സംശയത്തെ തുടർന്ന് ഭർത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് ഗുരുതരമായി പരിക്കേൽപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42)യാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഫെബ്രുവരി 13ന് രാത്രിയാണ് സലീനയെ ഭർത്താവ് മേപ്പയൂർ സ്വദേശി പത്താംകാവുങ്ങൽ കെവി അഷ്‌റഫ്(38) വിളിച്ചുവരുത്തി കൊലപ്പെടുത്താൻ നോക്കിയത് . അഷ്‌റഫിനെ സംഭവദിവസം തന്നെ കസബ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിലെ മുറിയിൽ രാത്രി 10.45 ഓടെ അഷ്‌റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകൾ കൂടി. ഇതോടെ സലീന സ്വയം കഴുത്തിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറഞ്ഞത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സലീന ഒറ്റക്കാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിയത്. ബോധരഹിതയാവുന്നതിനുമുമ്പ് ഭർത്താവാണ് തന്റെ കഴുത്തിൽ കത്തിയുപയോഗിച്ച് പരിക്കേൽപ്പിച്ചതെന്ന് ഇവർ ആശുപത്രിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു.
സലീനയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ ഇവരുടെ കൂടെ ഒന്നരവയസ്സുളള മകൾ അഫ്രിനും കൂടെയുണ്ടായിരുന്നു. മെഡിക്കൽ കോളജ് വെന്റിലേറ്ററിലായിരുന്ന സലീന ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുൻ പ്രവാസികൂടിയായ ഭർത്താവ് അഷ്‌റഫ്, എരഞ്ഞിപ്പാലത്ത് ലേഡീസ് ഹോസ്റ്റൽ നടത്തുന്ന സലീനയെ സംശയത്തെ തുടർന്നാണ് ലാഡ്ജിൽവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും കൊലപാതക ശ്രമത്തിൽ അറസ്റ്റിലായ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കസബ പോലീസ് പറഞ്ഞു.
നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഗ്യാസ് സിലിണ്ടറും. സുഹൃത്തുക്കളാണ് തികച്ചും വ്യത്യസ്തമായ സമ്മാനം നവദമ്പതികള്‍ക്ക് നല്‍കിയത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കള്‍ വിവാഹ വേദിയില്‍ എത്തിയത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു കന്നാസ് പെട്രോള്‍, ഒരു ഗ്യാസ് സിലിണ്ടര്‍ എന്നിവയ്ക്ക് പുറമേ സവാളയും സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കി. സമ്മാനം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതും വധു ചിരിയടക്കാന്‍ പാടുപെടുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ച്ചയായ വില വര്‍ധനവില്‍ നേരിയ ആശ്വാസമായി പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് വര്‍ധനവില്ല. തുടര്‍ച്ചയായ പതിമൂന്ന് ദിവസത്തെ വര്‍ധനയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ ഇരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 90.85 രൂപയാണ്.
ഡീസല്‍ ലിറ്ററിന് 85.49 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയര്‍ന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്. ഇന്നലെ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്. ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവായിരുന്നു ഇത്.
ഇന്ധന വില വര്‍ധന തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭീമമായ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശത്തോട് യോജിച്ചേക്കില്ല.
Couple gets Petrol, Gas Cylinder and Onions as a Wedding Gift in Tamilnadu. pic.twitter.com/IWxqDRXy1s
— बेरोजगार मनराज सिंह (@manraj_mokha) February 18, 2021
തമിഴ് നടനും മലയാളിമായ ആര്യയ്ക്ക് എതിരെ തട്ടിപ്പ് ആരോപണങ്ങളുമായി ജർമൻ പൗരയായ യുവതി രംഗത്ത്. ആര്യ വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ പണം തട്ടി എന്നാണ് വിദ്ജ നവരത്‌നരാജ എന്ന യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതിയേയും യുവതി സമീപിച്ചിട്ടുണ്ട്.
ആര്യയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ തന്റെ കൈവശമുണ്ട്. ആര്യക്കെതിരെ ഇതിനു മുൻപും പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് തന്റെ അവസാന പ്രതീക്ഷയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് ആര്യയുമായി സൗഹൃദത്തിലായി എന്നാണ് യുവതി പറയുന്നത്. ചെന്നൈയിലെ ചില സുഹൃത്തുക്കൾ മുഖേനയാണ് ആര്യയെ പരിചയപ്പെടുന്നത്. തുടർന്ന് കോവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. ആര്യയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പണം നൽകിയത്. വിവാഹം കഴിക്കാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറയുന്നു.
പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആര്യയും അമ്മയും തന്നെ ഭീഷണിപ്പെടുത്തി. തുടർന്നാണ് ആര്യ താനെന്ന ചതിക്കുകയാണെന്ന് മനസിലായത്. ഇത്തരത്തിൽ മറ്റുപലരെയും ആര്യ വഞ്ചിച്ചിട്ടുള്ളതായും യുവതി കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ ആര്യയിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ പ്രതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം ∙ കരമന കൂടത്തിൽ കുടുംബത്തിലെ ഏഴു പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് വഴിത്തിരിവിലേക്ക്. ഏറ്റവും അവസാനം കൊല്ലപ്പെട്ട ജയമാധവന്റെ മരണം കൊലപാതകമാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. 2017 ഏപ്രില്‍ 2നാണ് ജയമാധവനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി.
‘കൂടത്തില്‍’ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍കുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കാര്യസ്ഥനടക്കമുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് അന്വേഷിച്ചത്.
തലയ്ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരൻ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.
2017 ഏപ്രിൽ മാസം രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി.
മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ, കരമന സ്റ്റേഷനിൽ പോയില്ലെന്നും, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻ നായർ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം രണ്ടാമത് അന്വേഷിച്ച സംഘം വിശദമായി പരിശോധിച്ചു.
ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയിൽ പോയിട്ടില്ലെന്നും, 5 ലക്ഷം രൂപ രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. വീഡിയോയിൽ റെക്കോർഡ് ചെയ്ത ഈ മൊഴി ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ല. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു.
ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും പുതിയ സംഘം വിശദമായി പരിശോധിച്ചു.
ക്രോയിടനിലെ ആദ്യകാല മലയാളിയും സാമൂഹിക സാംസ്കാരിക മേഖലകളിലെ സുപരിചിതമായ സാന്നിധ്യവും ആയിരുന്ന ശ്രീ കുഞ്ചൻ സുരേന്ദ്രൻ ഇന്നലെ നിര്യാതനായി. ഭാര്യ ശ്രീമതി നാണു സുകന്യ. പരേതനായ ശ്രീ സാജു സുരേന്ദ്രൻ, എസ്എൻഡിപി യുകെ യൂറോപ്പ് നേതാവും വിവിധ കലാ സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മകളിൽ സജീവമായ ശ്രീ കുമാർ സുരേന്ദ്രൻ, ശ്രീമതി സുനിത ബാലകൃഷ്ണൻ എന്നിവർ മക്കൾ ആണ്. മരുമക്കൾ: ശ്രീമതി കവിത ശ്രീകുമാർ, ശ്രീ അനിൽ ബാലകൃഷ്ണൻ. പേരകുട്ടികൾ: ആയുഷ് ശ്രീകുമാർ, അനശ്വർ ശ്രീകുമാർ, ഹർഷ ബാലകൃഷ്ണൻ, വർഷ ബാലകൃഷ്ണൻ.
കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഭവന സന്ദർശനം ഒരു കാരണവശാലും അനുവദനീയം അല്ല എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം ശ്രീ കുഞ്ചൻ സുരേന്ദ്രൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ചെന്നൈയിൽ കുടുംബ വഴക്കിനെ തുടർന്ന് ഡോക്ടർ ഭാര്യയെ കഴുത്തറുത്തു കൊന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുൽ കുമാറാണ് ഭാര്യ കീർത്തനയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ചെന്നൈ ഡിണ്ടി വനംസ്വദേശി ഡോക്ടർ ഗോകുൽ കുമാർ ആണ് ഭാര്യയെ കറിക്കത്തി കൊണ്ടു കഴുത്തറുത്തതിന് ശേഷം ദേഹത്തിലൂടെ കാർ ഓടിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ എച്ച് . ആർ മാനേജരായ കീർത്തനയെ മൂന്ന് വർഷം മുൻപാണ് ഡോക്ടർ വിവാഹം കഴിച്ചത്. ലോക്ഡൗൺൺ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടർ നിർത്തി. ഇതു സംബന്ധിച്ച് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു.
ഇതിനെ തുടർന്ന് കീർത്തനയും ഗോകുലും മേൽ മര്വ്വത്തൂരിലെ കീർത്തനയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. എന്നാൽ വഴക്കിനു ഒരു കുറവും ഉണ്ടായിരുന്നില്ല. വീട്ടുകാർ ഇടപ്പെട്ടു വിവാഹ മോചന നടപടികളും തുടങ്ങിയിരുന്നു.
വെള്ളിയാഴ്ച വൈകീട്ടും പതിവ് പോലെ വഴക്ക് തുടങ്ങി. വഴക്കിനിടെ അടുക്കളയിലേക്കു പോയ ഗോകുൽ കറിക്കത്തിയുമായി എത്തി കീർത്തനയെ ആക്രമിച്ചു. കഴുത്തു വെട്ടേറ്റു തൂങ്ങി. ബഹളം കേട്ടു ഓടിയെത്തിയ കീർത്തനയുടെ മാതാപിതാക്കളെയും ആക്രമിച്ചു. അരിശം തീരാതിരുന്ന ഗോകുൽ മുടിയിൽ പിടിച്ചു വലിച്ചിഴച്ചു കീത്തനയെ വീടിനു പുറത്ത് എത്തിച്ചു. തുടർന്നു പോർച്ചിൽ നിന്നും കാർ എടുത്തുകൊണ്ടുവന്നു പലതവണ കീർത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി.
തുടർന്ന് കാറുമായി രക്ഷപെട്ടു. അയൽക്കാർ വിവരം നൽകിയതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് കീർത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് രക്ഷപെട്ട ഗോകുലിനെ ചെന്നൈ -തിരുച്ചിറപ്പളളി ദേശീയ പാതയിൽ ആർതുർ ടോൾ പ്ലാസക്കു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞ നിലയിൽ കണ്ടെത്തി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ബിജെപിയില്‍ അംഗത്വമെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ല.
പാര്‍ട്ടിയുമായി ഇപ്പോള്‍ സഹകരിക്കുന്നില്ലെന്നും കൊല്ലം തുളസി പറഞ്ഞു. ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതുരംഗത്ത് സജീവമാകാന്‍ അതിയായ താത്പര്യമുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കൊല്ലം തുളസി ബിജെപിയില്‍ ചേര്‍ന്നത്.
കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. ‘തന്നെ ആര്‍ക്കും വേണ്ട, താന്‍ കുടുങ്ങി കിടക്കുന്ന കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടത്’- കൊല്ലം തുളസി പറയുന്നു. ശബരിമലയില്‍ ഒരു പ്രശ്നം വന്നപ്പോള്‍ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബിജെപിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു
ശബരിമല പ്രക്ഷോഭ സമയത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് താരത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ ശബരിമല ആചാര സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണ വേളയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശങ്ങള്‍.
ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. ശുംഭന്മാരാണ് ശബരിമല വിധി പുറപ്പെടുവിച്ചതെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.
ഇടുക്കി ജില്ലയിലെ അടിമാലി പള്ളിവാസലില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പവര്‍ ഹൗസിനു സമീപത്ത് നെഞ്ചില്‍ കത്തികൊണ്ട് കുത്തേറ്റ നിലയിലാണ് രേഷ്മയെ കണ്ടെത്തിയത്.
രേഷ്മ അവസാനമായി ബന്ധുവായ നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പം (അനു-23) പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്‌കൂള്‍ യൂണിഫോമില്‍ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍.
അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നാണ് വിവരം. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈല്‍ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.
രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാന്‍ അരുണ്‍ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു രാത്രി ഒന്‍പതു മണിയോടെ പവര്‍ ഹൗസിനു സമീപത്ത് നെഞ്ചില്‍ കത്തികൊണ്ട് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന് നാമകരണം ചെയ്ത സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സ് ഫെബ്രുവരി ഇരുപത്തിയേഴ് ശനിയാഴ്ച്ച നടക്കും. ഉച്ചതിരിഞ്ഞ് 1.30 ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുവിശേഷവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നതിനായി നടത്തുന്ന പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹീത വചനപ്രഘോഷകരായ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ vc, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വളവനാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. മാത്യൂ വയലമണ്ണില്‍, സി. ആന്‍മരിയ SH, ഷെവലിയാര്‍ ബെന്നി പുന്നത്തുറ എന്നിവരെക്കൂടാതെ ബ്രദറുമാരായ തോമസ് പോള്‍, സാബു ആറ്‌തൊട്ടിയില്‍, ഡോ. ജോണ്‍ D, സന്തോഷ് കരുമാത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിയ്ക്കല്‍, റെജി കൊട്ടാരം, സന്തോഷ് T, സജിത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സി വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍, എന്നിവര്‍ വചന സന്ദേശം നല്‍കും.
സുവിശേഷവല്‍ക്കരണ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന യാചിച്ചു കൊണ്ട് ഈ സമ്മേളനത്തിലേയ്ക്ക് രൂപതയിലുള്ള എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയ്ച്ചു.
യൂ ട്യൂബിലും ഫേസ് ബുക്കിലും തല്‌സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
വീട്ടിലെത്തിയ പരിചയക്കാരനെ തടഞ്ഞുവെച്ച് അയൽക്കാരായ യുവാക്കൾ സദാചാര ഗുണ്ടായിസം കാണിച്ചതിൽ മനംനൊന്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. കൈത്തണ്ട മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ്‌കുമാറിന്റെ ഭാര്യ അക്ഷര (36) ആത്മഹത്യ ചെയ്തത്. തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
വ്യാഴാഴ്ച രാത്രി 7.30ന് അക്ഷരയുടെ വീട്ടിലാണ് സംഭവം. അക്ഷര ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ സ്ഥാപനത്തിലെ ഉടമ പണമിടപാടുമായി സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലെത്തിയതിനിടെയാണ് നാട്ടുകാരായ നാല് യുവാക്കൾ തടഞ്ഞ് ചോദ്യം ചെയ്തത്. ഇത് കണ്ട് മാനഹാനി ഭയന്നാണ് അക്ഷര ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
സംഭവത്തിൽ ചാവടി സ്വദേശികൾ തന്നെയായ വിഷ്ണു, സുധിഷ്, മണികണ്ഠൻ, രഞ്ജിത്ത് എന്നിവർക്ക് എതിരെ വെള്ളറട പോലീസ് കേസെടുത്തു. നാറാണിയിൽ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു അക്ഷര. വ്യാഴാഴ്ച വൈകിട്ട് അക്ഷര ജോലി ചെയ്യുന്ന കടയുടെ സമീപത്തെ പണം ഇടപാട് സ്ഥാപന ഉടമ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് യുവാക്കൾ സംഘടിച്ചെത്തി ഇയാളെ തടയുകയും ബന്ധുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ വീടിനുള്ളിൽ കയറി യുവതി തീ കൊളുത്തുക ആയിരുന്നു.