സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ബിജെപി അഞ്ച് സീറ്റ് വരെ നേടി നിർണായക ശക്തി ആയി മാറും. ട്വന്റി ട്വന്റി പിടിക്കുന്ന സീറ്റുകളും നിർണായകമാകും സർക്കാർ രൂപീകരിക്കാൻ ഇവരുടെ പിന്തുണ വേണ്ടി വരുമെന്നും. ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാൻ സാദ്ധ്യത ഇല്ലെന്നും പി.സി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തന്നെ ആദ്യം മുന്നണിയിലേക്ക് ക്ഷണിച്ച ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പിന്നീട് ചതിച്ചു. ഉമ്മൻചാണ്ടിയാണ് രാഷ്ട്രീയത്തിലെ ഏറ്റവും വല്യകൊള്ളക്കാരൻ എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മനസ്സിലാക്കുന്നത് രമേശ് ചെന്നിത്തലയും അത്ര ശരിയല്ല എന്നാണെന്നും പി.സി ജോർജ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞത് അന്നത്തെ അരിശത്തിലും ആവേശത്തിലുമാണ്. എന്നാൽ പറഞ്ഞത് സത്യമാണ്. ഇനി ഉമ്മന്‍ചാണ്ടിയെ അപമാനിക്കാനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിന്റെ ശക്തി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബോദ്ധ്യപ്പെടുമെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽ 70 സീറ്റുകൾ ലഭിക്കുമെന്ന് പാലക്കാട് സ്ഥാനാർത്ഥി കൂടിയായ ഇ. ശ്രീധരൻ.കേരളത്തിൽ ബിജെപിക്ക് 70 സീറ്റുകൾ നേടുക സാദ്ധ്യമാണെന്നും ആംആദ്മി ഡൽഹി പിടിച്ചതും ത്രിപുര ബിജെപി പിടിച്ചതും ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു എം.എൽ.എ പോലും ഇല്ലാതെ ഇവിടങ്ങളിൽ ഇരുപാർട്ടിക്കും അധികാരത്തിലെത്താൻ കഴിഞ്ഞെങ്കിൽ കേരളത്തിലും സാദ്ധ്യമാകുമെന്നും ഇ. ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞുപിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിർബന്ധ ബുദ്ധിയാണെന്ന് ശ്രീധരൻ വിമർശിച്ചു.
കേരളത്തിൽ ഭരണമാറ്റത്തിന് തന്നെയാണ് സാദ്ധ്യത. പ്രളയകാലത്ത് ഒന്നും ചെയ്യാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇടത് വലത് മുന്നണികൾക്ക് സുസ്ഥിര വികസനം അറിയില്ലെന്നും കടം വാങ്ങി ക്ഷേമ പദ്ധതികൾ ചെയ്തിട്ട് കാര്യമില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.
ദ പ്രീസ്റ്റ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന നടി നിഖില വിമലിന്റെ ചിത്രം സോഷ്യല്‍ വൈറലായിരുന്നു. നിഖിലയുടെ പേരില്‍ ട്രോളുകളും ഇറങ്ങി. തന്റെ വൈറല്‍ നോട്ടത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് നിഖില ഇപ്പോള്‍. താന്‍ മമ്മൂട്ടിയെ വായ്‌നോക്കി ഇരിക്കുകയായിരുന്നില്ല എന്നാണ് താരം പറയുന്നത്.
അത്യാവശ്യം വായ്‌നോക്കുന്ന ആളാണ് താന്‍. പക്ഷെ മമ്മൂക്കയെ വായ്‌നോക്കിയതല്ല. അദ്ദേഹം സംസാരിക്കുന്നത് ഭയങ്കര എക്‌സൈറ്റഡായി കേട്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമില്‍ എടുത്ത ഫോട്ടോ ആയതു കൊണ്ടാണ് വായ്‌നോട്ടം പോലെ തോന്നിയത് എന്നാണ് നിഖില റേഡിയോ മിര്‍ച്ചിയോട് പറഞ്ഞത്.
തിയേറ്ററില്‍ പോയപ്പോള്‍ കുറച്ച് മമ്മൂക്ക ഫാന്‍സ് വന്നു. ‘ഞങ്ങള്‍ക്ക് നിങ്ങളോട് ഭയങ്കര ദേഷ്യമായിരുന്നു’ എന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ ഉള്ളിലുള്ള മമ്മൂക്കയെയാണ് നിങ്ങള്‍ നോക്കി കൊണ്ടിരുന്നത്. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നു’ എന്നാണ് അവര്‍ പറഞ്ഞത് എന്നും താരം പറഞ്ഞു.
കൂടാതെ എല്ലാ മമ്മൂട്ടി ഫാന്‍സിനോടും തനിക്ക് പറയാനുള്ളത് മമ്മൂക്കയെ താന്‍ കണ്ണു വയ്ക്കുകയായിരുന്നില്ല എന്നും നിഖില വ്യക്തമാക്കി. മാര്‍ച്ച് 11ന് ദ പ്രീസ്റ്റ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ജെസി എന്ന സ്‌കൂള്‍ ടീച്ചര്‍ ആയാണ് നിഖില വേഷമിട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ തവനൂർ മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാർത്ഥികൾ തമ്മിൽ വാക്പോര്.
എൽ.ഡി.എഫ് സ്ഥനാർത്ഥി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ വിമർശിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ മന്ത്രിയും രംഗത്തെത്തി.
ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി പാവപ്പെട്ട വൃക്കരോഗികൾക്കുള്ള സഹായ പദ്ധതി മുടക്കിയെന്ന് ഫിറോസ് പറഞ്ഞു. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വർണം കടത്താൻ പോകില്ലെന്നും ഫിറോസ് പറഞ്ഞു.
കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാർത്ഥിയാണ് തനിക്കെതിരെ മത്സരിക്കുന്നതെന്ന് ഫിറോസ് കുന്നംപറമ്പിലിനെതിരെ പരിഹാസിച്ച് കൊണ്ട് മന്ത്രിയും പറഞ്ഞു
ഇദ്ദേഹം മുമ്പ് യൂത്ത് ലീഗ്കാരനായിരുന്നെന്നും ഒരു സങ്കരയിനം സ്ഥാനാർത്ഥിയെ നിർത്തി തന്നെ തോൽപ്പിക്കാൻ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കെടി ജലീൽ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെയാണ് പരാമർശം
അതേസമയം വ്യക്തിപരമായി പികെ ഫിറോസിനെതിരെയുള്ള ആരോപണങ്ങളും മറ്റും തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ താനുദ്ദേശിക്കുന്നില്ലെന്നും രണ്ടു മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണിതെന്നും കെടി ജലീൽ പറഞ്ഞു.
വര്‍ക്കല ഇടവയില്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്നും കുഞ്ഞിനൊപ്പം താഴേക്ക് വീണ അമ്മ മരിച്ചു. ഇടവ പ്രസ് മുക്ക് സല്‍സബീല്‍ വീട്ടില്‍ നിമ(26)യാണ് മരിച്ചത്. ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യയാണ് നിമ.
ഇന്ന് രാവിലെ പതിനൊന്നരയോടെ നിമയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ വച്ചായിരുന്നു സംഭവം. ഫ്‌ലാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്ന് വഴുതിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവതി താഴേക്ക് വീണത്.
ഇടവ മദ്രസ മുക്കില്‍ നൂര്‍ജലാല്‍ റസിഡന്‍സിയുടെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിമയും കുടുംബവും. കെട്ടിടത്തിന്റെ ടെറസില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു നിമ. ഇതിനിടെ നിമയുടെ കയ്യില്‍നിന്ന് കുഞ്ഞ് വഴുതി താഴേക്ക് വീണു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കെ നിമയും താഴേക്ക് വീഴുകയായിരുന്നു. ഇതാണ് സംഭവത്തെ കുറിച്ച് പ്രാഥമികമായി ലഭിക്കുന്ന വിവരം. വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നിമയ്ക്കും കുഞ്ഞിനുമൊപ്പം നിമയുടെ മാതാവ് സീനത്ത്, സഹോദരിമാരായ സുല്‍ത്താന, റിസ്വാന എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സംഭവ സമയം ഇളയ സഹോദരി റിസ്വാന പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. സീനത്തും സുല്‍ത്താനയും വീടിനകത്തും. നിമയുടെ പിതാവ് മുക്താര്‍ ഖത്തറിലും ഭര്‍ത്താവ് അബു ഫസല്‍ ദുബായിലുമാണ്.
കുഞ്ഞിന് എക്‌സറേ പരിശോധന നടത്തിയതില്‍ കുഴപ്പമൊന്നും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിമയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അയിരൂര്‍ പൊലീസ് പറഞ്ഞു
പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വണമെന്നാണ് എതിര്‍ക്കുന്നവര്‍ പോലും ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ കോണ്‍ഗ്രസ് തകരുമെന്നും ഇതാണ് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
പിണറായി വിജയനെ എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതോടെ കോണ്‍ഗ്രസിന്റെ സ്പേസ് നഷ്ടമാകും. ഇതാണ് കേരളത്തിലെ രാഷ്ട്രീയസത്യമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ വാക്കുകള്‍;
”ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ പിണറായി വിജയന്‍ ജയിക്കണമെന്നും അങ്ങനെ കോണ്‍ഗ്രസ് തകരണമെന്നും ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതുപക്ഷം. കോണ്‍ഗ്രസ് മുക്തമായ കേരളവും ഇന്ത്യയും ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക് സ്പേസ് ഉള്ളൂവെന്ന് ഇവര്‍ കരുതുന്നു. അതിന് ശേഷം ആദ്യം നായര്‍ -നസ്രാണി കോമ്പിനേഷനും പിന്നീട് നായര്‍ -നസ്രാണി- ഈഴവ കോമ്പിനേഷനും ഇവിടെ വരണമെന്നാണ് ആഗ്രഹം. ബാലശങ്കര്‍ അടക്കമുള്ളവര്‍ പറയുന്നതാണ് ഇക്കാര്യം. ‘
‘പിണറായിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ പോലും പിണറായി ജയിക്കണമെന്നും കോണ്‍ഗ്രസിന്റെ സ്പേസ് ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം. ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. തിരിച്ച് ഇടതുപക്ഷത്തിരിക്കുന്നവര്‍ക്കും ഇതുതന്നെയാണ് ആഗ്രഹം. നാലഞ്ച് സീറ്റ് ബിജെപിയിലേക്ക്) പോയാലും കുഴപ്പമില്ല. കോണ്‍ഗ്രസിന്റെ സ്പേസും വോട്ടുകളും, വിശിഷ്യാ നായര്‍ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട് പോയാല്‍ തങ്ങള്‍ക്ക് വീണ്ടും ഭരണത്തുടര്‍ച്ച കിട്ടുമെന്ന് കരുതുന്നവരാണ് അവര്‍.’
തിരുവനന്തപുരം∙ സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെയും വട്ടം കറക്കുന്ന മണ്ഡലങ്ങളില്‍ മുന്നിലാണു വട്ടിയൂർക്കാവ്. ചില സാംപിളുകൾ: മണ്ഡലം രൂപീകൃതമായ 2011നു ശേഷമുള്ള രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച ആത്മവിശ്വാസത്തിലാണു കെ. മുരളീധരൻ ലോക്സഭയിൽ മത്സരിക്കാൻ പോയത്. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടുപോയി. സിപിഎം സ്ഥാനാർഥി വി.കെ. പ്രശാന്തിനെ എഴുതിത്തള്ളിയവർക്കു ഫലം വന്നപ്പോൾ പൊള്ളി. അതിനു മുന്‍പ് 2016 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാനിറങ്ങിയ സിപിഎം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തായി. മണ്ഡല ചരിത്രത്തില്‍ സിപിഎം ഇത്രയും പിന്നിലായത് ആദ്യം. ആ തിരഞ്ഞെടുപ്പിൽ ബിജെപി കുമ്മനം രാജശേഖരനിലൂടെ ആദ്യമായി രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി നേരിടേണ്ടിവന്നു. ജില്ലാ പ്രസിഡന്റ് സുരേഷ് മൂന്നാം സ്ഥാനത്തായി.
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കെ. സുധാകരന്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ധര്‍മടത്ത് മത്സരിക്കാന്‍ സുധാകരന് താത്പര്യം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ല. സ്ഥാനാര്‍ഥിയാകാനുള്ള സന്നദ്ധത ആരെയും അറിയിച്ചിട്ടില്ല. വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരന് പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി ധര്‍മടത്ത് മത്സരിക്കാന്‍ സുധാകരന് ആഗ്രഹം പ്രകടിപ്പിച്ചുവെന്നതായിരുന്നു നേരത്തെ വാര്‍ത്തകര്‍ പ്രചരിച്ചത്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി സുധാകരന് ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
പുതുപ്പള്ളിയിൽ പന്ത്രണ്ടാം അങ്കത്തിനിറങ്ങിയ ഉമ്മൻചാണ്ടിക്കായി വോട്ടുതേടി രമേശ് പിഷാരടി. ജനമനസുകളിൽ ജീവിക്കുന്ന ഉമ്മൻചാണ്ടിക്ക് പ്രചാരണത്തിന് പോസ്റ്റർ പോലും ആവശ്യമില്ലെന്നാണ് പിഷാരടിയുടെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിൻ്റെ പേരിൽ കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങൾ പാർട്ടിയിലെ ജനാധിപത്യത്തിൻ്റെ തെളിവാണെന്നാണ് പിഷാരടിയുടെ പക്ഷം.
പത്രിക സമർപ്പണത്തിന് പിന്നാലെ പ്രചാരണ രംഗത്തും കളം നിറയുകയാണ് ഉമ്മൻചാണ്ടി. പാമ്പാടിയിൽ നടന്ന മണ്ഡലം കൺവെൻഷനിലാണ് രമേശ് പിഷാരടി ഉമ്മൻചാണ്ടിയോടൊപ്പം പങ്കെടുത്തത്.ഉമ്മൻചാണ്ടിക്ക് പുറമെ കോൺഗ്രസ് പാർട്ടിയെ കുറിച്ചും പിഷാരടിക്ക് ചിലത് പറയാനുണ്ട്.
നേമത്ത് മത്സരിക്കാൻ തീരുമാനിച്ച ഉമ്മൻചാണ്ടിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് പുതുപ്പള്ളിക്കാരുടെ വൈകാരിക ഇടപെടലാണെന്ന് യോഗത്തിൽ മുല്ലപ്പള്ളി വെളിപ്പെടുത്തി.പുതുപ്പള്ളിക്കാർക്ക് മുന്നിൽ ഒരിക്കൽകൂടി ഉമ്മൻചാണ്ടിയുടെ വോട്ടഭ്യർഥന.
വിദേശത്തേക്കു കടത്താൻ ശ്രമിച്ച 1.21 കിലോഗ്രാം ഹഷിഷുമായി യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ രാമിയ (33) ആണ് പിടിയിലായത്. ഇന്നലെ രാവിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേക്കു പോകാനെത്തിയതാണ് യുവതി.
സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ദേഹ പരിശോധനക്കിടെ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹഷിഷ് കണ്ടെത്തിയത്. 3 പാക്കറ്റുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഒരു കോടിയോളം രൂപ വില വരുമിതിന്.
രാമിയയെയും ഹഷിഷും പിന്നീട് പൊലീസിനു കൈമാറി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവള പരിസരത്ത് പൊലീസ് നടത്തിയ പരിശോധനകളിൽ 4 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.