നോബി ജെയിംസ്
വിനാഗിരിയും ഉപ്പും ആവശ്യത്തിന് വീഡിയോയിൽ കാണുന്നപോലെ ഒഴിച്ചു തിളപ്പിക്കുക. പിന്നെ മുട്ട പൊട്ടിച്ചൊഴിച്ച് അധികം വേവിക്കാതെ പോച്ച്ഡ് ചെയ്തുഎടുക്കുക. പ്രത്യേകം ശ്രദ്ധിക്കുക. മുട്ട ടോസ്റ്റിൽ പൊട്ടിക്കുമ്പോൾ റണ്ണി ആയിരിക്കണം.
ഒലിവോയിൽ ഒഴിച്ചോ അല്ലാതെയോ ബ്രഡ് നിങ്ങൾക്ക് ടോസ്റ്റ് ചെയ്തെടുക്കാം പിന്നീട് 2 അവക്കാഡോ വീഡിയോയിൽ കാണുന്നപോലെ തൊലികളഞ്ഞെടുത്ത് ബീറ്റ് ചെയ്തു അതിലേക്കു ഒരു നാരങ്ങയുടെ തൊലി സെസ്റ്റ് ചെയ്തിടാം. അല്ലെങ്കിൽ ഉരച്ചിടാം. അതിലേക്ക് ആ നാരങ്ങാ തന്നെ മുറിച്ച് അതിൽനിന്നും അര നാരങ്ങായുടെ നീരും പിഴിഞ്ഞ് ഒഴിക്കാം. പിന്നീട് അതിലേക്ക് 1/2 സവോള അല്ലെങ്കിൽ 4 ചെറിയ ഉള്ളി കുരു കുരേ അരിഞ്ഞിട്ട് അതിലേക്ക് 1 ടീസ്പൂൺ ക്രഷ് ചെയ്ത ഉണക്ക മുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ടോസിൽ പുരട്ടിയാൽ കൊളസ്ട്രോൾ പമ്പകടക്കും. അടുത്തൊരു പാചകവുമായി കണാം നന്ദി
നോബി
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ തനിക്ക് നേരെ തെറിവിളി അധിക്ഷേപങ്ങള്‍ നടത്തുന്ന ബിജെപി അനുഭാവികള്‍ക്ക് മറുപടിയുമായി പത്മജ വേണുഗോപാല്‍. സുരേഷ് ഗോപിയെ ആരെങ്കിലും സല്യൂട്ട് ചെയ്താല്‍ അതിലൊരു തെറ്റും കാണുന്നില്ലെന്നും എന്നാല്‍ താന്‍ സൂചിപ്പിച്ചത് സല്യൂട്ട് ചോദിച്ചു വാങ്ങിയതിലെ അനൗചിത്യമാണെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. സുരേഷ് ഗോപി പ്രയോഗിച്ച വാക്കുകള്‍ ധിക്കാരത്തിന്റെയും സംസ്‌കാര ശൂന്യതയുടെതുമാണ്. ഒരു ജനപ്രതിനിധി അത്തരം വാചകങ്ങള്‍ പറയാന്‍ പാടില്ലെന്നും പത്മജ പറഞ്ഞു.
പത്മജ വേണുഗോപാല്‍ പറഞ്ഞത്: എം.പിക്ക് എതിരെ ഞാന്‍ നടത്തിയ മാന്യമായ വിമര്‍ശനത്തിന് എന്നെ നിലവാരം കുറഞ്ഞ ഭാഷയില്‍ അധിക്ഷേപിക്കുന്നവരോട്. എന്റെ വിമര്‍ശനത്തിലെ പ്രധാന പോയിന്റ് ‘നരേന്ദ്ര മോദി ഈ രാജ്യത്തെ പാവപ്പെട്ട കര്‍ഷകരെ പുതിയ കാര്‍ഷിക നിയമം നടപ്പിലാക്കി ദുരിതത്തില്‍ ആക്കിയിരിക്കുന്ന ഈ സമയത്ത്, തൃശ്ശൂരില്‍ വന്ന് കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ വാചകങ്ങള്‍ കാപട്യം ആയെ കാണാന്‍ കഴിയൂ’ എന്നാണ്. പ്രമുഖനായ MP തന്നെ വിമര്‍ശിച്ചവര്‍ക്കു നേരെ പറഞ്ഞ വാചകങ്ങള്‍, ‘പന്നന്‍മാര്‍’, ‘നിന്റെ ഒക്കെ അണ്ണാക്കില്‍ തള്ളി തരാം’ തുടങ്ങിയ ധിക്കാരത്തിന്റെയും സംസ്‌കാര ശൂന്യതയുടെയും ആണ്. ഒരു ജനപ്രതിനിധി ഇത്തരം വാചകങ്ങള്‍ പറയാന്‍ പാടില്ല.
സിനിമയില്‍ നിയമം എപ്പോഴും പറഞ്ഞ് രാഷ്ട്രീയ ഭരണാധികാരികളെ പരിഹസിച്ചു കൈയടി വാങ്ങിയ അദ്ദേഹം ഒരു ജനപ്രതിനിധി ആയപ്പോള്‍ സല്യൂട്ട് അവശ്യപ്പെട്ടു, എം.പി, എം.എല്‍.എമാര്‍ക്ക് നിയമ പരമായി സല്യൂട്ടിനു അര്‍ഹത ഇല്ല എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. അദ്ദേഹത്തെ ആരെങ്കിലും സല്യൂട്ട് ചെയ്താല്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. പക്ഷെ ചോദിച്ചു സല്യൂട്ട് വാങ്ങിയതിലെ അനൗചിത്യത്തെ സൂചിപ്പിച്ചു എന്ന് മാത്രം.
ഞാന്‍ ജീവിക്കുന്നത് എന്റെ ഭര്‍ത്താവിന്റെ ചെലവില്‍ ആണ്. കെ.പി.സി.സി ഭവന പദ്ധതിക്ക് 5 ലക്ഷം രൂപ ഞാന്‍ നല്‍കിയിട്ടുണ്ട്. അതിനും മുമ്പും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കു വീടു ഞാന്‍ വെച്ച് നല്‍കിയിട്ടുണ്ട്. എന്റെ അടുത്ത് സഹായം ചോദിച്ച നിരവധി പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്, പക്ഷെ അത് ഞാന്‍ വിളിച്ചു കൂവി പരസ്യം നല്‍കി പറയാറില്ല. സഹായം ചോദിച്ച എല്ലാവരെയും സഹായിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്.
ഞാന്‍ അച്ഛന്റെ തഴമ്പില്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നു എന്ന് പറയുന്നവരോട്. അച്ഛന്‍ മരിച്ചിട്ടു 11വര്‍ഷം ആകുന്നു. ഇപ്പോള്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം വ്യക്തിത്വത്തിലും പരിശ്രമത്തിലും തന്നെ ആണ്. ഇപ്പോള്‍ എനിക്ക് താങ്ങും തണലുമായി ഉള്ളത് തൃശ്ശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്നെ സ്‌നേഹിക്കുന്ന ജനങ്ങളും ആണ്. കഴിഞ്ഞ രണ്ട് ഇലക്ഷനുകളും സാധാരണ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ശക്തിയില്‍ ആണ് ഞാന്‍ നേരിട്ടത്. എന്റെ പാര്‍ട്ടിയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ എന്ത് ആകണം, ആകണ്ട എന്ന് തീരുമാനിക്കുന്നത്. എന്റെ പ്രവര്‍ത്തനങ്ങളും ഞാന്‍ ഇടപെടുന്ന രീതിയും എന്റെ സംസാര ശൈലിയും എന്നെ അറിയുന്ന തൃശ്ശൂരിലെ ജനങ്ങള്‍ക്ക് അറിയാം..
മരിച്ചു പോയ എന്റെ അച്ഛനെ അധിക്ഷേപിക്കുക, എന്നെ അധിക്ഷേപിക്കുക, സോണിയ ഗാന്ധിയെ ഇറ്റലിക്കാരി എന്ന് വിളിച്ചു അധിക്ഷേപിക്കുക ഒക്കെ ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാന്‍ ഒള്ളൂ ‘നിങ്ങളെ പേടിച്ച് ഓടി ഒളിക്കുന്നവള്‍ അല്ല പത്മജ’ .. Just remember that….
സീരിയൽ താരം രമേശ് വൈദ്യശാലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുപത്തവർഷത്തോളമായി സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന താരത്തിന്റെ മരണം സീരിയൽ ലോകത്തെ ഞെട്ടിച്ചിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ വാരൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നെത് താരം. അന്ന് വരെ വളരെ സന്തോഷവാനായി സെറ്റിൽ നിന്ന് മടങ്ങിയ താരത്തിന് അന്ന് രാത്രി മുതൽ എന്ത് സംഭവിച്ചു എന്നതാണ് പ്രധാന ചോത്യം. ഇപ്പോൾ നടന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വർത്തയാണ് ഇപ്പോൾ വരുന്നത്.
രാത്രി 8:30 യോടെയായിരുന്നു താരത്തിന്റെ മരണം. രണ്ടാം ഭാര്യയും മകളും വിവരം പുറത്തുവിട്ടിരുന്നില്ല. മരണം പോലീസ് അറിയുന്നത് ക്യാനഡയിലുള്ള മകന്റെ ഇടപെടലുകൾ കൊണ്ടായിരുന്നു. രമേശിന്റെ മരണം അറിയുന്നത് രണ്ടാം ഭാര്യയും മകളും ആയിരുന്നു. എന്നാൽ ഇവർ തുങ്ങി നിന്ന രമേശിനെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അയൽവാസികളും അടുത്തുള്ള ബന്ധുക്കളും ഈ വിവരം അറിയാക്കാൻ ഭാര്യയും മകളും താലപര്യപെട്ടിരുന്നില്ല. വൈകിയാണ് പോലീസ് പോലും വിവരം അറിയുന്നത്.
മരണ സമയത്ത് രമേശിന്റെ ഭാര്യയും മകളും പരിഭ്രാന്തിയോടെ നടക്കുന്നത് കണ്ടുവെന്നും വീട്ടിൽ വെട്ടമെല്ലാം ഓഫ് ആയിരുന്നു എന്നും സമീപവാസികൾ പറയുന്നു.പിന്നീട് ഒരു കാർ രമേശിന്റെ വീട്ടിൽ വന്നെന്നും അതിൽ ഉണ്ടായിരുന്നവും വീട്ടിൽ ഉണ്ടായിരുന്നവരും കൂടി രമേശിനെ കൊണ്ട് കാറിൽ കയറ്റിയപ്പോൾ ഇത് കണ്ട സമീപവാസി കാര്യം തിരക്കിയപ്പോൾ പെട്ടെന്നൊരു നെഞ്ചുവേദന വന്നെന്നും ആശുപത്രിയിലേക്ക് കൊണ്ട് പോകുവാണെന്നുമാണ് അവർ പറഞ്ഞത്.
അയൽക്കാരോട് സഹായം തേടാഞ്ഞതും ദുരൂഹത ഉണർത്തുന്നു. ആശുപത്രിയിൽ എത്തുമ്പോൾ ആണ് തൂങ്ങി മരണം ഉറപ്പാക്കുന്നത്. അസ്വാഭാവിക മരണം ആയിട്ട് കൂടെ എന്ത്‌കൊണ്ടാണ് പോലീസിനെ അറിയിക്കാൻ വൈകിയെന്നും സംശയം ഉണർത്തുന്നു. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷമാണ് ഒരു മകളുള്ള വ്യക്തിയെ വിവാഹം ചെയ്യുന്നത്. രമേശിന്റെ പേരിലുള്ള സ്വത്ത് തർക്കവും ദുരൂഹത ഉണർത്തുന്നുണ്ട്.
കന്യാസ്ത്രീയുടെ വേഷം ധരിച്ചാണ് ഇവരുടെ നൃത്തം, അതുംസെമിത്തേരിയില്‍ അസ്ഥികൂടതിനൊപ്പം. കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്ന ഈ സംഭവം നടന്നത് ഇംഗ്ലണ്ടിലാണ്.സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍ പോയ ആള്‍ പകര്‍ത്തിയ ചിത്രം എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 11–ന് ആണ് സംഭവം നടന്നത്. കന്യാസ്ത്രീകളുടേതു പോലുള്ള ഗൗണ്‍ ധരിച്ച് തലയും മറച്ചാണ് സ്ത്രീ സെമിത്തേരിയിലെത്തിയത്. അവിടെ കണ്ട ഒരു അസ്ഥികൂടത്തിനെ എടുത്ത് അതിനൊപ്പം നൃത്തം വച്ചു.
പിന്നീട് അവിടെയുണ്ടായിരുന്ന നായക്കൊപ്പം കളിക്കുയും ചെയ്തുവെന്ന് കണ്ടു നിന്നവര്‍ പറയുന്നത്.ഡെയിലി മെയിലാണ് ഈ വാര്‍ത്ത പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത് ഇതൊരു പ്രാങ്ക് ആയിരിക്കുമെന്നാണ്. ചിലര്‍ പറയുന്നത് ഷൂട്ടിങ്ങാകും എന്നുമാണ്. എന്തായാലും ചിത്രങ്ങള്‍ വളരെയധികം കൗതുകം ഉണര്‍ത്തുന്നുണ്ട്.
Halloween came early.https://t.co/s5wxiAKdVx
— 9GAG (@9GAG) September 14, 2021
ന്യൂയോർക്ക് നഗരത്തിലൂടെ പറന്ന നൂറുകണക്കിന് ദേശാടന പക്ഷികൾ നഗരത്തിന്റെ ഗ്ലാസ് കെട്ടിടങ്ങളിൽ ഇടിച്ചു ചത്തു. പക്ഷികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ന്യൂയോർക്ക് സിറ്റി ഓഡബൺ. അവിടത്തെ ഒരു സന്നദ്ധസേവകനാണ് ചത്തുകിടക്കുന്ന പക്ഷികളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. വേൾഡ് ട്രേഡ് സെന്റർ പക്ഷികളുടെ ശവപ്പറമ്പായി മാറുന്ന ഭീകരമായ കാഴ്ചയായിരുന്നു അത്.
മാൻഹട്ടാനിലെ അംബരചുംബികളായ കെട്ടിടങ്ങളിൽ ഇടിച്ച് പക്ഷികൾ ചാവുന്നത് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ, ഈ ആഴ്ച നടന്ന അപകടത്തിൽ മരിച്ച പക്ഷികളുടെ എണ്ണം വളരെ കൂടുതലാണ്. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വരെ വീശിയ കാറ്റായിരിക്കാം മരണത്തിന് കാരണമായതാതെന്ന് ഗ്രൂപ്പിന്റെ കൺസർവേഷൻ ആൻഡ് സയൻസ് അസോസിയേറ്റ് ഡയറക്ടർ കൈറ്റ്ലിൻ പാർക്കിൻസ് പറഞ്ഞു.
പ്രക്ഷുബ്ധമായ കാലാവസ്ഥയും, എണ്ണമറ്റ പക്ഷികളും എല്ലാം അതിന് സാഹചര്യമൊരുക്കിയെന്ന് അവർ പറഞ്ഞു. “കൊടുങ്കാറ്റ് കാരണം പക്ഷികൾക്ക് ഉയർന്ന് പറക്കാൻ കഴിഞ്ഞിരിക്കില്ല. അല്ലെങ്കിൽ അവ കാറ്റിൽ വഴിതെറ്റിയിരിക്കാം. കൂടാതെ, രാത്രികാലത്തെ കൃത്രിമ വെളിച്ചവും അവയെ വഴിതെറ്റിച്ചേക്കാം” പാർക്കിൻസ് കൂട്ടിച്ചേർത്തു. വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്ക് ചുറ്റുമുള്ള നടപ്പാതകളിൽ 300 ഓളം ചത്ത പക്ഷികളെ കണ്ടെത്തിയതായി സന്നദ്ധപ്രവർത്തകയായ മെലിസ ബ്രയർ ട്വീറ്റ് ചെയ്തു. ഇത് ഭയാനകമാണെന്ന് അവർ പറഞ്ഞു.
പരിക്ക് പറ്റിയ 77 പക്ഷികളെ ചൊവ്വാഴ്ച അപ്പർ വെസ്റ്റ് സൈഡിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവയിൽ ഭൂരിഭാഗവും ട്രേഡ് സെന്റർ പ്രദേശത്ത് നിന്നുള്ളവയാണെന്ന് സെന്റർ ഡയറക്ടർ പറഞ്ഞു. ജീവനക്കാർ പക്ഷികൾക്ക് ഭക്ഷണവും വെള്ളവും ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളും നൽകി. വീണ്ടെടുത്ത 30 പക്ഷികളെ അടുത്ത ദിവസം ബ്രൂക്ലിൻ പ്രോസ്പെക്ട് പാർക്കിലേയ്ക്ക് വിട്ടയച്ചു.
ഓരോ വർഷവും ന്യൂയോർക്ക് സിറ്റിയിൽ 90,000 മുതൽ 230,000 വരെ ദേശാടനപക്ഷികൾ കെട്ടിട ഗ്ലാസുകളിൽ ഇടിച്ച് കൊല്ലപ്പെടുന്നുവെന്ന് കണക്കാക്കുന്നു. ദേശാടന സീസൺ വെറും ആറ് ആഴ്ചകൾ മാത്രമാണ് നീണ്ടുനിൽക്കുന്നത്. അതിനിടയിലാണ് ഇത്രയും മരണമെന്നത് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ചില്ല് ജാലകങ്ങളിൽ കൂട്ടിയിടിക്കുന്ന പക്ഷികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്ന് സൂചനയുണ്ട്. വൈൽഡ് ബേർഡ് ഫണ്ടിന്റെ ഡയറക്ടർ റീത്ത മക്മഹോൺ പറയുന്നതനുസരിച്ച്, അവിടെ ചികിത്സിക്കുന്ന പക്ഷികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. വലിയ അംബരചുംബികളുടേയും മറ്റ് കെട്ടിടങ്ങളുടേയും ഉടമകളോട് രാത്രിയിൽ മങ്ങിയ പ്രകാശം മാത്രം ഉപയോഗിക്കാനും, ഗ്ലാസ് കൂടുതൽ ദൃശ്യമാകുന്ന തരത്തിൽ മാറ്റാനും ഓഡബൺ ആവശ്യപ്പെട്ടിട്ടുണ്ട്.
Some of the 226 dead birds I picked up this morning while window collision monitoring for @NYCAudubon. 205 from @3NYWTC and @4WTC alone. Many others swept up, inaccessible, or too mangled to collect. 30 injured to @wildbirdfund. If you’re in NYC today, be careful where you step. pic.twitter.com/RTjm82NIpy
— Melissa Breyer (@MelissaBreyer) September 14, 2021
അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യാത്രാബോട്ട് തകർന്നതിനെ തുടർന്ന് സ്വന്തം ജീവൻ നൽകി മക്കളെ രക്ഷിച്ചിരിക്കുകയാണ് ഒരമ്മ. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകർന്നതിനെ തുടർന്ന് ഇവർ നടുക്കടലിൽ അകപ്പെട്ടു പോവുകയായിരുന്നു. തകർന്ന ബോട്ടിന്റെ വെള്ളത്തിൽ ഉയർന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോൺ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്.
എന്നാൽ ഭക്ഷണമോ വെള്ളമോ കയ്യിൽ ഇല്ലാത്തതിനാൽ ആറുവയസ്സുകാരനായ ജോസ് ഡേവിഡിന്റെയും രണ്ടു വയസ്സുകാരിയായ മരിയയുടെയും ജീവൻ നിർത്തുന്നതിനായി മരിലി മുലപ്പാൽ നൽകുകയായിരുന്നു. നാലുദിവസം സ്വന്തം മൂത്രം കുടിച്ച് ജീവൻ നിലനിർത്തിയാണ് മരിലി മക്കളെ മുലയൂട്ടിയത്. ഒടുവിൽ കടലിൽ അകപ്പെട്ട ബോട്ട് യാത്രക്കാരെ തിരഞ്ഞിറങ്ങിയ രക്ഷാസംഘം ഇവരെ കണ്ടെത്തുമ്പോഴേക്കും കുട്ടികൾ അമ്മയുടെ മൃതദേഹത്തിൽ ചേർന്നിരിക്കുന്ന കാഴ്ചയാണ് കണ്ടത്. മൂത്രം കുടിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരിലി മരിച്ചത്.
കുട്ടികൾ ഇരുവരും നിർജലീകരണവും സൂര്യതാപമേറ്റതും മൂലം തികച്ചും അവശരായ നിലയിലായിരുന്നു. കൊടും ചൂടിനെ അതിജീവിക്കാൻ ബോട്ടിന്റെ തകർന്ന ഭാഗത്ത് അവശേഷിച്ച ചെറിയ ഫ്രിഡ്ജിനുള്ളിലാണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവതി രക്ഷ നേടിയത്. രക്ഷാസംഘം ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു.
വിശദമായ പരിശോധനയിൽ ഇലക്ട്രോലൈറ്റുകളിൽ കാര്യമായ കുറവ് വന്നതിനെ തുടർന്നാണ് മരിലിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചത് എന്ന് കണ്ടെത്തി. മരിലിയുടെ ഭർത്താവടക്കം ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടികളെ സന്തോഷിപ്പിക്കാനായാണ് സംഘം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടത് എന്ന് മരിലിയുടെ അച്ഛനായ ഹംബേർട്ടോ പറയുന്നു.
ശക്തമായ തിരമാലകളെ തുടർന്നാണ് ബോട്ട് തകർന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേ സമയം കുട്ടികളുടെ നില ഇപ്പോൾ തൃപ്തികരമാണെന്നും അവർ ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബർ നാല് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ നിബന്ധനകൾക്ക് വിധേയമായി മാത്രമാകും പ്രവർത്തനം.അവസാന വർഷ വിദ്യാർത്ഥികൾക്കാണ് ക്ളാസ് ആരംഭിക്കുന്നത്. അഞ്ച്, ആറ് സെമസ്‌റ്റർ ബിരുദ വിദ്യാർത്ഥികൾ 50 ശതമാനം വിദ്യാർത്ഥികളെ ഉൾക്കൊളളിച്ച് ഒരു ബാച്ചായി ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ളാസ്. അതേസമയം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളി മൂന്ന്, നാല് സെമസ്‌റ്റർ ക്ളാസുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊളളിച്ചാകും ക്ളാസ്.
സയൻസ് വിഷയങ്ങളിൽ പ്രാക്‌ടിക്കലിന് പ്രാധാന്യം നൽകാം. ക്ളാസ് സമയം എങ്ങനെയെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഒറ്റ സെഷൻ 8.30 മുതൽ 1.30 വരെയും അല്ലെങ്കിൽ 9 മുതൽ 3.30 വരെയോ, 10 മുതൽ 4 വരെയോ എന്ന സമയക്രമത്തിലാകണം. ഓൺലൈൻ ഓഫ്‌ലൈൻ രീതിയിൽ സമ്മിശ്രമായ രീതിയിൽ ക്ളാസുകൾ കൈകാര്യം ചെയ്യാനാകും. അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ കോളേജിൽ ഹാജരാകണം. എന്നാൽ ഓൺലൈൻ ക്ളാസുകൾ തടസമുണ്ടാകാത്ത തരത്തിൽ ഓഫ്‌ലൈൻ അദ്ധ്യാപകരുടെ എണ്ണം ക്രമപ്പെടുത്തിവേണം ഇത്. ഒരു വയസിൽ താഴെ പ്രായമുളള കുട്ടികളുളളവർ, ഗർഭിണികൾ, ഗുരുതര രോഗമുളളവർ എന്നിങ്ങനെയുളള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അതെ സമയം സാമൂഹ്യ അകലം പാലിച്ച് വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉണ്ടോയെന്ന ആശങ്ക ശക്തമാണ് .
കുലത്തൊഴില്‍ ജീവിതമാക്കി വളര്‍ച്ച മുരടിച്ച ധാരാളം പേര്‍ ഇന്ന് ഭൂമുഖത്തുണ്ട്. സാങ്കേതിക വളര്‍ച്ചയുടെ പരിണിത ഫലമാണിത്. കുലത്തൊഴില്‍ യന്ത്രങ്ങള്‍ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ യന്ത്രങ്ങളോടൊപ്പം ചലിക്കാന്‍ കഴിയാതെ പോയ കുറെ മനുഷ്യര്‍. കൊല്ലന്‍, തട്ടാന്‍, അശാരിമാര്‍, മാരാര്‍, ചെത്ത് തൊഴിലാളികള്‍, നെയ്ത്ത് തൊഴിലാളികള്‍ അങ്ങനെ നീളുന്ന ഒരു വലിയ സമൂഹം. അന്നന്നു വേണ്ടുന്ന ആഹാരത്തിനപ്പുറം മിച്ചം വെയ്ക്കാനൊന്നുമില്ലാത്ത കുലത്തൊഴിലുകള്‍ തലമുറകള്‍ക്ക് മാറ്റി ചിന്തിക്കാനുള്ള അവസരം നല്കാറില്ല. അതു കൊണ്ട് തന്നെ കാലഘട്ടത്തിന്റെ വളര്‍ച്ച കുലത്തൊഴിലില്‍ പ്രകടമാകാറില്ല.
കുലത്തൊഴിലുകള്‍ തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തികളുടെ വ്യക്തിപ്രഭാവമാണ്. കുലത്തൊഴിലിനപ്പുറം ഓരോ വ്യക്തിക്കും വ്യത്യസ്തമായ ധാരാളം കഴിവുകള്‍ ഉണ്ട്. അത് വികസിപ്പിച്ചെടുത്ത് ആധുനികതയോടൊപ്പം സഞ്ചരിക്കാനുള്ള അവസരമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.
അത്തരത്തില്‍ തന്റെ കഴിവുകള്‍ തീച്ചൂളയില്‍ ഉരുക്കി തീര്‍ത്ത ഒരു വ്യക്തിത്വത്തിന്റെ കഥയാണിത്. ‘ഉലയില്‍ ഉരുകുന്ന സാഹിത്യകാരന്‍’ കുലത്തൊഴില്‍ മുരടിപ്പിച്ച തന്റെ ജീവിതകഥ മലയാളം യുകെയിലൂടെ പങ്ക് വെയ്ക്കുന്നു.
സെപ്റ്റംബര്‍ 19 ഞായറാഴ്ച്ച മലയാളം യുകെ ന്യൂസില്‍ വായിക്കുക.
www. malayalamuk.com
സത്യങ്ങള്‍ വളച്ചൊടിക്കാതെ!
ഷെറിൻ പി യോഹന്നാൻ
ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായിയുടെ മകൾ ഒരു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണ്. ഇത്തവണ പോൾ എറണാകുളത്ത് എത്തിയത് പ്രധാനമായും രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ്. ഒന്ന്, കൊച്ചുമകനെ കണ്ട് അവന്റെകൂടെ ഒരു ദിവസം താമസിക്കണം. മരുമകൻ അലനും അലന്റെ ഇപ്പോഴത്തെ ഭാര്യ സ്നേഹയും അവിടെയുണ്ട്. രണ്ടാമത്തെ കാര്യം, വക്കീലിനെ കണ്ട് കേസ് മുന്നോട്ട് നടത്തികൊണ്ടുപോകണം. എന്നാൽ കാര്യങ്ങൾ ആ വീട്ടിൽ നിന്ന് പല വഴികളിലേക്ക് തിരിയുകയായിരുന്നു.
മനു അശോകന്റെ രണ്ടാമത്തെ ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. സുരാജ്, ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇമോഷണൽ സൈഡിൽ നിന്നുള്ള കഥപറച്ചിലാണ് നടത്തിയിരിക്കുന്നത്. ഒരു മരണം മൂന്നു പേരുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു, അതിൽ അവർ നേരിടുന്ന മാനസിക സംഘർഷം, യഥാർത്ഥ സംഭവം തിരിച്ചറിഞ്ഞു കഴിയുമ്പോഴുള്ള അവസ്ഥ എന്നിങ്ങനെ മനുഷ്യ മനസിന്റെ വൈകാരിക തലങ്ങളെ സ്പർശിച്ചുള്ള കഥാഖ്യാനമാണ് ചിത്രം നടത്തുന്നത്.

പ്രകടനങ്ങളിൽ സുരാജ് മികച്ചു നിൽക്കുന്നു. മകൾ നഷ്ടപെട്ട അച്ഛന്റെ വ്യഥകളെ, സത്യം തിരിച്ചറിയാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ പെർഫെക്ടായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. റിലേഷൻഷിപ്പിൽ പാടുപെട്ട് കഴിയേണ്ടി വരുന്ന സ്ത്രീയെ ഐശ്വര്യ പൂർണതയിൽ എത്തിക്കുമ്പോൾ ടോവിനോയും തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റൊരു പ്രകടനം കുട്ടുവായി എത്തിയ അലോക് കൃഷ്ണയുടേതാണ്. പശ്ചാത്തലസംഗീതവും നല്ല നിലവാരം പുലർത്തുന്നു
വളരെ പതുക്കെയാണ് കഥ നീങ്ങുന്നത്. സത്യം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ആകാംഷ നിറയ്ക്കുന്നുണ്ടെങ്കിലും ഒരു ‘ത്രില്ലർ’ എന്ന പേര് നൽകാമോയെന്ന് സംശയമാണ്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ അത്ര മികച്ചതായി എനിക്ക് അനുഭവപ്പെട്ടില്ല. സ്ട്രോങ്ങ് ആയി ആദ്യ പകുതി ഒരുക്കിയെങ്കിലും ഫൈനൽ ആക്ടിൽ തിരക്കഥ ദുർബലമായി. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ അനാവശ്യമായി കഥ വലിച്ചുനീട്ടിയത് കാണാം.
കണ്ടിരിക്കാവുന്ന ഫാമിലി ഡ്രാമയാണ് ‘കാണെക്കാണെ’. തെറ്റ് – ശരി എന്നീ ദ്വന്ദങ്ങളുടെ പക്ഷത്തു നിന്ന് കഥപറയുന്നത് പ്രേക്ഷകനെയും പരിഗണിച്ചുകൊണ്ടാണ്. സ്ക്രിപ്റ്റിലെ പോരായ്മ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലൂടെ പരിഹരിക്കപ്പെടുന്ന കാഴ്ച. അതുകൊണ്ട് തന്നെ ഭൂരിഭാഗം പ്രേക്ഷകർക്കും സിനിമ ഇഷ്ടമാകും.
മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായി ഹോളിവുഡിലെ അഭ്രപാളികളിൽ വിസ്മയം തീർത്ത യുവസംവിധായകൻ ജോസഫ് മനു ജയിംസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് നാൻസി റാണി. മമ്മൂട്ടിയുടെ താര ആരാധികയായ നാൻസി റാണിയായി വേഷമിടുന്നത് ആഹാന കൃഷ്ണയാണ്.ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഹോളിവുഡ് സിനിമയിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ജോസഫ് മനു ജെയിംസ് സിനിമാലോകത്തെ ഭാവി വാഗ്ദാനം ആണ്.

മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ച് നാൻസി റാണി ടീം ഒരുക്കിയ മമ്മൂട്ടി ഫാൻസ് സോങ് ഇതിനോടകം തന്നെ ഹിറ്റ് ആണ്. ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരെ ഹരം കൊള്ളിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും സംഗീതം നിർവഹിച്ചിരിക്കുന്നത് മനു ഗോപിനാഥ് ആണ്.

സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച വലിയ താരനിരയും ആയാണ് നാൻസി റാണി പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നത്. ലാൽ ശ്രീനിവാസൻ അജു വർഗീസ് മാമുക്കോയ ഇന്ദ്രൻസ് അർജുൻ അശോകൻ ധ്രുവൻ വിശാഖ് നായർ അനീഷ് ജി മേനോൻ ലെന മല്ലികാ സുകുമാരൻ അബുസലീം ഇർഷാദ് അലി സുധീർ കരമന സോഹൻ സീനുലാൽ ദേവി അജിത്ത് കോട്ടയം പ്രദീപ് കോട്ടയം രമേശ് പോളി വിൽസൺ വിഷ്ണു ഗോവിന്ദ് നന്ദു പൊതുവാൾ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ഈ സിനിമ കെട്ടിലും മട്ടിലും പുതുമയുമായി ആണ് എത്തുന്നത്. റോയി സെബാസ്റ്റ്യൻ ജോൺ വർഗീസ് നൈന മനു ജെയിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടി ആരാധകരെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ മമ്മൂട്ടി ആരാധകരും





