വിയ്യൂര്‍ ജയിലിനുകീഴിലുള്ള അമ്പളിക്കല കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍വെച്ച് തന്റെ ഭര്‍ത്താവിന് നേരിടേണ്ടിവന്നത് പൊലീസുകാരുടെ കൊടിയ മര്‍ദ്ദനമെന്ന് കസ്റ്റഡില്‍ മരിച്ച കഞ്ചാവ് കേസ് പ്രതി ഷമീറിന്റെ ഭാര്യ സുമയ്യ. ഷമീറിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കണ്ടാല്‍ തിരിച്ചറിയാമെന്നും തന്റെ കണ്‍മുന്നില്‍വെച്ചാണ് പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവുകേസില്‍ ഷമീറിനൊപ്പം അറസ്റ്റിലായിരുന്ന സുമയ്യ വിയ്യൂരില്‍ നിന്ന് ജാമ്യം ലഭിച്ചശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘പൊലീസുകാര്‍ കൂട്ടംചേര്‍ന്ന ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ ഷമീറിനെ കെട്ടിടത്തില്‍ നിന്നും ചാടാന്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണുമരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതി’. സുമയ്യ പറയുന്നു. തന്റെ ഭര്‍ത്താവ് ഒരു അപസ്മാര രോഗിയാമെന്നും ഇനി മര്‍ദ്ദിക്കരുതേയെന്നും പൊലീസിനോട് അപേക്ഷിച്ചിട്ടും ക്രൂര മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് സുമയ്യ പറയുന്നു.
താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി. ഇതിനെ കൂട്ടുപ്രതിയായ ജാഫര്‍ എതിര്‍ത്തപ്പോള്‍ ജാഫറിനുനേരെയും ക്രൂരമര്‍ദ്ദനമുണ്ടായെന്ന് സമുയ്യ വെളിപ്പെടുത്തി. പൊലീസിനെക്കൊണ്ട് റിമാന്‍ഡ് ചെയ്യിക്കുമല്ലേ എന്ന് ആക്രോശിച്ച് മര്‍ദ്ദിച്ചതായും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
‘ചായ കൊണ്ടുവരുന്ന ജഗ്ഗ് കൊണ്ടും പൊലീസുകാര്‍ ഷമീറിനെ മര്‍ദ്ദിച്ചു. രാത്രി ഒമ്പത് മണി മുതല്‍ 12 മണി വരെ തല്ലിച്ചതയ്ക്കുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. അവിടെ മദ്യപാനവും ഉണ്ടായിരുന്നു. ഷമീറിനെ പാര്‍പ്പിച്ചിരുന്ന മുറിയുടെ എതിര്‍വശത്തായിരുന്നു എന്റെ മുറി. അതുകൊണ്ട് എല്ലാം വ്യക്തമായി കാണാമായിരുന്നു’. സുമയ്യ പറഞ്ഞു.
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരും ആരാധകരോട് സന്തോഷത്തോടെ പങ്കുവെച്ച കാര്യമാണ് പേളി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത. പേളി ഗര്‍ഭിണിയായപ്പോള്‍ മുതല്‍ തന്നിലെ അച്ഛനും ജനിച്ചുവെന്നായിരുന്നു ശ്രീനിഷ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷവും പേളിയുടെ വിശേഷങ്ങളും പങ്കുവച്ചത്.
” ഭക്ഷണം കഴിക്കാനോ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനോയൊന്നും താല്‍പര്യമില്ലാത്ത പോലെയായിരുന്നു പേളി. ആ സമയത്താണ് ഗര്‍ഭിണിയുടെ ലക്ഷണങ്ങളെക്കുറിച്ച് ഗൂഗിളില്‍ തപ്പിയത്. ലക്ഷണങ്ങള്‍ കണ്ടപ്പോഴേ പേളി ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരുന്നു. ടെസ്റ്റ് ചെയ്ത് രണ്ട് വര കൂടി കണ്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിന് ശേഷമായാണ് ആശുപത്രിയില്‍ പോയത്. നിരവധി ടെസ്റ്റുകളായിരുന്നു അവര്‍ നടത്തിയത്. ജീവിതത്തിലെ വലിയൊരു പരീക്ഷയുടെ റിസല്‍ട്ട് അറിയാനായി കാത്തിരിക്കുന്ന അവസ്ഥയായിരുന്നു അത്. മൂന്നാമത്തെ മാസം ശരിക്കും കഷ്ടപ്പാടായിരുന്നു.
രാവിലെ എഴുന്നേല്‍ക്കുമ്പോഴേ പേളി ഛര്‍ദ്ദിക്കാന്‍ തുടങ്ങും. പുറംതടവിക്കൊടുക്കലായിരുന്നു എന്റെ പണി. ജ്യൂസും ഉണ്ടാക്കിക്കൊടുക്കാറുണ്ടായിരുന്നു. ഗര്‍ഭിണിയായതോടെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഞങ്ങള്‍ നിര്‍ത്തിയിരുന്നു. പാനിപൂരിയുടെ കാര്യത്തില്‍ മാത്രം ഇളവ് വരുത്തിയിരുന്നു. സദ്യയും പേളിക്ക് ഇപ്പോള്‍ വലിയ ഇഷ്ടമാണ്. ഐസ്‌ക്രീമും ചോക്ലേറ്റുമൊന്നും ഇപ്പോള്‍ അത്ര താല്‍പര്യമില്ല. പേളിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍പ് മുട്ടയും പാലുമൊന്നും കഴിക്കാത്തയാള്‍ ഇപ്പോള്‍ അതൊക്കെ സന്തോഷത്തോടെ കഴിക്കുന്നുണ്ട്. കുഞ്ഞിനായാണ് അതൊക്കെ ചെയ്യുന്നത്. തനിക്ക് നെഗറ്റീവ് എനര്‍ജി ഇല്ലാതിരിക്കാനുള്ള ശ്രമങ്ങളും പേളി നടത്തുന്നുണ്ട്. എപ്പോഴും പോസിറ്റീവാണ്. വാര്‍ത്തകളൊന്നും കാണാറില്ല.
ലൊക്കേഷനില്‍ ആരുമായും ഞാന്‍ അങ്ങനെ ഇടപെടാറില്ല. മുന്‍കരുതലുകളെല്ലാമെടുത്താണ് പോവുന്നത്. ഷൂട്ട് കഴിഞ്ഞാല്‍ പേളിയ്ക്ക് അരികിലേക്ക് ഓടിയെത്തും. കുഞ്ഞ് ആദ്യമായി അനങ്ങിയ സമയത്ത് ഞാന്‍ പേളിക്കൊപ്പമുണ്ടായിരുന്നില്ല. ഷൂട്ടിങ്ങിലായിരുന്നു. ആ സമയത്ത് കൂടെയില്ലാതിരുന്നതില്‍ സങ്കടം തോന്നിയിരുന്നു. ഓരോ ഷെഡ്യൂള്‍ കഴിയുമ്പോഴും വീട്ടിലേക്ക് ഓടുമായിരുന്നു. തനിക്കും കുഞ്ഞ് അനങ്ങുന്നത് അറിയാനായിരുന്നു. അവള്‍ ചോക്ലേറ്റ് കഴിക്കുമ്പോള്‍ കുഞ്ഞ് അനങ്ങുന്നത് അറിയാനാവും. ആ സമയത്ത് വല്ലാത്ത സന്തോഷം തോന്നും. എങ്ങനെയാണ് അതേക്കുറിച്ച് പറയേണ്ടതെന്നറിയില്ല” – ശ്രീനിഷ് പറയുന്നു.
കൊച്ചി :മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകളിലേക്കും ഇ.ഡിയുടെ അന്വേഷണം നീളുമെന്നാണു സൂചന. 2017 മുതല്‍ പല കരാറുകളുടെയും പദ്ധതികളുടെയും തടസം നീക്കാന്‍ ഇടനിലക്കാരനായി ബിനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കരുതുന്നു.
സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യംചെയ്യും. നേരത്തെ ബംഗളുരുവില്‍ വിളിച്ചുവരുത്തി 11 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചെങ്കിലും നല്‍കാത്തതിനേ തുടര്‍ന്നാണു വീണ്ടും വളിച്ചുവരുത്തല്‍.
ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുകകളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ആരൊക്കെയാണെന്നു വ്യക്തമാക്കിയിരുന്നില്ല. ഏതെങ്കിലും ഇടപാടുകളില്‍ നിന്നു ലഭിച്ച കമ്മിഷനാണോ എന്നതുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. ബംഗളുരു മയക്കുമരുന്നു കേസ് പ്രതി മുഹമ്മദ് അനൂപിനു വായ്പ നല്‍കിയതു ബാങ്ക് വഴിയാണെന്നു ബിനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ചില ഇടപാടുകളെപ്പറ്റി വ്യക്തത വരാനുണ്ട്.
വലിയ തുകകള്‍ ഗള്‍ഫില്‍ നിന്നു ബിനീഷിന്റെ അക്കൗണ്ടിലെത്തിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച വ്യക്തതയ്ക്കാണു ചോദ്യംചെയ്യല്‍. സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണ പരിധിയിലുള്ള യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിസ സ്റ്റാംപിങ് കരാര്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ ബിനീഷിന്റെ സഹായം വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വിസ സ്റ്റാംപിങ് സ്ഥാപനമായ യു.എ.എഫ്.എക്‌സ്. സൊലൂഷന്‍സ് ബിനീഷിനു ലാഭവിഹിതം നല്‍കുന്നുണ്ടെന്നാണു വിവരം.
ബിനീഷ് ഒറ്റ മാസം തുടങ്ങിയത് രണ്ടു കമ്പനികളാണ്. രണ്ടും പൂട്ടി. വാര്‍ഷിക റിപ്പോര്‍ട്ടില്ല, ഓഡിറ്റിങ്ങുമില്ല. ഇത്തരം കമ്പനികളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. കമ്പനികളുടെ ഇടപാടുകളുടെ വിശദാംശങ്ങളും അറിയാനുണ്ട്. മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകളിലേക്കും ഇ.ഡിയുടെ അന്വേഷണം നീളുമെന്നാണു സൂചന. 2017 മുതല്‍ പല കരാറുകളുടെയും പദ്ധതികളുടെയും തടസം നീക്കാന്‍ ഇടനിലക്കാരനായി ബിനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കരുതുന്നു.
ബംഗളുരുവില്‍ ലഹരിമരുന്നുമായി പിടിയിലായവരെ സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷ് പലതവണ ഫോണ്‍ വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ ചില പ്രതികളുമായി ബിനീഷിന് അടുപ്പമുണ്ടായിരുന്നെന്നു നാലാം പ്രതി സന്ദീപ് നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പല ആവശ്യങ്ങള്‍ക്കുമായി തന്റെ ബിനീഷ് സഹായം തേടിയിട്ടുണ്ടെന്ന് സ്വപ്‌നയും സമ്മതിച്ചിട്ടുണ്ട്. അഞ്ചാം പ്രതി കെ.ടി. റമീസുമായി ബിനീഷിന് അടുപ്പമുണ്ടെന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
ബിനീഷിന്റെ സ്വത്തുവിവരങ്ങള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകളും ലഭിച്ചു. ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിക്കുന്നത്. ബിനീഷ് ഡയറക്ടറായ ചില കമ്പനികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെടുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.
ബിനീഷിനെതിരേ ബംഗളുരു എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, അവിടത്തെ ജഡ്ജിക്കു ഭീഷണി ഫോണ്‍ കോളുകള്‍ എത്തിയത് അന്വേഷണസംഘം ഗൗരവത്തോടെയാണു കാണുന്നത്. മലയാളികളാണു ഫോണ്‍ വിളിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ പ്രതികളെ ഒഴിവാക്കണമെന്നായിരുന്നു ഫോണിലൂടെയുള്ള ആവശ്യം.
ജോൺ കുറിഞ്ഞിരപ്പള്ളി
ജോർജ്കുട്ടിയുടെ പ്രകടനങ്ങൾ എന്നെ തീർത്തും അമ്പരപ്പിച്ചുകളഞ്ഞു. ഓരോ പാക്കറ്റുകൾ തുറക്കുമ്പോഴും ഇനി എന്ത് അപകടമാണ് വരാൻ പോകുന്നത് എന്ന ഉത്കണ്ഠയായിരുന്നു മനസ്സിൽ.
പലപല പാക്കറ്റുകളിലായി ജോർജ്കുട്ടി അയാളുടെ സാധനങ്ങൾ പാക്ക് ചെയ്ത് വച്ചിരിക്കുകയാണ്.
ഓരോ പാക്കറ്റ് തുറക്കുമ്പോഴും എൻ്റെ നെഞ്ചിടിപ്പ് കൂടി വന്നു.
സമയം സന്ധ്യ ആകുന്നു.ഇരുട്ടിൻറെ നിഴലുകൾ പതുക്കെ ഞങ്ങളെ പൊതിഞ്ഞു തുടങ്ങിയപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”ഇനി നാളെ ബാക്കിതുറക്കാം.”എന്നിട്ട് ഒരു പാക്കറ്റ് കയ്യിലെടുത്തു.
“ഇനി ഞാൻ തുറക്കാൻപോകുന്നത് വളരെ ഇമ്പോർട്ടൻറായ ഒരു പാക്കറ്റ് ആണ് .അതോടുകൂടി ഇന്നത്തെ പ്രോഗ്രാം അവസാനിക്കുന്നു”.പാക്കറ്റ് തുറന്നു.
അത് ഒരു ചത്ത കോഴിയെ പാക്ക് ചെയ്തത് ആയിരുന്നു.
“ഇതെന്താ ഒരു ചത്ത കോഴിയെ പൊതിഞ്ഞുകൊണ്ടു വന്നിരിക്കുന്നത്?”
“ഇത് കോൾഡ് സ്റ്റോറേജിൽ നിന്നും വാങ്ങിയതാണ്.അതിന് ജീവൻ കാണില്ല. ”
“ഇതെന്ത് ചെയ്യാൻ പോകുന്നു.?”
“താൻ ഏതു നാട്ടുകാരനാടോ?കോഴിയെന്തിനാ? താൻ ഒരു മത്തായി തന്നെ.”
“ഇതെങ്ങനെ ജോർജ്കുട്ടി എന്നെ കൂട്ടുകാർ മത്തായി എന്ന് വിളിക്കുന്നത് അറിഞ്ഞു.ഞാൻ എല്ലാവരോടും മാത്യു എന്നെ പറഞ്ഞിട്ടുള്ളൂ.”
” ഓ അതോ?.പൊതുവെ മണ്ടന്മാർ എല്ലാം മത്തായിമാർ ആയിരിക്കും.അല്ലെങ്കിൽ മത്തായിമാർ മണ്ടന്മാർ ആണ് എന്നും പറയാം..”
ജോർജ് കുട്ടി നമ്മുടെ ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാൻ നോക്കുന്നു. ഇവനെ ഒതുക്കണം.
ഞാൻ മനസ്സിൽകണ്ടത് അയാൾ മാനത്തു കണ്ടു,
“വെറുതെ പറഞ്ഞതാടോ,താൻ കാര്യമാക്കണ്ട. നമ്മൾ ഇവനെ ഇപ്പോൾ ശരിയാക്കി, പിന്നെ അല്പം…………”
“അല്പം…………? അതൊന്നും ഇവിടെ നടക്കില്ല.”
“വേണ്ടെങ്കിൽ വേണ്ട ,ഞാൻ തനിയെ കഴിച്ചോളാം. താൻ ഒരു കാര്യം ചെയ്യ്,ദാ അപ്പുറത്തു ഒരു ബാർ ഉണ്ട്. ശ്രീ വിനായക ബാർ. അവിടെ ഭക്ഷണവും കിട്ടും .ഒരു മലയാളിയാണ് മാനേജർ, കോശി ,എൻ്റെ നാട്ടുകാരനാ,ചെങ്ങന്നൂർ. അവിടെ പോയി ഭക്ഷണം കഴിച്ചിട്ട് വാ. അപ്പോഴേക്കും ഞാൻ ഇവനെ ശരിയാക്കി പിന്നെ അല്പം അടിച്ചു റെഡിയായി ഇരിക്കാം”
“എന്തിന് ? ”
“ഇന്ന് ശനിയാഴ്ച അല്ലെ?നമ്മൾക്ക് കവിത ചൊല്ലാം. പാട്ടു പാടാം. ഞാൻ ഗിറ്റാർ വായിച്ചു കേൾപ്പിക്കാം.”
“ഓഹോ ,ജോർജ് കുട്ടിക്ക് ഗിറ്റാർ വായിക്കാനറിയാം?”
“താൻ പോയിട്ടുവാടോ.”
“അങ്ങനെ വേണ്ട.നമ്മുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം.”
“അങ്ങനെ വഴിക്കുവാ.വെറുതെ ജാഡ കാണിക്കാതെ. ”
ചപ്പാത്തിയും കോഴിക്കറിയും തയാറാക്കുന്നതിനിടയിൽ ജോർജ്കുട്ടി വളരെ വേഗത്തിൽ ഗിറ്റാർ പഠിച്ചത്, എയർ ഗണ്ണുമായി നായാട്ടിന് പോകുന്നത്, അങ്ങനെ തൻ്റെ വീര കഥകൾ എല്ലാം വിവരിക്കുകയും ചെയ്തു. അതിനിടയിൽ പാട്ടുപാടുകയും കവിതകൾ ചൊല്ലുകയും ചെയ്തുകൊണ്ടിരുന്നു.എല്ലാം ഞാൻ സഹിച്ചു,എന്ന് പറയുന്നതാണ് ശരി.
ചപ്പാത്തിയും കറിയും തയ്യാറായിക്കഴിഞ്ഞപ്പോൾ ജോർജ്കുട്ടി മാക്ഡോവെൽസിൻറെ ഒരു ഹാഫ് ബോട്ടിൽ വിസ്‌ക്കി എടുത്തുകൊണ്ടുവന്നു.
“നമ്മൾ ക്രിസ്ത്യാനികൾ മദ്യപിക്കുമ്പോൾ ചുരുങ്ങിയത് നാലുപേർ ഉണ്ടായിരിക്കണം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഇത് ഇപ്പോൾ പാപമാണ് .നമ്മൾ രണ്ടു പേര് അല്ലെ ഉള്ളൂ.”ജോർജ് കുട്ടി പറഞ്ഞു.
“ബൈബിൾ?ഏതു ബൈബിൾ ?ഞാൻ കേട്ടിട്ടില്ലല്ലോ “.
“തനിക്കു വിവരമില്ല. ആട്ടെ താൻ ദിവസവും ബൈബിൾ വായിക്കാറുണ്ടോ?”
“ഇല്ല” ,ഞാൻ പറഞ്ഞു.
“എൻ്റെ നാമത്തിൽ നാലുപേർ ഒന്നിച്ചുകൂടുമ്പോൾ അവരുടെ മദ്യത്തിൽ ഞാനുണ്ട്,എന്ന് ബൈബിളിൽ പറയുന്നുണ്ട്.നമ്മൾ രണ്ടു പേരല്ലേയുളളൂ.”.എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
“അതുകൊണ്ടാണ് ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒക്കെ ക്രിസ്ത്യാനികൾ കൂട്ടം കൂടി മദ്യപിക്കുന്നത്.”
ഞാൻ പറഞ്ഞു,” ജോർജ് കുട്ടി ഒരു ബൈബിൾ പണ്ഡിതനാണ് എന്നു തോന്നുന്നു.”.
“ഭക്ഷണം റെഡി.നമ്മുക്ക് പ്രാർത്ഥിച്ചിട്ട് തുടങ്ങാം.”
അയാൾ ബൈബിൾ കയ്യിലെടുത്തു. എനിക്ക് ജോർജ് കുട്ടിയുടെ ഈ ബൈബിൾ വായന തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. താൻ ആ ബൈബിൾ താഴെ വയ്ക്ക്.”ഞാൻ പറഞ്ഞു.
“അത് പറ്റില്ല.കുറച്ചൊക്കെ ദൈവ വിശ്വാസവും വേണം.”
ജോർജ് കുട്ടി ബൈബിൾ എടുത്തു,വായിച്ചു,“നിങ്ങൾ പോയി നിങ്ങളുടെ അപ്പം സന്തോഷത്തോടെ ഭക്ഷിക്കുക , ഉല്ലാസപൂർണ്ണമായ ഹൃദയത്തോടെ നിങ്ങളുടെ വീഞ്ഞ് കുടിക്കുക, കാരണം നിങ്ങൾ ചെയ്യുന്നതിനെ ദൈവം ഇതിനകം അംഗീകരിച്ചു 7. യെശയ്യാവു 5:22.”ഞാൻ മിണ്ടാതെയിരുന്നു.
“കണ്ടോ,നമ്മൾ ചെയ്യാൻപോകുന്നതിനെ ദൈവം അംഗീകരിച്ചു എന്ന്. അതുകൊണ്ട് നമ്മൾക്ക് വൈൻ ഉണ്ടാക്കണം.തനിക്കറിയാവോ വല്ലതും?”
ഞാൻ പറഞ്ഞു,” ഇല്ല.”
“സാരമില്ല,ഞാൻ പഠിപ്പിക്കാം.ജനറൽ നോളജ്ജ് കുറവാണല്ലേ?”
ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു,എന്തുചെയ്യുന്നതിനും ജോർജ് കുട്ടി ഒരു ബൈബിൾ വാക്യത്തെ കണ്ടുപിടിച്ചു വച്ചിരിക്കും.
ഒരു കാര്യം എനിക്ക് മനസ്സിലായി ,ജോർജ് കുട്ടിക്ക് നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം.എനിക്ക് അറിഞ്ഞുകൂടാത്തതും അതാണ്.
ആവേശം കൂടി വന്നപ്പോൾ ജോർജ് കുട്ടി ഗിറ്റാർ കയ്യിലെടുത്തു. ആദ്യം സ്ട്രിംഗിൽ തൊട്ടപ്പോഴേ ഒരു കാര്യം എനിക്ക് മനസ്സിലായി.ജോർജ് കുട്ടിക്ക് ഗിറ്റാറ് വായിക്കാൻ അറിയില്ല.
ഞാൻ ചോദിച്ചു,”ജോർജ് കുട്ടി എവിടുന്നാ ഗിറ്റാർ പഠിച്ചത്?”
“എടോ ഇതൊന്നും ആരും പഠിപ്പിക്കേണ്ട ,ഇങ്ങനെ എടുത്ത് ഈ സ്റ്ററിങ്ങിൽ തട്ടിയാൽ മതി”
.അയാൾ ഇനി എയർ ഗൺ എടുത്ത് ഇങ്ങനെ വല്ലതും പ്രയോഗിക്കുമോ അതായിരുന്നു എൻ്റെ പേടി.
അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് ജോർജ് കുട്ടി പറഞ്ഞു,”അടുത്ത ആഴ്ച നമ്മൾ നായാട്ടിനുപോകുന്നു.”
ബാംഗ്ലൂർ പോലെയുള്ള നഗരത്തിൽ നായാട്ട്?.
“നായാട്ട് എന്നുപറയുമ്പോൾ വേട്ട പട്ടികളും കാണും അല്ലെ? പ്രത്യകം ട്രെയിനിങ് കൊടുത്ത നായ്ക്കൾ വേണ്ടിവരും ഇതുപോലെയുള്ള ഒരു നഗരത്തിൽ നായാട്ട് നടത്താൻ.തൻ്റെ വേട്ട നായ്ക്കൾ എവിടെ?”
ഞാൻ വെറുതെ കളിയായിചോദിച്ചു.
“വേട്ട നായ്ക്കൾ ഇല്ല. അതിനുപകരം നമ്മുക്ക് ഹൗസ് ഓണറുടെ പിള്ളേരെ കൂട്ടാം.”
താമസം തുടങ്ങിയില്ല അപ്പോഴേക്കും ഐഡിയകൾ വന്നു തുടങ്ങി. ഇവനെ അങ്ങനെ കേറി മേയാൻ വിട്ടുകൂട. ഞാൻ തീരുമാനിച്ചു.
“ഒരു വിഡ്ഢിയുടെ അധരങ്ങൾ വഴക്കു വിലക്ക് വാങ്ങുന്നു. അടി ക്ഷണിച്ചു വരുത്തുന്നു,പ്രോവെർബ് 18 6,ഇതല്ലേ മത്തായി നീ മനസ്സിൽ വിചാരിക്കുന്നത്? .”
ഞാൻ ഫ്ലാറ്റ്.
(തുടരും)
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കപില്‍ ദേവ് ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനക്കൊടുവില്‍ രാത്രി തന്നെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവില്‍ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ടുദിവസത്തിനുള്ളുല്‍ ആശുപത്രി വിടാമെന്നും ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനായ കപില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. കപിലിന്റെ കീഴിലാണ് 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ തനിക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ ഔദ്യോഗിക, സ്വകാര്യ ജീവിതങ്ങള്‍ തകര്‍ത്തതായി ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. എല്ലാവര്‍ക്ക് മുന്നിലും വെറുക്കപ്പെട്ടവനായി. ഹോട്ടലുകളില്‍ മുറി കിട്ടുന്നില്ല. പരിചയമുള്ള വ്യക്തിയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പരിയപ്പെടുത്തുക മാത്രമാണ് ചെയ്തത്.
അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ശരിയല്ല. 100 മണിക്കൂറിലധികം ഇതുവരെ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേസ് വ്യക്തമാക്കാതെയാണ് കസ്റ്റംസ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയത്. കാര്‍ഗോ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും തനിക്ക് പങ്കില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഏജൻസികൾ തന്നെ ചോദ്യം ചെയ്യുന്നതെന്നും എം ശിവശങ്കര്‍ പറയുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് 600 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വന്നു. ഈ യാത്രകൾ ആരോഗ്യത്തെ ബാധിച്ചു.
‘ന്യൂസ് അവർ’ എന്ന പേര് വാർത്താ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് അർണബ് ഗോസ്വാമിയോട് ഡൽഹി ഹൈക്കോടതി. ടൈംസ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ബെന്നറ്റ് കോൾമാൻ കമ്പനിയാണ് ടൈംസിനായി കോടതിയെ സമീപിച്ചത്.
‘ദ നാഷന്‍ വാണ്ട്‌സ് ടു നോ’ എന്ന ടാഗ്‌ലൈന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക്ക് ടി.വിയെ വിലക്കണമെന്നും ടൈംസ് ഗ്രൂപ്പ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് വിലക്കാൻ കോടതി തയ്യാറായില്ല. ടാഗ്ലൈൻ തങ്ങളുടേതാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ ഈ പേര് ഉപയോഗിക്കുന്നതിനും വിലക്ക് വന്നേക്കും.
സിനിമയെ വെല്ലുന്നൊരു മോഷണ കഥ. ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍ രാജിനെ (36) തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസ് ശരിക്കും ഞെട്ടിത്തരിച്ചു.
കരുവാറ്റ സഹകരണ ബാങ്കില്‍ നിന്നും നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണമാണ് ആല്‍ബിന്‍ മോഷ്ടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചായിരുന്നു ബാങ്ക് കവര്‍ച്ച. 63.75 പവന്‍ സ്വര്‍ണമാണ് അല്‍ബിന്‍ കുഴിച്ചിട്ടത്. വീടിനടുത്തു തന്നെ പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. സുഹൃത്ത് ഷൈബുവിന് കൈകളില്‍ സ്വര്‍ണ്ണം വാരിക്കോരി നല്‍കുകയും ചെയ്തു.
ആല്‍ബിനെ കൊണ്ടുവന്ന് കഴിഞ്ഞ് ദിവസമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. പിടികൂടുമ്പോള്‍ 1.85 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. മോഷണ മുതലെല്ലാം കരുതി വെച്ച് ആല്‍ബിന്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
ഒരു ഏക്കറോളം സ്ഥലത്ത് ആല്‍ബിന്‍ ഇരുനില വീട് ഇതിനകം തന്നെ സ്വന്തമാക്കിയിരുന്നു. പണമിടപാടു സ്ഥാപനത്തില്‍ സ്വര്‍ണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വില്‍ക്കുകയുമായിരുന്നു സ്വര്‍ണ്ണം. ഉരുക്കിയ നിലയിലാണ് സ്വര്‍ണം സ്ഥാപനത്തില്‍ നിന്നു കണ്ടെത്തിയത്.
രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളില്‍ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വര്‍ണക്കടകളില്‍ വിറ്റ 1.1 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തില്‍ വിറ്റ 10 പവന്‍ സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ച 2 പവന്‍ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വര്‍ണം നല്‍കിയെന്നാണ് ആല്‍ബിന്റെ മൊഴി. 1.5 കിലോഗ്രാം സ്വര്‍ണം തൂക്കി നല്‍കിയപ്പോള്‍ കൂടുതല്‍ വേണമെന്നു ഷൈബു തര്‍ക്കിച്ചെന്നും അപ്പോള്‍ ഒരു കൈ നിറയെ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയെന്നുമാണ് ആല്‍ബിന്‍ പറയുന്നത്.
4.83 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ ആല്‍ബിനെയും ഷൈബുവിനെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണം കൂടുതല്‍ ശക്തമാക്കും.
ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടി നടന്ന അവസാന സംവാദത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. ‘ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു മലിനമാണ്’ എന്നാണ് സംവാദത്തില്‍ ട്രംപ് പറഞ്ഞത്.
അതേസമയം തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആദ്യം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തവര്‍ക്കും ചെയ്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി ബൈഡന്‍ മറുപടി പറഞ്ഞത്. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ബൈഡന്‍ പ്രതികരിച്ചു.
പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന് തീ കൊളുത്തി. തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലെ പ്രതികളുടൈ വീട്ടില്‍നിന്നാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളാണ് പെണ്‍കുട്ടി. സംഭവത്തില്‍ ഗുര്‍പ്രീത് സിംഗ്, മുത്തച്ഛന്‍ സുര്‍ജിത് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്സോയും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
ഗുര്‍പ്രീത് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതായും അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടി മരിച്ചതോടെ ഗുര്‍പ്രീതും സുര്‍ജിത്തും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.