Latest News

കോവിഡ് അതിതീവ്രമായി പടരുന്ന രാജ്യത്ത് വാക്‌സിനേഷൻ കാരണം രോഗത്തെ കീഴ്‌പ്പെടുത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥൻ. ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും അവർ പറഞ്ഞു.

ജനിതകമാറ്റംവന്ന ഈ വൈറസിന്റെ വ്യാപനം വേഗത്തിലാക്കിയ പലഘടകങ്ങളുണ്ട്. കോവിഡിനെതിരായ പ്രതിരോധത്തിൽ ഇന്ത്യ അലംഭാവം കാണിച്ചു. ആളുകൾ അടുത്തിടപെടാൻ ഇടയാകുന്ന വലിയ കൂട്ടായ്മകൾ നടന്നു. കോവിഡ്കാലം കഴിഞ്ഞെന്നുകരുതി പലരം മാസ്‌കിടുന്നതും മറ്റ് സുരക്ഷാനടപടികൾ സ്വീകരിക്കുന്നതും കുറച്ചു. അപ്പോൾ വൈറസ് നിശ്ശബ്ദമായി പടരുകയായിരുന്നുവെന്നും അന്നൊന്നും രാജ്യം ജാഗ്രത കാണിച്ചില്ലെന്നും സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.

ഒക്ടോബറിലാണ് ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദം ഇന്ത്യയിൽ കണ്ടെത്തിയത്. വാക്‌സിനെടുത്തതു വഴിയോ ഒരിക്കൽ കോവിഡ് ബാധയുണ്ടായതുവഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാൻ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്നും സൗമ്യ പറഞ്ഞു.

സാവധാനം കൂടിവരുന്ന പകർച്ചവ്യാധിയാണിത്. കുത്തനെ കൂടുംവരെ ഈ പ്രാരംഭസൂചനകൾ ശ്രദ്ധിച്ചില്ല. ഈ സമയത്ത് അതിനെ നിയന്ത്രിക്കുക വളരെ കഠിനമാണ്. വാക്‌സിനേഷൻകൊണ്ടുമാത്രം ഇപ്പോഴത്തെ സ്ഥിതിയെ നിയന്ത്രിക്കാനാവില്ല. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രണ്ടുശതമാനം പേർക്കുമാത്രമേ വാക്‌സിൻ നൽകിയിട്ടുള്ളൂ. രാജ്യത്തെ 70-80 ശതമാനംപേരെയും വാക്‌സിനേറ്റ് ചെയ്യാൻ മാസങ്ങളോ വർഷങ്ങളോ എടുക്കും. അത് മനസ്സിൽവെച്ചുകൊണ്ട് മാസ്‌ക് ധരിക്കലും ആളകലം പാലിക്കലുമുൾപ്പെടെ പരീക്ഷിച്ചുവിജയിച്ച നടപടിക്രമങ്ങളെ ആശ്രയിച്ച് രോഗവ്യാപനം കുറയ്ക്കുകയാണുവേണ്ടത്.

വൈറസ് ഇനിയും പടർന്ന് വീണ്ടും ജനിതകമാറ്റം സംഭവിച്ച് കൂടുതൽ തീവ്രമായ വകഭേദങ്ങളുണ്ടായാൽ ഇപ്പോഴത്തെ വാക്‌സിനുകൾക്ക് അവയെ പ്രതിരോധിക്കാനാവില്ലെന്ന സ്ഥിതിയും ഉണ്ടായേക്കാമെന്നും സൗമ്യ മുന്നറിയിപ്പുനൽകി.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി കോട്ടയം സ്വദേശിനി. പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റത്.

അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന്‍ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വിഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് അനുജോര്‍ജിന്. 2003 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനുജോര്‍ജ് പ്രവര്‍ത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്.

ഇന്‍ഡസ്ട്രീസ് കമ്മിഷണര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ പദവികള്‍ വഹിച്ചുവരവെയാണ് പുതിയ ചുമതല. അരിയലൂര്‍ ജില്ലാകളക്ടറായും സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭര്‍ത്താവ്.

തിരുവനന്തപുരം: കോവിഡ്‌ സാഹചര്യം രൂക്ഷമായി തുടര്‍ന്നാല്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ്‌ ലളിതമായ രീതിയില്‍ രാജ്‌ഭവനില്‍ നടക്കും. 20-നാണ്‌ സത്യപ്രതിജ്‌ഞ നിശ്‌ചയിച്ചിട്ടുള്ളത്‌.

മുഖ്യമന്ത്രിക്കു പുറമെ പുതിയ 20 മന്ത്രിമാര്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍, മേയര്‍, തിരുവനന്തപുരം എം.എല്‍.എ, എം.പി, ചീഫ്‌ സെക്രട്ടറി, ഡി.ജി.പി, പൊതുഭരണ സെക്രട്ടറി, ഗവര്‍ണറുടെ എ.ഡി.സി. എന്നിവരടക്കം 50 പേരെമാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ്‌ ആലോചന. മറ്റു വി.ഐ.പികള്‍ക്കു സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ ഓണ്‍ലൈന്‍ ലിങ്ക്‌ നല്‍കും. പി.ആര്‍.ഡി. വഴി ചടങ്ങ്‌ ജനങ്ങളിലേക്കെത്തിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം 17നു സി.പി.എം. നേതൃത്വം കൈക്കൊള്ളും. ലളിതമായി ചടങ്ങ്‌ നടത്താനാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനമെന്നു സൂചനയുണ്ട്‌.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദ്ദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ. രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈ പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ ജയിലുകളിൽ വ്യാപകമായി കോവിഡ് പടരുന്ന സാഹചര്യത്തിലാണ് വീണ്ടും പരമാവധി ജയിൽവാസികൾക്ക് പരോൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

മണി ഹെയ്സ്റ്റ് സീരിസിലെ പ്രൊഫെസ്സറുടെ വേഷം അഴിച്ചുവച്ച് നടൻ അൽവരോ മോർത്തെ. ലോകം മുഴുവൻ ആരാധകരുള്ള മണി ഹെയ്സറ്റ് സീരീസിലെ തന്‍റെ അവസാന രംഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്ന വിഡിയോ പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. സെറ്റില്‍ നിന്നും കാറോടിച്ച് പോകുന്ന അൽവരോ വിഡിയോയില്‍ ഒന്നും പറയാതെ ചിരിക്കുക മാത്രമാണ് ചെയ്യുന്നത് . ഇടയ്ക്ക് കാറിന്‍റെ വിന്‍ഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കുന്നുമുണ്ട് . എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള വിടവാങ്ങൽ കുറിപ്പും അദ്ദേഹം വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചു.

മണി ഹെയ്സ്റ്റ് സെറ്റിനോട് അവസാനമായി വിട പറയുമ്പോൾ വാക്കുകള്‍ അനാവശ്യമാണ്. ഒരുപാട് നന്ദിയുണ്ട്. ആരാധകരോട് (വിശേഷിച്ചും ഏറ്റവും ആദ്യം ഉണ്ടായിരുന്നവരോട്), വാന്‍കൂവര്‍ മീഡിയ പ്രൊഡക്‌ഷന്‍സിനോടും നെറ്റ്ഫ്ളിക്സിനോടും പിന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രൊഫസറോടും. നിങ്ങളോടൊപ്പമുള്ള ആ നല്ല നിമിഷങ്ങള്‍ ഞാന്‍ മിസ് ചെയ്യും, നന്ദി.’

2017-ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷൻ നെറ്റ്‌വർക്കിലാണ് ആദ്യം റിലീസ് ചെയ്യുന്നത്.15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച സിരീസിന്‍റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്ളിക്സ് വാങ്ങുകയായിരുന്നു.

സീരിസ് ഏറ്റെടുത്ത് ഇംഗ്ലിഷില്‍ ഡബ്ബ് ചെയ്തതോടെ ലോകം മുഴുവനുള്ള പ്രേക്ഷകർ സീരീസിന്റെ ആരാധകരായി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി..2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്. ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹൈയ്സ്റ്റ് ഉണ്ട്. അവസാന സീസണ്‍ ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തും.

 

 

View this post on Instagram

 

A post shared by Álvaro Morte (@alvaromorte)

തിരു.: സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് നാല് ദിവസത്തേക്കുള്ള ഓക്സിജന്‍ ആവശ്യത്തിന് കരുതലുണ്ട്. എന്നാല്‍, ചില ആശുപത്രികള്‍ സംവിധാനവുമായി ബന്ധപ്പെടാതെ നില്‍ക്കുന്നുണ്ട്. അവര്‍ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഇനിയും ഓക്സിജന്‍ വലിയ അളവില്‍ വേണ്ടി വരുമെന്നും ഇതിനുള്ള നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചില ആശുപത്രികള്‍ ഓക്സിജന്‍ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വര്‍ദ്ധനവുണ്ടാവുമ്പോള്‍ സ്റ്റോക്ക് ചെയ്യാനാണ്. സംസ്ഥാനത്ത് ഇപ്പോള്‍ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. പ്രധാനമായും മാർച്ച്, മെയ് മാസങ്ങളിലാണ് ആഘോഷിക്കുന്നത്. കുടുംബാംഗങ്ങളെ ആദരിക്കുന്ന സമാനമായ മറ്റൊരാഘോഷമാണ് പിതൃദിനം. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അമേരിക്കയിൽ മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. ആയിതക്കണക്കിനു വർഷങ്ങൾക്കു മുമ്പെ ആഘോഷിച്ചുപോന്ന റോമിലെ ഹിലാരിയ ഉത്സവം, ഗ്രീസിലെ സിബൈലി ദേവിയോടുള്ള ആരാധന, ക്രിസ്തീയരുടെ മദറിംഗ് സൺഡെ എന്നീ ആഘോഷങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ലായിരുന്നു. എന്നിരുന്നാലും ചില രാജ്യങ്ങളിൽ മാതൃദിനം ഈ പൗരാണിക ആചാരങ്ങളുമായി സമരസപ്പെട്ടുവരുന്നു.

ലോകമെമ്പാടുമുള്ള തീയതികൾ:അമേരിക്ക മാതൃദിനം ആഘോഷിക്കുന്ന അതേ തീയതിയിലാണ് ചില രാജ്യങ്ങൾ മാതൃദിനം ആഘോഷിക്കുന്നത്. എന്നാൽ ചില രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവിടെ നിലനിന്നിരുന്ന മാതൃത്വത്തെ പ്രകീർത്തിക്കുന്ന ആഘോഷ ദിവസങ്ങളെ മാതൃദിനമായി ആഘോഷിക്കുന്നു. യുണൈറ്റഡ് കിങ്ഡത്തിലെ മദറിംഗ് സൺഡെ ഇതിനുദാഹരണമാണ്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം ആഘോഷിക്കുന്നത്.

പത്തുമാസം നൊന്ത് പ്രസവിച്ച് നമ്മളെയൊക്കെ ഇത്രത്തോളം വളര്‍ത്തി വലുതാക്കിയ അമ്മയെ ഓര്‍ക്കാന്‍ നമുക്കൊരു പ്രത്യേക ദിനത്തിന്റെ ആവശ്യമൊന്നും ഇല്ല. എങ്കിലും ഇന്നത്തെ തലമുറയ്ക്ക് അത് ആവശ്യമായി വരുന്നു. നമുക്കറിയാം വെറും രണ്ടു വാക്കില്‍ ഒതുങ്ങുന്നതല്ല അമ്മ എന്ന് ജന്മത്തിന്റെ മഹത്യം. അമ്മ സ്‌നേഹത്തിന്റെ അവസാന വാക്ക്, പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നു ആ സ്‌നേഹത്തിന്റെ ബന്ധം, പകരംവയ്ക്കാന്‍ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം, എന്നിങ്ങനെ പോകും അമ്മയുടെ മഹത്വം.

സ്വന്തം മക്കളേ ജീവശ്വാസം പോലെ സ്‌നേഹിക്കുന്ന ആ മഹാ പുണ്യം. അമ്മിഞ്ഞ പാലിന്റെ മധുരമൂറുന്ന സ്‌നേഹവും മനസ്സിലെ നെഞ്ചിലേറ്റി ലാളിക്കുന്ന വാത്സല്യവും വേദനകളെ മഞ്ഞുപോലുരുക്കുന്ന സാന്ത്വനവും അതിലേറെ സംരക്ഷണവും നല്‍കി സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതുറ്റു നോക്കി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവനൊരു താങ്ങായ്, തണലായി ആ അമ്മ എന്നും
വര്‍ത്തിക്കുന്നു. ഒന്നകലുമ്പോള്‍ ഒരമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായുവാണ്. അക്ഷരങ്ങലിലൂടെ വര്‍ണ്ണിച്ച് തീര്‍ക്കാന്‍ എനിക്ക് കഴിയില്ല ആ അമ്മയെ. സ്വന്തം വിശപ്പിനേക്കാല്‍ ആ അമ്മയ്ക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പിനേയാണ് , സ്വന്തം വേദനയേക്കാള്‍ ആ അമ്മ വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.

സത്യത്തിന്റെ ചുവട് പിടിച്ച് ഒരോ മക്കളേയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും,പ്രാഥമിക അറിവുകളും നല്‍കി ചുവടുറപ്പിക്കാന്‍ ഒരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട് പ്രശംസിക്കണം.ആദരവും ,ബഹുമാനവും നല്‍കാന്‍ തയ്യാറാകാത്ത ഇന്നത്തെ തലമുറകള്‍ മറന്നുപോകുന്നത് ആ സ്‌നേഹം ആണ്.ആ സ്‌നേഹത്തിന്റെ അളക്കാനാവാത്ത മഹത്വമാണ്. അമ്മമാരേ ശരണാലയങ്ങളിലേക്ക് തള്ളിവിടുന്ന ഒരോ മക്കളും നഷ്ടപ്പെടുത്തുന്നത് ഇനിയൊരു ജന്മം കൊണ്ട് നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ്. ഒരമ്മയുടെ നന്മയറിഞ്ഞ് ആ അമ്മയെ ബഹുമാനിക്കുക ,സ്‌നേഹിക്കുക,അനുസരിക്കുക,ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്, എത്ര ഒഴിവുകഴിവുകള്‍ പറഞ്ഞാലും മാറി നില്‍കാന്‍ കഴിയാത്ത് ധര്‍മ്മമാണ് എന്ന തിരിച്ചറിവ് ഒരോ മക്കളില്‍ ഉണ്ടാവുന്നത് നന്ന്.

ആ അമ്മയ്ക്ക് തങ്കമോം , പണമോ, വിലകൂടിയ പട്ടുകളോ ഒന്നും കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിലെങ്കിലും നല്‍കാന്‍ ക്‌ഴിയുന്ന ഒരിത്തിരി സ്‌നേഹം അതു മാത്രം നല്‍കാന്‍ കഴിഞ്ഞാല്‍ ഈ ജന്മം മുഴുവന്‍ ആ പുണ്യം നിങ്ങളെ അനുഗ്രഹിക്കും. ഇന്ന് നിങ്ങള്‍ എന്നത്തേതിനേക്കാളും കൂടുതലായി നിങ്ങളുടെ അമ്മയെ ഓര്‍ക്കുന്നു. ആ അമ്മ ചെയ്ത ത്യാഗങ്ങളെയും, ഇക്കാലമത്രയും നിങ്ങള്‍ക്കു പകര്‍ന്നു നല്‍കിയ സ്‌നേഹത്തെയും കൃതജ്ഞതയോടെ, ഒരു പക്ഷെ ഈറന്‍ മിഴികളോടെ, നിങ്ങളിന്ന് ചിന്തിക്കുന്നുണ്ടാവും. അമ്മയ്ക്ക് ആശംസകളര്‍പ്പിച്ചും സമ്മാനങ്ങള്‍ നല്‍കിയും നിങ്ങള്‍ ഇന്ന് അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കാം.

തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന ഈ ലോകത്ത് ഈ ദിനത്തിനായി മാത്രം കാത്തിരുന്ന അമ്മമാരുണ്ടാവാം, അനേകം അമ്മമാര്‍ ഏറെക്കാലത്തിനു ശേഷം ഇന്ന് സന്തോഷത്തോടെ ഉറങ്ങിയിട്ടുണ്ടാവാം, വരണ്ട ചുണ്ടുകളില്‍ പുഞ്ചിരി കളിയാടിയിട്ടുണ്ടാവാം, കണ്ണുകളില്‍ പുതിയൊരു തിളക്കം വന്നിട്ടുണ്ടാവാം. ഒറ്റവാക്കിലൊതുക്കാനാകാത്ത ലോകമാണ് അമ്മ. പൊക്കിള്‍ക്കൊടിയില്‍ തുടങ്ങുന്ന ആ സ്നേഹത്തിന്റെ രക്തബന്ധം ഒരു മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നു.

കണ്ണുള്ളവര്‍ അത് കാണുന്നു അല്ലാത്തവര്‍ കണ്ണടച്ചിരുട്ടാക്കി വൃദ്ധസദനങ്ങളുടെ വാതിലുകള്‍ മുട്ടുന്നു. അമ്മമാരെ കണ്‍കണ്ട ദൈവമായി കണ്ടിരുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റെത്. എന്നാലിന്നോ…? നാം നമ്മിലേക്ക് വിരല്‍ചൂണ്ടി ചോദിക്കേണ്ടിയിരിക്കുന്നു. കേരളത്തിലിന്ന് മുഴങ്ങിക്കേള്‍ക്കുന്നത് അമ്മമാരുടെ അലമുറയിട്ടുള്ള നിലവിളിയാണ്. സ്വന്തം അമ്മയെ ഓര്‍ക്കാത്ത മുഖമില്ലാത്ത കുറേയെറെ മനുഷ്യക്കോലങ്ങളിലേക്ക് മാതൃത്വത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ട ഗതികേടിലെത്തിനില്‍ക്കുന്നു. മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍…

 

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിലും ഡല്‍ഹിയില്‍ ലോക്ഡൗണിനിടയിലും പ്രധാനമന്ത്രിക്കായി ഒരുങ്ങുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തിനാവശ്യം ഓക്‌സിജനാണന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

സെന്‍ട്രല്‍ വിസ്ത പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതത്തിനുമേല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

. കോവിഡ് പ്രതിസന്ധിയിലും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്

ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടണില്‍ കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ക്ലൈവ് ഡിക്‌സ് ഡെയ്‌ലി വ്യക്തമാക്കി.

വാക്സിനേഷന്‍ പദ്ധതികള്‍ 2022 തുടക്കം വരെ തുടരാവുന്നതാണെന്നും അദ്ദേഹം വ്യക്‌തമാക്കി . ഈ വര്‍ഷം ഒടുവിലോടെ എല്ലാവരിലേക്കും വാക്സീന്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു . ജൂലൈ അവസാനത്തോടെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

 

ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ തന്നെ ചോർന്നുവെന്ന് വിലയിരുത്തി ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് മുൻപ് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്നും പാർട്ടി വിലയിരുത്തുന്നു.

ജില്ലാ പ്രസിഡന്റ് വിവി രാജേഷ് മത്സരിച്ച വട്ടിയൂർക്കാവിൽ അടിസ്ഥാന വോട്ടുകൾ മാത്രം സമാഹരിച്ചെന്നാണ് വിലിരുത്തൽ. ഇവിടെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ ജില്ലാ പ്രസിഡന്റ് എസ് സുരേഷിനേക്കാൾ കൂടുതൽ വോട്ട് രാജേഷ് നേടിയെന്നും വിലയിരുത്തി.

ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ നിലനിർത്താൻ എസ് സുരേഷിന് സാധിച്ചില്ലെന്ന് വി വിരാജേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത് വാക് തർക്കത്തിന് ഇടയാക്കി. പ്രകോപിതനായ എസ് സുരേഷ് ജില്ലയിലെ ബിജെപിക്കുണ്ടായ പരാജയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇടപ്പെട്ട് ജില്ലാ കോർകമ്മിറ്റി വിളിക്കാൻ നിർദേശിച്ചതായാണ് വിവരം.

അതേസമയം, ബിജെപി ശക്തി കേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. സ്വാധീനമേഖലയിലെ ബൂത്തുകളിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതൽ 100 വരെ വോട്ടുകൾ കുറഞ്ഞു. സിറ്റിങ് വാർഡുകളിൽ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു. നേമത്തെ നായർ വോട്ടുകളിൽ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചു. മുസ്ലിം വോട്ടുകൾ എൽഡിഎഫിനാണ് ഏകീകരിച്ചതെന്നും സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തിൽ വിലയിരുത്തി.

കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രൻ പരാജയം വിലയിരുത്താനുള്ള യോഗത്തിൽ പങ്കെടുത്തില്ല. ഇതിനിടെ സ്ഥാനാർത്ഥി നിർണയം വൈകിയതും പരാജയത്തിന് കാരണമായതായി നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട് ഒരു വിഭാഗം.

RECENT POSTS
Copyright © . All rights reserved