ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കെ.എം.മാണിയുടൈ മരണ ശേഷം പാർട്ടി പിളർന്നതും, യുഡിഎഫിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതുമെല്ലാം രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
യുഡിഎഫ് വിടുന്നതിനു മുന്നേ തന്നെ ജോസ് വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു.എന്നാൽ, ഇത് സംംബന്ധിച്ച് ചർച്ചകൾ സജീവമായപ്പോഴും ഇടതു നേതാക്കളോ ജോസോ ഒന്നും തന്നെ സ്ഥീരീകരണം നല്‍കിയിരുന്നില്ല.
ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തെ തുടക്കം മുതൽ എതിർത്ത സിപിഐയുടെ നിലപാടും കാര്യങ്ങൾ നീളുന്നതിന് കാരണമായി. ജോസ് വിഭാഗത്തെ എൽഡിഎഫിലേക്ക് എത്തിച്ചിട്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ കമ്മിറ്റിയുമെല്ലാം ശക്തമായ നിലപാടെടുത്തിരുന്നു.
എന്നാൽ, പിന്നീട് നടന്ന ചർച്ചകളിൽ സിപിഐ അയഞ്ഞുവെന്നും മുന്നണി പ്രവേശനം സാധ്യമാകുമെന്നും വാർത്തകൾ വന്നു. അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തോട് ഇടത് അണികളിൽ പ്രത്യേകിച്ച് സിപിഐ അണികളിൽ ശക്തമായ വിരുദ്ധ വികാരമാണുള്ളത്.
ബാർകോഴ കേസിൽ ഇടതു മുന്നണി നടത്തിയ സമരങ്ങൾ അത്രപെട്ടന്ന് മറക്കാനാകില്ലന്ന് സിപിഐ നേതൃത്വം ആവർത്തിക്കുന്നു. ഏറ്റവുമൊടുവിൽ 10ാം തീയതിക്ക് ശേഷവും ജോസ് വിഭാഗത്തെ ഇടതു മുന്നണിയിലേക്ക് എത്തിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. കോട്ടയം കേന്ദ്രീകരിച്ചുള്ള ചില സിപിഎം സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രമാണ് നീക്കങ്ങൾക്കു പിന്നില്ലെന്നും സിപിഐ പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തിന് സിപിഎം നേരത്തെ തന്നെ പച്ചക്കൊടി വീശിയിരുന്നു. ബാർകോഴ കേസിലെ സമരങ്ങൾ കെ.എം.മാണിയെ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവന്റെ പ്രസ്താവനയും അതിനേ, പിന്തുണക്കുന്ന തരത്തിലുള്ള, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുമെല്ലാം ഇതിന്റെ മുന്നോടിയായരുന്നുവെന്നാണ് വിലയിരുത്തൽ.
തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്പോൾ എൽഡഎഫിലേക്ക് എന്ന നിലപാടാണ് ജോസ് കെ.മാണി പ്രഖ്യാപിക്കുന്നത് എങ്കിൽ വരും ദിവസങ്ങളിലും നിർണായകമായ പല തീരുമാനങ്ങൾക്കും ചർച്ചകൾക്കും രാഷ്ട്രീയ കേരളം സാക്ഷിയാകുമെന്നുറപ്പ്.
ജോസ് വിഭാഗം ഇടതിനൊപ്പം ചേർന്നാൽ തദ്ദേശ- നിയമസഭാ തെരഞ്ഞൈടുപ്പിലെ സീറ്റ് നിർണയങ്ങളിൽ പോലും തർക്കവിതർക്കങ്ങൾക്ക് സാധ്യതകൾ ഏറെയാണ്.
എഎംഎംഎ നിര്‍മിക്കുന്ന ട്വിന്റി ട്വിന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ ഉത്തരം വലിയ വിവാദത്തിലേയ്ക്കാണ് കൂപ്പുകുത്തിയത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വെച്ചവരും സിനിമയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനം നടത്തി നടി പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതോടെ ഇടവേള ബാബുവിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അതേസമയം, പരാമര്‍ശം വിവാദം കത്തിയതോടെ ട്വന്റി 20 എന്ന ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചതായാണ് കാണിക്കുന്നതെന്നും അതാണ് മരിച്ചവര്‍ എന്ന തരത്തില്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ന്യായീകരണവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതോടെ തെറ്റ് ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയയും രംഗത്തെത്തി. ട്വന്റി ട്വന്റിയില്‍ ഭാവന അവതരിപ്പിച്ച അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രം കോമയിലാണ്, മരിച്ചതല്ലെന്ന് സോഷ്യല്‍മീഡിയ തെറ്റ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ കൂടാതെ, ട്വന്റി ട്വന്റിയുെട രണ്ടാം ഭാഗമല്ല അമ്മ നിര്‍മിക്കുന്നതെന്ന ചിത്രമെന്നും വിവാദ അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നുണ്ട്.
യുവാവിന്റെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതി പാങ്ങോട് ചന്തക്കുന്ന് നൗഫിയ മന്‍സിലില്‍ നവാസിനെ ( 40 ) പൊലീസ് അറസ്റ്റുചെയ്‌തു. നവാസ് പത്തുവര്‍ഷം മുമ്ബ് മന്നാനിയ കോളേജിന് സമീപം യുവതിയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രതിയാണ്.
പുലിപ്പാറ പരിക്കാട് തടത്തരികത്തു വീട്ടില്‍ ഷിബു(38)വിനെയാണ് 7ന് രാവിലെ സ്വന്തം വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. 2010ല്‍ സുലോചന എന്ന സ്ത്രീയെ കൊലപ്പെടുത്തി പാങ്ങോട് മന്നാനിയ ഓഡിറ്റോറിയത്തിനു സമീപത്തെ കിണറിനുള്ളില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. മരിച്ച ഷിബു മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.
ഈ മാസം 7ന് രാവിലെ പരിക്കാട് ഭാഗത്ത് മനുഷ്യന്റെ കാല്‍ നായ വലിച്ചുകൊണ്ടു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരമറിഞ്ഞെത്തിയ പാങ്ങോട് പോലീസിന്റെ അന്വേഷണത്തില്‍ സമീപത്തെ പൊളിഞ്ഞ വീട്ടില്‍ ഒരു കാല്‍ നഷ്ടപ്പെട്ട മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. റൂറല്‍ എസ്പി ബി. അശോകന്‍, ഡിവൈഎസ്പി എസ്. വൈ. സുരേഷ്, പാങ്ങോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനീഷ്, എസ്‌ഐ ജെ. അജയന്‍, ആര്‍. രാജന്‍ എന്നിവര്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി
പോലീസ് പറയുന്നത് ഇങ്ങനെയാണ്…
ഷിബുവും നവാസും സുഹൃത്തുക്കളാണ്. ഇവര്‍ ഒരുമിച്ചാണ് ജോലിക്കു പോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പത്തനാപുരത്ത് ജോലി ചെയ്യുമ്ബോള്‍ വാക്കുതര്‍ക്കമുണ്ടാവുകയും നവാസിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഷിബു ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിനു പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
വെഞ്ഞാറമൂട്ടില്‍ വച്ചും ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. മറ്റു കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഷിബു കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങി. വീണ്ടും ഇവര്‍ സൗഹൃദത്തിലായി. നാലിന് ഇരുവരും ഒരുമിച്ചു ജോലിക്കു പോയി. ഉച്ചയ്ക്ക് കല്ലറ ബവ്റിജസ് ഷോപ്പിലെത്തി മദ്യം വാങ്ങി. വൈകിട്ട് 5ന് ഒരു ഓട്ടോയില്‍ പരിക്കാട് വീട്ടിലെത്തി. മദ്യം കഴിക്കുന്നതിനിടെ ഇരുവരും വാക്കു തര്‍ക്കത്തിലായി. നവാസിന്റെ ചോറ് ഷിബു തട്ടിത്തെറിപ്പിച്ചു. ഷിബു ഒരു തടിക്കഷ്ണമെടുത്ത് നവാസിന്റെ തോളില്‍ അടിച്ചു. മുന്‍വൈരാഗ്യമുണ്ടായിരുന്ന നവാസ് തടിക്കഷണം പിടിച്ചു വാങ്ങി ഷിബുവിന്റെ തലയില്‍ അടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചുവെന്ന് പോലീസ് പറയുന്നു.
അടിയേറ്റ് നിലത്തിരുന്നുപോയ ഷിബുവിനെ വീട്ടിലുണ്ടായിരുന്ന കുഴവിക്കല്ലിന്റെ കഷണം ഉപയോഗിച്ചു തലയില്‍ ഇടിച്ചു. അബോധാവസ്ഥയിലായ ഇയാളെ സമീപത്തുണ്ടായിരുന്ന വെട്ടുകത്തിയെടുത്തു തലയിലും കാലുകളിലുമായി 5 പ്രാവശ്യം വെട്ടി ആഴത്തില്‍ മുറിവേല്‍പിച്ചു. മരണം ഉറപ്പാക്കിയതിനു ശേഷം ടാര്‍പോളിന്‍ ഷീറ്റും പ്ലാസ്റ്റിക്കുകളും തുണിയും കൊണ്ടു മൃതദേഹം മൂടി. പ്ലാസ്റ്റിക് കട്ടിലെടുത്ത് കമഴ്ത്തി ഇതിനു മുകളിലിട്ടു. ഇതില്‍ മദ്യം ഒഴിച്ചതിനു ശേഷം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതി പിറ്റേന്നു മുതല്‍ ജോലിക്കു പോയി. ഇതിനിടെ, പ്രതിയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിക്കാന്‍ തയാറായില്ല. എന്നാല്‍, സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെയും മറ്റു സാക്ഷികളെയും വരുത്തി കാണിച്ചതോടെ ഇയാള്‍ കുറ്റം സമ്മതിക്കുയായിരുന്നു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പുതിയ സംരംഭം. ശ്രീനി ഫാംസ് എന്നാണ് കമ്പനിയുടെ പേര്. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക, ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ ശക്തമാക്കുക തുടങ്ങിയവയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് ശ്രീനിവാസന്‍ പറയുന്നു.
ആദ്യഘട്ടത്തിൽ ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാകും നടക്കുക. വയനാട്ടിലും, ഇടുക്കിയിലും, തൃശ്ശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓര്‍ഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. നിലവില്‍ എറണാകുളത്ത് കണ്ടനാട് വീടിനോട് ചേര്‍ന്ന് ശ്രീനിവാസന് ജൈവ കൃഷിയും വിപണന കേന്ദ്രവുമുണ്ട്.
ശ്രീനിവാസന്റെ വാക്കുകൾ:
‘ജൈവകൃഷി മേഖലയിൽ ഒരു ചുവുടുകൂടി വയ്ക്കുകയാണ്. വിഷം കലരാത്ത ഭക്ഷണം ആവശ്യക്കാരില്‍ എത്തിക്കുക, ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിന്‍തുണണ ശക്തമാക്കുക എന്നതെല്ലാമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.’
‘ശ്രീനീഫാംസ് എന്നൊരു കമ്പനി ഇതിനായി സമാന ചിന്താഗതിക്കാരായ കൂട്ടാളികളുമായി ചേർന്ന് രൂപീകരിച്ചു കഴിഞ്ഞു.കൃഷിയില്‍ താല്‍പ്പര്യമുള്ളവരുടേയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും കൃഷി ശാസ്ത്രജ്ഞരുടെയും ഒരു കൂട്ടായ്മയാണിതിനു പിന്നില്‍. ശ്രീനി ഫാംസിന്റെ ലോഗോ ഇതോടൊപ്പം അവതരിപ്പിക്കുന്നു.’
‘ജൈവകൃഷി ശക്തമാക്കുകയും അത്യാധുനിക ജൈവകൃഷി രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള തികച്ചും ആധുനികമായ ജൈവകൃഷി രീതികൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കാനാണ് ശ്രീനിഫാംസ് ലഷ്യമിടുന്നത്. രണ്ടു തലങ്ങളായിട്ടാണ് ശ്രീനീഫാംസ് പ്രവര്‍ത്തനം മുന്നോട്ടുപോകുക. ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് അതില്‍ ആദ്യഘട്ടം.വയനാട്ടിലും, ഇടുക്കിയിലും, തൃശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.’
‘അതിനായി ഓർഗാനിക് സർട്ടിഫിക്കറ്റ് ഉള്ള കർഷകർ,അല്ലെങ്കിൽ ജൈവ രീതിയിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർ എന്നിവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാൻ ഉള്ള ശ്രമങ്ങൾ പുരോഗതിയിലാണ്.മെച്ചപ്പെട്ട വിലയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശൃംഖലയും കൂടാതെ പച്ചക്കറികളുടെയും, പഴങ്ങളുടെയും, ധാന്യങ്ങളുടെയും കയറ്റുമതിക്കുമുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി കമ്പനി ഒരുക്കിയിട്ടുണ്ട്.’
‘ഇപ്പോൾ എറണാകുളത്തു കണ്ടനാട് നിലവിലുള്ള സ്വന്തം വിപണന കേന്ദ്രത്തോടൊപ്പം, ജൈവ ഉൽപ്പന്നങ്ങൾ മതിയായി ലഭ്യമാകുന്ന മുറയ്ക്ക് ജില്ലകൾ തോറും വിപണകേന്ദ്രം തുടങ്ങാൻ പദ്ധതിയുണ്ട്. 2021 ജനുവരിയോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള മൊബൈൽ ആപ്പ് നിലവിൽ കൊച്ചിയിൽ പരീക്ഷണ ഘട്ടത്തിലാണ്.ഇതിലൂടെ പച്ചക്കറികൾ ,പഴങ്ങൾ,ധാന്യങ്ങൾ,വിത്തുകൾ,വളങ്ങൾ ,ഓർഗാനിക് കീടനാശിനികൾ എന്നിവയെല്ലാം ഒരു ക്ലിക്കിൽ വീട്ടിലെത്തും.
രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓർഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണ്.
ബയോഫെർട്ടിലൈസർസും ബയോ കൺട്രോൾ ഏജന്റസും വികസിപ്പിച്ചെടുക്കുന്നതിന് ലാബ് സംവിധാനം പ്രോജക്റ്റിന്റെ ഭാഗമായി എറണാകുളത്തെ കളമശ്ശേരി ബയോ ടെക്കനോളജി പാർക്കിലായി(BioNest) ഒരുക്കിയിട്ടുണ്ട്.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളോജിയും,കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയും ഈ പ്രോജെക്ടിൽ സാങ്കേതിക സഹായികളായി കൂടെയുണ്ട്.
ഈ ശ്രമത്തിൽ ഞങ്ങളോട് സഹകരിക്കാൻ താല്പര്യമുള്ള ജൈവകർഷകർ ,ജൈവകർഷക കൂട്ടായ്മകൾ ,ജൈവകൃഷിയിൽ പ്രാഗൽഭ്യമുള്ളവർ ദയവായി പേര്,ജില്ല ,പഞ്ചായത്ത്,സ്ഥലത്തിന്റെ വിസ്തൃതി,ഇപ്പോളുള്ള കൃഷിയുടെ ഡീറ്റെയിൽസ്, പ്രാഗൽഭ്യം, മൊബൈൽ നമ്പർ എന്നിവ വ്യക്തമാക്കി WhatsApp അയക്കുക.WhatsApp number 9020600300.
പാലാ: ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ്. പ്രവേശം ഏറെക്കുറേ ഉറപ്പായ സാഹചര്യത്തില്‍ എന്‍.സി.പിയിലെ ഒരുവിഭാഗത്തെ അടര്‍ത്തിയെടുത്ത് എല്‍.ഡി.എഫിന് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം. പാലാ സീറ്റിനെ ചൊല്ലിയുള്ള കലഹം മുതലാക്കി കാപ്പനെ യു.ഡി.എഫ്. പാളയത്തിലെത്തിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. ജോസ് പോകുന്ന പക്ഷം പാലാ സീറ്റ് യു.ഡി.എഫ്. കാപ്പന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണെങ്കിലും നിലവില്‍ പി.ജെ. ജോസഫിനും അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്. തന്നെയുമല്ല, കാപ്പനെ നിര്‍ത്തി പാലാ പിടിച്ചെടുത്ത് ജോസിന് രാഷ്ട്രീയ തിരിച്ചടി നല്‍കാനുള്ള അവസരമായും ജോസഫ് പക്ഷത്തുള്ളവര്‍ ഇതിനെ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ജോസഫ് പക്ഷ നേതാക്കളുടെ അറിവോടെയാണ് കാപ്പനുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെടുന്നത്.
ജോസും കാപ്പനും പാലായ്ക്കായി പിടിവലി തുടരുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത്. പാലാ ഇല്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്ന സന്ദേശമായിട്ടാണ് കാപ്പന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തെ യു.ഡി.എഫ്. കണ്ടത്. പാലാ ചങ്കാണെന്ന് കാപ്പനും ഹൃദയവികാരമാണെന്ന് ജോസും പറഞ്ഞുകഴിഞ്ഞു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ ഉറപ്പ് കിട്ടിയ ശേഷം മാത്രമായിരിക്കും ജോസിന്റെ പ്രഖ്യാപനവും വരിക. കാപ്പന്‍ പോയാലും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം എല്‍.ഡി.എഫിനൊപ്പം തന്നെ നില്‍ക്കാനാണ് സാധ്യത.
ഒറ്റയ്ക്ക് പാര്‍ട്ടി വിട്ടാലും കൂറുമാറ്റം അടക്കമുള്ള നിയമപ്രശ്നങ്ങളില്‍ മുന്‍കരുതലെടുത്താകും അന്തിമ തീരുമാനം. നിലവില്‍ എന്‍.സി.പിക്ക് രണ്ട് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ആ സീറ്റ് ഒഴിഞ്ഞുകിടക്കുകയുമാണ്. അതിനാല്‍ മാണി സി. കാപ്പന്‍ വിട്ടുപോയാലും അത് കൂറുമാറ്റമായി കണക്കാക്കാനാകില്ല എന്ന വാദവുമുണ്ട്.
അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകളൊക്കെയും മാണി സി. കാപ്പന്‍ നിഷേധിക്കുന്നുണ്ട്. വെറുതെ വാര്‍ത്തകള്‍ സൃഷടിക്കാന്‍ വേണ്ടി മാത്രുള്ള പ്രചാരണമാണ് അതൊക്കെയെന്നാണ് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. വിഷയത്തില്‍ വെള്ളിയാഴ്ച്ച പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗം നടക്കും. അതിന് ശേഷം പ്രതികരിക്കാമെന്നാണ് കാപ്പന്‍ പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നാണ് യോഗം.
സീറ്റ് നഷ്ടപ്പെടുന്നതില്‍ എന്‍.സി.പിക്കുള്ളിലും അതൃപ്തിയുണ്ട്. എന്നാല്‍ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ നിലപാടും നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി യോഗം നടക്കാന്‍ പോകുന്നത്.
എന്നാല്‍, പിന്‍വാതില്‍ വഴി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പെ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ എന്‍.സി.പിയിലെ ഒരു വിഭാഗത്തിനുണ്ട്. ഈ അതൃപ്തി പ്രയോജനപ്പെടുത്താനാകുമോയെന്നാണ് യു.ഡി.എഫ്. നോക്കുന്നത്.
മാണിയുടെ വിയോഗത്തിന് ശേഷമാണ് കാപ്പനിലൂടെ എല്‍.ഡി.എഫിന് പാലാ സീറ്റില്‍ വിജയിക്കാനായത്. നിലവില്‍ സീറ്റിനെ ചൊല്ലി ഒരു ചര്‍ച്ചയും മുന്നണിയില്‍ നടന്നിട്ടില്ലെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്. അസ്വാരസ്യങ്ങള്‍ മുന്നണി മാറ്റത്തിന് കാരണമായേക്കാമെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളയുന്നുണ്ട്. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.പിയുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്.
കെ എം മാണിക്കെതിരെ തന്റെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ പിസി ജോർജ് പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ ആയിരുന്നെന്നും രണ്ടു പതിറ്റാണ്ടോളം കെഎം മാണിയുടെ സന്തതസഹചാരിയായിരുന്ന സിബിമാത്യു സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി . തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന പരാമർശങ്ങൾ ആയിരുന്നതിനാലാണ് വിശദീകരണവുമായി മുന്നോട്ടുവന്നതെന്ന് സിബി മാത്യു ചൂണ്ടിക്കാട്ടി. വിശദീകരണത്തി ന്റെ പൂർണരൂപം വായിക്കാം.
2013ൽ കെഎം മാണി സാറിനെ മുഖ്യമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ബഹുമാന്യനായ പി സി ജോർജ് സാർ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്നു. അദ്ദേഹം തന്നെ ഈ വിവരം എന്നോട് പറഞ്ഞപ്പോൾ മാണി സാറിനെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഞാനും അത് ആഗ്രഹിച്ചിരുന്നു എങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് പ്രായോഗികമായ ഒരു കാര്യമല്ല എന്ന എൻറെ അഭിപ്രായവും ഞാൻ പിസി ജോർജ് സാറിനോട് വ്യക്തമാക്കിയതാണ്. എൻറെ വ്യക്തിപരമായ അഭിപ്രായം പറയുകയല്ലാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വെളിപ്പെടുത്തലും ഞാൻ അദ്ദേഹത്തോടു നടത്തിയിട്ടില്ല.
എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ നൽകിയ ഒരു അഭിമുഖത്തിൽ ഞാൻ വെളിപ്പെടുത്തിയത് എന്ന് പറഞ്ഞു അദ്ദേഹം ചില കാര്യങ്ങൾ പറയുകയുണ്ടായി. അത്തരമൊരു വെളിപ്പെടുത്തൽ ഒരുപാട് തെറ്റിദ്ധാരണകൾക്കും, എൻറെ വ്യക്തിപരമായ വിശ്വാസ്യതക്കും മങ്ങൽ ഏൽപ്പിക്കും എന്ന സാഹചര്യത്തിലും, അദ്ദേഹം നടത്തിയ പരാമർശങ്ങളുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലാത്തതിനാലും ആണ് അദ്ദേഹത്തിൻറെ വാക്കുകളെ പൂർണമായും നിരാകരിച്ചു കൊണ്ട് ഈ വിശദീകരണക്കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുവാൻ ഞാൻ നിർബന്ധിതമാകുന്നത്.
പ്രധാനമന്ത്രിയെ കാണാന്‍ ഇറങ്ങി തിരിച്ച യുവതിയെ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ 33കാരിയെയാണ് വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.
എംഎ, ബി എഡ് ബിരുദങ്ങള്‍ നേടിയിട്ടുള്ള അജിത എന്ന യുവതിയെ രണ്ട് ദിവസമായി കാണാതായിരുന്നു. ആരോടും പറയാതെ യുവതി നാടുവിടുകയായിരുന്നു.
തനിക്ക് കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് വീടു വിട്ട് ഇറങ്ങിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ ഇന്ന് നാട്ടില്‍ എത്തിക്കും. വിവാഹമോചിതയായ അജിതയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്.
വീടുകളില്‍ ട്യൂഷന്‍ എടുത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് അജിത കുടുംബം പുലര്‍ത്തിയിരുന്നത്. പി എസ് സി പരീക്ഷ പലപ്രാവശ്യം എഴുതിയെങ്കിലും റിങ്ക് ലിസ്റ്റില്‍ ഇടം നേടാത്തതിനെ തുടര്‍ന്ന് മനോ വിഷമത്തില്‍ ആയിരുന്നു അജിത.
രണ്ട് ദിവസം മുന്‍പ് ആരോടും പറയാതെ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതി ന്യൂഡല്‍ഹിക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. റെയില്‍വേ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലായിരുന്നു ഇടവേളയുടെ പ്രതികരണം.
എഎംഎംഎ അംഗമായ നടൻ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രമായ ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായിരുന്നു ഭാവന. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബുവിന്റെ വാദം.
ട്വന്റി ട്വന്റിയിൽ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാൻ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്നും ഇടവേള ബാബു പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉൾപ്പെടെയുള്ളവരോട് പറഞ്ഞപ്പോൾ എന്നെ ഓടിക്കാൻ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താൽ പടം പരാജയപ്പെടുമെന്ന് അവർ പറഞ്ഞെന്നും ഇടവേള ബാബു പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ താൻ നൽകിയ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്നും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയെന്നും ഇടവേള ബാബു റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ പറഞ്ഞു.
പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയത് അപൂർണ്ണമായിട്ടാണ്. താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ വന്നില്ല. പറയാത്ത കാര്യങ്ങൾ വരികയും ചെയ്തു. പോലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടേണ്ടേ? എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്. കോടതിയിൽ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. താരസംഗടന തുടക്കം മുതൽ നടിയെ പിന്തുണച്ചിട്ടുണ്ടെന്നും അന്ന് രാവിലെ മുഖ്യമന്ത്രിയെ വിളിച്ചത് ഇന്നസെന്റ് ചേട്ടനാണെന്നും ഇടവേള ബാബു അഭിമുഖത്തിൽ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടി തന്റെ അവസങ്ങൾ ദിലീപ് തട്ടിക്കളയുന്നുവെന്ന് പരാതിപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ‘എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല’ എന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. എന്നാൽ വ്യക്തിപരമായി വാക്കാൽ പറഞ്ഞോ എന്ന ചോദ്യത്തിന് ‘അങ്ങനെ പല കാര്യങ്ങളും, അതിനപ്പുറവും പറഞ്ഞിട്ടുണ്ടാകും’ എന്നുമായിരുന്നു മറുപടി.
ആക്രമിക്കപ്പെട്ട നടി ബലാത്സംഗക്കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാതി നൽകിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഓർമ്മയില്ല’ എന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് ഇടവേള ബാബു കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഇടവേള ബാബു നിലവിൽ പരസ്യമായി ന്യായീകരിച്ചിരിക്കുന്നത്.
മതമില്ലാത്ത പെണ്ണേ.. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കുമെന്ന ചോദ്യവും ആധിയും പങ്കുവെയ്ക്കുന്നവര്‍ക്ക് വായടപ്പിച്ച് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ഫേസ്ബുക്കിലൂടെയാണ് ജസ്‌ല മറുപടി കുറിക്കുന്നത്. ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നതെന്ന് ജസ്ല ചോദിക്കുന്നു.
മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്… മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല് സ്റ്റുഡന്റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ.. എന്ത് വേണേലും ചെയ്യട്ടെ. ജസ്ല കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മരണശേഷം എന്‍റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്..
നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതിലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും…
കാരണം പള്ളിക്കബറിടത്തില് നിന്‍റെ മയ്യത്തടക്കില്ലല്ലോ… എന്ന്..
എന്ത് കഷ്ടാണ്…
ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നത്..??
പലവട്ടം അവരോടിതിന് മറുപടി പറഞ്ഞിട്ടുണ്ട്…
വീണ്ടും ഒരിക്കല്‍ കൂടി.. പറയാം.
മതമില്ലാത്ത പെണ്ണേ..
മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും..?
ഹറാം പെറപ്പല്ലേ നീ…
പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല…
എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ.
മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്…
മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല് സ്റ്റുഡന്റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ..
എന്ത് വേണേലും ചെയ്യട്ടെ…
ഇനി വെറുതെ വെച്ചാലും കുഴപ്പല്ല..
ചീഞ്ഞ് നാറ്റം വരുമ്പോള്‍ നിങ്ങള്‍ തന്നെ അതിനൊരു പരിഹാരം കാണും..
അല്ല പിന്നെ..
മരിച്ച ഞാന്‍ അതറിയുന്നില്ല…
ഇനിയറിഞ്ഞാലും..വഴക്കുണ്ടാക്കാനും വരില്ല..
ജീവിക്കുമ്പോള്‍ എന്നെ ഞാനായി ജീവിക്കാനനുവദിച്ചാല്‍ മാത്രം മതി..
മാത്രമല്ല..ഈ ആധുനിക കാലത്ത് ..21 ആം നൂറ്റാണ്ടിലും മതം വിഴുങ്ങി ജീവിക്കുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍ നിങ്ങള്‍ക്ക് വരുന്നത്..ടെക്നോളജിയെ കുറിച്ച് അറിവില്ലാത്തത് കൊണ്ട്..
ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..
അതിലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും ””’….ചാരമായി ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതി…
ഒരു ശവശരീരത്തിന്‍മേല്‍ ഇത്രമേലാശങ്കയോ…???
കഷ്ടം.
പിന്നെ ഈ കമന്‍റില്‍ അവന്‍ പറഞ്ഞ ദൈവമാണ് ലോക സൃഷ്ടാവാണെങ്കില്‍..അയാള്‍ക്ക് എന്‍റെ കാര്യം നോക്കി നടക്കാന്‍ ആണോ സഹോ സമയം..കോടാനകോടി മനുഷ്യരും മനുഷ്യരില്‍ പരം ജീവികളും പ്രപഞ്ച ഗോളങ്ങളുമൊക്കെ ഉള്ളിടത്ത് ഞാനെന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്ന അങ്ങേരെ സമ്മദിക്കണം..
പിന്നെ മരണശേഷം പള്ളിയില്‍ അടക്കാന്‍ വേണ്ടിയാണ് ഇവിടെ പൊട്ടക്കിണറ്റിലെ തവളകളായി ജീവിക്കുന്നത് വിശ്വാസികള്‍ എന്നോര്‍ക്കുമ്പോഴാ ..തമാശ.
NB:ഞാന്‍ മതവിശ്വാസിയല്ല