അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.
2106 മാർച്ച് ആറിനാണ് കലാഭവൻ മണി മരിക്കുന്നത്. അഞ്ച് വർഷം പിന്നിട്ടിട്ടും മണിയുടെ ആ ഓർമ്മയിൽ നിന്ന് കുടുംബം വിമുക്തമായിട്ടില്ല. മണിയുടെ മരണത്തിൽ നിന്നും ഇപ്പോഴും കുടുംബം കരകയറിയിട്ടില്ലെന്ന് രാമകൃഷ്ണൻ പറയുന്നു.
വാക്കുകൾ ഇങ്ങനെ,
മണിച്ചേട്ടന്റെ മരണത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതുപോലെ ഏഴാംകൂലികളായി. സാമ്പത്തിക സഹായം മാത്രമല്ല, ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോൾ ലക്ഷ്മി, ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിനശ്രമത്തിലാണ് അവൾ. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. രാമകൃഷ്ണന്റെ പറഞ്ഞു.
”തനിക്ക് 56 വയസ് ആയി. പലപ്പോഴും തോന്നാറുണ്ട് ഇതൊക്കെ മതിയാക്കേണ്ട സമയമായി എന്ന്. പക്ഷേ ഈ പ്രായത്തിലും ഇ ശ്രീധരന്റെ ചുറുചുറുക്കും ആവേശവും കാണുമ്പോള്‍, ഈ നാടിന് വേണ്ടിയിട്ടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം കാണുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ നമസ്‌കരിക്കാനാണ് തോന്നുന്നത്,” അമിത് ഷാ പറഞ്ഞു.
‘പുതിയ കേരളം മോഡിക്കൊപ്പം’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവും ലോഗോയും വേദിയില്‍ പ്രകാശനം ചെയ്തു. അമിത് ഷാ പങ്കെടുക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം രാത്രി നടക്കും.
ഇ ശ്രീധരന്‍ ബിജെപിയിലേക്ക് ചേര്‍ന്നത് അഭിമാനമാണെന്നും അമിത് ഷാ പറഞ്ഞു. മാറി മാറി കേരളം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തെ രാഷ്ട്രീയ അക്രമത്തിന്റെ നാടാക്കി മാറ്റിയെന്നും അമിത് ഷാ ആരോപിച്ചു.
ചലച്ചിത്ര നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേവന്റെ നവ കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
നവ കേരള പീപ്പിള്‍ പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയുമായി ദേവന്‍ നേരത്തെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. 17 വര്‍ഷം തന്റെ മകളെ പോലെ കരുതിയ പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന്‍ പറഞ്ഞു. ന്യൂനപക്ഷവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള വ്യക്തിയാണ് താന്‍. സിനിമയില്‍ വന്നിട്ട് രാഷ്ട്രീയത്തില്‍ വന്നയാളല്ല. കോളേജ് കാലം തൊട്ടേ താന്‍ കെഎസ്യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ പറഞ്ഞു.
ഒരുപാട് ആലോചിച്ച ശേഷമാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനം എടുത്തത്. മതപണ്ഡിതരോടും ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങളോടും ചര്‍ച്ച നടത്തി. നാടിന് നന്മ വേണമെങ്കില്‍ ബിജെപിയില്‍ ചേരണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞുവെന്ന് ദേവന്‍ വ്യക്തമാക്കി. വലിയൊരു ജനമുന്നേറ്റമാണ് ബിജെപി നേടാന്‍ പോകുന്നത്. ഇനി എന്നും ബിജെപിയ്ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവനെ കൂടാതെ സംവിധായകന്‍ വിനു കിരിയത്തും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ കളക്ടറുമായിരുന്ന കെവി ബാലകൃഷ്ണന്‍ നടി രാധ തുടങ്ങിയവരും അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
സൂപ്പര്‍ഹിറ്റ് സിനിമകള്‍ അണിയിച്ചൊരുക്കിയ സംവിധായകരായ സിദ്ദിഖ്-ലാല്‍ റാംജിറാവു സ്പീങ്ങിലൂടെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലേക്ക് നടന്‍ മുകേഷിനെ സെലക്ട് ചെയ്തതിനെക്കുറിച്ച് ലാല്‍ അന്ന് പറഞ്ഞിരുന്നു. എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വെച്ച് സിനിമ ചെയ്യുന്നതിനോട് യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്. മുകേഷിനൊക്കെ എന്ത് മാര്‍ക്കറ്റ്. അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപ്പെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷേ ഞങ്ങളുടെ മനസില്‍ എന്നും മുകേഷായിരുന്നു. ഞങ്ങള്‍ കൊതിച്ചിട്ടുള്ളൊരു ആര്‍ട്ടിസ്റ്റാണ് മുകേഷ്. ഒടുവില്‍ പടം റിലീസായപ്പോള്‍ അന്ന് വേണ്ടെന്ന് പറഞ്ഞവരൊക്കെ ഞെട്ടി. അത്ര ഗംഭീര പ്രകടനമായിരുന്നു മുകേഷിന്റേതെന്ന് ലാല്‍ പറഞ്ഞു.
അതേസമയം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനിയനോ, കൂട്ടുകാരനോ, അയല്‍ക്കാരനോ ആയി അഭിനയിച്ചിരുന്ന തനിക്ക് നായക പ്രധാന്യം ലഭിച്ചത് റാംജിറാവു സ്പീക്കിങ്ങിലൂടെയാണെന്ന് മുകേഷും പ്രതികരിച്ചു.
എന്ത് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ ആകാതിരുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദിക്കാറുണ്ട്. എന്ത് കൊണ്ടാണ് ആകാതെ പോയതെന്ന് ഞാനും ഇടയ്ക്ക് ആലോചിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എനിക്ക് മനസിലായി, സിദ്ദിഖ്-ലാലുമാരോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും നിര്‍മാതാക്കളും എന്റെ പുറത്ത് വച്ചതെന്ന്.
ഇവരുടെ സിനിമ ഇറങ്ങുമ്പോള്‍ ബാക്കി എല്ലാം പൊളിയുന്നു. ഇവരുടെ റിലീസ് അനുസരിച്ച് ബാക്കി റിലീസുകള്‍ മാറ്റുന്നു. ആ കാലഘട്ടത്തില്‍ പ്രധാന സിനിമകളെടുത്ത ആരും തന്നെ എന്നെ നായകനാക്കാനോ നല്ലൊരു വേഷം തരാനോ തയ്യാറായിട്ടില്ല. ശരിക്കും ജയറാമായിരുന്നു സായികുമാറിന്റെ വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷേ ജയറാമിന് ആ സമയത്ത് ഭരതേട്ടന്റെ പടം വരും, അല്ലെങ്കില്‍ പത്മരാജന്റെ പടം ഉണ്ടാവും.
അത് കാരണം ഒരിക്കലും ഡേറ്റ് ശരിയാകുന്നില്ലായിരുന്നു. അങ്ങനെ ഒടുവില്‍ സായികുമാറിനെ കണ്ടെത്തി ഉറപ്പിച്ചു. രാവിലെ നാലേ കാലിനാണ് ഈ സിനിമയുടെ അഡ്വാന്‍സ് എനിക്ക് തരുന്നത്. ഞാന്‍ നായര്‍സാബിന്റെ ഷൂട്ടിങ്ങിനായി കാശ്മീരിലേക്ക് പോവുകയായിരുന്നു. പക്ഷേ പാച്ചിക്കയ്ക്കും മറ്റും സമയത്തിലൊക്കെ വലിയ വിശ്വാസമുള്ളത് കൊണ്ട് അന്ന് തരണമെന്ന നിര്‍ബന്ധമായിരുന്നുവെന്നും മുകേഷ് പറയുന്നു.
ഈ ചിത്രം ഓണത്തിന് രണ്ടാഴ്ച മുന്‍പാണ് റിലീസ് ചെയ്തത്. ഓണത്തിന് വലിയ സിനിമകളുണ്ട്. അതിന് കുറച്ച് മുന്‍പെങ്കിലും ഓടട്ടെ എന്ന് പറഞ്ഞാണ് അന്ന് റിലീസ് ചെയ്തത്. അക്കാലത്താണ് വന്ദനം സിനിമയും ഇറങ്ങുന്നത്. അതിലും ഞാനുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം, ബംഗ്ലൂരില്‍ മുഴുവന്‍ ഷൂട്ട്. വലിയ സിനിമയാണ്. പാച്ചിക്കയൊക്കെ അന്ന് എന്നോട് ആ പടം എങ്ങനെയുണ്ടെന്ന് ചോദിക്കും. പടം ഓടുമോ ഇല്ലയോ എന്നറിയില്ല. പക്ഷേ അതിഗംഭീരമായാണ് എടുത്തിരിക്കുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു. അതും കൂടി കേട്ടതോടെ ഓണത്തിന് റിലീസ് വേണ്ടെന്ന് തന്നെ തീരുമാനിച്ചു. സിനിമയിറങ്ങി. ആദ്യ ദിവസങ്ങളില്‍ ആളില്ലായിരുന്നു.പിന്നീട് അവിടെ നിന്ന് ചിത്രം 150 ദിവസം ഓടി. കഥ നന്നായാല്‍ സിനിമ നന്നാകും എന്നൊരു ധാരണ അതോടെയുണ്ടായി. താരങ്ങളുടെ ആവശ്യമില്ലെന്ന് കൂടി ഈ സിനിമ ബോധ്യപ്പെടുത്തിയെന്നും മുകേഷ് പറയുന്നു.
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റിന്റെ(77) മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡല്‍ഹി പോലീസ്. ജോര്‍ജ് മുത്തൂറ്റ് ഇന്നലെയായിരുന്നു മരിച്ചത്. ഇത് സാധാരണ മരണം എന്ന നിലയിലായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ ഡല്‍ഹി പോലീസ് തിരുത്തിയിരിക്കുന്നത്. ജോര്‍ജ് മുത്തൂറ്റ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഡല്‍ഹിയിലെ വീടിന്റെ നാലാം നിലയില്‍ നിന്നും വീണാണ് ജോര്‍ജ് മരിച്ചതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാലാം നിലയില്‍ നിന്നും വീണ് പരുക്ക് പറ്റിയ ജോര്‍ജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. അപകട സ്ഥലത്ത് എത്തിയ ഡല്‍ഹി പോലീസ് സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തി. വസതിയുടെ സമീപമുള്ള എല്ലാ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
1945 നവംബര്‍ രണ്ടിന് കോഴഞ്ചേരിയിലാണ് ജോര്‍ജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂൂട്ടില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം നേടി. ഹാവാര്‍ഡ് ബിസിനസ് സ്‌കൂളില്‍ ഇപരിപഠനം നടത്തി. ഓര്‍ത്തോഡോക്‌സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എംഡിയായി. 1993ല്‍ ചെയര്‍മാനായി. ഇന്ത്യന്‍ ധനികരുടെ 2020ലെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും എത്തിയിരുന്നു. എന്‍ആര്‍ഐ ഭാരത് സമ്മാന്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
രാജു കാഞ്ഞിരങ്ങാട്
യാത്രാമൊഴിചൊല്ലാൻ കാത്തിരിപ്പൂ
മാഘവും പിന്നെയീ മാന്തളിരും
മധുവൂറി നിൽക്കുമാ ബാല്യകാലം
മാമക ചിത്തത്തിലിന്നുമുണ്ട്
മേഘ പകർച്ചയിതെത്രകണ്ടു
മോഹങ്ങളെത്ര കൊഴിഞ്ഞുവീണു
തോറ്റിക്കഴിച്ച പതിരുപോൽ ജീവിതം
കാറ്റിൽ പാറിപ്പാറി തളർന്നു നിന്നു
ചിന്തകൾ ചീന്തിയ ചകലാസുപോലെ
ചന്തമേറ്റിപ്പാറി നിൽപ്പതിന്നും
പുതുമഴ മോന്തുന്ന ബ്ഭൂമിയുടെ
പൊറാതെ ദാഹമായിന്നുമുള്ളിൽ
കണക്കുകളൊന്നുമേ കൂട്ടിടാതെ
കാലം നടന്നു മറഞ്ഞീടവേ
സായന്തനസൂര്യൻ മറയുന്നപോൽ
ജീവിതം കരിന്തിരികത്തിടുന്നു
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ലണ്ടനിലെ ക്രോയിഡണിൽനിന്നും 2014ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മലയാളി നഴ്സ് ബ്രിസ്ബെയ്നിൽ ക്യാൻസർ ബാധിച്ച് മരിച്ചു. കോട്ടയം ജില്ലയിലെ ഉഴവൂർ മഠത്തിൽ വീട്ടിൽ അമ്പിളി ഗിരീഷാണ് (38) മരിച്ചത്. സംസ്കാരം പിന്നീട്. ക്രോയിഡണിലെ എൻഎച്ച്എസ് ആശുപത്രിയിൽ 2008 മുതൽ 2014 വരെ നഴ്സായിരുന്ന അമ്പിളിക്ക് ബ്രിട്ടനിൽ നിരവധി സൃഹൃത്തുക്കളുണ്ട്.
ജീവന്റെ ജീവനായ രണ്ട് കൊച്ചുപെണ്‍കുട്ടികളെയും ഭര്‍ത്താവിനെയും തനിച്ചാക്കിയാണ് അമ്പിളി വെറും മുപ്പത്തിയെട്ടാം വയസ്സില്‍ ജീവിതത്തോട് വിടപറഞ്ഞിരിക്കുന്നത്.
ഉഴവൂര്‍ മഠത്തില്‍ ഗിരീഷിന്റെ ഭാര്യയാണ് പരേത. ബ്രിസ്ബന്‍ പിഎ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്പിളിയും കുടുംബവും യുകെയിലെ ക്രോയിഡോണില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ്. ഏതാനും മാസം മുന്‍പ് കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അമ്പിളി.
റിപ്ലി സ്റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി, മാളു എന്നിവര്‍ മക്കളാണ്. ഉഴവൂര്‍ ശങ്കരശേരില്‍ രാജപ്പന്‍ നായരുടെയും വത്സലകുമാരിയുടെയും പുത്രിയാണ് അമ്പിളി . അനുരാജ് സഹോദരനാണ്. മൃതദേഹം ഉഴവൂരിലേക്കു കൊണ്ട് പോകുന്നതിനു സുഹൃത്തുക്കള്‍ ശ്രമം നടത്തി വരികയാണെന്ന് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
അമ്പിളി ഗിരീഷിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പൊതുവിടങ്ങളിലെ വിചിത്രമായ പ്രതികരണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് നന്ദമുരി ബാലകൃഷ്ണ. താരം വീണ്ടും ഒരു ആരാധകനെ തല്ലിയതായ റിപ്പോര്‍ട്ടുകളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. ഇതിനിടെ അണികളില്‍ ഒരാള്‍ ബാലകൃഷ്ണയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഇത് താരത്തെ പ്രകോപിപ്പിക്കുകയും വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെബാലകൃഷ്ണ തല്ലുകയുമായിരുന്നു.
സംഭവം ചര്‍ച്ചയായതോടെ തല്ലുകൊണ്ട പ്രവര്‍ത്തകന്‍ വിശദീകരണവുമായി രംഗത്തെത്തി. താന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്ത അദ്ദേഹം തളര്‍ന്നിരുന്നു. ആരുമായും ഷെയ്ക്ക് ഹാന്‍ഡ് വരെ ചെയ്യാത്ത അദ്ദേഹം തന്നെ അടിച്ചത് ഭാഗ്യമായി കരുതുന്നു.
വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം തന്നെ തള്ളിമാറ്റിയത്. തങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു എന്നാണ് പ്രവര്‍ത്തകന്‍ പറയുന്നത്. നേരത്തെയും പൊതുവിടങ്ങളില്‍ ക്ഷുഭിതനാവുന്ന ബാലകൃഷ്ണയുടെ വീഡിയോകള്‍ ചര്‍ച്ചയായിരുന്നു.
ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ്(36)ആണ് മരിച്ചത്. അല്‍ ദൈദിലില് വച്ചാണ് അപകടമുണ്ടായത്.
സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു.
ഭാര്യ ഷഹീദ, മക്കള്‍ ഷെര്‍ലീഷ് മന്ഹ, ഷിറാഷ്, അഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
നായകനാകാനുള്ള കഴിവോ, ഭംഗിയോ ഇല്ലെന്ന് പരിഹസിച്ചു… ആ രാത്രി വിജയ് ഒരുപാട് കരഞ്ഞു… വിജയുടെ സുഹൃത്ത് വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ ഒരുകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിന്നു. പ്രശസ്ത ടെലിവിഷന്‍ താരവും സുഹൃത്തുമായ സഞ്ജീവാണ് ഇളയ ദളപതി വിജയിയെ കുറിച്ച് അന്നുവരെ ആര്‍ക്കുമറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂട്ടുകാരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത നാളൈ തീര്‍പ്പ് എന്ന ചിത്രത്തിലൂടെയാണ് വിജയ് നായകനായി ബിഗ്സ്ക്രീന്‍ അരങ്ങേറ്റം നടത്തുന്നത്. 1992-ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിജയ്ക്ക് 20 വയസ് മാത്രമായിരുന്നു പ്രായം. എന്നാല്‍ ആ സിനിമയിലെ വിജയുടെ അഭിനയത്തെയും അദ്ദേഹത്തിന്റെ രൂപത്തെയും തമിഴിലെ ഒരു ജനപ്രിയ മാസിക വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു.
രൂപമായിരുന്നു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇത് കേട്ട വിജയ് അന്ന് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അന്ന് ക്രിസ്മസ് രാത്രിയോ മറ്റോ ആണെന്ന് തോന്നുന്നു. 20 വയസില്‍ ആര്‍ക്കാണെങ്കിലും അത്തരമൊരു വിമര്‍ശനം നേരിടേണ്ടി വരുമ്പോള്‍ സ്വഭാവികമായും സംഭവിച്ചതായിരിക്കും ഇത്. ഇന്ന് വിജയ് ഇതൊക്കെ കൈകാര്യം ചെയ്യും.
പിണങ്ങി കഴിയുന്ന ഭാര്യയെ പത്തിലേറെ തവണ കുത്തി വീഴ്ത്തി യുവാവിന്റെ ക്രൂരത. മറയൂർ പട്ടംകോളനി പെരിയപ്പെട്ടി സ്വദേശിനി സരിതയെയാണ് ഭർത്താവ് മറയൂർ ബാബുനഗർ സ്വദേശി കരിയൻ എന്നുവിളിക്കുന്ന സുരേഷ്(30) കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു ക്രൂര കൊലപാതകം.
സരിതയ്ക്ക് പരപുരുഷബന്ധ ആരോപിച്ചാണ് കൊലപാതകമെന്ന് പ്രതി മൊഴി നല്കിയതായി അന്വേഷണോദ്യോഗസ്ഥൻ മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ് പറഞ്ഞു. പ്രതി കുത്താനുപയോഗിച്ച കത്തിയും കൊലപാതകസമയത്ത് പ്രതി ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രവും പ്രതിയുടെ ബാബുനഗറിലെ വീടിനുപിന്നിൽനിന്ന് കണ്ടെടുത്തു.
പെരിയപ്പെട്ടി സ്വദേശി പരേതനായ മുരുകന്റെയും ലക്ഷ്മിയുടെയും മകളായ സരിത (27) അമ്മയുടെ വീട്ടിൽ വെച്ചാണ് കൊല്ലപ്പെട്ടത്. മറയൂർ ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുരേഷുമായി ഒന്നര വർഷത്തോളമായി പിണങ്ങിക്കഴിയുകയായിരുന്നു സരിത. ഇവർ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഏകമകൻ അഭിലാഷ് (11) സരിതയുടെ കൂടെയായിരുന്നു. സരിതയുടെ അമ്മ ലക്ഷ്മി ഹോംനഴ്‌സായി തൃശ്ശൂരിൽ ജോലി ചെയ്തുവരികയാണ്.
മറയൂർ സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള നീതി സൂപ്പർ മാർക്കറ്റിലെ താത്കാലിക ജീവനക്കാരിയായ സരിതയെ മകൻ ബന്ധുവീട്ടിൽ പോയദിവസമാണ് സുരേഷ് കുത്തികൊലപ്പെടുത്തിയത്. സ്‌പൈസസ് ഷോപ്പിൽ ജോലി ചെയ്ത ശേഷം രാത്രി 7.15നാണ് സരിത വീട്ടിലെത്തിയത്. രാത്രി ഒൻപതോടെ വീട്ടിലെത്തിയ സുരേഷ് കൈയിൽ കരുതിയിരുന്ന കത്തി ആദ്യമേ കഴുത്തിൽ കുത്തിയിറക്കുകയും പിന്നീട് വായ പൊത്തിപ്പിടിച്ച് പത്തിലധികം തവണ നെഞ്ചിൽ കുത്തുകയുംചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച സരിതയുടെ കൈകളിലും കുത്തേറ്റ് നിരവധി മുറിവുകളുണ്ട്. പ്രതി വീടിനുപിന്നിലൂടെ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി 11 മണിയോടെ ഇയാളെ ബാബുനഗറിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സരിത ദേവികുളം കോടതിയിൽ വിവാഹമോചനത്തിനായി കേസ് നൽകിയിരുന്നു. ഒൻപതിന് കോടതിയിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സരിതയെ കൊലപ്പെടുത്താൻ സുരേഷ് തീരുമാനിച്ചത്.
ഞായറാഴ്ച മൃതദേഹം പരിശോധനാനടപടികൾ പൂർത്തീകരിച്ച് മറയൂരിൽ സംസ്‌കരിക്കും. സുരേഷിനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. മൂന്നാർ ഡിവൈഎസ്പി ആർ സുരേഷ്, മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ്, എഎസ്‌ഐമാരായ കെപി ബെന്നി, ജോളി ജോസഫ്, സജി എം ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.