ജബ്ബാർക്കടവിൽ മത്സരപ്പാച്ചിലിനും തർക്കത്തിനുമിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്കു പതിച്ചു 15 പേർക്കു പരുക്ക്. പിറകുവശം മണ്ണിൽ അമർന്നു നിന്നു മലക്കംമറിച്ചിൽ ഒഴിവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകട സമയം റോഡിൽ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതും രക്ഷയായി. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം മടങ്ങി.
ഇരിട്ടി – പായം റോഡിൽ ജബ്ബാർക്കടവ് പാലത്തിനു സമീപം ഇന്നലെ 12 ഓടെ അപ്പാച്ചി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അപ്പാച്ചി ബസും 10 മിനിറ്റിനു ശേഷം ഓടേണ്ട പായം എന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്നു യാത്ര ആരംഭിച്ചപ്പോൾ മുതൽ മത്സരപാച്ചിൽ ആയിരുന്നെന്നു യാത്രക്കാർ പറഞ്ഞു.
പായം ബസ് അപ്പാച്ചി ബസിനെ മറികടന്നു ജബ്ബാർക്കടവ് കയറ്റത്തിൽ കുറുകെ ഇട്ടു. തുടർന്നു വാക്കേറ്റമായി. പിന്നീട് മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട അപ്പാച്ചി ബസ് പിറകോട്ടു ഉരുണ്ട് 20 അടി താഴ്ചയിലേക്കു പതിച്ചു.കുറുകെ ഇട്ട ബസുകാർ അപകടം കണ്ടിട്ടും നിർത്തുകയോ രക്ഷാപ്രവർത്തനം നടത്തുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്.
ഇവർ പോകുന്ന വഴി സമീപത്തെ സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളികളോടു ഒരു ബസ് താഴോട്ടു വീഴുന്നത് കണ്ടതായി പറഞ്ഞു. ഇവിടുന്ന് ഓടിയെത്തിയ ചുമട്ടു തൊഴിലാളികളും നാട്ടുകാരുമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസും എത്തി.
ജബ്ബാർക്കടവിൽ സമയം തെറ്റിച്ചു ഓടുകയും കുറുകെ ഇട്ട് സ്വകാര്യ ബസിന് അപകടം വരുത്തുകയും ചെയ്ത് പായം സ്വകാര്യ ബസ് ഇരിട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു നിർദേശം നൽകി.
(അപകടത്തിൽപെട്ട ബസിലെ യാത്രക്കാരി)
“ബസുകൾ മത്സരിച്ചാണ് ഓടിയത്. യാത്രക്കാരെല്ലാം ഭയന്നാണു ബസിൽ ഇരുന്നത്. ജബ്ബാർക്കടവിൽ ഞങ്ങൾ സഞ്ചരിച്ച ബസിനു മുന്നിൽ കുറുകെ ഇട്ടു മറ്റേ ബസുകാർ തടഞ്ഞു. വാക്കേറ്റത്തിന് ശേഷം ബസ് മുന്നോട്ടു എടുക്കുമ്പോൾ വലിയ ശബ്ദത്തോടെ പിറകോട്ടു ഉരുണ്ടിറങ്ങിയത് ഓർമയുണ്ട്. മരങ്ങളും മറ്റും നിറഞ്ഞ സ്ഥലത്തു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്ന ബസിൽ നിന്നാണു പുറത്തിറങ്ങിയത്.” – ലളിത ആറളം
ലഡോ സരായിയിലെ നാനൂറിലേറെ സീറോ മലബാർ കുടുംബങ്ങളുടെയും നഴ്സുമാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള വിശ്വാസികളുടെയും മേഖലയിലെ ഏക ആശ്രയമായിരുന്ന ലിറ്റിൽ ഫ്ളവർ കത്താലിക്കാ പള്ളിയെ മാത്രം ഒറ്റതിരിഞ്ഞ് അന്യായമായി ഇടിച്ചുനിരത്തിയതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു വികാരി ഫാ. ജോസ് കണ്ണംകുഴി ആവശ്യപ്പെട്ടു.
ഒഴിപ്പിക്കൽ നോട്ടീസിലും സർക്കാർ ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതുമായ ഹൈക്കോടതി വിധി മറ്റൊരു അന്പലത്തിന്റെ കാര്യത്തിലാണെന്നും ഇപ്പോൾ പൊളിച്ച പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇടവക കമ്മിറ്റിക്കാരും പറഞ്ഞു.
ഇടിച്ചുനിരത്തിയ സീറോ മലബാർ പള്ളിയുടെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ടെന്നും 40 വർഷമായി സ്ഥലത്തിന്റെ കരം, വൈദ്യുതി, വെള്ളം ചാർജുകൾ മുടക്കമില്ലാതെ അടച്ചുവരുന്നുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥനായ ജോണ്‍ ഫിലിപ്പോസ് പറഞ്ഞു.1972ൽ കോഴി കർഷകർക്കായി സർക്കാർ തന്നെ നൽകിയ സ്ഥലമാണ് 1982ൽ താൻ വാങ്ങിയത്. ഈ സ്ഥലത്ത് കൃഷി ആരംഭിക്കാനായിരുന്നു ആഗ്രഹിച്ചത്.
പിന്നീട് തന്റെ ആർട്ട് ഗാലറി ഇവിടെ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. ഒഴിപ്പിക്കൽ നീക്കം വന്നപ്പോൾ ഗാലറി നിർത്തി. പിന്നീട് അഞ്ചു വർഷം സ്ഥലം വെറുതെ കിടക്കുകയായിരുന്നു. 2005ലാണ് സീറോ മലബാർ സമൂഹത്തിനു പള്ളി പണിയാനായി 40 സെന്റ് ഭൂമി ഇഷ്ടദാനമായി നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥലം ഒഴിപ്പിക്കാൻ 2000ൽ സർക്കാർ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ ഓർഡർ വാങ്ങി. അന്നു വീടു പൊളിച്ചവർ പോലും ഇപ്പോഴും അംബേദ്കർ കോളനിയെന്നു നാമകരണം ചെയ്ത ഈ മേഖലയിൽ താമസിക്കുന്നുണ്ട്.
നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ, ജൈന ക്ഷേത്രം, വൈഷ്ണവ ക്ഷേത്രം, ബുദ്ധമത ആശ്രമം, സിക്ക് ഗുരുദ്വാര, മസ്ജിദ് തുടങ്ങിയവയും ആയുർവേദ കേന്ദ്രവും നിരവധി വീടുകളും പൊളിച്ച പള്ളിക്ക് അടുത്തായുണ്ട്.
ഏതെങ്കിലും ആരാധനാലയത്തെയോ വ്യക്തികളെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കാൻ പാടില്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷനും 2016ൽ ഉത്തരവ് നൽകിയതാണ്. ലിറ്റിൽ ഫളവർ സീറോ മലബാർ പള്ളിയിൽ പഴയതുപോലെ ആരാധകൾ തുടരാമെന്നും വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.
പള്ളി പൊളിച്ചതു കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി വികസന അഥോറിറ്റി (ഡിഡിഎ) ആണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിയമപരമായ വശങ്ങൾ അറിയില്ലെന്നും നീതി നടപ്പാക്കുമെന്നു മാത്രം ഉറപ്പു പറയുകയാണെന്നും ഗോവയിലുള്ള ഡൽഹി മുഖ്യമന്ത്രി വാർത്താ ഏജൻസിയോടു പറഞ്ഞു.അതേസമയം, ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പിനു കീഴിലുള്ള ബ്ലോക് ഡെവലപ്മെന്റ് ഓഫീസറുടേതാണു പൊളിക്കലിനായി പതിച്ച നോട്ടീസെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്നാകാമെന്നും പള്ളി അധികൃതരും അഭിഭാഷകരും ചൂണ്ടിക്കാട്ടി.
കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമായി മാത്രമേ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാനാകൂ എന്നും ഇവർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ താത്പര്യത്തിൽ ലഫ്. ഗവർണറാണോ, അതോ ഭൂമി മാഫിയയുടെ താത്പര്യത്തിൽ ഉദ്യോഗസ്ഥരാണോ ഇത്തരമൊരു നടപടിക്കു പിന്നിലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കട്ടെയെന്നും ഇടവകക്കാർ പറഞ്ഞു.
പൊളിക്കൽ നടപടി ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയാണു നടപ്പാക്കിയതെന്നാണു പ്രാഥമികമായി തനിക്കു കിട്ടിയ വിവരം. ഡിഡിഎ കേന്ദ്രസർക്കാരിന്റെ കീഴിലാണ്. ഡൽഹി സർക്കാരിന് ഒരു നിയന്ത്രണവുമില്ല- ഗോവയിൽ കേജരിവാൾ പറഞ്ഞു.
ആറായിരം അടി ഉയരമുള്ള മലയുടെ മുകളിൽ ഊഞ്ഞാലാടി. ഒടുവിൽ പിടിവിട്ട് യുവതികൾ താഴേക്ക് വീണു. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പും വേദനയുമാകുകയാണ് ഈ നടുക്കുന്ന വിഡിയോ. സാഹസികത ആസ്വദിക്കാൻ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തിൽപ്പെട്ടത്. റഷ്യയിൽ നിന്നുള്ളതാണ് ഈ വിഡിയോ.
സുലാക് മലയിടുക്കിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് യുവതികളെ ഊഞ്ഞാലിൽ ഇരുത്തി ശക്തമായി ആട്ടുകയാണ് യുവാവ്. ഇതിനിടയിൽ വശത്തുള്ള കമ്പിയിൽ ഊഞ്ഞാലിന്റെ ഒരുഭാഗം തട്ടുകയും ഗതി മാറി യുവതികൾ താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഒപ്പമുള്ളവർ നിലവിളിക്കുന്നതും കേൾക്കാം. മലയിടുക്കിന് താഴെ തടി െകാണ്ട് ഉണ്ടാക്കിയ ചെറിയ ഫ്ലാറ്റ്ഫോമിൽ പിടിച്ചുകിടന്ന യുവതികളെ ഒടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരുക്കുകളോടെ യുവതികളെ ആശുപത്രിയിലെത്തിച്ചു.
Moment two women fell off a 6000-Ft cliff swing over the Sulak Canyon in Dagestan, Russia.
Both women landed on a narrow decking platform under the edge of the cliff & miraculously survived with minor scratches.
Police have launched an investigation. pic.twitter.com/oIO9Cfk0Bx— UncleRandom (@Random_Uncle_UK) July 14, 2021
റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം ഫഹദ് ഫാസില്‍ ചിത്രം മാലികിന്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍. ഓ.ടി.ടി റിലീസിന് തൊട്ട് പിന്നാലെയാണ് ചിത്രം ടെലഗ്രാമില്‍ പ്രചരിച്ച് തുടങ്ങിയത്. റിലീസായി മിനിറ്റുകള്‍ക്കകം തന്നെ ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ പതിപ്പുകള്‍ പ്രത്യക്ഷപെട്ടു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിനോടൊപ്പം നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.
27 കോടിയോളം മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.
‘ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആണ് മാലിക്. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമയായിരുന്നു. മെയ് 13 എന്ന റിലീസ് തീയതിയും ആദ്യം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അത് നടക്കാതെപോയി. കോവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു.
പ്രായം വെറും നമ്പറെന്ന് തെളിയിച്ച് മലയാളിയുടെ പ്രിയ സിനിമയിലെ കിലുക്കത്തിലെ സമര്‍ഖാനും. പ്രായം 70 പിന്നിട്ടിട്ടും മസില്‍ പെരുപ്പിച്ച് തിളങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം ശരത് സക്‌സേന. താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ഇതിനോടകം ആരാധകര്‍ക്ക് ഇടയില്‍ വൈറലായിരിക്കുകയാണ്.
ഈ പ്രായത്തിലും കൃത്യമായ വര്‍ക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുകയാണ് ശരത് സക്‌സേന. അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ഇന്ത്യന്‍ ഹള്‍ക് എന്നും വര്‍ക്കൗട്ട് ചിത്രത്തിനു താഴെ കമന്റുകള്‍ വരുന്നുണ്ട്. കിലുക്കം സിനിമയിലൂടെ മലയാളികള്‍ക്കും പരിചിതനമാണ് ഇദ്ദേഹത്തെ.
സമര്‍ഖാന്‍ എന്ന കഥാപാത്രമായാണ് അദ്ദേഹം കിലുക്കത്തില്‍ എത്തിയത്. ആര്യന്‍, സിഐഡി മൂസ, നിര്‍ണയം, ശൃംഖാരവേലന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വിദ്യ ബാലന്‍ ചിത്രം ഷേര്‍ണിയിലും പ്രധാനവേഷത്തില്‍ സക്‌സേന എത്തുന്നുണ്ട്. ആര്‍എക്‌സ് 100 എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ തടപ്പ് എന്ന ഹിന്ദി ചിത്രമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.
View this post on Instagram
രാജ്യത്ത് ഇന്ധനവില 100 കടന്നതോടെ രാജ്യത്ത് കേന്ദ്രത്തിനെതിരെ പ്ര തിഷേധം ശക്തമായിരിക്കുകയാണ്.
അതേസമയം, പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി മോഡിയുടെ ചിത്രത്തിനുനേരെ കൈ കൂപ്പി നില്‍ക്കുന്ന യുവതിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
‘ഇനിയെങ്കിലും ഈ ജനദ്രോഹ ഇന്ധനവില വര്‍ധന മതിയാക്കാമോ’- കൈ കൂപ്പിയുള്ള ആ നില്‍പ്പിന്റെ അര്‍ഥം ഇതായിരിന്നിരിക്കണം എന്നു പറഞ്ഞാണ് ഫോട്ടോ വൈറലാവുന്നത്.
ഇന്ധനവില വര്‍ധനവിനിടെ ഈ വേറിട്ട പ്രതിഷേധച്ചിത്രം ശ്രദ്ധേയമാകുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം നെറ്റിസണ്‍സ് ഏറ്റെടുത്തിരിക്കുകയാണ്.
സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മോഡിയുടെ ഫ്‌ലക്സിന് നേരെ യുവതി കൈകൂപ്പി നില്‍ക്കുന്നതാണ് ചിത്രം. ‘ഇതിന് അടിക്കുറിപ്പ് നല്‍കൂ’ എന്ന കുറിപ്പോടെയാണ് ബിവി ശ്രീനിവാസ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
അതിനിടെ, രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായി ഉയരുകയാണ്. കേരളമുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നു. ഡീസല്‍ തൊണ്ണൂറ് രൂപയോട് അടുക്കുകയും ചെയ്തു. മേയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വര്‍ധിച്ചത്.
Caption this 👇 pic.twitter.com/NVC4FBmVIr
— Srinivas B V (@srinivasiyc) July 14, 2021
പിതാവിന്റെ കാമുകിയായ മാതൃസഹോദരി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി കുട്ടികള്‍ ഷാര്‍ജ പോലീസില്‍ അഭയം തേടി. നാട്ടിലുള്ള മാതാവിന്റെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോള്‍ നാട്ടിലാണ്.
ഭാര്യാ സഹോദരിക്കൊപ്പമാണ് പിതാവ് കുട്ടികളുമായി താമസിക്കുന്നത്. ഇവരുടെ പീഡനം സഹിക്കാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് കുട്ടികള്‍ പറയുന്നു. നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ 60,000 ദിര്‍ഹത്തോളം പിഴയടക്കണം. കുട്ടികളുടെ പഠനം എട്ട്, അഞ്ച് ക്ലാസുകളില്‍ മുടങ്ങിയിരുന്നു.
ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കുട്ടികളുള്ളത്. പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കിയത്. കുട്ടികളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ പോലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമ-സീരിയൽ നടി ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
എന്‍റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലതെ, വാദ്ധ്യാർ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.
അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി. ബേബിച്ചേച്ചി(ബേബി സുരേന്ദ്രന്‍) പോയി. ചേച്ചി നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും’– ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് കിഷോര്‍ സത്യ ഫെയ്സ്ബുക്കിൽ എഴുതി. സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്.
മിനിസ്‌ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്‌യുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹ ചടങ്ങുകളില്‍ സീരിയല്‍ രംഗത്ത് നിന്നുള്ളവരും എത്തി.
വിവാഹത്തിന്റെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടി രേഖയുടെ അഭാവം ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇവരുടെ വിവാഹാലോചന രേഖ രതീഷ് ആണ് ആദ്യം കൊണ്ടു വന്നത്. അതിനാല്‍ നിരവധി പേരാണ് രേഖയോട് വിവാഹത്തിന് എത്താത്തതിന്റെ കാരണം ചോദിച്ച് എത്തിയത്. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേഖ.
ടൈംസ് ഓഫ് ഇന്ത്യയോട് ആണ് താരം പ്രതികരിച്ചത്. ഓണ്‍സ്‌ക്രീനില്‍ തന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തില്‍ താന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വന്നിരുന്നു. ഉത്തരം ലളിതമാണ്. തന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് താരം പറയുന്നു.
ചിലപ്പോള്‍ താന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ താന്‍ വളരെ സന്തുഷ്ടയാണ്. തന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.
ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോമി ജോസഫ് (സിബി കുഞ്ഞ് – 59 ) കാനഡായിൽ നിര്യാതനായി. പരേതരായ തോയക്കുളം ഔതച്ചന്റേയും മറിയാമ്മയുടെയും മകനാണ്. മാമ്മൂട് ലൂർദ് മാതാ ഇടവകാംഗവും, നാലാം വാർഡ് കുടുംബ കൂട്ടായ്മയിലെ അംഗവുമാണ്. മൃതസംസ്കാരം പിന്നീട് .
ടോമി ജോസഫിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.