Latest News

രാജു കാഞ്ഞിരങ്ങാട്

പർദ്ദക്കുള്ളിലെ പെരുങ്കടൽ –
കണ്ടിട്ടുണ്ടോ?!
ഹൃദയത്തിലുള്ളതല്ലാം
ഭയംകൊണ്ടും വേദനകൊണ്ടും
കത്തിച്ചുകളയേണ്ടി വരുന്നവരെ
സ്വപ്നങ്ങൾപോലും നിരോധിക്ക-
പ്പെട്ട ഒരുജനതയെ

കണ്ണിൽച്ചോരയില്ലാത്ത കാട്ടാളരുടെ
കലാപഭൂമിക
ചോരകൊണ്ട് ചോദ്യവും, ഉത്തരവും
എഴുതപ്പെടുന്നത്
കാബൂളിലെ കറുത്തപുക

കവിതകൾക്ക് കൂച്ചുവിലങ്ങിടുന്ന,
ബലാത്സംഗം ചെയ്യപെടുന്ന,
കത്തിച്ചുകളയപ്പെടുന്ന ഒരുരാജ്യത്തെ
എന്തുപേരിട്ടു വിളിക്കും നാം

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

നീല താമരയെന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താര സുന്ദരിയാണ് അമല പോൾ. ഇന്നിപ്പോൾ തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് താരം. അഭിനയ ജീവിതത്തിൽ ഇപ്പോൾ താരം സജീവമാണ് അത്കൊണ്ട് തന്നെ ഇന്നുള്ള യുവതാരങ്ങളിൽ ഒരുപാട് ആരാധകർ ഉള്ള താരവുമാണ്.

സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ട് വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ ശ്രദ്ധിക്കാൻ ആരംഭിച്ചിരുന്നു പിനീട്‌ അങ്ങോട്ട് മലയാള സിനിമയിൽ താരം സജീവമായിരുന്നു എന്നാൽ ഇടയിക്ക് താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും വൻ പരാജയമായിരുന്നു. അത്കൊണ്ട് തന്നെ ചെറിയ ഇടവേള താരം എടുത്തിട്ടുണ്ട് എന്നാൽ പിന്നീട് താരം തമിഴ് സിനിമയിൽ അരങ്ങേറി അവിടെ കുടുതലും താരം ഗ്ലാമർ വേഷങ്ങളാണ് ചെയ്തത് അത്കൊണ്ട് തന്നെ തമിഴിൽ താരം വളരെ പെട്ടന്ന് വളരുകയും പിന്നീട് താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയതോട് കൂടി താരം സിനിമയിൽ എറ്റവും തിരക്കുള്ള താരമായി മാറിയിരുന്നു .

ഇന്നിപ്പോൾ താരം തെന്നിന്ത്യയിലെ ഒരുപാട് ഭാഷയിൽ അഭിനയിച്ചിട്ടുണ്ട് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷയിലും താരം അഭിനയിച്ചു മികവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ താരം വളരുന്നതോടപ്പം ഒരുപാട് വിവാദങ്ങളും താരത്തെ തേടി എത്തീട്ടുണ്ട് എന്നാൽ താരം അതൊന്നും മൈൻഡ് പോലും ചെയ്യാറില്ല എന്നതാണ് സത്യം. അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് മോഡിങ് രംഗത്ത് നിന്നാണ് താരം അഭിനയജീവിതത്തിൽ എത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരികുകയാണ് ആരാധകർ. ഇത്തവണ താരം ബിക്കിനിയിൽ അതീവ ഹോട്ടായിട്ടാണ് താരം എത്തിയത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാലായിരിക്കുകയാണ്.ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ഒരു മടിയും ഇല്ലാത്തതാരമാണ് അമല പോൾ.

 

പൊള്ളുന്ന ചൂടു വകവെക്കാതെ പുതിയ ചാൻസല​െറ തെരഞ്ഞെടുക്കാൻ ജർമൻ ജനത പോളിങ്​ബൂത്തിലെത്തി. തെരഞ്ഞെടുപ്പ്​ ഫലം നാളെയറിയാം. ജർമൻ ഏകീകരണം നടന്ന 1990 നു ശേഷം അംഗല മെർകൽ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്​. 16 വർഷത്തെ ഭരണത്തിനുശേഷമാണ്​ ജർമനിയിലെ ആദ്യവനിത ചാൻസലർ ആയ മെർകൽ അരങ്ങൊഴിഞ്ഞത്​.

ജനാധിപത്യത്തി​െൻറ കെട്ടുറപ്പിനും സുസ്ഥിരഭാവിക്കുമായി എല്ലാവരും വോട്ട്​ രേഖപ്പെടുത്തണമെന്ന്​ ജർമൻ പ്രസിഡൻറ്​ ഫ്രാങ്ക്​ വാൾട്ടർ സ്​റ്റീൻമിയർ ആഹ്വാനം ചെയ്​തു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ വോ​ട്ടെടുപ്പ്​്​ നടന്നത്​. കൺസർവേറ്റിവ്​ ക്രിസ്​ത്യൻ ഡെമോക്രാറ്റിക്​ യൂനിയൻ(സി.ഡി.യു), സെൻറർ ലെഫ്​റ്റ്​ സോഷ്യൽ ഡെമോക്രാറ്റിക്​ പാർട്ടി(എസ്​.പി.ഡി ) ,ബവേറിയൻ സിസ്​റ്റർ പാർട്ടി, ദ ക്രിസ്​ത്യൻ സോഷ്യൽ യൂനിയൻ(സി.എസ്​.യു), ഗ്രീൻ പാർട്ടി എന്നിവയാണ്​ ജർമനിയിലെ പ്രധാന പാർട്ടികൾ. സി.ഡി.യു-സി.എസ്​.യു സഖ്യത്തെ പിന്തള്ളി എസ്​.പി.ഡി നേരിയ മുൻതൂക്കം നേടുമെന്നാണ് അഭിപ്രായ സർവേഫലം​.

ഇന്ത്യയെ പോലെ തന്നെ ഫെഡറല്‍ സംവിധാനവും പാര്‍ലമെൻററി ജനാധിപത്യവും പിന്തുടരുന്ന ജർമനിയില്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി രണ്ടു വോട്ടുകളാണ് ഒരു വോട്ടർക്കുള്ളത്. ഇതില്‍ ഒന്ന് അതത് പ്രവിശ്യയിലെ എം.പിയെ നേരിട്ടു ​െതരഞ്ഞെടുക്കാനുള്ള ​ നേരിട്ടുള്ള വോട്ടാണ്​. രണ്ടാമത്തേത് ഇഷ്​ടമുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിക്കും ചെയ്യാം. പാര്‍ട്ടിക്ക് കൊടുക്കുന്ന ഈ രണ്ടാമത്തെ വോട്ടുകളില്‍ അഞ്ചു​ ശതമാനം എങ്കിലും നേടുന്ന പാര്‍ട്ടികള്‍ക്ക് അവര്‍ക്ക് കിട്ടിയ വോട്ടുകളുടെ ആനുപാതികാടിസ്ഥാനത്തില്‍ പാര്‍ലമെൻറിലെ പകുതി സീറ്റുകള്‍ വിഭജിക്കപ്പെടും.

ബാക്കി പകുതിയിലേക്ക് നേരിട്ടു ​െതരഞ്ഞെടുക്കപ്പെടുന്ന എം.പിമാരും ഉള്‍ക്കൊള്ളുന്നതാണ് ജർമന്‍ പാര്‍ലമെൻറായ ബുണ്ടെഷ്​താഗ്. ഒപ്പം ഇന്ത്യയിലെ പോലെ തന്നെ അതത് ഫെഡറല്‍ സംസ്ഥാനങ്ങളിലെ അസംബ്ലി അംഗങ്ങള്‍ ​െതരഞ്ഞെടുത്തു അയക്കുന്ന രാജ്യസഭക്ക്​ തുല്യമായ ബുണ്ടെസ്രത്ത്​ കൂടി ഉള്‍ക്കൊള്ളുന്നതാണ് ജർമനിയിലെ കേന്ദ്ര നിയമ നിർമാണ സംവിധാനം.

സമൂഹമാധ്യമങ്ങളിൽ വൈറലായ മോദി ചിത്രം തിരഞ്ഞുപോയവർ പതിവുപോലെ എത്തിയത്​ വ്യാജ നിർമാണ ഫാക്​ടറിയിൽ. ബി.ജെ.പിയുടെ പുതിയ ഗ്ലോബൽ ലീഡർ നരേന്ദ്ര മോദിയുടെ മാറ്റുകൂട്ടാനാണ്​ പുതിയ കരവിരുത്​ ഭക്​തർ പ്രകടിപ്പിച്ചത്​. ഇത്തവണ അന്താരാഷ്​ട്രതലത്തിലുള്ള വ്യാജവാർത്തയുടെ രൂപത്തിലായിരുന്നു​ വ്യാജനെന്നുമാത്രം. സെപ്റ്റംബർ 26 ഞായറാഴ്​ചത്തെ ന്യൂയോർക്ക് ടൈംസ്​ പത്രത്തി​െൻറ ഒന്നാം പേജ്​ എന്ന പ്രചരണത്തോടെയാണ്​ സമൂഹമാധ്യമങ്ങളിൽ ചിത്രം തരംഗമാക്കിയത്​.

മോദിയെക്കുറിച്ചുള്ള വാർത്തയായിരുന്നു പത്രത്തിൽ ഉണ്ടായിരുന്നത്​. ‘ഭൂമിയുടെ അവസാനത്തെ, മികച്ച പ്രതീക്ഷ’എന്ന നെടുങ്കൻ തലക്കെട്ടും വാർത്തക്ക്​ മാറ്റുകൂട്ടി. ‘ലോകത്തെ ഏറ്റവും സ്​നേഹിക്കപ്പെടുന്ന കരുത്തനായ നേതാവ്​ നമ്മളെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു’ എന്ന ഉപ തലക്കെട്ടും വാർത്തക്ക്​ നൽകിയിരുന്നു. ഒപ്പം പത്രം നിർഞ്ഞുനിൽക്കുന്ന മോദിയുടെ താടിവച്ച ചിത്രവും. ഇത്രയും ആകു​േമ്പാൾ ഇത്​ വ്യാജമാണെന്ന്​ എല്ലാവർക്കും മനസിലാകേണ്ടതാണ്​. എന്നാൽ ഭക്​തരിൽ അധികവും ഇത്​ മനസിലാക്കിയിട്ടില്ല എന്നാണ്​ അവരുടെ ആവേശകരമായ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്​.

‘ശ്രീ നരേന്ദ്ര മോദിജിയുടെ യാത്രയിൽ അമേരിക്കൻ ജനതയുടെ പ്രതികരണം, ന്യൂയോർക്ക് ടൈംസിൽ പുറത്തുവന്നു’ എന്നായിരുന്നു ഒരു ഭക്​തൻ ചിത്രം പങ്കുവച്ചുകൊണ്ട്​ കുറിച്ചത്​. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി ബി.ജെ.പിക്കാർ ചിത്രം വലിയ തോതിൽ പ്രചരിപ്പിച്ചിട്ടുണ്ട്​. എന്തായാലും ന്യൂയോർക്​ ടൈംസ്​ ഡസ്​ക്​ അറിയാതെ അവരുടെ പത്രത്തിൽ ഒരു മോദി എഡിഷൻ അടിച്ചിറക്കുകയായിരുന്നു ഭക്​തർ എന്നതാണ്​ ഒരേയൊരുസത്യമെന്ന്​ ഫാക്​ട്​ ചെക്ക്​ നടത്തിയവർ പറയുന്നു.

ഞായറാഴ്​ച സമാപിച്ച പ്രധാനമന്ത്രി മോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തി​െൻറ പശ്ചാത്തലത്തിലായിരുന്നു സംഘപരിവാർ അനുകൂലികളുടെ പുതിയ കൈക്രിയ. അതേസമയം, അമേരിക്കൻ യാത്രക്കിടെ യു.എന്നിൽ സംസാരിച്ച മോദിയുടെ പ്രസംഗ വേദിയിലെ ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. യാത്രയിൽ മോദി അനുഭവിച്ച അവഗണനകളും സമൂഹമാധ്യമങ്ങളിൽ നിരവധിപേർ പങ്കുവച്ചു.

‘അമേരിക്കയിൽ ചെന്നപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ ഒരു ഡെപ്യൂട്ടി സെക്രട്ടറി മാത്രം വന്നു. സാധാരണ കാണാൻ ലൈൻ നിൽക്കുന്ന അമേരിക്കൻ വ്യവസായികൾ മൈൻഡ് ചെയ്​തില്ല. അമേരിക്കൻ വൈസ് പ്രസിഡൻറിനെ കാണാൻ ചെന്നപ്പോൾ അവർ ജനാധിപത്യത്തെ കുറിച്ച് ക്ലാസ് എടുത്തു.പ്രസിഡൻറിനെ കാണാൻ ചെന്നപ്പോൾ ഇതുവരെ ഉണ്ടാകാത്തത് പോലെ പ്രസിഡണ്ടും ഭാര്യയും വീട്ടു വാതിൽക്കൽ സ്വീകരിക്കാൻ വന്നില്ല. തിരിച്ചിറങ്ങിയപ്പോഴും വാതിൽക്കൽ വന്ന് യാത്ര പറഞ്ഞില്ല.അതും പോരാഞ്ഞിട്ട് പ്രസിഡണ്ട് മഹാത്മാഗാന്ധിയെ കുറിച്ച് ക്ലാസ് എടുത്തു, ഇന്ത്യൻ മോഡിയായെ കളിയാക്കുകയും ചെയ്തു.യു.എന്നിൽ പ്രസംഗിച്ചപ്പോൾ കേൾക്കാൻ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു എന്നും, പ്രസംഗം കഴിഞ്ഞപ്പോൾ ആരും കൈയ്യടിച്ചില്ല എന്നും ഇപ്പോൾ കേൾക്കുന്നു.എല്ലാറ്റിനും മുകളിൽ അഞ്ജന ഓം മോദി തൊട്ടതിനും പിടിച്ചതിനും എല്ലാം നാറ്റിക്കുകയും ചെയ്തു. എല്ലാം സഹിച്ച് തിരിച്ച് വന്നപ്പോൾ പക്ഷെ ഗ്ലോബൽ ലീഡർ ആയി മാറി’-ഫിലിപ്പ്​ വർഗീസ്​ ത​െൻറ ഫേസ്​ബുക്ക്​ അകൗണ്ടിൽ കുറിച്ചു.

 

യുവതി ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ശേഷം കിണറ്റില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസാണ് (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്‌വിന്‍, ഫാത്തിമ റൗഹ എന്നിവരെ കിണറ്റിലെറിഞ്ഞത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഇവരെ പിന്നീട് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീടിനു പിറകുവശത്തെ ആള്‍താമസമില്ലാത്ത തറവാട്ടുവീട്ടിലെ കിണറ്റിലാണ് കുട്ടികളെ എറിഞ്ഞത്. മരണം ഉറപ്പാക്കി പത്തു മണിക്ക് വാണിമേലിലെ ബന്ധുവിനെ ഫോണിലൂടെ വിവരം അറിയിച്ചതിനുശേഷമാണ് ഇവര്‍ കിണറ്റില്‍ ചാടിയത്. ബന്ധു സുഹൃത്തിനെയും കൂട്ടി പേരോട്ടെത്തി വീട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് സുബീനയുടെ കരച്ചില്‍ കിണറ്റില്‍നിന്ന് കേട്ടത്.

കിണറ്റിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന സുബീനയെ നാട്ടുകാരും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കുകയറ്റി. നാട്ടുകാരാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുട്ടികളുടെ മൃതദേഹം മുതാക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സുബീനയെ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ 200 കോടിയുടെ തട്ടിപ്പ് കേസിൽ കുടുക്കിയത് ലീന മരിയ പോൾ. ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ലീനയും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാനായി ജാക്വിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിരുന്നു. എന്നാൽ നടി ഹാജരായില്ല.

രൺബാക്‌സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ പറ്റിച്ച് കേസിലെ മുഖ്യപ്രതി സുകേഷ് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ജാക്വിലിനും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. ഇതേക്കുറിച്ച് അറിയാനായി ജാക്വിലിനെ കഴിഞ്ഞ മാസം അഞ്ച് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

ഒരേ കമ്പനിയിലെ 500 ഇന്ത്യന്‍ ജീവനക്കാര്‍ കോടീശ്വരന്മാരായിരിക്കുന്നു! ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഫ്രെഷ്‌വര്‍ക്ക്‌സിലെ ജീവനക്കാരാണ് കണ്ണുചിമ്മി തുറക്കുന്ന വേഗത്തില്‍ കോടിപതികളായത്. യുഎസ് ഓഹരിവിപണിയായ നസ്ഡാഖില്‍ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു എല്ലാത്തിനും തുടക്കം. 36 ഡോളറിന്(ഏകദേശം 2,665 രൂപ) ലിസ്റ്റ് ചെയ്തു തുടങ്ങിയ ഓഹരി ഒറ്റയടിക്ക് 43.5 ഡോളറി(ഏകദേശം 3,221)ലേക്ക് കുതിക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 12.2 ബില്യന്‍ ഡോളറായി(ഏകദേശം 90,336 കോടി രൂപ) ഉയര്‍ന്നിരിക്കുകയാണ്.

ജീവനക്കാര്‍ക്കായുള്ള ഓഹരി ഉടമസ്ഥാവകാശ പദ്ധതിയായ എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനി(ഇഎസ്ഒപി)ന്റെ ഭാഗമായ ജീവനക്കാരാണ് ഇപ്പോള്‍ കോടീശ്വരന്മാരായിരിക്കുന്നത്. ഇതില്‍ 500 ഇന്ത്യന്‍ ജീവനക്കാരും ഉള്‍പ്പെടും. ഇവരില്‍ 70 ശതമാനം പേരും 30 വയസിനു താഴെ പ്രായമുള്ളവരാണെന്നതാണ് ഏറെ കൗതുകകരം!

ഇന്റര്‍നെറ്റ് വഴി സോഫ്റ്റ്‌വെയര്‍ സേവനം നല്‍കുന്ന ‘സോഫ്റ്റ്‌വെയര്‍ എസ് എ സര്‍വീസ്'(സാസ്) കമ്പനിയാണ് ഫ്രെഷ്‌വര്‍ക്ക്‌സ്. ഗിരീഷ് മാതൃഭൂതമാണ് സ്ഥാപകന്‍. യുഎസിലെ സിലിക്കണ്‍വാലിയിലടക്കം ഓഫിസുണ്ട് ഫ്രെഷ്‌വര്‍ക്ക്‌സിന്. വിവിധ രാഷ്ട്രങ്ങളിലായി ആകെ 4,300 ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 2010ല്‍ ആറുപേരുമായി ചെന്നൈയില്‍ തുടക്കം കുറിച്ചതാണ് ഫ്രെഷ്‌വര്‍ക്ക്‌സ്. നസ്ഡാഖില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ സാസ് കമ്പനിയും ഫ്രെഷ്‌വര്‍ക്ക്‌സ് തന്നെ.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ല. നേതൃത്വം തിരുത്തണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍

കേരളത്തിലെ പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി. തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായതോടെയാണ് ഞാന്‍ പ്രതികരിക്കാന്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല.

തെറ്റായ പ്രവര്‍ത്തന ശൈലിമൂലം പാര്‍ട്ടിക്ക് വരുത്താവുന്ന കോട്ടം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെറ്റായ ശൈലി തിരുത്താനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ്. ഉചിതമായ പരിഹാരമുണ്ടാകുമോ എന്ന് ഞാന്‍ ഉറ്റുനോക്കും.

കോണ്‍ഗ്രസ് ദുര്‍ബലപ്പെടരുത്. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഹൈക്കമാന്‍ഡിനാകട്ടെ എന്നതാണ് പ്രത്യാശയെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്‍ കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹത്തിന്റെ ഉപദേശത്തിന് പാര്‍ട്ടി പ്രധാന്യം നല്‍കുമെന്നും താരിഖ് അന്‍വര്‍ പ്രതികരിച്ചു.

നേതൃത്വത്തോടുള്ള അതൃപ്തിയെ തുടര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമതിയില്‍ നിന്നും എഐസിസി അംഗത്വവും സുധീരന്‍ രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരിഖ് അന്‍വര്‍ സുധീരനെ അനുയയിപ്പിക്കാനായി എത്തിയത്

100 കോടി രൂപ പലിശയില്ലാതെ വായ്പ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ 6.27 കോടി രൂപ തട്ടിയെടുത്തതായി പരാതി.

ബ്രൂണെ സുല്‍ത്താന് കിരീടം വിറ്റ വകയില്‍ 70,000 കോടി രൂപ ഫണ്ട് കിട്ടാനുണ്ടെന്നും അതിലേക്കായി തത്കാലം ഫെമ പിഴ അടയ്ക്കാന്‍ വേണം എന്ന തരത്തില്‍ തെളിവുകള്‍ ഹാജരാക്കിയാണ് പണം തട്ടിയത്.

പകരം പലിശയില്ലാതെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്തു. ബാങ്കിന്റെ രേഖകളടക്കം വിശ്വാസം വരാനായി നല്‍കിയെന്നും പരാതിക്കാരില്‍ ഉള്‍പ്പെടുന്ന ഷാജി പറയുന്നു. ഫെമ തടഞ്ഞതിനാല്‍ പിഴ അടച്ചാലേ പണം കിട്ടൂ എന്ന് വിശ്വസിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം തട്ടിയതെന്നാണ് പരാതിക്കാരന്‍ ഷാജി പറയുന്നത്.

ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാകുന്നത്. അങ്ങനെയാണ് വാഹനങ്ങളുടെ മൂല്യനിര്‍ണയം അവര്‍ നടത്തിയത്. അവര്‍ നടത്തിയ വാലുവേഷനില്‍ ആകെ 25 ലക്ഷം രൂപയാണ് വാഹനങ്ങള്‍ക്കെല്ലാം കൂടി വിലയിട്ടത്.

ചേര്‍ത്തല സിഐയ്ക്ക് മോന്‍സണ്‍ നല്‍കിയ പരാതിയില്‍ 25 വാഹനങ്ങള്‍ ലീസിന് നല്‍കിയ വകയില്‍ ഒരുകോടി രൂപ ഞങ്ങള്‍ നല്‍കിയെന്നും ബാക്കി ഏഴ് കോടി നല്‍കണമെന്നുമായിരുന്നു കേസ്. പൈസ ഞങ്ങള്‍ അയച്ചത് മോന്‍സണിന്റെ മേക്കപ്പ്മാന്‍ ജോഷി, ഡ്രൈവര്‍ അജിത് എന്നിവര്‍ക്കാണ്. അജിത് പിന്നീട് മോന്‍സണുമായി തെറ്റിപ്പിരിഞ്ഞു.

പ്രമുഖ വ്യക്തികളുമായുള്ള ബന്ധം കാണിച്ചാണ് ഇയാള്‍ ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നത്. ഇടപാടുകാാരെ തന്റെ ഉന്നതബന്ധം ബോധ്യപ്പെടുത്താനായി പഴയ ആഡംബരക്കാറുകള്‍ ഇയാള്‍ വീട്ടിലെ യാര്‍ഡില്‍ ഇട്ടിരുന്നു. ഇത്തരത്തില്‍ താന്‍ കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു മോന്‍സണിന്റെ ഇടപാടുകള്‍.

വാങ്ങിയ പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് പന്തളം പോലീസില്‍ കേസ് നല്‍കുന്നതെന്ന് ഷാജി പറഞ്ഞു. അതിന് മുമ്പായി കുറേ പഴയ വാഹനങ്ങള്‍ യാര്‍ഡില്‍ കൊണ്ടുവന്ന് ഇട്ടു. പന്തളത്ത് കേസ് നല്‍കിയതിന് പിന്നാലെ മോന്‍സണ്‍ ചേര്‍ത്തല പോലീസില്‍ തനിക്കെതിരായി പരാതി നല്‍കി. ഡിവൈഎസ്പി സുഭാഷിനും ആലപ്പുഴ എസ്.പിക്കും പരാതി നല്‍കി.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ‘ഡോകട്റാണ്‌’ പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലെന്ന്‌ പരാതിക്കാർ

10 ദിവസം കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച്‌ സൗന്ദര്യ വർധനക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയതായാണ്‌ പറയുന്നത്‌. നിരവധി വിശേഷണങ്ങൾ പേരിനൊപ്പംചേർത്തിട്ടുള്ള മോൻസൺ മാവുങ്കൽ കോസ്‌മറ്റോളജിസ്‌റ്റ്‌ ആണെന്നും പറയുന്നു.

ഇത്‌ കൂടാതെ പണം ലഭ്യമാക്കാൻ കെ സുധാകരൻ മോൻസണുവേണ്ടി ഇടപെട്ടുവെന്നും പറയുന്നു. ഫെമ പ്രകാരം തടഞ്ഞുവെച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാനാണ്‌ സുധാകരൻ മോൻസനെ സഹായിച്ചത്‌.

ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ്‌ പറ്റിക്കുകയായിരുന്നുവെന്നാണ്‌ മോൻസനെതിരെയുള്ള പരാതി.

രാജകീയ ജീവിതമായിരുന്നു മോൻസൺ നയിച്ചിരുന്നത്. കൊട്ടാരസമാന വീട്ടിലായിരുന്നു പുരാവസ്തുശേഖരം. ജിഎംസി കാരവാൻ ഉൾപ്പെടെയുള്ളവ ഇയാൾക്ക്‌ സ്വന്തമായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക്ക്‌ ക്യാറ്റ്സ്‌ സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്‌പീക്കർ എന്നീ നിലകളിലും മോൻസൺ അറിയപ്പെട്ടിരുന്നു. പല പ്രമുഖരെയും ഇയാളുടെ പുരാവസ്തുകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി സൽക്കരിക്കുകയും ഒപ്പംനിന്ന്‌ ചിത്രമെടുക്കുകയും ചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. അതിനുശേഷം ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പലരെയും തട്ടിപ്പിന് ഇരയാക്കിയതായും ക്രൈംബ്രാഞ്ച്‌ പറഞ്ഞു.

നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലേലംചെയ്‌തെടുത്ത പുരാതന വസ്തുക്കളാണിവയെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്.എന്നാൽ ഇവയിൽ പലതും തിരുവനന്തപുരത്തുള്ള ആശാരി നിർമിച്ചു നൽകിയതാണെന്ന്‌ പറയുന്നു.

സ്വന്തംചെലവില്‍ പള്ളിപ്പെരുന്നാള്‍, അരലക്ഷത്തിന്‍റെ വാടകവീട്. മോൻസന്‍റേത് തട്ടിപ്പിന്‍റെ വിചിത്രവഴി

എങ്ങനെയാണ് ഇയാൾ ‘ഡോക്ടർ’ ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയും അഭിനയ പാഠവുമായിരുന്നു കൈമുതൽ. കൂടെ, ആരും കണ്ടാൽ വീണുപോകുന്ന വീടും അന്തരീക്ഷവും.

കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ മെംബർ, ഹ്യൂമൺ റ്റൈറ്റ്സ്‌ പ്രൊട്ടക്‌ഷൻ കൗൺസിൽ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട്. കേടായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടിൽ കൊണ്ടുവന്നിട്ടു. താൻ വലിയ ’കക്ഷി’ യാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാൾ ഇതൊക്കെ ചെയ്തിരിക്കുന്നത്.

പുറത്തേക്ക്‌ പോകുമ്പോൾ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേർ കൂടെ ഉണ്ടാകും. കളിത്തോക്ക്‌ പിടിച്ചാണ് അവർ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളിൽ പോകുമ്പോൾ ആറ് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളിൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കും.

ഇതെല്ലാം അടുത്ത തട്ടിപ്പുകൾക്കുള്ള ചൂണ്ടയിടലാണെന്ന് ആരും കരുതിയില്ല. നാട്ടിൽ അടുത്തിടെ പള്ളിപ്പെരുന്നാൾ സ്വന്തമായി ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികൾ മുടക്കിയുള്ള പരിപാടിയായിരുന്നു ഇത്.

ഉന്നത വ്യക്തികളുടെ കൂടെനിന്ന് ചിത്രം എടുത്ത്, അവരുമായൊക്കെയുള്ള ബന്ധം പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി മലയാളിയാണെന്നും വിദേശങ്ങളിലടക്കം പുരാവസ്തുവിന്റെ വലിയ ബിസിനസാണെന്നും മറ്റും പറഞ്ഞാണ് ആളുകളെ പറഞ്ഞുപറ്റിച്ചിരുന്നത്.

മോന്‍സണ്‍ എന്ന ഫ്രോഡ് മോഹന്‍ലാലിനെയും പറ്റിച്ചു

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് പുരോഗമിക്കുകയാണ്. ചേര്‍ത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോണ്‍സണ്‍ മാവുങ്കലിന്റെ വന്‍ തട്ടിപ്പാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. സെലിബ്രിറ്റികളെയും മറ്റ് ഉന്നതരെ വരെ ചാക്കിലാക്കിയാണ് മോന്‍സണ്‍ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. കോടികളുടെ പുരാവസ്തുക്കള്‍ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് നാല് കോടി രൂപ തട്ടിയ കേസിലാണ് തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

പത്തുകോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്ന് കാട്ടിയാണ് ഇയാള്‍ പണം തട്ടിയത്. അഞ്ചു പേരില്‍ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വരെ ഇയാള്‍ പുരാവസ്തു നല്‍കി പറ്റിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോകളും മറ്റും കാട്ടിയാണ് ഇയാള്‍ പലരെയും പുരാവസ്തു നല്‍കി പറ്റിച്ചത്. മോഹന്‍ലാല്‍ ഇയാളുടെ പുരാവസ്തു വില്‍പ്പന ഷോപ്പില്‍ എത്തിയതിനുള്ള തെളിവാണ് ഈ ഫോട്ടോകള്‍. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോന്‍സന്‍ മാവുങ്കല്‍. ഇയാളുടെ കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. 22,500 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നല്‍കിയാല്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് താന്‍ പലിശ രഹിതവായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ശനിയാഴ്ച ചേര്‍ത്തലയില്‍ നിന്നാണ് മോന്‍സന്‍ മാവുങ്കലിനെ കൊച്ചിയില്‍ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഈ അടുത്ത് രണ്ടാം വിവാഹിതനായ നടന്‍ ബാലയുടെ വിവാഹത്തിന് വരെ മോന്‍സണ്‍ സന്നിഹിതനായിരുന്നു. അത്രമാത്രം ബന്ധമാണ് സിനിമാപ്രവര്‍ത്തകരുമായി ഇയാള്‍ക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇയാളുടെ മകളുടെ വിവാഹ നിശ്ചമായിരുന്നു. ബിസിനസ് ശത്രുതയുള്ളവര്‍ മനപ്പൂര്‍വം അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാള്‍ക്കെതിരായ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തില്‍ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരുകയാണ്. ഇയാളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

അഫ്ഗാനിസ്ഥാന്റെ പൂർണമായ നിയന്ത്രണം കൈക്കലാക്കിയ താലിബാൻ ഭരണകൂടം പഴയ മാതൃകയിൽ കിരാത നടപടികൾ നടപ്പാക്കുന്നു. ഹെറാത്തിലെ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം പരസ്യമായി ക്രെയിനിൽ കെട്ടിത്തൂക്കിയാണ് താലിബാൻ ലോക ജനതയെ ഞെട്ടിച്ചിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകൽ കേസിലുൾപ്പെട്ട 4 പേരെയാണ് വെടിവച്ചുകൊന്നതെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യം. മറ്റ് മൂന്ന് മൃതദേഹങ്ങൾ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ അടുത്ത നഗരങ്ങളിലേക്കു കൊണ്ടുപോയതായും നാട്ടുകാർ പറഞ്ഞു.

കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും ചെയ്യുമെന്ന് താലിബാൻ സ്ഥാപകരിലൊരാളായ മുല്ല നുറുദീൻ തുറാബി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹെറാതിലെ ക്രൂരത അരങ്ങേറിയത്.

ഇതിനിടെ, പുതിയ താലിബാൻ ഭരണത്തിനു കീഴിൽ സംഗീതം പൂർണമായി നിലച്ചിരിക്കുകയാണ്. സംഗീതവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെല്ലാം രാജ്യം വിടാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ സർക്കാർ സംഗീതം നിരോധിച്ചതായി വ്യക്തമാക്കിയിട്ടില്ലെങ്കിലും വിവാഹസദസ്സുകളിൽ മുഴങ്ങിയിരുന്ന നൃത്തവും സംഗീതവും ഇപ്പോൾ പാടെ ഒഴിവാക്കിയിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved