മുംബൈ ∙ മന്യ സിങ്ങിന്റെ മിസ് ഇന്ത്യ റണ്ണറപ് കിരീടത്തിൽ തിളങ്ങുന്നുണ്ട് അവൾ കണ്ട സ്വപ്നങ്ങളും. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ, മിസ് ഇന്ത്യ വേദി വരെ നടന്നു കയറിയത് കഠിനമായ ജീവിതപാതയിലൂടെയാണ്.
മത്സരത്തിൽ റണ്ണറപ് ആയ മന്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ സ്വന്തം ജീവിതകഥ പറഞ്ഞു: ‘ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസ്സിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്.
അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്.
സ്വപ്നം കാണാനും അതിനായി ആത്മാർഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താനാകില്ല.’’ തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം നേടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു.
മലയാളികൾക്ക് ഏറെ പ്രിയ നായികയാണ് മഞ്ജു, പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ധനുഷിന്റെ നായികയായി മഞ്ജു അഭിനയിച്ച അസുരൻ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് തന്നെ മലയാളത്തിൽ മികച്ച നടിയായി തിളങ്ങുകയായിരുന്നു മഞ്ജു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ മോചനം, വിവാഹ മോചനം നേടിയതിനു പിന്നാലെ ദിലീപ് കാവ്യയെ വിവാഹം കഴിച്ചതും വലിയ വാർത്ത ആയിരുന്നു, ഇപ്പോൾ ദിലീപും മഞ്ജുവും വിവാഹം കഴിക്കുമ്പോൾ നടന്ന ചില സംഭവങ്ങൾ തുറന്നു പറയുകയാണ് ഡാന്‍സര്‍ തമ്പി.
തമ്പി പറയുന്നത് ഇങ്ങനെ, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ദിലീപിന് വേണ്ടി കേസ് നടക്കുന്ന സമയത്ത് ഞാന്‍ സെക്രട്ടറിയേറ്റില്‍ സമരം നടത്തിയിരുന്നു. അരെങ്കിലും അങ്ങനെ ചെയ്യുമോ? ദിലീപിന്റെയും മഞ്ജു വാര്യരുടെയും കല്യാണം ആദ്യം തുടങ്ങി വച്ചത് ഞങ്ങളെല്ലാവരും കൂടിയാണ്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയുടെ ഷൂട്ടിങ്ങ് ചങ്ങനാശ്ശേരിയില്‍ നടക്കുകയാണ്. അന്നേരമാണ് തുടക്കം. അതിന് ചുക്കാന്‍ പിടിച്ചത് അന്തരിച്ച നടന്‍ കലാഭവന്‍ മണിയൊക്കെ കൂടിയാണ്.നന്മയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ അത് വലിയൊരു പ്രശ്‌നമായി. ഷൂട്ടിങ്ങ് ഒക്കെ നിര്‍ത്തി വച്ചു. ഹോട്ടലില്‍ വച്ച് മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും തമ്മില്‍ വഴക്കായിരുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഈ കുട്ടിയെ കെട്ടി കൊണ്ട് പോയാല്‍ പിന്നെ അവര്‍ക്ക് ജീവിക്കണ്ടേ. ഞാന്‍ അതില്‍ ഇടപ്പെട്ടു. കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയുടെ എല്ലാമാണ് മഞ്ജു വാര്യര്‍. ദിലീപുമായിട്ടുള്ള മഞ്ജുവിന്റെ വിവാഹം നടന്നു എന്നുള്ള വാര്‍ത്തയാണ് സെറ്റിലെ പ്രധാന സംസാരം. ഒരു ദിവസം പുള്ളി വന്ന് പോയി.
അങ്ങനൊരു ദിവസം രാത്രി വലിയ ബഹളം കേട്ടു. മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. മഞ്ജു കരഞ്ഞോട്ട് നില്‍ക്കുകയാണ്. എന്നെ അവള്‍ക്ക് വലിയ കാര്യമാണ്. അതുകൊണ്ട് ഞാന്‍ അവരോട് സംസാരിച്ചു. മോളേ… നിന്റെ കൈയിലും അവരുടെ ഭാഗത്തും തെറ്റില്ല. ആലോചിക്കാതെ ഒരു കാര്യത്തിലേക്ക് എടുത്ത് ചാടരുത്. അന്ന് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റിയത് ആ കരച്ചിലൊന്ന് തണുപ്പിച്ചു എന്നുള്ളതാണ്. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴെക്കും ദിലീപുമായിട്ടുള്ള കല്യാണം നടന്നു എന്നറിഞ്ഞു.അതേ അറിയാവു. അതിന് ശേഷം അവരെയെല്ലാം കാണാറുണ്ട്. കണ്ടാലും ഇവര്‍ മൂന്ന് പേരും എന്നോടുള്ള സ്‌നേഹം കാണിക്കും. ഇനി എനിക്ക് പറയാനുള്ളത് ദിലീപും കാവ്യയും മഞ്ജുവുമെല്ലാം ഒരേ കുടുംബത്തിന്റെ അംഗങ്ങളാണ് എന്നും തമ്പ് വ്യക്തമാക്കുന്നു,
കോളേജിൽ ക്രൂരമായി ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു ഉള്ളാൾ പോലീസാണ് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അതേ കോളേജിലെ തന്നെ സീനിയർ വിദ്യാർത്ഥികളെ അറസ്റ്റുചെയ്തത്
രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ അറസ്റ്റിലാവുന്നത്. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരാണ് അറസ്റ്റിലായത്.
കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 11 അംഗ മലയാളി വിദ്യാർത്ഥി സംഘം റാഗ് ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തൽ. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.
റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും ചേർന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്‌മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്‌മെന്റാണ് പോലീസിനെ വിവരമറിയിച്ചത്. 18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരെയാണ് കേസെടുത്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.
റാഗിങ്ങിനിരയായാൽ വിദ്യാർത്ഥികൾക്ക് അക്കാര്യം കോളേജ് അധികൃതരെ അറിയിക്കാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ടുവന്ന് പറയാമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
കഷ്ടപ്പാടും ദാരിദ്രവും നിറഞ്ഞ ഇന്നലെകളിൽ നിന്നും മന്യ സിങ് എന്ന യുപി സ്വദേശിനി ഇന്ന് മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം ചൂടിയാണ് മാതൃകയായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സ്വപ്‌നങ്ങൾ കാണുന്ന നിങ്ങൾക്ക് ശോഭനമായ ഒരു നാളെയുണ്ടാകൂ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിനി.
ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ, മിസ് ഇന്ത്യ വേദി വരെ എത്തിയത് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ്. കൈയ്യിലുണ്ടായിരുന്നത് ഏതുസാഹചര്യത്തിലും പഠനത്തെ കൈവിടില്ലെന്ന ഉറച്ചതീരുമാനം മാത്രം. പഠനത്തിന്റെ ആത്മധൈര്യത്തിലാണ് ഈ പെൺകുട്ടി ഇത്രയേറെ ജീവിതപരീക്ഷണത്തിന്റെ പടവുകൾ ചവിട്ടിക്കയറി ഒടുവിൽ വിജയത്തിൽ എത്തി ചേർന്നിരിക്കുന്നത്.
മിസ് റണ്ണറപ് ആയ മന്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിലൂടെയാണ് സ്വന്തം ജീവിതകഥ ലോകത്തെ അറിയിച്ചത്.
‘ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസ്സിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്.അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്.
പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്. സ്വപ്നം കാണാനും അതിനായി ആത്മാർഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താനാകില്ല.”- മന്യ സോഷ്യൽമീഡിയയിൽ കുറിച്ചു.
മത്സരത്തിൽ തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം ചൂടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ സീരിയലിലെ രോഹിണിയെ അറിയാത്ത മലയാളി കുടുംബപ്രേക്ഷകരുണ്ടാവില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് ആണ് സീരിയൽ പ്രേക്ഷകരുടെ മനസ്സു മൃദുല വിജയ് കീഴടക്കിയത്. മികച്ച അഭിനയമാണ് മൃദുലയുടേത്. ഭാര്യയിൽ പച്ചപ്പാവമായ കഥാപത്രം ആയിട്ടാണ് മൃദുല എത്തിയതെങ്കിൽ പൂക്കാലം വരവായിൽ എത്തിയപ്പോൾ അഭിനയത്തിന്റെ മറ്റൊരു ദൃശ്യ അനുഭവമാണ് താരം നമ്മൾക്ക് സമ്മാനിച്ചത്. ഇപ്പോൾ താരത്തിന്റെ അമ്മ മൃദുലയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്, രേഖ രതീഷിന്റെ W ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉണ്ടായ ഒരു സംഭവം ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.ഷോയിലേക്ക് മൃദുലയുടെ അച്ഛനും അമ്മയും എത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
മൃദുലക്ക് സർപ്രൈസായിട്ടാണ് ഷോയിലേക്ക് അച്ഛനും അമ്മയും എത്തിയതും. മകളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മൃദുലയുടെ അമ്മ ഇമോഷണൽ ആകുന്നുണ്ട്. മുൻപെങ്ങോ ഒരു അപകടം നടന്ന സമയത്തെ കുറിച്ച് പറയുമ്പോൾ ആണ് അമ്മയുടെ കണ്ണുകൾ ഈറൻ അണിഞ്ഞത്. ആ സമയത്തു ഊണും ഉറക്കവും കളഞ്ഞിട്ടാണ് മകൾ ഞങ്ങളെ നോക്കിയതെന്നും അമ്മ പറയുന്നു. മാത്രമല്ല ദൈവം തന്ന നിധിയാണ് ഞങ്ങൾക്ക് ഈ പൊന്നുമകൾ എന്നും ലോകം അറിയട്ടെ എന്നാണ് മൃദുലയുടെ അമ്മ പറഞ്ഞത്.പൂക്കാലം വരവായി എന്ന പരമ്പരയില് അമ്മയും മകളുമായി അഭിനയിച്ച് വരികയാണ് ഇരുവരും.
ശ്രീലക്ഷ്മിയെന്നാണ് തന്റെ യഥാര്ത്ഥ പേരെന്നും മൃദുല പറഞ്ഞിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്, നടൻ യുവ കൃഷ്ണയുമായിട്ടാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.
എൻഗേജ്മെന്റ് ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. രേഖ രതീഷായിരുന്നു ഇവരുടെ വിവാഹത്തിന് നിമിത്തമായത്. രണ്ടാൾക്കും വിവാഹം ആലോചിക്കുന്ന സമയമാണെന്ന് അറിയുമായിരുന്നു. എങ്കിൽ നിങ്ങൾക്കു രണ്ടാൾക്കും ഒന്നിച്ചൂടേയെന്നായിരുന്നു യുവയോടും മൃദുലയോടും രേഖ ചോദിച്ചത്. ജാതകം ചേരുമെന്ന് മനസ്സിലായതോടെയായിരുന്നു പെണ്ണുകാണൽ നടത്തിയത്. അതിന് ശേഷമായി വിവാഹനിശ്ചയം നടത്താനായി തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഐ.പി.എല്‍ ലേലത്തിലെ താരങ്ങളുടെ അന്തിമപട്ടിക പുറത്തുവിട്ടു. മലയാളി താരം എസ്. ശ്രീശാന്തിന് പട്ടികയില്‍ ഇടംപിടിക്കാനായില്ല. ബിസിസിഐ പുറത്തുവിട്ട പട്ടികയില്‍ 292 താരങ്ങളാണ് ലേലത്തിനുണ്ടാകുക. ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ചാണ് ലേലം നടക്കുന്നത്. 164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്ന് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ലേലത്തില്‍ പങ്കെടുക്കാന്‍ 1,114 താരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. സച്ചിന് തെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് തെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ ഇടം നേടി. നാല് മലയാളി താരങ്ങളും പട്ടികയില്‍ ഇടം പിടിച്ചു. സച്ചിൻ ബേബി, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, എസ് മിഥുൻ, നിഥീഷ് എംഡി, ഗണേഷ് റോജിത് എന്നീ താരങ്ങളാണ് കേരളത്തിൽ നിന്ന് ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കുക. എല്ലാവരുടെയും അടിസ്ഥാന വില 20 ലക്ഷം രൂപയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനമാണ് മാര്‍ച്ച് ഒന്നിന് അവസാനിപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മുഖ്യമന്ത്രിക്ക് ആറ് ഉപദേഷ്ടാക്കളാണ് ഉണ്ടായിരുന്നത്. സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥ് രാജിവെച്ച് ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുത്തിരുന്നു. ജോണ്‍ ബ്രിട്ടാസിന്റെയും രമണ്‍ ശ്രീവാസ്തയുടെയും സേവനംകൂടി അവസാനിപ്പിച്ചതോടെ മൂന്ന് ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിക്ക് ഇനിയുള്ളത്. പ്രസ്, ശാസ്ത്രം, നിയമം എന്നിവയിലാണ് ഉപദേഷ്ടാക്കളുള്ളത്.
2016 ജൂണിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ശ്രീവസ്തവയെ നിമിച്ചത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത്. പൊലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും ഒരു സര്‍ക്കാര്‍ നിയമിക്കുന്നത് ആദ്യമായിട്ടായിരുന്നു.
ദുബായ്: സൗദി, കുവൈത്ത് യാത്രാ വിലക്ക് കാരണം യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. 330 യുഎഇ ദിനാറിന്റെ പ്രത്യേക നിരക്കാണ് നൽകുന്നതെന്ന് കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള, ദുബായ്, ഷാർജ എന്നിവിങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ടിക്കറ്റ് നിരക്ക് ലഭിക്കുക.
സൗദിയിലേക്കും കുവൈത്തിലേക്കും യാത്രചെയ്യുന്നതിനായി യുഎഇയിലെ വിമാനത്താവളങ്ങളിലിറങ്ങിയ യാത്രക്കാരാണ് വിവിധ എമിറേറ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിനിടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് ദുബായിലെ ഇന്ത്യൻ ചൊവ്വാഴ്ച എംബസി ആവശ്യപ്പെട്ടിരുന്നു.. പത്ര കുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.
യാത്രാ നിയന്ത്രണം നിലവിലുള്ളതിനാൽ യുഎഇയിലെ ദുബൈ, അബുദാബി എന്നിവിടങ്ങൾ വഴി സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് പണവും അവശ്യവസ്തുക്കളും ഒപ്പം കരുതണമെന്നും എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ സൗദി, കുവൈത്ത് യാത്രാമദ്ധ്യേ യുഎഇയിലുള്ള എല്ലാ യാത്രക്കാരും തിരിച്ചുവരുന്ന കാര്യം പരിഗണിക്കണമെന്നും ആ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രം യാത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കണമെന്നും എംബസി നിർദേശിക്കുന്നു.
കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ഉത്പാദിപ്പിച്ചിരിക്കുന്ന വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
വൈറസിന് സംഭവിച്ച ജനിതക മാറ്റം തുടർന്നുവരുന്ന വാക്‌സിനേഷനും ഭീഷണിയാണ്. ബ്രിട്ടൺ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബ്രസീലിയൻ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു. കോവിഡിനെ മറികടക്കാൻ സാധിക്കുകയോ അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താൽ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു.
പക്ഷെ, ഇതിനായി പത്ത് വർഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് യുകെ ജനിറ്റിക് സർവൈലൻസ് പ്രോഗ്രാം മേധാവി ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകുന്നത്. ബ്രിട്ടണിൽ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ലോകത്താകമാനം പടർന്നുപിടിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകി.
കോവിഡ് വാക്‌സിൻ ബ്രിട്ടണിൽ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണിൽ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് വ്യക്തമാക്കി.
താസംഘടനയിലെ അംഗങ്ങളായ സ്ത്രീകളെ മാറ്റി നിർത്തുന്നത് ചൂണ്ടിക്കാണിച്ചതിന് നടി പാർവതിക്ക് എതിരെ പരാമർശം നടത്തി വിവാദത്തിലായ സംഘടനാ എക്‌സിക്യൂട്ടീവ് അംഗം രചന നാരായണൻകുട്ടി കൂടുതൽ വിവാദത്തിലേക്ക്. പാർവതി ആരാണെന്ന ചോദ്യം ചോദിച്ചതോടെ രചനയെ സോഷ്യൽമീഡിയ കടന്നാക്രമിക്കുകയാണ്. രചനയ്‌ക്കെതിരെ നടൻ ഷമ്മി തിലകനും ഏറ്റവും ഒടുവിലായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
നേരത്തെ, താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ഇരിപ്പിട വിവാദം സോഷ്യൽമീഡിയയിലടക്കം കത്തിയതോടെ സ്ത്രീകളായ അംഗങ്ങൾ ഇരിക്കുകയും പുരുഷന്മാർ നിൽക്കുകയും ചെയ്യുന്ന പുതിയ ചിത്രം പേസ്ബുക്കിൽ രചന പോസ്റ്റ് ചെയ്തിരുന്നു. ഇതിനുതാഴെ, പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും, അത് ഒരിക്കൽ മനസിലാകുമെന്നും രചനയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരാൾ കമന്റിട്ടിരുന്നു. എന്നാൽ, ആരാണ് പാർവതിയെന്നായിരുന്നു രചന തിരിച്ച് ചോദിച്ചത്. ഒരൊറ്റ ചോദ്യത്തിലൂടെ താരം പുതിയ വിവാദം സൃഷ്ടിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ രചനയെ നടൻ ഹരീഷ് പേരടി ഉൾപ്പടെയുള്ളവർ സോഷ്യൽമീഡിയയിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
ഇപ്പോഴിതാ രചനയ്ക്ക് തക്കതായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരസംഘടനയ്ക്ക് എതിരെ നിരന്തരം വിമർശനം നടത്തുന്ന നടൻ ഷമ്മി തിലകൻ. അഭിപ്രായം പറയാനും പ്രതികരിക്കാനും മടിക്കാത്ത അപൂർവ്വം നടന്മാരിൽ ഒരാളായ ഷമ്മി തിലകൻ രചന നാരായണൻകുട്ടിയുടെ പേരെടുത്ത് പറയാതെ തന്നെ മറുപടി നൽകിയിരിക്കുകയാണ്.
താരസംഘടന എഎംഎംഎയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സ്ത്രീകളായ അംഗങ്ങൾക്ക് ഇരിപ്പിടം പോലും അനുവദിച്ചിരുന്നില്ല. എന്നാൽ, നടന്മാരായ ഭാരവാഹികൾക്ക് പത്രസമ്മേളനത്തിൽ ഇരിക്കാനും സംസാരിക്കാനും അവസരവും ഒരുക്കിയിരുന്നു. ഇതിനെ സോഷ്യൽമീഡിയയും നടി പാർവ്വതി തിരുവോത്തും ചോദ്യം ചെയ്തപ്പോൾ ന്യായീകരിച്ച് രചന രംഗത്തെത്തുകയായിരുന്നു.
തുടർന്ന് രചനയെ സോഷ്യൽമീഡിയ ആവശ്യത്തിലേറെ വിമർശിക്കുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും ‘കാര്യം പിടികിട്ടാതിരുന്ന’ രചനയ്ക്ക് സെലിബ്രിറ്റികളിൽ നിന്നു തന്നെ ഇപ്പോൾ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.