേഹ കുറിച്ചു.