Latest News

ഡോ​ടോ​മ: ടാ​ൻ​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ഗു​ഫ​ലി (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ഡാ​ർ എ​സ് സ​ലാ​മി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മി​യ സു​ലു​ഹു ഹ​സ​ൻ ആ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.

ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മ​ഗു​ഫു​ലി​യെ പ​ര​സ്യ​വേ​ദി​ക​ളി​ൽ ക​ണ്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. മ​ഗു​ഫ​ലി​ക്ക് കോ​വി​ഡ് -19 ബാ​ധി​ച്ച​താ​യി പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ക്കാ​ർ ആ​രോ​പി​ച്ചെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല.

രാ​ജ്യ​ത്ത് ര​ണ്ടാ​ഴ്ച​ത്തെ ദുഃ​ഖാ​ച​ര​ണം ഉ​ണ്ടാ​കു​മെ​ന്നും പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് അറിയിച്ചു.

തിരുവനന്തപുരം∙ സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെയും വട്ടം കറക്കുന്ന മണ്ഡലങ്ങളില്‍ മുന്നിലാണു വട്ടിയൂർക്കാവ്. ചില സാംപിളുകൾ: മണ്ഡലം രൂപീകൃതമായ 2011നു ശേഷമുള്ള രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച ആത്മവിശ്വാസത്തിലാണു കെ. മുരളീധരൻ ലോക്സഭയിൽ മത്സരിക്കാൻ പോയത്. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടുപോയി. സിപിഎം സ്ഥാനാർഥി വി.കെ. പ്രശാന്തിനെ എഴുതിത്തള്ളിയവർക്കു ഫലം വന്നപ്പോൾ പൊള്ളി. അതിനു മുന്‍പ് 2016 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാനിറങ്ങിയ സിപിഎം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തായി. മണ്ഡല ചരിത്രത്തില്‍ സിപിഎം ഇത്രയും പിന്നിലായത് ആദ്യം. ആ തിരഞ്ഞെടുപ്പിൽ ബിജെപി കുമ്മനം രാജശേഖരനിലൂടെ ആദ്യമായി രണ്ടാം സ്ഥാനത്തെത്തി. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി നേരിടേണ്ടിവന്നു. ജില്ലാ പ്രസിഡന്റ് സുരേഷ് മൂന്നാം സ്ഥാനത്തായി.

സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെ വിമര്‍ശിച്ച് വര്‍ത്തമാനം പുതിയ ടീസര്‍. പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ ശിവയാണ് വര്‍ത്തമാനം സംവിധാനം ചെയ്തിരിക്കുന്നത്.

സിദ്ധീഖ് അവതരിപ്പിക്കുന്ന പ്രൊഫസര്‍ പൊതുവാള്‍ ഹിന്ദുത്വസംഘടനാ നേതാക്കളെ ചോദ്യം ചെയ്യുന്നതാണ് ടീസര്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനെത്തുന്ന ഫൈസ സൂഫിയയെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.

വര്‍ത്തമാനം സിനിമയെക്കുറിച്ച് പാര്‍വതി തിരുവോത്ത്

സിനിമയുടെ സംവിധായകൻ സിദ്ധാർഥ്‌ ശിവ ജെഎൻയുവിലാണ് പഠിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു മൈക്രോക്കോസം ആണല്ലോ ജെ എൻ യു ക്യാമ്പസ്‌. അവിടെയുള്ള ഒരുപാട് കാര്യങ്ങൾ ഈ സിനിമയുടെ കഥയെ സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം യൂണിവേഴ്സിറ്റികളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സിദ്ധാർഥും ഭാഗമായിരുന്നു. കേരളത്തിലെ ക്യാംപസുകളിൽ രാഷ്ട്രീയം ഉണ്ടെങ്കിലും ഏത് ലെവൽ വരെ പോകും എന്ന് നമ്മൾ കണ്ടറിഞ്ഞിട്ടുള്ളതാണ്. പക്ഷെ ദില്ലിയിലെ ക്യാംപസുകളിൽ വല്ലാത്ത ഒരുതരം പവർ ആണ് ഉള്ളത്. അവരുടെ അവകാശങ്ങൾക്ക് വേണ്ടി അവർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഈ സിനിമയിലെ ഫൈസ സൂഫിയ എന്ന കഥാപാത്രം ശക്തമായ അക്കാദമിക് ബാക്ഗ്രൗണ്ടുമായാണ് കേരളത്തിൽ നിന്നും ദില്ലിയിൽ എത്തുന്നത്. ഒരുപക്ഷെ ഞാനുമായി ഈ കഥാപാത്രത്തെ റിലേറ്റ് ചെയ്യുവാൻ സാധിക്കും. ഒരുപാട് വായനയും അഭിമുഖങ്ങൾ കണ്ടുള്ള വിവരങ്ങൾ എനിയ്ക്കും ഉണ്ട്. പക്ഷെ പ്രാക്റ്റിക്കൽ ആയി ഇതിനെ ഇമ്പ്ലിമെൻറ് ചെയ്യുന്ന ഒരു സാഹചര്യം വരുമ്പോൾ അതൊരു വല്യ ചോദ്യ ചിഹ്നമായി മാറും. അത്തരം ഒരു സാഹചര്യത്തിലൂടെയാണ് സിനിമയിൽ ഫൈസ സൂഫിയും കടന്നു പോകുന്നത്. രാഷ്ട്രീയ പ്രബുദ്ധതയുടെ വക്കിലാണ് സിനിമയിൽ ഫൈസ സൂഫിയ നിലകൊള്ളുന്നത്. അതിന്റെ മുൻനിരയിലേക്ക് എത്തിപ്പെടുമ്പോൾ ഇനി മുന്നോട്ടു ഒറ്റയ്ക്ക് നയിക്കാം എന്ന് തീരുമാനിക്കുന്ന സാഹചര്യമാണ് ഫൈസ സൂഫിയുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.

ഈ സിനിമയിൽ അവതരിപ്പിച്ച കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിന് ശേഷമാണ് ജാമിയ മിലിയിൽ പ്രതിഷേധങ്ങൾ നടക്കുന്നത്. സിനിമയ്ക്ക് ശേഷം ഉണ്ടായ പ്രതിഷേധങ്ങൾ കണ്ടപ്പോൾ എന്റെ വീക്ഷണത്തിലും മാറ്റമുണ്ടായി.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് വര്‍ത്തമാനം നിര്‍മ്മിച്ചിരിക്കുന്നത്.

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധ​ര്‍​മ​ട​ത്ത് മ​ത്സ​രി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ കെ. ​സു​ധാ​ക​ര​ന്‍. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ധ​ര്‍​മ​ട​ത്ത് മ​ത്സ​രി​ക്കാ​ന്‍ സു​ധാ​ക​ര​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഭ്യൂ​ഹ​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന​മി​ല്ല. സ്ഥാ​നാ​ര്‍​ഥി​യാ​കാ​നു​ള്ള സ​ന്ന​ദ്ധ​ത ആ​രെ​യും അ​റി​യി​ച്ചി​ട്ടി​ല്ല. വാ​ർ​ത്ത എ​ങ്ങ​നെ വ​ന്നു​വെ​ന്ന് അ​റി​യി​ല്ല. ഡി​സി​സി സെ​ക്ര​ട്ട​റി സി. ​ര​ഘു​നാ​ഥ് സ്ഥാ​നാ​ര്‍​ഥി​യാ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ധ​ര്‍​മ​ട​ത്ത് മ​ത്സ​രി​ക്കാ​ന്‍ സു​ധാ​ക​ര​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന​താ​യി​രു​ന്നു നേ​ര​ത്തെ വാ​ര്‍​ത്ത​ക​ര്‍ പ്ര​ച​രി​ച്ച​ത്. ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​മാ​യി സു​ധാ​ക​ര​ന്‍ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

 

പുതുപ്പള്ളിയിൽ പന്ത്രണ്ടാം അങ്കത്തിനിറങ്ങിയ ഉമ്മൻചാണ്ടിക്കായി വോട്ടുതേടി രമേശ് പിഷാരടി. ജനമനസുകളിൽ ജീവിക്കുന്ന ഉമ്മൻചാണ്ടിക്ക് പ്രചാരണത്തിന് പോസ്റ്റർ പോലും ആവശ്യമില്ലെന്നാണ് പിഷാരടിയുടെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിൻ്റെ പേരിൽ കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങൾ പാർട്ടിയിലെ ജനാധിപത്യത്തിൻ്റെ തെളിവാണെന്നാണ് പിഷാരടിയുടെ പക്ഷം.

പത്രിക സമർപ്പണത്തിന് പിന്നാലെ പ്രചാരണ രംഗത്തും കളം നിറയുകയാണ് ഉമ്മൻചാണ്ടി. പാമ്പാടിയിൽ നടന്ന മണ്ഡലം കൺവെൻഷനിലാണ് രമേശ് പിഷാരടി ഉമ്മൻചാണ്ടിയോടൊപ്പം പങ്കെടുത്തത്.ഉമ്മൻചാണ്ടിക്ക് പുറമെ കോൺഗ്രസ് പാർട്ടിയെ കുറിച്ചും പിഷാരടിക്ക് ചിലത് പറയാനുണ്ട്.

നേമത്ത് മത്സരിക്കാൻ തീരുമാനിച്ച ഉമ്മൻചാണ്ടിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് പുതുപ്പള്ളിക്കാരുടെ വൈകാരിക ഇടപെടലാണെന്ന് യോഗത്തിൽ മുല്ലപ്പള്ളി വെളിപ്പെടുത്തി.പുതുപ്പള്ളിക്കാർക്ക് മുന്നിൽ ഒരിക്കൽകൂടി ഉമ്മൻചാണ്ടിയുടെ വോട്ടഭ്യർഥന.

വിദേശത്തേക്കു കടത്താൻ ശ്രമിച്ച 1.21 കിലോഗ്രാം ഹഷിഷുമായി യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ രാമിയ (33) ആണ് പിടിയിലായത്. ഇന്നലെ രാവിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേക്കു പോകാനെത്തിയതാണ് യുവതി.

സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ദേഹ പരിശോധനക്കിടെ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹഷിഷ് കണ്ടെത്തിയത്. 3 പാക്കറ്റുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഒരു കോടിയോളം രൂപ വില വരുമിതിന്.

രാമിയയെയും ഹഷിഷും പിന്നീട് പൊലീസിനു കൈമാറി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവള പരിസരത്ത് പൊലീസ് നടത്തിയ പരിശോധനകളിൽ 4 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.

തിരക്കുള്ള റോഡിൽ കാറിൽ നിന്നും താഴെ വീഴുന്ന കുഞ്ഞിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഒട്ടേറെ പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. തിരക്കുള്ള ട്രാഫിക് സിഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീഴുന്നത്. കുഞ്ഞ് വീഴുന്നത് കണ്ടതോടെ മുന്നോട്ടെടുത്ത വാഹനങ്ങളെല്ലാം വേഗത കുറച്ചു.

ഈ സമയം കുഞ്ഞ് വീണത് അറിയാതെ കാർ മുന്നോട്ടുപോയിരുന്നു.റോഡിൽ വീണ കുഞ്ഞ് ചാടിയെഴുന്നേറ്റ് കാറിന് പിന്നാലെ ഓടുന്നതും കാണാം.

ഏതാനും മീറ്ററുകൾ പോയ ശേഷം കുഞ്ഞ് വീണതറിഞ്ഞ് കാറിൽ നിന്നും ഇറങ്ങി ഒരാൾ ഓടിവരുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. ഇരുചക്രവാഹനത്തിൽ എത്തിയ യുവതി റോഡിലൂടെ ഓടിയ കുഞ്ഞിനെ പിടിച്ചുനിർത്തുന്നതും സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.

 

സ്ഥിരമായി മദ്യപിച്ച് എത്തി അമ്മയെ ഉപദ്രവിച്ചു കൊണ്ടിരുന്ന അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ പുറ്റേക്കരയിലാണ് സംഭവം. തൃശൂര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് ആണ് കൊല്ലപ്പെട്ടത് . അറുപത്തിയഞ്ച് വയസായിരുന്നു. സംഭവത്തിന് ശേഷം മകന്‍ കീഴടങ്ങി.

അച്ഛന്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചിരുന്നതാണ് കൊലയ്ക്കു കാരണമെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ ഷിജന്‍ പറഞ്ഞു. സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു.

സംഭവദിവസവും വഴക്കുണ്ടായി. ഇതിനിടെയാണ്, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഷിജന്‍ മൊഴി നല്‍കി. മരിച്ചെന്ന് ഉറപ്പായതോടെ നേരെ പോലീസ് സ്റ്റേഷനില്‍ എത്തി ഷിജന്‍ കീഴടങ്ങി.ഷിജന്റെ അറസ്റ്റ് പേരാമംഗലം പോലീസ് രേഖപ്പെടുത്തി.

പുലർച്ചെ വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ സംഗീതസംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ. ഉമ ദേവി(35)ക്ക് ദാരുണാന്ത്യം. അനുഭവപ്പെട്ട ശക്തമായ തലവേദന അനുഭവപ്പെട്ടിരുന്ന ഉമയെ ആശുപത്രിയിലേയ്ക്കു എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം കവരുകയായിരുന്നു.

മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആണ്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. എറണാകുളം പേരണ്ടൂരിൽ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഈ ദമ്പതികൾക്ക് അഞ്ചു വയസ്സുള്ള മകളുണ്ട്.

ഉമ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റും ലഭിത്തിരുന്നു. ഇതിന്റെ സന്തോഷം മായും മുമ്പെയാണ് മരണം ഉമയെ കവർന്നെടുത്തത്.

മലയാളത്തിലെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ മകനും ഉമയുടെ ഭർത്താവുമായ മനു രമേശ്. ‘ഗുലുമാൽ ദ് എസ്‌കേപ്’, ‘പ്ലസ് ടു’, ‘അയാൾ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് മനു രമേശ് ശ്രദ്ധിക്കപ്പെട്ടത്.

കള്ളനോട്ട് അച്ചടിച്ച് കടയിൽ കൊണ്ടുപോയി മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ. 2000 രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (നാസർ, 47), തഴവ കുറ്റിപ്പുറം എസ്ആർപി മാർക്കറ്റ് ജംക്ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ദീപ്തിയുടെ വീട്ടിൽ നിന്നും 100 രൂപയുടെ 7 കള്ളനോട്ടുകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 8നാണ് പൂഴിക്കാട് തച്ചിരേത്ത് ജംക്ഷനിൽ വടക്കേവിളയിൽ ജോർജ്കുട്ടിയുടെ സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാനായി താഹ നിയാസും ദീപ്തിയും എത്തിയത്. താഹ നിയാസ് നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജോർജ്കുട്ടി ഇയാളെ ചോദ്യം ചെയ്യുകയും ഇവർ വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും കൈമാറി.

ദീപ്തിയുടെ വീട്ടിൽനിന്നു കള്ളനോട്ടുകളും ഇവ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്‌കാനറും കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്. രാത്രി സമയങ്ങളിൽ ദമ്പതികളെന്ന വ്യാജേനെ കടകളിലെത്തിയാണ് നോട്ടുകൾ മാറിയിരുന്നത്. താഹ നിയാസ് തഴവ കുറ്റിപ്പുറത്തു മെഡിക്കൽ സ്റ്റോറും ദീപ്തി കരുനാഗപ്പള്ളിയിൽ വസ്ത്രവ്യാപാരശാലയും നടത്തി വരികയായിരുന്നു.

കോവിഡ് കാലത്തിന് ശേഷം മാസ്‌ക് വിൽപനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയ ഇരുവരും പിന്നീട് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ബി വിനോദ്, എസ്എച്ച്ഒ എസ് ശ്രീകുമാർ, എസ്‌ഐമാരായ ബി അനീഷ്, എ അജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

RECENT POSTS
Copyright © . All rights reserved
➤