Latest News

ഫലസ്തീൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ ഈഴവ വിഭാഗത്തിൽ നിന്നുള്ള സ്ത്രീയായിട്ടും സംസ്കരിച്ചത് പള്ളിയിലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടുക്കി ജില്ലയിലെ കീരിത്തോട് ശാഖാ സെക്രട്ടറിയുടെ മകളാണ് സൗമ്യ. മാതാപിതാക്കൾ പൊന്നോമന പോലെ പഠിപ്പിച്ച യുവതി ക്രിസ്ത്യൻ ചെറുക്കനെ പ്രേമിച്ച് വിവാഹം ചെയ്യുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർ രംഗത്തുണ്ടെന്ന് ഫാ. റോയ് കണ്ണൻചിറയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ നടത്തിയ റോക്കറ്റാക്രമണത്തിൽ മരിച്ച സൗമ്യയുടെ മൃതദേഹം അവിടെ നിന്നും ഇടുക്കിയിൽ എത്തിച്ചപ്പോൾ സംസ്കരിച്ചത് പള്ളിയിലാണ്. മാതാപിതാക്കൾ കഷ്ടപ്പെട്ടും താലോലിച്ചും വളർത്തിയ ഈഴവ സ്ത്രീയെ പ്രേമിച്ചാണ് ക്രിസ്ത്യാനിയായ അവൻ കൊണ്ട് പോയത്. സൗമ്യയുടെ മരണത്തിന് പിന്നാലെ ഇസ്രായേൽ സർക്കാർ ഇഷ്ടം പോലെ സാമ്പത്തിക സഹായങ്ങൾ ആ വീട്ടിൽ നൽകുകയും ചെയ്തു. എന്നാൽ അച്ഛനും അമ്മയ്ക്കും വളർത്തിയതിൻ്റെ പേരിൽ സൗമ്യയുടെ ഭർത്താവ് എന്തേലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

സൗമ്യയുടെ പേരിൽ ലഭിച്ച പണം ഭർത്താവ് മാത്രമാണ് എടുത്തത്. വെറുതേ വീട്ടിലിരുന്ന ഭർത്താവ് ഭാര്യയുടെ ശമ്പളം വാങ്ങി ജീവിക്കുകയായിരുന്നുവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഇല്ലായ്‌മ ചൂഷണം ചെയ്ത് ഈ രാജ്യത്ത് ഏറ്റവുമധികം മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാർ മതംമാറ്റം നടത്തുന്നുണ്ട്. മുസ്ലീം വിഭാഗത്തേക്കാൾ മതം മാറ്റം നടത്തിയത് ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാരാണ്. ഈ സാഹചര്യത്തിൽ മുസ്ലീം വിഭാഗത്തെ മാത്രം ലക്ഷ്യമാക്കി പ്രസ്താവന നടത്തുന്നത് ശരിയല്ല. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്ന് പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും മതപരിവർത്തനം നടത്തുന്നില്ല. ഇന്ത്യയിലെ മിഷണറി പ്രവർത്തനം മൂലം നിരവധി പേരാണ് മതപരിവർത്തനത്തിന് ഇരയായത്. അതിനാൽ മതപരിവർത്തനം ലൗ ജിഹാദ് വിഷയങ്ങളെക്കുറിച്ച് പറയുമ്പോൾ തന്നെ ഏറ്റവുമധികം മതപരിവർത്തനം നടത്തിയ ക്രിസ്ത്യൻ വിഭാഗമാണെന്ന് പറയുന്നതിൽ യാതൊരു സംശയവും വേണ്ട. ലൗ ജിഹാദ് മുഖേനെ ഒരാളെ കൊണ്ടു പോയെന്ന് ഹൈലേറ്റ് ചെയ്യുമ്പോൾ മറ്റേത് എന്തുകൊണ്ടാണ് പറയാതിരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ഈ സത്യങ്ങളെല്ലാം തുറന്ന് പറയുമ്പോൾ ഞങ്ങൾ വർഗീയവാദികളും മറ്റുള്ളവർ ദേശിവാദികളുമാകും. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തുകയാണ്. ന്യൂനപക്ഷം എന്ന് പറഞ്ഞുകൊണ്ട് രാജ്യത്തിൻ്റെ ഖജനാവ് മുഴുവൻ ചൊർത്തിക്കൊണ്ട് പോകുകയാണ്. സംഘടിച്ച വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൻ്റെ കൂടുതലും ഈ വിഭാഗക്കാർ സ്വന്തമാക്കാൻ പോകുകയാണ്. ഈ പശ്ചാത്തലത്തിൽ മറ്റ് പിന്നാക്ക, പട്ടികജാതി – വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംഘടിത വോട്ട് ബാങ്കിന് മുന്നിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാഷ്ടാംഗം പ്രണാമം നടത്തുകയാണ്. ജനാധിത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. ദീപികയുടെ തലപ്പത്തിരുന്ന ഫാ. റോയി കണ്ണൻ ചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്ത കാര്യമാണ്. ഒരു മുതിർന്ന വൈദികൻ്റെ ഭാഗത്ത് നിന്നുമാണ് ഈഴവ വിഭാഗത്തിനെതിരെ പരാമർശം ഉണ്ടായത്. അദ്ദേഹത്തെ പദവിയിൽ നിന്നും നീക്കുകയാണ് ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈഴവ വിഭാഗത്തിലേക്കാണോ ഈഴവ വിഭാഗത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലേക്കാണോ കൂടുതൽ പേർ പോയതെന്ന് കണക്കെടുത്ത് പരിശോധിക്കാം. ലൗ ജിഹാദ് കൂടുതൽ നടത്തുന്നത് ക്രിസ്ത്യാനികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ബി.ജെ.പിയിൽ അവഗണന നേരിടുന്നതായി പരാതിയുമായി പ്രമുഖർ രംഗത്ത്. മെട്രോമാൻ ഇ. ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസും ബി.ജെ.പി അവഗണനയിൽ അതൃപ്തി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിൽ ചേർന്ന പല പ്രമുഖരെയും അവഗണിക്കുന്നതായാണ് പരാതി.

അതേസമയം, തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങി ബി.ജെ.പി. സംസ്ഥാനത്തെ 5 ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലാ പ്രസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാൻ സന്നദ്ധത അറിയിച്ചു. എന്നാൽ തിരുവനന്തപുരത്ത് നേതൃമാറ്റം ഉടൻ വേണ്ടെന്നാണ് കോർ കമ്മിറ്റിയുടെ അഭിപ്രായം. ജില്ലാ പ്രസിഡന്റുമാരെ മാത്രമല്ല എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനും നിർദേശമുണ്ട്.

ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരനെതിരെ രൂക്ഷവിമർശനമാണ് കൃഷ്ണദാസ് പക്ഷം ഉന്നയിച്ചത്. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. യോഗത്തിൽ സുരേന്ദ്രൻ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമർശനം ഉയർന്നു.

 

കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. ട്രൂഡോയുടെ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നുവെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആകെയുള്ള 338 സീറ്റുകളില്‍ 157 സീറ്റുകളിലേറെ നേടി ലേബര്‍ പാര്‍ട്ടി മുന്‍നിരയിലേക്ക് എത്തി. പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 119 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക് പാര്‍ട്ടി 32 സീറ്റിലും എന്‍ഡിപി 24 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

കൊവിഡ് കാലഘട്ടത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാം എന്ന പ്രതീക്ഷയില്‍ ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് നേരത്തെയാക്കുകയായിരുന്നു. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന്് സര്‍വേ ഫലങ്ങള്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. എന്നാല്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫലം ട്രൂഡോയെ അധികാരത്തിലെത്തിക്കുമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.

സിടിവി ന്യൂസും കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി ഭൂരിപക്ഷം സീറ്റുകള്‍ നേടി ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നേരത്തെ തന്നെ പ്രവചിച്ചു.

ലിബറല്‍ വിജയം ട്രൂഡോയുടെ ചരിത്ര നാഴികക്കല്ലാണ്, തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഒരു കനേഡിയന്‍ നേതാവ് വിജയിക്കുന്നത് എട്ടാം തവണ മാത്രമാണ്. ട്രൂഡോയുടെ പിതാവ് പിയറിയും ഇതു പോലെയായിരുന്നു അദ്ദേഹം കാനഡയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്നു. 2015 നവംബര്‍ 4നാണ് ട്രൂഡോ ആദ്യമായി കാനഡയുടെ 23മത്തെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്.

ഇരയെന്ന് തെറ്റിദ്ധരിച്ച് ഉടുമ്പിന്‍വാലില്‍ കടിച്ച രാജവെമ്പാലയെ തിരിച്ചു കടിച്ച് ഉടുമ്പ്. ഇതോടെ ഇരുവരും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടി. 15 അടിയോളം നീളമുള്ള രാജവെമ്പാലയും സാമാന്യം വലുപ്പമുള്ള ഉടുമ്പും തമ്മിലാണ് കരിമ്പാനി വനത്തിലെ റോഡില്‍ ഏറ്റുമുട്ടിയത്.

ഞായറാഴ്ച ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ് ഈ അപൂര്‍വ രംഗം പകര്‍ത്തിയത്. സാധാരണ മറ്റ് പാമ്പുകളെ തിന്നുന്ന രാജവെമ്പാല ചെടികള്‍ക്കിടയില്‍ വാല്‍ കണ്ട് പാമ്പാണെന്ന് കരുതിയാവും ഉടുമ്പിന്‍വാലില്‍ കടിച്ചത്. കടി വിടുവിച്ച് രക്ഷപ്പെടാന്‍ ഉടുമ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും വെമ്പാല വിട്ടില്ല.

തീറ്റയെന്ന് കരുതിയുള്ള കടിയായതുകൊണ്ടാണ് ഉടുമ്പിന് വിഷമേല്‍ക്കാതിരുന്നതെന്നാണ് നിഗമനം. കടി കണ്ട ഉടനെ, ഉടുമ്പ് തിരിച്ച് രാജവെമ്പാലയുടെ നടുഭാഗത്തായി കടിച്ചു. പത്തു മിനിറ്റോളം വനപാലകര്‍ ഈ രംഗം കണ്ടു. അവര്‍ എത്തുംമുമ്പേയായിരുന്നു ഇരുവരുടെയും ഏറ്റമുട്ടല്‍. അവസാനം കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ വെമ്പാല പിന്നാലെയുണ്ടോ എന്നറിയാന്‍ ഉടുമ്പ് തിരിഞ്ഞുനോക്കി മരത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

ഓണം ബംപറടിച്ചെന്ന അവകാശവാദത്തിന് കാരണം സുഹൃത്താണെന്ന് പ്രവാസി സെയ്തലവി. സുഹൃത്ത് അഹമ്മദാണ് ഓണം ബംപര്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്. അദ്ദേഹം തന്നെയാണ് ലോട്ടറി അടിച്ച വിവരവും അറിയിച്ചത്.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫോണ്‍ എടുക്കുന്നില്ലെന്നും സെയ്തലവി പറഞ്ഞു. സെപ്റ്റംബര്‍ 11നാണ് അഹമ്മദ് ടിക്കറ്റ് എടുത്തതെന്നും അതിന്റെ ചിത്രം വാട്‌സ് ആപ്പില്‍ അയച്ചിരുന്നെങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ആയതോടെ ടിക്കറ്റിന്റെ ചിത്രം നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫോണില്‍ നിന്നും അഹമ്മദ് അന്ന് അയച്ച ചിത്രം ലഭിക്കുമോ എന്ന് പരിശോധിക്കുമെന്നും അത് ബംപര്‍ ലോട്ടറിയടിച്ച ടിക്കറ്റാണെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും സെയ്തലവി പറഞ്ഞു.

അതേസമയം സെയ്തലവിക്ക് ടിക്കറ്റ് വാങ്ങി നല്‍കിയ അഹമ്മദ് ഫോണ്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. ബംപര്‍ അടിച്ച ലോട്ടറിയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയ ശേഷം അഹമ്മദിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സെയ്തലവിയും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും വ്യക്തമാക്കി.

വയനാട് സ്വദേശിയായ അഹമ്മദ് കോഴിക്കോട് നിന്നും ടിക്കറ്റ് എടുത്തെന്നായിരുന്നു സെയ്തലവിയോട് പറഞ്ഞിരുന്നത്. ഇന്നലെ അഹമ്മദ് പ്രവാസിയായ സെയ്തലവിക്കും അദ്ദേഹത്തിന്റെ സുഹൃത്തിനും സെയ്തലവിയുടെ ടിക്കറ്റിനാണ് ലോട്ടറിയടിച്ചതെന്ന് അറിയിക്കുകയായിരുന്നു.

അഹമ്മദിന് കള്ളം പറയേണ്ട കാര്യമില്ലെന്നാണ് സെയ്തലവി പറയുന്നത്. പതിനൊന്നാം തിയതി തനിക്ക് അയച്ചു തന്ന ടിക്കറ്റിന്റെ ഫോട്ടോ ലഭിച്ചാല്‍ നിയമപരമായി നീങ്ങുമെന്നും സെയ്തലവി പറഞ്ഞു.

പന്ത്രണ്ട് വര്‍ഷമായി ദുബായിലെ ഹോട്ടലില്‍ സഹായിയായി ജോലി ചെയ്യുന്ന സെയ്തലവി എല്ലാ ലോട്ടറികളും എടുക്കാറുണ്ടെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. വാടക വീട്ടില്‍ താമസിക്കുന്ന സെയ്തലവി ബംപര്‍ സമ്മാന തുക ഉപയോഗിച്ച് സ്വന്തമായി ഒരു വീടുവെയ്ക്കുമെന്നും മക്കളുടെ പഠനത്തിന് ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് തനിക്ക് ലോട്ടറിയടിച്ചു എന്നത് വ്യാജ വാര്‍ത്തയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ സത്യാവസ്ഥ തിരിച്ചറിയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

അർജൻ്റീന : അർജൻ്റീന ആസ്ഥാനമായുള്ള മദർ തെരേസ ഇൻറർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്ലോബൽ പീസ് അവാർഡിന് ഡോ.ജോൺസൺ വി.ഇടിക്കുള അർഹനായി.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറിയുമാണ് ഡോ.ജോൺസൺ വി.ഇടിക്കുള.

കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയെ പുരസ്ക്കാരത്തിനായി തെരെഞ്ഞെടുത്തത്.ലോക സമാധാന ദിനമായ സെപ്റ്റംബർ 21ന് അവാർഡ് സമ്മാനിക്കുമെന്ന് ഇൻ്റർനാഷണൽ ചെയർമാൻ കരീന അബി മൊറേനോ, നാഷണൽ ചെയർമാൻ മുഹമ്മദ് പർവേഷ് എന്നിവർ അറിയിച്ചു.

വിവിധ സന്നദ്ധസംഘടനകളിലൂടെ ദേശിയ – അന്തർദേശിയ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഇദ്ദേഹത്തെ ചില ദിവസങ്ങൾക്ക് മുമ്പ് പലസ്തീൻ ആസ്ഥാനമായുള്ള ഇരാദാ ഇൻ്റർനാഷണൽ അക്കാഡമി ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പ് എന്ന ബഹുമതി നല്കി ആദരിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡുകൾ ഉൾപ്പെടെ ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്ക്കാരത്തിനും അർഹനായിട്ടുണ്ട്.മദർ തെരേസയുടെ ജന്മദിനം കാരുണ്യ ദിനമായി വേർതിരിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് കത്ത് അയച്ചിരുന്നു.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

കോഴഞ്ചേരി: സെന്റ് തോമസ് കോളേജ് മലയാളം അസോസിയേഷന്റെ 2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം കവി ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിച്ചു. “മാനവികതയാണ് മലയാള ഭാഷയുടെ മുഖമുദ്രയെന്നും, അതിന്റെ സത്ത ചോരാതെ കാത്തു സൂക്ഷിക്കേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കവിത ജനകീയമായ കാലഘട്ടമാണ് ഇന്ന് എന്നും വിദ്യാർത്ഥികളിൽ നിന്നും പുതിയ എഴുത്തുകാർ ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

മലയാള വിഭാഗം തയാറാക്കിയ ‘ഡെക്കാമറൺ’ എന്ന ഇ – മാഗസിൻ കവി പ്രകാശനം ചെയ്തു. മലയാളം വകുപ്പ് മേധാവി ഡോ.സ്നേഹ ജോർജ് പച്ചയിലിന്റെ നേതൃത്വത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. ഷെറിൻ പി യോഹന്നാൻ സ്റ്റുഡന്റസ് എഡിറ്റർ ആയി പ്രവർത്തിച്ചു. മലയാളം വിഭാഗത്തിലെ വിദ്യാർത്ഥികളുടെ കഥ, കവിത, ലേഖനം, യാത്രാവിവരണം, ചലച്ചിത്രനിരൂപണം തുടങ്ങിയ രചനകൾ മാഗസിനിൽ ഉൾപ്പെടുന്നു.

മാഗസിൻ വായിക്കാനുള്ള ലിങ്ക്;

https://online.fliphtml5.com/hynhp/uzcw/?1631558210447#p=1

 

യോഗത്തിൽ സെന്റ് തോമസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. സ്നേഹ ജോർജ് പച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.റോയി ജോർജ്, ഡോ. സാറാമ്മ വർഗ്ഗീസ്, ഡോ. ലിബുസ് ജേക്കബ് ഏബ്രഹാം, റോബിൻ.എം. ബിജു, വാഹിദ മാഹിൻ, ശ്രീപാർവതി, അഞ്ജു എം. ജോൺ, ആരോമൽ.വി.എ എന്നിവർ പ്രസംഗിച്ചു.

എടത്വാ : സെന്റ് അലോഷ്യസ് കോളേജിലെ മുൻ പ്രിൻസിപ്പലും സിഎംഐ സഭാംഗവും അമേരിക്കയിലെ സൗത്ത് കരോളിന സംസ്ഥാനത്തെ നോര്‍ത്ത് അഗസ്റ്റയിലെ സെന്റ് എഡ്വേര്‍ഡ് പള്ളിവികാരിയുമായ ഫാ. ചെറിയാന്‍ തലക്കുളത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോ എക്ലേസിയ എത് പൊന്റിഫിച്ചേ മെഡല്‍ നല്‍കി ആദരിച്ചു. സഭയ്ക്കും മാര്‍പാപ്പയ്ക്കുവേണ്ടിയും എന്നര്‍ഥം വരുന്ന ഈ ബഹുമതി ക്രോസ് ഓഫ് ഓണര്‍ അഥവാ ബഹുമാനത്തിന്റെ കുരിശ് എന്നും അറിയപ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ചാള്‍സ്റ്റണ്‍ രൂപത കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ ബിഷപ് റോബര്‍ട്ട് ഗൂഗ്ലിയേല്‍മോന്‍ മെഡല്‍ സമ്മാനിക്കും.

ചാള്‍സ്റ്റണ്‍ രൂപതയ്ക്ക് ഫാ. തലക്കുളം നല്‍കിയ സമര്‍പ്പണപൂര്‍ണവും അസാധാരണവുമായ സേവനത്തെ മാനിച്ചാണ് മാര്‍പാപ്പ ഈ ബഹുമതി നല്‍കിയത്. 2001 ഓഗസ്റ്റില്‍ അമേരിക്കയിലെത്തിയ ഫാ. തലക്കുളം 19 വര്‍ഷമായി ഐറിഷ് ട്രാവലേഴ്‌സ് എന്ന കുടിയേറ്റ സമൂഹത്തിനുവേണ്ടിയുള്ള സെന്റ് എഡ്വേര്‍ഡ് പള്ളിയുടെ വികാരിയാണ്. ദീര്‍ഘകാലം മാന്നാനം കെഇ കോളജ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഫസറായും എടത്വാ സെന്റ് അലോഷ്യസ് കോളജ് , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായിരുന്നു.

കടയനിക്കാട് സ്വദേശിയായ ഫാ. തലക്കുളം ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്റെ കേരള റീജണ്‍ ഡയറക്ടറായും കേരള പ്രൈവറ്റ് കോളജ് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റായും എംജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും ദീപികയുടെ തൃശൂര്‍ യൂണിറ്റ് റസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തന്റെ പേര് മാറ്റി നടി ലക്ഷ്മിപ്രിയ. സബീന എന്ന യഥാര്‍ത്ഥ പേര് ഔദ്യോഗികമായി ലക്ഷ്മിപ്രിയ എന്നാക്കി മാറ്റിയതിനെ കുറിച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദു ആയാലും മുസ്ലിം ആയാലും താന്‍ താനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ലക്ഷ്മിപ്രിയ പങ്കുവച്ച ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ലക്ഷ്മി പ്രിയയുടെ കമന്റ്:

I officially announced yes I am Lakshmi priyaa. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വര്‍ഷം ഞാന്‍ സബീന ആയിരുന്നു. 19 വര്‍ഷമായി ഞാന്‍ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാന്‍ എന്നും ഞാന്‍ ആയിരുന്നു.

എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. കല്ലെറിഞ്ഞതിനും ആര്‍ത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാന്‍ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവര്‍ക്കും ചേര്‍ത്തു പിടിച്ചവര്‍ക്കും നന്ദി അറിയിക്കട്ടെ.

ഒറ്റ മുറിയില്‍ നിന്നും എന്നെ ചേര്‍ത്തു പിടിച്ചു കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കി തന്ന എന്റെ ഭര്‍ത്താവിനോടുള്ള എന്റെ സ്‌നേഹം അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒറ്റ കൂടിക്കാഴ്ചയില്‍ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരു പേരില്‍ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്‌സും ഞാന്‍ കൊടുക്കുക.

ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്, ബിനില്‍ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാന്‍ ഞാനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിച്ചുകൊണ്ട് ലക്ഷ്മി പ്രിയ

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് നടി മല്ലിക സുകുമാരന്‍. മോഹന്‍ലാലിനെ പോലെ സഹകരിക്കുന്ന നടനെ താന്‍ കണ്ടിട്ടില്ല എന്നാണ് മല്ലിക പറയുന്നത്. സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം നടന്‍ നല്‍കുമെന്നും മല്ലിക പറയുന്നു.

”ലാലിനെ പോലെ സഹകരിക്കുന്ന നടനെ ഞാന്‍ കണ്ടിട്ടില്ല. പത്തുതവണ റിഹേഴ്‌സല്‍ എടുക്കണമെങ്കിലും മടിയില്ല. എല്ലാം റെഡിയാകുമ്പോള്‍ എന്നെ വിളിച്ചാല്‍ മതിയെന്നു പറഞ്ഞു മാറി ഇരിക്കുന്ന താരങ്ങള്‍ ഉണ്ട്. എന്നാല്‍ മോഹന്‍ലാല്‍ മുഴുവന്‍ സമയവും കൂടെത്തന്നെ നില്‍ക്കും. ക്യാമറ ഓണ്‍ ചെയ്താല്‍ സ്വിച്ചിട്ടതു പോലെ കഥാപാത്രമാകും.”

”സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150% ആണ് ലാല്‍ നല്‍കുന്നത്. ‘എന്തൊരു നടനാണ് ഭഗവാനേ’ എന്നു ഞാന്‍ കരുതിയിട്ടുണ്ട്. കിലുക്കത്തിലെയും ചിത്രത്തിലെയും ലാലിനെ ബ്രോ ഡാഡിയില്‍ വീണ്ടും കാണാം. മോഹന്‍ലാലിന്റെ ക്ഷമ എന്തെന്നു പുതിയ തലമുറ കണ്ടുപഠിക്കണം. സെറ്റില്‍ ഒപ്പംനിന്നു പടം എടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുക.”

”അഭിനയിച്ചു ക്ഷീണിച്ചു തിരികെ വന്ന് എവിടെയെങ്കിലും ഇരിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും ഇത്. ഒരു മടിയും കാട്ടാതെ എല്ലാവരുടെയും കൂടെനിന്നു പടം എടുക്കും. എല്ലാം കഴിഞ്ഞേ ലാല്‍ ഇരിക്കൂ. ഇത്രയും ക്ഷമ മറ്റാരിലും കണ്ടിട്ടില്ല” എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറയുന്നത്.

RECENT POSTS
Copyright © . All rights reserved