തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.
സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഉണ്ടാക്കുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്‌സിനേഷനായി കേന്ദ്രത്തില്‍ എത്താന്‍ പാടുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.
മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങേണ്ടതാണ്. ഇപ്പോള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വാക്‌സിന്‍ ഏപ്രില്‍ 30ന് മുമ്പായി വാക്‌സിനേഷനായി ഉപയോഗിക്കണം. ഇപ്പോള്‍ വാങ്ങിയ വാക്‌സിന്റെ ബാക്കിയുണ്ടെങ്കില്‍ മെയ് ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 250 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്.
കോട്ടയം: തിരഞ്ഞെടുപ്പുഫലം വരാന്‍ മൂന്നുദിവസംമാത്രം ബാക്കിനില്‍ക്കെ കേരള കോണ്‍ഗ്രസുകളില്‍ കൂട്ടലും കിഴിക്കലും. തുടര്‍ഭരണവും ഭരണം പിടിക്കലുമാണ് മുന്നണികളുടെ ചര്‍ച്ചാവിഷയമെങ്കില്‍ ഇരു കേരള കോണ്‍ഗ്രസിലും നിലനില്‍പ്പാണ് ആഭ്യന്തരചര്‍ച്ചകളുടെ അജന്‍ഡ. ഫലം മോശമായാല്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുള്ളില്‍ വിലയിടിയും.
ജോസ് കെ.മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് സ്വന്തം ജയത്തിനൊപ്പം ഇടതുമുന്നണിയുടെ വിജയവും പ്രധാനമാണ്. പാര്‍ട്ടി ഇടതുപാളയത്തില്‍ വന്നതുകൊണ്ട് മുന്നണിക്ക് നേട്ടമുണ്ടായെന്ന് തെളിയിക്കണം. ഇതിന് കോട്ടയത്ത് അഞ്ചില്‍ നാലെങ്കിലും നേടണം. ഇടുക്കിയില്‍ ഒന്നെങ്കിലും നിലനിര്‍ത്തണം. കോട്ടയത്ത് സി.പി.എം. മൂന്നിടത്തേക്ക് ഒതുങ്ങി കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ചിടത്ത് സീറ്റ് നല്‍കി. ഇത് സംസ്ഥാനത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. മുഖ്യകക്ഷിയായ സി.പി.എം. സീറ്റില്‍ സ്വയം പിന്നില്‍ നില്‍ക്കുന്നു എന്നത് കേരള കോണ്‍ഗ്രസിന് ലഭിച്ച അംഗീകാരമാണ്. 13 സീറ്റ് കിട്ടിയെങ്കിലും കുറ്റ്യാടി വേണ്ടെന്നുവെച്ച് അവര്‍ 12 ഇടത്ത് മത്സരിച്ചു. പത്തിടത്തുവരെ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കോട്ടയത്ത് രണ്ടില്‍നിന്ന് ഒന്നിലേക്ക് ചുരുങ്ങിയ സി.പി.ഐ. നല്ല രീതിയില്‍ സഹകരിച്ചെന്ന് കേരള കോണ്‍ഗ്രസും സി.പി.ഐ.യും അവലോകനങ്ങളില്‍ വിലയിരുത്തിയിരുന്നു. കേരള കോണ്‍ഗ്രസിനും മുന്നണിക്കും തോല്‍വിയുണ്ടായാല്‍ സംസ്ഥാനതലത്തില്‍ തന്നെ സി.പി.ഐ. വിമര്‍ശനവുമായി രംഗത്തുവരാനും സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസിനെ അമിതമായി പിന്തുണച്ചെന്ന പഴി സി.പി.എമ്മിന്, പ്രത്യേകിച്ച് കോട്ടയം ജില്ലാകമ്മിറ്റി കേള്‍ക്കേണ്ടിവരും.
പി.സി.തോമസുമായി ലയിച്ച ജോസഫ് വിഭാഗത്തിന് പത്തില്‍ ഒന്‍പതുസീറ്റില്‍ വരെ വിജയപ്രതീക്ഷയുണ്ട്. ജോസ് കെ.മാണിയെ ഒഴിവാക്കി മുന്നണി ജോസഫിനൊപ്പംനിന്നത് ശരിയായിരുന്നെന്ന് തെളിയിക്കാന്‍ വിജയം അനിവാര്യമാണ്. കോട്ടയത്ത് പഴയ ശക്തിയില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിട്ടും മൂന്ന് സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഏറ്റുമാനൂരിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് പാര്‍ട്ടി വിടുകയും ചെയ്തു.
പുനഃസംഘടനയോടെ ഫ്രാന്‍സിസ് ജോര്‍ജ് ഉയര്‍ത്തിയ പ്രതിഷേധം, തോല്‍വി ഉണ്ടായാല്‍ ശക്തമാകും. പാര്‍ട്ടിക്കുള്ളില്‍ മോന്‍സ് ജോസഫ് വലിയ സ്ഥാനങ്ങള്‍ നേടിയെന്നാണ് ഫ്രാന്‍സിസ് പക്ഷത്തിന്റെ ആരോപണം. ഇടുക്കിയില്‍ ഫ്രാന്‍സിസ് വിജയിച്ചില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ വന്നേക്കാം. പഴയ ജോസഫ് ഗ്രൂപ്പും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും മാണി വിഭാഗവുമൊക്കെയായി പല ചേരികള്‍ ശക്തിപ്പെട്ടേക്കാം.
മലപ്പുറം ∙ ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ.
കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, റീജനൽ ഫിലിം സെൻസർ ബോർഡ്, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ബിനോയ് എം. ജെ.
അസ്ഥിത്വവാദം(Existentialism) വെറുമൊരു തത്വചിന്ത അല്ല മറിച്ച് അത് നമ്മുടെ തന്നെ തത്വചിന്ത വളർത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കുന്ന ചിന്താപദ്ധതിയാണ്. സാധാരണയായി കൗമാരപ്രായം ആകുമ്പോഴേക്കും ഒരു കുട്ടി സ്വന്തം തത്വചിന്ത ഉപേക്ഷിക്കുകയും സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. ഇതിനെ സാമൂഹ്യവൽക്കരണം(socialisation) എന്ന് വിളിക്കുന്നു . ഇത് സാധ്യമാകുന്നത് അനുകരണത്തിലൂടെയും ആണ് . ഇപ്രകാരം സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ഏതാണ്ട് ഒരേ മനോഭാവവും ഒരേ ഇഷ്ടാനിഷ്ടങ്ങളും ഒരേ ചിന്താരീതികളും ആണുള്ളത്. വ്യത്യസ്തനായ ഒരാളെ സമൂഹം തിരസ്കരിക്കുന്നു. ഇതിനെ സാമൂഹിക ബഹിഷ്കരണം (social boycott) എന്ന് വിളിക്കുന്നു . ഇപ്രകാരം സമൂഹം വ്യക്തികളെ അതിന്റെ അടിമകളാക്കി കൊണ്ടുപോകുന്നു .
ഈ അടിമത്തത്തിൽ നിന്ന് മോചനം നേടുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു . സമൂഹത്തിന്റെ വെറും അടിമ ആകാതെ അതിന്റെ യജമാനൻ ആവാനുള്ള മാർഗ്ഗം അസ്ഥിത്വവാദം നമ്മെ പഠിപ്പിക്കുന്നു. ഒരിക്കലും സ്വന്തം തത്വചിന്ത ഉപേക്ഷിച്ച് സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കരുതെന്ന് അസ്ഥിത്വവാദം നമ്മോട് ആവശ്യപ്പെടുന്നു . സ്വന്തം രീതികൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ രീതികൾ സ്വീകരിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ള സത്ത അടിച്ചമർത്തപ്പെടുന്നു. ഇതിൽനിന്ന് ടെൻഷൻ അഥവാ സ്ട്രസ് ഉത്ഭവിക്കുന്നു. സ്ട്രസ് ഇല്ലാത്തവർ ആധുനിക ലോകത്തിൽ വളരെ വിരളമാണ്.
അനുകരണത്തിലൂടെ സമൂഹത്തിന്റെ പിന്നാലെ പോവുമ്പോൾ നമുക്ക് അറിഞ്ഞു കൂടാത്ത എന്തിനെയോ ആണ് നാം പിന്തുടരുന്നത്. ഇവിടെ അജ്ഞത നമ്മുടെ മുഖമുദ്രയാകുന്നു .അഥവാ എന്തെങ്കിലും നാമറിയുന്നുണ്ടെങ്കിൽ ,അവ ആരിൽനിന്നൊക്കെയോ കടം വാങ്ങിയത് ആയിരിക്കും . നമ്മുടേതായ വിജ്ഞാനം അടിച്ചമർത്തപ്പെടുന്നു . നമ്മുടെ സർഗ്ഗശേഷി നിഷ്ക്രിയമാകുന്നു. എന്നാൽ സ്വന്തം സത്തയെ അടിച്ചമർത്താതെ അതിനെ സർവ്വാത്മനാ സ്വീകരിക്കുന്നയാൾ ഉള്ളിലുള്ള പ്രതിഭയെ വളർത്തിക്കൊണ്ടു വരുന്നു. അത് കാലാകാലങ്ങളിൽ പുഷ്പിച്ച് ഉത്തമമായ ആശയങ്ങളെ സമൂഹത്തിന് സമ്മാനിക്കുന്നു. സമൂഹത്തിന്റെ പുറകെ ഓടുന്നവർ അല്ല സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകുന്നത് മറിച്ച് വേണമെങ്കിൽ സമൂഹത്തെ ഒരല്പം മാറ്റിനിർത്തിക്കൊണ്ട് സ്വന്തം സത്തയെ കണ്ടെത്തുന്നവരാണ് സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നത് എന്നറിഞ്ഞുകൊള്ളുവിൻ. ഇത്തരക്കാരെയാണ് പ്രതിഭാശാലികൾ എന്ന് വിളിക്കുന്നത്. അസ്ഥിത്വവാദം ഈ നൂറ്റാണ്ടിലും വരും നൂറ്റാണ്ടുകളിലും നമ്മെ നയിക്കേണ്ട തത്വചിന്തയാണ് .മനുഷ്യ ജന്മത്തിന്റെ മൂലൃം മനസ്സിലാക്കിക്കൊണ്ട് അതിനെ അതിൻറെ ഉത്തുംഗശൃംഗങ്ങളിലേക്ക് കയറ്റി കൊണ്ടുപോകുവാൻ അസ്ഥിത്വവാദം നമ്മെ സഹായിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാരായി മാറി.
സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച് 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പിവെച്ചു. ഇതിനുപിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്രം ഉത്തരവിറക്കിയത്.
ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം. ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ല്‍ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെയാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് വര്‍ഷത്തിനകം തന്നെ ഡല്‍ഹി സര്‍ക്കാരിനുമേല്‍ ലഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള നിയമം പ്രാബല്യത്തിലാക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചു.
ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്. ഗവര്‍ണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഓക്‌സിജന്‍ വിതരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെജ്‌രിവാളും കേന്ദ്രസര്‍ക്കാരും തമ്മിള്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹി ബില്‍ പ്രാബല്യത്തില്‍ വന്നതെന്നും ശ്രദ്ധേയമാണ്.
അതിരമ്പുഴ: ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീറാണ് വൈദികനെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു തോമസ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭി്ച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ പുത്തന്‍പറമ്പിലിനെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. സ്വകാര്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് പിന്നാലെയാണ് വൈദികനെ വിളിച്ചുവരുത്തിയത്. ദേവാലയ ശുശ്രൂഷികള്‍ മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുത്തത്. നിരോധനാഞ്ജ നിലനില്‍ക്കെ കുര്‍ബാന അര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ഓഫീസര്‍ വൈദികനോട് പറഞ്ഞത്. തുടര്‍ന്ന് പള്ളി അധികൃതര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുതകള്‍ ബോധിപ്പിച്ചു.
അമ്പലപ്പുഴ: പരീക്ഷാ ദിവസത്തിൽ പിശകുപറ്റി ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് തുണയായത് പി.ടി.എ. പ്രസിഡന്റ്. വണ്ടാനം മുക്കയിൽ സ്വദേശിനിയായ പെൺകുട്ടിയാണ് പരീക്ഷാ ദിവസമാണെന്ന് ഓർക്കാതെ വീട്ടിൽ കിടന്നുറങ്ങിപ്പോയത്. പരീക്ഷ ആരംഭിക്കേ
ണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായപ്പോൾ സ്കൂൾ അധികൃതർ കാരണം അന്വേഷിച്ച് വീട്ടിലെത്തി. ഇതോടെയാണ് പരീക്ഷാ ദിവസം മാറിപ്പോയ വിവരം വിദ്യാർത്ഥിനിയും അറിയുന്നത്.
കാക്കാഴം സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ് കുട്ടി. പത്തു മണി കഴിഞ്ഞിട്ടും പരീക്ഷക്ക് എത്താതിരുന്നതിനെത്തുടർന്ന് അധ്യാപകർ പി.ടി .എ പ്രസിഡൻ്റ് നസീറിനെ വിവരമറിയിച്ചു. ഇദ്ദേഹം ബൈക്കിൽ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി ഉറക്കമായിരുന്നു. എസ്.എസ്. എൽ.സി. പരീക്ഷ ബുധനാഴ്ചയാണെന്നാണ് കുട്ടി വീട്ടിൽ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച പരീക്ഷയില്ലായെന്ന ധാരണയിലായിരുന്നു കുട്ടിയും വീട്ടുകാരും. ഉടൻ തന്നെ വിദ്യാർത്ഥിനിയുമായി നസീർ സ്കൂളിലെത്തി. 10.32 ന് കുട്ടി പരീക്ഷാ ഹാളിൽ പ്രവേശിച്ച് പരീക്ഷയെഴുതുകയും ചെയ്തു.
അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തത്. എങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷമായിരക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുക. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളും അടച്ചിടേണ്ടിവരും.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,60,960 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി. 3293 മരണമാണ് 24 മണിക്കുറിനിടെ ഉണ്ടായത്. പ്രതിദിന മരണസംഖ്യ മൂവായിരം കടക്കുന്നതും ഇതാദ്യം. അകെ മരണ സംഖ്യ രണ്ട് ലക്ഷം കടന്നു. 2,01,187 പേരാണ് മരിച്ചത്. ഇന്നലെ 2,61,162 പേർ രോഗമുക്തി നേടി. നിലവിൽ 1,48, 17,371 പേരാണ് ചികിത്സയിൽ ഉള്ളത്.
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു.
“സ്പുട്നിക് വി’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. “സ്പുട്നിക് വി’ എത്തുന്നതോടെ രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് “സ്പുട്നിക് വി’
മേപ്പാടി ∙ ആരോഗ്യ പ്രവർത്തക യു.കെ.അശ്വതിയുടെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങുന്ന നാടിന്റെ വേദനയേറ്റി പഴയ യാത്രയയപ്പ് വിഡിയോ. പുതിയ ജോലി സ്ഥലത്ത് എന്താ അവസ്ഥയെന്ന് അറിയില്ലെന്നും പോയി നോക്കട്ടെയെന്നും പ്രാർഥിക്കണമെന്നുമാണു 2 മാസം മുൻപുള്ള വിഡിയോയിൽ നിറചിരിയോടെ അശ്വതി (24) പറയുന്നത്.
മാനന്തവാടി ആശുപത്രിയിലെ ടിബി സെന്ററിൽ നിന്നാണു ബത്തേരി താലൂക്ക് ആശുപത്രിയിലെ ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ എൻടിഇപി ലാബ് ടെക്‌നിഷ്യനായി മാറ്റം ലഭിച്ചത്. അന്നു സുഹൃത്തുക്കളോടു യാത്ര പറയുന്ന വിഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ പങ്കു വച്ചും ഓർമക്കുറിപ്പുകളെഴുതിയും ഒട്ടേറെപ്പേർ അശ്വതിക്ക് ആദരാഞ്ജലികളർപ്പിച്ചു.