Latest News

നോബി ജെയിംസ്

2 കിലോ എല്ലും ഇറച്ചിയും
3 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾസ്പൂൺ കുരുമുളകുപൊടി
1 ടേബിൾസ്പൂൺ മുളകുപൊടി
1/2 ടേബിൾസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾസ്പൂൺ ഗരംമസാല
1 ടേബിൾസ്പൂൺ പെരും ജീരകം
3 സവോള

ഇവയെല്ലാം കൂടി ഒരു പാനിൽ ഫ്രൈ ചെയ്ത് പച്ച മണം മാറ്റി ഇറച്ചിയിൽ ചേർക്കുക. ആവശ്യത്തിന് ഉപ്പും 3 സവോളയും ചേർത്ത് ഇളക്കി കുക്കറിൽ വേവിച്ചെടുക്കുക. ഒപ്പം വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്
5 വറ്റൽമുളക്
50 ഗ്രാം ഇഞ്ചി
50 ഗ്രാം വെളുത്തുള്ളി
5 പച്ച മുളക്‌
3 സവോള ഇവ വഴറ്റി മാറ്റിവെക്കുക

ഇറച്ചി വെന്തു വരുമ്പോൾ ചൂടായ ഒരുപാനിൽ ഇട്ടു പറ്റി വരുമ്പോൾ വഴറ്റി വച്ച ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ടു വഴറ്റി വീഡിയോയിൽ കാണുന്നപോലെ റോസ്റ്റ് ആയി വരുമ്പോൾ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു കപ്പയുടെ കൂടെയോ പൊറോട്ടയുടെ കൂടെയോ കൊതിയൂറും പോത്തു റോസ്‌റ്റ് കഴിക്കാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

പ്രതിദിനം 4 ലക്ഷം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഏപ്രിലില്‍ മാത്രം 69.34 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 48,000 പേരാരണ് മരിച്ചത്. ഒരു രാജ്യത്തും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത കണക്കാണിത്. കഴിഞ്ഞ ആറ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്ത്തില്‍ കൂടുതല്‍ രോഗികളാണ് ഏപ്രില്‍ മാസത്തില്‍ മാത്രമുണ്ടായത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും. അതിനിടെ, ഇന്ത്യയില്‍ നിന്ന് എത്തുവരെ ശിക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയ. 14 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ച ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവരും പൗരന്മാരുമായവര്‍ക്ക് തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിലക്ക് ലംഘിച്ച് പ്രവേശിക്കുന്നവര്‍ക്ക് തടവും പിഴയും ചുമത്തുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. അഞ്ച വര്‍ഷം വരെയാണ് തടവുശിക്ഷ. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇസ്രയേല്‍ ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. യുക്രൈന്‍, എത്യോപ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളിലുമുള്ള ഇസ്രയേലി പൗരന്മാര്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് പ്രവേശനമുണ്ടാവില്ല.

ഒരാഴ്ചയ്ക്കുള്ളിലാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം പിന്നിടുന്നത്. ഇന്നലെ 4,01,993 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 3523 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,988 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ 1,91,64,969 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,56,84,406 പേര്‍ രോഗമുക്തി നേടി. 2,11,853 പേരാണ് മരണമടഞ്ഞത്. 32,68,710 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതിനകം 15,49,89,635 കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനകം 28,83,37,385 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 19,45,299 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.

അതിനിടെ, കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ വിദേശത്ത് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. ഫോര്‍മുല കൈമാറാന്‍ തയ്യവറാണെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. സാങ്കേതിക വിദ്യ മറ്റ് രാജ്യങ്ങളിലെ മരുന്നു നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് സിറം ഇന്‍സിറ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞു. ആസ്ട്രസിനികെയുടെ വാക്‌സിനാണ് സിറം നിര്‍മ്മിക്കുന്നത്. കോവാക്‌സിന്‍

സംസ്ഥാനങ്ങള്‍ക്കുള്ള 2021-22 വര്‍ഷത്തെ ദുരന്ത നിവാരണ ഫണ്ടിന്റെ ആദ്യഗഡു കേന്ദ്രം നല്‍കിത്തുടങ്ങി. ഈ വര്‍ഷം 8873.6 കോടി രൂപയാണ് കൈമാറുന്നത്. ആദ്യഗഡുവായി പകുതി തുകയായ 4436.8 കോടി നല്‍കും. ഇത് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സാധാരണയായി ജൂണിലാണ് ദുരന്ത നിവാരണ ഫണ്ട് കൈമാറുക.

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരണമടഞ്ഞു . കോഴിക്കോട് വട്ടോളി സ്വദേശി ഖദീജ ജസീല (31) ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുവൈത്ത് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അധ്യാപികയാണ്. ഭർത്താവ്: കോങ്ങന്നൂർ വലിയപറമ്പത്ത് സബീഹ്. വട്ടോളി ഹൈസ്കൂൾ ഹെഡ്മാസറ്റർ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുൻ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കൾ: ഇഷാൽ ഫാത്തിമ, ഇഹ്‌സാൻ സബീഹ്.

ഖദീജ ജസീലയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വാക്സീന് രണ്ട് വില നിർണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്സീൻ ഉത്പാദനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിർദേശിച്ചു.
ഓക്സിജൻ ലഭ്യമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താമോ എന്ന് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചു.

ഓക്സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള ദേശീയ പദ്ധതിയെന്താണ്. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ല. നിർബന്ധിത പേററൻറ് നല്കി വാക്സീൻ വികസനത്തിന് നടപടി എടുത്തുകൂടെ. കേന്ദ്രസർക്കാരിനു തന്നെ നൂറു ശതമാനം വാക്സീനും വാങ്ങി വിതരണം ചെയ്തു കൂടെ എന്നും കോടതി ചോദിച്ചു.

സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. വാക്സീൻ ഉത്പാദനത്തിന് എന്തിന് 4500 കോടി കമ്പനികൾക്ക് നല്കി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിക്കാമായിരുന്നല്ലോ.

അമേരിക്കയെക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ വാക്സീന് നല്കണമെന്നും കോടതി ചോദിച്ചു.
സർക്കാരിനെ സഹായിക്കാനാണ് ശ്രമമെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പ്രതികാര നടപടിയും പാടില്ല. നടപടി എടുത്താൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് 1,700ൽ ​നി​ന്നും 500 രൂ​പ​യാ​യി കു​റ​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് പു​ല്ല് വി​ല ന​ൽ​കി സ്വ​കാ​ര്യ ലാ​ബു​ക​ൾ. പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന​വ​രി​ൽ നി​ന്നും സ്വ​കാ​ര്യ ലാ​ബു​ക​ൾ ഇ​പ്പോ​ഴും ഈ​ടാ​ക്കു​ന്ന​ത് പ​ഴ​യ നി​ര​ക്ക് ത​ന്നെ​യാ​ണ്.

നി​ര​ക്ക് കു​റ​ച്ച ഉ​ത്ത​ര​വ് കി​ട്ടി​യി​ല്ലെ​ന്ന് സ്വ​കാ​ര്യ ലാ​ബു​ക​ളു​ടെ ന്യാ​യീ​ക​ര​ണം. ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന​ത് വ​രെ 1,700 രൂ​പ വാ​ങ്ങു​മെ​ന്നും ലാ​ബ് ഉ​ട​മ​ക​ൾ പ്ര​തി​ക​രി​ച്ചു.

അം​ഗീ​ക​രി​ച്ച ടെ​സ്റ്റ് കി​റ്റു​ക​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് പ​രി​ശോ​ധ​നാ നി​ര​ക്ക് കു​റ​ച്ച​തെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വ്യാ​ഴാ​ഴ്ച വി​ശ​ദ​മാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ത് മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ​യാ​ണ് സ്വ​കാ​ര്യ ലാ​ബു​ക​ൾ പ​ക​ൽ​കൊ​ള്ള തു​ട​രു​ന്ന​ത്.

ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന. നാലാം തീയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. ഹോട്ടലുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നും പാഴ്സൽ മാത്രമേ നൽകാവൂ. ഹോം ഡെലിവറിയാണ് അനുവദിക്കുക. ഡെലിവറി നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും ചെയ്യുന്നത് ആലോചിച്ചിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.

“സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാവില്ല. ഓക്സിജനും ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെയും നീക്കം തടസമില്ലാതെ അനുവദിക്കും. ടെലികോം, ഇൻ്റർനെറ്റ് സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല. ബാങ്കുകൾ കഴിവതും ഓൺലൈൻ ഇടപാടുകൾ നടത്തണം.’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.

തിരു.: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ചൊവ്വ മുതൽ ഞായർ വരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാവും. വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം അടുത്ത ചൊവ്വ മുതൽ ഞായർ വരെ ഏർപ്പെടുത്താനാണ് നീക്കം. ആവശ്യമുള്ള കടകൾ മാത്രം ഈ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. ഡോർ ഡെലിവറി സംവിധാനം കടകൾ ഒരുക്കണം. ജനജീവിതം സ്തംഭിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കും.
അതേസമയം, ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും അനാവശ്യ സഞ്ചാരവും നിയന്ത്രിക്കും. ഈ ദിവസങ്ങളിലെ നിയന്ത്രണം കാര്യക്ഷമമാണോ എന്ന് നിരീക്ഷിച്ച ശേഷം, കൂടുതൽ കടുത്ത നടപടികൾ ആവശ്യമുണ്ടെങ്കിൽ അതിലേക്ക് പോകും. സർക്കാർ ഓഫീസുകൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കുമോ എന്ന് പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സീരിയൽ ഷൂട്ടിങ് തൽക്കാലം നിർത്തി വെക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ടു മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ട് മാസ്ക് ധരിക്കണം. സാധ്യമെങ്കിൽ കൈയുറയും ഉപയോഗിക്കണം. സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നതിന് കച്ചവടക്കാർ മുൻഗണന നൽകണം. വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്സ് ആപ്പിലോ നൽകിയാൽ അവ വീടുകളിൽ എത്തിച്ചു നൽകുന്നതിന് ഡെലിവറി ബോയ്സിനെ നിയോഗിക്കണം. ഇക്കര്യത്തിൽ മാർക്കറ്റ് കമ്മിറ്റികളുടെ സേവനം പ്രയോജനപ്പെടുത്തണം.
കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലും ഓക്സിജൻ വാർ റൂമുകൾ ഉടൻ ആരംഭിക്കും. ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ നിലവിലുള്ള സമിതിക്ക് പുറമെയാണിത്. പോലീസ്, ആരോഗ്യ വകുപ്പ്, ഗതാഗത വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാവും കോവിഡ് വാർ റൂമുകൾ. ഓരോ ജില്ലയിലെയും ഓക്സിജൻ ലഭ്യതയുടെ കണക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശേഖരിക്കും. ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ആഭ്യന്തര – ആരോഗ്യ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതിയിൽ വ്യവസായ സെക്രട്ടറിയെക്കൂടി ഉൾപ്പെടുത്തും.
വിവിധ സ്ഥലങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് തടസ്സമുണ്ടാകാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ പോലീസ് ഇടപെടും. ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടു പോകുന്ന വാഹനങ്ങളുടെ മുന്നിലും പിന്നിലും ഓക്സിജൻ എമർജൻസി എന്ന സ്റ്റിക്കർ പതിക്കണം. ഇത്തരം സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പോലീസ് വേഗം കടത്തി വിടണം. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടു പോകുന്ന വാഹനങ്ങളിലും സ്റ്റിക്കർ പതിക്കണമെന്നും നിർദ്ദേശമുണ്ട്

മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
കമ്മീഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇതിനുപുറമേ, മാധ്യമങ്ങൾ ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെൻററുകളിൽ ‘ട്രെൻറ് ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐ.പി.ആർ.ഡി സജ്ജീകരിച്ച മീഡിയാ സെൻറർ വഴിയും ഫലം അറിയാം.
വോട്ടെണ്ണൽ സമയത്ത് വോട്ടെണ്ണൽ പുരോഗതി സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ ജനറേറ്റർ, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുളന്തുരുത്തി: ”അക്രമി വണ്ടിയിലുണ്ടെന്ന് അവൾക്കറിയില്ലായിരുന്നു. മുളന്തുരുത്തിയിൽനിന്ന് തീവണ്ടിയെടുക്കുമ്പോൾ വണ്ടിയിലാരുമില്ലെന്നാണ് അവൾ വിചാരിച്ചത്. പെട്ടെന്നാണ് ഭിക്ഷക്കാരനെപ്പോലൊരാൾ കാബിനിലേക്കു കയറിയതും വാതിലടച്ചതും. വണ്ടിയിൽ ആരുമില്ലെന്ന് സഹോദരിയോട് ഫോണിൽ പറഞ്ഞ് ഉടനെ തന്നെ ഒരാളുണ്ട്, ഞാൻ ഫോൺ വെയ്ക്കുകയാണെന്നു പറഞ്ഞ് കട്ട് ചെയ്തു” – ഇത് പറയുമ്പോൾ ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽനിന്നു ചാടി രക്ഷപ്പെട്ട യുവതിയുടെ ഭർത്താവിന്റെ ശബ്ദത്തിലെ വിറയൽ മാറിയിട്ടില്ല.

യുവതിയും ഭർത്താവും അടങ്ങുന്ന കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കോവിഡ് ബാധിച്ചിരുന്നു. ക്വാറന്റീൻ കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. രോഗം ഭേദമായി വീണ്ടും ജീവിതത്തിന്റെ താളം വീണ്ടെടുക്കുമ്പോഴാണ് തീവണ്ടിയിലെ അക്രമിയുടെ രൂപത്തിൽ ദുരിതം തിരിച്ചെത്തിയത്.

ഭാഗ്യംകൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. ചെങ്ങന്നൂരിൽ ജോലിനോക്കുന്ന യുവതി രാവിലെ രണ്ടു വയസ്സുള്ള മകനോട് യാത്ര പറഞ്ഞ് ഭർത്താവിന്റെ ബൈക്കിലാണ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിയത്.

അക്രമത്തിനിരയായതിനെ തുടർന്ന് തീവണ്ടിയിൽനിന്നു ചാടിയ യുവതിക്ക് രക്ഷകരായത് ഒലിപ്പുറം തൃക്കേമ്യാലിൽ ശ്യാമളയും മകൾ ശ്രീജയുമാണ്. ഈ ഭാഗത്തുകൂടി തീവണ്ടി വേഗം കുറച്ചു പോകണമെന്ന് മുന്നറിയിപ്പുണ്ട്. അതനുസരിച്ച് വണ്ടിക്ക് വേഗം കുറച്ചതാണ് ചാടിയ യുവതിക്ക് തുണയായത്.

ശ്യാമളയും ശ്രീജയും കൂടി ആടിന് മരുന്നു വാങ്ങാൻ അരയൻകാവിലേക്ക് പോകും വഴിയാണ് തീവണ്ടിയിൽനിന്നു വീണുകിടക്കുന്ന യുവതിയെ കണ്ടത്. കാടുപിടിച്ചു കിടക്കുന്ന റെയിൽവേ ട്രാക്കിനു സമീപം യുവതി ഇരിക്കുന്നതു കണ്ടെങ്കിലും അമ്മയും മകളും അതു കാര്യമാക്കാതെ നടന്നുനീങ്ങി. മകൾ ശ്രീജ പിന്തിരിഞ്ഞു നോക്കിയപ്പോൾ യുവതി അവരെ കൈകാട്ടി വിളിച്ചു. ഒന്നു നോക്കാമെന്നു പറഞ്ഞ് ശ്രീജ യുവതിയുടെ അടുത്തേക്കു പോയി. അടുത്തുചെന്ന് കാര്യം തിരക്കിയ ശ്രീജയോട് തന്നെ തീവണ്ടിയിൽ വെച്ച് ഒരാൾ ആക്രമിച്ചെന്നും തള്ളി താഴെയിട്ടെന്നുമാണ് യുവതി പറഞ്ഞത്.

ശ്യാമള ഉടനെ സഹോദരൻ സുരേന്ദ്രനെ വിളിച്ചു വരുത്തി. പിന്നീട് സുരേന്ദ്രൻ എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാറിനെയും സമീപവാസികളെയും വിവരമറിയിച്ചു. ഭർത്താവിന്റെ നമ്പർ യുവതി നൽകിയതോടെ ആ നമ്പറിൽ വിളിച്ചും വിവരം പറഞ്ഞു. തുടർന്ന് ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പിറവത്ത് ഉദ്യോഗസ്ഥനായ ഭർത്താവ് പോകാനുള്ള തിരക്കിൽ യുവതിയെ സ്റ്റേഷനിലെത്തിച്ച് ബൈക്കിൽ തന്നെ മടങ്ങി. ഓഫീസിലേക്കു പോകാൻ ഒമ്പതരയോടെ തയ്യാറായി നിൽക്കുമ്പോഴാണ് ആരോ ഫോണിലേക്ക് വിളിച്ച് ഭാര്യ തീവണ്ടിയിൽനിന്നു വീണെന്നു പറയുന്നത്. പെട്ടെന്ന് ബൈക്കിൽ അപകട സ്ഥലത്തേക്ക് പാഞ്ഞു.

കൈപ്പട്ടൂരിനടുത്ത് കൂവയ്ക്കാപ്പിള്ളി കോളനിക്കും ഒലിപ്പുറം ലക്ഷംവീടിനുമിടയ്ക്കുള്ള അപകട സ്ഥലത്തെത്തുമ്പോഴേയ്ക്കും ആംബുലൻസും എത്തി.

ഉടൻ ഭാര്യയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ‘അവളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ ഐ.സി.യു.വിലാണിപ്പോഴും’-വാക്കുകളിൽ ആശങ്ക ഒഴിയുന്നില്ല.

RECENT POSTS
Copyright © . All rights reserved