എടത്വ: കോവിഡ് വരുത്തി വെച്ച പ്രതിസന്ധിക്കിടയിൽ ക്ലാസുകളിൽ എത്തുന്നില്ലെങ്കിലും തങ്ങളുടെ സഹപാഠിക്ക് സ്നേഹക്കൂട് ഒരുക്കുന്നതിന് പങ്കാളിയാകാൻ അവർ തയ്യാറാണ്.എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർ അമൽ ബിനുവിൻ്റെ നേതൃത്വത്തിൽ ഉള്ള കർമ്മ സേനയാണ് സഹപാഠിക്ക് സ്നേഹക്കൂട് ഒരുക്കാൻ തിങ്കളാഴ്ച എത്തുന്നത്.
തങ്ങളുടെ സഹപാഠിയും ബന്ധുക്കളും താമസിച്ചിരുന്ന വീട് ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിൽ ആയിരുന്നു.മേൽക്കൂര ചില ദിവസങ്ങൾക്ക് മുമ്പ് ദ്രവിച്ച് താഴെ വീണു. സുമനസ്സുകളുടെ സഹകരണത്തോടെ സൗഹൃദ വേദി ഇവർക്ക് അടച്ചുറപ്പ് ഉള്ളതും വാസയോഗ്യവുമായ വീടിൻ്റെ നിർമ്മാണം തുടങ്ങി കഴിഞ്ഞു. ഈ വാർത്ത വായിച്ചറിഞ്ഞ പ്രിൻസിപ്പാൾ മാത്തുക്കുട്ടി വർഗ്ഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈനി മൈക്കിൾ എന്നിവർ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയുമായി സംസാരിച്ച് പുനർനിർമ്മാണ പ്രവർത്തനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു.
മൂന്ന് പെൺകുട്ടികളും അമ്മയും ഈ കൂരയ്ക്കടിയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇത് തകർന്നു വീഴുമ്പോൾ ഇവർ വീടിനുള്ളിൽ ഉണ്ടായിരുന്നു.തലനാരികയ്ക്ക് ആണ് ഇവർ രക്ഷപ്പെട്ടത്.
ഈ സംഭവം അറിഞ്ഞ് ആനപ്രമ്പാൽ സൗത്ത് യു .പി സ്ക്കൂൾ പ്രധാന അദ്ധ്യാപിക ലേഖ ഏബ്രഹാം ഇവരെ സന്ദർശിച്ച് ഏഴായിരം രൂപ സംഭവന ചെയ്തു.വീണ്ടും സഹായിക്കുമെന്ന വാഗ്ദാനവുമായാണ് മടങ്ങിയത്. മൂന്ന് പേരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.ഈ സ്കൂളിലാണ് ഇവരുടെ അമ്മ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്തു കൊടുക്കുന്നത്. സ്കൂൾ അവധിയായതിനാൽ ആ വരുമാനവും ഇല്ല.
മനു സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേന അംഗങ്ങളായ ശരത് ശശി, ശ്യാം ശശി, നന്ദു ,ജയ്മോൻ,സജൻ തങ്കപ്പൻ,സജി കൈപ്പള്ളിമാലിൽ എന്നിവരാണ് കഴിഞ്ഞ 4 ദിവസമായി ശ്രമദാനം നടത്തുന്നതെന്ന് നിർമ്മാണ കമ്മിറ്റി അംഗങ്ങളായ വാർഡ് അംഗം ബിന്ദു ഏബ്രഹാം,രക്ഷാധികാരി റവ.ഫാദർ ഷിജു മാത്യം, റവ.ഫാദർ തോമസ് ആലുങ്കൻ,ജയിംസ് ചീരംകുന്നേൽ, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ എന്നിവർ പറഞ്ഞു.
കളമശേരി∙ ചേനക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന 50 വയസുകാരിയുടെ കാമുകൻമാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരുക്ക്. കമ്പിവടിക്ക് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്കുമാറിനെ (38) എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിനെ മർദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടിൽ സജിമോൻ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
ചേനക്കാലായിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പമാണ് ഭാര്യയും വേറെ മക്കളുമുള്ള സജിമോൻ പത്രോസ് താമസിച്ചിരുന്നത്. ഇതിനിടെ ഇവർക്ക് സന്തോഷ്കുമാർ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇയാൾ കണ്ടെത്തുകയായിരുന്നു. ഇത് പിടിക്കുന്നതിനായി സജിമോൻ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചു നിന്നു. ഈ സമയം വീട്ടിലെത്തിയ സന്തോഷ്കുമാർ അകത്തു കയറിയെങ്കിലും സജിമോൻ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. ഇതോടെ ശുചിമുറിയിൽ കയറി ഒളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തു വന്നതോടെ കമ്പിവടി ഉപയോഗിച്ച് സന്തോഷ്കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു.
നോബി ജെയിംസ്
1/2 കിലോ ചിക്കൻ
2 തക്കാളി
250 ഗ്രാം പനീർ
125 ഗ്രാം കശുവണ്ടി
2 സവോള
4 പച്ച മുളക്
1 ടീസ്പൂൺ ബ്ലാക്ക് സാൾട്
1 ടീസ്പൂൺ chat മസാല
4 ടീസ്പൂൺ മേത്തി ഇല (ഉലുവ ഇല )
മല്ലി ഇല
3 ടീസ്പൂൺ മുളക് പൊടി
2 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടീസ്പൂൺ തൈര്
1 1/2 ടീസ്പൂൺ ഗരം മസാല
2 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ നാരങ്ങാ നീര്
400 മില്ലി ക്രീം
ഗീ അല്ലങ്കിൽ ബട്ടർ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ചിക്കൻ തിരുമ്മി ആദ്യം വെയ്ക്കാം അല്പം മഞ്ഞപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അല്പം തൈര്, മുളകുപൊടി, ബ്ലാക്ക് സാൾട്ട്, നാരങ്ങാനീര്, ഉപ്പും ഇട്ടു തിരുമ്മി വെയ്ക്കാം.
പിന്നെ പനീർ തിരുമ്മി വെയ്ക്കാം മഞ്ഞൾ പൊടി, മേത്തി ഇല, ബ്ലാക്ക് സാൾട്ട് ഇവ തിരുമ്മി പാൻ ചുടാക്കി പനീർ ഗ്രിൽ ചെയ്തു മാറ്റുക.
അതേപാനിൽ തിരുമ്മി വെച്ച ചിക്കൻ ഗ്രില്ല് ചെയ്തെടുക്കുക കളർ ആയതിനുശേഷം വീണ്ടും അതേപാനിൽ ഉള്ളി, പച്ചമുളക്, ഉപ്പ്, കശുവണ്ടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ടു ടീസ്പൂൺ മുളക് പൊടി, 4 ടീസ്പൂൺ കസ്തൂരി മേത്തി, 1 ടീസ്പൂൺ ചാറ്റ് മസാല, അര ടീസ്പൂൺ ബ്ലാക്ക് സാൾട്ട്, ഒന്നര ടീസ്പൂൺ ഗരം മസാല, രണ്ടു തക്കാളി, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ വാടി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ തൈരും മല്ലിയിലയും ഇട്ടു ചുടാക്കി അരച്ചെടുക്കാം.
അതിലേക്കു അൽപ്പം ഗീ ചേർക്കുക അൽപ്പം ക്രീം ഒഴിച്ചതിന് ശേഷം ചിക്കൻ ഇവ ഇട്ടു തിളപ്പിച്ച് പനീറും ഇട്ട് ബാക്കി ക്രീമും ചേർത്ത് ഉപ്പു നോക്കി അല്പം മല്ലി ഇലയും ക്രീമും ഒഴിച്ചു ഗാർണിഷ് ചെയ്തു സെർവ് ചെയ്യാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ഡബ്ലിനില്‍ യുവാവിനെ റോഡില്‍ അക്രമിക്കുന്നത് തടയാനിടപെട്ട കൗമാരക്കാരനായ ഫുട്ബോള്‍ താരം കുത്തേറ്റു മരിച്ച ദാരുണമായ സംഭവത്തില്‍ ടേക്ക് എവേ ഡെലിവറിക്കാരനായ ബ്രസീലുകാരന്‍ അറസ്റ്റിലായി.ഫുട്ബോള്‍ താരമായ ജോഷ് ഡന്നിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ മുഖ്യപ്രതിയാണ് ഇയാള്‍. ഡബ്ലിന്‍ നോര്‍ത്തില്‍ താമസിക്കുന്ന ബ്രസീലിയന്‍ പൗരനെയാണ് സ്റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ നിന്നുള്ള ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തത്.
ഡന്‍ഡി യുണൈറ്റഡ്, ബോഹെമിയന്‍സ് എഫ്‌സി എന്നീ ഫുട്ബോള്‍ ക്ലബ്ബുകളുടെ മികച്ച താരമായിരുന്നു ജോഷ് ഡണ്‍ .ചൊവ്വാഴ്ച രാത്രി ഒന്‍പതിന് ശേഷമാണ് ഡബ്ലിനിലെ വടക്കന്‍ നഗരത്തില്‍ നടന്ന സംഭവത്തില്‍ (16)കുത്തേറ്റ് വീണത്.
ജോഷും 16കാരനായ സുഹൃത്തും നടന്നുവരുന്നതിനിടെ 23 കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ടു. ഡെലിവറി സൈക്ലിസ്റ്റിന്റെ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളാണ് ആക്രമിക്കപ്പെട്ടത്.ഈസ്റ്റ് വാളിലെ ഈസ്റ്റ് റോഡിലാണ് സംഭവം.ജോഷും സുഹൃത്തും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 23കാരനും ജോഷിനും കുത്തേറ്റത്.
ഇരുവരേയും മൂന്നുതവണ വീതമാണ് കുത്തിയത്.ഇവരെയും ഡബ്ലിനിലെ മാറ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോഷ് മരിച്ചു.23 വയസുള്ള പുരുഷന്റെ പുറകിലാണ് കുത്തേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് മോഷണ കേസില്‍ ഗാര്‍ഡ ഇദ്ദേഹത്തെ ചോദ്യം ചെയ്യും.
കൊല്ലപ്പെട്ട കൗമാരക്കാരന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും അക്രമണത്തിനിടെ സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുക മാത്രമേ ചെയ്തുള്ളുവെന്നും ഉന്നത ഗാര്‍ഡ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മറ്റ് പ്രതികളില്ലെന്നും ഇദ്ദേഹം അറിയിച്ചു.
വര്‍ഷങ്ങളായി നിരവധി പ്രശസ്ത ക്ലബ്ബുകള്‍ക്കായി കളിച്ചയാളായിരുന്നു ജോഷ്. സെന്റ് കെവിന്‍ ബോയ്സ് എഫ്‌സിയിലെ ഫുട്‌ബോള്‍ ഡയറക്ടര്‍ കെന്‍ ഡോണോ,സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പ് ,ബോഹെമിയന്‍സ് എഫ്‌സി ടോള്‍ക റോവേഴ്‌സ് എഫ്‌സി തുടങ്ങിയ നിരവധി ക്ലബുകളും സംഘടനകളും ആദരാഞ്ജലിയും അനുശോചനവുമറിയിച്ചു.
ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾപിരിവ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നു. കൊമ്മാടിയിൽ സ്ഥാപിച്ചിട്ടുള്ള നാല് ബൂത്തുകളിൽ ഒന്നാണ് തകർന്നത്. തടി കയറ്റി വന്ന വാഹനം കടന്ന് പോയപ്പോഴാണ് അപകടം ഉണ്ടായത്.
പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. ടോൾ ബൂത്തിലെ കൗണ്ടറുകളിൽ ഒന്ന് പൂർണമായും തകർന്നു. ടോൾ പിരിവ് തുടങ്ങാത്തതിനാൽ ബൂത്തിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ടോൾ ബൂത്തിൽ സി സി ടി വി ഇല്ലാത്തതിനാൽ ഏത് വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. തടി കയറ്റി വന്ന ലോറി ഇടിച്ചതെന്നാണ് നിഗമനം.
ടോൾ ബൂത്തിൽ നാല് ട്രാക്കുകൾ ഉള്ളതിൽ രണ്ടെണ്ണം മാത്രമാണ് ഇന്നലെ ഗതാഗതത്തിനായി തുറന്ന് നൽകിയിരുന്നത്. വീതി കുറഞ്ഞ ട്രാക്കിലൂടെ കടന്ന് പോയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അതേസമയം ഇന്നലെ ഉദ്ഘാടനം കഴിഞ്ഞുള്ള യാത്രയിലും വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈപ്പാസിൽ അപകടം ഉണ്ടായിരുരുന്നു. ഡിവൈഡർ അടക്കം സ്ഥാപിച്ച അപകടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെയാണ് വിരാമമായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിൻ്റെ പ്രധാന ആകർഷണം.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ജൂണിൽ നടക്കും. ഐസിസി ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക.ഐസിസിയാണ് അന്തിമ പോരാട്ടത്തിനുള്ള പുതുക്കിയ തീയ്യതി ഇപ്പോൾ പ്രഖ്യാപിച്ചത് .
പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് വേദിയാവുക ഏവരും കരുതിയത് പോലെ വിഖ്യാതമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ്. ജൂൺ പതിനെട്ട് മുതൽ 22 വരെയാണ് ഫൈനൽ. ജൂൺ 23 ഫൈനൽ മത്സരത്തിനുള്ള
റിസർവ് ദിനമായും ഐസിസി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ജൂൺ 10 മുതൽ 14 വരെയായിരുന്നു ഫൈനൽ മത്സരം നിശ്ചയിച്ചിരുന്നത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് നിലവിൽ ഒന്നാംസ്ഥാനത്ത്.ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ പട്ടികയിൽ നിൽക്കുന്നുണ്ട് . ആകെ പോയിന്റിനെക്കാൾ പോയിന്റ് ശരാശരിയാണ് പട്ടികയിലെ സ്ഥാനക്കാരെ തീരുമാനിക്കുവാൻ ഇപ്പോൾ ഉപയോഗിക്കുന്നത് .ശേഷം ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടിനെതിരായ അടുത്ത മാസം ആരംഭിക്കുന്ന നാല് ടെസ്റ്റുകളായിരിക്കും ഇന്ത്യക്ക് നിർണായകമാവുക. കൂടാതെ ഓസ്‌ട്രേലിയ ഫൈനലിന് മുൻപ് ദക്ഷിണാഫ്രിക്കയെ നേരിടും.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ അഞ്ച് പരമ്പര കളിച്ചപ്പോൾ അതിൽ 13 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഒൻപത് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ന്യൂസിലൻഡ് 11 ടെസ്റ്റിൽ ഏഴ് ജയം നേടിയപ്പോൾ മൂന്നിൽ തോറ്റു. ഓസ്‌ട്രേലിയ കളിച്ചത് 14 ടെസ്റ്റിൽ. എട്ട് ജയവും നാല് തോൽവിയും രണ്ട് സമനിലയും. ഇംഗ്ലണ്ട് 17 ടെസ്റ്റിൽ കളിച്ചപ്പോൾ നേടിയത് പത്ത് ജയം. നാല് തോൽവിയും മൂന്ന് സമനിലയും കരസ്ഥമാക്കി .
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.
2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ.
എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്.
ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലാണ് ജോമോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ബോളിവുഡ് ചിത്രം ‘അന്ധാദുനി’ന്റെ റീമേക്ക് ആയി ഒരുങ്ങുന്ന ‘ഭ്രമം’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍. പൃഥ്വിരാജിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ് അന്ധാദുന്‍.
ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച അന്ധനായ പിയാനോ പ്ലെയറുടെ വേഷമാണ് ഭ്രമത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശരത് ബാലന്‍ ആണ് ഒരുക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, അസ്സോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷ്റഫ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റില്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍. പ്രശസ്ത ഛായാഗ്രഹകനായ രവി കെ. ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.
കൊല്ലം ∙ താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു വിലയിരുത്തൽ. ഓച്ചിറ വലിയകുളങ്ങര ഗുരുതീർഥത്തിൽ രമണന്റെ ഭാര്യ സുജ (52) ആണു മരിച്ചത്.
ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സീൻ വിതരണ കേന്ദ്രത്തിൽ ഇവർ വാക്സീൻ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ, കുഴഞ്ഞു വീണ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെതുടർന്നു അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. കടുത്ത പ്രമേഹ രോഗിയുമായിരുന്നു.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ഹൃദയാഘാതമാണെന്നാണു വിലയിരുത്തലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ആർ. ശ്രീലത പറഞ്ഞു. വാക്സീൻ എടുത്തതിനെത്തുടർന്നു പ്രശ്നം ഉണ്ടായിട്ടില്ല. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതൽ വിലയിരുത്തലിനായി രാവിലെ മെഡിക്കൽ ബോർഡ് കൂടും. തുടർന്നു മാത്രമേ മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കണോയെന്നു തീരുമാനിക്കൂവെന്നും ഡിഎംഒ പറഞ്ഞു.
നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു. 2014ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് ജോമോന്‍ ടി. ജോണ്‍ പ്രതികരിച്ചു.
ചേര്‍ത്തല കുടുംബ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജോമോന്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഫെബ്രുവരി 9ന് കോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍.
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് എത്തിയത്. അര്‍ജുനന്‍ സാക്ഷി, വാധ്യര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ടാ തടിയ, റെബേക്ക ഉതുപ്പ് കിഴക്കേമല, സോളോ, നീന തുടങ്ങി നിരവധി നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്.
വിവാഹ ശേഷം രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്. ഇന്ത്യയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍മാരില്‍ ഒരാളാണ് ജോമോന്‍ ടി. ജോണ്‍. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി ജോണ്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം ഒട്ടനവധി സിനിമകളില്‍ ജോമോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.