Latest News

കൊല്ലം: കേരളത്തെ ഞെട്ടിച്ച് കൊല്ലം അഞ്ചലില്‍ ദൃശ്യം മോഡലില്‍ നടന്ന കൊലപാതകത്തിന്റെ രഹസ്യം പുറത്തായത് അമ്മായിയമ്മയും മരുമകളും തമ്മില്‍ വഴക്ക് പിടിച്ചപ്പോള്‍. ഒളിവിലിരുന്ന് ഇവര്‍ പറയുന്നത് കേട്ടതോടെ ബന്ധു റോയി വിവരം പോലീസിന് കൈമാറുകയായിരുന്നു. കിണര്‍ കുഴിച്ചപ്പോള്‍ എടുത്തിട്ട മണ്ണിലായിരുന്നു കൊല്ലപ്പെട്ട ഷാജി പീറ്ററിനെ മാതാവും സഹോദരനും സഹോദര ഭാര്യയും ചേര്‍ന്ന് കുഴിച്ചിട്ടത്.

റോയി ഒളിവില്‍ കഴിയുന്നതിടയില്‍ ഒരു ദിവസം ഷാജിയുടെ അമ്മ പൊന്നമ്മയും അനുജന്‍ സജിന്റെ ഭാര്യ ആര്യയും തമ്മില്‍ വഴക്കുപിടിച്ചു. ഇതിനിടയില്‍ ഇവര്‍ ഷാജിയെ കൊലപ്പെടുത്തിയ കാര്യത്തില്‍ പരസ്പരം ആരോപണം ഉന്നയിച്ചത് റോയി കേള്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍ എത്തി കൈമാറിയത്. തുടര്‍ന്ന് അഞ്ചല്‍ പോലീസിനെ വിളിച്ച് ഡിവൈഎസ്പി പ്രദീപ്കുമാര്‍ അന്വേഷണം ആവശ്യപ്പെട്ടു.

കൊട്ടാരക്കരയില്‍ താമസക്കാരനായ ഇളയ സഹോദരന്‍ സജിനും ഭാര്യ ആര്യയും 2018 ല്‍ ഭാരതീപുരത്തെ കുടുംബ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ആയിരുന്നു സംഭവം. അനേകം മോഷണക്കേസുകളിലും മറ്റും പ്രതിയായ ഷാജി മദ്യലഹരിയില്‍ മോശമായി പെരുമാറിയപ്പോള്‍ സജിനും ആര്യയും പൊന്നമ്മയും ചേര്‍ന്ന് ചെറുക്കുകയും അടിച്ചു വീഴ്ത്തുന്നതിനിടയില്‍ മാരമായി മര്‍ദ്ദനമേറ്റ് ഷാജി മരിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ നടന്ന സംഭവത്തിന് ശേഷം നാലു മണിക്കൂറോളം കുടുംബാംഗങ്ങള്‍ മൃതദേഹവുമായി കഴിഞ്ഞു. ഇരുട്ടു വീണതോടെയാണ് കുഴിയെടുത്ത് മൃതദേഹം മൂടിയത്. വീടിന് സമീപം കിണര്‍ കുഴിക്കാനായി എടുത്ത മണ്ണില്‍ എട്ടുമണിയോടെ മറവ് ചെയ്ത് എല്ലാം പൂര്‍ത്തിയാക്കി.

മോഷണക്കേസുകളില്‍ പ്രതിയായ ഷാജി കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോകുന്ന പതിവുണ്ട്. അതുകൊണ്ടാണ് ഇയാളെ കാണാതായതില്‍ ആരും സംശയിക്കാതിരുന്നത്. ഇടയ്ക്ക് ചില കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയുടെ വീട്ടില്‍ എത്തിയെങ്കിലും വ്യക്തമായി വീട്ടുകാര്‍ മറുപടി പറഞ്ഞില്ല. മിക്കവാറും വീട്ടില്‍ കാണാത്തയാള്‍ ആയതിനാല്‍ പോലീസ് സംശയിച്ചുമില്ല. വീട്ടുകാര്‍ പരാതി നല്‍കാതിരുന്നത് അന്വേഷിച്ചുമില്ല. വടക്കന്‍ കേരളത്തില്‍ എവിടേയ്‌ക്കോ ഷാജി മുങ്ങിയിരിക്കുകയാണെന്ന പൊന്നമ്മയുടേയും സജിന്റെയും വാക്കുകളില്‍ പോലീസ് സംശയിച്ചുമില്ല.

വീട്ടുപകരണങ്ങളും കന്നുകാലികളെയും മോഷ്ടിച്ച് അറവുകാര്‍ക്ക് വില്‍ക്കുന്ന ഷാജി കിട്ടുന്ന പണത്തിന് മദ്യപിക്കുകയും വീട്ടില്‍ എത്തി പ്രശ്‌നം ഉണ്ടാക്കുകയും പതിവായിരുന്നു. റോഡില്‍ നിന്നും അരകിലോമീറ്റര്‍ മാറി കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം താണ്ടി വേണം വിജനമായ റബ്ബര്‍ തോട്ടത്തിന് നടുവിലുള്ള ഷാജിയുടെ വീട്ടില്‍ എത്താന്‍. ഒറ്റപ്പെട്ട സ്ഥലം കൂടി ആയതിനാല്‍ ഇവിടെ എന്തു നടന്നാലും പുറംലോകം അറിയുകയുമില്ല എന്നതാണ് കൃത്യം മൂന്ന് വര്‍ഷത്തോളം പുറംലോകം അറിയാതെ പോയത്. എന്നാല്‍ നാലുമാസം മുമ്പ് പൊന്നമ്മയും ആര്യയും തമ്മില്‍ വഴക്കുണ്ടായതോടെ ഇവരുടെ ചര്‍ച്ചകളില്‍ ഷാജിയുടെ കൊലപാതകം കടന്നു വരികയും റോയി അത് കേള്‍ക്കാനിടയാകുകയുമായിരുന്നു.

വളാഞ്ചേരി (മലപ്പുറം) ∙ കഞ്ഞിപ്പുര ചോറ്റൂർ ചുള്ളിച്ചോല ചെങ്കൽ ക്വാറിക്കു സമീപം പറമ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടു നാലിന് പൊലീസിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്.

കഞ്ഞിപ്പുര ചോറ്റൂരിൽ നിന്ന് 40 ദിവസം മുൻപ് കാണാതായ സുബീറ ഫർഹത്തിന്റേ(21)താണ് മൃതദേഹമെന്നു പൊലീസ് സ്ഥിരീകരിച്ചു. നാട്ടുകാരൻ തന്നെയായ പ്രതി വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കസ്റ്റഡിയിലായിരുന്ന പ്രതി നൽകിയ വിവരമനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം 350 മീറ്റർ അകലെയുള്ള പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.

വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ ഇൻക്വസ്റ്റ് നടത്തും.

വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സുബീറ ഫർഹത്തിനെ കഴിഞ്ഞ മാർച്ച് 10 മുതലാണ് കാണാതായത്. വീട്ടിൽ നിന്നു രാവിലെ ക്ലിനിക്കിലേക്കിറങ്ങിയതായിരുന്നു.

ക്ലിനിക്കിൽ എത്താതിരുന്ന ഫർഹത്തിന്റെ വിവരങ്ങൾ ക്ലിനിക്കിൽ നിന്നു ഡോക്ടർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.

വിദേശത്ത് ജോലിയുള്ള കഞ്ഞിപ്പുര കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകളായ സുബീറ ഫർഹത്ത് വിവാഹമോചിതയാണ്. തിരൂർ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

മിനിയാപോളിസ്: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ളോയിഡിനെ കാൽമുട്ട് കൊണ്ട് കുഴുത്തിലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ എന്ന്‌ കോടതി. വെള്ളക്കാരനായ യു.എസ്. പോലീസുദ്യോഗസ്ഥനായ ഡെറക് ഷോവിന്‍ (45) നെയാണ് കൊലയുമായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകളിൽ കുറ്റക്കാരനായി കണ്ടെത്തിയത്‌. 75 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇയാള്‍ക്കുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കകം വിധിക്കും.

വിധികേൾക്കാൻ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു. കോടതി നടപടികള്‍ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫ്ലോയിഡ് കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു.

2020 മേയ് 25-നാണ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. ‘‘നിങ്ങളുടെ കാൽമുട്ടുകൾ എന്റെ കഴുത്തിലാണ്… എനിക്ക് ശ്വാസം മുട്ടുന്നു’’- മരിക്കുന്നതിന് മുമ്പ് ജീവനുവേണ്ടി പിടഞ്ഞ നേരത്ത് കണ്ണീരോടെയുള്ള ഫ്ളോയിഡിന്റെ യാചന കഴിഞ്ഞ ഒരു വർഷമായി ലോകത്താകമാനം പ്രതിഷേധാഗ്നി തീർത്തതായിരുന്നു. അതുകൊണ്ട് തന്നെ വംശീയനരഹത്യ കൊലക്കേസിൽ വെള്ളക്കാരനായ പോലീസുകാരനെതിരേയുള്ള വിധിയ്ക്ക് ലോകം കാതോർത്തിരുന്നു.

വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു അന്ന് ഡെറക് ഷോവിന്‍ അഞ്ചുമിനിറ്റോളം കഴുത്തിൽ കാലുകൊണ്ട് ഞെരിച്ചത്. സംഭവം വിവാദമായപ്പോൾ തന്നെ ഡെറക് ഷോവിനെയും മറ്റ് മൂന്ന് പോലീസുകാരേയും സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.

നടിയും നര്‍ത്തകിയുമാണ് രചന നാരായണന്‍കുട്ടി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറാന്‍ രചനയ്ക്കായി. ഇപ്പോള്‍ സ്വിമ്മിംഗ് പൂളില്‍ വെച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ‘വെള്ളത്തില്‍ കിടക്കുമ്പോള്‍ എങ്ങനെയാണ് ഡാന്‍സ് ചെയ്യാതിരിക്കുക?’എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്.

പൂളില്‍ ഡാന്‍സ് ചെയ്യുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ ആണ് രചന പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍-കരീന കപൂര്‍ ചിത്രമായ ‘അശോക’യിലെ ‘സന്‍ സനന’ എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ചാണ് രചന നൃത്തം ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാം പേജില്‍ നടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കമന്റും ലൈക്കുകളുംമായി നിരവധി ആരാധകരാണ് എത്തുന്നത്. ചേച്ചീ കേറി വാ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള വീഡിയോ എന്തുകൊണ്ട് പോസ്റ്റ് ചെയ്തു എന്നാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

കമന്റുകള്‍ ഇടുന്നവരുടെ കൂട്ടത്തില്‍ നടിയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മിയുമുണ്ട്. പൂളില്‍ ഡാന്‍സ് ചെയ്യാനായി താനും കൂടി കൂടിക്കോട്ടേ എന്ന അര്‍ത്ഥത്തില്‍ ‘വരട്ടേ?’ എന്നാണ് ലക്ഷ്മി രചന നാരായണന്‍കുട്ടിയോട് ചോദിക്കുന്നത്.

 

ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കാ​ര്യ​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ൽ. പാ​ര്‍​ട്ടി ഏ​റെ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ജ​യ​സാ​ധ്യ​ത​യും പ​രി​ശോ​ധി​ച്ചാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം ഇ​ത്ത​ര​മൊ​രു നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന നേ​തൃ​ത്വം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി.

നി​ല​വി​ൽ കൈ​യി​ലു​ള്ള ഏ​ക സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് അ​വ​സാ​ന​വ​ട്ട വി​ല​യി​രു​ത്ത​ലി​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ള​ത്. നേ​മ​ത്ത് ഒ.​രാ​ജ​ഗോ​പാ​ല്‍ വി​ജ​യി​ച്ചു​ക​യ​റി​യ സാ​ഹ​ച​ര്യം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി എ​ത്തി​യി​രി​ക്കു​ന്ന​ത്.

പ​തി​വു​പോ​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​മാ​ത്ര​മാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം കാ​ണു​ന്ന​ത്. അ​ഞ്ച് സീ​റ്റെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക​ളു​ണ്ടാ​യ​താ​യും പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. നേ​താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ര്‍​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് താ​ഴെ​ക്കി​ട​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ല​ഭി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ മ​ല്‍​സ​രി​ച്ച മ​ഞ്ചേ​ശ്വ​ര​ത്തു മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷ​യു​ള്ള​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി സം​ഘ​ട​നാ​സം​വി​ധാ​നം നി​ര്‍​ജീ​വ​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​നു​കൂ​ല​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കാ​ര്യ​മാ​യ നേ​ട്ടം ഇ​ത്ത​വ​ണ​യും പാ​ര്‍​ട്ടി​ക്കു​ണ്ടാ​കി​ല്ലെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

തിരുവനന്തപുരം: സംസ്​ഥാനത്ത് നാളെ മുതൽ രാ​ത്രി കർഫ്യൂ. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ തീരുമാനം. ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

രാ​ത്രി ഒമ്പതു മുതൽ രാവിലെ അഞ്ചുവരെയാണ്​ കർഫ്യൂ. പൊതു ഗതാഗതത്തിന്​ നിയന്ത്രണമുണ്ടാകില്ല. വർക്​ ​ഫ്രം ഹോം നടപ്പാക്കും. പൊതു ഇടങ്ങളിൽ തിരക്ക്​ കുറയ്ക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.

മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ട്യൂഷൻ സെന്‍ററുകൾ പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാ​ത്രമാണ്​ അനുവദിക്കുക. തീയറ്ററുകൾ ഏഴുമണിവരെ പ്രവർത്തിക്കും.

: കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥിക്ക് സുരക്ഷിതമായി പരീക്ഷയെഴുതാന്‍ വാഹന സൗകര്യമൊരുക്കി ഡിവൈഎഫ്ഐ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് അടുത്ത് പാലമറ്റത്താണ് ഡിവൈഎഫ്ഐ വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് എത്തിച്ചത്.

ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ സ്ക്കൂളിലെത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി.

അതേതുടർന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്ക്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയാറാകാതിരിക്കുകയും ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.എന്നാൽ, കുട്ടിയെ സ്ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുമിത്തും ശ്രീലാലും ഏറ്റെടുത്തു.

കുട്ടിയുമായി അവർ കുറുമ്പനാടം സ്കൂളിലേക്ക് പോയി, പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു

അഭിമാനം❤️

Posted by ഷാജഹാൻ പി.എസ്സ് on Tuesday, 20 April 2021

മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചേറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്താണ് മരിച്ചത്.

കഴിഞ്ഞ മാസം പത്തിനാണ് പെണ്‍കുട്ടിയെ കാണാതായത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് സുബീറ. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ വളാഞ്ചേരി സി ഐ പി.എം. ഷമീര്‍ ആണ് കേസ് അന്വേഷിച്ചത്.

ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെ കുട്ടിയെ കണ്ടെത്താനും പൊലീസ് ശ്രമം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പെണ്‍കുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുമുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തുകയും ഇന്ത്യയെ ”റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു പുറകെ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശവും നൽകി.

ഇതേസമയം, ഹോങ് കോങ്ങ് ”എമർജൻസി സർക്യൂട്ട് ബ്രേക്കർ” കൊണ്ടുവരികയും, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഏപ്രിൽ 20 മുതൽ 14 ദിവസത്തേക്ക് നിരോധിക്കുകയും ചെയ്തു. ഈ മാസം ആദ്യം മുതൽ ന്യൂസിലാൻഡും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

എന്ത് കൊണ്ടാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾ വിലക്കുന്നത്?
രാജ്യത്ത് 103 പേരിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയെ ട്രാവൽ ”റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തിയത് എന്നാണ് ബ്രിട്ടൺ അറിയിച്ചത്. ഹോങ് കോങ്ങും സമാന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് വരുന്നത് എന്നാണ് ഹോങ് കോങ്ങ് പറയുന്നത്.

ഇതോടൊപ്പം മറ്റു രാജ്യങ്ങളും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പങ്കുവെക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയെ ലെവൽ മൂന്ന് കാറ്റഗറിയിൽ നിന്ന് ലെവൽ നാല് കാറ്റഗറിയിലേക്ക് ഉൾപ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ചൊവ്വാഴ്ച രാവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 20,31,977 കോവിഡ് രോഗികളാണ് ഉള്ളത്.

ബ്രിട്ടനും യുഎസും വിലക്കേർപ്പെടുത്തിയോ ?

ബ്രിട്ടൺ സർക്കാരിന്റെ മാനദണ്ഡ പ്രകാരം നിങ്ങൾ ഏപ്രിൽ 23 വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് മുൻപാണ് ബ്രിട്ടനിൽ എത്തുന്നതെങ്കിൽ പത്തു ദിവസത്തേക്ക് ക്വാറന്റൈനിൽ പോവുകയും രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യുകയും വേണം. ഏപ്രിൽ 23 വെള്ളിയാഴ്ച്ച മുതൽ കഴിഞ്ഞ പത്തു ദിവസം ഇന്ത്യയിൽ ഉണ്ടായിരുന്ന ആളാണെങ്കിൽ ബ്രിട്ടീഷ് വംശജനോ ഐറിഷ് വംശജനോ ബ്രിട്ടണിൽ താമസിക്കാൻ അവകാശമുള്ള ആളാണെങ്കിൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകു. ഇങ്ങനെയുള്ളവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈനും നിർബന്ധമാണ്.

ഇതുസംബന്ധിച്ച് സിഡിസി ഇറക്കിയ പ്രസ്താവനയിൽ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്, “ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് -19 വകഭേദം ബാധിക്കുന്നതിന് സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക.” അതോടൊപ്പം, “നിങ്ങൾ നിർബന്ധമായും ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെങ്കിൽ, യാത്രയ്ക്ക് മുമ്പ് രണ്ട് ഡോസ് വാക്സിനേഷൻ എടുക്കുക. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, മറ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കണം, ജനക്കൂട്ടം ഒഴിവാക്കണം, കൈകൾ കഴുകണം,” എന്നും ഡിസിസി പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ വിമാന കമ്പനികളായ എയർ ഇന്ത്യ, വിസ്താര, യുണൈറ്റഡ്, ബ്രിട്ടീഷ് എയർവേസ് എന്നിവ യുഎസിൽ നിന്നും ബ്രിട്ടണിൽ നിന്നും ഇന്ത്യയിലെ ഡൽഹി, മുംബൈ, ബാംഗ്ലൂർ, തുടങ്ങിയ എയർപോർട്ടുകളിലേക്കും തിരിച്ച് ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കും സർവിസുകൾ നടത്തുന്നുണ്ട്.

അമ്മയുടെ അർബുദ ചികിത്സയ്ക്ക് സഹായങ്ങൾ ചെയ്തു തരികയും ശസ്ത്രക്രിയ സ്പോൺസർ ചെയ്യുകയും ചെയ്ത നടൻ സൽമാൻ ഖാന് നന്ദി പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ രാഖി സാവന്ത്. തന്റെ അമ്മയുടെ ചികിത്സയ്ക്ക് സഹായിച്ചത് സൽമാൻ ഖാൻ ആണെന്നും ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ചെലവുകളും സൽമാൻ തന്നെ ഏറ്റെടുത്തെന്നും രാഖി പറയുന്നു.

“ഞാനെന്റെ കൈകൾ കൂപ്പി സൽമാൻ ഖാനോട് നന്ദി പറയുന്നു. ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ ഞാനെപ്പോഴും ജീസസിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു, ചികിത്സ ലഭിക്കാതെ മരിച്ചുപോവുമെന്ന് ഞാൻ കരുതി. എന്നാൽ, ഞങ്ങളുടെ പ്രാർത്ഥന കേട്ട ദൈവം സൽമാൻ ഖാനെ മാലാഖയുടെ രൂപത്തിൽ ഞങ്ങൾക്ക് അരികിലേക്ക് അയച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ചികിത്സയിൽ ഉടനീളം ഞങ്ങളുടെ കൂടെ നിന്നു. ദൈവത്തിനും സൽമാനും നന്ദി,” എന്നാണ് രാഖിയുടെ അമ്മ ജയ സാവന്ത് പറഞ്ഞത്.

അമ്മ രക്ഷപ്പെടാൻ കാരണക്കാരനായ സൽമാന് രാഖിയും നന്ദി പറഞ്ഞു. “ലോകത്തിലെ ഏറ്റവും നല്ല ഡോക്ടറെ തന്നെ നിങ്ങൾ ഞങ്ങൾക്കു തന്നു. എല്ലാ വീടുകളിലും നിങ്ങളെയും സോഹൈൽ ഖാനെയും പോലുള്ള മക്കളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന് രണ്ട് മാലാഖമാരെ തന്നെ താങ്കളുടെ രക്ഷിതാക്കൾക്ക് നന്ദി.”

RECENT POSTS
Copyright © . All rights reserved