Latest News

മുംബൈ: രാജവെമ്പാലയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആറ് വയസ്സുകാരി പെണ്‍കുട്ടി. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയില്‍ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പുര്‍വ ഗഡ്കരി എന്ന പെണ്‍കുട്ടിയാണ് അത്ഭുതകരമായി മരണത്തെ അതിജീവിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീട്ടില്‍ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന പുര്‍വയുടെ കഴുത്തില്‍ പാമ്പ് വരിഞ്ഞുചുറ്റിയത്. ഭയന്ന പെണ്‍കുട്ടി കണ്ണുകള്‍ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാര്‍ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

രണ്ട് മണിക്കൂറോളം പാമ്പ് പുര്‍വയുടെ കഴുത്തില്‍ ചുറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് പാമ്പ് സ്വമേധയ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പാമ്പ് ശരീരത്തില്‍ നിന്ന് വിട്ടുപോവാന്‍ തുടങ്ങിയപ്പോള്‍ കുട്ടി ശരീരം അനക്കി. അതോടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ പുര്‍വയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തതയാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയിൽ യുവാവ് ഫയൽ ചെയ്ത വിവാഹമോചന കേസിൽ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. ഭാര്യ വഞ്ചിച്ചു കുട്ടിയുടെ പിതാവ് താൻ അല്ലെന്നും അത് തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.

ഭാര്യ വിശ്വാസവഞ്ചന കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകിയത്.

കുടുംബ കോടതി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ വിവാഹം 2006 മേയ് ഏഴിനായിരുന്നു. 2007 മാർച്ച് ഒൻപതിനാണ് യുവതി കുട്ടിക്ക് ജന്മം നൽകുന്നത്. വിവാഹ സമയത്ത് ഹർജിക്കാരൻ പട്ടാളത്തിലായിരുന്നു.

വിവാഹം കഴിഞ്ഞ് 22ാം ദിവസം ജോലിസ്ഥലത്തേക്ക് പോയി. ഇതിനിടയിൽ ഭാര്യ സഹകരിക്കാത്തതിനാൽ ഒരു തവണ പോലും ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. കുട്ടിക്ക് ഹർജിക്കാരൻ ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ഹാജരാകണമെന്ന് കുടുംബക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡിഎൻഎ പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

കൊല്ലത്തെ വിസ്മയയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിലാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിസ്മമയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്ന് വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭീഷണിക്കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേസില്‍ നിന്ന് പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്ന് കത്തില്‍ പറയുന്നു. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിലെ ഭീഷണി. ചടയമംഗലം പൊലീസ് തുടര്‍ നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.

ത്രിവിക്രമന്‍ നായരുടെ മൊഴിയും രേഖപ്പെടുത്തി. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് 507 പേജുള്ള കുറ്റപത്രം പൊലീസ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം.

ചെന്നൈ: മാതാപിതാക്കള്‍ നോക്കിനില്‍ക്കെ കോളേജ് ഹോസ്റ്റലിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി. ശ്രീപെരുമ്പുത്തൂരിനടുത്ത തണ്ടലത്തുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനി അഭിനയ(19)യാണ് മരിച്ചത്.അരിയല്ലൂരില്‍ സിമന്റ് ഫാക്ടറിയില്‍ മാനേജരായ കര്‍ണാടകസ്വദേശി തങ്കകുമാറിന്റെ മകളാണ്. അടുത്തിടെ കോളേജ് തുറന്നപ്പോള്‍ നാട്ടില്‍നിന്ന് ചെന്നൈയിലെത്തിയ അഭിനയ കാമ്പസിനടുത്തുള്ള ഹോസ്റ്റലിലായിരുന്നു താമസം. ചെന്നൈയിലേക്ക് പോകുന്നില്ലെന്ന് അഭിനയ വാശിപിടിച്ചിരുന്നെങ്കിലും മകളുടെ പഠനം മുടക്കേണ്ടെന്നുകരുതി നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു. പഠനത്തില്‍ താത്പര്യം കാട്ടാത്തതിനാല്‍ അഭിനയയെ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് തങ്കകുമാറും ഭാര്യയും തിങ്കളാഴ്ച ചെന്നൈയിലെത്തിയത്.

നാട്ടിലേക്ക് പുറപ്പെടുംമുമ്പ് ഹോസ്റ്റല്‍ മുറിയില്‍നിന്ന് സാധനമെടുക്കാനെന്നുപറഞ്ഞുപോയ അഭിനയ അഞ്ചാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടുകയായിരുന്നു. രക്ഷിതാക്കള്‍ കെട്ടിടത്തിനുതാഴെ നില്‍പ്പുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിനയയെ ഉടന്‍ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ശ്രീപെരുമ്പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോളേജില്‍നിന്നോ വീട്ടില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ അഭിനയയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നതായി ശ്രീപെരുമ്പുത്തൂര്‍ പോലീസ് അറിയിച്ചു.

ബിനോയ് എം. ജെ.

പുതിയ തലമുറയെ വാർത്തെടുക്കുന്ന പ്രക്രിയയാണല്ലോ വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് എന്ത് പറ്റി എന്ന ചോദ്യം ആദ്യം തന്നെ അധ്യാപകരോടും വിദ്യാഭ്യാസ വിചക്ഷണന്മാരോടും ചോദിക്കാം. നിങ്ങൾ ഒരു സാധാരണ വിദ്യാർത്ഥിയോട് സംസാരിച്ചു നോക്കൂ- അവന് യാതൊന്നും അറിഞ്ഞുകൂടാ.. അദ്ധ്യാപകരും മാതാപിതാക്കളും എന്തെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ അവന് അതറിയാം അതിനപ്പുറം അവന് യാതൊന്നും അറിഞ്ഞുകൂടാ.. ഇത് ലജ്ജാ കരമല്ലേ ?അവന് ഒരു കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കുവാൻ അറിയാം. അപ്പോൾ തന്നെ അവൻ ഒരു വ്യക്തിയല്ല ;അവൻ ഒരു മനുഷ്യൻ അല്ല;അവൻ ഒരു യന്ത്രം മാത്രം!

ഈ സമൂഹം പുരോഗതിയിലേക്ക് ആണ് നീങ്ങുന്നത് എന്ന് കരുതേണ്ട. മറിച്ച് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ആണ് അത് നീങ്ങുന്നത്. കാരണം നമ്മുടെ പൗരൻമാർക്ക് ആത്മ ബഹുമാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആത്മ ബഹുമാനം നഷ്ടപ്പെട്ടവന്റെ അധോഗതിയും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ആത്മ ബഹുമാനം നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. അത് പണ്ടും അങ്ങിനെ തന്നെ ആയിരുന്നു. ഭാവിയിലെങ്കിലും ഇതിന് ഒരു മാറ്റം വരട്ടെ! ചെറുപ്രായത്തിൽ തൊട്ടുതന്നെ നാം കുട്ടികളെ ഉപദ്രവിച്ചു തുടങ്ങുന്നു. കുട്ടികളെ തല്ലിവളർത്തണം എന്ന് വാദിക്കുന്നവർ ആധുനിക സമൂഹത്തിലും ഉണ്ട് എന്നുള്ളതാണ് സത്യം. കുട്ടികളെ തല്ലി വളർത്തിയാൽ എന്ത് ദോഷമാണ് സംഭവിക്കുന്നത്? താൻ തല്ല് കൊള്ളേണ്ടവനാണെന്നുള്ള അപകർഷത ചെറുപ്രായത്തിൽതന്നെ അവനിൽ രൂഢമൂലമാകുന്നു. ഈ അപകർഷത മരിക്കുന്നതുവരെ അവനെ വിട്ടു മാറുകയുമില്ല.

കുട്ടികളെ പന്ത്രണ്ട് വയസ്സുവരെ യാതൊന്നും പഠിപ്പിക്കരുതെന്ന് ആർഷ ഭാരത സംസ്കൃതിയിൽ പറയുന്നു . അത് അവന്റെ മൃദുലമായ ശൈശവമാണ്. ആ പ്രായം വരെ അവനവന്റെ ജീവിതം ആസ്വദിച്ചും അവന്റേതായ രീതിയിൽ പഠിച്ചും കൊണ്ട് മുന്നോട്ടു പോകട്ടെ. ആരിൽ നിന്നും കടം എടുക്കാത്ത ഒരു വ്യക്തിത്വം അവൻ സ്വന്തമായിട്ട് സമ്പാദിക്കട്ടെ. അവൻ സ്വയം എന്തെങ്കിലും ഒക്കെ പഠിക്കട്ടെ. അത് അവന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തേക്കുക. അവൻ എന്തു പഠിക്കുന്നു എന്ന് അവൻ മാത്രം അറിഞ്ഞിരുന്നാൽ മതി. നമുക്ക് അതിൽ തലയിടാതിരിക്കാം. അവൻ എന്തെങ്കിലും സ്വന്തമായിട്ട് പഠിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുകളിൽ കൂടുതൽ അറിവിനെ പ്രതിഷ്ഠിക്കുവാൻ കഴിയും. മറിച്ച് യാതൊന്നും പഠിക്കുന്നതിനു മുമ്പേ നാം അവനെ പഠിപ്പിക്കുവാൻ ഇറങ്ങിത്തിരിച്ചാൽ അത് വളരെയധികം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. സ്വന്തമായ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിൽ ഇന്ന് കുട്ടികൾ പരാജയപ്പെടുന്നു. സ്വന്തമായി എന്തെങ്കിലും പഠിക്കുവാനുള്ള കഴിവ് അവന് നഷ്ടപ്പെട്ടു പോകുന്നു.

ആരും ആരെയും ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല . ആറിവ് സമ്പാദിക്കുന്നത് മനുഷ്യസഹജമായ ഒരു വാസനയാണ്. കുട്ടികൾ താനെ പഠിച്ചു കൊള്ളും.. സ്പൂൺ ഫീഡിംങ്ങ് കൊണ്ട് ദോഷം അല്ലാതെ ഗുണമൊന്നും ഉണ്ടാകുവാൻ പോകുന്നില്ല. ‘ഗുരു’ എന്നാൽ അന്ധകാരം നീക്കുന്നവൻ എന്നാണർത്ഥം. (‘ഗു’ ശബ്ദം അന്ധകാരം, ‘രു’ ശബ്ദം തൻ തിരോധനം.) എന്നാൽ നമ്മുടെ അധ്യാപകർ കുട്ടികളിൽ നൈസർഗ്ഗികമായുള്ള അറിവിന്റെ വെളിച്ചത്തെ ആദ്യമേതന്നെ ചവിട്ടി പുറത്താക്കുന്നു. ആ അന്ധകാരത്തിലേക്ക് പുറത്തുനിന്നുള്ള വ്യാജമായ അറിവിനെ കുത്തിനിറയ്ക്കുന്നു.

കുട്ടികളെ ചവിട്ടി തൂക്കുന്നതിന് പകരം അവരെ ബഹുമാനിക്കാൻ പഠിക്കുക. അവരെ പഠിപ്പിക്കുന്നതിന് പകരം അവരിൽ നിന്നും പഠിക്കുവാൻ ശ്രമിക്കുക. അപ്പോൾ കുട്ടികളുടെ മനസ്സിൽ തങ്ങൾ വിലയുള്ളവരും മൂല്യമുള്ളവരും ആണെന്ന ബോധം നിറയുന്നു. ബാക്കി കാര്യങ്ങൾ അവൻ സ്വയം നോക്കിക്കൊള്ളും. നമുക്ക് വിരമിക്കാം.. തലോടേണ്ട പ്രായത്തിൽ ചവിട്ടിത്തൂക്കാതിരിക്കാം. അപ്പോൾ അവർക്ക് നമ്മോടും സമൂഹത്തോടും സ്നേഹബഹുമാനങ്ങൾ തോന്നും. അതല്ലേ വിദ്യാഭ്യാസം കൊണ്ടു നേടിയെടുക്കേണ്ട ഏറ്റവും വലിയ കാര്യം?

 

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഇംഗ്ലണ്ട് പര്യടനത്തിലെ ഓവല്‍ ടെസ്റ്റിന് മുന്‍പായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും താരങ്ങളും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതോടെ മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നു. ശാസ്ത്രിയുടെ പുസ്തക പ്രകാശനം ചെയ്ത ചടങ്ങിലെ സുരക്ഷാ മാനദണ്ഡ ലംഘനങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്.

ലണ്ടന്‍ ഹോട്ടലിലെ ബുക്ക് ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ കളിക്കാര്‍ മാസ്‌ക് ധരിച്ചില്ലെന്നാണ് മുന്‍ താരം ദിലീപ് ദോഷി വെളിപ്പെടുത്തിയത്. ചടങ്ങിനെത്തിയവരുമായി ശാസ്ത്രിയും കളിക്കാരും ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ എത്തിയതോടെ താരങ്ങള്‍ ഹോട്ടല്‍ വിട്ടെന്നും പത്തു മിനിറ്റിലധികം അവരുടെ സന്ദര്‍ശനം നീണ്ടില്ലെന്നും ദോഷി പറഞ്ഞു. ദോഷിയും പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

അതേസമയം, പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം അനുമതി തേടിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ വളരെയേറെ മുന്നേറിയ ബ്രിട്ടനില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുണ്ട്. ഇതാവാം മാസ്‌കും മറ്റും ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ കളിക്കാരെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

യു.​കെയിൽ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഫൈ​സ​ർ/​ബ​യോ​ടെ​ക്​ വാ​ക്​​സി​നാ​ണ്​ കു​ട്ടി​ക​ളി​ൽ കു​ത്തി​വെ​ക്കു​ക. കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​ക്കാ​ൻ രാ​ജ്യ​ത്തെ നാ​ല്​ ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ ന​ൽ​കി​യ ഉ​പ​ദേ​ശം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​ത​ല സ​മി​തി അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​യി ആ​രോ​ഗ്യ, സാ​മൂ​ഹി​ക സു​ര​ക്ഷ വി​ഭാ​ഗം (ഡി.​എ​ച്ച്.​എ​സ്.​സി) അ​റി​യി​ച്ചു.

സ്​​കൂ​ൾ കു​ട്ടി​ക​ളി​ൽ വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച​താ​യി ഹെ​ൽ​ത്ത്​ സെ​ക്ര​ട്ട​റി സാ​ജ​ദ്​ ജ​ാ​വേ​ദും വ്യ​ക്ത​മാ​ക്കി. ര​ക്ഷി​താ​ക്ക​ളു​ടെ​ സ​മ്മ​ത​ത്തോ​ടെ ആ​യി​രി​ക്കും കു​ട്ടി​ക​ളി​ലെ വാ​ക്​​സി​നേ​ഷ​ൻ. പ്ര​ത്യേ​ക മാ​ന​സി​ക ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ൾ​െ​പ്പ​ടെ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യുകെയിൽ ബൂസ്റ്റർ ഡോസും വാക്സിൻ പാസ്പോർട്ടും ക്വാറൻ്റീനുമായി വിൻ്റർ കോവിഡ് “പ്ലാൻ എ“ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിച്ചു. മഹാമാരി ഒരു അപകട സാധ്യതയായി തുടരുന്നുവെന്നും അതിനാൽ തന്നെ കൂടുതൽ കരുതലുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ക്രിസ്തുമസിന് മുൻപ് തന്നെ ദശലക്ഷക്കണക്കിന് ബൂസ്റ്റർ ജാബുകൾ പ്രായമായവർക്ക് നല്കുന്നതിനുളള പദ്ധതിയാണ് ആദ്യ പടി. അൻപത് വയസ്സിന് മുകളിലുള്ളവരെയാണ് ബൂസ്റ്റർ ജാബ്‌ നൽകുന്നതിന് പരിഗണിക്കുക. അതേസമയം ചില ക്രമീകരണങ്ങൾക്കായി വാക്സിൻ പാസ്‌പോർട്ടുകൾ പോലുള്ള കരുതൽ നടപടികളും കൈക്കൊള്ളും.

“പ്ലാൻ എ” രൂപകൽപ്പന ചെയ്തിരിക്കുന്നത് എൻ‌എച്ച്‌എസിന് മേലുള്ള ജോലിഭാരം അമിതമാകുന്നത് തടയാനും പ്രതിരോധ കുത്തിവയ്പ്പുകളും പരിശോധനകളും പ്രോത്സാഹിപ്പിക്കാനുമാണ്. എൻ‌എച്ച്‌എസ് താങ്ങാവുന്നതിൽ കൂടുതൽ സമ്മർദ്ദത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായാൽ മാസ്കുകളും വർക്ക് ഫ്രം ഹോമും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പ്ലാൻ ബിയും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.

ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പ്രഖ്യാപിച്ച ശരത്കാല -ശീതകാല പദ്ധതിയുടെ പ്ലാൻ എ പ്രകാരം, വാക്സിൻഎടുക്കാത്തവരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ പ്രോത്സാഹിപ്പിക്കുക. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുക, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ബൂസ്റ്റർ ജബ് പ്രോഗ്രാം ആരംഭിക്കുക, തുടർച്ചയായ പരിശോധന, കേസുകൾ കണ്ടെത്തൽ, പോസിറ്റീവ് ആകുന്നന്നവർക്ക് സ്വയം ഒറ്റപ്പെടൽ എന്നിവ ഉൾപ്പെടും. ഉപഭോക്താക്കളുടെ വാക്സിനേഷൻ അല്ലെങ്കിൽ ടെസ്റ്റ് നില പരിശോധിക്കാൻ എൻഎച്ച്എസ് കോവിഡ് പാസ്പോർട്ട് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാനും ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കും.

എന്നാൽ വ്യാപനം രൂക്ഷമാകുകയും എൻ‌എച്ച്‌എസിൻ്റെ പ്രവർത്തനം അവതാളത്തിലാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ നിർബന്ധിത വാക്സിൻ പാസ്പോർട്ടുകൾ ബഹുജന പരിപാടികൾക്കും മറ്റ് ക്രമീകരണങ്ങൾക്കും ഉപയോഗിക്കും. ചില സ്ഥലങ്ങളിൽ മുഖാവരണം നിയമപരമായി നിർബന്ധമാക്കും. കൂടാതെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പദ്ധതി പ്രകാരം നൽകും.

ഡോണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്ത ബോറിസ് ജോൺസൺ, പ്രതിരോധ കുത്തിവയ്പ്പുകൾ ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് പരിപാടി യൂറോപ്പിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്നായി യുകെക്ക് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഏത് സാഹചര്യത്തിലാണ് പ്ലാൻ എയിൽ നിന്ന് കർശനമായ പ്ലാൻ ബിയിലേക്ക് നീങ്ങുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, അപകടസാധ്യതകളും രോഗാവസ്ഥയും ആശുപത്രി സമ്മർദ്ദം പോലുള്ള ഘടകങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രോഗം നിയന്ത്രിക്കാൻ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നത്.

ജനസംഖ്യയിൽ പലർക്കും ഒരു പരിധിവരെ പ്രതിരോധശേഷി ഉള്ളതിനാൽ, ജനങ്ങളോട് കരുതലോടെ പെരുമാറാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ചെറിയ മാറ്റങ്ങൾ രോഗം നിയന്ത്രിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തും. കഴിഞ്ഞ കാലത്തെ ലോക്ക്ഡൗണുകളിലേക്ക് തിരിച്ചുപോകേണ്ടതില്ല എന്ന ആത്മവിശ്വാസം ഇത് നൽകുമെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.

ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് ജീവനൊടുക്കിയത്. മകന്‍ മുഫാസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവുവീട്ടിലില്ലാതിരുന്ന സമയത്താണ് റഹ്മത്ത് ഇളയമകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിനല്‍കുകയായിരുന്നു. ഇതുകണ്ട മൂത്തമകള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ മുജീബ് പെണ്‍മക്കള്‍ക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പിന്നീട്, മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിച്ചു. ആശുപത്രിയില്‍ വെച്ചാണു മാതാവും വിഷംകഴിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. മുജീബ് ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി. അടച്ചിട്ട വാതില്‍ തുറന്ന് അകത്തുചെന്നപ്പോള്‍ കിടപ്പുമുറിയില്‍ റഹ്മത്ത് തൂങ്ങിയനിലയിലായിരുന്നു. പരിസരവാസികളുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റഹ്മത്ത് ആത്മഹത്യാപ്രവണതയുള്ളയാളാണെന്ന് പോലീസ് പറയുന്നു. എട്ടുകൊല്ലമായി മാനസിക വിഭ്രാന്തിക്കു ജില്ലാ ആശുപത്രിയിലെ ചികിത്സയിലാണ് റഹ്മത്ത്. രണ്ടാഴ്ച മുന്‍പ് ഇവര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മൂത്തമകള്‍ കണ്ടു കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. മറ്റുമക്കള്‍: മുഹ്‌സിന, മുബീന.

മൈന്‍ഡ് ചെയ്യാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം പി. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപി ഒല്ലൂര്‍ എസ്‌ഐ യെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്.

തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. നേരത്തെ കിട്ടിക്കൊണ്ടിരുന്ന സല്ല്യൂട്ട് കിട്ടാതിരുന്നതോടെയാണ് സുരേഷ് ഗോപി എസ്ഐയോട് സല്ല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.

എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. നേരത്തെ തനിക്ക് സല്യൂട്ട് ലഭിക്കുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിക്ക് പിന്നാലെ ഡ്യൂട്ടിയിലുള്ള പ്രത്യേകിച്ച് പൊതു നിരത്തിലുള്ള പൊലീസുകാര്‍ എംപി മാര്‍ക്കും എംഎല്‍എമാര്‍ക്കും സല്ല്യൂട്ട് നല്‍കാറില്ലായിരുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, പൊലീസ് റാങ്കിലുള്ള ഡിജിപി, എഡിജിപി, ഐജി ഡിഐജിമാര്‍ സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. നിലവില്‍ എംപിക്കും എംഎല്‍എമാര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്ന് ചട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് താന്‍ മേയറല്ല, എംപിയാണ് സല്ല്യൂട്ടൊക്കെ ആകാംമെന്ന് പരാമര്‍ശവുമായി രാജ്യസഭാ എംപിയായ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

 

 

RECENT POSTS
Copyright © . All rights reserved