Latest News

600ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ മലയാള സിനിമയിൽ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് . അധികവും ഹാസ്യ റോളുകൾ ആണ് അഭിനയിച്ചിട്ടുള്ളത്. 1969ൽ പുറത്തിറങ്ങിയ “മനൈവി” എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം 1970ൽ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാളം സിനിമാരംഗത്തെത്തിയത്. ഇപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കഥയാണ് ഏറെ ശ്രദ്ധ നേടുന്നത്. കഥയിലെ നായകന്മാർ മോഹൻലാലും മണിയൻപിള്ള രാജുവും ആണ്. ഒരൊറ്റ രാത്രികൊണ്ട് ധാരാവിയിലെ ചേരികൾ ഒഴിപ്പിച്ച കഥ നമ്മൾ ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ കേട്ടിരുന്നു.

എന്നാൽ അത്തരം ഒരു സംഭവം മോഹൻലാലിൻറെ യഥാർഥ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട് അത് പക്ഷെ ധാരാവി അല്ല.. ആ കഥ പറയുകയാണ് ഇപ്പോൾ നടൻ കുഞ്ചൻ, അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. കുറച്ച് പഴയ കഥയാണ്, അതായത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയുടെ ലൊക്കേഷന്‍ മലമ്പുഴയായിരുന്നു. ചിത്രത്തിലെ താരങ്ങളായ നസീര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സംവിധായകനായ പ്രിയദര്‍ശന്‍ എന്നിങ്ങനെ തങ്ങളെല്ലാവരും മലമ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഇവിടെ വച്ചായിരുന്നു സംഭവമുണ്ടാകുന്നത്.

എന്നാൽ ഒരു ദിവസം വൈകുന്നേരം ആ ഗസ്റ്റ് ഹൗസിലെ മാനേജര്‍ വന്ന് ഞങ്ങളോട് റൂം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനു കാരണം പറഞ്ഞത് ഏതോ വിഐപികള്‍ക്കായി റൂം നേരത്തെ പറഞ്ഞു വച്ചിരുന്നു. അതിനാലായിരുന്നു മാനേജര്‍ ഒഴിയാന്‍ പറഞ്ഞത് എന്നായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായി ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വല്ലാതായി. അതികം താമസിക്കാതെ അവർ പറഞ്ഞതുപോലെ പുതിയ അതിഥികള്‍ എത്തുകയും ചെക്ക് ഇന്‍ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റൊരിടത്ത് റൂം കണ്ടെത്തുക പ്രയാസമായിരുന്നു. ഒപ്പം പോകാനുള്ള മടിയും കാരണം തങ്ങള്‍ ഒരു ചെറിയ പണി ഒപ്പിക്കുകയായിരുന്നുവെന്നാണ് കുഞ്ചന്‍ പറയുന്നത്.

ഞാനും രാജുവും കോടി നേരെ മേക്കപ്പ് റൂമിലേക്ക് പോയി, ഷൂട്ടിങ്ങ് ആവശ്യത്തിനായി അവിടെ ഉണ്ടായിരുന്ന വെളിച്ചപ്പാടിന്റെ വാള്‍ ഞാന്‍ കൈയില്‍ എടുത്തു, രാജു എന്റെ മുഖത്തും ദേഹത്തും കുങ്കുമം പൂശി. ചോരയെന്ന് തോന്നിപ്പിക്കാന്‍ തലയിലൂടെ വെള്ളമൊഴിച്ചു കുഞ്ചന്‍ പറഞ്ഞു. പിന്നെയായിരുന്നു ആ രസകരമായ സംഭവം നടക്കുന്നത്. ഒരു പ്രിയദര്‍ശന്‍ സിനിമ പോലെ തന്നെയായിരുന്നു അത്. ‘ആ വാളും പിടിച്ച് അലറിക്കൊണ്ട് ഗസ്റ്റ് ഹൗസ്സിന്റെ ഇടനാഴിയിലൂടെ ഞാന്‍ ഓടി, എന്റെ പുറകെ രാജുവും ലാലും പ്രിയനും ഓടിവന്നു. എന്റെ അലറക്കവും ഒപ്പം മറ്റുള്ളവരുടെ ബഹളവും കൂടിയായപ്പോള്‍ എനിക്ക് ബാധ ഇളകിയതാണെന്ന് കരുതി ചെക്കിന്‍ ചെയ്യാൻ നിന്ന ആളുകള്‍ പേടിച്ചു. ആ പേടി ഇരട്ടിപ്പിക്കാന്‍ ലാലും മണിയനും പ്രിയനും ചേര്‍ന്നു പറഞ്ഞു മാറിക്കോ ഇല്ലെങ്കില്‍ വെട്ട് കൊള്ളും’എന്ന്.

ഇതെല്ലം കണ്ടതോടെ അവിടെ പുതിയതായി താമസിക്കാൻ വന്നവര്‍ ഭയന്ന് മുറിയുടെ കതക് അടച്ചു. ചിലര്‍ ജീവനും കൊണ്ടോടിയെന്നും കുഞ്ചന്‍ ഓര്‍ക്കുന്നു. നിമിഷ നേരം കൊണ്ട് തന്നെ അവിടേക്ക് താമസിക്കാന്‍ വന്ന 25 പേരും എങ്ങോട്ടോ പോയെന്നാണ് കുഞ്ചന്‍ പറയുന്നത്. ആ ഒറ്റ രാത്രി കൊണ്ട് അവിടെ വന്നവരെ അനായാസം ഒഴിപ്പിക്കുകയായിരുന്നു, ഇതിന്റെ എല്ലാം പിന്നിലെ മാസ്റ്റർ ബ്രെയിൻ മോഹൻലാൽ ആയിരുന്നു എന്നാണ് കുഞ്ചൻ പറയുന്നത്.

റഷ്യൻ ചരക്കു കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. യുക്രൈനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യൂറോപ്യൻ യൂണിയൻ റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസിന്റെ നടപടി. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് പോകുകയായിരുന്ന റഷ്യൻ പതാക കെട്ടിയ ബാൾട്ടിക് ലീഡർ എന്ന ചരക്കു കപ്പലാണ് ഫ്രഞ്ച് നാവിക സേനയും കസ്റ്റംസ് വിഭാഗവും പിടിച്ചെടുത്തത്.

കാറുകൾ കൊണ്ടുപോവുകയായിരുന്നു കപ്പൽ. കപ്പൽ ഫ്രാൻസിലെ വടക്ക് ഭാഗത്തുള്ള പ്രധാനപ്പെട്ട തുറമുഖത്തേക്ക് കൊണ്ടുപോയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ഇത് ഉപരോധമേർപ്പെടുത്തിയ കമ്പനിയിൽ ഉൾപ്പെടുന്നതാണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയ ശേഷം വിട്ടയക്കുമെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ റഷ്യൻ എംബസിയോട് ഫ്രാൻസ് വിശദീകരണം ചോദിച്ചതായി റഷ്യൻ എംബസിയിലെ വക്താവിനെ ഉദ്ധരിച്ച് ടിഎഎസ്എസ് റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു യുദ്ധങ്ങളുടെ നടുവില്‍പ്പെട്ട് ആശങ്കകളോടെ കഴിയേണ്ടി വരുന്നതിന്റെ കഥയാണ് കായംകുളത്തെ അഖില്‍ രഘുവിന്റെ കുടുംബത്തിന് പറയാനുള്ളത്. ആവൂര്‍ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതര്‍ ബന്ദിയാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് കീവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഖിലിന്റെ ഭാര്യ ജിതിന, യുക്രൈനിലെ യുദ്ധത്തെത്തുടര്‍ന്ന് ബങ്കറില്‍ അഭയം തേടിയിരിക്കുകയാണെന്ന വാര്‍ത്ത കുടുംബത്തെ തേടിയെത്തുന്നത്.

കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാനവര്‍ഷ അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയാണ് ജിതിന. റഷ്യന്‍ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സ്വയരക്ഷയ്ക്കായി ബങ്കറുകളില്‍ അഭയം പ്രാപിച്ചത്. രാമപുരം സ്വദേശിനിയായ ജിതിന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 നാണ് അഖിലിനെ വിവാഹം കഴിക്കുന്നത്.

യുഎഇയിലെ ലിവാമറൈന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലില്‍ ജീവനക്കാരനാണ് അഖില്‍ രഘു. ചെങ്കടലില്‍ വെച്ച് കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഹൂതി വിമതര്‍ കപ്പല്‍ റാഞ്ചുന്നത്. അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതര്‍ ബന്ദിക്കളാക്കി വെച്ചിരിക്കുകയാണെന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പറഞ്ഞു.

കപ്പലില്‍ 14 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ ആറുപേര്‍ ഇന്ത്യാക്കാരാണ്. അഖില്‍ സുരക്ഷിതനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ബന്ദികളാക്കപ്പെട്ട ഇവരെ മോചിപ്പിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അഖിലിന്റെ മോചനത്തിനായി കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ ഒരു നടപടിയുമുണ്ടായില്ല.

യെമന്‍ തീരത്തിന് 50 കിലോമീറ്റര്‍ അകലെ തുറമുഖനഗരമായ ഹോദേയ്ദാഗില്‍ വെച്ചാണ് കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള ആശുപത്രി ഉപകരണങ്ങളാണ് കപ്പലിലുള്ളത്. എന്നാല്‍ ഹൂതികളെ നേരിടുന്നതിനായുള്ള സൈനിക ആയുധങ്ങളാണ് കപ്പലിലുള്ളതെന്നാണ് ഹൂതി വിമതര്‍ പറയുന്നത്.

കെപിഎസി ലളിതയുടെ അവസാന നിമിഷങ്ങളില്‍ താന്‍ കാണാന്‍ ചെന്നതിനെ കുറിച്ച് പറഞ്ഞ് നടി മഞ്ജു പിള്ള. കെപിഎസി ലളിത അസുഖമായി കാലത്ത് മറ്റു പലരോടും കാണാന്‍ വരണ്ട എന്നു പറഞ്ഞ സിദ്ധാര്‍ത്ഥ് തന്നെ അമ്മയെ കാണാന്‍ അനുവദിച്ചതിനെ കുറിച്ചാണ് മഞ്ജു പറയുന്നത്.

അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടില്‍ കഴിയുമ്പോള്‍ താന്‍ കാണാന്‍ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാര്‍ത്ഥ് ഒഴിവാക്കിയപ്പോള്‍, തന്റെ വാക്ക് അവന്‍ കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസിലാത്.

അത്രമേല്‍ ക്ഷീണിതയായി, രൂപം പോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നത്. തന്റെ അമ്മ തന്നെയായിരുന്നു കെപിഎസി ലളിത. അമ്മ എവിടെപ്പോയാലും അവിടെ നിന്നൊക്കെ തനിക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടു വരും. ഗുരുവായൂരില്‍ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാന്‍ പറയും.

ആംബുലന്‍സില്‍ ഇരിക്കുമ്പോള്‍ അതൊക്കെ താന്‍ ഓര്‍ത്തു. അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റില്‍ അമ്മയുടെ അടുത്ത് അധിക നേരം ചെന്നിരുന്നില്ലെങ്കില്‍ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ തന്നെ കരുതിയിരുന്നത്.

അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ ഇരിക്കുമ്പോഴും ആംബുലന്‍സില്‍ ഇരിക്കുമ്പോഴും പൊട്ടിക്കരയാതെ പിടിച്ചു നിന്നു. അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടു പോയ ശേഷം തിരികെ കാറില്‍ വന്നിരിക്കുമ്പോള്‍ അതുവരെ പിടിച്ചു നിര്‍ത്തിയതെല്ലാം പൊട്ടിപ്പോയി എന്നാണ് മഞ്ജു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

 

റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ഉക്രൈന്‍. ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയാവാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞുവെങ്കിലും, ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി മറുപടി നല്‍കിക്കഴിഞ്ഞു. പൗരന്മാരോട് ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളും ഉക്രൈന്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.

20 നും 60നും ഇടയിലുള്ള പുരുഷന്മാര്‍ രാജ്യം വിടുന്നതിനെതിരെയും വിലക്കുണ്ടായിരുന്നു. ഇപ്പോഴിതാ രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധമേന്തുകയാണ് ഉക്രൈനിയന്‍ സ്ത്രീകളും. ഉക്രൈന്‍ വനിതാ എംപിയായ കിറ റുദിക് കലാഷ്‌നികോവ് തോക്കുമായി പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്.

എങ്ങനെ കലാഷ്‌നികോവും മറ്റു ആയുധങ്ങളും ഉപയോഗിക്കാം എന്ന് ഞാന്‍ പഠിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് വരെ ഇത് എന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. പുരുഷന്മാരെ പോലെതന്നെ വനിതകളും നമ്മുടെ നാടിനെ സംരക്ഷിക്കും. ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി കിറ റുദിക് കുറിച്ചു. യുക്രൈന്‍ വോയിസ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ റുദിക് 2019ലാണ് യുക്രൈന്‍ പാര്‍ലിമെന്റിലെത്തുന്നത്.

യുക്രൈനില്‍ കുടുങ്ങിയവരുമായുള്ള രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം മലയാളികളുണ്ട്. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയില്‍ എത്തും.

ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. അതേസമയം രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.

റൊമേനിയന്‍ അതിര്‍ത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തില്‍ എത്തിക്കും. ഡല്‍ഹിയില്‍ നിന്നുള്ള വിമാനവും ഇന്ന് ബുക്കാറെസ്റ്റില്‍ എത്തും. ഹംഗറിയിലേക്കും ഇന്ന് വിമാനമുണ്ട്.

അതേസമയം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്. കീലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയില്‍ എത്തിയിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യമാണ്. ഇവരെ അതിര്‍ത്തികടത്താനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംബസി വ്യക്തമാക്കി. മൂന്‍കൂട്ടി അറിയിക്കാതെ അതിര്‍ത്തികളില്‍ എത്തരുതെന്നും കിഴക്കന്‍ മേഖലകളില്‍ അടക്കമുള്ളവര്‍ അവിടെ തന്നെ തുടരാനും എംബസി അധികൃതര്‍ അറിയിച്ചു.

അതേസമയം, യുക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശാസ്ത്രലോകത്ത് തുടര്‍ച്ചയായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് മരണവും മരണാനന്തര ജീവിതവുമെല്ലാം. മരണസമയത്ത് മനുഷ്യരില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത് എന്നതിനെപ്പറ്റി അവിടെയും ഇവിടെയും തൊടാതെ ഒരുപാട് പഠനറിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ ഉത്തരം ഇനിയും നമുക്ക് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ മരണം എന്നാലെന്താണെന്നും മരണത്തിന് ശേഷം എന്തെന്നുമുള്ള ഉത്തരത്തിലേക്ക് നാം എത്തിക്കൊണ്ടിരിക്കുന്നു എന്ന സൂചന തരുന്ന ചില കണ്ടുപിടിത്തങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് പുതുതായി എത്തിയിരിക്കുന്നത്.

മരണസമയത്ത് മസ്തിഷ്‌കത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തിയ ഒരു പഠനത്തില്‍ മരണസമയത്ത് നമ്മുടെ ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 87 വയസ്സുള്ളയാളില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടുപിടിത്തം.

അപസ്മാരം ബാധിച്ച ഇദ്ദേഹത്തിന്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.എന്നാല്‍ ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇതോടെ മരണത്തിന് മുമ്പായി അദ്ദേഹം കടന്നുപോയ നിമിഷങ്ങളെ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. മരിക്കുന്നതിന് തൊട്ട് മുമ്പ് ആ മനുഷ്യനില്‍ കണ്ടെത്തിയ മസ്തിഷ്‌ക തരംഗങ്ങള്‍ ശാസ്ത്രജ്ഞര്‍ പഠനത്തിന് വിധേയമാക്കി. ഇതാദ്യമായാണ് മരണസമയത്തെ തലച്ചോറിന്റെ പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. മനുഷ്യര്‍ സ്വപ്‌നം കാണുമ്പോഴോ ഓര്‍മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മാറ്റങ്ങള്‍ തന്നെയാണ് ഈ തരംഗങ്ങളിലും രേഖപ്പെടുത്തിയതെന്നാണ് അവര്‍ കണ്ടെത്തിയത്.

മരണസമയത്തെ 900 സെക്കന്‍ഡ് നേരത്തെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് ശാസ്ത്രജ്ഞര്‍ അളന്നത്. ഹൃദയമിടിപ്പ് നിലച്ചതിന് ശേഷമുള്ള 30 സെക്കന്‍ഡും പഠനവിധേയമാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിന് ശേഷവും അതിന് തൊട്ട് മുമ്പും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ മാറ്റം കണ്ടുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

“രോഗിയുടെ ഹൃദയം മസ്തിഷ്‌കത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതിന് മുമ്പുള്ള 30 സെക്കന്‍ഡുകള്‍, സ്വപ്‌നം കാണുമ്പോഴോ അല്ലെങ്കില്‍ ഓര്‍മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മസ്തിഷ്‌ക തരംഗങ്ങളുടെ പാറ്റേണ്‍ ആണ് കാണിച്ചത്. ഇത് ഒരുപക്ഷേ അയാളുടെ ജീവിതാനുഭവങ്ങളുടെ അവസാന ഓര്‍മപ്പെടുത്തലാകാം. മരിക്കുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങളില്‍ ഈ ഓര്‍മകള്‍ നമ്മുടെ തലച്ചോറിലൂടെ വീണ്ടും പ്ലേ ചെയ്യുന്നു” പഠനത്തിന് നേതൃത്വം നല്‍കിയ യുഎസിലെ ലൂയിവില്ലെ യൂണിവേഴ്‌സിറ്റിയിലെ ഡോ.അജ്മല്‍ സെമ്മര്‍ പറഞ്ഞു.

ജീവിതത്തില്‍ നടന്ന സംഭവങ്ങളെ, പ്രിയപ്പെട്ടവരെ ആവാം ഒരു വ്യക്തി അയാളുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ ചിലപ്പോള്‍ ഓര്‍ക്കുക എന്നാണ് പഠനം പറഞ്ഞു വയ്ക്കുന്നത്. ഒരു തിരശീലയില്‍ എന്ന പോലെ ആ ഓര്‍മകള്‍ അയാളുടെ മനസ്സിലൂടെ മിന്നി മറയുന്നു. ഇതില്‍ കൂടുതല്‍ ആശ്ചര്യകരമായ കാര്യം, മരണത്തിന്റെ അവസാന നിമിഷങ്ങളിലും, അതിനുശേഷവും നമ്മുടെ മസ്തിഷ്‌കം സജീവമായി നിലകൊള്ളാമെന്നതാണ്. അതുകൊണ്ട് തന്നെ ഹൃദയമിടിപ്പ് നിലക്കുമ്പോഴോ, തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുമ്പോഴോ ഒരു വ്യക്തി മരിക്കുന്നത്? എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഈ പഠനത്തിന് കഴിഞ്ഞിട്ടില്ല.

 

തലസ്ഥാനത്തിന്റെ നഗരമധ്യത്തിൽ തിമഴ്‌നാട് സ്വദേശിയായ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ ജനങ്ങളുടെ മുൻപിലിട്ട് ക്രൂരമായി വെട്ടിക്കൊന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ നെടുമങ്ങാട് മൂഴി സ്വദേശി അജീഷിനെ(36) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അജീഷ് അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് സൈക്കോ അവസ്ഥയിലാണെന്ന് പോലീസ് പറയുന്നു.

റിസപ്ഷനിസ്റ്റ് നീലൻ (അയ്യപ്പൻ) മരിച്ച വിവരം പോലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ പറയുന്നു. താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷ് പറഞ്ഞത്. ‘9 തവണ കേസിൽ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ഞാൻ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും’ അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിൽ തന്നെ ആഗ്രഹം. ലഹരി ഉപയോഗം വർധിച്ചതോടെ കേസുകളിൽ പ്രതിയായി. വർക്ഷോപ്പ് നടത്തിയിരുന്ന അജീഷ് 40 കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുപ്രസിദ്ധനായി. പ്രദേശികമായി അറിയപ്പെട്ടെങ്കിലും എല്ലാവരും അറിയുന്ന ഗുണ്ടയാകാനായിരുന്നു ആഗ്രഹം. തലസ്ഥാന നഗരത്തിലെത്തി പകൽ ഒരാളെ വെട്ടികൊലപ്പെടുത്തിയതോടെ എല്ലാവരും ഇനി പേടിക്കുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

അയ്യപ്പനു പുറമേ രണ്ടുപേരെക്കൂടി കൊല്ലാൻ അജീഷ് പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഇയാളുമായി നേരത്തെ ശത്രുതയിലായിരുന്ന നാട്ടുകാരായ യുവാക്കളെയാണ് ലക്ഷ്യമിട്ടത്. അറസ്റ്റിനിടയിലും ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോഴും പ്രതി അക്രമാസക്തനായി. അമിതമായി ലഹരി ഉപയോഗിക്കുന്നതിനാൽ ചോദ്യം ചെയ്യലിനിടെ പലപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

പിറന്നാളാഘോഷിക്കാനായി എത്തിയ സംഘം ഇടുക്കിയിൽ അപകടത്തിൽ പെട്ടു. ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘമാണ് വിനോദ യാത്രയ്ക്ക് എത്തിയത്.

സംഘത്തിൽ ഏഴ് പെൺകുട്ടികളും ഒരു പെൺകുട്ടിയുടെ പിതാവുമാണ് ഉണ്ടായിരുന്നത്. ജലാശയത്തിൽ ഇറങ്ങിയ ഏഴ് പെൺകുട്ടികളും അപകടത്തിൽ പെടുകയായിരുന്നു. ഇവരിൽ ആറ് പേരെ സമീപവാസികൾ രക്ഷപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഒരു പെൺകുട്ടിയെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല, പെൺകുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വിജനമായ പ്രദേശമായത് കൊണ്ട് ഫയർഫോഴ്‌സ് സംഘത്തിന് എത്തിപ്പെടാനും പ്രയാസം നേരിടുന്നുണ്ട്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

മലയാളിക്കേറ്റവും കൗതുകകരവും അറിയാൻ ആഗ്രഹവുമുള്ള ഒരു ഏരിയ ആണ് സെക്സ്‌ . സെക്ഷ്വൽ ഹെൽത്തിൽ പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടിയ ഒരാളെന്ന നിലയിൽ ചില കാര്യങ്ങൾ ഷെയർ ചെയ്യട്ടെ ….

വളരെ ചെറുപ്പം മുതൽ തന്നെ സെക്സ് എന്ന പദം കേൾക്കുന്നതിൽനിന്നും ഉച്ചരിക്കുന്നതിൽനിന്നുമൊക്കെ നല്ല വിലക്ക് നേരിട്ടിട്ടുള്ളവരാണ് നമ്മളൊക്കെ.
സെക്സ് എന്ന് കേൾക്കുമ്പോഴേ സ്വർഗം നഷ്ടപെടുമല്ലോ എന്ന് ആലോചിക്കുന്നവർ മുതൽ സമൂഹത്തിലെ സൽപ്പേര് കാത്തു സൂക്ഷിക്കണമെന്ന കടുത്ത ആഗ്രഹം മൂലം ഇരുട്ടിൽ മാത്രം എന്തുമാകാമെന്ന് കരുതുന്നവർ വരെയുണ്ട് നമ്മിൽ …..

ഈയിടെ എന്റെ അയൽ വക്കക്കാരനൊരു ചെക്കൻ 14 വയസ്സുള്ള കുട്ടിയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നതിന് പോലീസ് പിടിച്ചു യുകെയിലിട്ട് അടപടലം ചോദ്യം ചെയ്തു നാണം കെടുത്തിയത് നാടുമുഴുവനറിഞ്ഞത് നിങ്ങളും അറിഞ്ഞു കാണുമല്ലോ …കഷ്ടമുണ്ട് … അത്രയ്ക്കുണ്ട് നമ്മൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന A plus സ്ക്വർ = ഡാഷ് ന് …
വല്യ ട്യൂഷൻ ഫീസ് കൊടുത്തു പഠിപ്പിക്കുകയാണ് എന്തിനോക്കെയോ വേണ്ടി …

ചില മനുഷ്യർ മെസ്സഞ്ചെറുകളിൽ വാരിവിതറുന്ന മെസ്സേജുകൾ, വർത്തമാനങ്ങളോക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ നമുക്ക് കാര്യം മനസിലാകും …
ചില സാധാ മനുഷ്യർ …
പാവങ്ങൾ അവരെല്ലാം സാമ്പത്തികമായി വളർന്നുവെന്നല്ലാതെ തലച്ചോറുപരമായി ഒന്നും വികസിച്ചിട്ടില്ലല്ലോ എന്നോർത്തു വല്ലാതെ വിഷമം വരും . എന്ത് ചെയ്യാം …!

ഒരുകാര്യമറിഞ്ഞോളൂ …ബ്രിട്ടൻ വളരെ മനോഹരമായൊരു രാജ്യമാണ് . നയനമനോഹാരിത മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത് . രാജ്യ മതവർണ വ്യത്യാസമില്ലാതെ മനുഷ്യരെ മനുഷ്യരായി കണ്ടു അവർക്ക് എല്ലാവിധ സ്വതന്ത്രവും വിലയും അവകാശങ്ങളും കൊടുക്കുന്നൊരു രാജ്യമാണിത് . ഇവിടെ പണമോ സ്വാധീനമോ സ്ഥാനമാനങ്ങളോ ഒന്നുമല്ല .

ലണ്ടൻ സിറ്റിയിൽ മാത്രം ഏകദേശം 300 ഭാഷകൾ സംസാരിക്കുന്നവരുണ്ട് . അപ്പോൾ ഏതെല്ലാം കാറ്റഗറി ആൾക്കാർ ആയിരിക്കും ഇവിടുള്ളത് . അവരൊക്കെ പച്ച മനുഷ്യർ ആണെന്നും പണം, ഭക്ഷണം, ജോലി മാത്രമല്ല അവരുടെയൊക്കെ ജീവിതമെന്നും ഇവിടുത്തെ ഗവൺമെന്റിന് നന്നായി അറിയാം . അതിനാൽ കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഇരിക്കുന്നതിനും പ്രായപൂർത്തി ആകാത്ത കുട്ടികളെയും അപലരെയും സംരക്ഷിക്കുന്നതിന് വേണ്ടിയും നമ്മൾ വളരെ സീക്രട്ട് ആക്കി വൃത്തികേട് കാണിക്കുന്ന കാര്യങ്ങൾ ലണ്ടനിൽ വളരെ ക്രിസ്റ്റൽ ക്ലിയർ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത് .

അതിനാൽ ഈ സെക്സ് എന്ന് പറയുന്നത് … നമ്മൾ ഇത്ര കോംപ്ലിക്കേറ്റഡ് ആക്കി വയ്ക്കുന്നത്ര വല്യ വിഷയമൊന്നുമല്ല. ഇതൊക്കെ മനുഷ്യന് ആവശ്യമുള്ള ഒരു ഘടകം തന്നെ ആയിട്ടാണിവിടെ നോക്കികാണുന്നത് . അതിനാൽ തന്നെ ഇവിടെ സെക്ഷ്വൽഹെൽത്തിൽ റെഗുലർ ചെക്കപ്പിന് വരുന്ന ആളുകളോട് ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനവർ മറയില്ലാതെ തുറന്നു പറയുന്ന ചില ഉത്തരങ്ങളും താഴെ മെൻഷൻ ചെയ്യാം ….

1. Last time you had sex ?
ആൻസർ 🙁 ഒരു മണിക്കൂർ മുമ്പേ ആണെങ്കിൽ കൂടെ അവർ പറയാൻ മടിക്കാറില്ല . ശരിയായ പരിശോധനകൾക്കും ട്രീറ്റ് മെന്റുകൾക്കും അങ്ങനുള്ള തുറന്ന് പറച്ചിലുകൾ ആവശ്യവുമാണ് )

2. Regular or casual partner? ആൻസർ:. വൈഫുമുണ്ട് അല്ലാതെ വേറെയുമുണ്ട് .. അതിൽ ഒരേ ജൻഡറും ഉൾപ്പെടും …
3. Male or Female ? ആൻസർ : പെണ്ണുമുണ്ട് ആണുമുണ്ട് …
4. How long you been together? ആൻസർ :വൈഫുമായി വർഷങ്ങളായി പക്ഷെ ക്യാഷ്വൽ പാർട്ണേഴ്‌സുകളുമായി ഒരു മണിക്കൂർ മാത്രമേ ബന്ധമുള്ളൂ.
5. Vaginal / anal or oral sex? ആൻസർ : വ്യത്യസ്ത ഉത്തരങ്ങൾ ആയിരിക്കും
6. Last time when you had sex, is it oral or unprotected sex? ആൻസർ: ഒരോരുത്തരും തരുന്ന ഉത്തരം വ്യത്യസ്തമായിരിക്കും.
7. Are you aware of HIV status of your partners? ആൻസർ : ചിലർ പരസ്പരം പറഞ്ഞിട്ടുണ്ടാകാം ചിലർ പറഞ്ഞിട്ടില്ലാകാം . എങ്കിലും അറിഞ്ഞുകൊള്ളുക HIV ഇന്ന് പരിഹരിക്കപ്പെടാവുന്ന വിഷയമാണ് . ഇത് ബ്ലഡ് പ്രഷറിനെ നേരിടുന്നതിനേക്കാൾ എളുപ്പമാണ് …അതിനാൽ തുറന്നു തന്നെ പറയുക …
8. Where is she/ he. From? ആൻസർ : സ്ഥലം ലണ്ടൻ ആയതിനാൽ ഒത്തിരി ഉത്തരങ്ങൾ കിട്ടും .
9. Is she / he contactable? ആൻസർ : ചിലർ എസ് പറയും ചിലർ നോ പറയും . പിന്നെയും കോൺടാക്ട് ചെയ്യാൻ പറ്റുന്നവരാണെങ്കിൽ അവരോടു നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കിൽ ചികിത്സ നേടാൻ ഉപദേശിക്കാം അല്ലെങ്കിൽ അവരെ മറ്റു പലതരത്തിലും സഹായിക്കാനാകും .
10. Do you receive or give sex? ആൻസർ : ഇതും ഇത്തിരി വിശദ്ദീകരണം വേണ്ട ചോദ്യമാണ് . സ്വാബ്, ബ്ലഡ് സാമ്പിൾസ് അങ്ങനങ്ങനെ പല പ്രോസസ് ഇതിൽ ഉൾപ്പെടുന്നു എന്ന് സാരം .
11. How many sexual partners for last three or six months? ആൻസർ : ഇതും തുറന്നു തന്നെ സമ്മതിക്കുന്നവരാണ് കൂടുതലും . ചിലരുടെ നമ്പർ 30 ഓ 40 ഒക്കെയാവും . ഇതറിയുന്നത് ഇൻഫെക്ഷൻ കൂടുതൽ സ്പ്രെഡ് ആകാതെയിരിക്കാൻ അവരെക്കൂടി സഹായിക്കാനാകും .

ഇതൊക്കെ ഇവിടെ ഇത്ര തുറന്നു പറയാൻ കാരണം, യുകെയിൽ സെക്സ് ഇത്രമാത്രം ഓപ്പൺ ആയി ഡിസ്കസ് ചെയ്യുന്ന കാര്യങ്ങളും കൂടാതെ ഒട്ടേറെ സെക്സ് വർക്കേഴ്‌സുമൊക്കെ ഉള്ളൊരു രാജ്യമാണിത് . ഇതൊക്കെ ഇവിടെ നിയമ പരമായി അംഗീകരിക്കുന്നതും അവരുടെ ഹെൽത്തിനെ ഫ്രീ ആയി പ്രൊട്ടെക്റ്റ്‌ ചെയ്യുന്നതുമൊക്കെ ഓരോ പ്രജയുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനും അതുവഴി ദുർബലരായ മറ്റുപലരെയും പ്രത്യേകിച്ച് 18 വയസിൽ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയാണ് എന്നത് മറന്നുകൂടാ . അതിനാൽ ഇവിടെ കുട്ടികളെ തൊട്ടാൽ പണി പല വഴിയേ വരുമെന്നതും മറക്കണ്ടാ …

ഇതൊന്നും കൂടാതെ മുംബൈയിലും ഡൽഹിയിലുമൊക്കെ ഉള്ളതിലേറെ ഇന്ത്യൻ റസ്റ്റോറന്റുകൾ ലണ്ടനിൽ മാത്രമുണ്ട് . മാത്രവുമല്ല ഇന്ന് യുകെയുടെ ഹോം ഓഫീസുകളിലും നിയമപരമായുമൊക്കെയുള്ള കാര്യങ്ങൾ നോക്കി നടത്തുന്നതിലുമൊക്കെ നല്ലൊരു പങ്ക് മനഃപൂർവ്വമോ അല്ലാതെയോ ആയി ഇന്ന് ഇന്ത്യക്കാർക്കും കൊടുത്തിട്ടുണ്ട് . ഇത് കൂടുതൽ കാര്യങ്ങൾ വഷളാക്കും . കാരണം നമ്മുടെ കുത്സിത പ്രവർത്തനങ്ങൾ മുഴുവൻ അറിയാവുന്നവരേ തന്നെ നിയമം പാലിക്കാൻ കാവൽ ഏൽപ്പിക്കുന്നത് കുറ്റവാളികളെ വേഗം പിടിക്കാനും അവരെ കേറ്റിവിടാനും പറ്റുന്നതിലൂടെ അവരുടെ ജോലി എളുപ്പമാക്കും .

ഈയിടെ നമ്മുടെ നാട്ടിൽനിന്നും ഒട്ടേറെ ചെറുപ്പക്കാർ പഠനത്തിനായും ജോലിക്കായുമൊക്കെ വണ്ടി കേറിയിട്ടുണ്ട് . നമ്മുടെ ഇന്ത്യയിലുള്ള ലൈംഗിക ദാരിദ്രവും കുട്ടികളോടുള്ള ചൂഷണങ്ങളും , കൊലകളുമൊക്കെ BBC അവർക്കാകുന്ന വിധത്തിൽ കൂട്ടിയും കുറച്ചുമൊക്കെ പറഞ്ഞു നമ്മൾ ഇന്ത്യക്കാർ നല്ല പേരിനുടമകളായതിനാൽ , ഇവിടേയ്ക്ക് വന്നിറങ്ങുന്ന പുതിയ പറ്റം ചെറുപ്പക്കാരുടെ നീക്കങ്ങളറിയാൻ പലതരം സംവിധാനങ്ങളുമിന്ന് യുകെയിൽ സ്ഥാപിതമാണ് . അതിനാൽ ഓൺലൈൻ ബന്ധങ്ങളിൽ ചെന്ന് ആളും തരവുമറിയാതെ പണി ചോദിച്ചു വാങ്ങാതിരിക്കുക …

RECENT POSTS
Copyright © . All rights reserved