Latest News

കോ​ഴി​ക്കോ​ട്: ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു​ള്ള അ​തീ​വ അ​ക്ര​മ​കാ​രി​ക​ളാ​യ കു​റു​വ മോ​ഷ​ണ​സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട്ട് സു​ര​ക്ഷ ശ​ക്ത​മാ​ക്കി പോ​ലീ​സ്. ഇ​ത​ര​ദേ​ശ ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ പു​റ​ത്തുനി​ന്നു​ള്ള​വ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ടോ​യെന്നു സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കാ​യി ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ 40 വാ​ഹ​ന​ങ്ങ​ളാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത്.

സം​ശ​യ​ക​ര​മാ​യി ആ​രെ​യെ​ങ്കി​ലും ക​ണ്ടാ​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​യ്ക്കും. ഇ​വ പി​ന്നീ​ടു ക്രൈം​റിക്കാ​ര്‍​ഡ് ബ്യൂ​റോ​യി​ല്‍ പ​രി​ശോ​ധി​ക്കും. നേ​ര​ത്തെ മോ​ഷ​ണ​കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണോ​യെന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​നാ​വ​ശ്യ​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എ​ല​ത്തൂ​ര്‍ സ്റ്റേഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ടു ക​വ​ര്‍​ച്ചാ​കേ​സു​ക​ളി​ല്‍ കു​റു​വാ​സം​ഘ​ത്തി​നു പ​ങ്കു​ണ്ടെന്നു ക​ഴി​ഞ്ഞ​ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ല​ക്കാ​ട്ട് നെ​ന്മാ​റ​യി​ല്‍ അ​റ​സ്റ്റി​ലാ​യ കു​റു​വ സം​ഘ​ത്തെ ഇ​വി​ട​ത്തെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്കു​ക​യും ചെ​യ്തു. മൂ​ന്നു​പേ​രാ​ണ് നെ​ന്മാ​റ​യി​ല്‍ അ​റ​സ​റ്റി​ലാ​യ​ത്. ഇ​വ​രെ എ​ല​ത്തൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യംചെ​യ്യും.

നി​ല​വി​ല്‍ ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വീ​ടു കു​ത്തി​ത്തു​റ​ക്കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന കോ​ടാ​ലി, തൂ​മ്പ പോ​ലു​ള്ള​വ വീ​ടി​നു പു​റ​ത്തു​വയ്​ക്ക​രു​ത്. അ​സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ, മ​റ്റ് ആ​ളു​ക​ളെ​യോ വി​ളി​ച്ച​റി​യി​ച്ചു ലൈ​റ്റി​ട്ട​ശേ​ഷം മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍​ക്ക് 0495 2721697 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ല്‍ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​മെ​ന്നും സി​റ്റി പോ​ലീ​സ് മേ​ധാ​വി എ.​വി.​ ജോ​ര്‍​ജ് അ​റി​യി​ച്ചു.

അഹമ്മദാബാദ്: വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ എത്തിയ രോഗിയുടെ വൃക്ക തന്നെ ഡോക്ടര്‍ എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

ഗുജറാത്ത് ബലാസിനോറിലെ കെഎംജി ജനറല്‍ ആശുപത്രിയിലാണ് സംഭവം.
വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്‌റോളി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്ത് എടുത്ത് മാറ്റിയത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുത്തൂറ്റ് ബാങ്ക് ബ്രാഞ്ച് മാനേജരും ബർമിംഗ്ഹാം നിവാസിയുമായ ഡേവിസ് ജോർജിൻറെ ഭാര്യ എബീത റോസ് സേവ്യറിൻ്റെ പിതാവ് നെടുങ്കുന്നം മാവേലിൽ സേവ്യർ തോമസ് (മാവേലിൽ ബേബിച്ചൻ – 67) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (20 -10 – 2021) ഉച്ചയ്ക്ക് 1 മണിക്ക് മുണ്ടക്കയത്തുള്ള ഭവനത്തിൽ ആരംഭിക്കുന്നതാണ്. ഭവനത്തിലുള്ള കർമ്മങ്ങൾക്ക് ശേഷം മൃതദേഹം പുന്നവേലി ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ എൽസമ്മ തൊടുപുഴ കോടിക്കുളം തോയ്യാലിൽ കുടുംബാംഗമാണ്. മക്കൾ : തോമസ് സേവ്യർ , എബീത റോസ് സേവ്യർ (ബർമിംഗ്ഹാം, യുകെ) . മരുമക്കൾ : ഡേവിസ് ജോർജ് കരുവേലിൽ, നെടുംകുന്നം (ബർമിംഗ്ഹാം, യുകെ), സിന്ധു. കൊച്ചുമക്കൾ: ഷോൺ, ഷെയ്ൻ, ലിസ്, ലില്ലി, ലീൻ .

സേവ്യർ തോമസിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

മുംബൈ ∙ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ഭാവിയിൽ പേര് കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്നും നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ (23) ജയിലിലെ കൗൺസലിങ്ങിനിടെ ഉറപ്പുനൽകി. ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായി ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘമാണ് കൗൺസലിങ് നൽകുന്നത്.

പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ആര്യൻ സമ്മതിച്ചതായി എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ അറസ്റ്റിലായ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 7 പ്രതികൾക്കും കൗൺസലിങ് ലഭിച്ചു. പ്രത്യേക കോടതി മറ്റന്നാൾ ആര്യന്റെ ജാമ്യാപേക്ഷയിൽ വിധി പറയും.

അതിനിടെ, വിമർശനത്തിൽ തളരില്ലെന്നും രാജ്യതാൽപര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശിച്ച പശ്ചാത്തലത്തിലായിരുന്നു വിശദീകരണം. കഴിഞ്ഞ ദിവസം മുംബൈയിൽ വിതരണം ചെയ്യാൻ ശേഖരിച്ചിരുന്ന ഒരു കോടി രൂപയുടെ ലഹരി മരുന്നുകൾ പിടിച്ചതായും വെളിപ്പെടുത്തി.

എൻസിബി തല മണലിൽ പൂഴ്ത്തിയ ഒട്ടകപ്പക്ഷിയെ പോലെയാണെന്ന് മുൻ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ (എജിഐ) മുകുൾ റോഹത്ഗി വിമർശിച്ചു. ‘പാവം പിടിച്ച’ പണക്കാരനായ ആര്യൻ ഖാൻ പ്രശസ്തനായതിന്റെ വില നൽകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തർപ്ര​േദശിൽ 25ാം നിലയിൽനിന്ന്​ താ​െഴവീണ്​ ഇരട്ടക്കുട്ടികൾക്ക്​ ദാരുണാന്ത്യം. 14 വയസുകാരായ സഹോദരൻമാരാണ്​ ശനിയാഴ്ച അർധരാത്രി ഗാസിയാബാദിലെ അപാർട്ട്​മെന്‍റ്​ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ചത്​.

സത്യനാരായൺ, സൂര്യനാരായൺ എന്നിവരാണ്​ മരിച്ചത്​. 25ാം നിലയിൽനിന്ന്​ കുട്ടികൾ എങ്ങനെയാണ്​ താഴെവീണതെന്ന കാര്യം വ്യക്തമല്ല. കുട്ടികളുടെ പിതാവ്​ ഔദ്യോഗിക ആവശ്യത്തിനായി മുംബൈയി​ലായിരുന്നു. മാതാവും സഹോദരിയും കുട്ടികളും മാത്രമാണ്​ വീട്ടിലുണ്ടായിരുന്നത്​.

രാത്രി ഒരു മണിയോടെ ഇരുവരും അപാർട്ട്​മെന്‍റിൽനിന്ന്​ താഴേക്ക്​ വീഴുകയായിരുന്നു. തൽക്ഷണം കുട്ടികൾ മരിച്ചു. പ്രാഥമിക നിഗമനത്തിൽ അപകട മരണമാണെന്നും പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും വിജയ്​നഗർ പൊലീസ്​ സ്​റ്റേഷനിലെ സർക്കിൾ ഓഫിസർ മഹിപാൽ സിങ്​ പറഞ്ഞു.

തെക്കൻ ജില്ലകളിൽ ക്രൂരത തുടർന്ന് പേമാരി. മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും അപകടത്തിൽപ്പെട്ട ആരേയും മണ്ണിനടിയിൽ നിന്നും രക്ഷിക്കാനായില്ല. ഏറെ നിരാശയോടെയാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ഇടുക്കി,കോട്ടയം ജില്ലകളിൽ രക്ഷാപ്രവർത്തനം തുടരുന്നത്.

ഈ ജില്ലകളിൽ നിന്നായി ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ശനിയാഴ്ച അഞ്ചു മൃതദേഹങ്ങൾ കിട്ടിയിരുന്നു. കോട്ടയത്ത് ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ കാവാലിയിൽ ഇളംകാട് ഒട്ടലാങ്കൽ മാർട്ടിൻ (48), മക്കളായ സ്‌നേഹ (14), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കിട്ടി. മാർട്ടിന്റെ അമ്മ ക്ലാരമ്മ, ഭാര്യ സിനി, മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെടുത്തിരുന്നു.

പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽപ്പെട്ട ഇളംകാട് ആറ്റുചാലിൽ ജോബിയുടെ ഭാര്യ സോണിയ (45), മകൻ അലൻജോബി (14), ഇളംകാട് പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (62), ഇളംകാട് മുണ്ടകശ്ശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (48) എന്നിവരുടെ മൃതദേഹങ്ങളും കിട്ടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്രാമ്പിക്കൽ പരേതനായ രാഘവന്റെ ഭാര്യ രാജമ്മ (65), ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഇളംകാട് ഓലിക്കൽ ഷാലറ്റ് (29), ഏന്തയാർ ഇളംതുരുത്തിയിൽ സിസിലി സെബാസ്റ്റ്യൻ (50) എന്നിവരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്.

ഇടുക്കി കൊക്കയാർ പൂവഞ്ചിയിലെ ഉരുൾപൊട്ടലിൽ കാണാതായ കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്‌സാര ഫൈസൽ (8), അഫിയാൻ ഫൈസൽ (4), ചിറയിൽ വീട്ടിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങൾ കിട്ടി. ഷാജിയുടെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽനിന്നാണ് കണ്ടെത്തിയത്. പുതുപ്പറമ്പിൽ വീട്ടിൽ ഷാഹുലിന്റെ മകൻ സച്ചു(7)വിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കോട്ടയം ഏറ്റുമാനൂരിൽ വീടിനു സമീപം പാടത്ത് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ജവാൻ മുങ്ങിമരിച്ചു. ചെറുവാണ്ടൂർ മുണ്ടുവേലി മുകുളേൽ ജോൺ സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. തിരുവനന്തപുരത്ത് പൊൻമുടിക്കടുത്ത് കല്ലാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പാൽക്കുളങ്ങര സ്വദേശി അഭിലാഷാ(23)ണ് മരിച്ചത്.

ഇടുക്കി പെരുവന്താനം നിർമലഗിരിയിൽ ഉരുൾപൊട്ടലിൽ കാണാതായ വടശ്ശേരിയിൽ ജോജോ(50)യുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. വീടിനു സമീപത്തെ കൃഷിയിടത്തിൽ ശനിയാഴ്ച രണ്ടുമണിയോടെ ചെറിയരീതിയിൽ ഉരുൾപൊട്ടിയിരുന്നു. കല്ലുംമണ്ണും ചെളിയും നീക്കാൻപോയ ജോജോ വീണ്ടും ഉരുൾപൊട്ടിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.

ക്രിക്കറ്റ് താരമായ യുസ്‌വേന്ദ്ര ചാഹലിനെ ജാതീയമായി ആക്ഷേപിച്ച കേസിൽ മുൻക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റിൽ. ഹൻസി പോലീസാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ താരത്തെ ജാമ്യത്തിൽ വിട്ടു.

ഐപിസി, എസ്‌സി/എസ്ടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2020 ഏപ്രിലിൽ മറ്റൊരു ക്രിക്കറ്റ്താരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. കീഴ്ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് യുവരാജ് ചാഹലിന് നേരെ പ്രയോഗിക്കുകയായിരുന്നു.

ഈ സംഭവം വലിയ കോളിളക്കമുണ്ടാക്കി. പരാമർശത്തിന് എതിരെ ദളിത് സംഘടനകൾ വ്യാപകമായി രംഗത്തെത്തുകയും യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെുടുകയും ചെയ്തു.

കാൻസർ രോഗത്തെപ്പോലും തോൽപ്പിച്ച യുവരാജ് ജാതീയ ചിന്തകളെ എന്നാണ് തോൽപ്പിക്കുക എന്നായിരുന്നു ഉയർന്ന ചോദ്യം. യുവരാജിനെതിരേ ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് പരാതി നൽകിയത്. സംഭവം വിവാദമായതോടെ യുവരാജ് മാപ്പുപറഞ്ഞിരുന്നു.

മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി.

കഴിഞ്ഞ ദിവസം കണ്ണൂര്‍ പാത്തിപ്പാലത്ത് കുഞ്ഞിനേയും ഭാര്യയേയും കൊലപ്പെടുത്താന്‍ പുഴയിലേക്ക് തള്ളിയിട്ട ഷിജുവിന്റെ ഭാര്യ സോന സംഭവങ്ങള്‍ വിവരിച്ചു. ഒന്നര വയസുകാരി മകള്‍ മുങ്ങിമരിച്ചപ്പോള്‍ സോന അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കേസില്‍ ഏറെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് സോന നടത്തിയത്. ഭര്‍ത്താവ് തന്റെ 60 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് താനാണെടുത്തതെന്ന് ഷിജു സമ്മതിച്ചത്. മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ലെന്നും സോന പറയുന്നു.

നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി. ഒന്നരവയസുകാരിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നെഞ്ചുപൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സംഭവിച്ച കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ ഇപ്പഴും സോനയ്ക്ക് കഴിയുന്നില്ല.

മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയ ഷിജുവിനെതിരെ കതിരൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്‌നം കാരണം ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ അവരുടെ അനുവാദം വാങ്ങാതെ പണയം വച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സോനയോട് പകതോന്നി. രണ്ടാഴ്ച മുന്‍പാണ് ഭാര്യയേയും മകളെയും കൊല ചെയ്യാന്‍ തീരുമാനിച്ചത്. കൊല്ലാന്‍ വേണ്ടിത്തന്നെയാണ് പാത്തിപ്പാലത്തില്‍ കൊണ്ടുപോയി പുഴയില്‍ തള്ളിയിട്ടതെന്നും ഷിജു പൊലീസിന് മൊഴി നല്‍കി. ഈസ്റ്റ് കതിരൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയായ സോന മൂന്ന് കൊല്ലം മുമ്പാണ് കോടതി ജീവനക്കാരനായ കെപി ഷിജുവിനെ വിവാഹം ചെയ്യുന്നത്.

ഷിജുവിന്റെ പെരുമാറ്റത്തില്‍ ആകെ ദുരൂഹത ഉണ്ടെന്ന് പൊലീസ് പറയുന്നു. അടുത്ത ദിവസം ഇയാളെ പുഴക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഒന്നര വയസുകാരി അന്‍വിതയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് പാനൂര്‍ പാത്തിപ്പാലമെന്ന ഗ്രാമം.

നേപ്പാളില്‍ (Nepal) എവറസ്റ്റ് കൊടുമുടി (Mount Everest) കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (Mazin-19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.

വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.

ശ്രീകുമാരി അശോകൻ

മഴവന്നു പുൽകിയോ മധുമാസ രാവിൽ
മണിതെന്നലേ നിന്റെ പൂന്തോണിയിൽ
നിറനിലാവൊഴുകേണ്ട ഈ രമ്യ രാവിൽ
ഘനശ്യാമ രാജികൾ വന്നതെന്തേ
തുടികൊട്ടിപ്പെയ്യുന്ന മഴയുടെ സംഗീതം
മനസ്സിലോരോർമയെ കൊണ്ടുവന്നു
പഴയൊരു ബാല്യത്തിൻ നിറമാർന്ന ചിന്തകൾ
പകൽപോലെ ഉള്ളിൽ തെളിഞ്ഞു. ഒരു
പകൽപോലെ ഉള്ളിൽ തെളിഞ്ഞു.
പള്ളിക്കൂടത്തിലെ തോഴരോടൊപ്പം
പലവഴികൾ തേടിയലഞ്ഞ കാലം
കായ്കനികൾ തേടി കാവുകൾ തോറും
കേറിയിറങ്ങി കളിച്ച കാലം.
അമ്മൂമ്മപ്പഴവും കുരുവിക്കയും പിച്ചി
ചാടിരസിച്ചു മദിച്ച കാലം
പുത്തിലഞ്ഞിപ്പൂ പെറുക്കിയെടുത്തിട്ട്
പൊന്മാല കോർക്കുന്ന ബാല്യകാലം
മുള്ളിക്ക, കൊട്ടയ്ക്ക എന്നിവ വിറ്റിട്ടു
മുറിപ്പെൻസിൽ വാങ്ങുന്ന ആ നല്ലകാലം
വട്ടയിലയിൽ പൊതിഞ്ഞുവെക്കുന്നോരാ
ഉപ്പുമാവിന്റെ മണമെത്ര ഹൃദ്യം.
ചൂരൽവടിയുമായ് മുന്നിലേക്കെത്തുന്ന
ഗുരുനാഥന്മാരുടെ ഗംഭീരഭാവം.
കുന്നിമണിയും മഞ്ചാടിയും വാരി
ചെപ്പിലൊളിപ്പിച്ച ബാല്യകാലം
പൈക്കിടാങ്ങൾക്ക് പോച്ചയറുക്കുവാൻ
വയലുകൾ തോറും നടന്നകാലം
പാലപ്പൂ നുള്ളി മാലകൊരുത്തിട്ടു മുല്ലപ്പുപോലെ ചൂടുന്നകാലം
കണ്ണാരംപൊത്തും കുഴിപ്പാറയും കളി –
ച്ചടിപിടി കൂടുന്ന കൂട്ടുകാരും
ദാരിദ്ര്യദുഃഖങ്ങൾ വർധിച്ച വീട്ടിലെ
കറിയില്ലാക്കഞ്ഞിയും ഓർമ വന്നു.
പിഞ്ഞിത്തുടങ്ങിയ ചേലയുടുത്തമ്മ
വിങ്ങിക്കരയുന്നതോർമ വന്നു
ഓണ -വിഷുനാളിൽ അമ്മയൊരുക്കുന്ന
സദ്യവട്ടങ്ങളും തെളിഞ്ഞുവല്ലോ
പുത്തനുടുപ്പുമായ് എൻ മുന്നിലെത്തുന്ന
താതന്റെ മുഖവും തെളിഞ്ഞു വന്നൂ
ഏട്ടന്റെ കൈയ്യുമ്പിടിച്ചു ഞാൻ പോകുമ്പോൾ
എന്താണ് ഗർവ് മനസ്സിൽ!.
വിദ്യാലയത്തിന്റെ മുറ്റത്തു ചെല്ലുമ്പോൾ
എന്തൊരുണർവാണെന്റെയുള്ളിൽ
അദ്ധ്യാപകരോതും പാഠങ്ങളൊക്കെയും
പേടിയോടെന്നും പഠിക്കും
അവരുടെ കരുതലും സ്നേഹവും ഇന്നെന്റെ
ചിന്തയിൽ നനവാർന്നു നിന്നു
സ്നേഹ -ബഹുമാനം നിലനിന്നൊരക്കാലം
ഇന്നെവിടെ പോയി മറഞ്ഞു
ഗുരു -ശിഷ്യ ബന്ധത്തിൻ പവിത്രതയെങ്ങുപോയ്‌
ആത്മബന്ധത്തിന്റെ ബാക്കിപത്രങ്ങളായ്

പുതിയ തലമുറ തേടുന്നനുദിനം
എങ്ങനെ അലസരായ് മേവാം
ഈസിയായ്‌ കാര്യങ്ങൾ ചെയ്യാനെന്തെങ്കിലും
‘ആപ്പ് ‘ഉണ്ടോ എന്നൊന്ന് നോക്കാം
അച്ഛനുമമ്മയും പുരാവസ്തുക്കളല്ലേ
അഭയകേന്ദ്രത്തിലിരുത്താം
സാങ്കേതികതയുടെ പാരമ്യം തേടാം
പത്രാസു കുറെക്കൂടി കൂട്ടാം
ആർഭാടമാക്കിടാം ജീവിതം കൂടുതൽ
ആർത്തുല്ലസിച്ചു നടക്കാം……..

പോരുവിൻ കൂട്ടരേ ഒന്നായി ചേർന്നിടാം
പ്രാണന്റെ നോവുകൾ കേൾക്കാം
നന്മയുടെ ഉറവിടം തേടാം നമുക്ക്
സ്നേഹത്തിൻ പാലാഴിയാകാം
കൈകോർത്തുനിൽക്കാം ധരയിൽ എന്നും
വിശ്വമാനവന്മാരായ്‌ വളരാം
അമ്മയെ നെഞ്ചോട്‌ ചേർക്കാം നമു –
ക്കമ്മതൻ പൊൻമക്കളാകാം
ഉണ്മയുടെ തിരിനാളമാകാം എന്നും
ഉണ്മയുടെ തെളിനാളമാകാം
ഉണരുവിൻ കൂട്ടരേ ഉയർത്തെഴുന്നേൽക്കുവിൻ
സത്യത്തിനായി പൊരുതാം എന്നും
നേരിന്റെ പാട്ടുകൾ പാടാം……..

 

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved