ആരാണ് ട്രാന്‍സ്ജെന്റെഴ്സ് ? അവർ എങ്ങനെ ജീവിക്കുന്നു ? അവരുടെ രീതികൾ എന്തൊക്കെയാണ്,അവർ വിശ്വസിക്കുന്നത് എന്തിനെയാണ്? അതെ പോലെ അവരുടെ ലിംഗം മുറിക്കുന്നത് എങ്ങനെയാണ് ?
സോഷ്യൽ മീഡിയയിൽ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ് കൂടിയാണ് രഞ്ജു രഞ്ജിമാർ .
ഒരാൾക്ക് ഹിജഡ സമൂഹത്തിൽ ചുമ്മാ പോയി ചേരാൻ പറ്റില്ല .. ഹിജഡ സമൂഹം ശക്തമായ വിശ്വാസ നടപടിക്രമങ്ങൾ പാലിക്കുന്നവരണാണ്… ഗുരു ശിഷ്യബന്ധമാണ് ഹിജഡാ സമ്പ്രദായത്തിലെ ഏറ്റവും വലിയ പോയിന്റ് .. പുതിയൊരാൾക്ക് ഹിജഡ സമൂഹത്തിലേക്ക്ക്ക് ചെല്ലാൻ അവിടെ എത്തി ഒരു ഗുരുവിന്റെ ശിഷ്യ (ചേല) ആകാൻ തയ്യാറാണെന്ന് അറിയിക്കണം .. തുടർന്ന് ഹിജഡകളുടെ ജമാഅത്ത് കൂടി .. ശിഷ്യയിൽ നിന്നും ദക്ഷിണ പണം വാങ്ങി ഗുരു അവളെ സ്വീകരിക്കുന്നു .. ഹിജഡ സമൂഹത്തിലെ ആരാധനകൾ ,ആചാരങ്ങൾ, വാക്കുകൾ എല്ലാം ഹിന്ദു – മുസ്ലീം സംസ്ക്കാരങ്ങൾ ഇടകലർന്നതാണ് .. ഈ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കാൻ ഏറ്റവും മുതിർന്ന ഒരു ഗുരു ഉണ്ടായിരിക്കും .. ഗുരുവിനെ സ്വീകരിച്ചു കഴിഞ്ഞാൽ തോന്നിയപോലെ നടക്കാൻ പറ്റില്ല ..
1 വർഷം ഗുരു ഭവനത്തിൽ താമസിക്കണം .. സത് ലം എന്നാണ് ഗുരുവിന്റെ വീട് പറയുക .. ഒരു വർഷം ഗുരുവിന്റെ കീഴിൽ വീട്ടിൽ കഴിഞ്ഞ് ഹിജഡ കൾച്ചർ പഠിക്കണം .. യാചിച്ചോ ,പാട്ടു പാടിയോ ,ബതായി ( ഹിജഡകൾ കുട്ടികൾ ഉണ്ടാകുമ്പോൾ ,വീടുമാറ്റം ,പുതിയ ഷോപ്പിന്റെ ഉത്ഘാടനം എന്നിവയ്ക്ക് അനുഗ്രഹം കൊടുക്കാനായി എത്തുന്നത് ) എടുത്തോ ,സെക്സ് വർക്ക് ചെയ്തോ ഒരു വീതം ഗുരുവിനും കൊടുക്കണം ..പൊതുവേ ഹിജഡകൾ എല്ലാം അടിച്ചു പൊളിച്ചു കളയും …ഗുരുവും ശിഷ്യയും അമ്മയും മകളും തന്നെയാണ് ..ചിലർ മകളുടെ കാശ് സേവ് ചെയ്ത് അവൾക്ക് തന്നെ കൊടുക്കുന്നു .. ചില ഹിജഡ ഗുരുക്കൾ സ്വന്തം ശിഷ്യകൾ സമ്പാദിക്കുന്ന കാശ് കൊണ്ട് വലിയ ആർഭാടത്തിൽ ജീവിക്കുന്നു .. ചിലർ ശിഷ്യകളെ ബുദ്ധിമുട്ടിക്കില്ല .ചിലർ കർശനക്കാരികളുമാണ് .. ഒരു വർഷം കഴിഞ്ഞാൽ പിന്നെ ശിഷ്യക്ക് അവിടം വിട്ടു പോകാം .വേറേ ഗുരുവിനെ സ്വീകരിക്കാം .. അല്ലെങ്കിൽ സ്വതന്ത്രയായി ജീവിക്കാം ..പതുക്കെ അവളും ഒരു ഗുരുവായി ശിഷ്യകളെ സ്വീകരിക്കാൻ തുടങ്ങും .ഗുരുവിനെ അമ്മ എന്ന് തന്നെയാണ് വിളിക്കുക .മുതിർന്ന ഗുരുക്കൻമാരേ കണ്ടാൽ ജൂനിയേഴ്സ് നമസ്ക്കാരം പറയണം .. പാമ്പടുതി പറയുക എന്ന് പറയും” പാമ്പടുതി അമ്മാ ” ” ജിയോ ബേട്ടാ ” എന്ന് മുതിർന്നവർ അനുഗ്രഹിക്കും ..
ഇനി ഷണ്ഡീകരണം വേണമെന്നുള്ളവർക്ക് അതിലേയ്ക്ക് കടക്കാം ..ലിംഗം മുറിച്ചു മാറ്റുന്ന കർമ്മം .. ശരീരം പുരുഷന്റേതു തന്നെയാണല്ലോ .അത് മാറ്റി നിർവ്വാണം (ലിംഗം മുറിച്ചു മാറ്റി ) ചെയ്യുന്ന ഹിജഡകളെ എല്ലാരും ബഹുമാനത്തോടെ നോക്കിക്കാണുന്നു .. മിക്കവാറും ആളുകൾ അതിന് തയ്യാറാകുന്നുണ്ട് .. ഇനി പെൺവേഷം കെട്ടാൻ തയ്യാറാകാത്ത ബോട്ടം ഗേയ്സ് ഹിജഡകളുടെ കൂടെ കഴിയാറുണ്ട് .. ഹിജഡകൾ മകനായി ദത്തെടുക്കുന്ന കോത്തി പയ്യൻമാർ .. ഹിജഡയ്ക്ക് മകനേയോ മകളേയോ ഒക്കെ ദത്തെടുക്കാൻ പറ്റും .. സ്ട്രെയ്റ്റ് ആയ ആൺകുട്ടികളെ മകൻ ആയി സ്വീകരിക്കുന്ന ഹിജഢകൾ ഉണ്ട് .. പെൺകുട്ടികളെ വളർത്തി വിവാഹം കഴിച്ചു വിടുന്നവർ ഉണ്ട് .. കുടുംബബന്ധങ്ങൾ എല്ലാം ഹിജഡ സമൂഹത്തിലുണ്ട് .പക്ഷേ എല്ലാം ദത്തെടുത്ത ആളുകൾ ആയിരിക്കും .. നമുക്കൊക്കെ സ്വന്തം ചോര അല്ലാത്തവർ എല്ലാം വേസ്റ്റ് ..40 ദിവസത്തേ വ്രതത്തിന് ശേഷമാണ് ലിംഗം മുറിക്കൽ .. ആ സമയത്ത് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കും .. സെക്സിൽ അതി വിദഗ്ദ്ധയായ ഒരു ഹിജഡ കൂടെക്കാണും ..പുരുഷ ലൈംഗിക അവയവം നഷ്ടപ്പെടാൻ പോകുന്നു .. അതിന്റെ സുഖവും പോകും .. അതിന് മുൻപ് ഈ ഹിജഡ പുരുഷ ലിംഗത്തിന്റെ എല്ലാ സുഖങ്ങളും ആ ആളേ അനുഭവിപ്പിക്കും .പല രീതിയിലുള്ള സെക്സ് മുറകൾ .. അവസാനം ലിംഗം മാറ്റണ്ടാ എന്ന് തോന്നിയാലോ .. ചിലർക്ക് തോന്നും ..വേണ്ടാ മുറിക്കണ്ടാ .. ഇത് ഉള്ളതാണ് നല്ലത് ..ചിലർ മുന്നോട്ട് പോകും .. ബാക്കി ഉള്ള ആഗ്രഹങ്ങളും ഗുരു സാധിച്ചു കൊടുക്കും .. മരിച്ചു പോകാനും സാധ്യതയുള്ള കർമ്മമല്ലേ ..40 ദിവസം ആഘോഷമായി പോകും .. പണ്ട് തേങ്ങ ഉടച്ച് ലക്ഷണം നോക്കും .. തേങ്ങ ശരിയായി ഉടഞ്ഞാലേ നിർവ്വാണം നടക്കു ..
ഇന്നിപ്പോ അർദ്ധ നാരി സിനിമയിൽ കാണുന്ന പോലെ 40 ആം ദിവസം തിളപ്പിച്ച പാലിൽ കത്തി മുക്കി … നിർവാണത്തിന് വിധേയനാകുന്ന ആൾക്ക് ഭാംഗ് പോലെയുള്ള മയക്ക് മരുന്ന് കൊടുത്ത് മയക്കി ആർപ്പു വിളികളോടെ മന്ത്രോച്ചാരണങ്ങളോടെ കത്തി കൊണ്ട് വളരെ വിദഗ്ധയായ ഒരു ഹിജഡ ലിംഗ വൃഷ്ണങ്ങൾ ചേദിക്കുന്നു .. (അതിന് മുൻപ് ആ ഭാഗത്തെ ചെറിയ ഞരമ്പ് മുറിച്ച് രക്തം അവനേക്കാണിച്ച് ധൈര്യവാനാക്കി ഒന്നുകൂടി സമ്മതം വാങ്ങിയിട്ടാണ് മൊത്തം മുറിക്കുക)ആ ഭാഗം ത്രികോണ ആകൃതിയിൽ ആകും.. ആ ഭാഗത്ത് ഔഷധക്കൂട്ട് ചേർത്ത തിളപ്പിച്ച എണ്ണ ഒഴിക്കും .. മുറിവു കരിയാനുള്ള മറ്റു മരുന്നുകളും ഉപയോഗിക്കും .. മൂത്ര നാളിയുടെ സ്ഥാനത്ത് ഒരു ലോഹക്കുഴൽ വെയ്ക്കും .. പിന്നീട് മുറിവ് ഉണങ്ങുമ്പോൾ അത് മാറ്റും . എന്തായാലും ഭീകരമായ ഇത്തരം കാര്യങ്ങൾ ഇപ്പോൾ ഇല്ല .. ഹോസ്പിറ്റലിൽ ആണ് എല്ലാം.പഴയ രീതിയിൽ ചെയ്ത ഹിജഡകൾ പലരും മരിച്ചു പോയിട്ടുണ്ട് .. മൂത്രത്തിലും മറ്റും ഉള്ള അണു ബാധ അവരുടെ കൂടെപ്പിറപ്പാണ് .. അത്തരത്തിൽ ലിംഗം മുറിച്ച ഹിജഡകളിൽ ഒരു ഭൂരിപക്ഷം നിരന്തര അണുബാധ മൂലം പ്രായമാകും മുൻപേ മരിക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് .. ഇന്ന് ശാസ്ത്രീയമായ രീതിയിലാണ് ഇതെല്ലാം..
കടപ്പാട് : ഫേസ്ബുക്ക്
കേരളത്തിലെ തന്നെ മുതിർന്ന അർബുദ രോഗ ചികിത്സാവിദഗ്ധനും തിരുവനന്തപുരം ആർസിസിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം കൃഷ്ണൻ നായർ(81) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു അന്ത്യം.
അർബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിലെ ക്യാൻസർ ചികിത്സ രംഗത്ത് നൂതനമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് ഡോ. എം. കൃഷ്ണൻ നായരായിരുന്നു. ലോകാരോഗ്യ സംഘടനയിലെ കാൻസർ ഉപദേശകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റിസർച്ച് പ്രൊഫസറുമാണ്.
ആർസിസിയുടെ സ്ഥാപകൻ എന്ന നിലയിലും വലിയ സംഭവനകൾ നൽകി. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. ദേശീയ ക്യാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
1963 ലാണ് കേരള സർവകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം നേടുന്നത്. 1968 ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തരബിരുദം നേടി. 1972 ൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് റേഡിയോളജിയിൽ നിന്ന് ക്ലിനിക്കൽ ഓങ്കോളജിയിലും ബിരുദം നേടി.
കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിൽ കൂട്ടത്തല്ല്. ഒടുവിൽ സംഘർഷം പരിഹരിക്കാനായി പോലീസ് ഇടപെടലും വേണ്ടിവന്നു. ബുധനാഴ്ച വൈകീട്ട് കിളിമാനൂരിൽനിന്നെത്തിയ മൂന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബവും കച്ചവടക്കാരും തമ്മിലാണ് ബീച്ചിൽ ഏറ്റുമുട്ടിയത്.
അഞ്ചുപേരടങ്ങിയ കുടുംബം ബീച്ചിനുസമീപത്തെ കടയിൽനിന്ന് ഇവർ വാങ്ങിയ കപ്പലണ്ടി എരിവുകുറഞ്ഞെന്നുപറഞ്ഞ് തിരികെ നൽകിയതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. എന്നാൽ, കോവിഡ് ആയതിനാൽ നൽകിയ കപ്പലണ്ടി തിരികെ വാങ്ങാൻ കച്ചവടക്കാരൻ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഇവർ കച്ചവടക്കാരന്റെ മുന്നിൽവച്ച് വലിച്ചെറിഞ്ഞതോടെ അടുത്തുള്ള കച്ചവടക്കാരും തർക്കത്തിൽ ഇടപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തർക്കം മുറുകിയതോടെ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.
പിന്നീടുണ്ടായ കൂട്ടത്തില്ലിൽ കിളിമാനൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘർഷസ്ഥലത്ത് ആളുകൾ തടിച്ചുകൂടുകയും വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.ഏറെ പണിപ്പെട്ട് പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കേസെടുത്ത് ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനുപമയുടെ അനുവാദമില്ലാതെ ദത്തു നൽകിയ സംഭവം വൻ രാഷ്ട്രീയ കൊടുങ്കാറ്റാണ് കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ അനുപമയുടെ അച്ഛൻ എസ് ജയചന്ദ്രന്റെ സുഹൃത്തും ഡോക്യൂമെന്ററി സംവിധായകനുമായ എൻ വി അജിത് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഒരച്ഛൻെറ വേദനയെക്കുറിച്ചാണ് .
‘അപമാനഭാരത്താൽ തലകുനിഞ്ഞ നാളുകളിൽ അയാൾ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്:ഒരു ജോലീം കൂലീമില്ല.. അത് സാരമില്ല നമുക്കെന്തെങ്കിലും ചെയ്യാം. അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം. പക്ഷെ അയാൾക്കൊരു ഭാര്യയില്ലേ? ചത്താലും അവൾ ഡൈവോഴ്സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയിൽ നിങ്ങളാണെങ്കിൽ എന്തുചെയ്യും ?ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാൾ.’– അജിത് കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ആ പിതാവിനെ എനിയ്ക്കറിയാം.
കോളേജിൽ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാൾ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ട തിളക്കം…
അത്, പ്രായത്തിന്റെ ചോരത്തിളപ്പുള്ള കാലത്തെ എടുത്തുചാട്ടത്തിൽ രാഷ്ട്രീയഭാവി ഉടഞ്ഞുപോയ ഒരു മനുഷ്യന്റെ സ്വപ്നങ്ങളുടെ തിളക്കമായിരുന്നു.
അതുകൊണ്ടു തന്നെ അവർ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു.
ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവൾ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു…
അവൾക്കിഷ്ടപ്പെട്ടതെന്തും അന്നേ ദിവസം തന്നെ സാധിച്ചു കൊടുത്തിരുന്ന അച്ഛനുമായിരുന്നു അയാൾ.
അപമാനഭാരത്താൽ തലകുനിഞ്ഞ നാളുകളിൽ അയാൾ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്:
ഒരു ജോലീം കൂലീമില്ല.. അത് സാരമില്ല നമുക്കെന്തെങ്കിലും ചെയ്യാം. അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം. പക്ഷെ അയാൾക്കൊരു ഭാര്യയില്ലേ? ചത്താലും അവൾ ഡൈവോഴ്സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയിൽ നിങ്ങളാണെങ്കിൽ എന്തുചെയ്യും ?
ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാൾ.
പാർട്ടിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അച്ഛൻ , അവസാന നാളുകളിൽ മറവി രോഗം പിടിപെട്ട് വീട്ടിൽ നിന്നും ഇറങ്ങി, ഏതോ ബസ്സിൽ കയറി എവിടേയ്ക്കോ പോകുമ്പോൾ വേവലാതിയോടെ പലരെയും വിളിച്ച്, പലയിടങ്ങളിൽ അന്വേഷിച്ച് ഒടുവിൽ കണ്ടെത്തി ആളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്ന മകൻ…
തനിക്കുണ്ടായ അപമാനം നാട്ടിലോ നാട്ടാരെയോ അറിയിക്കാതിരിക്കാൻ അയാൾ ഏറെ പണിപ്പെട്ടു. പ്രത്യേകിച്ചും പാർട്ടി സഖാവായ അമ്മയോ ജേഷ്‌ഠനോ ആയിടയ്ക്ക് ബാങ്കിൽ മാനേജരായി പ്രവേശിച്ച മൂത്തമകളുടെ പ്രതിശ്രുതവരന്റെ വീട്ടുകാരോ ഇതറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. എങ്കിലും അയാൾ വിവാഹത്തിനു മുമ്പ് തന്നെ ആ ചെറുപ്പക്കാരനെ വിവരങ്ങൾ ധരിപ്പിച്ചു. ബോധവും വിവരവുമുള്ള അവൻ, പിന്നീടയാൾക്ക് തുണയായി നിന്നു.
പത്തോളം ബ്ലോക്കുകൾ നീക്കം ചെയ്തു തുന്നിചേർത്ത ഹൃദയവുമായി മൂന്നോ നാലോ മാസത്തിനുള്ളിൽ തന്നെ അയാൾ മരണപ്പാച്ചിൽ തുടങ്ങി. കഠിനമായ സമ്മർദ്ദത്തിൽ പലരുമായും തർക്കങ്ങളിൽ ഏർപ്പെട്ടു. ചുറ്റുവട്ടത്തു തന്നെയുള്ള പല സുഹൃത്തുക്കളുമായും പിണങ്ങി. മകളുമായി കൗൺസിലിംഗ് സെന്ററുകളിൽ കയറിയിറങ്ങുമ്പോൾ അയാളുടെ പ്രതീക്ഷ ഒരു ദിവസം എല്ലാം ശരിയാകും എന്നു തന്നെയായിരുന്നു.
ഇന്നലെയും വൈകുന്നേരം ടിവിയിൽ വന്നിരുന്ന് , അച്ഛൻ ശിക്ഷ ഏറ്റുവാങ്ങുക തന്നെ വേണം എന്നൊക്കെ പറയുമ്പോൾ , മുട്ടിൽ ഇഴയുന്ന പ്രായം മുതൽക്കു അവളെ കാണുന്ന എന്റെ മനസ്സിൽ വരുന്നൊരു സംശയമിതാണ് .
ബിപി കൂടി അച്ഛന് ചെറിയൊരു തലകറക്കം വന്നാലുള്ള അവളുടെ പേടിയും പരിഭ്രമവുമെല്ലാം അഭിനയമായിരുന്നോ? ഒരു ബൈപ്പാസ് സർജറിയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റിയൊക്കെ അവൾക്കും അറിവുള്ളതല്ലേ…
അതോ ഇനി ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാണോ?
ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കുമെന്നും മറ്റുമാണ് പൊതുധാരണ. എന്നാൽ ഇടിവെട്ടുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. ഇടിമിന്നലുമായി ബന്ധപ്പെട്ട മിഥ്യധാരണകൾ പങ്കുവയ്ക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
മിഥ്യധാരണകൾ
1-ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
2-ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമേ ഇടിമിന്നൽ വീഴൂ.
3-മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകും.
4-ഇടിമിന്നൽ സമയത്ത് വീടിനു പുറത്താണെങ്കിൽ മരച്ചുവട്ടിൽ അഭയം തേടണം
വസ്തുത
1-മൊബൈൽ ഫോൺ ഉപയോഗിക്കാം. എന്നാൽ ഇടിമിന്നൽ ഉള്ളപ്പോൾ ചാർജ് ചെയ്തുകൊണ്ട് മൊബൈൽ ഉപയോഗിക്കരുത്. ലാന്റ് ഫോണും മറ്റ് വൈദ്യുത 2-ഉപകരണങ്ങളും ഉപയോഗിക്കരുത്.
3-ഇടിമിന്നൽ ഒരേ സ്ഥലത്തുതന്നെ ആവർത്തിച്ച് ഉണ്ടാവാറുണ്ട്.
4-മനുഷ്യശരീരത്തിന് വൈദ്യുതി സൂക്ഷിച്ചുവയ്ക്കാനുള്ള കഴിവില്ല. അതിനാൽ മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകില്ല.
5-ഇടിമിന്നൽ സമയത്ത് യാതൊരു കാരണവശാലും മരച്ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽനിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് സ്പിൽവെ ഷട്ടറുകൾ തുറക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് മുല്ലപ്പെരിയാറിലെത്തും.
സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെ ഡാം തുറക്കുന്നതിന് മുന്നോടിയായി മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ഇന്ന് രാവിലെ ആരംഭിച്ചു. നേരത്തെ തന്നെ ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. സെക്കന്റിൽ 9300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ജലനിരപ്പ് 138 അടി എത്തിയപ്പോൾ രണ്ടാം മുന്നറിയിപ്പ് നൽകി. ഡാമിലെ നിലവിലെ അപ്പർ റൂൾ കർവ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടു. ഒക്ടോബർ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി.
അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, മാമല അയ്യപ്പൻകോവിൽ വഴി ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക
ഷെറിൻ പി യോഹന്നാൻ
‘നായാട്ട്’, ‘സർദാർ ഉധം’, ‘മണ്ടേല’ തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളി, 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ‘കൂഴങ്കല്‍’ (Pebbles) എന്ന തമിഴ് ചിത്രമാണ്. വിനോത് രാജ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് നയന്‍താര, വിഘ്‌നേഷ് ശിവൻ എന്നിവർ ചേർന്നാണ്. എന്തുകൊണ്ടാണ് ‘കൂഴങ്കൽ’ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായതെന്ന് ചിത്രം കണ്ടുതന്നെ അറിയണം. തീവ്രമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം കൂടിയാകുന്ന ചിത്രം നല്ലൊരു ആർട്ട് ഫിലിമിന് ഉദാഹരണമാണ്.
അധികം തണൽമരങ്ങൾ ഇല്ലാത്ത, വറ്റിവരണ്ടു കിടക്കുന്ന ജലാശയങ്ങൾ മാത്രമുള്ള, പൊടിമണ്ണ് പാറുന്ന ഒരു ഗ്രാമത്തിലൂടെ രണ്ടുപേർ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മദ്യപാനിയായ ഗണപതിയും മകൻ വേലുവും നടത്തുന്ന യാത്ര. തന്റെ ശല്യം സഹിക്കവയ്യാതെ വീട് വിട്ട് പോയ ഭാര്യയെ തിരികെ കൊണ്ട് വരാനാണ് ഗണപതി മകനോടൊപ്പം ഇടയപ്പട്ടിയിലേക്ക് പോകുന്നത്. സ്കൂളിൽ നിന്ന് മകനെ വിളിച്ചിറക്കി, സുഹൃത്തിൽ നിന്നും പണം കടം വാങ്ങി മദ്യവും ബീഡിയും വാങ്ങിയാണ് ഗണപതി യാത്ര തുടങ്ങുന്നത്. ബസിലിരുന്ന് ബീഡി വലിക്കുന്ന ഗണപതി, അത് ചോദ്യം ചെയ്തയാളെ ഉപദ്രവിക്കുന്നുണ്ട്. ഭാര്യാ വീട്ടുകാരുമായി കലഹിച്ചു, അവരെ പുലഭ്യം പറഞ്ഞു മടങ്ങുന്ന ഗണപതി മകനോടൊപ്പം കാൽനടയായി തന്റെ ഗ്രാമത്തിലേക്ക് പോകുന്നു.
തലയ്ക്കു മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ, കോപമടങ്ങാത്ത മനസ്സുമായി സഞ്ചരിക്കുന്ന ഗണപതി, നിസ്സഹായനായി പിതാവിന്റെ മർദനം ഏറ്റുവാങ്ങുന്ന വേലു – ഇവർ മൂവരും ചേർന്നൊരുക്കുന്ന അന്തരീക്ഷം കഥയുടെ ആത്മാവാകുന്നുണ്ട്. വരണ്ടുണങ്ങിയ, പച്ചപ്പിന്റെ പൊടിപ്പുപോലുമില്ലാത്ത ഭൂമികയിലൂടെ നഗ്നപാദുകരായി നീങ്ങുന്ന അച്ഛനും മകനും നിസ്സഹായതയുടെ ആൾരൂപങ്ങളാകുന്നു. അവസാന പതിനഞ്ചു മിനിറ്റ് വരെയും കഥയിൽ കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. അച്ഛന്റെയും മകന്റെയും യാത്ര പല ഷോട്ടുകളിലൂടെ ചിത്രത്തിൽ നിറയ്ക്കുകയാണ്. ലോങ്ങ് ഷോട്ടിൽ ഗണപതിയും മകനും അപ്രസക്തമാകുന്നു. വിണ്ടുകീറിയ ഭൂപ്രകൃതി കാഴ്ചാപരിസരത്തിൽ പ്രസക്തി നേടുന്നു.

ശക്തമായ സംഭാഷണങ്ങൾ ഒന്നുംതന്നെ സിനിമയിൽ ഇല്ല. സംഭാഷണങ്ങളിൽ ഭൂരിഭാഗവും ഗണപതിയുടെ പുലഭ്യം പറച്ചിലാണ്. എലിയെ ചുട്ടുതിന്നുന്ന കുടുംബത്തിന്റെ ദൃശ്യം ആ ഗ്രാമത്തിന്റെ തന്നെ പരിച്ഛേദമാണ്. ഗണപതിയും മകനും ബസ് കാത്തുനിൽക്കുന്ന രംഗം, വറ്റിവരണ്ട കനാലിൽ കിടക്കുന്ന കുപ്പി തുറക്കാൻ നായ ശ്രമിക്കുന്ന രംഗം, ക്ലൈമാക്സ് രംഗം എന്നിവ മുന്നോട്ട് വയ്ക്കുന്ന അർത്ഥതലം വളരെ വിശാലമാണ്. ഇടയപ്പട്ടിയിൽ നിന്നുള്ള യാത്രാമദ്ധ്യേ വേലു ഒരു കല്ലെടുത്തു വായിലിടുന്നുണ്ട്. ക്ലൈമാക്സിൽ വീട്ടിലെത്തുന്ന വേലു ആ കല്ലെടുത്തു ഒരുപാട് കല്ലുകളിലേക്ക് ചേർത്തുവയ്ക്കുമ്പോഴാണ് ഇതവരുടെ ആദ്യ യാത്ര അല്ലെന്ന് പ്രേക്ഷകൻ അറിയുന്നത്. നീളമേറിയ രംഗങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കഥാപാത്രങ്ങളുടെ നടത്തത്തിന്റെ താളവും വേഗവും ശക്തമായി പ്രേക്ഷകനിലെത്തിക്കാൻ യുവാന്റെ ശബ്ദസംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.
‘കൂഴങ്കൽ’ ഒരു കഥയല്ല; ചില ജീവിതങ്ങളുടെ നേർചിത്രണമാണ്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്ര അത്ര സുഖകരമായ അനുഭവമല്ല. റോട്ടർഡാമിലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടുന്ന ആദ്യ തമിഴ് ചിത്രമാണ് ‘കൂഴങ്കൽ’. ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂറി ചെയർമാൻ പറഞ്ഞപോലെ, “സത്യസന്ധമായൊരു സിനിമയാണ് ‘കൂഴങ്കൽ”. മനുഷ്യന്റെ ജീവിതവും അതിനു ചുറ്റുപാടുമുള്ള പ്രകൃതിയും സിനിമയിൽ നിറയുന്നു. ‘കൂഴങ്കലി’നെ ‘പ്യുവർ സിനിമ’ എന്ന് പേരിട്ടു വിളിക്കാം.
ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ കുമാര്‍ എന്ന മണിയന്‍ പിള്ള രാജു, ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ബാലചന്ദ്രമേനോൻ്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യനാകുന്നതും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും.
മണിയന്‍ പിള്ള എന്ന് പേര് സ്വീകരിക്കുന്നതിന് മുൻപ് രാജു റഹീം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വിശദീകരിച്ചു. ആ ചിത്രത്തില്‍ മണിയന്‍ പിള്ളയ്ക്കൊപ്പം ബഹ്ദൂറും ഒരു വേഷം ചെയ്തിരുന്നു. താനും ബഹദൂറും ഒരു പോലത്തെ നിറമുള്ള ബനിയന്‍ ധരിച്ച് പോകുന്നതിനിടെ ഒരു പട്ടി മാലയുമായി ഓടി വരും. ആ പട്ടിയുടെ വായില്‍ നിന്നും മാല എടുത്ത് നിനക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് രംഗം. ഇതിന്‍റെ ചിത്രീകരണ സമയത്തു പ്രതീക്ഷിച്ചതുപോലെ പട്ടി ഷോട്ടിനുള്ളിലേക്ക് കടന്നു വന്നില്ല.
ഒരല്‍പ്പം വൈകിയാണ് പട്ടി ക്യാമറയുടെ ഫോക്കസ്സിനുള്ളിലേക്ക് എത്തുന്നത്. താന്‍ അപ്പോള്‍ തന്നെ ആ മാല എടുക്കുകയും സംവിധായകന്‍ കട്ട് പറയുകയും ചെയ്തു. ഉടന്‍ ബഹദൂര്‍ തന്‍റെ അടുത്ത് വന്ന് ”ബാസ്റ്റഡ്.. ആ പട്ടിക്കുള്ള കോമണ്‍സെന്‍സ് തനിക്കില്ലെ. ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത്” എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു. എന്നാല്‍ സംവിധായകന്‍ തന്നെ പിന്തുണച്ചാണ് സംസാസരിച്ചതെന്ന് അദ്ദേഹം ഓര്‍ത്തു. തന്നോട് ആദ്യമായാണ് ഒരാള്‍ അത്തരത്തില്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് കേട്ടു വല്ലാതെ സങ്കടം തോന്നുകയും പൊട്ടിക്കരയുകയും ചെയ്തു.
എന്നാല്‍ മണിയന്‍ പിള്ള കരയുന്നത് കണ്ടപ്പോള്‍ ബഹദൂര്‍ അടുത്തെത്തി സമാധാനിപ്പിച്ചു. പെട്ടെന്ന് ദേഷ്യം വരുമെങ്കിലും ബഹദൂര്‍ നല്ല മനുഷ്യനാണെന്ന് മണിയന്‍ പിള്ള പറയുന്നു. അടുത്ത് എത്തി തോളില്‍ തട്ടി ‘ ഇങ്ങനെ കരയരുതെന്നും നല്ല ഭാവിയുള്ള വ്യക്തിയാണെന്നും പറഞ്ഞു സമാധാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കുറിച്ചി ഔട്ട്പോസ്റ്റിലെ ലോഡ്ജിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശിയായ മധുസൂദനൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ലോഡ്ജ് അധികൃതർ മൃതദേഹം കണ്ടത്. കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരനാണ്.
മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരനെ വഴിതെറ്റിച്ചത് ഇന്‍റർനെറ്റിന്‍റെ ദുരുപയോഗമെന്നു സംശയം. ഇന്‍റർനെറ്റിലെ ചില സൈറ്റുകൾ സന്ദർശിച്ച് അതിൽ ഹരംകയറിയാണ് ഇത്തരമൊരു സാഹസത്തിനു പത്താം ക്ലാസുകാരൻ തുനിഞ്ഞതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പത്താംക്ലാസുകാരനെ കോഴിക്കോട് വെള്ളിമാട്കുന്ന് ഒബ്സര്‍വേഷന്‍ ഹോമിലേക്കു മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കൊണ്ടോട്ടി കൊട്ടുക്കരയിൽ 21 വയസുകാരിയായ യുവതി ആക്രമണത്തിനിരയായത്. സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ പത്താം ക്ലാസുകാരനെ പൊലിസ് പിടികൂടിയത്.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നു മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു. ലൈംഗിക പീഡനമായിരുന്നു പ്രതിയുടെ ഉദ്ദേശം.15 വയസുകാരനാണെങ്കിലും പ്രതി നല്ല ആരോഗ്യമുള്ളയാളാണ്. ജില്ലാതല ജൂഡോ ചാന്പ്യനുമാണ്.
പെണ്‍കുട്ടി കോളജിലേക്കു പോകുന്ന വഴിയില്‍ ഏറെ ദൂരം പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ വാഴത്തോപ്പിലെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. പിറകിലൂടെ എത്തി യുവതിയുടെ വായ പൊത്തിപ്പിടിച്ച് ഒരു മീറ്ററിനു മുകളില്‍ ഉയരമുള്ള മതിലിനു മുകളിലൂടെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. കുതറിയോടാന്‍ ശ്രമിച്ച യുവതിയെ കഴുത്തു ഞെരിച്ചു കല്ലുകൊണ്ട് ഇടിച്ചു മര്‍ദിച്ചു. ഇതിനിടെ, രക്ഷപ്പെട്ട യുവതി സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
പരുക്കേറ്റ യുവതിയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടും സംഭവ സ്ഥലവും തമ്മില്‍ ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. പെണ്‍കുട്ടിയുമായുള്ള പിടിവലിക്കിടെ 15കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ നഖം കൊണ്ടാണ് പലേടത്തും മുറിവേറ്റിട്ടുള്ളത്.
എന്നാല്‍, നായ ഓടിച്ചപ്പോള്‍ വീണതാണെന്നാണ് പ്രതി വീട്ടുകാരോടു പറഞ്ഞിരുന്നത്. പ്രതിയുടെ ചെളി പറ്റിയ വസ്ത്രങ്ങള്‍ പിന്നീടു വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തു. പിതാവിന്റെ സാന്നിധ്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്.