നഴ്സുമാര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ഇസ്രയേലില്‍ ലഭിക്കുന്ന ഏക ജോലി ആയമാരുടെതാണ്.ആയമാര്‍ക്ക് നല്‍കുന്ന വീസയുടെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്. വീസ അപേക്ഷ ലഭിച്ചതിന്റെ പ്രാഥമിക രേഖയില്‍ പേരും വിവരങ്ങളും തിരുത്തിയാണ് തട്ടിപ്പുസംഘം വിലസുന്നത്. വാഗ്ദാനങ്ങളില്‍ വീണു ലക്ഷങ്ങൾ നഷ്ടപ്പെട്ട മലയാളികളുടെ എണ്ണം പെരുകുന്നു.
ആയമാർക്ക് വിദ്യാഭ്യാസ യോഗ്യത കൃത്യമായി നിഷ്കര്‍ക്കുന്നുമില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. എറണാകുളം പുത്തന്‍കുരിശുകാരിയായ നീനയെ പറ്റിച്ചത് തിരുവനന്തപുരം സ്വദേശി നടേശന്‍ അനില്‍കുമാറും കണ്ണൂരുകാരി ജിന്‍സി ജോസഫും. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനില്‍ മൂന്നു തവണയായി ഏഴുലക്ഷം കൈപ്പറ്റി. വിസ അപേക്ഷ ലഭിച്ചു കഴിയുമ്പോള്‍ ഇസ്രയേല്‍ നല്‍കുന്ന മത്താഷെയെന്ന പ്രാഥമിക രേഖ മാത്രം നല്‍കി. അതും പേരു തിരുത്തിയുണ്ടാക്കിയതാണെന്ന് അറിയുന്നത് പിന്നീടാണ്. വിസയുടെ കാര്യത്തിലും അവധികള്‍ മാറ്റിപ്പറഞ്ഞതോടെ പണം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം തിരിച്ചു നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം നല്‍കിയില്ല. ഇതോടെ പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കി.
എന്നാൽ യുവതി മറ്റൊരു ഏജന്‍സിവഴി ജോലി തരപ്പെടുത്തി ഇസ്രയേലിലെത്തി. സമാനമായ രീതിയില്‍ എഴുപതിലധികംപേര്‍ അനില്‍കുമാറിന്റെ തട്ടിപ്പിന് ഇരയായി. എല്ലാവര്‍ക്കും നാലുമുതല്‍ പതിനൊന്നുലക്ഷംവരെ നഷ്ടപ്പെട്ടു. ഇടുക്കിക്കാരായ രണ്ടുപേരുടെ പരാതിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഇടപെടുകയും ലോക്സഭയില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. അനില്‍കുമാറിനെ ഇസ്രയേലില്‍ അറസ്റ്റ് ചെയ്തുവെന്ന് അയാളുടെ ബന്ധു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാതെ പോലീസും കളിക്കുന്നു.
കോയമ്പത്തൂരിൽ മലയാളിസ്ത്രീ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍. ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരും കോഴിക്കോട് സ്വദേശികളെന്നാണ് വിവരം. മുസ്തഫ (58), ബിന്ദു (46) എന്നീ പേരുകളില്‍ കഴിഞ്ഞ 26 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത്. രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് ദുര്‍ഗന്ധം വമിച്ചപ്പോളാണ് മുറി തുറന്നത്. പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ഷിബു മാത്യൂ. മലയാളം യുകെ.
ഒരു കാര്യം ഉറപ്പാണ്. കല്യാണത്തിന് മുമ്പായാലും ശേഷമായാലും പ്രണയം ഒരു വികാരമാണ്. കല്യാണത്തിന് മുമ്പുള്ള പ്രണയത്തിനാണ് കാഠിന്യം. കാരണം പ്രണയിച്ച ആളേ കിട്ടുമോ എന്ന ഉറപ്പില്ലായ്മ. കല്യാണത്തിന് ശേഷമാണെങ്കില്‍ ഈ പ്രണയത്തിന്റെ കാഠിന്യം സ്വാഭാവികമായി കുറയും. കാരണം ഇനി മറ്റാരും കൊത്തിക്കൊണ്ടു പോകാനൊരു സാധ്യതയില്ല എന്നുള്ള ഒരു ഉറപ്പുള്ളതുകൊണ്ട്….
എന്തായാലും ഒരു കാര്യം സത്യമാണ്.
പ്രണയം. അത്.. ???
ബാക്കിയുള്ളത് കേരളം കണ്ടതില്‍ മികച്ച സെലിബ്രറ്റി സൈക്കോളജിസ്റ്റും കൊച്ചി സണ്‍റൈസ് ഹോസ്പിറ്റലിലെ ചീഫ് കണ്‍സള്‍റ്റന്‍് സൈക്കോളജിസ്റ്റുമായ ഡോ. വിപിന്‍ വി റോള്‍ഡന്റ് നേരിട്ട് വിവരിക്കും..
എങ്ങനെ പ്രണയിക്കാം.??
താഴെയുള്ള ലിങ്ക് കാണുക.
മെട്രിസ് ഫിലിപ്പ്
ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളികൾ, ഇന്ന് ലോകം മുഴുവനിലും ഉണ്ട്. അങ്ങ് ചന്ദ്രനിൽ പോയാൽ, കുമാരേട്ടന്റെ ചായക്കടയിൽ നിന്നും, ഒരു ചായകുടിക്കാൻ പറ്റും എന്നൊരു പറച്ചിലും ഉണ്ട്. പ്രബുദ്ധരായ മലയാളികൾ എന്നാണ് പറയാറ്. ശാസ്ത്ര, സാങ്കേതിക, മെഡിക്കൽ, എന്നുവേണ്ട എല്ലാ മേഖലകളിലും, മലയാളികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്തും നേടാൻ വേണ്ടി രാവേറെ, പണിയെടുക്കുന്നവരുടെ നാട് എന്നും, കേരളം ഒരു കാലത്ത് അറിയപെട്ടിരുന്നു. സോഷ്യൽ മീഡിയ, ഏറ്റവും അധികമായി ഉപയോഗിക്കുന്നവർ മലയാളികൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതു വിഷയം ഉണ്ടായാലും അതിനെ, അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റ്സ് ഇടാൻ മലയാളികളെ, കഴിഞ്ഞുവേറെ ആളില്ല. അത്രമാത്രം പ്രതികരിക്കുന്നവർ ആണ് മലയാളികൾ.
സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടി കാണിക്കുന്നവർ, വിമാനം കയറിയാൽ എന്ത് ജോലി ചെയ്യും. പണ്ട് ഒരു യൂട്യൂബർ, നോർത്ത് ഇന്ത്യയ്ക്ക് പോയ വഴിയിൽ വെച്ച്, റോഡ് സൈഡിൽ, കേബിൾ ഇടാൻ ഉള്ള കുഴി കുത്തുന്ന ഒരു മലയാളിയെ കണ്ടപ്പോൾ, അതിശയിക്കുന്ന കാഴ്ച കണ്ടു. എന്നാൽ നാട്ടിൽ തൂമ്പാ എടുക്കാൻ പറഞ്ഞാൽ “അയ്യേഎന്ന് പറയും”. ഗൾഫിൽ പോയി ആടുജീവിതം നയിക്കാൻ റെഡി ആണ്. എന്നാൽ നാട്ടിൽ രണ്ട് ആടിനെ വളർത്താൻ പറഞ്ഞാൽ “അയ്യേ”, ഒരു സ്റ്റാറ്റസ് ഇല്ലന്നേ. സർക്കാർ ജോലി വേണം. ജോലി കിട്ടുന്നതുവരെ ആള് മിടുക്കൻ. കിട്ടിക്കഴിഞ്ഞാൽ യൂണിയൻ നേതാവാകും.
മലയാളികൾക്കുള്ളിടത്തോളും സഹിഷ്ണത ഉള്ളവർ മറ്റൊരിടത്തും ഇല്ല. അർഹത ഉണ്ടായിട്ടും നേടിയെടുക്കുവാൻ മെനക്കെടാതെ, ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മനസ്സാണ് അവർക്ക്. അഡ്ജസ്റ്റ് മെന്റ് ചെയ്തോളും. റോഡ് പൊട്ടിപൊളിഞ്ഞു കിടന്നാലും, കാർ വഴിമാറ്റി കൊണ്ട് പോകും. കേരളീയരിൽ കൂടുതൽ ആളുകളും പാവങ്ങളും, ഇടത്തരക്കാരും ഉണ്ട്. കൂടുതൽ ആളുകളും, പബ്ലിക് ട്രാൻസ്‌പോർട്ട് ആണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. കേരളത്തിൽ വൃത്തിയുള്ള ഒരു ബസ് സ്റ്റാൻഡ് കാണിക്കാമോ. പബ്ലിക്കിന് വേണ്ടി ഒരു നല്ല ടോയ്‌ലെറ്റ് പോലും നിർമ്മിച്ചു നൽകാൻ സാധിക്കാത്ത സർക്കാരുകൾ. ജനങ്ങളുടെ അവശ്യവസ്തുക്കൾ, നല്ല ഫുഡ് , വെള്ളം, റോഡുകൾ ഇവയെല്ലാം കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ.
കേരളത്തിലെ സ്ത്രീകളുടെ യാത്രകൾ സുരക്ഷിതമാണോ? അവർക്കു യാത്രകളിൽ വേണ്ടിവരുന്ന ശുചിമുറികൾ വൃത്തിയുള്ളതും, സുരക്ഷിതാവുമായവ, ബസ് സ്റ്റാന്റുകളിലും, ഹൈവേകളിൽ ലഭിക്കുന്നുണ്ടോ?
കോവിഡ് കൊണ്ട് ജോലി പോയവർ എത്രയോ ആളുകൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും അവധിക്ക് നാട്ടിൽ വന്നിട്ട് കുടുങ്ങി കിടക്കുന്നവർ 10 ലക്ഷത്തിന് മുകളിൽ ആണ്. ഒരു വരുമാനവും ഇല്ലാതെ അവരൊക്കെ വിഷമിക്കുകയാണ്. അവർക്ക് എത്രയും പെട്ടന്ന് തിരിച്ചുപോയാൽ മതിയെന്നായിരിക്കുന്നു.
സർക്കാർ നൽകുന്ന കിറ്റ് കൊണ്ട് ഫുഡ് കഴിക്കാം, എന്നാൽ, മറ്റ് ചിലവുകൾ എങ്ങനെ നടത്തും. എത്രയോ ഷോപ്പുകൾ പൂട്ടി പോയി. ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാതെ എത്രയോ കർഷകർ, വ്യാപാരികൾ ആത്മഹത്യചെയ്യുന്നു. ലോക്ക് ഡൗൺ കാലത്ത് ചക്കകൊണ്ട് ഷേക്ക് വരെ ഉണ്ടാക്കി കുടിച്ചു.
സ്കൂളിൽ പോകാൻ സാധിക്കാത്തത് കൊണ്ട് കുട്ടികളിൽ വിഷാദരോഗങ്ങൾ കൂടി വരുന്നു. അങ്ങനെ ആകെ മൊത്തം കേരളം തകർച്ചയിൽ ആണെങ്കിലും, മലയാളികൾക്കു പരാതി ഇല്ല.
എത്ര വലിയ വിവാദങ്ങൾ ഉണ്ടായാലും, അതൊക്കെ അവർ പെട്ടെന്ന് മറക്കും. കാരണം അവർക്ക് അത് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് അറിയാം. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ മലയാളികളെ കഴിഞ്ഞു മറ്റാരുമില്ലതാനും. വെറും രണ്ടു ദിവസം കൊണ്ട് 18 കോടി ഒരു രോഗിയായകുഞ്ഞിന് വേണ്ടിയും, വെള്ളപ്പൊക്കസമയത്ത് കോടികൾ അയച്ചുകൊടുത്തതും മലയാളികളുടെ നന്മയെ എടുത്തുകാട്ടുകതന്നെ വേണം. അത് കൊണ്ട് തന്നെ മലയാളികൾ പൊളിയാണ്. അടിപൊളി ആളുകൾ. ഒരു പരാതിയും ഇല്ലന്നേ. ഇതൊക്കെ മതിന്നേ, ഉള്ളത് കൊണ്ട് ഓണം പോലെന്ന്, ഉറക്കെപറയുന്ന മലയാളികളുടെ നാട്. ദൈവത്തിന്റെ സ്വന്തം നാട്….കേരളം.
കോളജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ വന്നു വാതിലിൽ മുട്ടിയപ്പോൾ അടഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടത്. തുടർന്ന് കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്.
തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനി ആതിര(22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിര.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആതിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂർ പൊലീസ് അറിയിച്ചു. മരണത്തിന് മുൻപ് ആതിര എഴുതിയ കുറിപ്പ് പൊലീസിന് കിട്ടിയെന്നാണ് വിവരം.
അശ്ലീലചിത്ര നിർമ്മാണവുമായി ബന്ധപെട്ട കേസിൽ അറസ്റ്റിലാകുകയും തുടർന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്ത ബോളിവുഡ് താരം ഗെഹന വസിഷ്ട് പൂർണ നഗ്ന്നയായി ഇൻസ്റ്റാഗ്രാം ലൈവിൽ. അശ്ലീല ചിത്രനിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധമായാണ് ഇൻസ്റ്റാഗ്രാം ലൈവിൽ പൂർണ നഗ്ന്നയായി താരം പ്രത്യക്ഷപ്പെട്ടത്. ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും ലൈവിൽ ഗെഹന വസിഷ്ട് ചോദിക്കുന്നു.
ഇറോട്ടിക് ചിത്രങ്ങളും പോൺ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ലൈവ് വന്നതെന്നും. താൻ ഇപ്പോൾ പൂർണ നഗ്ന്നയായിട്ടാണ് കിടക്കുന്നതെന്നും എന്നാൽ നിങ്ങൾ ഇത് പോൺ ആണെന്ന് പറയില്ലെന്നും ഗെഹന വസിഷ്ട് പറയുന്നു. വസ്ത്രം ധരിച്ചാൽ ചിലയാളുകൾ പോൺ ആണെന്ന് പറയുമെന്നും ഗെഹന പറഞ്ഞു.
നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ ശില്പാഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നിർമിച്ച ചിത്രങ്ങളിൽ താൻ അഭിനയിച്ചട്ടുണ്ടെന്നും എന്നാൽ അതൊന്നും അശ്ലീല ചിത്രങ്ങൾ ആയിരുന്നില്ലെന്നും ഗെഹന പറയുന്നു. രാജ് കുന്ദ്രയ്‌ക്കെതിരെ മൊഴി നൽകാൻ പോലീസ് പണം ഓഫർ ചെയ്തതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ജനുവരിയിലാണ് നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഗെഹന വസിഷ്ട് അറസ്റ്റിലായത്.
സ്ത്രീയെ നടുറോഡിൽ വെച്ച് മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സ്ത്രീക്ക് പോലീസുകാരന്റെ മർദ്ദനമേറ്റത്. ഐആർ ബറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനായ അമൽ രാജാണ് മർദ്ദിച്ചത്.
മർദ്ദനമേറ്റ് സ്ത്രീ നടുറോഡിൽ വീഴുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാവിനും മർദ്ദനമേറ്റിട്ടുണ്ട്. അമൽരാജിനെതിരെ കാളിയാൻ പോലീസ് കേസെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുവതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് അർജുൻ. ദേവിക നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.
രാത്രി ശുചിമുറിയിൽ പോയ ഭാര്യ തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നര വയസ്സുള്ള ആര്യൻ ഏക മകനാണ്. സംസ്‌കാരം നടത്തി.
കട്ടപ്പന ഡിവൈഎസ്പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തുകയും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
സന്യാസിയോട സ്വദേശിനിയാണ് ദേവിക. മുറിക്കുള്ളിൽ തകർന്ന നിലയിൽ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു.
മധ്യപ്രദേശിൽ പ്രളയം നാശം വിതച്ച സ്ഥലം സന്ദർശിക്കാനെത്തിയ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ജനങ്ങളുടെ വൻപ്രതിഷേധം. മന്ത്രിയെ വഴിയിൽ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. ഒപ്പം ചെളി വാരി എറിയുകയും ചെയ്തു. പൊലീസ് ഏറെ കഷ്ടപ്പെട്ടാണ് പ്രതിഷേധം തണുപ്പിച്ചത്.
കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെയും നാട്ടുകാർ തടഞ്ഞു.പ്രളയത്തിൽ ഷിയോപൂർ മേഖലയിൽ മാത്രം ആറുപേരാണ് മരിച്ചത്. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്.
@nstomar had to face massive protests by locals in flood hit Sheopur,they blocked the passage threw black flags, broom and mud on his motorcade protestors also tried to push and shove Tomar, while he was walking through crowded streets @manishndtv @vinodkapri @GargiRawat pic.twitter.com/lhnfPMsKP8
— Anurag Dwary (@Anurag_Dwary) August 7, 2021
സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ നടൻ മമ്മൂട്ടിക്ക് ആശംസയുമായി ഹൈബി ഈഡൻ എം പി. ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടിയെന്ന് ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. ഒരു കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹി കൂടിയാണ് അദ്ദേഹം. 2013 ൽ സൗഖ്യം മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമ്പോൾ മുഖ്യാതിഥി ആയി എത്തിയത് മുതൽ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികൾക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നൽകിയ പിന്തുണ കുറച്ചൊന്നുമല്ല.
വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതു പ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വർഷങ്ങൾ നമ്മുടെ അഭിമാനമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ഹൈബി പറഞ്ഞു.
കെ എസ് യു ജില്ലാ പ്രസിഡന്റായിരിക്കെ ഉണ്ടായ അനുഭവവും ഹൈബി ഈഡൻ പങ്കുവെക്കുന്നു. കുറിപ്പ് ഇങ്ങനെ- കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സഹോദരിയ്ക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി ജോലി ലഭിച്ചു. ആദ്യ പോസ്റ്റിംഗ് ബാംഗ്ലൂരിൽ. നാട്ടിലേക്കൊരു സ്ഥലം മാറ്റം വേണം. പലവഴി നോക്കി നടന്നില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ ആയ മമ്മുക്കയെ കുറിച്ചോർക്കുന്നത്. ഉടനെ സിനിമ നിർമ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് മമ്മുക്കയുടെ ഒരു അപ്പോയ്ന്റ്മെന്റ് തരപ്പെടുത്തി. അന്ന് എന്റെ കൂടപ്പിറപ്പായ കവസാക്കി ബൈക്കുമെടുത്ത് മമ്മുക്കയുടെ വീട്ടിലേക്ക് കുതിച്ചു. നല്ല മഴയായിരുന്നു. ഷർട്ടും മുണ്ടുമെല്ലാം നനഞ്ഞു കുതിർന്ന് മമ്മുക്കയുടെ വീടിന്റെ കാർപോർച്ചിൽ ശങ്കിച്ചു നിന്നു. ഈ കോലത്തിൽ കേറണോ?
തന്നെ കണ്ടയുടനെ മമ്മുക്ക വലിയ വാത്സല്യത്തോടെ വീട്ടിൽ കയറ്റിയിരുത്തി ഒരു ഗ്ലാസ് കട്ടൻ ചായ തന്നിട്ട് പറഞ്ഞു. “നിനക്ക് ഈ വീട്ടിൽ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണ് “. എറണാകുളം ലോ കോളേജിലെ പഴയ സഹപാഠിയുടെ മകനെ അദ്ദേഹം സ്വീകരിച്ച രീതി ഏറെ കൗതുകകരമായിരുന്നു. അന്നേ വരെ മനസിൽ കണ്ടിരുന്ന കാർക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയി. അദ്ദേഹത്തെ അടുത്തറിഞ്ഞ എല്ലാവർക്കും ഇത് തന്നെയായിരിക്കും പറയാനുള്ളത്. ഉടൻ തന്നെ ഫോണെടുത്ത് സൗത്ത് ബാങ്കിൽ വിളിച്ചു കാര്യം പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു തീരുമാനമായില്ല. ഒരിക്കൽ കൂടി അദ്ദേഹത്തെ കണ്ടു. അടുത്ത തവണ അദ്ദേഹം ബാങ്ക് അധികൃതരോട് സംസാരിച്ചത് കൂടുതൽ കടുപ്പത്തിലായിരുന്നു. ഈ സ്ഥലം മാറ്റം ശരിയായില്ലെങ്കിൽ ബാങ്കിന്റെ പരസ്യത്തിൽ താൻ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റം ശരിയായി. സഹോദരി നാട്ടിലെത്തി. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇത്തരം കഥകൾ പറയാനുണ്ടാകും.
ഡൽഹിയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയിലാണ്, മലയാള സിനിമയ്ക്ക് മമ്മുക്കയെ ലഭിച്ചിട്ട് 50 വർഷം തികഞ്ഞു എന്നറിയുന്നത്. ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടി. ഒരു കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹി കൂടിയാണ് അദ്ദേഹം. 2013 ൽ സൗഖ്യം മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമ്പോൾ മുഖ്യാതിഥി ആയി എത്തിയത് മുതൽ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികൾക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നൽകിയ പിന്തുണ കുറച്ചൊന്നുമല്ല.
വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതു പ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വർഷങ്ങൾ നമ്മുടെ അഭിമാനമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.