Latest News

പത്തുവയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ബേക്കറി ഉടമയ്ക്കായി തിരച്ചില്‍ തുടങ്ങി. കർണാടക ഹാവേരിയില്‍ ആണ് സംഭവം നടന്നത് . പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.

ഹാവേരി ഉപ്പനാശി സ്വദേശിയായ പത്തുവയസുകാരന്‍ ഹരിശയ്യയാണ് മരിച്ചത്. മാർച്ച് 16ന് കൂട്ടുകാരോടൊപ്പം പ്രദേശത്തെ ബേക്കറിയില്‍ പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാഞ്ഞത് കണ്ടപ്പോൾ മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് കടയുടമ തടഞ്ഞു വച്ചിരിക്കുകയാണെന്ന വിവരം അറിഞ്ഞത്. കുട്ടി പലഹാരം മോഷ്ടിച്ചെന്നും മര്യാദ പഠിപ്പിക്കാനായി കുട്ടി വൈകീട്ട് വരെ ഇവിടെ നില്‍ക്കട്ടെയെന്നും കടയുടമ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു

വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് വരെ കടയുടമ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച് ക്രൂരമായി മർദിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും കുട്ടി ആശുപത്രിയില്‍വച്ച് പറയുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.

ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകീട്ടോടെയാണ് നില വഷളായി മരണം സ്ഥിരീകരിച്ചത്. ആദ്യം തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്ന് ഹരിശയ്യയുടെ അച്ഛന് പരാതിപ്പെടുന്നു. കുട്ടി മരിച്ചതിന് ശേഷമാണ് പോലീസ് നടപടികൾ തുടങ്ങിയെതെന്നും അച്ഛന്‍ പറഞ്ഞു. സംഭവത്തില്‍ കടയുടമയ്ക്കെതിരെ കേസെടുത്ത പോലീസ് തിരച്ചില്‍ ഊർജിതമാക്കി. കടയുടമയടക്കം കേസിലെ പ്രതികളെല്ലാ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നടന്‍ മോഹന്‍ലാലിന്റെ നാല് പതീറ്റാണ്ടോളം നീണ്ട കരിയറില്‍ ഒരു സുപ്രധാന അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്നു. നടന്‍മാരായ മമ്മൂട്ടി, പൃഥ്വിരാജ്, സംവിധായകരായ സിബി മലയില്‍, ഫാസില്‍ തുടങ്ങി ഒട്ടനവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാലിന്റെ കുടുംബവും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചടങ്ങില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും സംസാരിച്ചു. പൊതുവേദികളില്‍ അധികം സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത താന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധപ്രകാരമാണ് സംസാരിച്ചതെന്ന് സുചിത്ര പറഞ്ഞു.

”കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹന്‍ലാലില്‍) ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഒടുവില്‍ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ (മോഹന്‍ലാല്‍) ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലാം നേടി. ഒരു സംവിധായകന്‍ എന്ന നിലയില്‍ പുതിയ ഒരു തുടക്കമാണിത്. ഇന്ന് എന്തെങ്കിലും സംസാരിച്ചേ മതിയാകൂ എന്ന് തോന്നി.

നവോദയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതും വില്ലനായി. അന്ന് ഞാന്‍ അദ്ദേഹത്തെ വെറുത്തു. വില്ലനായി അദ്ദേഹം അഭിനയിച്ചപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ വെറുത്തു. അങ്ങനെ വെറുപ്പ് തോന്നിയതിന് കാരണം, അദ്ദേഹം ചെയ്യുന്ന ജോലിയില്‍ നല്ലതായത് കൊണ്ടുമാത്രമാണ്. നവോദയയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആ ഇഷ്ടം അവിടെ അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം.”

ബോറോസ് സംവിധാനം ചെയ്യാനുള്ള മോഹന്‍ലാലിന്റെ തീരുമാനം നല്ലതാണെന്നും സുചിത്ര പറഞ്ഞു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി മോഹന്‍ലാല്‍ മാറുമെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

സ്മിജയുടെ സത്യസന്ധയ്ക്ക് ബിഗ് സല്യൂട്ട് അടിച്ച് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് അഭിനന്ദനം അറിയിച്ചത്. സ്മിജയുടെ സത്യസന്ധതക്ക് ബിഗ് സല്യൂട്ട് എന്ന് പോലീസ് കുറിച്ചു. നല്‍കുന്ന വാക്കുകള്‍ക്ക് കോടികളേക്കാള്‍ മൂല്യമുണ്ടെന്ന് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ച സ്മിജ ഇന്നത്തെ സമൂഹത്തിന് സമാനതകളില്ലാത്ത മാതൃകയാണെന്ന് പോലീസ് കുറിച്ചു.

ലോട്ടറി ഏജന്റ് സ്മിജയുടെ കയ്യില്‍ നിന്നും കടം പറഞ്ഞ ലോട്ടറി ടിക്കറ്റിലൂടെയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനെ തേടി ആറ് കോടിയുടെ ഭാഗ്യമെത്തിയത്. കടമായി പറഞ്ഞുവച്ച ടിക്കറ്റിന് ആറുകോടി സമ്മാനമടിച്ചിട്ടും യാതൊരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ടിക്കറ്റ്‌ െകെമാറാന്‍ സ്മിജ മടി കാട്ടിയില്ല. രാജഗിരി ആശുപത്രിക്ക് മുന്‍പിലാണ് സ്മിജയുടെ ടിക്കറ്റ് കച്ചവടം.
പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ വില്‍പ്പന നടത്തുന്നത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രന്‍ സമ്മാനം നേടിയത്.

ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന്‍ ടിക്കറ്റ് തെരഞ്ഞെടുത്തു. സമ്മാനമുണ്ടെന്ന് അറിഞ്ഞ ഉടനെ ടിക്കറ്റ് ചന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. മൊെബെലിലൂടെ പറഞ്ഞുവച്ച ടിക്കറ്റ് വാട്ട്സ് ആപ്പിലൂടെ ചന്ദ്രന് അയച്ചു കൊടുത്തിരുന്നെങ്കിലും ടിക്കറ്റ് നല്‍കിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി.

പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും രാജേഷും മക്കളും താമസിക്കുന്നത്. മൂത്തമകന്‍ മസ്തിഷ്‌ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരന്‍ അര്‍ബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തില്‍ പോലും സ്മിജ കെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല. ഭാഗ്യക്കുറി കൊണ്ടുവരുമായിരുന്ന കോടികളേക്കാള്‍ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന് സ്മിജ ലോകത്തോട് വിളിച്ചുപറയുകയാണെന്ന് കുറിപ്പില്‍ അഭിനന്ദനം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സ്മിജയുടെ സത്യസന്ധതക്ക് ബിഗ് സല്യൂട്ട്

നല്‍കുന്ന വാക്കുകള്‍ക്ക് കോടികളേക്കാള്‍ മൂല്യമുണ്ടെന്ന് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ച സ്മിജ ഇന്നത്തെ സമൂഹത്തിന് സമാനതകളില്ലാത്ത മാതൃകയാണ്.ലോട്ടറി ഏജന്റ് സ്മിജയുടെ കയ്യില്‍ നിന്നും കടം പറഞ്ഞ ലോട്ടറി ടിക്കറ്റിലൂടെയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനെ തേടി ആറ് കോടിയുടെ ഭാഗ്യമെത്തിയത്. കടമായി പറഞ്ഞുവച്ച ടിക്കറ്റിന് ആറുകോടി സമ്മാനമടിച്ചിട്ടും യാതൊരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ടിക്കറ്റ്‌ െകെമാറാന്‍ സ്മിജ മടി കാട്ടിയില്ല. രാജഗിരി ആശുപത്രിക്ക് മുന്‍പിലാണ് സ്മിജയുടെ ടിക്കറ്റ് കച്ചവടം.

പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ വില്‍പ്പന നടത്തുന്നത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രന്‍ സമ്മാനം നേടിയത്. ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന്‍ ടിക്കറ്റ് തെരഞ്ഞെടുത്തു.

സമ്മാനമുണ്ടെന്ന് അറിഞ്ഞ ഉടനെ ടിക്കറ്റ് ചന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. മൊെബെലിലൂടെ പറഞ്ഞുവച്ച ടിക്കറ്റ് വാട്ട്സ് ആപ്പിലൂടെ ചന്ദ്രന് അയച്ചു കൊടുത്തിരുന്നെങ്കിലും ടിക്കറ്റ് നല്‍കിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി.
പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും രാജേഷും മക്കളും താമസിക്കുന്നത്. മൂത്തമകന്‍ മസ്തിഷ്‌ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരന്‍ അര്‍ബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തില്‍ പോലും സ്മിജ കെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല. ഭാഗ്യക്കുറി കൊണ്ടുവരുമായിരുന്ന കോടികളേക്കാള്‍ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന് സ്മിജ ലോകത്തോട് വിളിച്ചുപറയുകയാണ്.

പാലക്കാട് കഞ്ചിക്കോട്ട് നാടിനെ നടുക്കി ദമ്പതികളുടെ മരണം. കുഞ്ഞിന്റെ തൊട്ടിൽക്കയറിൽ കുരുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതിന് പിന്നാലെ ഇതേകയറിൽ ഇവരുടെ ഭർത്താവും തൂങ്ങിമരിക്കുകയായിരുന്നു. യുവതിയുടെ മൃതശരീരം താഴെയിറക്കി ആംബുലൻസിനായി കാത്തിരിക്കുന്നതിനിടെയാണ് ഇതേ കയറിൽ കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കിയത്.

എലപ്പുള്ളി പികെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. നേതാജി നഗറിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇരുവരും. ബുധനാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് ദാരുണസംഭവം. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

നിലവിളി കേട്ട് ഓടിക്കൂടിയ ആളുകൾ ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി. ആംബുലൻസ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതിൽ അകത്തുനിന്നും അടച്ച് അതേ കയറുപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

അഗ്നിരക്ഷാസേനയെത്തി അകത്ത് കടന്നാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മനുപ്രസാദും മരിച്ചിരുന്നു. മനുപ്രസാദിന് വർക് ഷോപ്പിലാണ് ജോലി. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

തണ്ണിത്തോട് (പത്തനംതിട്ട) ∙ സഹോദരന്റെ കൊലപാതകത്തിൽ ജ്യേഷ്ഠൻ അറസ്റ്റിൽ. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് സമീപം ചരിവുകാല പുത്തൻവീട്ടിൽ ജസ്റ്റിൻ സി.എബി (28) ആണ് അറസ്റ്റിലായത്. ജസ്റ്റിന്റെ സഹോദരൻ ജെറിൻ (23) കഴിഞ്ഞ 5ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ മാസം 25 നാണ് കേസിനാസ്പദമായ സംഭവം. സഹോദരങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജെറിൻ ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ യുവതിയാകാൻ താൽപര്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് സഹോദരങ്ങൾ വാക്കുതർക്കമുണ്ടാകുകയും ജസ്റ്റിൻ വിറക് ഉപയോഗിച്ച് ജെറിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ബോധരഹിതനായ ജെറിനെ കുളിപ്പിച്ച് കിടത്തി. തണ്ണിത്തോട് ബസ് സ്റ്റാൻഡിൽ കട നടത്തുന്ന മാതാപിതാക്കൾ വൈകിട്ട് എത്തിയപ്പോൾ ജെറിന് അപസ്മാരം വന്നതാകാമെന്നു കരുതി ആശുപത്രിയിൽ കൊണ്ടുപോയി.

കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജെറിന്റെ തലയ്ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണു മരണമെന്നു കണ്ടതിനെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ജെറിന്റെ തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച വിറക് വീട്ടിലെ അലമാരയുടെ മുകളിൽനിന്നു പൊലീസ് കണ്ടെടുത്തു.

കൊലപാതകത്തിന് അറസ്റ്റിലായ ജസ്റ്റിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ബിബിൻ പ്രകാശ്, എഎസ്ഐമാരായ ജോയി, അഭിലാഷ്, ദിലീപ് ഖാൻ, സിപിഒമാരായ അരുൺ, സന്തോഷ്, സുമേഷ്, ഡബ്ല്യുസിപിഒ ഷീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശിയായ 36കാരനായ അരുണ്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

ഇതിനിടയിലാണ് അഞ്ജു, ശ്രീജു എന്ന യുവാവുമായി അടുക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അരുണ്‍ എതിര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി അരുണിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേര്‍ന്ന് അരുണിനെ കൊലപ്പെടുത്തിയത്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ശ്രീജുവിനേയും അഞ്ജുവിനേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ആരാണ് കുത്തിയതെന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല. ഇരുവരും പറയുന്നത് താനാണ് കുത്തിയതെന്നാണ്. സംഭവം നടക്കുമ്പോള്‍ അഞ്ജുവിന്റെ മകള്‍ വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു കൊലപാതകം നടന്നത്

നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ മരണത്തിന് കീഴടങ്ങി. ബിഗ്‌ബോസ് ഹൗസില്‍ ആയിരിക്കവെയാണ് ഭാഗ്യലക്ഷ്മി മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിയുന്നത്. ഇത് അറിഞ്ഞത് മുതല്‍ പൊട്ടിക്കരയുകയായിരുന്നു അവര്‍. എന്നാല്‍ ഭാഗ്യലക്ഷ്മിയും രമേഷ് കുമാറും തമ്മില്‍ കടുത്ത ശത്രുതയില്‍ ആയിരുന്നു. ഭര്‍ത്താവിന്റെ അനുജനെ തല്ലിയ കാര്യം ഭാഗ്യ ലക്ഷ്മി തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. മോശമായി പെരുമാറിയതിന് ആയിരുന്നു ഇതെന്നും അവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ രമേഷ് കുമാറിന്റെ അവസാന നാളുകള്‍ ആയപ്പോഴേക്കും ഇരുവരും ഒരു പരിധി വരെ അടുത്തിരുന്നു എന്ന് വേണം കരുതാന്‍. ബിഗ്‌ബോസില്‍ ഭാഗ്യ ലക്ഷ്മി പരഞ്ഞ കാര്യങ്ങള്‍ അത് വ്യക്തമാക്കുന്നതാണ്. താന്‍ കിഡ്‌നി തരാമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് അപ്പോഴും ഈഗോ ആയിരുന്നു എന്നുമാണ് ഭാഗ്യ ലക്ഷ്മി വിവരം അറിഞ്ഞ് ബിഗ്‌ബോസില്‍ വെച്ച് പ്രതികരിച്ചത്. മാത്രമല്ല ബിഗ്‌ബോസില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. നേരത്തെ തന്നെ അപമാനിച്ച ഭര്‍ത്താവിന്റെ അനുജനെ തല്ലി ചതച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. മദ്യപാനിയായ ഭര്‍ത്താവിന്റെ അനുജന്‍ തന്നെ വേശ്യയെന്ന് വിളിച്ചപ്പോള്‍ ഭര്‍ത്താവും കുടുംബവും ഒന്നും മിണ്ടിയില്ലെന്നും ക്ഷമകെട്ട് തന്റെ നിയന്ത്രണം നശഷ്ടപ്പെടുകായയിരുന്നെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നു.

അതേസമയം കുടുംബം തകര്‍ത്തത് ഭാഗ്യലക്ഷ്മിയുടെ പ്രണയ ചാപല്യമെന്ന് മുന്‍ ഭര്‍ത്താവ് രമേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ എന്ന ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ തന്നെയും കുടുംബത്തെയും അപമാനിക്കുന്നതാണ്. എന്നാല്‍ ഇത്രകാലവും സത്യാവസ്ഥ വെളിപ്പെടുത്താന്‍ മുതിരാതെ മൗനം പാലിച്ചത് തന്റെ ദാമ്പത്യം മറ്റുള്ളവരുടെ മുന്നില്‍ അലക്കേണ്ട വിഴുപ്പല്ലെന്ന് ഓര്‍ത്താണ്. എന്നാല്‍ അടുത്തകാലത്തായി ചില ആനുകാലികങ്ങളില്‍ സ്വരഭേദങ്ങളിലെ ആരോപണങ്ങളെ സാധൂകരിക്കുന്ന പരാമര്‍ശങ്ങള്‍ ഭാഗ്യലക്ഷ്മിയുടെ ഭാഗത്തുനിന്നുണ്ടായി. ഇനിയും മൗനംപാലിക്കുന്നത് തന്നെ സ്‌നേഹിക്കുന്നവരോടുള്ള അനീതിയാണെന്നു തോന്നുന്നു.

ഭാഗ്യലക്ഷ്മിയെ ഭാര്യയായി ലഭിച്ചത് ഭാഗ്യമായി കരുതിയിരുന്ന ആളായിരുന്നു ഞാന്‍. 1984ല്‍ ഞാന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കാമറാമാനായി ജോലി ചെയ്യുന്ന സമയത്താണ് അവരെ കാണുന്നതും പരിചയപ്പെടുന്നതും. അവരുടെ അച്ചടക്കവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. എന്നാല്‍ ഞാന്‍ വിവാഹ ആലോചനയുമായി ഒരിക്കലും അവരെ സമീപിച്ചിരുന്നില്ല. ജോലിയില്‍ ഉയരാന്‍ ശ്രമിച്ചിരുന്ന ഞാന്‍ ആ സമയത്ത് വിവാഹത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല എന്നതാണു വാസ്തവം. ഒരിക്കല്‍ ഭാഗ്യലക്ഷ്മിതന്നെയാണ് വിവാഹക്കാര്യം അവതരിപ്പിക്കുന്നത്. അക്കാലത്ത് അവര്‍ കോടമ്പാക്കത്ത് ചെറിയമ്മക്കൊപ്പമായിരുന്നു താമസം. അവിടുത്തെ പീഡനങ്ങളില്‍ നിന്നുള്ള മോചനമായിരുന്നു അവര്‍ക്കന്നു വേണ്ടിയിരുന്നത്. പെട്ടെന്ന് വിവാഹത്തെപ്പറ്റി കേട്ട എനിക്ക് ഒന്നും പറയാനായില്ല. ആലോചിക്കണമെന്നും ആറുമാസം കഴിയട്ടേയെന്നും ഞാന്‍ പറഞ്ഞു. കൃത്യം ആറുമാസം കഴിഞ്ഞ് അവര്‍ വിളിച്ചു. അപ്പോഴും വിവാഹക്കാര്യം ഞാന്‍ വീട്ടില്‍ അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കേണ്ടതുണ്ടായിരുന്നതിനാല്‍ സമ്മതം അറിയിച്ചു. വളരെ ലളിതമായി ജീവിക്കുന്ന ആരോരുമില്ലാത്ത ആ പെണ്‍കുട്ടിയെ അതിനിടയിലെപ്പോഴോ ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

ആയിടക്ക് ഔദ്യോഗികാവശ്യത്തിന് മദ്രാസിലെത്തിയ എന്റെ അടുത്തേക്ക് ചെറിയമ്മയുമായി വഴക്കിട്ട് അവര്‍ വീടുവിട്ടിറങ്ങിവന്നു. ഭാഗ്യലക്ഷ്മി പറഞ്ഞ പ്രകാരം അവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഞാന്‍ കൊണ്ടുചെന്നാക്കി. അവരുടെ ഭര്‍ത്താവ് ഒരു പ്രമുഖ സംവിധായകനായിരുന്നു. തിരിച്ചു ഞാന്‍ തിരുവനന്തപുരത്തെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കരഞ്ഞുവിളിച്ചുകൊണ്ടു ഭാഗ്യലക്ഷ്മിയുടെ ഫോണ്‍. സുഹൃത്തിന്റെ ഭര്‍ത്താവ് മോശമായി പെരുമാറുന്നുവെന്നും ഉടന്‍ താമസം മാറണമെന്നുമായിരുന്നു ആവശ്യം. ഞാന്‍ മദ്രാസില്‍ ചെന്ന് മറ്റൊരു സുരക്ഷിത താമസസ്ഥലം കണ്ടെത്തി. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് എനിക്കു തോന്നി. കുറച്ചു ദിവസം കഴിഞ്ഞ് ഭാഗ്യലക്ഷ്മിയെ തിരുവനന്തപുരത്തുകൊണ്ടുവന്നു. സി.പി.ഐ നേതാവ് സി. ഉണ്ണിരാജയുടെ മകന്റെ വീട്ടില്‍ നിര്‍ത്തി. അദ്ദേഹം എന്റെ അടുത്ത സുഹൃത്തായിരുന്നു. പിറ്റേ ദിവസം, 1985 സെപ്റ്റംബര്‍ 16ന് മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു.-രമേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം മുന്‍ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞെങ്കിലും അദ്ദേഹത്തെ കാണാന്‍ പോകുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മക്കളെ ഇരുവരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. അവരോട് 16 വരെ അവിടെ തന്നെ തുടരണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യ ലക്ഷ്മി ബിഗ്‌ബോസില്‍ പറഞ്ഞു. മരണ വാര്‍ത്തയറിഞ്ഞ് ബിഗ്‌ബോസ് ഹൗസില്‍ വെച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.സത്യത്തില്‍ ഞങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തിയത് കൊണ്ട് ഞാന്‍ അവിടെ പോയാല്‍ എന്തായിരിക്കുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികള്‍ ചെയ്യാനുള്ള കാര്യങ്ങളാണ് അവിടെ ഏറ്റവും പ്രധാനം. ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ എനിക്കറിയാമായിരുന്നു. വളരെ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. മക്കളോട് എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ട് പേരും അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് പറഞ്ഞിട്ടാണ് വന്നത്. പക്ഷേ മക്കളുടെ അടുത്ത് ഫോണ്‍ വഴി സംസാരിക്കാന്‍ പറ്റുമോ എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ബിഗ് ബോസിലേക്ക് വരും മുന്‍പേ രമേശിനെ പോയി കണ്ടിരുന്നു. അപ്പോഴും അവസ്ഥ അല്‍പ്പം മോശമായിരുന്നു. മക്കളോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ രോഗാവസ്ഥയില്‍ കഴിയുകയായിരുന്നു രമേശ്.  ഞാന്‍ പറഞ്ഞതാണ് കിഡ്‌നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു. എല്ലാവരും പൊക്കോളൂ, ഞാന്‍ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ കുട്ടികള്‍ അവിടെതന്നെ ഉണ്ട് എന്ന് പറഞ്ഞു. കൂടുതല്‍ ഡീറ്റെയില്‍സ് ഒന്നും അറിയില്ല. ഞാന്‍ ഇല്ലാത്തോണ്ട് അവര്‍ക്ക് എന്ത് ചെയ്യണം എന്ന് ഒന്നും അറിയില്ല. 16 കഴിയും വരെ അവിടെ നിന്നും പോകരുത്, അവിടെ തന്നെ നില്‍ക്കണം എന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണം  കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞു.

യൂട്യൂബില്‍ കണ്ട വീഡിയോ ദൃശ്യം അനുകരിക്കാന്‍ ശ്രമിച്ച 12വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണന്‍ ആണ് പൊള്ളലേറ്റ് മരിച്ചത്.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഗ്‌നിനാളങ്ങള്‍ ഉപയോഗിച്ച് മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ ആണ് ശിവനാരായണന്‍ യൂട്യൂബില്‍ കണ്ടത്. ഇതില്‍ പ്രചോദനമായി അനുകരിക്കാന്‍ ശ്രമിക്കവെ, മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു. കുളിമുറിയില്‍വെച്ചാണ് അനുകരണശ്രമം നടന്നതെന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

സംഭവം നടക്കുമ്പോള്‍, മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വെങ്ങാനൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. സ്ഥിരമായി യൂട്യൂബ് വീഡിയോകള്‍ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും പതിവായിരുന്നു എന്ന് പോലീസ് പറയുന്നു.

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കിയത്. കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് റെയില്‍വേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വെച്ചാണ് മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. കന്യാസ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാര്‍ച്ച് 19നായിരുന്നു സംഭവം.

തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്.ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്യവേയാണ് ആക്രമണം നടന്നത്. ഒഡീഷയില്‍ നിന്ന് രണ്ട് യുവ കന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളിയുള്‍പ്പെടയുള്ള രണ്ട് യുവ കന്യാസ്ത്രീകള്‍ കൂടെപ്പോയത്. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്.

പോസ്റ്റുലന്റ്സ് ആയിരുന്നതിനാല്‍ രണ്ട് പേര് സാധാരണ വേഷത്തിലും മറ്റ് രണ്ട് പേര്‍ സന്യാസ വേഷത്തിലുമായിരുന്നു.മറ്റ് രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തങ്ങള്‍ ജന്മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവര്‍ പിന്മാറിയില്ലെന്ന് സന്യാസിനമാര്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് എഴുതി. ഇതിന് പിന്നാലെ സംഭവത്തില്‍ അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് അമിത് ഷാ പ്രതികരിച്ചിരുന്നു.

രണ്ട് വയസുകാരിയായ മകളെയും കൂട്ടി മൃഗശാലയിലെത്തിയ 25കാരനായ ജോസ് ഇമ്മാനുവല്‍ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. സാന്‍ഡിയാഗോ മൃഗശാലയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുള്ള മൃഗശാലയിലേക്കാണ് ജോസ് ഇമ്മാനുവല്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ മകളെയും കൊണ്ടുപോയത്. മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ജോസ്. ആന വരുന്നതു കാണുന്നതോടെ വേലിക്കെട്ടിനു പുറത്തുനില്‍ക്കുന്ന ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ട്.

ഇതുകേട്ടയുടന്‍ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വച്ച് കുഞ്ഞ് താഴെ വീഴുന്നുമുണ്ട്. ഒടുവില്‍ അത്ഭുതകരമായാണ് കുഞ്ഞും യുവാവും രക്ഷപ്പെട്ടത്. സംഭവത്തില്‍, കുഞ്ഞിന് അപകടഭീഷണി ഉണ്ടാക്കിയതിന്റെ പേരില്‍ ജോസ് ഇമ്മാനുവലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഫോട്ടോയെടുക്കാനാണ് വേലിക്കെട്ടുകള്‍ കടന്ന് മൃഗവാസസ്ഥലത്തേക്ക് പോയതെന്നാണ് ജോസ് പോലീസുകാരോട് പറഞ്ഞത്. ഒരുലക്ഷം ഡോളര്‍ ജാമ്യത്തുകയിലാണ് ജോസിനെ വിട്ടയച്ചത്.

 

RECENT POSTS
Copyright © . All rights reserved