സിനിമകളിൽ നല്ല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസ് മലയാളം ഷോയിലൂടെ വളരെ ശ്രദ്ധ നേടിയ താരമാണ് ഹിമ ശങ്കര്‍. ഷോയിൽ വളരെ ആക്റ്റീവ് ആയി നിന്ന ഹിമയെ പ്രേക്ഷകർ നെഞ്ചിലേറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹിമ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ഇരയാകാറുണ്ട്. തന്റെ വ്യക്തമായ നിലപാടുകൾ, അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന താരമാണ് ഹിമ.
വളരെ നല്ല രീതിയില്‍ തന്നെ മറുപടി കൊടുക്കുന്ന ആളുകൂടിയാണ് ഹിമ. ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് താരം തുറന്ന് പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനോട് താരം നടത്തിയ തുറന്ന് പറച്ചിലുകൾ; സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് തുറന്നു പറയുമ്പോള്‍ ആരും അത് അംഗീകരിക്കുന്നില്ല. ഇതൊന്നും വെറുതെ ആരും പറയില്ല എന്ന ചിന്ത ആർക്കുമില്ല. ഇത് ഇല്ലാതെ വേറെ മാർഗമില്ല, അല്ലേ ഒന്നും നടക്കില്ല എന്ന് വരുമ്പോഴാണ് പലര്‍ക്കും അങ്ങനെ ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്.
ചിലര്‍ ചോദിച്ചിട്ടുണ്ട്, പലരും അവസരങ്ങള്‍ക്കായി വഴങ്ങിക്കൊടുത്തിട്ട് പിന്നീട് ആരോപണം ഉയര്‍ത്തുന്നതിന്റ കാരണം . ഒരാള്‍ക്ക് എന്നും എപ്പോഴും അടിമയായി ഇരിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പ്രതികരിക്കാൻ അവസരം കിട്ടിയാല്‍ അല്ലേ അവര്‍ പ്രതികരിക്കൂ. ഒരു കാര്യങ്ങളും മാറ്റി വയ്ക്കുന്നത് തനിക്ക് ഇഷ്ടമല്ല. അടിയാണെങ്കില്‍ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഇതുവരെ ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല. എന്നാല്‍ എന്നെപ്പോലെയല്ല മറ്റു പലരും നിര്‍ബന്ധിക്കപ്പെട്ടവരായിരിക്കാം.
അപ്പോൾ അവര്‍ മിണ്ടാതെ ഇരിക്കണം എന്നാണോ പറഞ്ഞു വരുന്നത്. അവര്‍ക്ക് ഒരു സ്‌പേസ് കിട്ടിയാല്‍ സംസാരിക്കണ്ടേ. അങ്ങനെ വഴങ്ങിക്കൊടുത്തിട്ടുള്ളവര്‍ പലരും തന്റെ നിവര്‍ത്തി കേടുകൊണ്ടായിരിക്കും. ഇത്തരത്തിൽ പലരും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാവാം അവര്‍ ഒക്കെ എല്ലാം മറച്ചു വച്ചു . തുടക്ക കാലത്ത് വിളിക്കുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഇത് അഡ്ജസ്‌റ്‌മെന്റ് വര്‍ക്കാണ് പറ്റുമോയെന്ന്. അപ്പൊ തന്നെ പറ്റില്ല എനിക്ക് വേണ്ടായെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ ആരും വിളിച്ചിട്ടില്ല. നമ്മള്‍ താല്പര്യം ഇല്ലന്ന് പറഞ്ഞാല്‍ ഇതൊക്കെ അവിടെ തീരും. എന്നാല്‍ ഇവിടെ പലര്‍ക്കും നിവര്‍ത്തികേടുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം.
തന്റെ പ്രണയത്തിലും താന്‍ ചതിക്കപ്പെട്ടിട്ടുണ്ട്, അതിലുപരി കാമിക്കപ്പെട്ടിട്ടുണ്ട്, വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അതില്‍ നിന്ന് ഞാൻ കയറിവന്നിട്ടുണ്ട്. തിരിച്ച് അവർക്ക് ഒക്കെ പണിയും കൊടുത്തിട്ടുണ്ട്. എന്നെ ഒരാള്‍ മിസ് യൂസ് ചെയ്യുകയാണെങ്കില്‍ അത് എന്റെ മാത്രം തെറ്റാണെന്നും അതില്‍ ആരേം കുറ്റം താൻ പറയുന്നില്ല. എന്നാല്‍ അതിനെ കാസ്റ്റിംഗ് കൗച്ചുമായ് ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. അതൊക്കെ തന്റെ പേര്‍സണല്‍ മിസ്റ്റേക്ക് ആണെന്നും ഹിമ പറഞ്ഞു.
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മനിച്ച ആളാണ് രഞ്ജിത്. നിർമ്മാതാവായും നടനായും അദ്ദേഹം മലയാള സിനിമയിൽ ഇടപെട്ടിട്ടുണ്ട്. താര രാജാക്കൻമാരേയും യുവതാരങ്ങളേയും ഒരുപോലെ ഉപയോഗിച്ച് വമ്പൻ ഹിറ്റുകൾ രഞ്ജിത് പ്രേക്ഷകർക്ക് സമ്മാനിച്ചു.
താര രാജാക്കന്മാരുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങൾ ശക്തമായ കഥാപാത്രങ്ങൾ എന്നിവയെല്ലാം രഞ്ജിത്തിന്റെ തിരക്കഥയിൽ നിന്നാണ്. ഒരു അഭിമുഖത്തിൽ അന്തരിച്ച സംവിധായകൻ ഐവി ശശിയെക്കുറിച്ച് രഞ്ജിത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്നോട് ആദ്യം നേരിൽ കണ്ടപ്പോൾ ശശിയേട്ടൻ ആവശ്യപ്പെട്ടത് എനിക്കൊരു സ്‌ക്രിപ്റ്റ് വേണം എന്നാണ്. കുറച്ചു ദിവസം ഞാൻ കണ്ണൂരുണ്ട്. ഒരു കഥയുമായി അങ്ങോട്ട് ഇറങ്ങൂ എന്ന ക്ഷണമായിരുന്നു അത്. ആ സംസാരമാണ് പിന്നീട് നീലഗിരി എന്ന സിനിമയിൽ എത്തിച്ചത്.
ഞാൻ പുള്ളിക്ക് വേണ്ടി ആദ്യമെഴുതിയത് മറ്റൊരു സിനിമയായിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. മമ്മൂട്ടിയെ ആണ് നായകനായി തീരുമാനിച്ചത്. തിരക്കഥ പൂർത്തിയായ സമയത്താണ് ഹൈദരാബാദിൽ തൊണ്ണൂറിലെ കലാപമുണ്ടായത്. അവിടെ 144 പ്രഖ്യാപിച്ചു. എല്ലായിടത്തും പ്രശ്‌നങ്ങൾ. ആ അവസ്ഥയിൽ അവിടെ പോയി ഷൂട്ട് ചെയ്യാൻ പറ്റില്ല.
അപ്പോൾ പകരം എന്ന രീതിയിൽ ഉണ്ടായൊരു സിനിമയാണ് നീലഗിരി. ശശിയേട്ടന് പൊതുവെ എല്ലാത്തിലും ഒരു ധൃതിയുണ്ട്. നീലഗിരി എഴുതുമ്പോൾ അത് വേണമോയെന്ന് ഞാൻ ആശങ്ക പ്രകടിപ്പിച്ചതാണ്. പക്ഷേ ഉടനെ വേണം എന്നായിരുന്നു ശശിയേട്ടന്റെ പ്രതികരണം. ആ സിനിമ അത്ര നല്ലതായിരുന്നില്ല. വ്യക്തിപരമായി എനിക്കത് ഇഷ്ടമായില്ല.
അദ്ദേഹത്തിനും ഇഷ്ടമായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. നീലഗിരിയുമായി ബന്ധപ്പെട്ട് എനിക്ക് മറക്കാൻ പറ്റാത്തൊരു അനുഭവമുണ്ട്. ലൊക്കേഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ശശിയേട്ടൻ വിളിച്ചു, വന്ന് ഈ ഫ്രെയിം ഒന്ന് കാണൂ. ഞാൻ അമ്പരന്നു പോയി. സംവിധായകൻ തിരക്കഥാകൃത്തിനെ ഫ്രെയിം കാണിച്ചു കൊടുക്കുക എന്നതൊക്കെ വളരെ അപൂർവമായ കാര്യമാണ്.
പ്രത്യേകിച്ചും ആദ്ദേഹത്തെപ്പോലെ മുതിർന്നൊരു സംവിധായകൻ എന്നെ പോലെ ജൂനിയറായ തിരക്കഥാകൃത്തിന്. അങ്ങനെ അദ്ദേഹമെന്നെ ഐപീസിലൂടെ ഒരു ഫ്രെയിം കാണിച്ചു തന്നു. അന്നദ്ദേഹം എന്നോട് തമാശയായി പറഞ്ഞൊരു കാര്യം ഞാനിപ്പോഴും ഓർക്കുന്നു.
ഞാനിതു പോലെ എന്റെ ഫ്രെയിമുകളൊക്കെ പപ്പനെ വിളിച്ചു കാണിക്കുമായിരുന്നു. അത് പിന്നീട് എനിക്ക് പാരയായി. അവനെനിക്ക് സ്‌ക്രിപ്റ്റ് തരാതെയായി. സ്വയം സിനിമകൾ സംവിധാനം ചെയ്തു തുടങ്ങി. ചിരിയോടെയാണ് ശശിയേട്ടനത് പറഞ്ഞത്. രഞ്ജിത് പറഞ്ഞു.
ഫ്രാൻസിലെ ലിയോൺ നഗരത്തിലെ പള്ളിയിൽ വെടിവയ്പ്പ്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ വെടിവയ്പ്പിൽ വൈദികന് ഗുരുതര പരുക്കേറ്റു.
പള്ളി അടയ്ക്കുന്നതിനിടെ അജ്ഞാതനായ അക്രമി വൈദികന് നേരെ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. അടിവയറിലാണ് വെടിയേറ്റത്. നിറയൊഴിച്ച ശേഷം അക്രമി ഓടി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം നിസിലെ കത്തോലിക ബസലിക്കയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളെത്തുടർന്നു രാജ്യത്തെ ആരാധനാലയങ്ങൾക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്
ആ ഭീമൻ മരം മുറിച്ചുവർക്കു മരത്തിനുള്ളിൽ കണ്ട കാഴ്ച വീശ്വസിക്കാനായില്ല.ജോർജിയിൽ പതിവ് പോലെ മരം വെട്ടുകാർ മരം മുറിച്ചു കൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ ആയിരുന്നു കൂടെ ഉള്ള ആളിന്റെ നിലവിളി കേൾക്കുന്നത്.ഓടി ചെന്ന് നോക്കിയവർ ഞെട്ടി.മുറിച്ചിട്ട മരത്തിനു നടുവിൽ വിചിത്ര ജീവിയുടെ ശവ ശരീരം. അവർക്ക് എന്ത് ചെയ്യണം എന്ന് അറിയുന്നില്ല.അവർ ആനിമൽ എക്‌സ്‌പേസിനെ വിളിച്ചപ്പോഴാണ് ആ സത്യം അറിയുന്നത്.അത് ഒരു നായയുടെ ശവ ശരീരമാണ്.
പക്ഷെ ആ നായ എങ്ങനെ ഈ വൻ മരത്തിന്റെ നടുവിൽ പെട്ടു.ഇത്രേ കാലം ആയിട്ടും എ നായയുടെ ശവ ശരീരം അഴുകാത്തതു എന്ത്.ഇങ്ങനെ ഉള്ള ചോദ്യം അവരെ അലട്ടി.അത് കൊണ്ട് തന്നെ അവർ ആ മരം കഷ്ണങ്ങൾ ആയി മുറിക്കണ്ട എന്ന് തീരുമാനിക്കുകയും ഇതിന്റെ സത്യാവസ്ഥ അറിയാൻ ആനിമൽ എക്സ്പെട്സിനു നൽകുകയും ചെയ്തു.അതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എക്‌സ്പറ്റ്സ് ആ നായയുടെ ശവ ശരീരത്തിന് നാല്പത് വർഷത്തിന് അപ്പുറം പഴക്കം ഉണ്ട് എന്ന് കണ്ടെത്തി.എങ്ങനെ ആണ് ഈ നായ മരത്തിന്റെ നടുവിൽ വന്നത് എന്ന ചോദ്യത്തിന് അവർ നൽകിയ ഉത്തരം ഇങ്ങനെ.ഈ മരത്തിന്റെ നടുവിൽ പൊള്ള ആയിരുന്നു.ഇത് ഒരു വേട്ട നായ ആണ്.അണ്ണാനെയോ മറ്റു ഏതോ ജീവിയെ പിടിക്കാൻ ഓടിക്കുന്നതിനു ഇടക്ക് ഈ നായ ഇരുപത് അടിയോളം പൊക്കത്തിൽ മരത്തിൽ കയറുകയും എ പൊത്തിൽ വീഴുകയാണ് ചെയ്തത്.തിരിഞ്ഞുനോക്കാനാകാതെ നായ മരിച്ചു.
ലൗ ജിഹാദ് തടയാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവര്‍ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വിവാഹം കഴിക്കുന്നതിനുവേണ്ടിയുള്ള മതപരിവര്‍ത്തനത്തിന് അംഗീകാരമില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് യോഗിയുടെ പ്രഖ്യാപനവും മുന്നറിയിപ്പും.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുപി സര്‍ക്കാര്‍ നേരത്തെതന്നെ നീക്കം നടത്തിയിരുന്നു. സംസ്ഥാന നിയമ കമ്മീഷനും പുതിയ നിയമത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
യോഗിയുടെ വാക്കുകള്‍;
ലൗ ജിഹാദ് തടയാന്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവരെ നിലയ്ക്കു നിര്‍ത്തും. വഴിമാറി നടന്നില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും.
അന്തരിച്ച ‘ജെയിംസ് ബോണ്ട്’ നായകന്‍ ഷോണ്‍ കോണറിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരികയെന്നും അത് ഷോണ്‍ കോണറിയുടേതാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
‘ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരിക. അത് ഷോണ്‍ കോണറിയുടേതാണ്. ജയിംസ് ബോണ്ട് എന്നതിനും അപ്പുറം പോയി വിസ്മയിപ്പിക്കുന്ന അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടന്‍ കൂടിയാണ് അദ്ദേഹം. പക്ഷേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു അന്താരാഷ്ട്ര സ്‌പൈ എന്നതിന്റെ യഥാര്‍ത്ഥ നിര്‍വചനം അദ്ദേഹം തന്നെയാണ്. മിസ്റ്റര്‍ കോണറി, താങ്കളുടെ ആത്മാവിന് ശാന്തി നേരുന്നു. താങ്കളുടെ സിനിമകളിലൂടെ താങ്കള്‍ എന്നെന്നും ജീവിക്കും’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഏറെ ആരാധകരുള്ള ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച നടനാണ് ഷോണ്‍ കോണറി. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജെയിംസ് ബോണ്ടായി വേഷമിട്ടത്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈവ്സ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന് എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍.
ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1951 ല്‍ അഭിനയ രംഗത്തെത്തിയ ഷോണ്‍ കോണറിയുടെ മുഴുവന്‍ പേര് തോമസ് ഷോണ്‍ കോണറി എന്നാണ്. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. 2000 ത്തില്‍ സര്‍ പദവി അദ്ദേഹത്തിന് സമ്മാനിച്ചു
ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. തമിഴ്‌നാട് നാഗര്‍കോവിലില്‍ നവീന്‍ എന്ന 32കാരന്‍ ആണ് ആത്മഹത്യ ചെയ്തത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു.
കന്യാകുമാരി എല്ലുവിള സ്വദേശിയാണ് നവീന്‍. ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍വേ പാളത്തില്‍ ഛിന്നഭിന്നായ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീനാണെന്ന് തിരിച്ചറിഞ്ഞത്.
എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറേ കാലം ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം പിന്നീട് നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി
നടിയും നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.
ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.
ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അതേപറ്റി ആലോചിക്കുമ്പോള്‍ പറയാമെന്നും നടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലിക സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ചൈനീസ് വീഡിയോ ആപ്പ് ടിക് ടോകിന് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള എക്‌സിക്യൂട്ടീവ് ഓഡറിന് കോടതിയുടെ സ്‌റ്റേ. ഇന്ത്യയിലെ പോലെ ടിക്ടോക്കിനെ നിരോധിക്കാനുള്ള ഡൊണാല്‍ഡ് ട്രംപ് സര്‍ക്കാര്‍ നീക്കത്തിനാണ് കോടതിയുടെ സ്‌റ്റേ. നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം നവംബര്‍ 12 മുതല്‍ നിലവില്‍ വരാനിരുന്ന ടിക്ടോക്ക് നിരോധനമാണ് ഇപ്പോള്‍ സ്റ്റേ ചെയ്യപ്പെട്ടത്.
അമേരിക്കയുടെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ടിക്ടോക് നിരോധിച്ച് ഇറക്കിയ ഓര്‍ഡര്‍ നടപ്പാക്കുന്നതാണ് പെന്‍സില്‍വേനിയയിലെ ജില്ലാ കോടതിയാണ് തടഞ്ഞത്. പുതിയ നിയമം നടപ്പിലാക്കിയാല്‍ അമേരിക്കയില്‍ ടിക്ടോക് പൂട്ടുന്നതിനു തുല്യമായിരിക്കുമെന്ന് കോടതിയുടെ നിരീക്ഷണം.
ഏകദേശം 700 ദശലക്ഷം ഉപയോക്താക്കള്‍ ഈ ആപ്പ് ആഗോള തലത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 100 ദശലക്ഷം പേര്‍ അമേരിക്കയിലാണ്. അഞ്ചു കോടി പേരെങ്കിലും അത് ദിവസവും ഉപയോഗിക്കുന്നവരുണ്ടെന്നും ജഡ്ജി പറയുന്നു. ആപ്പ് ഉപയോക്താക്കളാണ് നിരോധ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങള്‍ ടിക്ടോക്കിലൂടെ പ്രശസ്തരായ ഇന്‍ഫ്ളുവന്‍സര്‍മാരാണെന്നും തങ്ങള്‍ക്ക് ഫോളോവര്‍മാരെ നഷ്ടപ്പെടുമെന്നും അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.
പരാതിക്കാര്‍ക്ക് തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി സംവാദിക്കാനുള്ള അവസരം ഇല്ലാതാകുമെന്നും, അവരുടെ സ്പോണ്‍സര്‍ഷിപ് നഷ്ടമാകുമെന്നുമുള്ള വാദം ജഡ്ജി അംഗീകരിക്കുകയായിരുന്നു.
ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിച്ച് മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ അർധസെഞ്ചുറി നേടിയതിനു ശേഷം ഒരു മുട്ടുകുത്തി ഇരുന്നാണ് പാണ്ഡ്യ കറുത്ത വർഗക്കാർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ഹാഷ്ടാഗോടെ പാണ്ഡ്യ പിന്നീട് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ ചിത്രം പങ്കുവക്കുകയും ചെയ്തു.
ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിക്കുന്ന ആദ്യ ഇന്ത്യൻ, ഐപിഎൽ താരമാണ് ഹർദ്ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ ആഘോഷത്തിന് വിൻഡീസ് താരവും മുംബൈ ഇന്ത്യൻസ് നായകനുമായ കീറോൺ പൊള്ളാർഡ് ഡഗൗട്ടിൽ നിന്ന് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു.
അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റം ആരംഭിച്ചത്. വിൻഡീസ് താരം ഡാരൻ സമ്മി ഐപിഎലിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു
ഇക്കൊല്ലത്തെ ഐപിഎലിനിടെ സൺറൈസേഴ്സിൻ്റെ വിൻഡീസ് താരം ജേസൻ ഹോൾഡർ ഐപിഎൽ ഈ മുന്നേറ്റത്തിൽ പങ്കാളിയാവാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പിന്തുണ അർപ്പിച്ച മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടറിനെതിരെ ഒരു കൂട്ടർ രംഗത്തെത്തിയിരിക്കുകയാണ്. വെള്ളക്കാരിയെ വിവാഹം കഴിച്ച ഹാർദിക് കാപട്യമാണ് കാണിച്ചതെന്നും വിമർശനവുമായി പാണ്ഡ്യ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിൽ നിരവധി പേർ കമെന്റ് ചെയ്തു. അതേസമയം പാണ്ഡ്യയെ പിന്തുണച്ചും ആരാധകർ എത്തി.