തിരു.: സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തും. 75,000 ഡോസ് കൊവാക്സിനും കേരളത്തിൽ എത്തിയിട്ടുണ്ട്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദ്ദേശവും കിട്ടിയിട്ടുമില്ല.
കൊവാക്സിനും കൊവിഷീല്‍ഡും ഉള്‍പ്പെടെ ആകെ 2 ലക്ഷം ഡോസ് വാക്സിനാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്സിന്‍ മാത്രമാണ്. ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ആകെ ഉള്ള വാക്സിനില്‍ നല്ലൊരു പങ്കും തീരും. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കേരളത്തിലെത്തുന്നത
കോഴിക്കോട്: വടകരയിലെ ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്ന് കെ.കെ. രമ. ജീവിച്ചിരിക്കുന്ന ടിപിയെ സഭയിൽ പിണറായിക്ക് കാണാമെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തുമെന്നും രമ വ്യക്തമാക്കി.
വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. ടിപിയ്ക്ക് സമർപ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാൻ നോക്കിയത്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവർക്കെതിരെ പോരാടും. ആർഎംപിയുടെ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്കായിരുന്നു. മന്ത്രിമാരും എം.പിമാരും എംഎല്‍എമാരുമടക്കം ഇതിലുണ്ടായിരുന്നു. ഇനി നേതാക്കളെ ‘എടുക്കുന്നില്ലെ’ന്ന് ഒരു ഘട്ടത്തില്‍ ബി.ജെ.പിക്ക് പറയേണ്ടിയും വന്നു. തൃണമൂല്‍ വിട്ടു വന്ന നേതാക്കളായിരുന്നു പലയിടത്തും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇവരില്‍ ബഹുഭൂരിപക്ഷവും തോറ്റു.
നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച്ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരതി ചാറ്റര്‍ജി തുടങ്ങിയവര്‍ മാത്രമാണ് ജയിച്ചു കയറിയ മുന്‍ തൃണമൂല്‍ നേതാക്കള്‍.
നന്ദിഗ്രാമില്‍ 2016-ല്‍ 81,230 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ ടിക്കറ്റില്‍ സുവേന്ദു അധികാരി ജയിച്ചത്. എന്നാലിത്തവണ ഭൂരിപക്ഷം 1956 ആയി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മമത മന്ത്രിസഭയില്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനര്‍ജി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഹൗറയിലെ ദൊംജുറില്‍ മത്സരിച്ച രാജീവ് ബാനര്‍ജി തൃണമൂലിലെ കല്യാണ്‍ ഘോഷിനോട് 42,512 വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ തവണ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ചിരുന്നപ്പോള്‍ രാജീവ് ബാനര്‍ജിക്ക് ഒരു ലക്ഷത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
വൈശാലി ദാല്‍മിയ മുതല്‍ മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രവര്‍ത്തി വരെ തോറ്റ മുന്‍ തൃണമൂല്‍ നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തൃണമൂല്‍ വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തി. തൃണമൂലില്‍നിന്ന് ബി.ജെ.പിയിലേക്ക് എത്തിയവരെ ജനം അംഗീകരിച്ചില്ലെന്ന് തോന്നുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം
സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രംഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും.
അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖപ്രകാരം മാത്രം.
മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.
ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് അതാത് സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്രചെയ്യാം.
ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കി നൽകണം. രോഗികൾ, അവരുടെ കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ,ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം.
വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ഉപയോഗിക്കണം.
രാത്രി ഒമ്പത് മണിക്കു മുമ്പ് കടകൾ അടയ്ക്കണം.
റസ്റ്റൊറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്സൽ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.
ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകൾ ഇന്റർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.
ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇതിൽ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.
റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.
ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.
എല്ലാതരത്തിലുമുള്ള സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.
എം ജി സർവകലാശാല അടച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല മെയ് ഒൻപതു വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണ്ണമായും അടച്ചിടും.
ഈ കാലയളവിൽ സേവനങ്ങൾ ഓൺ ലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ.
സർവകലാശാലയിൽ നിന്നും ഓൺ ലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കായി അപേക്ഷകൾ ഇ-മെയിൽ മുഖേന അയയ്ക്കാവുന്നതാണ്.
ഭരണവിഭാഗം: [email protected],
പരീക്ഷ വിഭാഗം: [email protected]
പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം നടന്നത്. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്.
അംബേദ്കര്‍ സ്‌റ്റേഡിയത്തിന് സമീപത്തുനിന്ന് നാല് കിലോ കഞ്ചാവുമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പൊലീസിന്റെ കയ്യില്‍ നിന്നും കുതറിയോടിയ രഞ്ജിത്ത്, അംബേദ്കര്‍ സ്‌റ്റേഡിയത്തിന്റെ അകത്തേക്ക് കയറി സ്റ്റെപ്പില്‍ നിന്ന് താഴേക്ക് ചാടി.
പിന്നാലെ തൊട്ടടുത്ത വൈദ്യുതി പോസ്റ്റില്‍ വലിഞ്ഞു കയറിയ ഇയാള്‍ ലൈനില്‍ കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബിജെപിക്കെതിരെ വലിയ മുന്നേറ്റം കാഴ്ചവെച്ച് പശ്ചിമ ബംഗാളിൽ ഭരണം നിലനിർത്തിയ തൃണമൂൽ കോൺഗ്രസിനേയും സർക്കാരിനേയും പരാജയപ്പെട്ടെങ്കിലും മമത ബാനർജി തന്നെ നയിക്കും. ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. തിങ്കളാഴ്ച ചേർന്ന തൃണമൂൽ കോൺഗ്രസ് നിയമസഭാ കൗൺസിൽ യോഗം ഏകകണ്ഠമായാണ് മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
മേയ് അഞ്ചിന് മമതയും ആറിന് മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. നന്ദിഗ്രാമിൽ മത്സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താൽ ചട്ടപ്രകാരം ആറ് മാസം വരെ തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ഈ ആറ് മാസങ്ങൾക്കുള്ളിൽ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചാൽ മതി.
അതേസമയം നന്ദിഗ്രാമിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞിട്ടുണ്ട്. ‘നന്ദിഗ്രാമിലെ ജനങ്ങൾ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാൻ അത് സ്വീകരിക്കും. എന്നാൽ, വോട്ടെണ്ണലിൽ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീർച്ചയായും കോടതിയെ സമീപിക്കും’, എന്നായിരുന്നു മമത പറഞ്ഞത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം സുവേന്ദു അധികാരി 1200 വോട്ടിനാണ് നന്ദിഗ്രാമിൽ ജയിച്ചത്.
നായകനായി അരങ്ങേറി ആദ്യ ചിത്രത്തില കെഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ (60) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെജി ജോർജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച ശശിധരൻ പിന്നീട് തന്റെ ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെ കലാലോകത്ത് സ്വീകരിക്കുകയായിരുന്നു. മോഹൻലാൽ നായകനായ ജീത്തു ജോസഫിന്റെ ദൃശ്യം-2 ആണ് രഘുവിന്റെ അവസാന ചിത്രം.
മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. ആദ്യചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം നായകതുല്യ വേഷത്തിലാണ് രഘു സിനിമയിലെത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വമ്പന്‍ പരാജയമാണ് ബിജെപിക്ക് നേടാനായത്. കേരളത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ടായ നേമം എല്‍ഡിഎഫ് പൂട്ടി. ഇതോടെ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍.
പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ, നാമം ജപിച്ച് മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അതേസമയം, സൈബര്‍ ഇടത്തില്‍ രാജഗോപാലനെ കുറ്റപ്പെടുത്തുന്നത് മറ്റാരുമല്ല സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള രാജഗോപാലന്റെ പോസ്റ്റിന് താഴെയാണ് ബിജെപി അനുകൂലികള്‍ ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത്. ‘ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മദിദായര്‍ക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു.തോല്‍വിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും.’ എന്നാണ് രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
തെരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് ഉണ്ടായ പരാജയത്തിന് ഉത്തരവാദിയായി ഇദ്ദേഹത്തെ കാണുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഒ രാജഗോപാലനെതിരെ വന്ന കമന്റുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഹരീഷ് ഹരിപ്പാട് എന്ന വ്യക്തിയുടെ കമന്റാണ്.
താങ്കള്‍ അടുത്ത കാലത്ത് ബിജെപിക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ കൊണ്ടുതന്നെ പാര്‍ട്ടിക്ക് വേണ്ടി പിന്നണിയില്‍ ഇരുന്നെങ്കിലും പട പൊരുതുന്ന ആയിരക്കണക്കിനാളുകള്‍ അനുഭവിച്ച മാനസിക വ്യഥ പറഞ്ഞറിയിക്കുക വയ്യാ. പലരും അങ്ങേക്ക് ഓര്‍മ്മക്കുറവായതിനാല്‍ ആണ് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞു പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്നത് എന്ന് പറഞ്ഞു സമാധാനിച്ചു. നിങ്ങളെ പോലെയുള്ളവര്‍ സംരക്ഷിക്കപ്പെട്ടവരാണ് പക്ഷേ യാതൊരു പ്രയോജനവുമില്ലാതെ പാര്‍ട്ടിക്ക് വേണ്ടി നാട്ടുകാരുടെ തെറിവിളി കേള്‍ക്കുന്ന ഞങ്ങള്‍ സാധാരണക്കാരെ ഇനിയും വാക്കുകള്‍ കൊണ്ടുപോലും പരിഹസിക്കരുതെന്നാണ് ഹരീഷ് കമന്റ് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ കുംഭമേളയില്‍ പങ്കെടുത്തവരില്‍ 99 ശതമാനം പേരിലും രോഗം കണ്ടെത്തിയെന്നാണ് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
മധ്യപ്രദേശില്‍ തിരികെയെത്തിയ 61 വിശ്വാസികളില്‍ 60 പേരും കൊവിഡ് പോസിറ്റീവായി. കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നും ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിദ്വാറിലെ കുംഭമേള കൊവിഡ് സൂപ്പര്‍ സ്‌പ്രെഡര്‍ ആവുമെന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്.
വിവിധ സംസ്ഥാനങ്ങളിലും കുംഭമേളയില്‍ പങ്കെടുത്ത വിശ്വാസികള്‍ കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്. കുംഭമേളയില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതോടെ കുഭമേളയില്‍ നിന്ന് മടങ്ങിയെത്തിയ വിശ്വാസികള്‍ക്ക് കൊവിഡ് ടെസ്റ്റും ക്വാറന്റൈനും കര്‍ശനമാക്കി.
കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഡല്‍ഹി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,68,147 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 3,00,732 പേര്‍ക്കാണ് രോഗ മുക്തി. 3,417 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ കോവിഡ് കേസുകളുടെ എണ്ണം 1,99,25,604 ആയി. ആകെ രോഗ മുക്തര്‍ 16,29,3003. 3,417 പേര്‍ മരിച്ചതോടെ ആകെ മരണം 2,18,959 ആയി. നിലവില്‍ 34,13,642 പേരാണ് ചികിത്സയിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കൈയ്യിലുണ്ടായിരുന്ന ഏക സീറ്റിനൊപ്പം ബിജെപി കൈവിട്ടത് വോട്ട് ഷെയറും. എൻഡിഎ സഖ്യത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് 16.5 ശതമാനം വോട്ടുകൾ നേടാനായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ട് ശതമാനം 12.4 ശതമാനം മാത്രമാണ്.
തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോൾ മൂന്ന്-നാല് സീറ്റുകൾ എങ്കിലും ലഭിക്കുമെന്ന ഉറപ്പിലായിരുന്നു എൻഡിഎ. എന്നാൽ സിറ്റിങ് സീറ്റായ നേമത്തിനൊപ്പം ഒപ്പത്തിനൊപ്പം മത്സരിച്ച പാലക്കാടും കൈവിടാനായിരുന്നു ജനഹിതം. വലിയ ആഘോഷത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട് കനത്ത തോൽവി ഏറ്റുവാങ്ങിയത് അടുത്തകാലത്തൊന്നും ബിജെപിക്ക് മറക്കാനാകുന്നതല്ല. വോട്ട് വിഹിതം ഉയർത്തിയതെങ്കിലും ചൂണ്ടിക്കാണിച്ച് വാദിച്ച് ജയിക്കാൻ പോലും ഇനി ബിജെപിക്ക് സാധ്യവുമല്ല. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാളും ബഹുദൂരം താഴേക്ക് പോയ എൻഡിഎയുടെ ഭാവി തന്നെ കേരളത്തിൽ അനിശ്ചിതത്വത്തിലാണ്. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞുപോയതുകൊണ്ട് തന്നെ ബിജെപിക്ക് ഒരു തിരിച്ചുവരവിനായി ഏറെ കാത്തിരിക്കേണ്ടി വരും.
വോട്ട് ശതമാനം സംബന്ധിച്ച പ്രാഥമിക കണക്കുകളിൽ എൻഡിഎയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപി, ജെഡിഎസ്, എഐഎഡിഎംകെ എന്നിവയടക്കമുള്ള മുന്നണിക്ക് കിട്ടിയ വോട്ടിന്റെ ഏകദേശ കണക്കാണിത്. നേരിയ വ്യത്യാസം ഈ കണക്കുകളിൽ ഉണ്ടായേക്കാമെങ്കിലും വൻതോതിലുള്ള വോട്ട് ചോർച്ച ബിജപിക്ക് സംഭവിച്ചെന്നു തന്നെയാണ് വ്യക്തമാവുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനമായിരുന്നു എൻഡിഎക്ക് ലഭിച്ച വോട്ട് വിഹിതം. ഇത്തവണ 12.4 ശതമാനം മാത്രമാണ് ലഭിച്ചത്. 2016ൽ ലഭിച്ച വോട്ടിൽനിന്ന് ഏകദേശം 2.6 ശതമാനത്തിന്റെ ചോർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 15.64 ശതമാനമായിരുന്നു എൻഡിഎയ്ക്ക് ലഭിച്ച വോട്ട്. മികച്ച മുന്നേറ്റമായി തന്നെ ഈ വർധനവിനെ വിലയിരുത്തുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ വന്ന 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻമാരുടേത് അടക്കം വോട്ട് ശതമാനം 16.5ന് മുകളിലെത്തി. വലിയ ആത്മവിശ്വാസം എൻഡിഎയ്ക്ക് കൈവന്നതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ ആവേശത്തോടെ നേരിട്ടതും. അമിത് ഷാ, നരേന്ദ്ര മോഡി, ജെപി നഡ്ഡ, രാജ്‌നാഥ് സിങ് തുടങ്ങിയ ദേശീയ തലത്തിലെ വമ്പന്മാരൊക്കെ നേരിട്ട് പ്രചാരണത്തിന് എത്തുകയും ചെയ്തു. എന്നിട്ടും 16.5 എന്ന വോട്ട് ശതമാനത്തിൽ നിന്നും 12.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ബിജെപി.
നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങൽ, ചാത്തന്നൂർ, മലമ്പുഴ, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളിൽ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വരാനായെങ്കിലും തൃശ്ശൂർ, കോന്നി എന്നിവിടങ്ങളിലെ മൂന്നാം സ്ഥാനം കടുത്ത നിരാശ പകരുകയാണ്.
കേന്ദ്ര നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നടന്ന പ്രചാരണം ഒട്ടും തെരഞ്ഞെടുപ്പിനെ സഹായിക്കാതെ നാല് ശതമാനത്തോളം വോട്ട് കുറച്ചത് പാർട്ടിക്കുള്ളിൽ ഗൗരവകരമായ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നിലവിൽ ലഭിച്ച വോട്ടുകളിലെ ഭൂരിഭാഗവും ഇ ശ്രീധരനും സുരേഷ് ഗോപിയും അവരുടെ പൊതുസമ്മതിയിൽ നേടിയതാണെന്നു കൂടി പരിഗണിക്കുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച ചോദ്യം ചെയ്യപ്പെടുകയാണ്.