Kerala

സന്ന്യാസ ജീവിതത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.

കഴിഞ്ഞ ദിവസം കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് താന്‍ നേരില്‍ കാണാന്‍ ഇടയായെന്നും ഇതേതുടര്‍ന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും തനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

സത്യമെന്തെന്നറിയാതെ എന്നെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ടെന്നും ഞാന്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാന്‍ ഞാന്‍ പൂര്‍ണ്ണമനസോടെ തയ്യാറാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

എന്നാൽ വീഡിയോയുടെ അധികാരിയാതെ ചോദ്യം ചെയ്തും വിശ്വാസികൾ രംഗത്ത് വന്നു. സിസ്റ്റർ ലൂസിയുടെ പോസ്റ്റിനും വിഡിയോയ്ക്കും മറുപടി എന്ന നിലയിൽ പറയുന്നത്. പള്ളിമേടയിൽ നിന്നും സിസ്റ്റർ ഇറങ്ങി ഓടുന്ന വിഡിയോയിൽ അച്ഛൻ മാത്രം സിസ്റ്ററെ ഓടിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തായിരിക്കുന്നത്. സഭ വിലക്കിപുറത്തു പോകാൻ പറഞ്ഞ സിസ്റ്റർ മേടയിൽ കയറി ചെന്നപ്പോൾ അച്ഛൻ ഓടിച്ചതും ആവാം എന്ന മറുചോദ്യവും ഉയരുന്നു. എന്തായാലും സഭയ്ക്കുള്ളിൽ പലരുടെയും വൃത്തികേടുകൾ കൊണ്ട് കേരളത്തിൽ ക്രിസ്തിയ സഭ കുറച്ചു നാളുകളായി പരിഹാസം നേരിടുകയാണ്. ഉടൻ തന്നെ ഒരു ശുദ്ധികലേശം വേണ്ടി വരും എന്നാണ് ഒരുപക്ഷം വിശ്വാസികളുടെ അഭിപ്രായം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം (28.05.2020) കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ പള്ളിമുറിയുടെ അടുക്കളയില്‍ വച്ച് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ നേരില്‍ കാണാന്‍ ഇടയായതിനെത്തുടര്‍ന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും എനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസ ജീവിതത്തിന് നിരക്കാത്ത ഇത്തരമൊരു പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ ആരാധനാലയങ്ങളെല്ലാം അടച്ചിടാന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയതിന് ശേഷവും എന്റെ മഠത്തിലെ സിസ്റ്റേഴ്‌സില്‍ ചിലര്‍ രാവിലെ കുര്‍ബാനക്കായി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇടവകജനങ്ങളൊന്നും പള്ളിയില്‍ പോകാത്ത ലോക്ക് ഡൗണ്‍ സമയത്ത് ഒറ്റക്ക് പള്ളിയില്‍ പോകുന്നു എന്നത് മാത്രമല്ല ഞാനത് ശ്രദ്ധിക്കാന്‍ കാരണം. സാധാരണ കുര്‍ബാന കഴിഞ്ഞ് 7.30am ഓടെ തിരികെയെത്തേണ്ട ആള്‍ പല ദിവസങ്ങളിലും 9.30am വരെയൊക്കെ വൈകി വരുന്നത് കണ്ടപ്പോഴാണ് ഞാനിത് ശ്രദ്ധിച്ചു തുടങ്ങിയത്. ഒപ്പം എന്റെ മഠത്തിലെ ചിലര്‍ അസാധാരണമാം വിധം പല ദിവസങ്ങളിലും രാത്രിയില്‍ മഠത്തില്‍ നിന്നും പുറത്തു പോകുന്നതായും ഞാന്‍ ശ്രദ്ധിച്ചു. (പള്ളിക്ക് ചുറ്റിലും എന്റെ മഠത്തിനു ചുറ്റിലും വച്ചിട്ടുള്ള CCTV ക്യാമറകളില്‍ നിന്നുള്ള കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍, ഇതെല്ലാം സത്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടാന്‍ കഴിയും.) അതിനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നെങ്കിലും കൃത്യമായ ഒരു മറുപടിയും എനിക്ക് ലഭിച്ചില്ല. അങ്ങനെയാണ് എന്താണിവിടെ നടക്കുന്നത് എന്ന് കണ്ടുപിടിക്കണം എന്നെനിക്ക് തോന്നിയത്.

വ്യാഴാഴ്ച (28.05.2020) രാവിലെ പള്ളിയില്‍ പോയ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി മരിയ 8 മണിയായിട്ടും തിരികെ വരാതിരുന്നപ്പോള്‍ തോന്നിയ ഒരു സംശയമാണ് എന്നെ പള്ളിമുറിയുടെ മുന്‍പിലെത്തിച്ചത്. ഇടവക വികാരി, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ഒറ്റക്ക് താമസിക്കുന്ന പള്ളിമുറിയുടെ മുറ്റത്ത് സിസ്റ്റര്‍ ലിജി മരിയയുടെ ചെരുപ്പ് കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വൈദികര്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളില്‍ കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പില്‍ നിന്നും FCC സഭാനേതൃത്വത്തില്‍ നിന്നും സര്‍ക്കുലര്‍ അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ ലിജി മരിയ ഒറ്റക്ക് അവിടെ പോയതില്‍ എനിക്ക് അസ്വാഭാവികത തോന്നി. എന്താണ് ഉള്ളില്‍ നടക്കുന്നത് എന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന് ഞാന്‍ തീരുമാനിച്ചു. എന്റെ കൈയിലുള്ള മൊബൈല്‍ ഫോണിലെ ക്യാമറ റെക്കോര്‍ഡിങ് ഓണാക്കി ഫോണ്‍ ചെയ്യുകയാണ് എന്ന ഭാവത്തില്‍ ചെവിയോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ പള്ളിമുറിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. (ആ സമയത്തോ അതിനു തൊട്ടു മുന്‍പോ ഞാന്‍ ആരെയും ഫോണ്‍ ചെയ്യുകയായിരുന്നില്ല എന്ന് എന്റെ സര്‍വീസ് പ്രൊവൈഡറില്‍ നിന്നുള്ള കോള്‍ ഡീറ്റെയില്‍സ് സാക്ഷ്യപ്പെടുത്തും). എനിക്ക് ഉള്ളില്‍ നല്ല ഭയം തോന്നുന്നുണ്ടായിരുന്നു. സ്വീകരണമുറിയില്‍ ആരെയും കാണാത്തതിനാല്‍ ഞാന്‍ ഡൈനിങ്ങ് റൂമിലേക്ക് നടന്നു, അവിടെയെത്തിയപ്പോള്‍ അടുക്കളയില്‍ നിന്നും അസാധാരണമായ ചില ശബ്ദങ്ങള്‍ കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെല്ലുന്നത്. ഉള്ളില്‍ സംശയം ഉണ്ടായിരുന്നെങ്കില്‍പോലും അവിടെ കണ്ട കാഴ്ച്ച എന്നെ സ്തബ്ധയാക്കിക്കളഞ്ഞു. സംശുദ്ധമായ സന്ന്യസ്ത ജീവിതം നയിക്കുന്നവര്‍ എന്നവകാശപ്പെടുന്ന പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച്ച എനിക്ക് മനംപുരട്ടല്‍ ഉണ്ടാക്കി. ആവുന്നത്ര ഉച്ചത്തില്‍ ”എന്താണെടാ ഇത്?” എന്നുഞാന്‍ ചോദിച്ചു. ഒപ്പം ഫോണ്‍ കാമറ അവരുടെ നേര്‍ക്ക് കിട്ടുന്ന മട്ടില്‍ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ കാണരുതാത്ത ഈ കാഴ്ച ഞാന്‍ കണ്ടു എന്നറിഞ്ഞ ഉടന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലിന്റെ മുഖത്തുണ്ടായ വന്യമായ ഭാവം എന്നെ ഭയപ്പെടുത്തി. ലിജി മരിയയില്‍ നിന്നും വേര്‍പെട്ട് അയാള്‍ എന്റെ നേര്‍ക്ക് ആക്രമിക്കാനായി പാഞ്ഞടുത്തു. കാണരുതാത്തത് കണ്ട എന്നെ കൊന്നുകളയും എന്നെനിക്ക് ഉറപ്പായി. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെടണം എന്ന് ഞാന്‍ ചിന്തിക്കുന്നുണ്ടെങ്കിലും എന്റെ കൈയും കാലുമൊക്കെ മരവിച്ചതുപോലെയായിപ്പോയി. എന്തുചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. എങ്ങനെയൊക്കെയോ ഞാന്‍ പള്ളിമുറിയുടെ പുറത്തെത്തി. അയാള്‍ എന്റെ പുറകെ വരുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പുറത്തെത്തിയ ഞാന്‍ വാതില്‍ അടച്ച് പിടിച്ച് അയാളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു, പക്ഷേ അയാളുടെ കായിക ശക്തിക്ക് മുന്നില്‍ എനിക്ക് ജയിക്കാനായില്ല. അയാള്‍ വാതില്‍ വലിച്ചു തുറന്നു. കൈയില്‍ കിട്ടിയാല്‍ അയാള്‍ എന്നെ എങ്ങനെയെങ്കിലും ഇല്ലാതാക്കും എന്നെനിക്ക് തോന്നി. ഞാനവിടെ നിന്നും പ്രാണഭയത്തോടെ ഓടി. വെപ്രാളത്തിനിടയില്‍ എന്റെ ചെരുപ്പ് എടുക്കാനെനിക്ക് കഴിഞ്ഞില്ല. പള്ളിയുടെ മുന്‍ഭാഗത്തെ സ്റ്റെപ്പ് വരെ അയാള്‍ എന്നെ ഓടിച്ചു. ഓടി റോഡിലെത്തിയ ഞാന്‍ അവിടെ കണ്ട രണ്ടു മൂന്ന് ഇടവകക്കാരോട് കാര്യം പറഞ്ഞു. അതിലൊരാള്‍ എന്നോടൊപ്പം പള്ളിമുറി വരെ വരാന്‍ തയ്യാറായി.

പക്ഷേ അവിടെയെത്തിയപ്പോള്‍ വികാരി അയാളുടെ നാടകം തുടങ്ങി. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് അയാള്‍ സംസാരിച്ചത്. അയാള്‍ പറഞ്ഞതില്‍ ഭൂരിഭാഗവും എനിക്ക് നേരെയുള്ള അസഭ്യവര്‍ഷമായിരുന്നു. പള്ളിമുറിയുടെ മുന്‍പില്‍ ഊരിയിട്ട എന്റെ ചെരുപ്പിനെപ്പറ്റി ചോദിച്ചപ്പോള്‍ അതിനെപ്പറ്റി അയാള്‍ക്ക് യാതൊന്നും അറിയില്ല എന്നാണു മറുപടി പറഞ്ഞത്. അധികം വൈകാതെ പോലീസ് സ്ഥലത്തെത്തി. എല്ലാ തെളിവുകളും അവിടുത്തെ CCTV യില്‍ പതിഞ്ഞിട്ടുണ്ടാകും എന്ന് ഞാന്‍ പറഞ്ഞതനുസരിച്ച്, പോലീസുകാര്‍ CCTV ദൃശ്യങ്ങള്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ CCTV കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പോലീസുകാരോട് പറഞ്ഞത്. ഒടുവില്‍ പോലീസുകാര്‍ തന്നെ എന്നെ തിരികെ മഠത്തില്‍ കൊണ്ടാക്കി. അതിനു ശേഷമാണ് എനിക്ക് എന്റെ ഫോണ്‍ പരിശോധിക്കാന്‍ സാധിച്ചത്. എന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ജീവന്‍ കയ്യിലെടുത്തുകൊണ്ടുള്ള ഓട്ടത്തിനിടയില്‍ എങ്ങനെയോ ആ ദൃശ്യങ്ങള്‍ ഡിലീറ്റ് ആയിപ്പോയതായി എനിക്ക് മനസിലായി. ( ഫോണില്‍ നിന്നും അബദ്ധത്തില്‍ ഡിലീറ്റ് ആയിപ്പോയ ഫയലുകള്‍ തിരിച്ചെടുക്കാന്‍ വഴികളുണ്ടെന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ വായിച്ചു. അതിന്റെ സാധ്യതകള്‍ ഞാന്‍ പരിശോധിച്ചു വരികയാണ്)

പക്ഷേ അന്ന് രാത്രിയില്‍ അത്ഭുതകരമായി പള്ളിമുറിക്ക് മുന്‍പിലെ കേടായ CCTV ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അന്ന് രാവിലെ പ്രവര്‍ത്തിക്കാതിരുന്ന സമയത്തെ ദൃശ്യങ്ങള്‍ പോലും അത് റെക്കോര്‍ഡ് ചെയ്തിരുന്നു എന്ന്, അതില്‍ നിന്നും അവര്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ മാത്രം വെട്ടിയെടുത്ത് ആവശ്യമുള്ള ഭാഗത്ത് സ്ലോമോഷന്‍ വരെ ആഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട ചില വിഡിയോകള്‍ കണ്ടപ്പോള്‍ എല്ലാവര്ക്കും ബോധ്യമായി. അതിനോടൊപ്പം എന്നെ അധിക്ഷേപിച്ചുകൊണ്ടും അസഭ്യവര്‍ഷം നടത്തിക്കൊണ്ടുമുള്ള വലിയ തോതിലുള്ള ആക്രമണം തന്നെ അവര്‍ അഴിച്ചുവിട്ടു. സത്യമെന്തെന്നറിയാത്ത പലരും അവര്‍ പടച്ചു വിടുന്ന കഥകളൊക്കെ തൊള്ളതൊടാതെ വിഴുങ്ങുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍. പിറ്റേ ദിവസം പോലീസ് സാന്നിധ്യത്തില്‍ പള്ളിമുറിയിലെത്തിയ ഇടവകക്കാര്‍ അവര്‍ത്തിച്ചാവശ്യപ്പെട്ടും എഡിറ്റ് ചെയ്യാത്ത CCTV ദൃശ്യങ്ങള്‍ അവരെ കാണിക്കാനോ സത്യാവസ്ഥ വെളിപ്പെടുത്താനോ പള്ളിവികാരി തയ്യാറായില്ല. ഇതിനിടയില്‍ ഫാ. നോബിള്‍ പാറക്കല്‍ അടക്കമുള്ള സംഘം സംഭവദിവസം രാത്രി തന്നെ സ്ഥലത്തെത്തി ‘രക്ഷാ പ്രവര്‍ത്തനങ്ങള്‍’ നടത്തിയിരുന്നു എന്ന് എനിക്ക് ഇടവകക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

സത്യമെന്തെന്നറിയാതെ എന്നെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.

1. ഞാന്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാന്‍ ഞാന്‍ പൂര്‍ണ്ണമനസോടെ തയ്യാറാണ്. അതുപോലെ നുണ പരിശോധനക്ക് വിധേയരായി പൊതുജനത്തിന് മുന്നില്‍ സത്യം തെളിയിക്കാന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലും സിസ്റ്റര്‍ ലിജി മരിയയും തയ്യാറുണ്ടോ?

2. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെയെന്തിനാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ സംഭവം നടന്ന ശേഷം ആദ്യമെത്തിയ പോലീസുകാരോട് CCTV കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ല എന്ന് കള്ളം പറഞ്ഞത്?

3. CCTV യുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായാല്‍ തീരാവുന്ന പ്രശ്നം മാത്രമല്ലേ ഇവിടെയുള്ളൂ? അത് പുറത്തു വിട്ട് ഞാന്‍ പറയുന്നത് മുഴുവന്‍ പച്ചകള്ളമാണെന്ന് തെളിയിക്കാന്‍ എന്തുകൊണ്ടവര്‍ തയ്യാറാകുന്നില്ല? അതിനു പകരം ആ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അതിന്റെ കൂടെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കഥകളും ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് എന്തിനാണ്?

4. പള്ളിമുറിക്ക് മുന്‍പില്‍ ഊരിയിട്ടെങ്കിലും, ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ എടുക്കാന്‍ കഴിയാതെ പോയ എന്റെ ചെരുപ്പ് എങ്ങനെ അപ്രത്യക്ഷമായി? ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ആ ചെരുപ്പ് കണ്ടിട്ടു പോലുമില്ലെങ്കില്‍ പിന്നെ ആരാണ് അത് അവിടെ നിന്നും എടുത്തു മാറ്റിയത്? എന്തിനായിരിക്കും എടുത്ത് മാറ്റിയത്?

5. വൈദികര്‍ ഒറ്റക്ക് താമസിക്കുന്ന ഒരു സ്ഥലത്തും കന്യാസ്ത്രീകള്‍ ഒറ്റക്ക് കയറിയിറങ്ങരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പില്‍ നിന്നും FCC സഭാനേതൃത്വത്തില്‍ നിന്നും സര്‍ക്കുലര്‍ അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ തന്നെ ഉണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ ലിജി മരിയ, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്ന വൈദികന്‍ ഒറ്റക്ക് താമസിക്കുന്ന സ്ഥലത്ത് പോയതെന്തിനാണ്?

6. ഇതാദ്യമായാണോ ലിജി മരിയ ഇതുപോലെ പള്ളിമുറിയില്‍ പോകുന്നത്? ഇതിനു മുന്‍പ് എത്ര തവണ പോയിട്ടുണ്ട്? ഓരോ തവണയും എത്ര സമയമാണ് അവിടെ ചിലവഴിച്ചിട്ടുള്ളത്? മഠത്തിന്റെയും പള്ളിയുടെയും ചുറ്റും സ്ഥാപിച്ചിട്ടുള്ള വിവിധ CCTV ദൃശ്യങ്ങള്‍ ഇടവക ജനത്തിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും മുന്നില്‍വച്ച് പരിശോധിച്ച് ഇതിനെല്ലാം വ്യക്തതയുണ്ടാക്കാന്‍ തയ്യാറാണോ?

ഇതിനു മുന്‍പ് ഇത്തരം കാണാന്‍ പാടില്ലാത്ത രംഗങ്ങള്‍ കാണേണ്ടി വന്നിട്ടുള്ള സന്ന്യസ്തര്‍ക്കുണ്ടായ അതേ അനുഭവങ്ങള്‍ തന്നെയാണ് എനിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊന്നു കിണറിന്റെ ആഴങ്ങളില്‍ തള്ളുക, അല്ലെങ്കില്‍ മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ക്കുക, അതുമല്ലെങ്കില്‍ ഇത് പറയുന്ന ആളെത്തന്നെ കുറ്റക്കാരാക്കി സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുക ഇതൊക്കെത്തന്നെയല്ലേ മുന്‍പും നടന്നിട്ടുള്ളത്. കോട്ടൂരാന്റെയും സെഫിയുടെയും ലീലാവിലാസങ്ങള്‍ കാണേണ്ടി വന്ന സിസ്റ്റര്‍ അഭയ മുതല്‍ എത്രയെത്ര ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റിലും ഉണ്ട്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഭയന്ന് ഇതുപോലെയുള്ള ഏത് വൃത്തികേടുകള്‍ കണ്ടാലും ആരും വായ് ഒരിക്കലും തുറക്കില്ല. സഭാധികാരികള്‍ ഇത്തരക്കാര്‍ക്ക് കൊടുക്കുന്ന സപ്പോര്‍ട്ട് ആണ് യാതൊരു ജാള്യതയും ഇല്ലാതെ തന്നെ വീണ്ടും വീണ്ടും ഏത് കൊടിയ തെറ്റും ചെയ്യാന്‍ ഇവരെ പ്രാപ്തമാക്കുന്നത്. തെറ്റുകള്‍ ചെയ്യുന്ന പുരോഹിതരെ ‘പുതപ്പിട്ടു മുടുകയാണ്’ കാലങ്ങളായി കത്തോലിക്കാസഭയില്‍ നടക്കുന്നത്. ഇവിടെയും നടന്നത് അതുതന്നെ. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ CCTV വിദഗ്ദ്ധന്‍ നോബിള്‍ പാറക്കലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ സ്ഥലത്തെത്തിയിരുന്നല്ലോ. CCTV യില്‍ നിന്നും തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭാഗങ്ങളെല്ലാം ഇതിനകം ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കും എന്ന് അനുമാനിക്കാം. പക്ഷേ കൃത്യമായി എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ന്യായീകരണശ്രമങ്ങള്‍ നടത്താന്‍ അവര്‍ മറന്നില്ല. പക്ഷേ അവര്‍ തന്നെ പുറത്ത് വിട്ട വിഡിയോയില്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്നെ ഓടിക്കുന്ന രംഗവും കൂടി പുറത്ത് വന്നു എന്നത് ഒരുപക്ഷേ ഈ ദൃശ്യങ്ങള്‍ കൈകാര്യം ചെയ്ത CCTV വിദഗ്ദ്ധന്റെ ജോലി തന്നെ തെറിപ്പിക്കുമായിരിക്കും. FCC യുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ കാരക്കാമല മഠത്തിലെത്തി തന്റെ കൂട്ടുകാരി ലിജി മരിയയുടെ തോളില്‍ കൈയിട്ടുകൊണ്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത് ”ഞാന്‍ ലിജിക്ക് ഫുള്‍ സപ്പോര്‍ട്ട് കൊടുക്കും” എന്നാണ്. തീര്‍ച്ചയായും കൊടുക്കണം ബഹുമാനപ്പെട്ട ജ്യോതി മരിയ, ഫുള്‍ സപ്പോര്‍ട്ട് കൊടുക്കണം! വെറുതെ സപ്പോര്‍ട്ട് മാത്രം പോരാ, ലിജി മരിയക്കും സ്റ്റീഫന്‍ കോട്ടക്കലിനും വേണ്ടി ദിവസവും ജപമാല ചൊല്ലി പ്രത്യേക പ്രാര്‍ത്ഥന തന്നെ നടത്തണം. കഴിയുമെങ്കില്‍ ലിജി മരിയയെയും സ്റ്റീഫന്‍ കോട്ടക്കലിനെയും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധരായി പ്രഖ്യാപിക്കുകയും കൂടി ചെയ്യണം. ഉയരട്ടെ സന്ന്യാസ ചൈതന്യത്തിന്റെ അന്തസ്സ്

സംസ്ഥാന ശരാശരിയുടെ ഇരട്ടിപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

ജില്ലയില്‍ 93 പേരാണ് വൈറസ് ബാധമൂലം ചികിത്സയിലുള്ളത്. ഇതില്‍ 18 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ധര്‍മ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചത്. മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തലശ്ശേരി മാര്‍ക്കറ്റ് പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.

ജില്ലയില്‍ വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ നിരോധനാഞ്ജ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ ആളുകള്‍ രോഗം പകരുന്നത് ഗൗരവമായി കാണുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കി. അതേസമയം കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്‌പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 25 ആയി ഉയര്‍ന്നു. ആദ്യ ഘട്ടത്തില്‍ ഈ പ്രദേശങ്ങളിലായിരിക്കും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.

ലോ​ക്​​ഡൗ​ണ്‍ കാലത്ത് രാ​ത്രി​ക​ളി​ല്‍ ബ്ലാ​ക്ക്മാ​ന്‍ ഭീ​തി പ​ര​ത്തി​ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച രണ്ട് പേരെ പോലീസ് പിടികൂടി . ചെ​റു​വാ​ടി പ​ഴം​പ​റ​മ്ബ് സ്വ​ദേ​ശി​ക​ളാ​യ ചാ​ലി​പി​ലാ​വി​ല്‍ അ​ഷാ​ദ് (21), പൊ​യി​ലി​ല്‍ അ​ജ്മ​ല്‍ (18) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ച​യം ന​ടി​ച്ച്‌ വ​ശ​ത്താ​ക്കി​യാ​ണ് പ്ര​തി​ക​ള്‍ കൃ​ത്യം ന​ട​ത്താ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു . രാ​ത്രി പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​ക​ള്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യ ബൈ​ക്ക് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ ​ബൈ​ക്കി​നെ​ക്കു​റി​ച്ച്‌​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ മു​ക്കം പൊ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത് . ഇരുവരുടെയും പേരില്‍ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേസ് എടുത്തു . അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​ക​ളെ വാ​ട്സ്​ ആ​പ് വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ് വ​ഴി കോ​ഴി​ക്കോ​ട് പോ​ക്​​സോ കോ​ട​തി ജ​ഡ്ജി കെ.​സു​ഭ​ദ്രാ​മ്മ മു​മ്ബാ​കെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപിനെയാണ് കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. 42 വയസ്സായിരുന്നു. സൗദിയിലെ റിയാദിലാണ് സംഭവം.

വ്യാഴാഴ്ചയാണ് പ്രദീപിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം കാറ് വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്വദേശികള്‍ കാറ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ പ്രദീപിനെ കണ്ടത്.

കുറേ തവണ വിളിച്ചിട്ടും പ്രദീപ് ഉണര്‍ന്നില്ല. തുടര്‍ന്ന് സ്വദേശികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.

മരിച്ച ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസാണ് വിവരം സ്‌പോണ്‍സറെ അറിയിച്ചത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തുടര്‍ച്ചയായ രണ്ടാം ദിവസവും ബെവ് ക്യൂ പണിമുടക്കിയതോടെ ആപ്പ് നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസിനും പ്രതികരണമില്ല. സാങ്കേതികപ്രശ്നങ്ങൾ ഉടന്‍ ശരിയാക്കുമെന്ന് ആദ്യദിവസം പ്രതികരിച്ച ഫെയർകോഡ് അധികൃതർ തകരാർ ഇന്നും തുടർന്നതോടെ വിശദീകരണത്തിന് പോലും തയ്യാറാവുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍.

നിലവിൽ ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണെ ഇളങ്കുളം ചെലവന്നൂർ റോഡിലെ ഇവരുടെ ഓഫിസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായും ഓഫീസിലെ ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും കമ്പനി നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാവിലെ മദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും ഒടിപി കിട്ടുകയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനോ പറ്റിയില്ല. പുലര്‍ച്ചെ 3.35 മുതല്‍ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവൂ എന്ന സന്ദേശമാണ് ഒന്‍പത് മണിക്ക് ശേഷം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ചത്.

ബെവ് ക്യൂ ആപിന്റെ സേവനം മതിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ നിരവധിയായി ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് എക്സൈസ് മന്ത്രി വിളിച്ചയോഗത്തിൽ ഈ വിഷയം പരിഗണിക്കുമെന്നാണ് വിവരം. യോഗത്തിൽ ഐടി, എക്സൈസ്, ബവ്കോ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ആപ് ഈ നിലയിൽ തുടരണോ പകരം സംവിധാനം ഏർപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.

ഉത്ര വധം പ്രതി സൂരജിന്റെ മൊഴികൾ ഞെട്ടിപ്പിക്കുന്നത്. ഉത്രയേ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തുലുകളുമായു പ്രതി സൂരജിന്റെ മൊഴി. മൂർഖൻ പാമ്പിനേ താൻ കൈകൊണ്ട് എടുത്ത് ഉത്ര ഉറങ്ങി കിടന്നപ്പോൾ അവളുടെ കട്ടിലിലേക്ക് എറിയുകയായിരുന്നു.

തുറർന്ന് കട്ടിൽ നിന്നും ഉത്രയേ കടിക്കാതെ ഇഴഞ്ഞ് നീങ്ങി പാമ്പ് പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ വീണ്ടും ഉത്രയുടെ ശരീരത്തിലേക്ക് പിടിച്ചിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റുമായി പ്രകോപിപ്പിച്ചു. ഉത്രയുടെ ശരീരത്തിനു സമീപം വയ്ച്ച് പാമ്പിനെ പ്രകോപ്പിപ്പിച്ച് 2 വട്ടം ആഞ്ഞ് കൊത്തിക്കുകയായിരുന്നു.

ഈ സമയത്ത് ഒന്നും ഉത്ര എണീക്കുകയോ ഉറക്കം വിട്ട് ഉണരുകയോ ചെയ്തിരുന്നില്ല. കാരണം മയക്ക് മരുന്ന് കൊടുത്ത് ഉത്രയേ ബോധം കെടുത്തിയ ശേഷം ആയിരുന്നു സൂരജ് നടത്തിയ കൊലപാതകം
പാമ്പ് ശരീരത്തിലൂടെ ഇഴഞ്ഞിട്ടും, ആഞ്ഞ് കൊത്തിയിട്ടും എന്തുകൊണ്ട് ഇതൊന്നും അറിയാതെ ഉത്ര ശാന്തമായി മരിച്ചു.

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഉത്രക്ക് 2 ഗ്‌ളാസിൽ മധുരം നല്കി. ഒന്ന് പായസവും മറ്റൊന്ന് സൂരജ് തന്നെ ഉണ്ടാക്കിയ പഴത്തിന്റെ ജ്യൂസും ആയിരുന്നു. ഇതിൽ രണ്ടിലും കൂടിയ ഡോസിൽ മയക്ക് മരുന്ന് പൊടിച്ചിട്ടിരുന്നു. സൂരജ് ഉണ്ടാക്കിയ ജ്യൂസ് ഉത്രയുടെ വീട്ടിലേ എല്ലാവർക്കും കൊടുത്തിരുന്നു. സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴിയിലാണ് കാര്യങ്ങൾ പറയുന്നത്.

മയക്ക് മരുന്ന് ഗുളികകൾ വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി. ഇതോടെ സൂരജിന്റെ മൊഴി ശരിയെന്നും തെളിയുകയായിരുന്നു. അണലിയെ ഉത്രക്കൊപ്പം കിടക്കയിലേക്ക്, ഉത്രയേ കടിക്കാതെ അണലി ചുരുണ്ട് കൂടിയിരുന്നപ്പോൾ പാമ്പിനെ വേദനിപ്പിച്ച് ഉത്രയേ കൊത്തിച്ചു.

മാർച്ച് 2നായിരുന്നു ഉത്രക്ക് അണലിയുടെ കടി ഏറ്റത്. അന്നും സൂരജ് സമാനമായ ഓപ്പറേഷൻ തന്നെയാണ് നടത്തിയത്. ഉത്രയേ ഉറക്ക ഗുളിക കൊടുത്ത് മയക്കി. തുടർന്ന് അണലി പാമ്പിനെ ഉത്രയുടെ ബഡിലേക്ക് വിട്ടു. തുടർന്ന് അണലി പാമ്പ് ഇഴഞ്ഞ് നടക്കുന്നത് നോക്കി സൂരജ് ഏറെ നേരം ഇരുന്നു. എന്നാൽ ബഡിന്റെ ഒരു ഭാഗത്ത് അണലി പാമ്പ് ഉത്രയേ കടിക്കാതെ ചുരുണ്ട് കൂടി ഇരിക്കുകയായിരുന്നു.

തുടർന്ന് അണലി പാമ്പിനെ വീണ്ടും സൂരജ് എടുത്ത് ഉത്രയുടെ ശരീരത്തിലേക്ക് വിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റും പ്രകോപനം ഉണ്ടാക്കി ഉത്രയുടെ ശരീരത്തിൽ കൊത്തിക്കുകയായിരുന്നു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. തുടർന്ന് വീണ്ടും പാമ്പിനേ കൊണ്ട് കൊത്തിക്കാൻ സാധിച്ചില്ല. ആവശ്യത്തിനു വിഷം അന്ന് ഉത്റ്റ്രയുടെ ഉള്ളിൽ ചെന്നിരുന്നു എങ്കിൽ മരണം സംഭവിച്ചേനേ. എന്നാൽ രാത്രി ബഡ് റൂമിൽ നടന്നത് കൃത്യമായി മാതാപിതാക്കളോട് വിവരിക്കാനോ സംഭവത്തിന്റെ ഗൗരവം മനസിലാക്കാനോ ഉത്രക്ക് സാധിക്കാതെ പോയി.

ആദ്യ ഉദ്യമത്തിൽ ഉത്രക്ക് കൊടുത്ത മയക്ക് മരുന്ന് ഡോസ് കുറഞ്ഞത് മനസിലാക്കിയാണ് പിന്നീട് മൂഖനെ അവളുടെ ശരീരത്തിൽ എറിയും മുമ്പ് ഡോസ് കൂട്ടി മയക്ക് മരുന്ന് കുടിക്കാൻ നല്കിയത്. ഇതുമൂലമാണ് പാമ്പ് കൊത്തിയിട്ടും ഉത്ര അതൊന്നും അറിയാതെ ലഹരി മരുന്നിന്റെ ആലസ്യതയിൽ ഉറങ്ങി മരണത്തിലേക്ക് പോയതും.

5 വയസ്സുള്ള മൂർഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റിയപ്പോൾ ഉത്രയേ ഒഴിവാക്കി മറ്റിരു പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉത്രയുടെ പണവും സ്വർണ്ണവും എല്ലാം കൈക്കലാക്കി സുഖമായി ജിവിക്കുകയും ചെയ്യാം എന്നും കരുതി.

മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്രയെ(25) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പറക്കോട് ശ്രീസൂര്യയിൽ സൂരജിനെയും (27) പാമ്പുകളെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവരുകാട് സുരേഷ് കുമാറിനെയും (47) സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഏനാത്തും എത്തിച്ചു തെളിവെടുപ്പു നടത്തി.സുരേഷ് പാമ്പ് പിടുത്തക്കാരനാണ്.പാമ്പിനെ പിടിച്ച് വില്ക്കലും വിഷം എടുക്കലും ഒക്കെ ഇയാൾ നടത്തുന്നതായും സംശയം ഉണ്ട്.

ബെവ് ക്യൂ ആപ്പ് രണ്ടാം ദിവസവും തകരാറിലായതോടെ തലസ്ഥാനത്തെ ബാറുകൾ പലതും ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന തുടങ്ങിയതായി റിപ്പോർട്ട്. ആപ്പ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും അതിനാൽ മദ്യം നേരിട്ട് വിൽക്കാൻ അനുവാദം വേണമെന്നും ബാറുടമകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ നിർദേശത്തെ തള്ളി കളഞ്ഞ് തിരുവനന്തപുരത്തെ ചില ബാറുകളാണ് മദ്യവിതരണം നടത്തിയത്. ഇതോടെയാണ് ബാറുടമകൾ ടോക്കണില്ലാതെ മദ്യം കൊടുക്കാൻ തീരുമാനിച്ചത്. മൊബൈൽ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം മദ്യം വാങ്ങാനായി ബാറുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ബെവ്‌കോ ആപ്പിലെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി ടിപി രാമകൃഷണൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തിൽ ബെവ്‌കോ ഉദ്യോഗസ്ഥരും പങ്കെടുക്കും. ബാറുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് പിആർ സുനിൽകുമാറിന്റെ പാപ്പനംകോട്ടെ ബാറിൽ അടക്കം ബെവ്‌കോ ആപ്പ് ടോക്കൺ ഇല്ലാതെയാണ് മദ്യവിതരണം നടത്തിയത്. വിവരം ലഭിച്ച് പാപ്പനംകോട്ടെ ബാറിലടക്കം പോലീസ് എത്തി ജനങ്ങളെ മടക്കി അയച്ചു.

ആപ്പ് പ്രവർത്തനസജ്ജമാകുന്നത് വരെ ബാറുകളിലെത്തുന്നവർക്ക് വദ്യം നൽകുകയും അതിന്റെ കണക്ക് ബെവ്‌കോയ്ക്ക് കൈമാറുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ബാറുടമകളുടെ സംഘടനാ നേതാവ് പിആർ സുനിൽകുമാർ അറിയിച്ചു. അതിന് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുനിൽ പറഞ്ഞു.

പാലക്കാട് വാളയാര്‍ കഞ്ചിക്കോട്ടില്‍ വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി കൊല്ലപ്പെട്ടു. മോഷ്ടാവിന്റെ ആക്രമണത്തിലാണ് സെക്യൂരിറ്റി കൊല്ലപ്പെട്ടത്. കഞ്ചിക്കോട് വനിത ഹോസ്റ്റലില്‍ അതുരാശ്രമത്തിലെ വാച്ചര്‍ കോഴിക്കോട് സ്വദേശി പി എം ജോണ്‍ ആണ് കൊല്ലപ്പെട്ടത്. 71 വയസ്സുണ്ടായിരുന്നു.

ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് കൊല നടന്നത്. കോമ്പൗണ്ടില്‍ കയറിയ കള്ളന്റെ മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്ക് പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. ലോക്ഡൗണ്‍ ആയതുമൂലം ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്നാണ് വിവരം.

അ​ഞ്ച​ല്‍ ഉ​ത്ര കൊ​ല​ക്കേ​സി​ല്‍ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. ഒ​ടു​വി​ൽ ഉ​ത്ര​യെ പാ​ന്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഭ​ർ​ത്താ​വ് സൂ​ര​ജ് അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് എ​ല്ലാം തു​റ​ന്നു​പ​റ​ഞ്ഞു.

ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കെ​യാ​ണ് പു​റം​ലോ​കം അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​ത്. ഉ​ത്ര​യെ പാ​ന്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​പ്പോ​ഴൊ​ക്കെ​യും ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി കൊ​ടു​ത്ത​താ​യി സൂ​ര​ജ് മൊ​ഴി ന​ൽ​കി.

മാ​ർ​ച്ച് ര​ണ്ടി​നാ​ണ് ഉ​ത്ര​യ്ക്ക് ആ​ദ്യം പാ​ന്പു ക​ടി​യേ​റ്റ​ത്. പാ​ന്പി​നെ മു​റി​ക്കു​ള്ളി​ൽ വി​ടു​ന്ന​തി​ന് മു​ന്പ് ഉ​ത്ര​യ്ക്ക് പാ​യ​സ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക പൊ​ടി​ച്ച് ന​ൽ​കി. അ​ന്ന് അ​ണ​ലി​യെ​ക്കൊ​ണ്ടാ​ണ് ക​ടി​പ്പി​ച്ച​ത്. പ​ക്ഷെ ക​ടി​യേ​റ്റ ഉ​ട​നെ ഉ​ത്ര നി​ല​വി​ളി​ച്ച​തി​നാ​ൽ പ​ദ്ധ​തി പാ​ളു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മേ​യ് ആ​റി​ന് രാ​ത്രി​യി​ൽ ജ്യൂ​സി​ൽ കൂ​ടു​ത​ൽ ഉ​റ​ക്ക​ഗു​ളി​ക പൊ​ടി​ച്ചു ക​ല​ർ​ത്തി​യാ​ണ് ന​ൽ​കി​യ​ത്. അ​ത് ക​ഴി​ച്ച​തോ​ടെ ഉ​ത്ര മ​യ​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ഞ്ചു വ​യ​സു​ള്ള മൂ​ർ​ഖ​നെ കൊ​ണ്ട് ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. . ഉ​ത്ര​യു​ടെ മ​ര​ണം ഉ​റ​പ്പാ​കു​ന്ന​തു​വ​രെ കാ​ത്തി​രു​ന്ന​താ​യാ​ണ് വി​വ​രം.

സൂ​ര​ജ് ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ​സ്റ്റോ​റി​ൽ​നി​ന്നാ​ണ് ഉ​റ​ക്ക​ഗു​ളി​ക വാ​ങ്ങി​യ​ത്. ഇ​ന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘം മെ​ഡി​ക്ക​ൽ​സ്റ്റോ​റി​ൽ പോ​യി​രു​ന്നെ​ങ്കി​ലും ക​ട​അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്നു. പി​ന്നീ​ട് ക​ട​യു​ട​മ​യു​ടെ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം.

വി​വാ​ഹ​മോ​ച​ന​ത്തി​ന് ഉ​ത്ര​യു​ടെ വീ​ട്ടു​കാ​ർ ത​യാ​റെ​ടു​പ്പ് ന​ട​ത്തു​ന്ന​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് സൂ​ര​ജ് ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഏ​താ​ണ്ട് അ​ര​ക്കോ​ടി​യോ​ളം രൂ​പ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന സാ​ഹ​ച​ര്യം ഇ​യാ​ളെ ത​ള​ർ​ത്തി. ജ​നു​വ​രി​മു​ത​ൽ ഇ​യാ​ൾ ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​താ​യാ​ണ് വി​വ​രം.

ഉ​ത്ര​യെ ഒ​ഴി​വാ​ക്കി​യാ​ൽ സ്വ​ത്തെ​ല്ലാം മ​ക​ൻ ധ്രു​വി​ന് ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു സൂ​ര​ജ്. കു​ടും​ബ​ത്തി​ൽ​വ​ച്ചു ഉ​ത്ര​യെ വീ​ട്ടു​കാ​ർ പീ​ഡി​പ്പി​ച്ചു​വ​ന്നി​രു​ന്ന വി​വ​രം മു​ഴു​വ​നും മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും വീ​ട്ടു​കാ​ർ വി​വാ​ഹ​മോ​ച​ന​ത്തെ​പ്പ​റ്റി ആ​ലോ​ചി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ഉ​ത്ര​യു​ടെ പി​താ​വ് പ​റ​യു​ന്ന​ത്. പാ​ന്പി​നെ സൂ​ര​ജി​ന് കൈ​മാ​റി​യ എ​ഴു​കോ​ണി​ലെ​ത്തി​ച്ചും ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

മാ​ത്ര​മ​ല്ല സൂ​ര​ജി​ന് ന​ൽ​കി​യ പാ​ന്പു​ക​ളെ സു​രേ​ഷ് പി​ടി​ച്ച സ്ഥ​ല​ത്തും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന് സൂ​ര​ജി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

ഇ​ന്ന് ഉ​ച്ച​യോ​ടെ സൂ​ര​ജി​ന്‍റെ സ​ഹോ​ദ​രി​യെ ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും നാ​ള​ത്തേ​ക്ക് മാ​റ്റാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും സൂ​ച​ന​യു​ണ്ട്. 30ന് ​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാം​ഗമാണ്. ഇന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം അൽപസമയത്തിനകം കോഴിക്കോട്ടെ വീട്ടിൽ എത്തിക്കും. സംസ്കാരം കൽപറ്റയിൽ നടക്കും.

രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ അദ്ദേഹം രണ്ടുതവണ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. ധനം,തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നിട്ടുണ്ട്. 1987ൽ സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവച്ചു.

ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ്. എൽഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നണി കൺവീനറായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

മദിരാശി നിയമസഭാം​ഗവും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന എം കെ പദ്മപ്രഭാ ​ഗൗഡറുടെയും മരുദേവി അമ്മയുടെയും മകനായി 1936ലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവ്വകലാശാലയിൽ നിന്ന് എംബിഎ ബിരുദവും നേടി.

കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായിട്ടുണ്ട്.

സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, സ്മൃതിചിത്രങ്ങള്‍, എം പി വീരേന്ദ്രകുമാറിന്റെ കൃതികള്‍ (2 വോള്യം),  ഹൈമവതഭൂവിൽ,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോൻ സാഹിത്യപുരസ്കാരം,ഓടക്കുഴൽ അവാർഡ്,സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved