അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ആദിത്യനെ വിട്ട് ലണ്ടനിലുള്ള കാമുകൻ ഷിജു മേനോനെ കല്യാണം കഴിച്ച് ലണ്ടനിൽ താമസിക്കാനാൻ അമ്പിളി ദേവി നടത്തിയ നീക്കം പുറത്ത്. ഇരുവരും നടത്തിയ ചാറ്റിലാണ് ഇതുള്ളത്.ഇരുവരുടെയും ബന്ധം തകരാന്‍ കാരണം അമ്പിളിയുടെ രഹസ്യ ബന്ധമെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. ആദിത്യന്‍ ജയനുമായി പ്രശ്‌നങ്ങള്‍ക്ക് കാരണം വിവാഹത്തിന് ശേഷവും അമ്പിളി ദേവി ലണ്ടനിലുള്ള കാമുകന്‍ ഷിജു മേനോനുമായുള്ള ബന്ധം തുടരുകയായിരുന്നു.
അമ്പിളി ദേവി ഒരേ സമയം ആദിത്യന്‍ ജയനെയും ലണ്ടനിലുള്ള ഷിജു മേനോനെയും പ്രണയിക്കുകയായിരുന്നു. ആദിത്യന്‍ ജയനെ വിവാഹം ചെയ്തതിന് ശേഷം ഷിജു മേനോനുമായി രഹസ്യ ബന്ധം തുടര്‍ന്നു. ആദിത്യനും അമ്പിളിദേവിക്കും ഒരു കുട്ടി ജനിച്ച ശേഷവും ഷിജുവുമായി നടി രഹസ്യ ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഷിജു അമ്പിളിക്ക് സോഷ്യല്‍ മീഡിയകളിലൂടെ അയച്ചു കൊടുത്ത നഗ്ന വീഡിയോകള്‍ ആദിത്യന്‍ കാണാനിടയായി. ഈ വീഡിയോയാണ് അമ്പിളിയുടെ ഫേസ്ബുക്ക് മെസ്സെഞ്ചര്‍ വീഡിയോ സഹിതം ആദിത്യന്‍ കോടതിയില്‍ ഹാജരാക്കിയത്.
ഷിജുവിനെ വിവാഹം ചെയ്യാമെന്നായിരുന്നു അമ്പിളി പറഞ്ഞത്. എന്നാല്‍ അമ്പിളി തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് ഷിജു പിന്നീടാണ് മനസിലാക്കിയത്. ആദിത്യനെ വിവാഹം ചെയ്തത് ഷിജു അറിയുന്നത് നാളുകള്‍ക്ക് ശേഷമാണ്. വിവാഹ വിവരം അറിഞ്ഞതോടെ അമ്പിളിയുമായുള്ള സെക്‌സ് വീഡിയോ ചാറ്റുകള്‍ ഷിജു ആദിത്യന് അയച്ചു കൊടുത്തു. ഇങ്ങനെയാണ് അമ്പിളിയുടെയും ഷിജുവിന്റെയും സെക്‌സ് വീഡിയോകള്‍ ആദിത്യന് ലഭിച്ചത്. ഇതോടെയാണ് അമ്പിളിയും ആദിത്യനും അകന്നത്.
ആദിത്യന്‍ ഈ വീഡിയോകള്‍ കോടതില്‍ തെളിവായി ഹാജരാക്കി. ഒരേ സമയം രണ്ട് പേരെ പ്രണയിക്കുകയും ഇതില്‍ ആദിത്യനെ അമ്പിളി വിവാഹം ചെയ്യുകയുമായിരുന്നു. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ ആയിരുന്നു. ഈ ബന്ധം പിരിഞ്ഞിരുന്നു. പിന്നീടാണ് രണ്ട് കാമുകന്മാരെ ഒന്നിച്ച് നടി പ്രണയിച്ചത്.
ആദിത്യന് എതിരെ സ്ത്രീധന പീഡന പരാതിയില്‍ 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാല്‍ 38 പവന്‍ സ്വര്‍ണം മാത്രമാണ് അമ്പിളി കൊണ്ടുവന്നതെന്ന രേഖയും ആദിത്യന്‍ കോടതിയില്‍ ഹാജരാക്കി. വിവാഹത്തിന് മുമ്പ് സ്വര്‍ണ്ണം എടുത്തപ്പോള്‍ അമ്പിളിയും ആദിത്യനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റാണ് ഈ തെളിവ്. എത്രയായി എന്ന് ചാറ്റില്‍ ആദിത്യന്‍ ചോദിക്കുന്നു. 38 പവന്‍ എന്ന് അമ്പിളി മറുപടി പറയുന്നു. അയ്യോ എന്ന് ആദിത്യന്‍ പറയുന്നു.. കുഴപ്പമില്ല എന്ന് അമ്പിളി.. എനിക്കറിയില്ല എന്നോടൊന്നും പറയരുതെന്ന് ആദിത്യന്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞിട്ടല്ല, അമ്മയും അച്ചനും കൂടിയാ എന്ന് അമ്പിളി ഗോള്‍ഡ് ഇടാത്ത നിനക്ക് എന്തിന് ഇതൊക്കെ എന്ന് ആദിത്യന്‍ .ഇരിക്കട്ടേ സാരമില്ലെന്ന് അമ്പിളി ദേവി.ഞാന്‍ ആകെ വാങ്ങിയത് 3 പവന്‍ എന്ന് ആദിത്യന്‍.. ഇത്തരത്തിലാണ് ഇരുവരുമായുള്ള ചാറ്റ്. ഇതോടെ 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനം എന്ന് അമ്പിളി ദേവി പറഞ്ഞത് കള്ളം എന്ന് കോടതി കണ്ടെത്തി.
കല്യാണത്തിനു അമ്പിളി ഇട്ട 2 വലിയ സ്വര്‍ണ്ണ പതക്ക മാലകള്‍ 12000 രൂപയ്ക്ക് തൃശൂര്‍ ഗുഡ് വില്‍ കളക്ഷനി നിന്നും വാങ്ങിയ മുക്കുപണ്ടമാണ്. ഇത് ആദിത്യന്‍ വാങ്ങിയതാണ്. ഇതിന്റെ ബില്ലുകള്‍ കോടതിയില്‍ ഹാജരാക്കി. ഈ മാലകളുടെ കൂടെ അമ്പിളി ഇട്ട കമ്മല്‍ വാങ്ങിയതും 2500 രൂപയ്ക്ക് ആണ്. ഇതും മുക്ക് പണ്ടമാണ്.കല്യാണത്തിനു അമ്പിളി ഇട്ട നെറ്റി ചുട്ടി ഡാന്‍സിന്റെ അണിയുന്ന സാധനം ആയിരുന്നു..മാത്രമല്ല കല്യാണത്തിനു അമ്പിളിയുടെ വീട്ടുകാരെല്ലാം വിവാഹത്തിനിട്ട വസ്ത്രങ്ങള്‍ ആദിത്യന്‍ വാങ്ങി നല്കിയതായിരുന്നു. ഇതിന്റെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കി. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് തിരുവന്തപുരത്തേ പൂജപ്പുരയിലുള്ള ലോവല്‍ ആയിരുന്നു. ഇയാളുടെ 5 സെന്റെ ഭൂമി അമ്പിളി എഴുതി വാങ്ങിയിരുന്നു. ഇയാളേ വിവാഹ മോചനം ചെയ്തിട്ടും ഈ ഭൂമി അമ്പിളി തിരികെ നല്കിയിരുന്നില്ല.
ഇരിങ്ങാലക്കുട കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കരൂപ്പടന്ന മേപ്പുറത്ത് അലിയെ(65 വയസ്) ആണ് കിടപ്പുമുറിയിൽ പരുക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം കൊലപാതകമെന്നു കണ്ടെത്തി ഭാര്യ സുഹറയെ (56 വയസ്സ്) അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് പാലിയേറ്റീവ് കെയർ സെക്രട്ടറി കൂടിയായ അലി തലക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ് മരിച്ച നിലയിൽ കിടപ്പുമുറിയിൽ കാണപ്പെട്ടത്. ഭാര്യയും ഭർത്താവും മാത്രം താമസിക്കുന്ന വീട്ടിൽ ഭർത്താവ് മരിച്ചു കിടന്നത് ബാത് റൂമിൽ തലയടിച്ചു വീണ പരുക്കു കൊണ്ടാണെന്നാണ് ഭാര്യ സുഹറ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. പിറ്റേന്ന് അലിയുടെ ഖബറടക്കം കഴിഞ്ഞ ഉടനെ ഭാര്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൃത്യമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ സുഹറ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും സുഹറയെ അടിക്കാനായി അടുക്കളയിൽ നിന്ന് എടുത്ത മരവടി പിടിച്ചു വാങ്ങി അലിയുടെ തലക്ക് അടിക്കുകയായിരുന്നു. അടി കൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നു ഭയന്ന് തുടരെ അടിച്ചെന്നും സുഹറ പോലീസിനോട് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം പുലർച്ചെ കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി ചവറിനിടയിൽ ഒളിപ്പിച്ചതും സുഹറ തന്നെയാണ്. തെളിവെടുപ്പിനിടെ ഇത് ഇവർ പോലീസിന് കാണിച്ചു കൊടുത്തു. ഞായറാഴ്ചയാണ് സുഹറ കുറ്റസമ്മതം നടത്തിയത്. വെള്ളിയാഴ്ച രാവിലെ തന്നെ റൂറൽ എസ്.പി.ജി. പൂങ്കുഴലി ഐ.പി.എസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ബാബു കെ.തോമസിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ഹെയ്തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കണ്ടെത്തുന്ന മുറയ്ക്കാണ് മരണ സംഖ്യ സ്ഥിരീകരിക്കുന്നത്. അതേസമയം, യാഥാര്‍ത്ഥ സംഖ്യ ഇതിലും ഏറെയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് വരെ 1297 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 5700 പേര്‍ക്ക് പരിക്കേറ്റെന്നാണ് സര്‍ക്കാര്‍ കണക്ക്.
ശക്തമായ ഭൂകമ്പം ഹെയ്തിയിലെ നഗരപ്രദേശത്തെ കെട്ടിടങ്ങളെ തകര്‍ത്തുകളഞ്ഞു.ഭൂകമ്പ മാപിനിയില്‍ 7.2 യൂണിറ്റ് ആണ് രേഖപ്പെടുത്തിയത്.2010 ല്‍ 220000 പേര്‍ മരണമടഞ്ഞ ഭൂകമ്പത്തേക്കാള്‍ തീവ്രമായിരുന്നു ഇത്തവണത്തേതെന്ന് വിദഗ്ധര്‍ പറഞ്ഞു.പേമാരിയും കൊടുങ്കാറ്റും രക്ഷാപ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു.ദുരന്തം നേരിടാനായി പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി ഒരു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കെട്ടിടാവശിഷ്ടങ്ങളില്‍ ഇനിയും ജീവനോടെ പലരും കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. തിരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സൂചന ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഹെയ്തി എടുത്തിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക സംഘം ഹെയ്തിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹായം നല്‍കുന്നുണ്ട്.
സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്.
മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ തരൂരിനെതിരെ തെളിവുകൾ ഹാജരാകുന്നതിൽ പോലീസ് പരാജയപ്പെട്ടു.
ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്.
എന്നാൽ മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. ശശി തരൂരിനെതിരായ ശരിയായ തെളിവുകൾ ഇല്ലാത്തത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയായിരുന്നു.
ടോം ജോസ് തടിയംപാട്
ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഓസ്‌ഫോഡ് കോളേജിൽ അഡ്‌മിഷൻ ലഭിക്കുക എന്നത് ഒരു സ്വപ്നമാണ്. എന്നാൽ അത്തരം ഒരു അപൂർവ്വ നേട്ടമാണ് വെസ്റ്റ് സസ്സെക്സിലുള്ള ഹേവാർഡ്‌സ് ഹീത്ത് നിവാസിയായ മരീന ജോസഫ് നേടിയത് . മരീന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഹ്യൂമൻ സയൻസിൽ പ്രവേശനം നേടിയത് എ ലെവലിൽ ഉന്നതവിജയം നേടിയാണ്.
വെസ്റ്റ് സസ്സെക്സിൽ നിന്നും ആദ്യമായിട്ടാണ് ഒരു മലയാളി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ എത്തുന്നത്.
ഏറ്റുമാനൂരിൽനിന്നുള്ള പുഞ്ചമ്യാലിൽ ജോസഫ് ജെയ്‌നി ദമ്പതികളുടെ മകളാണ് മരീന.
GCSE യിൽ എല്ലാവിഷയത്തിലും എ സ്റ്റാർ എ ലെവലിലെ (3A star 1 A)മികച്ച വിജയം എൻട്രൻസിലെ ഉയർന്ന സ്കോർ ഇന്റർവ്യൂകളിലെ മികച്ച പ്രകടനം എന്നിവയാണ് പ്രവേശനത്തിനു സഹായകമായത്. ഓസ്‌ഫോർഡിന്റെയും കെയിംബ്രിഡ്ജിന്റെയും ചരിത്രത്തിലെ ഏറ്റവും ശക്തമായ മത്സരമാണ് ഈ വർഷത്തെ പ്രവേശന പരീക്ഷകളിൽ നടന്നത് എന്ന് അധികൃതർ അറിയിച്ചു.
ലോകത്തെ ഏറ്റവും പഴക്കം ചെന്ന കോളേജുകളില്‍ ഒന്നായിട്ടാണ് ഓക്സ് ഫോർഡിനെ വിലയിരുത്തുന്നത് .
40 കോളേജുകളുടെ സമുച്ചയമാണ് ,ഓക്സ് ഫോർഡ് യുണിവേഴ്സിറ്റി . ഇതിന്റെ ചരിത്രം ആരംഭിക്കുന്നത് 1200 ല്‍ ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന ക്രിസ്റ്റിന്‍ സനൃാസിമാരില്‍ നിന്നുമാണ് .അവര്‍ കുട്ടികള്‍ക്ക് കൊടുത്തിരുന്ന മതബോധന ക്ലാസുകളില്‍ നിന്നും ഉടലെടുത്ത വിദ്യാഭ്യാസ തുടര്‍ച്ചയാണ് ഇന്നുകാണുന്ന ഈ ബ്രഹുത്തായ ഈ വിദൃാപീഠം. ഒട്ടേറെ മഹാന്‍മാരെ ഈ യുണിവേഴ്സിറ്റി ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് . അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റൺ ഇവിടെയാണ് പഠിച്ചത്. പതിനാലു ബ്രിട്ടീഷ് പ്രധാനമന്തിമാര്‍ ഇവിടെനിന്നും രൂപപ്പെട്ടിട്ടുണ്ട് ,അകലാത്തില്‍ രാജ്യത്തിനു വേണ്ടി വീരമൃതു വരിച്ച രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ഇവിടെയാണ് പഠിച്ചത് . കൂടതെ അനേകം നോബേൽ സമ്മാന ജേതാക്കളെ ഈ കലാലയം ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് , ക്രിസ്റ്റിന്‍ സനൃാസിമാരാണ് ഈ കോളേജിനു തുടക്കമിട്ടത്. ആദൃമായി വിദ്യാഭ്യാസമാരംഭിച്ചത് സെന്റ് മേരിസ് പള്ളിയിലാണ്, ഈ പള്ളിയാണ് ഓക്സ്ഫോര്‍ഡിലെ ഏറ്റവും പഴക്കം ചെന്ന പള്ളി.
ലോകമെമ്പാടുമുള്ള ടുറിസ്റ്റുകൾ ഈ പള്ളിയും ആദ്യമായി ക്ലാസ് ആരംഭിച്ച പള്ളി അങ്കണവും കാണാൻ അവിടെ എത്തിച്ചേരുന്നുണ്ട് . ഹോങ്കോങ്ന്റെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ആയിരുന്ന ക്രിസ് പറ്റനാണ് ഓക്സ് ഫോർഡിന്റെ ഇപ്പോഴത്തെ ചാൻസിലർ. അദ്ദേഹവും ഒരു ഓക്സോണിയാനാണ് . സെന്റ് മേരിസ് പള്ളിയുടെ ടവറില്‍ കയറി നിന്നാല്‍ ഓക്സ്ഫോര്‍ഡ് മുഴുവന്‍ കാണാം ഈ ടവറിലെ ഒരു മുറിയായിരുന്നു ലൈബ്രറി. മറ്റൊരു മുറി കുട്ടികളുടെ ഡോകുമെന്റുകള്‍ സൂക്ഷിച്ചിരുന്ന മുറി ആയിരുന്നു ,
പള്ളി അങ്കണത്തിലായിരുന്നു ക്ലാസുകള്‍ നടത്തിയിരുന്നത് .
സെന്റ് മേരിസ് പള്ളിയുടെ എതിര്‍ വശത്താണ് Sheldonian ഇവിടെ വച്ചാണ് ബിരുദം നേടുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റ് കൈമാറുന്നത്. അവിടെ ചാന്‍സിലര്‍ക്കും മറ്റു വിശിഷ്ട് വൃക്തികള്‍ക്കും പ്രതൃേകം ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ കാണാം . മരീന ജോസഫിന്റെ ഈ വിജയം മറ്റുകുട്ടികൾക്കു ഒരു പ്രചോദനമാകട്ടെ.
താന്‍ ഭാഗഭാക്കാവുന്ന ഒരു സുപ്രധാന സിനിമാ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന സൂചന പൃഥ്വിരാജ് നല്‍കിയിരുന്നു, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ പത്തിന് പ്രഖ്യാപനം ഉണ്ടാവുമെന്ന് മാത്രമാണ് പൃഥ്വി അറിയിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് വൈറല്‍ ആയതോടെ കമന്റ് സെക്ഷനിലും സിനിമാഗ്രൂപ്പുകളിലും സിനിമാപ്രേമികള്‍ ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പല സംവിധായകരുടെയും പേരുകള്‍ ആരാധകര്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരും പറയുന്നത് വേണുവിന്റെ പേരാണ്. ജി ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.
എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നാളത്തെ പ്രഖ്യാപനത്തിനു ശേഷമേ പ്രോജക്റ്റ് ഇതുതന്നെയാണോ എന്ന് അറിയാനാവൂ.
സൂപ്പര്‍ത്താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍മീഡിയ പേജ് വഴിയും ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റിന് കൂടുതലും മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത.
ഒരു കാലത്ത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരെ സംസാരിച്ച പൃഥ്വിരാജ് ഇപ്പോള്‍ അവരെ വെച്ച് സിനിമയുണ്ടാക്കി നേട്ടം കൊയ്യുകയാണന്നാണ് ഇവരില്‍ ചിലര്‍ അധിക്ഷേപിക്കുന്നത്. എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം പക്ഷേ എത്ര നാള്‍ ഇതുമായി മുന്നോട്ടു പോകുമെന്നും കമന്റുകളുണ്ട്.
പണ്ട് പൃഥ്വിരാജ് സീനിയര്‍ താരങ്ങള്‍ യുവ തലമുറയ്ക്ക് വഴി മാറിക്കൊടുക്കണം എന്നൊക്കെ പറഞ്ഞ സാഹചര്യമുണ്ടായിരുന്നു എന്നാല്‍ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന് ഒരു കമന്റില്‍ പറയുന്നു. എന്തായാലും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിരിക്കുന്ന ഇത്തരം വിമര്‍ശനങ്ങളോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മനു വാര്യരുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കുരുതി’യാണ് പൃഥ്വിരാജിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. മതതീവ്രവാദം വിഷയമാക്കിയ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് എത്തിയത്. ജനഗണമന, ഭ്രമം, തീര്‍പ്പ്, കടുവ, ബറോസ്, ബ്രോ ഡാഡി, വിലായത്ത് ബുദ്ധ, ആടുജീവിതം തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ളത്.
വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനാണ് വധുവിന്റെ പരാതിയില്‍ അറസ്റ്റിലായത്. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിശ്ചയം കഴിഞ്ഞ് അടുത്ത ദിവസം വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മേയിലായിരുന്നു വിവാഹ നിശ്ചയം. യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം.കട്ടിലിലേക്ക് വലിച്ചെറിയുകയും നിർബന്ധിച്ചു വസ്ത്രങ്ങൾ മുഴുവൻ വലിച്ചു ഉരുകയും ചെയ്തു എന്നാണ് യുവതി മൊഴിയിൽ പറയുന്നത്. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയതെന്നും പരാതിയിലുണ്ട്.
ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ് 30-ന് 50,000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്
വാർത്ത നൽകാൻ പത്ത് ലക്ഷം ആവശ്യപ്പെട്ടു മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്ററാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരബ്രഹ്മക്കെതിരെ ചിലരെ കൂട്ടുപിടിച്ച് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരബ്രഹ്മ എ,ഡി ഷൈൻ മുകുന്ദൻ. വാർത്ത നൽകാൻ വേണ്ടി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഷാജൻ സ്കറിയ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു.
ഫോൺ രേഖകൾ ഉൾപ്പെടെ മറുനാടൻ മലയാളിക്കെതിരെ ആലപ്പുഴ എസ്ഐക്ക് പരബ്രഹ്മ കേസ് ഫെയൽ ചെയ്തു. പരബ്രഹ്മക്കെതിരെ മാത്രമല്ല വേറെ സ്ഥാപനങ്ങൾക്കെതിരെയും ഷാജൻ വ്യാജവാർത്ത നൽകിയിട്ടുണ്ട്. അതിൽ കോടതി ശിക്ഷ പോലും ഏറ്റുവാങ്ങിയിട്ടുണ്ട്. അതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും പരബ്രഹ്മ എംഡി പറഞ്ഞു. പരബ്രഹ്മയെ പേടിപ്പിച്ചിട്ട് പണം തട്ടാമെന്ന് വിചാരിക്കേണ്ട, ഇവിടുത്തെ നിയമം നടപ്പിലാക്കുന്നത് ഷാജൻ സ്കറിയ അല്ല.
പല മാറാരോഗങ്ങൾക്ക് വേണ്ടി ട്രീറ്റ്മെന്റ് നടത്തുകയും അതിൽ വിജയിക്കുകയും ചെയ്ത സ്ഥാപനമാണ് പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്റർ. കാൻസർ, സോറിയാസിസ്, ലിവർ സിറോസിസ്, കിഡ്നി സ്റ്റോൺ, അസ്ഥി രോഗങ്ങൾ, പിസിഒഡി, വന്ധ്യത തുടങ്ങിയ നിരവധി രോഗങ്ങൾക്ക് പരബ്രഹ്മ ചികിത്സ നടത്തുന്നുണ്ട്.
ഷിജോ തോമസ് ഇലഞ്ഞിക്കൽ
അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി…
മനസ്സ് വിങ്ങി പൊട്ടുകയാണ് , ഒരു സമാധാനവുമില്ല…..
ധ്യാനം കൂടി നോക്കി; ഒരു മാറ്റവുമില്ല !!!
പൂജിച്ച രക്ഷകെട്ടി രക്ഷയില്ല !!!
ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം – പരാജയം!!
ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോ തടഞ്ഞു!
ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി … സാധനം വിരലിലുടക്കി – നാക്ക്!
ധ്യാനത്തിന് അലമുറയിട്ട നാക്ക് ,
രക്ഷ കെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക് ,
തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക്….
ദൈവങ്ങളെക്കാണുമ്പോൾ ഒച്ച വെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ?
ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്.
സിദ്ധാർത്ഥന് ബോധിവൃക്ഷം ….എനിക്ക് തണുത്ത കഞ്ഞി;
ബോധോദയത്തിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.
പിറ്റേന്നുതന്നെ അവളെച്ചെന്ന് കണ്ടു, സംസാരിച്ചു – സമാധാനം .
ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടു കഞ്ഞി കുടിക്കുന്നു , നല്ല രുചി !!!
വാക്കിലും, നാക്കിലും.
ഷിജോ തോമസ് ഇലഞ്ഞിക്കൽ
ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം. UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് , ഹെവൻലി ഗ്രേസ്
Email: [email protected]
Mobile: 07466520634


ബാബുരാജ് കളമ്പൂർ
നേരേ നടക്കാൻ
കഴിയാത്ത നേരുകൾ
പോരിൻ വടികുത്തി
നീങ്ങുന്ന കാലത്ത്
ആരു നീ ..യാരു നീ
യുൺമതൻ നേർവര
തേടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.!?
നാമെന്ന വാക്കു
മരിക്കുന്ന കാലത്ത് ..
ഞാനെന്ന ഭാവം
ഭരിക്കുന്ന ലോകത്ത്..
ആരു നീ..യാരുനീ
സ്നേഹക്കുളിർകാറ്റു
തേടി നടന്നു
തളർന്നവൻ ദു:ഖിതൻ.!?
താരാട്ടു പാട്ടിലും
തായ്മൊഴിത്തേനിലും
നെഞ്ചിലെപ്പൈങ്കിളി
ക്കൊഞ്ചലിന്നുള്ളിലും
കത്തിപ്പടരും
വിഷംചേർത്തു വില്ക്കുന്ന
ശപ്തകാലത്തിന്റെ
കൂരിരുൾപ്പാതയിൽ,
ആരു നീ..യാരു നീ..
നന്മതൻ നന്തുണി
മീട്ടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.?!
ഉന്മാദമാളിപ്പടർന്ന
നിൻ ചിന്തയിൽ..
മിന്നിത്തിളങ്ങുന്ന
നിന്റെ സ്വപ്നങ്ങളിൽ..
എന്നോ മറന്ന
പഴയ കാലത്തിന്റെ
പൊൻകതിർ കാൺകിലോ..
ഭ്രാന്തരീ ഞങ്ങളും.
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

