പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30) മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്.
സുനിലും ഭാര്യയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ്. കുട്ടിയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സുനില്‍.
വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പറവൂരിലെ വീട്ടിലെത്തിയ സുനിലിന്റെ ബന്ധുവാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി.
സാമ്പത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാട് ഉണ്ട്.
വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.
ആറന്മുള പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ നടിയും സഹായിയും അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല.
എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്. ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി.
മലയാളത്തിലെ രണ്ട് മഹാനടന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്നേഹ ബന്ധത്തിൻ്റെ ആഴം വിളിച്ചോതുന്നതാണ് കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ജന്മദിന ദിനത്തിൽ അദ്ദേഹത്തിന് ആശംസ അറിയിച്ചു കൊണ്ടുള്ള ലാലിൻറെ വാക്കുകളിൽ നിന്നും. ഇവര്‍ക്കിടയില്‍ ഊഷ്മളമായ സൌഹൃദം ഉണ്ടെങ്കില്‍പ്പോലും ഇവരില്‍ ആരാണ് ഏറ്റവും മികച്ചതെന്ന ചോദ്യം ഉത്തരം അറിയാത്ത ഒരു ചോദ്യമായി എന്നും അവശേഷിക്കുന്നു.
ഇവര്‍ തമ്മിലുള്ള താരതമ്യം എക്കാലത്തും മലയാളികളുടെ ഇഷ്ട വിഷയങ്ങളില്‍ ഒന്നാണ്. അരാധാകര്‍ ആരാധിക്കുകയും സ്നേഹിക്കുകുയം ചെയ്യുന്ന ഈ താരങ്ങള്‍ക്ക് വേണ്ടി പലപ്പോഴും ഒട്ടും ആരോഗ്യകരമല്ലാത്ത മത്സരങ്ങളില്‍ ഏര്‍പ്പെടുമ്ബോഴും ഇവര്‍ക്കിടയിലെ സൗഹൃദം എല്ലാവര്ക്കും മാതൃകയാണ്.
അഭിനയമികവ് കൊണ്ട് രണ്ടു പേരും ഒന്നിനൊന്നു മികച്ചു നില്‍ക്കുമ്പോള്‍ ആരാണ് ഏറ്റവും ധനികന്‍ എന്നൊരു ചോദ്യം പലരുടേയും മനസ്സില്‍ സ്വഭാവികമായും ഉണ്ടാകാറുണ്ട്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമം പുറത്തു വിട്ട കണക്കുകള്‍ ഏവരെയും അമ്പരപ്പുളവാക്കുന്നതാണ്. ഈ കണക്കുകള്‍ ഒന്നും തന്നെ ഔദ്യോഗികമല്ല എന്ന മുഖവുരയോടെയാണ് ഈ കണക്കുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ചിലപ്പോള്‍
സത്യാവസ്ഥയുമായി ഇതിന് യാതൊരു ബന്ധവുമില്ലായിരിക്കാം, എങ്കിലും ഈ കണക്കുകള്‍ അറിഞ്ഞിരിക്കുന്നത് ആരാധകര്‍ക്ക് ആവേശം പകരുമെന്ന പ്രതീക്ഷയോടെയാണ് നിങ്ങള്ക്ക് മുന്നില്‍ ഇത് പങ്ക് വയ്ക്കുന്നത്.
2020 ല്‍ മോഹന്‍ലാല്‍ 64.5 കോടി രൂപ സമ്പാദിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മമ്മൂട്ടിക്ക് സമ്പാദിക്കാനായത് 33.5 കോടി രൂപയായിരുന്നുവെന്ന് ഒരു അന്താരാഷ്ട്ര മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2020 ല്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട മലയാളം ബിഗ് ബോസ് സീസണ്‍ 2 വില്‍ അവതാരകനായി എത്തിയ മോഹന്‍ലാലിന് 12 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് അനൌദ്യോഗികമായി ലഭിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേ ഷോ മൂന്നാം സീസണിലേക്ക് എത്തിയപ്പോള്‍ അദ്ദേഹം 18 കോടി രൂപ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. അഭിനയിക്കുന്ന സിനിമകള്‍ക്ക് 5 മുതല്‍ 8 കോടി രൂപ വരെയാണ് മോഹന്‍ലാല്‍ ശമ്പളമായി വാങ്ങുന്നത്. ഓരോ വര്‍ഷവും 20 കോടിയാണ് ഇദ്ദേഹം സംബാദിക്കുന്നത്.
മമ്മൂട്ടി ഒരു സിനിമയ്ക്ക് ശമ്പളമായി വാങ്ങിക്കുന്നത് 4 മുതല്‍ 5 കോടി രൂപ വരെയാണ്. 40 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ആസ്തി. സിനിമയ്ക്ക് പുറത്ത് ചില ബിസിനസുകളും മമ്മൂട്ടിയുടെ കുടുംബത്തിനുണ്ട്.
ഫ്ലോറിഡയിലെ ഹോളിവുഡ് സെമിനോൾ ഹാർഡ് റോക് കാസിനോയിൽ ഇവാൻഡർ ഹോളിഫീൽഡും വിറ്റർ ബെൽഫോർട്ടും തമ്മിലുള്ള ബോക്സിങ് പോരാട്ടത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്.
ഇവാൻഡർ ഹോളിഫീൽഡ്-വിറ്റർ ബെൽഫോർട്ട് പോരാട്ടത്തിൽ കമേൻററ്ററിെൻറ റോളിൽ ട്രംപ് എത്തും. വാർത്താ സമ്മേളനത്തിൽ ഫോണിലൂടെ പെങ്കടുത്ത ട്രംപിനോട് അവതാരകൻ താങ്കൾക്ക് ആരുടെയെങ്കിലും ഒപ്പം ബോക്സിങ്ങിൽ പെങ്കടുക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു.
“എനിക്ക് ലോകത്തിലെ ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഞാൻ പ്രൊഫഷണൽ ബോക്സർമാരെ ഒഴിവാക്കും. എെൻറ ഏറ്റവും എളുപ്പമുള്ള പോരാട്ടം ജോ ബൈഡനെതിരേ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അയാളെ വളരെ വേഗത്തിൽ തോൽപ്പിക്കാനാവുമെന്ന് ഞാൻ കരുതുന്നു,“ ട്രംപ് പറഞ്ഞു.
“ഒരിക്കൽ എന്നെ അഴികൾക്കുള്ളിൽ ആക്കുമെന്നും ഞാൻ വലിയ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്സിങ്ങിൽ ആദ്യത്തെ കുറച്ച് സെക്കൻഡുകൾക്കുള്ളിൽ ബൈഡൻ വീഴുമെന്ന് ഞാൻ കരുതുന്നു,“ ട്രംപ് അവതാരകനോട് പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തി അൽപ സമയത്തിനകം വൈറലാകുകയും ചെയ്തു.
Trump was asked who he would pick if he had to choose someone to box.
He said he would pick Joe Biden and that he would “go down within the first few seconds.” 😂 pic.twitter.com/WbPzY7c556
— Benny (@bennyjohnson) September 9, 2021
പൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിലാണ് കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യൻ്റെ മകൻ ജോസ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) മരണപ്പെട്ടത് . പാലാ പൊൻകുന്നം റോഡിൽ ഏകദേശം പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പൊൻകുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യന്റെ ബൈക്കും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . ഉടൻ തന്നെ കാ ഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് പോകുവാൻ ടിക്കറ്റ് വാങ്ങി തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത് . മൃതദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. തോമസ് ജോസ് (സ്റ്റോക്ക് ഓൺ ട്രെന്റ് ), ആനി ജോസ് (അബർഡീൻ),മോളി തോമസ് (മാഞ്ചസ്റ്റർ), സാലി എബ്രഹാം (റിപ്പബ്ലിക് ഓഫ് അയർലൻഡ്) എന്നിവർ പരേതൻെറ പിതാവിൻെറ സഹോദരങ്ങളാണ് .
ജോസ് സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഇംഗ്ലണ്ടിൽ സർജറികൾക്കും മറ്റ് സാധാരണ ചികിൽസയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കാർഡിൽ എത്തിയതായി കണക്കുകൾ.റോയൽ കോളജ് ഓഫ് സർജൻസിന്റെ കണക്കുപ്രകാരം ഇംഗ്ലണ്ടിൽ 5.6 മില്യൺ രോഗികളാണ് നിലവിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിൽസ കാത്തിരിക്കുന്നത്.
ഹിപ്പ് റീപ്ലേസ്മെന്റ്, ക്നീ റിപ്ലേസ്മെന്റ്, ജനറൽ സർജറി, ഗാൾബ്ലാഡർ നീക്കം ചെയ്യൽ, ഹെർണിയ തുടങ്ങിയ മുൻകൂട്ടി നിശ്ചയിക്കുന്ന ഓപ്പറേഷനുകളാണ് ഇത്തരത്തിൽ പലവട്ടം നീട്ടിവയ്ക്കപ്പെട്ടവയുടെ പട്ടികയിൽ ഏറ്റവും കൂടുതൽ.
കോവിഡു മൂലം അത്യാവശ്യമല്ലാത്ത സർജറികളും മറ്റു ചികിൽസകളും നിരവധിതവണ മാറ്റിവയ്ക്കപ്പെട്ടതാണ് ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക ഇത്രയേറെ വർധിക്കാൻ കാരണം.
ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുമ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, ശ്വസതടസം, മറ്റ് അപകടങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ആംബുലൻസ് സേവനത്തിനായി വിളിച്ചാൽ ഏഴു മിനിറ്റിനുള്ളിൽ എൻഎച്ച്എസ് സംഘം സ്ഥലത്ത് എത്തണമെന്നതാണ് ലക്ഷ്യം.
എന്നാൽ ഇപ്പോൾ ഇക്കാര്യത്തിലെ ശരാശരി സമയദൈർഘ്യം ഇപ്പോൾ എട്ടര മിനിറ്റാണ്. എൻഎച്ച്എസ് സേവനങ്ങൾ മെച്ചപ്പെടുത്താനായി നാഷനൽ ഇൻഷുറൻസ് ടാക്സ് 1.25 ശതമാനം വർധിപ്പിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ എൻ. എച്ച്. എസിന് മേലുള്ള അമിത ജോലിഭാരമാണ് പ്രശ്നങ്ങളുടെ കാതലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വിവാദ വ്ളോഗര്‍ സഹോദരങ്ങളായ ഇബുള്‍ ജെറ്റിന്റെ നെപ്പോളിയന്‍ ട്രാവലറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി.
ഇബുള്‍ ജെറ്റിനെതിരായ കേസില്‍ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടിഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും, പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. റിമാന്‍ഡിലായതിന്റെ പിറ്റേ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
നേരത്തെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അമ്മയെ മകള്‍ വെട്ടിക്കൊന്നു. മകള്‍ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. രാവിലെ 8 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.
അന്നമ്മയ്ക്ക് തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ലീല മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പോലീസ് പറഞ്ഞു. അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി.
ലീല വിവാഹിതയാണെങ്കിലും മക്കളും ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇവരെ വീട്ടില്‍ വരാന്‍ ലീല സമ്മതിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ പോലീസുകാരനെ കണ്ടെത്തി. മൂക്കന്നൂരിലെ ലോഡ്ജിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ സിപിഒ ആയ മുളംതുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസു (32)വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുത്തൻകുരിശ് സ്റ്റേഷനിൽ ജോലി കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്.
ലോഡ്ജിലെ മുറി ഇന്ന് ഏറെ വൈകിയും മുറി തുറക്കാതെ വന്നപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി പരിശോധിച്ചപ്പോഴാണ് രാഹുൽ വാസുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു . ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല
ആലപ്പുഴ:ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃപാഠമായി പാടുന്ന മലയാളി സഹോദരിമാരായ ആഗ്നസിനും തെരേസയ്ക്കും യു.ആർ.എഫ് ലോക റെക്കോർഡ്.
ഓസ്ട്രേലിയ ബ്രിസ്ബണിൽ താമസക്കാരായ ഇവർ കഴിഞ്ഞ 9 വർഷമായി ലോകത്തിലെ മുഴുവൻ രാജ്യങ്ങളെ കുറിച്ചും രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളെകുറിച്ചും അന്താരാഷ്ട്ര ഭാഷകളെ കുറിച്ചും ഇതിനോടകം ഗവേഷണം നടത്തി കഴിഞ്ഞു.
യു.ആർ.എഫ് വേൾഡ് റിക്കാർഡ് സിഇഒ ഗിന്നസ് സൗദീപ് ചാറ്റർജി, ഇൻ്റർനാഷണൽ ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫ്, ജൂറി അംഗങ്ങളായ ഡോ.ജോൺസൺ വി. ഇടിക്കുള, ഡോ.പീറ്റർ കാറ്റ് , അനറ്റ് ബ്രൗൺലേ, ബ്രൈഡി ലീ ബാർട് ലെറ്റ് (ഓസ്ട്രേലിയ) എന്നിവരടങ്ങിയ സമിതിയാണ് ലോക റിക്കോർഡിനായി പരിഗണിച്ചത്.
ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളില്‍ ‘സല്യൂട്ട് ദി നേഷൻ’ എന്ന ഈ പ്രോഗ്രാം അവതരിപ്പിച്ച് ലോക സമാധാനത്തിനും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുമായുള്ള പരിശ്രമത്തിന്റെ ഭാഗമാകാനും ഇതിലൂടെ ലഭിക്കുന്ന പണം യുണൈറ്റഡ് നേഷന്റെ സമാധാന പ്രവർത്തങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കും വ്യക്തികൾക്കും നൽകാനാണ് ഇവർ ആഗ്രഹിക്കുന്നത്. ലോക സമാധാന ദിനമായ സെപ്റ്റംബർ 21ന് ഓസ്‌ട്രേലിയയി ബ്രിസ്‌ബെൻ സിറ്റിയിലുള്ള സെൻ്റ് ജോൺസ് കാത്തീഡ്രൽ ഹാളിൽ രാവിലെ 9.30 മുതൽ തുടർച്ചയായി 6 മണിക്കൂർ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃ പാഠമായി പാടി ആഗ്നസും തെരേസയും ലോക റിക്കോർഡിൽ മുത്തമിടും.യുആർഎഫ് വേൾഡ് റെക്കോർഡ് ടീമുകൾ സാക്ഷ്യം വഹിക്കും.ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്‌ട്രേലിയയും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമാണ് സംഘാടകർ.
ആലപ്പുഴ ജില്ലയിൽ ചേർത്തല തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ മാത്യുവിന്റേയും നഴ്സ് ആയ ജാക്‌ല്യിൻ്റെയും മക്കളാണ് ആഗ്നസും തെരേസയും.