Latest News

തിരുവല്ല സ്വദേശിനിയുടെ വീട്ടിൽ ഉറങ്ങുമ്പോൾ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്.

മസ്‌ക്കറ്റ് സെൻറ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലിസ് അധികാരികളിൽ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

For more details: 469-473-1140 or 334-546-0729

അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. മുകളിലത്തെ നിലയിൽ നിന്ന് സീലിംഗ് തുളച്ചാണ് വെടിയുണ്ടകൾ വന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നാല് മാസം മുൻപാണ് മറിയം അമേരിക്കയിലെത്തിയത്. തിരുവല്ല നോർത്ത് നിരണം സ്വദേശി ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ് മറിയം. രണ്ട് സഹോദരങ്ങളുണ്ട്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

കേരളത്തിലെ 52 ശതമാനം സ്ത്രീകളും ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നതിന് ന്യായീകരിച്ചത് മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. അതേസമയം വളരെ കുറച്ച് പുരുഷന്മാർക്ക് മാത്രമാണ് ഇത് ശരിയാണെന്ന് അഭിപ്രായം ഉള്ളത്. ദേശീയ കുടുംബാരോഗ്യ സർവ്വേയിൽലെ ഞെട്ടിപ്പിക്കുന്ന കണക്കുകളെക്കുറിച്ച് എഴുത്തുകാരിയും സാമൂഹിക നിരീക്ഷികയുമായ ജോസ്ന സാബു സെബാസ്റ്റ്യൻെറ നിരീക്ഷണം ശ്രദ്ധേയമാവുകയാണ് . ജോസ്നയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം.

എന്തൊരു നാണക്കേടാ പെണ്ണുങ്ങളെ ഇങ്ങനെ എന്നെ തല്ലിക്കോളു ഞാൻ നന്നാവില്ല എന്ന് പറഞ്ഞു നിൽക്കണെ?

നമ്മളെക്കാൾ ഇച്ചിരി തളർന്നവനെ അത് ആണോ പെണ്ണോ കുഞ്ഞോ മൃഗമോ എന്ത് തന്നെ ആയിക്കൊള്ളട്ടെ കീഴടക്കണം അടിച്ചൊതുക്കണം എന്നുള്ള ചിന്താഗതി. തല്ലിത്തീർത്തു മസിൽപെരുപ്പു മാറ്റുന്ന കാലമൊക്കെ പോയി കേട്ടോ .

ഇത്രമാത്രം വിദ്യാഭ്യാസം നേടിയ സമൂഹമായിട്ടും തന്നെക്കാൾ ശാരീരീരികമായി ചെറുത്തു നില്ക്കാൻ കഴിവില്ലാത്തവളെ തല്ലി ഒതുക്കുകയും അതേപോലെ തന്നെ ഇങ്ങനെ തല്ലു വാങ്ങി കൂട്ടാൻ നിന്നുകൊടുക്കുകയും ചെയ്യുന്ന സമൂഹത്തിൽ നിന്നും നമുക്കൊന്ന് മാത്രം മനസിലാക്കാം, നമ്മൾ രാവിലെ ചോറുപാത്രം നിറയെ ചോറും ചമ്മന്തിയും മുട്ടവറുത്തതും കുത്തി നിറച്ചുകൊണ്ടു പോയി എന്നതല്ലാതെ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് നമ്മളൊരു കോപ്പും നേടിയിട്ടില്ല .

ഈ അടീംഇടീം ഒക്കെ ഇവിടെ ഇംഗ്ലണ്ടിലെങ്ങാനും നടക്കണമായിരുന്നു. നാലും നാലു പാത്രങ്ങളായി കുഞ്ഞുങ്ങൾ വല്ലോ സോഷ്യൽ വർക്കർമാരുടെയും കയ്യിലിരുന്നേനെ.

ആണുങ്ങൾ അവൻ പണ്ടുമുതലേ അവന്റെ മസിലുകൊണ്ടു മാത്രം മുന്നേറിയവനാണ് . ശിലായുഗം മുതൽ കാടും മേടുമൊക്കെ വെട്ടിപിടിച്ചു മൃഗങ്ങളോട് മല്ലിട്ടു സ്വന്തം വീട്ടിൽ വരുന്ന അവന്റെ ആ മസിൽ കരുത്തിൽ അവളുടെ പൂർണസംരക്ഷണം ഉറപ്പിച്ചിരുന്ന നാളുകൾ ഉണ്ടായിരുന്നു. എന്നാൽ കാലം ഇത് ശിലായുഗം അല്ല, ഇന്ന് ഈ കമ്പ്യൂട്ടർ യുഗത്തിൽ എല്ലാം യന്ത്രവൽക്കരണമാണ് . അല്ലാതെ ആണുങ്ങൾ അവന്റെ മസിലുകൊണ്ട് ഒരു കോപ്പും ചെയ്യുന്നില്ല, അങ്ങനെ അനങ്ങാതിരുന്നു അവന്റെ മസിൽ തുരുമ്പു പിടിക്കാതിരിക്കാൻ കൺമുമ്പിലുള്ള പെണ്ണുങ്ങളെ ദേഹോപദ്രവം ഏല്പിച്ചു രസിക്കുന്നതിന് പെണ്ണുങ്ങൾ തന്നെ കൂട്ട് നിൽക്കുന്നത് സഹതാപകരം .

ഇവിടെ ആണോരുത്തൻ മനസിലാക്കേണ്ടത് നിങ്ങൾ മസിൽ കൊണ്ട് പിടിച്ചടക്കിയ ലോകത്തേക്കാൾ കൂടുതൽ ഒരു പെണ്ണ് അവളുടെ കരുതലും ബുദ്ധിയും കൊണ്ട് വളർത്തിവലുതാക്കിയ സമൂഹമാണ് ഇന്നീ നമ്മുടെ മുമ്പിലുള്ളത് . അവൾ അവൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയെല്ലാം നിന്നെ അടക്കം ഒമ്പതു മാസം ചുമന്നു നെഞ്ചോടമർത്തി വീട്ടുകാരൻ വരും വരെ തന്റെ കുഞ്ഞുങ്ങൾക്ക് നല്ലത് ഓതിക്കൊടുത്തു അവരോടൊപ്പം കളിച്ചു വീടുനിറയെ ഉള്ളവരുടെ വിശപ്പകറ്റി തന്റെ വയർ കെട്ടി അമർത്തി തളർന്നുറങ്ങുന്ന പലസന്ധ്യകൾ , അക്രമത്തിനിരയാകുന്ന രാത്രികൾ, മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങൾ, കുറ്റപ്പെടുത്തലുകൾ . ഇവയൊക്കെ ഉൾപ്പെടെ അവളുടെ ഒരുദിവസത്തെ എഴിതി തിട്ടപ്പെടുത്താൻ പറ്റിയ കാൽക്കുലേറ്റർ അന്നുമില്ല ഇന്നുമില്ല .

പിന്നെ അടിയും ഇടിയും കൊണ്ടാലും കൊണ്ടാലും വിട്ടുപോകാത്ത ചില ബന്ധങ്ങൾ അത് അവളുടെ കുടുംബത്തിന് , കുഞ്ഞുങ്ങൾക്ക് ഒക്കെ വേണ്ടിയുള്ള അവളുടെ സഹന ശക്തിയാണ് കാണിക്കുന്നത് . മറ്റുചിലർ പോകാൻ ഒരിടം ഇല്ലാത്തവളായിരിക്കാം , മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളെ താങ്ങാൻ കെല്പില്ലാത്തവളായിരിക്കാം, അല്ലങ്കിൽ ജീവിച്ചിരിക്കുന്ന സ്വന്തം മാതാപിതാക്കളുടെ കണ്ണുനീർ കാണാൻ ശേഷിയില്ലാത്തവളായിരിക്കാം അവളുടെ ആ നിസ്സഹായാവസ്ഥയെ ഇട്ടു അമ്മാനമാടുന്നവൻ തന്റ്‌ സ്വന്തം ശവമഞ്ചം ഒരുക്കുന്നുന്നു. കാരണം അവന്റെ മകളും ആ വീട് വിട്ടു പോകേണ്ടവളാണ് അവളും കേറിചെല്ലുന്നത് ഇങ്ങനൊരു അപ്പന്റെ മകന്റെ മുമ്പിലേക്കായിരിക്കാം. അവിടെ നിനക്ക് മാറിനിന്നു കരയാനേ പറ്റുകയുള്ളു .

എന്നും പറഞ്ഞു എല്ലാ ആണുങ്ങളും സുരക്ഷിതരാണോ? ഒരിക്കലുമല്ല ആണുങ്ങളെയും പലതരത്തിൽ അടിച്ചമർത്തുന്ന പെണ്ണുങ്ങൾ കൂടി ഉള്ള സമൂഹമാണ് നമ്മുടേത് . അതിനാൽ നമ്മളിവിടെ മനസിലാക്കേണ്ടത് നമ്മളിപ്പോലും മസിലുകൊണ്ട് പ്രവർത്തിച്ചു ജയിക്കാൻ ഇഷ്ടപ്പെടുന്നവരാണ് .still we don’t have brain in our head, still we have muscles in our head. For success, our muscles should transform into brain cells.

ഇപ്പോൾ ഈ കാലഘട്ടത്തിൽ ആരും ആരെക്കാളും ശ്രേഷ്ടരല്ല . എല്ലാരും ഒരേപോലെ ബഹുമാനിക്കപെടേണ്ടവരാണ് . സ്നേഹം ആദരവ് സഹകരണം ഇവയൊക്കെ നമ്മുടെ വീട്ടിൽ സമൂഹത്തിൽ ഒന്ന് വാരിക്കോരി കൊടുത്തു നോക്കിക്കേ. അവിടെ ഈ മസിൽ പവർകൊണ്ട് ജയിക്കുമ്പോൾ കിട്ടുന്ന താൽക്കാലിക സന്തോഷമല്ല…അതിലേറെ …

 

ആറ്റിങ്ങലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയേയും പിതാവിനെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ പിങ്ക് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

‘കരയുന്ന പെണ്‍കുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇത്. പോലീസ് പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും സംഭവത്തിന്റെ വീഡിയോ പരിശോധിച്ച് ഹൈക്കോടതി വിമര്‍ശിച്ചു.

പോലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. വീഡിയോ ദ്യശ്യങ്ങളില്‍ കുട്ടിയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുന്നത് വ്യക്തമാണ്. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മോഷണക്കുറ്റം ആരോപിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ‘പോലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ’ എന്നും കോടതി ചോദിച്ചു. പോലീസിന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ മൂലം ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നു. പോലീസിനോട് എന്തെങ്കിലും വിഷയത്തില്‍ പ്രതികരിച്ചാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

പോലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് പറഞ്ഞ കോടതി, അഭിഭാഷകനോട് ഉദ്യോഗസ്ഥയെ ന്യായീകരിക്കരുതെന്ന് നിര്‍ദേശിച്ചു. അങ്ങനെ സംഭവിച്ചാല്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരിക്ക് ഈ സിസ്റ്റത്തിലെന്ത് വിശ്വാസമുണ്ടാകുമെന്നും കോടതി ചോദിച്ചു.

സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നേരത്തെ ആരാഞ്ഞിരുന്നു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈല്‍ ഫോണിനെക്കുറിച്ച് ചോദിച്ചതെന്നും ഈ പോലീസുദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

ആറ്റിങ്ങലില്‍ ഐഎസ്ആര്‍ഒയുടെ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവരുടെ അടുത്തായി പിങ്ക് പോലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. കാറിലുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറുകയായിരുന്നു.

സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു. ഇതിനിടെയാണ് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. നേരത്തെ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിരുന്നു.

രാജ്യസഭാ ഉപതെരഞ്ഞെടു പ്പിൽ കേരളാ കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 140 വോട്ടുകളിൽ ആകെ പോൾ ചെയ്ത 137 വോട്ടിൽ 96 വോട്ടുകൾ ജോസ് കെ മാണിക്ക് ലഭിച്ചു.

യുഡിഎഫിന് 40 വോട്ടുകളാണ് ലഭിച്ചത്. ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സിലെ ശൂരനാട് രാജശേഖരനുമാണ് മത്സരിച്ചത്.

2024 ജൂലൈ വരെയാണ് രാജ്യസഭാ അംഗത്തിന് ഇനി ലഭിക്കുന്ന കാലാവധി. ജോസ് കെമാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സ് എം ഇടതു മുന്നണി പ്രവേശനം നടത്തിയതോടെയാണ് യുഡിഎഫ് പിന്തുണയോടെ വിജയിച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണി രാജി വെച്ചത്.

ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ തിരിച്ചറിഞ്ഞ ഡോക്ടർ യാത്രാവിലക്ക് ഏർപ്പെടുത്തിയ യുകെയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത്. ഒമിക്രോൺ വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്‌സീ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി യുകെ അനാവശ്യമായ പരിഭ്രാന്തി പരത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി.

കഴിഞ്ഞ 10 ദിവസമായി തന്റെ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയിൽ കിടക്കാതെ തന്നെ പൂർണ രോഗമുക്തി നേടിയെന്നും ഡോക്ടർ വാർത്ത ഏജൻസിയോട് ബിബിസിയോട് പ്രതികരിച്ചു.

എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. യുകെയിലും ഈ വകഭേദം നിലവിലുണ്ടാകാം. അവർ തിരിച്ചറിയാത്തതാണ്. അക്കാര്യം ഉറപ്പാണെന്നും ഡോക്ടർ ആംഗെലിക് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Also read: ഹലാല്‍ ബോര്‍ഡ് വച്ചിട്ടുള്ളവര്‍ തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നത്’; വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ്, കാന്തപുരം

ഒമിക്രോൺ വകഭേദം ബാധിച്ചവരെ ചികിത്സിക്കുന്നയാളാണ് താൻ, അതുകൊണ്ടുതന്നെ നേരിയ ലക്ഷണങ്ങൾ ഉള്ളൂവെന്ന് തറപ്പിച്ച് പറയാനാകും. രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് തന്റെ രോഗികൾക്കുണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.

ഈ മാസം 18നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്‌സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്. പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്.

അതേസമയം, കോവിഡ് വന്നവർക്ക് വീണ്ടും ഒമിക്രോൺ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാൽ ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണോ കൂടുതൽ മാരകമാണോ എന്ന കാര്യങ്ങളിലൊന്നും സ്ഥിരീകരണമില്ല.

‘ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാന്‍ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്’ ഇത് നടി മേഘ്‌ന രാജിന്റെ തീരാനൊമ്പരമാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

മേഘ്‌ന എട്ടു മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ ലോകത്തോട് വിടപറഞ്ഞത്. ശേഷം, മകന്‍ ജീവിതത്തിലേയ്ക്ക് കൂട്ടായി എത്തിയതോടെയാണ് മേഘ്‌ന രാജ് സങ്കട കടലില്‍ നിന്നും കരകയറി വന്നത്.

മേഘ്‌ന രാജിന്റെ വാക്കുകളിലേയ്ക്ക്;

‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായന്‍ വന്നത്. റായന്‍ രാജ് സര്‍ജ എന്നാണ് മോന്റെ മുഴുവന്‍ പേര്. രാജാവ് എന്നാണ് റായന്‍ എന്നതിനര്‍ഥം. ചിരു മരിക്കുമ്പോള്‍ ഞാന്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടില്‍ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യല്‍ മീഡിയ നിറയെ.

പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യില്‍ വാങ്ങിയപ്പോള്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞത്, ‘ആണ്‍കുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടര്‍ കുറച്ച് സസ്‌പെന്‍സ് ഇട്ടു. മോനെ ആദ്യമായി കയ്യില്‍ വാങ്ങിയ നിമിഷം ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയര്‍ ചിരു’ എന്ന് ആരാധകര്‍ പറയുന്നത് കേട്ടിരുന്നു’

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓസ്ട്രേലിയ : പ്രമുഖ ഓസ്ട്രേലിയൻ ബാങ്കുകളിൽ ഒന്നായ, കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്സിന് ക്രിപ്റ്റോ കറൻസികൾ വ്യാപാരം ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബാങ്കിന്റെ ആപ്പിലൂടെയാണ് ഈ സൗകര്യം കസ്റ്റമേഴ്സിന് ലഭ്യമാകുന്നത്. യു എസ്‌ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ജമിനിയുമായും, ബ്ലോക്ക്‌ചെയിൻ അനാലിസിസ് ഫേം ചെയിൻ അനാലിസിസുമായും ചേർന്നാണ് കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ 6.5 മില്യൻ ആപ്പ് വഴി കസ്റ്റമേഴ്സിന് ക്രിപ്റ്റോകറൻസികൾ വ്യാപാരം ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ബിറ്റ് കോയിൻ, എതിറിയം, ലൈറ്റ് കോയിൻ ഉൾപ്പെടെ പത്തോളം ക്രിപ്റ്റോകറൻസികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള സൗകര്യങ്ങൾ കസ്റ്റമേഴ്സിന് ഈ ആപ്പിലൂടെ ലഭ്യമാകും. അടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കുമെന്നും, 2022 ഓടെ ഇത് പൂർണ രീതിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിന് പൂർണ്ണമായും സുരക്ഷിതമായ ഒരു പ്ലാറ്റ് ഫോമാണ് തങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി ബി എ ചീഫ് എക്സിക്യൂട്ടീവ് മാറ്റ് കോമിൻ വ്യക്തമാക്കി.

ബാങ്ക് നടത്തിയ അന്വേഷണങ്ങളിൽ ഭൂരിഭാഗം കസ്റ്റമേഴ്സും ക്രിപ്റ്റോകറൻസികളിലുള്ള തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ തന്നെ നിരവധി പേർ നിലവിൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തുന്നവരുമാണ്. ഇതേ തുടർന്നാണ് ഇത്തരമൊരു സൗകര്യം ഒരുക്കി നൽകുവാൻ ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നത്. മറ്റു പല എക്സ്ചേഞ്ച് പ്ലാറ്റ് ഫോമുകളിലും ജനങ്ങൾ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതകളേറെ ആണെന്നും, എന്നാൽ അത്തരം ഭീഷണികളെ എല്ലാം ഒഴിവാക്കി പൂർണ്ണ സുരക്ഷിതത്വബോധം കസ്റ്റമേഴ്സിന് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മാറ്റ് കോമിൻ വ്യക്തമാക്കി. ഈ സൗകര്യം ലഭ്യമാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ പ്രമുഖ ബാങ്കുകളിൽ ഒന്നാണ് സി ബി എ. ഈ സംവിധാനം ക്രിപ്റ്റോകറൻസികൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

കോമൺവെൽത്ത് ബാങ്ക് ഇത്തരമൊരു മേഖലയിലേയ്ക്ക് ചുവടുവച്ചതിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്ന് സ്വൈൻബെൺ ബിസിനസ് സ്കൂൾ ലക്ചറർ ഡോക്ടർ ഡിമിട്രിയസ് സലംപാസിസ് വ്യക്തമാക്കി. ക്രിപ്റ്റോകറൻസികളെ അവഗണിച്ചിരുന്ന ഒരു കാലഘട്ടത്തിന് മാറ്റമുണ്ടാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മേഖലയിലുള്ള നിരവധി വിദഗ്ധരും ബാങ്കിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

കൊ​റോ​ണ​യു​ടെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം നി​ര​വ​ധി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു പി​ന്നാ​ലെ ജി7 ​രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് ബ്രി​ട്ട​ൻ. നി​ല​വി​ൽ ജി7 ​രാ​ജ്യ​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ൻ ബ്രി​ട്ട​നാ​ണ്.  തി​ങ്ക​ളാ​ഴ്ച ജി7 ​രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ യോ​ഗം ചേ​രു​മെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്നും ബ്രി​ട്ട​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം ജ​ർ​മ​നി, ഇ​റ്റ​ലി, ഓ​സ്ട്രേ​ലി​യ, ഡെ​ൻ​മാ​ർ​ക്ക്, നെ​ത​ർ​ല​ൻ​ഡ്സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​ക്കൂ​ടി ഒ​മി​ക്രോ​ണ്‍ വൈ​റ​സ് വ​ക​ഭേ​ദം മൂ​ല​മു​ള്ള കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി.

ജ​ർ​മ​നി​യി​ലും ഓ​സ്ട്രേ​ലി​യ​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നെ​ത്തി​യ ര​ണ്ടു വീ​തം പേ​രി​ലാ​ണു രോ​ഗ​ബാ​ധ. ഇ​റ്റ​ലി​യി​ലെ കേ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​യ​ൽ​രാ​ജ്യ​മാ​യ മൊ​സാം​ബി​ക്കി​ൽ​നി​ന്നെ​ത്തി​യ ആ​ളു​ടേ​താ​ണ്. നെ​ത​ർ​ല​ൻ​ഡ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നെ​ത്തി​യ 13 പേ​ർ​ക്കാ​ണു വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.  ബെ​ൽ​ജി​യം, ഹോ​ങ്കോം​ഗ്, ഇ​സ്ര​യേ​ൽ, ബ്രി​ട്ട​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ൾ നേ​ര​ത്തേ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​തി​നു സാ​ധ്യ​ത ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ, ഒ​ട്ട​ന​വ​ധി​ത്ത​വ​ണ ജ​നി​ത​ക​മാ​റ്റ​ത്തി​നു വി​ധേ​യ​മാ​യ ഒ​മി​ക്രോ​ണ്‍ വൈ​റ​സി​നെ​തി​രേ നി​ല​വി​ലു​ള്ള കോ​വി​ഡ് വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​കു​മോ എ​ന്ന​തി​ൽ ആ​ശ​ങ്ക ശ​ക്ത​മാ​ണ്.യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, കാ​ന​ഡ, ന്യൂ​സി​ല​ൻ​ഡ്, താ​യ്ല​ൻ​ഡ്, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൻ​റെ ദ​ക്ഷി​ണ​ഭാ​ഗ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വി​മാ​ന സ​ർ​വീ​സു​ക​ൾ നി​രോ​ധി​ച്ചു ക​ഴി​ഞ്ഞു.

ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍​ക്രി​ക്ക​റ്റ് താ​രം ഷെ​യ്ന്‍ വോ​ണി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്. മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ക​നാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല​ന്നാ​ണ് സൂ​ച​ന. ഡി​സം​ബ​ര്‍ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഷ​സ് സീ​രി​സി​ല്‍ വോ​ണ്‍ ക​മ​ന്‍റേ​റ്റ​റാ​ണ്. അ​തി​നു​മു​ന്‍​പ് പ​രി​ക്ക് ഭേ​ദ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Copyright © . All rights reserved