സിംഗപ്പൂര്‍: കോവിഡ് ഫലപ്രദമായി തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. അതില്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഇപ്പോള്‍ ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരന് അറിയാം. മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.
ഒരു ബ്രിട്ടീഷ് റിക്രൂട്ടിങ് ഏജന്‍സിയുടെ സിംഗപ്പൂര്‍ ഓഫീസിലെ ജീവനക്കാരനാണ് 40 വയസുകാരനായ ഗ്ലിന്‍. മാസ്‌ക് ധരിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന വാദക്കാരനാണ് ഗ്ലിന്‍. അതുകൊണ്ട് തന്നെ ഒരു ദിവസം മാസ്‌ക് ധരിക്കാതെ ഓഫീസിലേക്ക് ട്രെയിനില്‍ ഗ്ലിന്‍ യാത്ര ചെയ്തു. യാത്രക്കാരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത് കാര്യമാക്കാതെ യാത്ര ചെയ്ത ഗ്ലിന്നിനെ കുടുക്കിയത് സഹയാത്രികരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൃത്യമായ കാരണമില്ലാതെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നാല് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഗ്ലിന്നിനെ അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കുന്നതിനെ എതിര്‍ത്ത ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.
നടന്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും ഈ പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണ വേണമെന്നും ദിലീപ് പറഞ്ഞു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്.
‘ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നുവന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്. അവിടെയൊക്കെ ഞാന്‍ എന്റെ പ്രിയപ്പെട്ടവരെ കണ്ടറിയുകയും തൊട്ടറിയുകയും ചെയ്തതാണ്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ.. അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’- ദിലീപ് പറഞ്ഞു.
എം. ജി.ബിജുകുമാർ
” ഒരു വിവാഹം കഴിക്കാനൊക്കെ ഇത്ര പ്രയാസമോ, എത്ര ബ്യൂറോകളുണ്ട്, അവരെ സമീപിച്ചാൽ കാര്യം നടക്കും”
സുഹൃത്തിൻ്റെ സാക്ഷ്യപത്രം.
” കാശ് കളയാമെന്നല്ലാതെ വേറെ വലിയ കാര്യമൊന്നുമില്ല, അതാ യാഥാർത്ഥ്യവും പലരുടെയും അനുഭവവും ” ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടിയിലും പിൻവാങ്ങാൻ അവൻ തയ്യാറായില്ല.
വാരാന്തപ്പതിപ്പിൽ നിന്നു മാട്രിമോണിയൽ കോളത്തിൽ നിന്ന് ഏതോ നമ്പറിൽ വിളിച്ച് അവൻ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടപ്പാേഴും ഞാനത് വലിയ കാര്യമാക്കിയില്ല.
ഞാൻ കാപ്പിയും കുടിച്ച് പത്രവും വായിച്ചിരുന്നു.
അൽപ്പം കഴിഞ്ഞ് സംസാരമൊക്കെ നിർത്തി അവൻ എൻ്റെയടുത്തെത്തി.
“ഞാൻ ഡീറ്റെയിൽസ് എല്ലാം പറഞ്ഞിട്ടുണ്ട് 20 പേരുടെ വിവരങ്ങൾ വി.പി.പി. ആയി അയച്ചുതരും, 2500 രൂപ കൊടുത്തു വാങ്ങണം.”
അധികാര സ്വരത്തിൽ അവൻ പറഞ്ഞു.
എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
” അത് കിട്ടിക്കഴിഞ്ഞ് എന്നോട് പറഞ്ഞാൽ മതി. ഞാൻ വന്ന് അതിലെ നമ്പരിൽ വിളിച്ച് അന്വേഷിച്ച് ഒരെണ്ണം സെറ്റാക്കാം.”
അവൻ്റെ ഉറപ്പ്.
ഇവനെന്നാൽ വല്ല ബ്രോക്കറു പണിയ്ക്കും പോകരുതോ എന്നു മനസ്സിൽ തോന്നിയെങ്കിലും ഞാനത് അവനോട് പറഞ്ഞില്ല.
ശനിയാഴ്ച ആയപ്പാേഴേക്കും പോസ്റ്റ്മാൻ കൊണ്ടുവന്ന കവർ പൈസ നൽകി വാങ്ങി വെച്ചു. എന്നിട്ട് സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.
സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ചങ്ങാതി വീട്ടിലെത്തി ഓരോന്നായി വിളിച്ചുതുടങ്ങി.
ആദ്യം വിളിച്ച മൂന്നെണ്ണവും റോങ്ങ് നമ്പർ ആയിരുന്നു.
എന്നിട്ടും പ്രതീക്ഷ കൈവെടിയാതെ വീണ്ടും അടുത്ത നമ്പറുകളിൽ വിളിച്ചു കൊണ്ടേയിരുന്നു.
അതിൽ മിക്കവയും വിവാഹം കഴിഞ്ഞതും ഇപ്പോൾ നിലവില്ലാത്ത നമ്പരുകളുമൊക്കെയായിരുന്നു.
അവസാനം അവൻ്റെ ഫോണിൻ്റെ ചാർജ്ജ് തീരാറായതിനാൽ അത് ചാർജ്ജ് ചെയ്യാൻ എന്നെ ഏൽപ്പിച്ചു. തുടർന്ന് എൻ്റെ ഫോണിൽ നിന്നാണ് ബാക്കിയുള്ള നമ്പരിലേക്ക് വിളിച്ചുതുടങ്ങിയത്. അതിലും പ്രയോജനമൊന്നും ഉണ്ടായില്ല.
കാശ് പോയെന്ന് എനിക്കും അവനും മനസ്സിലായി. ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
അവൻ ഒന്നും പറയാതെ ഇരുപതാമത്തെ നമ്പർ ഡയൽ ചെയ്തു.
അതിലെ പേര് ഞാൻ നോക്കി.
ഹരിത, 33 വയസ്.
“ചിലപ്പോൾ ഇതാവും നിനക്ക് പറഞ്ഞിട്ടുള്ള പെൺകുട്ടി ” അവൻ സ്വയം സമാധാനിക്കാനാണോ അതോ എന്നെ സമാധാനിപ്പിക്കാനാണോ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.
ഡയൽ ചെയ്ത് അവൻ ലൗഡ് സ്പീക്കറിലിട്ടു. ബെൽ പൂർണ്ണമായിയിട്ടും ഫോൺ ആരും അറ്റൻഡ് ചെയ്തില്ല.
ഞാൻ വെറുതെ ആ ലിസ്റ്റിലേക്ക് നോക്കുമ്പോൾ വി.എച്ച്.എസ്. സി, ഹോബി പുസ്തകവായന, എന്നൊക്കെ കണ്ടു. ആഹാ വായനാശീലം ഒക്കെയുള്ളവളാണ്. അപ്പോൾ അവൻ പറഞ്ഞത് ശരിയായിരിക്കും എന്നു ചിന്തിച്ചപ്പോഴേക്കും അവൻ വീണ്ടും ഡയൽ ചെയ്തു.
ഫോൺ അറ്റൻ്റ് ചെയ്തപ്പോൾ ലൗഡ് സ്പീക്കറിലിട്ട് അവൻ സംസാരിച്ചു തുടങ്ങി.
“ഹരിതയ്ക്ക് ഒരു വിവാഹം ആലോചിക്കുന്നതിനു വേണ്ടിയായിരുന്നു.” അവൻ സൗമ്യമായി പറഞ്ഞു.
എന്നിട്ട് ഒരു കാരണവരുടെ ഗമയോടെ എന്നെ നോക്കുമ്പോൾ തന്നെ അവിടെ നിന്നു വന്ന മറുപടിയിൽ ഞാനും അവനും ഒരു പോലെ ഞെട്ടി.
“പ്ഫ… വെച്ചിട്ട് പോയിനെടാ @#£&@# ..
കുറേ നാളായി ഇത് തുടങ്ങിയിട്ട്. കല്യാണം ആലോചിക്കാൻ നടക്കുന്നു.”
ഒരു സ്ത്രീയുടെ സംസാരം.
ഇത് കേട്ട് എന്താണിങ്ങനെ പറയാൻ കാരണമെന്നറിയാതെ പരസ്പരം നോക്കവേ ഫോണിൽ നിന്നും സ്ത്രീ ശബ്ദം.
“എൻ്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷമായി.രണ്ടു കുട്ടികളുമായി. എന്നിട്ടും ഇടയ്ക്കിടയ്ക്ക് കല്യാണം ആലോചിക്കാനെന്നും പറഞ്ഞ് വിളിച്ച് കളിയാക്കാൻ ഓരോരുത്തന്മാര് ഇറങ്ങിയേക്കുന്നു.”
അതു കേട്ട് ഞങ്ങൾ ഞെട്ടി.
” പോലീസിൽ പരാതി കൊടുത്താലെ ഇവന്മാരുടെ സൂക്കേട് തീരൂ.” അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ ഫോൺ വാങ്ങി കട്ട് ചെയ്തു.
” മോന് സമാധാനമായല്ലോ.. ”
ഞാൻ ചിരിച്ചു കൊണ്ട് ചങ്ങാതിയോട് തിരക്കി.
അവൻ മറുപടി പറയാതെ ചാർജ്ജ് ചെയ്യാനിട്ട അവൻ്റെ ഫോണെടുത്ത് മാര്യേജ് ബ്യൂറോയുടെ നമ്പർ ഡയൽ ചെയ്ത് റോഡിലേക്കിറങ്ങി നടന്നു.
അവർക്കുള്ള “പച്ചമലയാളം ” കൊണ്ടുള്ള അഭിഷേകത്തിനുള്ള പുറപ്പാടിനാണെന്ന് എനിക്ക് മനസ്സിലായി.
സംഭവമോർത്ത് ചിരിക്കണോ അതോ കാശ് പോയതോർത്ത് വ്യസനിക്കണോ എന്നറിയാതെ ബ്യൂറോക്കാർ അയച്ച ലിസ്റ്റ് വലിച്ച് കീറി അടുപ്പിലിടാനായി ഞാൻ അടുക്കളയിലേക്ക് നടന്നു.
അപ്പോൾ ബ്യൂറോക്കാരുടെ പിതാമഹൻമാർ തുമ്മിത്തുടങ്ങിയിട്ടുണ്ടാവും എന്നത് ചിന്തനീയം.
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
ഷൊർണൂർ: വൻകരകൾക്കപ്പുറത്തു നിന്നു വിവാഹ സാക്ഷാത്കാരം ഓൺലൈനിൽ. നിശ്ചയിച്ചുറപ്പിച്ച സമയത്തു വരനു കോവിഡ് യാത്രാവിലക്കു മൂലം നാട്ടിലെത്താനാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അനുമതിയോടെ അപൂർവ വിവാഹം. വരണമാല്യമില്ലാതെ ന്യൂസീലൻഡിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ ഷൊർണൂർ കവളപ്പാറ ഉത്സവിൽ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥൻ രാജവത്സലന്റെയും ഉഷയുടെയും മകൻ ആർ. വൈശാഖും ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണൻ നായരുടെയും എം.ജെ. ശ്രീലതയുടെയും മകൾ ഡോ. ലിനു ലക്ഷ്മിയും വിവാഹിതരായി. ആലപ്പുഴ ജില്ലാ റജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂർ സബ് റജിസ്ട്രാർ ഇൻചാർജ് സുരേഷ്കുമാർ എന്നിവരുടെ സാന്നിധ്യം വിഡിയോ കോൺഫറൻസിലുണ്ടായതോടെ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായി. വിവാഹ റജിസ്റ്ററിൽ വധു ലിനുവും വരനു വേണ്ടി പിതാവ് രാജവത്സലനുമാണ് ഒപ്പു വച്ചത്. ഇതിന് ന്യൂസീലൻഡ് ഇന്ത്യൻ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 20നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിങ് എൻജിനീയറായ വൈശാഖ് തുടർന്നു ജോലിസ്ഥലത്തേക്കു മടങ്ങി. ഇതിനിടെ കോവിഡ് രണ്ടാം തരംഗം വന്നതോടെ വൈശാഖിനു നാട്ടിലെത്താൻ സാധിക്കാതായി. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായ ലിനു കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയെ സമീപിച്ചതോടെയാണു വെർച്വൽ വിവാഹത്തിന് അനുമതി ലഭിച്ചത്. ന്യൂസീലൻഡിലെ യാത്രാവിലക്ക് അവസാനിക്കുന്നതോടെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹ സൽക്കാരവുമുണ്ടാകും.
കരിപ്പൂർ : എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽനിന്നു കോഴിക്കോട്ടെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു.
2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽനിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടികൂടിയത്.
അയോവ: സ്പാനിഷ് അധ്യാപികയെ കൊലപ്പെടുത്തിയ കൗമാരപ്രായക്കാരായ രണ്ട് അയോവ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഫെയര്‍ഫീല്‍ഡ് ഹൈസ്‌കൂള്‍ അധ്യാപികയായ നൊഹേമ ഗ്രാബറിയെ {66)കൊലപ്പെടുത്തിയ കേസിലാണ് അധ്യാപികയുടെ സ്പാനിഷ് വിദ്യാർത്ഥികളായ പതിനാറു വയസ്സുകാരായ ഇവർ അറസ്റ്റിലായത്. അധ്യാപികയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കകം ഇവരുടെ മൃതദേഹം ഒരു പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്‌ക്കേറ്റ ശക്തമായ പ്രഹരത്തെത്തുടര്‍ന്നാണ് അധ്യാപിക കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അധ്യാപികയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനു ശേഷം വിദ്യാര്‍ത്ഥികളായ വില്ലാര്‍ഡ് നോബിള്‍ ചെയ്ഡന്‍ മില്ലര്‍, ജെറമി എവററ്റ് ഗൂഡേല്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം പൊതിഞ്ഞ് പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഭയാനകമായ കുറ്റകൃത്യം നടത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്നവരായി കണക്കാക്കി കേസെടുക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും ഗൂഢാലോചനയ്ക്കുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഗ്രാബറിനെ കൊല്ലാനുള്ള മാര്‍ഗങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവും, കുറ്റകൃത്യം മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുമെല്ലാം വിദ്യാര്‍ത്ഥികളിലെ ക്രിമിനല്‍ മൈന്റ് വെളിപ്പെടുത്തുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളോട് തങ്ങള്‍ ക്ഷമിക്കുകയാണെന്ന് ഗ്രാബറിന്റെ മകന്‍ ക്രിസ്റ്റീന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഞങ്ങളുടെ മാലാഖയെ ഇല്ലാതാക്കിയ ആ കൗമാരക്കാര്‍ക്ക് മാപ്പു നല്‍കുന്നു. അവരോട് ദേഷ്യപ്പെട്ടതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അമ്മയോട് അവര്‍ക്ക് വൈരാഗ്യം തോന്നിയതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള ജീവിതത്തില്‍ അവര്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയട്ടെ എന്നും ക്രിസ്റ്റീന്‍ കുറിച്ചു.
സഹോദരന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ട് ഗ്രാബരിന്റെ മകളും പ്രതികരിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് യഥാര്‍ത്ഥ മാലാഖയെ തന്നെയായിരുന്നു. കണ്ണുകളില്‍ സ്‌നേഹവും കാരുണ്യവുമുള്ള മാലാഖയെ. ഈ വേദനയില്‍ കൂടെനിന്ന സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും തങ്ങള്‍ നന്ദി പറയുന്നതായും അവര്‍ പ്രതികരിച്ചു. അധ്യാപികയെ കൊല്ലാനിടയായ സാഹചര്യം എന്താണെന്ന് വിദ്യാര്‍ത്ഥികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.നവംബർ 12 നു പ്രതികളെ കോടതിയിൽ ഹാജരാകും ഇരുവർക്കും ഓരോ മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്
‘കുറുപ്പ്’ ചിത്രത്തിലെ ദുല്‍ഖര്‍ പാടിയ ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനം വൈറലായിരുന്നു. റോസമ്മാ പാട്ട് എന്ന പേരില്‍ പ്രശസ്തി നേടിയ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് കോഴിക്കോട് സ്വദേശി ആരോപിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ചുടുകാട് തൊടി സംഘത്തിലെ ഗായകനായിരുന്ന വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന സിനിമയാണ് ‘കുറുപ്പ്’. ചിത്രത്തിലെ ദുല്‍ഖര്‍ പാടിയ ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനം വൈറലായിരുന്നു. ‘റോസമ്മാ പാട്ട്’ എന്ന് പേരില്‍ പ്രശസ്തി നേടിയ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് കോഴിക്കോട് സ്വദേശി ആരോപിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ചുടുകാട് തൊടി സംഘത്തിലെ ഗായകനായിരുന്ന വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ തലമുറ പണ്ടേക്കും പണ്ടേ ഗാനമേളകളില്‍ പാടിയിരുന്ന ഗാനമാണിതെന്ന് വിജു പറഞ്ഞു.
കുറുപ്പിന്റെ പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. കൊലപാതകിയെ മഹത്വവത്കരിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. സുകുമാരകുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമ കണ്ടതിനു
ശേഷം സിനിമയെ പിന്തുണച്ച് ജിതിന്‍ രംഗത്തുവരികയും ചെയ്തു. ലോകം അറിയേണ്ട ഒരുപാടു കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ജിതിന്‍ വ്യക്തമാക്കി. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പാകിസ്‌ഥാന് അത്യാധുനിക പടക്കപ്പൽ നൽകി ചൈന. ചൈന ഇതുവരെ കയറ്റുമതി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും അത്യാധുനികമായ യുദ്ധക്കപ്പൽ ആണെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്‌ഥാൻെറ നാവിക ശേഷി പതിന്മടങ്ങ് മെച്ചപ്പെടുത്തുന്ന നീക്കമാണ് ചൈന നടത്തിയിരിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ മഹാസമുദ്രത്തിലാവും പാകിസ്ഥാൻ ഇത് വിന്യസിക്കുക.
ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷൻ നിർമ്മിച്ച് കൈമാറിയ 054 എ/പി ടൈപ്പ് പടക്കപ്പലിന് പാക്ക് നാവികസേന പിഎൻഎസ് തുഗ്‌റിൽ എന്ന പേരാണ് നൽകിയിരിക്കുന്നത്.
പിഞ്ചു കുഞ്ഞിന് വിഷം കൊടുത്ത ശേഷം അമ്മ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍ ആലയിലാണ് ദാരുണ സംഭവം നടന്നത്. ചെങ്ങന്നൂര്‍ ആല സ്വദേശിനി അതിഥി (24) യും ആറു മാസം പ്രായമുള്ള കല്‍ക്കിയുമാണ് മരിച്ചത്.
ഹരിപ്പാട് വേട്ടുവേലി പരേതനായ സൂര്യന്‍ നമ്പൂതിരിയുടെ ഭാര്യയാണ് അദിതി. രണ്ട് മാസം മുമ്പാണ് അദിതിയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലാകാം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയതെന്നാണ് നിഗമനം.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ചെങ്ങന്നൂര്‍ ആലയിലെ സ്വന്തം വീട്ടിലാണ് അദിതിയെയും കുഞ്ഞിനെയും വിഷംഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന് വിഷം നല്കിയ ശേഷം അദിതിയും വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി. നവംബർ 22 മുതലാണ് കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകുക. ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം.
ലോകാരോഗ്യ സംഘടന കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് തീരുമാനം. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോവാക്സിൻ സ്വീകരിച്ചവർക്ക് യു.കെയിൽ പ്രവേശനാനുമതി നൽകാനുള്ള തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഗുണകരമാകും.
പൂർണമായും വാക്സിൻ സ്വീകരിച്ച 18 വയസിന് മുകളിലുള്ളവർക്ക് യു.കെയിൽ പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റും അറിയിച്ചു.
“യുകെയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സന്തോഷവാര്‍ത്ത. നവംബര്‍ 22 മുതല്‍ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ കോവാക്‌സിന്‍ ഉള്‍പ്പെടെയുള്ള കോവിഡ്-19 വാക്‌സിന്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ ആവശ്യമായി വരില്ല. ഇതോടെ കോവിഷീല്‍ഡിനൊപ്പം, ഈ വാക്‌സിനും എത്തിച്ചേരും,“ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.
കോവാക്‌സിന് പുറമെ ചൈനയുടെ സിനോവാക്, സിനോഫാം എന്നിവയ്ക്കും ഡബ്യുഎച്ച്ഒ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ യുകെ ഗവണ്‍മെന്റ് അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള യാത്രാ നിയമങ്ങളും യുകെ ഗവണ്‍മെന്റ് സുതാര്യമാക്കി. ഇവരെ അതിര്‍ത്തികളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവരായി പരിഗണിക്കും.
രാജ്യത്ത് പ്രവേശിക്കുമ്പോള്‍ സെല്‍ഫ് ഐസൊലേഷനും, 8-ാം ദിന ടെസ്റ്റിംഗും, യാത്ര പുറപ്പെടുന്നതിന് മുന്‍പുള്ള ടെസ്റ്റും വേണ്ടിവരില്ല. എത്തിച്ചേരുന്ന ശേഷം ഒരു ടെസ്റ്റും, പോസിറ്റീവായാല്‍ സ്ഥിരീകരിക്കാന്‍ സൗജന്യ പിസിആര്‍ ടെസ്റ്റുമാണ് വേണ്ടിവരിക. യുഎസില്‍ കോവാക്‌സിന്‍ ഉപയോഗിച്ച് പ്രതിരോധശേഷി നേടിയവര്‍ക്ക് രാജ്യത്ത് പ്രവേശനത്തിന് നവംബര്‍ 8 മുതല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വാക്സിനുകളുടെ അംഗീകരവും കോവിഡ് യാത്രാ നിയന്ത്രണങ്ങളും ആരോഗ്യ മേഖലയും ചര്‍ച്ചയിൽ ഉയർന്നു വന്നിരുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി സൂചന നൽകുകയും ചെയ്തു.