Latest News

നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രേ ഉ​യ​ർ​ന്ന വി​മ​ർ‌​ശ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ന്ന് കി​ട്ടി​യ​തി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. ക​ഴി​ഞ്ഞ ദി​വ​സം എ​കെ​ജി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് അ​തൃ​പ്തി അ​റി​യി​ച്ച​ത്.

പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ മാ​ത്രം പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലെ ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി ന​ൽ​കു​ന്ന​ത് സം​ഘ​ട​നാ രീ​തി​യ​ല്ലെ​ന്നും ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും കോ​ടി​യേ​രി താ​ക്കീ​ത് ന​ൽ‌​കി.

ക​രാ​റു​കാ​രെ​യും കൂ​ട്ടി എം​എ​ൽ​എ​മാ​ർ മ​ന്ത്രി​യെ കാ​ണാ​ൻ വ​രു​രു​തെ​ന്നു ഈ ​മാ​സം ഏ​ഴി​നു നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രേ പാ​ർ​ട്ടി നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ൽ ഷം​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ റി​യാ​സ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി.

എ​ന്നാ​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും റി​യാ​സ് വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട് പാ​ർ​ട്ടി താ​ത്കാ​ലി​ക സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി റി​യാ​സി​ന് പ​ര​സ്യ​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കഴിഞ്ഞ ഏഴിന് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കക്ഷിയോഗത്തിലെ വിമര്‍ശനം. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസിന്റെ സഭയിലെ പരാമര്‍ശം. നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുത്തു. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണന്‍ മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തി.

വിമര്‍ശനം കടുത്തതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിയ്ക്ക് വിശദീകരിക്കേണ്ടി വന്നു. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസ് നിയമസഭയില്‍ പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.
അഴിമതി ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും. പൊതുമരാമത്തിന് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുമെന്നും അന്ന് മന്ത്രി പറഞ്ഞു

ഇന്ത്യന്‍ വംശജയായ അനിത ആനന്ദിനെ കനേഡിയന്‍ പ്രതിരോധമന്ത്രിയായി നിയമിച്ചു. പ്രതിരോധ വകുപ്പ് ഏല്പിച്ച് തന്നില്‍ വിശ്വാസമര്‍പ്പിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി പറയുന്നതായി അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ജീവിതം സമര്‍പ്പിച്ചിരിക്കുന്ന സായുധ സേനയെ സുരക്ഷിതവും ആരോഗ്യപരവുമായ സാഹചര്യത്തിലൂടെ നയിക്കുമെന്നും അവര്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ജസ്റ്റീന്‍ ട്രൂഡോയുടെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. റിഡ്യൂ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 39 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിയാളാണ് അനിത ആനന്ദ്.

കേരളപ്പിറവി ദിനത്തിൽ യു കെ യിൽ നിന്നും ലോലശതാവരി എന്ന ലളിതഗാനവുമായി മലയാളനാടിന് ആദരവർപ്പിച്ചുകൊണ്ട് യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ജോൺ. 2017 ൽ ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിൽ തുടങ്ങി ഇതുവരെ ഇരുപത്തിയഞ്ചിലധികം മലയാള ആൽബങ്ങളിൽ പാടിയിട്ടുള്ള ടെസ്സയുടെ ആദ്യത്തെ ലളിതഗാനമാണ് ലോലശതാവരി. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക്‌ അനേകം ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകൻ ബേണിയും മകൻ ടാൻസനും സംഗീതം നൽകിയ ഈ മനോഹര ലളിതഗാനം മലയാളക്കരയുടെ പിറവിദിനത്തിലുള്ള ഒരു ഗാനാർച്ചനയാണ്.

ടെസ്സ നിഷാദിനൊപ്പം പാടിയ രമേശന്റെ തോൾസഞ്ചി എന്ന പ്രണയഗാനം ഈ വർഷമാദ്യം ഇറങ്ങിയപ്പോൾ പ്രേക്ഷകർ നെഞ്ചേറ്റിയതുപോലെ ഈ ലളിതഗാനവും മലയാളികൾ വിജയിപ്പിക്കും എന്ന വിശ്വാസത്തിലാണ് ടെസ്സയും മറ്റുള്ള അണിയറ പ്രവർത്തകരും.

ഈ ഗാനത്തിന് സംഗീതം നൽകിയ ബേണിയുടെയും ടാൻസന്റെയും വാക്കുകൾ ഇങ്ങനെ:
“ലോലശതാവരി എന്ന ലളിതഗാനം കുറെമാസ്സങ്ങൾക്ക്‌ മുൻപുണ്ടായ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ ഗാനമാണ്. മഹാരഥന്മാരായ സംഗീതസംവിധായകരും ഗാനരചയിതാക്കളും സൃഷ്ടിച്ച കേരളത്തിലെ ലളിതഗാനസമാഹാരത്തിൽ ഞങ്ങളുടെ എളിയ സൃഷ്ടിയും ചേരുമല്ലോ എന്നോർത്തു സന്തോഷം തോന്നി. ഗാനരചയിതാവ്‌ ഹരിനാരായണന്റെ വരികൾ വായിച്ചപ്പോൾ ഹിന്ദുസ്ഥാനിരാഗമായ പട്ദീപിൽ ചെയ്താൽ കൊള്ളാമെന്ന് തോന്നി. ബാഹ്യാർത്ഥവും അന്തരാർത്ഥവും എല്ലാം ചേർന്ന് മനോഹരവും ഒപ്പം മൂല്യമുള്ളതുമാണ് വരികൾ. വരികളുടെയും ഈണത്തിന്റെയും ഭംഗിയും ഭാവവും ആശയവും ഒട്ടും ചോർന്നുപോകാതെ മനോഹരമായി പൂർണ്ണതയോടെ ടെസ്സ ആലപിച്ചിട്ടുണ്ട്‌. പ്രഗത്ഭരായ ഉപകരണസംഗീതവിദഗ്ധരും ഒന്നാംകിട സ്റ്റുഡിയോയും എല്ലാം ഈ ഗാനത്തെ ഈ നിലയിൽ എത്തിക്കുവാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്‌. ഞങ്ങളുടെ ഗുരു വിജയസേനൻസാറിനെ നന്ദിയോടെ സ്മരിക്കുന്നു. ട്യൂട്ടേഴ്സ് വാലി മുഖാന്തിരം എല്ലാവരിലേക്കും ഈ ഗാനം പരക്കട്ടെ എന്ന് പ്രത്യാശിക്കുന്നു”.

ഈ ഗാനത്തിന്റെ വരികൾ രചിച്ച ബി കെ ഹരിനാരായണന്റെ വാക്കുകൾ ഇപ്രകാരം:
“ബേണിമാസ്റ്ററുടെ ഒരു വിളിയിലൂടെയാണീപ്പാട്ടിലേയ്ക്ക്‌ എത്തുന്നത്‌. മാഷ്‌ ഇതിനെക്കുറിച്ച്‌ പറയുമ്പോൾ ഒരു പൂവിരിയുന്നപോലുള്ള പാട്ട്‌ എന്നായിരുന്നു മനസ്സിൽ. അങ്ങനെയാണ് ലോലശതാവരിയിൽ… എന്ന് തുടങ്ങുന്ന പല്ലവി എഴുതിയത്‌. ശതാവരിവള്ളിയെക്കുറിച്ച്‌ ആദ്യം കേൾക്കുന്നത്‌ പണ്ട്‌ പഠിച്ച ജി ശങ്കരക്കുറുപ്പിന്റെ കവിതയിൽനിന്നാണ് . ഒരുപക്ഷേ അതെവിടെയോ സ്വാധീനമായി കിടന്നിട്ടുണ്ടാവാം.
ജീവിതത്തിന്റെ, സൃഷ്ടിയുടെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഓർമ്മയുടെ ഒക്കെ പൂവിരിച്ചിൽ എന്നരീതിയിലാണ് ഈ പാട്ടിന്റെ വരികൾ എഴുതാൻ ശ്രെമിച്ചിട്ടുള്ളത്‌. പല്ലവികേട്ട്‌ മാഷ്‌ ഇഷ്ടപ്പെടുകയും തുടർന്ന് രണ്ട്‌ ചരണങ്ങൾ എഴുതുകയും ചെയ്തു. പട്ദീപിൽ ഒരു ഗസ്സലിന്റെ ഒഴുക്കോടെ ബേണിമാഷും മകൻ ടാൻസണും ചേർന്ന് അതിന് ഈണക്കുപ്പായമൊരുക്കി. സുന്ദരമായ ശബ്ദത്തിൽ ഭാവാർദ്ദ്രമായി ടെസ്സ ജോൺ അതു പാടി. അങ്ങനെ ആ ഗാനം നിങ്ങളിലേക്കെത്തുന്നു”.

കേരളപ്പിറവിയോടനുബന്ധിച്ച്‌ ഈ മാസം 31നു ഈ മനോഹര ലളിതഗാനം ട്യൂട്ടോഴ്സ്വാലി മ്യൂസിക് അക്കാദമി യൂട്യൂബ് ചാനലിൽ റിലീസ്‌ ചെയ്യുന്നു.

ചെമ്പഴന്തി ഉദയഗിരിയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വീട്ടമ്മ മരിച്ചു. പൗഡിക്കോണം വട്ടവിള വീട്ടിൽ പരേതനായ പ്രേംകുമാറിന്റെ ഭാര്യ ഉദയഗിരിയിൽ പ്ലാവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന എസ്. ചന്ദ്രിക (55) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ശ്രീകാര്യത്ത് നിന്നും ചെമ്പഴന്തി ഭാഗത്തേക്കു പോയ കാർ നിയന്ത്രണം വിട്ട് റോഡരുകിൽ ടാർപോളിൻ കെട്ടി പച്ചക്കറി കച്ചവടം നടത്തുന്ന ചന്ദ്രികയുടെ കട തകർത്തു കൊണ്ട് ചന്ദ്രികയെ ഇടിച്ചു വീഴ്ത്തി.

ഓടിക്കൂടിയ നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം മോർച്ചറിയിൽ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്ന് ശ്രീകാര്യം പൊലീസ്. കാർ ഓടിച്ചിരുന്ന ശാന്തിഗിരി ആശ്രമത്തിലെ ജീവനക്കാരൻ മോഹൻകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പി.അനന്തു,സി.അപർണ എന്നിവരാണ് മരിച്ച ചന്ദ്രികയുടെ മക്കൾ. ഒരു വർഷമായി ഉദയഗിരിയിലെ വാടക വീട്ടിൽ താമസിക്കുന്ന ചന്ദ്രിക വീടിനു സമീപം റോഡിന്റെ വശത്ത് പച്ചക്കറി തട്ടുകട നടത്തുകയായിരുന്നു.

പച്ചക്കറി കച്ചവടം നടത്തുന്ന എസ്. ചന്ദ്രികയുടെ ജീവൻ അപഹരിച്ച അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. മിനിറ്റുകൾക്ക് മുൻപ് പച്ചക്കറി വാങ്ങി പോയ നാട്ടുകാർ കേട്ടത് വൻ ശബ്ദത്തോടെ കാർ പച്ചക്കറി തട്ട് ഇടിച്ചു തകർത്തുകൊണ്ട് നിൽക്കുന്നതാണ്. ഓടിക്കൂടിയ നാട്ടുകാർ കാറിനടിയിൽപ്പെട്ട ചന്ദ്രികയെ പുറത്തെടുത്തു. അപ്പോൾ ജീവന്റെ തുടിപ്പുണ്ടായിരുന്ന ചന്ദ്രികയെ ഉടൻ തന്നെ 108 ആംബുലൻസിലാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

പൗഡിക്കോണം വട്ടവിളയിൽ താമസിച്ചിരുന്ന ചന്ദ്രിക ഒരു വർഷം മുൻപാണ് ഉദയഗിരിയിൽ വീട് വാടകയ്ക്കെടുത്ത് മകൻ അനന്തുവുമായി താമസം തുടങ്ങിയത്. ആറ് മാസമായി ഉദയഗിരിയിൽ റോഡിന്റെ വശത്തായി ടാർപാളിൻ കെട്ടി പച്ചക്കറി തട്ട് നടത്തുകയായിരുന്നു. അപകടം ന‌ടന്ന ദിവസം രാവിലെയും ചന്ദ്രിക ചാലയിൽ പോയി പച്ചക്കറികളും വാങ്ങി വന്നതാണ്.

ആര്യന്‍ഖാന്‍ അറസ്റ്റിലായ ലഹരിമരുന്ന് കേസില്‍ എന്‍സിബി ഡോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സമീറിനെതിരെ രംഗത്ത് വന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. നടി ദീപിക പദ്കോണ്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംരപാല്‍ തുടങ്ങി നിരവധി താരങ്ങളെയാണ് ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ളത്.

കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കി അയാസ് ഖാന്‍ എന്ന അഭിഭാഷകന്‍ വഴിയായിരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീര്‍ വാങ്കഡെക്ക് ബന്ധമുണ്ട്. അത്തരം ഇടപാടുകാരില്‍ നിനും വാങ്ങുന്ന ലഹരിമരുന്നാണ് തൊണ്ടിമുതലായി പിടിക്കുന്നത്. ഇത്തരത്തിലുള്ള 26 കേസുകളെക്കുറിച്ചും അതിന്റെ വിവരങ്ങളെക്കുറിച്ചുമാണ്

വാങ്കഡെക്കൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എന്ന പേരിലുള്ള കത്തിലുള്ളത്. എന്‍സിബി തലവന് കത്ത് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക് അറിയിച്ചു. ഷാരൂഖ് ഖാനില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടാനുള്ള ശ്രമം വാങ്കഡെ നടത്തിയിരുന്നതായി സാക്ഷിയായ പ്രഭാകരന്‍ സെയ്ല്‍ ആരോപിച്ചിരുന്നു.

1988 മു​ത​ൽ 1993 വ​രെ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന റോ​ഹ്​ താ​യെ വൂ (88) ​അ​ന്ത​രി​ച്ചു. അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ അ​ന്ത്യ​മെ​ന്ന്​ സോ​ൾ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ൽ അ​റി​യി​ച്ചു. 1979ൽ ​സൈ​നി​ക അ​ട്ടി​മ​റി ന​ട​ത്തി ഭ​ര​ണം പി​ടി​ച്ച ചു​ൻ ഡു ​ഹ്വാ​ന്​ സു​ഹൃ​ത്താ​യ താ​യെ വൂ ​ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.

സൈ​ന്യ​ത്തി​െൻറ ഒ​രു ഡി​വി​ഷ​നെ ന​യി​ച്ച താ​യെ വൂ ​ത​ല​സ്ഥാ​നം പി​ടി​ച്ച​ട​ക്കു​ന്ന​തി​ൽ സ​ഹാ​യി​ച്ചി​രു​ന്നു. ചു​ൻ ഡു ​ഹ്വാ​െൻറ പി​ൻ​ഗാ​മി​യാ​യി താ​യെ വൂ ​വ​രാ​നി​രി​ക്കെ രാ​ജ്യ​ത്ത്​ ജ​നാ​ധി​പ​ത്യാ​നൂ​കൂ​ല പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി. 1980ൽ ​ഗ്വാ​ങ്​​ജു ന​ഗ​ര​ത്തി​ൽ ​പ്ര​ക്ഷോ​ഭം ന​ട​ത്തി​യ ജ​നാ​ധി​പ​ത്യാ​നൂ​കൂ​ലി​ക​ളാ​യ 200 പേ​രെ സൈ​ന്യം വ​ധി​ച്ചു.

1987ൽ ​ഉ​യ​ർ​ന്നു​വ​ന്ന ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ ചു​ൻ ഡു ​ഹ്വ​യും ത​യെ വൂ​വും നി​ർ​ബ​ന്ധ​തി​രാ​യി. 1987 ഡി​സം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ നി​ര​യി​ലെ ഭി​ന്ന​ത മു​ത​ലെ​ടു​ത്ത്​ താ​യെ വൂ ​പ്ര​സി​ഡ​ൻ​റാ​യി.

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ ശേ​ഷം ഭ​ര​ണ​ത്തി​ൽ നി​ന്ന്​ പു​റ​ത്താ​യെ താ​യെ വൂ​വി​നെ, സൈ​നി​ക അ​ട്ടി​മ​റി, അ​ഴി​മ​തി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ശി​ക്ഷി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​ക്ക്​ ശേ​ഷം മാ​പ്പു ന​ൽ​കി വി​ട്ട​യ​ച്ച താ​യെ വൂ, ​പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്ന​ക​ന്നാ​ണ്​ ശി​ഷ്​​ട​കാ​ലം ക​ഴി​ച്ചു കൂ​ട്ടി​യ​ത്.

കൊ​ണ്ടോ​ട്ടി​ക്ക്​ സ​മീ​പം 15 കാ​ര​െൻറ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍ഥി​നി​ക്ക്​ ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​ത് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ മാ​ത്രം. ന​ടു​ക്കു​ന്ന ആ ​ഓ​ർ​മ​ക​ളി​ൽ നി​ന്ന്​ വി​ദ്യാ​ര്‍ഥി​നി ഇ​പ്പോ​ഴും മു​ക്ത​മാ​യി​ട്ടി​ല്ല.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​​ ഒ​ന്നോ​ടെ ന​ട​ന്ന സം​ഭ​വം കൊ​ണ്ടോ​ട്ടി പ്ര​ദേ​ശ​ത്തെ​യാ​കെ ഞെ​ട്ടി​ച്ചു. കൊ​ണ്ടോ​ട്ടി​യി​ലെ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു വി​ദ്യാ​ര്‍ഥി​നി. ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ് ക്ലാ​സ്. അ​ങ്ങാ​ടി​യി​ൽ നി​ന്ന്​ ബ​സ് ക​യ​റാ​നാ​യാ​ണ് വീ​ട്ടി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട​ത്. ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​മ്പ് നൂ​റ് മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വി​ദ്യാ​ര്‍ഥിനി​യെ പ്ര​തി ആ​ക്ര​മി​ച്ച​ത്.

വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി അ​ല്‍പം ക​ഴി​ഞ്ഞ​യു​ട​ന്‍ ത​ന്നെ പ്ര​തി വി​ദ്യാ​ര്‍ഥി​നി​യെ പി​ന്തു​ട​ര്‍ന്നി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി​യു​ള്ള വ​യ​ല്‍ പ്ര​ദേ​ശ​മാ​ണി​ത്. ഈ ​വ​യ​ലി​ലേ​ക്കാ​ണ് 15കാ​ര​ന്‍ വി​ദ്യാ​ര്‍ഥി​നി​യെ വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ഉ​ച്ച സ​മ​യ​മാ​യ​തി​നാ​ല്‍ കൃ​ഷി ചെ​യ്യു​ന്ന​വ​രും വ​ഴി​യി​ൽ കാ​ല്‍ന​ട​യാ​ത്ര​ക്കാ​രും ഇ​ല്ലാ​യി​രു​ന്നു.

പ്രതിക്ക് കായികമായി നല്ല കരുത്തുണ്ട്. ജില്ല തലത്തിൽ ജൂഡോ ചാമ്പ്യനാണ്. പെൺകുട്ടി ശക്തമായി ചെറുത്തുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പെൺകുട്ടിയെ പ്രതി പിന്തുടർന്നിരുന്നു. പിതാവിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ ചോദ്യംചെയ്യൽ പൂർത്തിയായിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടൂക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.

വി​ദ്യാ​ര്‍ഥി​നി​യെ ക​ഴു​ത്തി​ല്‍ പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ്രാ​ണ​ര​ക്ഷാ​ര്‍ഥം അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. ഓ​ടി​ക്ക​യ​റി​യ വീ​ട്ടി​ലു​ള്ള​വ​രാ​ണ് സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തു​ന്ന​ത്. വ​സ്ത്ര​ത്തി​ല്‍ നി​റ​യെ ച​ളി​യാ​യ​തി​നാ​ല്‍ വ​സ്ത്രം മാ​റ്റി​യയു​ട​ൻ കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​േ​വ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്തി​ന് ഏ​താ​നും മീ​റ്റ​റു​ക​ള്‍ മാ​റി​യാ​ണ് പ്ര​തി​യു​ടെ വീ​ട്. സം​ഭ​വ​ത്തി​ന് അ​ല്‍പ​സ​മ​യം മു​മ്പ് പ്ര​തി പ്ര​ദേ​ശം നി​രീ​ക്ഷി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പ​മു​ള്ള സ്ഥാ​പ​ന​ത്തി​ലെ സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞ​ത്. നേ​ര​ത്തെ ത​ന്നെ പ്രതി ഇത്​ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായ ഒരു ജോലിയ്ക്കുള്ള അപേക്ഷയുണ്ട്. ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷിക്കായി അപേക്ഷകരെ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യത, ഒരു ലക്ഷം രൂപ ശമ്പളം. ഇങ്ങനെയൊരു പരസ്യം കണ്ടതോടെ മലയാളികളും വെറുതെയിരുന്നില്ല. കുത്തിയിരുന്നങ്ങ് അപേക്ഷിച്ചു. ഇപ്പോള്‍ അപേക്ഷകരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

അപേക്ഷകരുടെ തിരക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെകിന്റെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. 5000 പേര്‍ ഇ-മെയില്‍ വഴിയും 2000 പേര്‍ ഫേസ്ബുക്ക് വഴിയുമാണ് അപേക്ഷ നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് മുഖേന 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി രണ്ടു ദിവസത്തിനിടെ അയ്യായിരത്തിലധികം പേരാണ് അപേക്ഷിച്ചത്. ദക്ഷിണ കൊറിയയില്‍ ജോലിക്കായി 22നാണ് ഒഡേപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് ജോലിക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളം. ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണു നിയമനം.

രജിസ്റ്റര്‍ ചെയ്തവര്‍ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിരിക്കണം. താല്‍പര്യമുള്ളവര്‍ക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെമിനാര്‍ നടത്തും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. 100 പേര്‍ക്കാണ് തുടക്കത്തില്‍ നിയമനം ലഭിക്കുക. കാര്‍ഷികവൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഭക്ഷണം ഉള്‍പ്പെടെ കമ്പനി നല്‍കും. അപേക്ഷ അയക്കേണ്ട ഇമെയില്‍: [email protected] വെബ്‌സൈറ്റ്: www.odepc.kerala.gov.in.

തിരുവനന്തപുരം: അടുത്തമാസം 9 മുതൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസുടമകൾ. മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടേത് ആറു രൂപയും ആക്കണമെന്നാണ് ആവശ്യം. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുകയാണ്. സബ്സിഡിയുമില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
സ്വകാര്യ ബസുകളിൽ കുട്ടികളെ കയറ്റാനാകില്ലെന്ന് ബസുടമകൾ നേരത്തേ പറഞ്ഞിരുന്നു. ഡീസൽവില 100 രൂപ കടന്ന സാഹചര്യത്തിൽ നിരത്തുകളിൽ മുഴുവൻ സ്വകാര്യ ബസുകളും പിന്മാറുന്ന സാഹചര്യമുണ്ടാകുമെന്നും അവർ പറഞ്ഞു.

ഹരിപ്പാട് : കെഎസ്ആർടിസിയുടെ ഹരിപ്പാട്-മലക്കപ്പാറ ഏകദിന ഉല്ലാസ യാത്രയുടെ അടുത്ത ട്രിപ്പ്‌ നവംബർ ഏഴ് ഞായറാഴ്ച. രാവിലെ 4.45ന് ബസ് ഹരിപ്പാട് നിന്ന് പുറപ്പെട്ട് ആതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ കണ്ട് മടങ്ങുന്നു. ഏകദേശം 60 കിലോമീറ്ററോളം ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും കാണാൻ സാധ്യതയുണ്ട്. അതി മനോഹരമായ പ്രകൃതി ഭംഗി നുകർന്ന് മലക്കപ്പാറയിലെത്തി വൈകുന്നേരത്തോടെ കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെ യാത്ര. വാരാന്ത്യ ദിനം ഒരു അസുലഭ ഓർമ്മയാക്കാൻ ഈ കാനന ഭംഗി നുകർന്നുള്ള യാത്രയ്ക്ക് കഴിയുമെന്ന് കെഎസ്ആർടിസി ഉറപ്പ് നൽകുന്നു. പോയി തിരികെ വരുന്നതിന് യാത്രക്കൂലി ഒരാൾക്ക് 600 രൂപയാണ്. ഭക്ഷണത്തിനായി നല്ല ഹോട്ടലുകളിൽ ബസ് നിർത്തും. മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ചെയ്തുതരും. ആദ്യ ട്രിപ്പ് ഈ ഞായറാഴ്ച പോകും. അതിനുള്ള സീറ്റ് ഫുൾ ആയികഴിഞ്ഞു. ഇനി നവംബർ ഏഴിലെ യാത്രയ്ക്കായി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ഹരിപ്പാട് ഡിപ്പോ എൻക്വയറി – 0479 2412620. ഈ മെയിൽ [email protected]
മൊബൈൽ – 89214 51219, 9947812214, 9447975789, 9947573211, 8139092426
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Copyright © . All rights reserved