Latest News

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടികാണിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ. കോഴിക്കോട് പുതുതായി നിര്‍മ്മിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു നഡ്ഡ.

കേരളത്തില്‍ പ്രതിദിനം ശരാശരി 20,000 കേസുകളുണ്ട്. നിലവില്‍ 1.08 ലക്ഷം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കേസുകളുടെ 50 ശതമാനവും കേളത്തില്‍ നിന്നാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ ഇപ്പോഴുള്ളത് കേരള മോഡലല്ല കെടുകാര്യസ്ഥതയയുടെ മോഡലാണ് അദ്ദേഹം പറഞ്ഞു.

ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതാണ് ഫലപ്രദം, എന്നാല്‍ കേരളം 70 ശതമാനം ടെസ്റ്റുകളും നടത്തിയത് ആന്റിജന്‍ ടെസ്റ്റുകളാണ്. അതുകൊണ്ടാണ് കോവിഡ് ഇത്രയധികം വര്‍ധിച്ചത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തേണ്ട കാര്യങ്ങള്‍ കേരളത്തില്‍ എടുത്തിട്ടില്ല. സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി 267.35 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തുന്നതിനും മൂന്നാം തരംഗത്തിന് സംസ്ഥാനത്തെ സജ്ജമാക്കുന്നതിനും നല്‍കിയുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ വികസനത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഐഎസ് തീവ്രവാദസംഘടനയുടെ റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറുന്നുവെന്നത് ആശങ്കാജനകമാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെന്നത് അപമാനകരമാണ്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നത് നാണക്കേടാണ്. ബലാത്സംഗങ്ങള്‍ നടക്കുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലെന്നത് സങ്കടകരമാണ്. പൊലീസ് ഇവിടെ കാഴ്ചക്കാരാണ്‌, . കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നഡ്ഡ പറഞ്ഞു.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിംഗ് തെലങ്കാനയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ എന്നാണ് പൃഥ്വിരാജ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക വളരെ എളുപ്പമാണ്. സൗഹൃദത്തിന് അപ്പുറം ഒരു സഹോദരനെ പോലെയാണ് അദ്ദേഹം തനിക്ക്. സെറ്റുകളില്‍ പുള്ളി വര്‍ക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വന്നു കാണണം. ഷോട്ടിനു തൊട്ടു മുമ്പ് അദ്ദേഹം തമാശകള്‍ പറയുന്നു, മോനേ എന്നു വിളിക്കുന്നു.

എന്നാല്‍ അസിസ്റ്റന്റ് വന്നു ഷോട്ട് റെഡി എന്നു പറഞ്ഞാല്‍ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ ‘സര്‍’ എന്നാണ് വിളി. ഏതെങ്കിലും ഷോട്ട് തനിക്ക് തൃപ്തി തോന്നിയില്ലെങ്കില്‍ വീണ്ടും ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ ഓകെ സര്‍ എന്നു പറയും. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാല്‍, വീണ്ടും അടുത്തു വന്നിരുന്ന് സ്‌നേഹത്തോടെ മോനേ എന്നു വിളിക്കും.

അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണ് എന്ന് പൃഥ്വിരാജ് പറയുന്നു. ബ്രോ ഡാഡിയില്‍ സംവിധാനത്തിനൊപ്പം പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ശരണ്യയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും അമ്മ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്ന് നടി സീമ ജി നായരുടെ മകന്‍. സീമയുടെ സ്‌നേഹസീമ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ആരോമല്‍ നടിയെ കുറിച്ച് സംസാരിച്ചത്. ഭക്ഷണം കഴിക്കാതെ കരഞ്ഞു തളര്‍ന്ന അവസ്ഥയിലാണെന്ന് ആരോമല്‍ പറയുന്നു.

അമ്മ ഇപ്പോഴും സാധാരണ മാനസികാവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല. അമ്മയെ വിളിക്കാനുള്ള ധൈര്യവുമില്ല. ഇപ്പോഴും പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുകയാണ്. മരണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം അമ്മയുടെ കൂടെയുള്ളവരെ വിളിക്കുമ്പോള്‍ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് അറിയാന്‍ കഴിഞ്ഞത്.

നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല. കരഞ്ഞു തളര്‍ന്ന് വല്ലാത്ത അവസ്ഥയിലാണ്. ആരോടും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. ഇങ്ങനെ പോയാല്‍ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോര്‍ത്ത് പേടിയാകുന്നു എന്നാണ് ആരോമല്‍ വീഡിയോയില്‍ പറയുന്നത്. ഓഗസ്റ്റ് 9 ഉച്ചയ്ക്കാണ് നടി ശരണ്യ വിട പറഞ്ഞത്.

അര്‍ബുദബാധയെ തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയ്യാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.

കണ്ണൂർ : കലാ കായിക മേഖലകളിൽ മികവ് തെളിയിച്ചവരെ രാജ്യം ബഹുമതികൾ നൽകി ആദരിക്കുന്നത് പോലെ സ്വപ്രയത്നത്താൽവ്യക്തിഗതഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി രാജ്യത്തിന്റെ യശസ്സുയർത്തി ലോകത്തിന്റെ നെറുകയിൽ എത്തിയ ഗിന്നസ് നേട്ടം കൈവരിച്ച വരെയും രാജ്യം അംഗീകാരങ്ങൾ നൽകി ആദരിക്കണമെന്ന്ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ്) യുടെസംസ്ഥാന കമ്മിറ്റിയോഗംആവശ്യപ്പെട്ടു. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലായിരുന്നു ലോകജേതാക്കളുടെ ഒത്തുചേരൽ . നിലവിൽ 66 വർഷത്തെ ഗിന്നസ് ചരിത്രത്തിൽ കേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ ഇടംപിടിച്ചവർ നിത്യഹരിത നായകൻ പ്രേം നസീർ ഉൾപ്പെടെ 44 പേരാണെന്നും യോഗം അറിയിച്ചു.

സംഘടനയുടെ രക്ഷാധികാരി ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്ത യോഗത്തിൽ മാർത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ ജീവിതത്തെ ആസ്പദമാക്കി 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്ത് 2019 ൽ ഗിന്നസ് നേടിയ സംവിധായകൻ ബ്ലെസി മുഖ്യാതിഥിയായിരുന്നു.ഗൂഗിൾ മീറ്റിൽലൂടെ നടത്തിയ ചടങ്ങിൽ പ്രസിഡന്റ് പ്രജീഷ് കണ്ണൻ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഗിന്നസ് റെക്കോർഡ് നേടിയ ശാന്തി സത്യൻ, ജോൺ പോൾ, സിനാൻ കെ.കെ. അജിത് സി, ഡോ. മനോജ്, വിഷ്ണു, ഡോ.തോമസ്ജോർജ് എന്നിവരെ യോഗം അനുമോദിച്ചു. ട്രഷറർ സുനിൽ ജോസഫ് മോഡറേറ്ററായിരുന്ന യോഗത്തിന് സെക്രട്ടറി സത്താർ ആദൂർ സ്വാഗതവും ലത കളരിക്കൽ നന്ദിയും പറഞ്ഞു. സംഘടനയുടെ പുതിയ ഭാരവാഹികളായി രക്ഷാധികരികൾ ഗിന്നസ് പക്രു, ബ്ലെസി . പ്രജീഷ് കണ്ണൻ (പ്രസിഡണ്ട്), സത്താർ ആദൂർ( ജനറൽ സെക്രട്ടറി ) സുനിൽ ജോസഫ് (ട്രഷറർ), ഡോ. മാടസ്വാമി, ലത കളരിക്കൽ (വൈസ് പ്രസിഡന്റ് ), ജോബ് പൊറ്റാസ്, റെനീഷ് ദാവ, സെയ്തലവി, വിജിത രതീഷ് ,ഹാൻഷി കെ.വി ബാബു(ജോ :സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ യു.ആർ.എഫ് വേൾഡ് റിക്കോർഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു

എടത്വ: പിതാവ് നഷ്ടപ്പെട്ട 3 പെൺ മക്കൾക്കും തലവടി പഞ്ചായത്ത് 12 -ാം വാർഡിൽ വിരുപ്പിൽ റോസമ്മയ്ക്കും സൗഹൃദ വേദി നിർമ്മിച്ചു നല്കിയ സ്നേഹക്കൂടിൻ്റെ താക്കോൽ ദാനം ആഗസ്റ്റ് 19 ന് നടക്കും.പതിമൂന്ന് വർഷം മുമ്പ് ഭർത്താവ് നഷ്ടപ്പെട്ട റോസമ്മ സ്കൂളിൽ ഉച്ച ഭക്ഷണം തയ്യാറാക്കുന്ന ജോലിയിൽ നിന്നായിരുന്നു വീട്ടുചിലവിന് മാർഗ്ഗം കണ്ടെത്തിയിരുന്നത്.അടച്ചുറപ്പ് പോലും ഇല്ലാതിരുന്ന വീടിൻ്റെ മേൽക്കൂര 2021 ജനുവരി 28ന് പൂർണ്ണമായും ദ്രവിച്ച് ഷീറ്റ് ഉൾപ്പെടെ തകർന്ന് വീണെങ്കിലും തലനാരിഴകയ്ക്ക് ആണ് അപകടത്തിൽ നിന്നും അന്ന് അവർ രക്ഷപെട്ടത്.

ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ ഉള്ള സൗഹൃദ വേദി സുമനസ്സുകളുടെ സഹായത്തോടെ നിലവിലിലുണ്ടായിരുന്ന മുറികളുടെ ദ്രവിച്ച ജനലുകളും കതകുകളും മാറ്റുകയും ഭിത്തികൾ ബലപ്പെടുത്തി പ്ലാസ്റ്ററിംങ്ങ് നടത്തുകയും കൂടാതെ ഒരു ഹാൾ, അടുക്കള, സിറ്റ് ഔട്ട് ഉൾപെടെ നിർമ്മിച്ചു നല്കുകയും ചെയ്തു.

വീടുപണി പുരോഗമിക്കുന്ന ആദ്യകാല ദൃശ്യം

തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം കൺവീനറായി ഉള്ള പ്രാദേശിക കമ്മിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.വീട്ട് ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാം ആ വീട്ടിലേക്ക് ഇനിയും ആവശ്യമുണ്ട്.വിദ്യാർത്ഥികളായ 3 പെൺമക്കൾ അടങ്ങിയ ഈ കുടുംബത്തിൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര ജോർജ് ചുമ്മാർ (ജോർജി ) തൻ്റെ പിതാവ് ബാബു പുളിക്കത്ര(വാവച്ചായൻ)യുടെ പതിനഞ്ചാമത് ചരമവാർഷിക ചടങ്ങുകൾ ഒഴിവാക്കി കൊണ്ട് ‘സ്നേഹക്കൂടി ‘ന് ഡൈനിംങ്ങ് ടേബിളും കസേരകളും നല്കി.

നമ്മുടെ ചെറിയ സഹായം ഈ കുടുംബത്തിന് വലിയ ആശ്വാസമാണ്.
Account no : 10380100166994
Ifsc: FDRL0001038.
Google Pay 9847738431

താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ ജയിലിൽ നിന്നും മോചിപ്പിച്ച 5000ത്തോളം തടവുകാരുടെ കൂട്ടത്തിൽ മലയാളിയായ നിമിഷ ഫാത്തിമയും ഉണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് അമ്മ ബിന്ദു. ‘അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി’, ബിന്ദു പ്രതികരിച്ചു.

അഫ്ഗാനിൽ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാൻ മോചിപ്പിച്ചതായ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിന്ദുവിന്റെ പ്രതികരണം.

കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവിടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്, അൽഖായിദ തീവ്രവാദികളാണ് പുറത്തിറങ്ങിയവരിൽ ഭൂരിഭാഗവും. ഈ കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നാണ് ഇന്റലിജൻസിന് വിവരം ലഭിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലായി ജയിലിലടക്കപ്പെട്ട ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിതരായവരിൽ ഉള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജൻസ് കരുതുന്നത്. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.

2016ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം ഭീകരസംഘടനയായ ഐഎസിൽ ചേരാൻ നിമിഷ എന്ന ഫാത്തിമ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറുമായിരുന്നു. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയെ കരുതി ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു. മകളെയും ചെറുമകൾ ഉമ്മു കുൽസുവിനെയും നാട്ടിലെത്തിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമായിരുന്നു ബിന്ദുവിന്റെ ആവശ്യം.

രാജ്യത്തെ മികച്ച മുഖ്യമന്ത്രി തമിഴ്നാടിന്റെ എംകെ സ്റ്റാലിനെന്ന് സര്‍വേഫലം. ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദ നാഷന്‍’ സര്‍വേ പ്രകാരമാണ് എംകെ സ്റ്റാലിന്‍ ഒന്നാമതായത്. 42ശതമാനം പേരുടെ പിന്തുണയാണ് എംകെ സ്റ്റാലിന് ലഭിച്ചത്.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. നവീന്‍ പട്നായികിന് 38 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ പിണറായി വിജയന് 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെ, ബംഗാളിന്റെ മമത ബാനര്‍ജി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഉദ്ധവ് താക്കറെയ്ക്ക് 31 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. മമത ബാനര്‍ജിക്ക് 30 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. 29 ശതമാനം പേരുടെ പിന്തുണയെ യോഗിക്ക് ലഭിച്ചുള്ളൂ. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മക്കും 29 ശതമാനം ആളുകളുടെ പിന്തുണയെ ലഭിച്ചുള്ളൂ. ആറാം സ്ഥാനമാണ് ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്ക്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും 22 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇരുവര്‍ക്കും എട്ടും ഒമ്പതും സ്ഥാനങ്ങളാണ്.

10ാം സ്ഥാനത്ത് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും പതിനൊന്നാം സ്ഥാനത്ത് ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമാണ്. ഇരുവര്‍ക്കും 19 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി ഇടിഞ്ഞത് ബിജെപിക്ക് ക്ഷീണമായി. അതേസമയം 50 ശതമാനം പേരുടെ പിന്തുണ മുഖ്യമന്ത്രിമാര്‍ക്ക് ആര്‍ക്കും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

 

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികളുടെ തിക്കുംതിരക്കുമാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍. വിമാനത്തില്‍ക്കയറാന്‍ ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയത്.
താലിബാന് മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്റേയും സൈന്യത്തിന്റേയും അതിവേഗത്തിലുള്ള കീഴടങ്ങലാണ് നൂറുകണക്കിന് വിദേശികളുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവരിൽ “അർഹത“ ഉള്ളവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി തയ്യാറാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അഫ്ഗാനികൾക്ക് യുകെയിൽ അഭയം നൽകുന്ന ഒരു പ്രത്യേക പദ്ധതിയുടെ വിശദാംശങ്ങൾക്ക് പ്രധാനമന്ത്രിയും സർക്കാരും അന്തിമരൂപം നൽകുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏറ്റവും ദുർബലരെയും പ്രത്യേകിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കുന്നതിനായിരിക്കും പദ്ധതിയിൽ മുൻതൂക്കം. അഫ്ഗാൻ അഭയാർഥികൾക്കായി ഒരു അടിയന്തിര പുനരധിവാസ പദ്ധതി രൂപീകരിക്കാൻ പ്രധാനമന്ത്രിക്ക് മേൽ വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും ലോകരാജ്യങ്ങൾ അഫ്‌ഗാൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കാനഡ 20000 ത്തോളം അഭയാർത്ഥികൾക്ക് അഭയം നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ പുതിയ പദ്ധതി പ്രകാരം യുകെയിൽ എത്ര അഫ്ഗാനികൾക്ക് അഭയം അനുവദിക്കുമെന്നതിനെക്കുറിച്ച് ഡൗണിംഗ് സ്ട്രീറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ഈ വർഷം ഏപ്രിലിൽ ആരംഭിച്ച ഒരു പദ്ധതി പ്രകാരം ഇതിനകം തന്നെ ബ്രിട്ടീഷ് സർക്കാരിനെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ ജീവനക്കാർക്ക് ബ്രിട്ടനിൽ താമസമുറപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു.

ഇപ്രകാരം 2,000 ത്തോളം യോഗ്യരായ വ്യക്തികളെ സൈനിക ചാർട്ടേഡ് വാണിജ്യ വിമാനങ്ങളിൽ ബ്രിട്ടനിൽ എത്തിച്ച് അഭയം നൽകിയതായാണ് കണക്കുകൾ. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള സഖ്യ കക്ഷികളെ പിന്തുണക്കുകയും താലിബാനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്ന അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് ബ്രിട്ടനിൽ അഭയം തേടാൻ ശ്രമിക്കുന്നത്.

ക്രൂരതക്കും പ്രതികാരത്തിനും പേരുകേട്ട താലിബാന്‍ ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് സർക്കാരും പങ്കുവക്കുന്നു. എന്നാൽ ബ്രിട്ടനും നാറ്റോ സൈന്യവും താലിബാനെതിരെ പോരാടാന്‍ അഫ്ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലെ സൈനിക സംവിധാനം സുരക്ഷിതമാണെന്നും ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിദിനം 1000 മുതല്‍ 1200 പേരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് എംബസി കാബൂള്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റി. അതേസമയം, അഫ്ഗാനിലെ താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസിനൊപ്പം നിന്ന ബ്രിട്ടനെ അഫ്ഗാനിൽ യുഎസ് കൈവിട്ടതായുള്ള ആരോപണങ്ങളും ശക്തമാണ്.

കോഴിക്കോട് മാങ്കാവില്‍ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്‌ലാറ്റില്‍ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടില്‍ റജീനയെ (38) പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തു. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന യുവതിയാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎ യുമായി പരപ്പനങ്ങാടിയില്‍ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പില്‍ മുഷാഹിദ്(32) എന്നയാളെ ചോദ്യംചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികള്‍ വലയിലാകാന്‍ ഉണ്ടെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ പ്രിവെന്റിവ് ഓഫീസര്‍മാരായ ടി പ്രജോഷ് കുമാര്‍, കെ പ്രദീപ് കുമാര്‍, ഉമ്മര്‍കുട്ടി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,ദിദിന്‍,അരുണ്‍, ജയകൃഷ്ണന്‍, വിനീഷ് പി ബി,ശിഹാബുദ്ദീന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്മിത കെ, ശ്രീജ എം എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

ഇല്ലാത്ത യോഗ്യത പറഞ്ഞ് വിവാഹം ചെയ്ത് 27ലക്ഷം രൂപ സ്ത്രീധനമായി തട്ടിയെടുത്തു. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി കോശി മാത്യു വിവാഹം കഴിച്ച് ഡോക്ടറായ ഭാര്യയെ പീഢിപ്പിക്കുകയും കൂടുതൽ തുക സ്ത്രീധനം ആവശ്യപ്പെടുകയും ആയിരുന്നു. ഡോക്ടറായ ഭാര്യയുടെ വീട്ടുകാരിൽ നിന്നും കോശി മാത്യു 50 ലക്ഷം രൂപയാണ്‌ സ്ത്രീധനം ഉറപ്പിച്ചത്. ഇതിൽ 27ലക്ഷം രൂപ ബാങ്ക് ട്രാസ്ൻസ്ഫറും, ചെക്കും , പണവും ആയി കൈപറ്റി. ബാക്കി 23 ലക്ഷം 2 വർഷത്തിനുള്ളിൽ നല്കണം എന്നായിരുന്നു ഡിമാന്റ്.

എന്നാൽ വിവാഹ ശേഷം അര കോടി രൂപ പോരാ എന്നും കൂടുതൽ സ്വത്തും പണവും വേണം എന്ന ആവശ്യം കോശി മാത്യു ഉന്നയിച്ചു. ഇതിനായി ഡോക്ടറായ ഭാര്യയേ ക്രൂരമായി പീഢിപ്പിക്കാനും തുടങ്ങി. മാത്രമല്ല വിവാഹ സമയത്ത് പറഞ്ഞ വിദ്യാഭ്യാസ യോഗ്യത കോശി മാത്യുവിന്‌ ഇല്ലെന്നും പിന്നീട് വ്യക്തമായി. കോശി മാത്യുവിനു വിദ്യാഭ്യാസവും ഇല്ലെന്ന് മാത്രമല്ല ജോലിയും ഇല്ലായിരുന്നു.

വലിയ പ്രതാപം പറഞ്ഞ് ചതിച്ചു വഞ്ചിച്ചു വിവാഹം കഴിച്ചതിനുശേഷം ഡോക്ടറായ ഭാര്യയെ ജോലിക്ക് പോലും വിടാൻ സമ്മതിക്കാതെ പൂട്ടിയിടുകയും അവരുടെ മാതാപിതാക്കൾ നൽകിയ 27 ലക്ഷം രൂപ ദുരുപയോഗം ചെയ്യുകയും ചെയ്തു. സ്ത്രീധനം ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയിട്ടും കോശി മാത്യുവും അയാളുടെ അഭിഭാഷകനും ചേർന്ന് ഇപ്പോൾ ഈ തുക കൊടുക്കില്ലെന്നാണ് പറയുന്നത്.

വ്യക്തമായ അക്കൗണ്ട് ട്രാൻസ്ഫറിന്റെ തെളിവുകളുണ്ടായിട്ടു കൂടി അഭിഭാഷകനും കോശി മാത്യുവും പിതാവും ചേർന്ന് പണം തിരികെ നൽകാതെ യുവതിയെ പീഡിപ്പിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved