Latest News

ഫൈസൽ നാലകത്ത്

നിരവധി പരസ്യ ചിത്രങ്ങളിലൂടെയും വൈറൽ വീഡിയോയോകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഇവാനിയ നാഷ് ചിത്രീകരണം പൂർത്തിയായ, പൈൻ മരങ്ങളുടെ നാട്ടിൽ എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്, മലയാള സിനിമയുടെ പുതിയ താരോദയം ആയി മാറുകയാണ് .

ദേശീയ അവാർഡിന്റെ അവസാന റൗണ്ടിലെത്തിയ – സമീർ – എന്ന ചിത്രത്തിന്റെ സംവിധായകനായ റഷീദ് പാറയ്ക്കലാണ് ഈ സിനിമയുടെ സംവിധായകൻ .അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയമായേക്കാവുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഈ സിനിമയ്ക്ക് ഒട്ടേറേ പുതുമകൾ ഉണ്ട്. ഈ സിനിമയിൽ തനിക്കു കിട്ടിയ വ്യത്യസ്‍തമായ കാഥാപാത്രത്തെ തന്മയത്തത്തോടെ അവതരിപ്പിച്ചതിന്റ ആത്മവിശ്വാസത്തിലാണ് ഇവാനിയ. മലയാളികളുടെ മനസിൽ ഓമന തിങ്കൾ കിടാവായ പഴയ ബേബി ശാലിനിയുടെ അതേ രൂപ സാദൃശ്യം കൊണ്ടും ഒരേ ദിനം ജന്മദിനം എന്നതും കൊണ്ടും നേരത്തെ തന്നെ ശ്രേധേയമായതാണ് ഇവാനിയ എന്ന ഈ കൊച്ചുമിടുക്കി.

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മലയാള സിനിമയുടെ കലാ ലോകത്തേക്ക് ഇവാനിയ എന്ന കൊച്ചു മിടുക്കി എത്തുമ്പോൾ കലാ കൈരളിക്ക് ലഭിക്കുന്നത് പുതിയ സൗഭാഗ്യം. ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ മോഹൻലാലിനൊപ്പം പരസ്യ ചിത്രത്തിലൂടെ അഭിനയിച്ച് പ്രൊഫഷണൽ അഭിനയ രംഗത്തേയ്ക്ക് ചുവടുറപ്പിച്ച ഇവാനിയ ഒട്ടനവധി പരസ്യ ചിത്രങ്ങളിലൂടെയും, ആൽബം സോങിലൂടെയും, അടുത്തിറങ്ങിയ ഫ്ലവർസ് ടിവിയുടെ ഓണം പ്രോമോ സോങിലൂടെയും തന്റെ വരവ് ഗംഭീരമാക്കി. promo video link https://www.youtube.com/watch?v=qVCf8lSZ4F4 ഈ കൊച്ചുമിടുക്കി നല്ല വേഷങ്ങളിലൂടെ സിനിമയിൽ സജീവമാകാൻ ആഗ്രഹിക്കുന്നു. ഉടനെ ചിത്രീകരണം ആരംഭിക്കുന്ന ഒരു തമിഴ് സിനിമയിലും ഇവാനിയ കരാറായിട്ടുണ്ട്. കണ്ണൂർ കുടിയാന്മലയിലെ നാഷ് – സോണിയ ദമ്പതികളുടെ മകളാണ് ഇവാനിയ നാഷ്.

മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പല പിന്തിരപ്പന്‍ പൊതുബോധങ്ങളും നവമുതലാളിത്തവുമൊക്കെയുണ്ടെന്ന് ചിന്താ ജെറോം. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടിയ ഡോ. ചിന്താ ജെറാം തന്റെ ഗവേഷണ വിഷയത്തെക്കുറിച്ചും ഗവേഷണത്തില്‍ മനസിലാക്കിയ കാര്യങ്ങളെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ചിന്തയുടെ വാക്കുകള്‍

‘അക്കാലത്തെ രണ്ടുവീതം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഞാന്‍ ഫോക്കസ് ചെയ്തത്. ദേവാസുരം, ആറാം തമ്പുരാന്‍, ധ്രുവം, വല്യേട്ടന്‍ എന്നിവയില്‍ പല പിന്തിരിപ്പന്‍ പൊതുബോധങ്ങളെയും നവമുതലാളിത്തം എങ്ങനെ ഭംഗിയായി വില്‍ക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ വ്യക്തമായി കാണാം. ഈ സിനിമകളിലുണ്ട്. അച്ഛനാരാണെന്ന് നായകനോട് പറയില്ലെങ്കിലും എല്ലാംകൊണ്ടും യോഗ്യനായ ആളാണെന്നും രാജരക്തമാണെന്നും പറയുന്ന ദേവാസുരത്തിലെ കഥാപാത്രം, സ്വന്തം സുഹൃത്ത് പേരു വിളിച്ചിട്ടും നില്‍ക്കാതെ തമ്പുരാന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ മാത്രം നില്‍ക്കുന്ന ആറാം തമ്പുരാനിലെ നായകന്‍, രാഷ്ട്രീയത്തെയും നീതിവ്യവസ്ഥയെയുമൊക്കെ നോക്കുകുത്തിയാക്കി സ്വന്തം നിലയില്‍ നീതി നടപ്പാക്കുന്ന ധ്രുവത്തിലെ നാട്ടധികാരി എന്നിവയിലൊക്കെ വായിക്കാവുന്നത് ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയയാണ്’, ചിന്ത പറയുന്നു.

അതിമാനുഷികര്‍ മാറി ചെറിയ ജോലിയൊക്കെ ചെയ്തു ജീവിക്കുന്ന നായകന്മാര്‍ നമ്മുടെ സിനിമയില്‍ വീണ്ടും വന്നു തുടങ്ങുന്നത് ‘ഫോര്‍ ദ് പീപ്പിള്‍’ കാലഘട്ടത്തിലാണെന്ന് ചിന്ത പറയുന്നു. രണ്ടായിരത്തിനു ശേഷമുള്ള സിനിമകളില്‍, ആഗോളീകരണകാലത്തെ മാറിയ ജീവിത ശൈലിയുടെ ചിഹ്നങ്ങള്‍ ഭാഗമാകുന്നതെന്നും ചിന്ത വിശദീകരിക്കുന്നുണ്ട്. ചാപ്പാകുരിശില്‍ കഥാകേന്ദ്രമാകുന്ന ഐഫോണ്‍, ബാംഗ്ലൂര്‍ ഡേയ്‌സിലെ മെട്രോ കള്‍ച്ചര്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെയും ഡയമണ്ട് നെക്ലേസിലെയും ക്രെഡിറ്റ് കാര്‍ഡ് എന്നിവയെല്ലാം ആഗോളീകൃത ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണെന്ന് ചിന്ത വ്യക്തമാക്കുന്നു.

തിരുവോണത്തലേന്ന് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവതിക്ക് ദാരുണാന്ത്യം. ഹോളോ ബ്രിക്‌സു കൊണ്ടുള്ള ഏറിലാണ് തിരുവല്ലം തിരുവഴിമുക്ക് മേലെനിരപ്പില്‍ വീട്ടില്‍ ചന്ദ്രകുമാറിന്റെ ഭാര്യ രാജി (40) മരിച്ചത്.

സംഭവത്തില്‍ അയല്‍വാസിയായ ഗിരീശനെ (43) പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം. രാജിയും ഗിരീശന്റെ ഭാര്യയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. വെള്ളിയാഴ്ച രാത്രിയും വഴക്കുണ്ടായി. ഇതിനിടയില്‍ ഗിരീശന്‍ അടുത്ത് കിടന്ന ഹോളോ ബ്രിക്‌സ് എടുത്ത് എറിയുകയായിരുന്നു. കല്ലേറ് കൊണ്ടയുടനെ രാജി കുഴഞ്ഞുവീണു.

രാജിയുടെ ഭര്‍ത്താവ് ചന്ദ്രകുമാറും ബന്ധുക്കളും ചേര്‍ന്ന് ഉടനെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഗിരീശനെ മുക്കോലയ്ക്കു സമീപത്തുനിന്നും പോലീസ് പിടികൂടി. രാജിയുടെ സംസ്‌കാര ചടങ്ങുകള്‍ കുടുംബ വീടായ പുന്നക്കുളത്ത് നടന്നു. മക്കള്‍: അദിതി ചന്ദ്രന്‍, ചിന്മയ ചന്ദ്രന്‍.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുംപാറ പുതുപ്പറമ്പില്‍ (പൂവാലുകുന്നേല്‍) ജിനു ജി.കുമാറിന്റെ ഭാര്യ ദിവ്യ ആര്‍.നായര്‍ ആണ് മരിച്ചത്. 37 വയസായിരുന്നു.

കോവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ, അബോധാവസ്ഥയും മരണവുമുണ്ടായതെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കി. സംഭവത്തില്‍, നേരത്തേ ഇവര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് നാരങ്ങാനം കല്ലേലി പ്രാഥമികാരോഗ്യകേന്ദ്രം മഠത്തുംപടിയിലെ സെന്ററില്‍ നടത്തിയ ക്യാമ്പില്‍ ദിവ്യ ആദ്യഡോസ് വാക്‌സിനേഷനെടുത്തത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലശലായ തലവേദന അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 14-ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ തലചുറ്റി വീണു. സ്‌കാനിങ്ങില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് രണ്ട് ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നില്ല.

ഇതിനിടയില്‍ തലച്ചോറിലെ ഒരുഭാഗത്ത് രക്തസ്രാവം കണ്ടെത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ വാക്‌സിനേഷനുശേഷമുള്ള പ്രശ്‌നങ്ങളെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഏഴുവയസ്സുള്ള ദക്ഷിണ മകളാണ്. ദിവ്യ മുമ്പ് ഗള്‍ഫില്‍ നഴ്‌സായിരുന്നു. കോന്നി ളാക്കൂര്‍ ദിവ്യാസദനത്തില്‍ പരേതനായ രവീന്ദ്രന്‍നായരുടെയും സുശീലയുടെയും മകളാണ്. ശവസംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

നാല് മാസത്തിലേറെ നീണ്ട രാത്രിയ്ക്ക് ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും സൂര്യന്‍ ഉദിച്ചു. നാലോ അഞ്ചോ മാസമാണ് അന്റാര്‍ട്ടിക്കയില്‍ രാത്രികാലം നീണ്ടുനില്‍ക്കുന്നത്. ആ സമയത്ത് 24 മണിക്കൂറും അന്റാര്‍ട്ടിക്കയില്‍ ഇരുട്ടായിരിക്കും.

ഇതോടെ അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും പുനഃരാരംഭിച്ചു.
നീണ്ടുനില്‍ക്കുന്ന രാത്രികാലം കാരണം ശീതകാലത്ത് ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഗവേഷകര്‍ക്ക് അസാധ്യമാണ്.

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണ കേന്ദ്രങ്ങള്‍ അന്റാര്‍ട്ടിക്കയിലുണ്ട്. നവംബറില്‍ അന്തരീക്ഷ താപനില വര്‍ധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകര്‍ തിരികെയെത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുകയും ചെയ്യുകയാണ് പതിവ്.

വേനല്‍, ശിശിരം തുടങ്ങി രണ്ട് കാലങ്ങള്‍ മാത്രമാണ് അന്റാര്‍ട്ടിക്കയിലുണ്ടാവുന്നത്. നാല് മുതല്‍ ആറ് മാസത്തോളമാണ് ഓരോ കാലവും നീളുന്നത്. വേനല്‍ക്കാലത്ത് ദിനം മുഴുവനും സൂര്യപ്രകാശം ലഭിക്കുമെങ്കിലും മഞ്ഞ് നിറഞ്ഞ ഭൂഖണ്ഡത്തില്‍ താപനില എപ്പോഴും താണനിലയില്‍ തന്നെ തുടരും.

ശിശിരത്തില്‍ മൈനസ് 34 ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരി താപനില. അന്റാര്‍ട്ടിക്ക ഗവേഷകര്‍ക്ക് എന്നും ഒരു അത്ഭുതം തന്നെയാണ്. അതിനാലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ അന്റാര്‍ട്ടിക്കയിലേക്ക് പഠനം നടത്താനെത്തുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്സപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവിന് മർദ്ദനം. തിരൂർ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് യുവാവിനെ മർദിച്ചത്. മര്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശം ശ്രദ്ധിയിൽപെട്ടതിനെ തുടർന്ന് യുവാവിനെ അരിക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് സംഘം ചേർന്ന് മർദിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് കൂടെ കിടക്കാൻ ആവശ്യപെടുന്നോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം.

ഈ മാസം പതിനേഴാം തിയതിയാണ് യുവാവിന് മർദ്ദനമേറ്റത്. പെൺകുട്ടിയുടെ സഹോദരനാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ യുവാവിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും പോലീസിലും പരാതി നൽകി.

ബാങ്കിൽ ലോണിനായി അപേക്ഷ നൽകിയ യുവതിക്ക് ബാങ്ക് സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതായി പരാതി. പിണറായി ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ലോണിനായി അപേക്ഷ സമർപ്പിച്ച യുവതിക്ക് ബാങ്ക് സെക്രട്ടറിയും സിപിഎം നേതാവുമായ നിഖിലാണ് അശ്ലീല സന്ദേശങ്ങൾ അയച്ചത്.

പാർട്ടി പ്രവർത്തകയായ യുവതിയുടെ ഫോൺ നമ്പർ അപേക്ഷ ഫോമിൽ നിന്നും കൈക്കലാക്കിയ നിഖിൽ. രാത്രിയായതോടെയാണ് വാട്സപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത്. കഴിഞ്ഞയാഴ്ചയാണ് യുവതി ലോണിനായി അപേക്ഷ നൽകിയത്. അന്ന് അർദ്ധരാത്രി ഇയാൾ യുവതിയെ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. എന്നാൽ യുവതി ഫോൺ കട്ട് ചെയ്തതോടെ വാട്സപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു.

ലോൺ പെട്ടെന്ന് പാസാക്കണമെങ്കിൽ വസ്ത്രം അഴിച്ചുള്ള ചിത്രങ്ങൾ അയച്ച് തരണമെന്നാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. കൂടാതെ ലൈംഗീക ചുവയോടെ യുവതിയുടെ ശരീരത്തെ കുറിച്ച് വർണിക്കുകയും ചെയ്തു. ശല്ല്യം തുടർന്നതോടെ യുവതി ബാങ്കിലെത്തി ഇയാളെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ സൊസൈറ്റിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ജീവനൊടുക്കി. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.

അമിതമായ ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌ക്കരിക്കും. വഴിക്കടവ് പൊലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വസ്‌റ് നടത്തി. എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു രേഷ്മയെന്ന് റിപ്പോര്‍ട്ടുണ്ട്.

ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാള്‍ അടുത്തിടെ പിന്‍മാറിയിരുന്നു. ഇതേതുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍, വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിനിയായ കന്യാസ്ത്രീ സിസ്റ്റർ തെരേസ ക്രാസ്തയെ (48) വൈകാതെ ഡൽഹിയിലെത്തിക്കും എന്ന് റിപ്പോർട്ട്. സിസ്റ്റർ തെരേസ നാട്ടിലേക്ക് പുറപ്പെടുന്നതിനായി കാബൂൾ വിമാനത്താവളത്തിന് പുറത്തെത്തി. വിമാനത്താവളത്തിൽ വലിയ തിരക്കാണെന്നാണ് തെരേസ മെസേജ് അയച്ചപ്പോൾ പറഞ്ഞതെന്ന് സഹോദരൻ അറിയിച്ചു. ഇതേതുടർന്ന്, ഇവർക്ക് ഇതുവരെ വിമാനത്താവളത്തിന് അകത്ത് കയറാനായിട്ടില്ല.

പോപ്പിൻെ ക്ഷണം സ്വീകരിച്ചാണ് യുദ്ധഭൂമിയിലും മറ്റും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താൻ 2017ൽ സിസ്റ്റർ ഇറ്റലിയിലേക്ക് പോയത്. അതുവരെ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നാണ് കാബൂളിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിശീലകയായി നിയോഗിക്കപ്പെട്ടത്. ഇവിടെ മുപ്പത് വിദ്യാർഥികളെ പരിശീലിപ്പിച്ചുവരുകയായിരുന്നു.

ഇവർ താലിബാൻ അധികാരം പിടിച്ച സമയത്തടക്കം കാബൂളിലെ വിമാനത്താവളത്തിൽ നിന്നും റോഡുമാർഗം കേവലം പതിനഞ്ച് മിനിറ്റ് യാത്രാദൂരെയുള്ള സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്. ആഗസ്റ്റ് 17ന് സ്‌കൂളടച്ച് ഇറ്റലി വഴി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു വിമാനത്താവളം അടച്ചത്.

ഇതോടെ സിസ്റ്റർ തെരേസ ക്രാസ്തയും പാകിസ്താനിൽ നിന്നുള്ള സിസ്റ്ററും ഇവിടെ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഇറ്റാലിയൻ സ്വദേശിനിയായ മറ്റൊരു സിസ്റ്റർ നേരത്തെ മടങ്ങിയിരുന്നു. ഇറ്റലി എംബസിയും ഇന്ത്യൻ എംബസിയും ഇവരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്‌തെന്ന് ഇവരുടെ ബന്ധുക്കൾ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

റഷ്യന്‍ നടി അലക്സാന്റ്ര ജാവി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 23 വയസായിരുന്നു. രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ അലക്സാന്റ്ര പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഈയടുത്ത് നടിയുടെ പ്രണയബന്ധം തകര്‍ന്നുവെന്നും തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.

റഷ്യന്‍ സ്വദേശിയായ അലക്സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു.

RECENT POSTS
Copyright © . All rights reserved