Latest News

കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ് രാജി.

കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇരുവരും എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കി. തൊടുപുഴയില്‍ നിന്നുള്ള എംഎല്‍എയാണ് പിജെ ജോസഫ്. കടുത്തുരുത്തിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മോന്‍സ് ജോസഫ്.

2016-ല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവര്‍ ജയിച്ചത്. എന്നാല്‍ ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചത്.പിസി തോമസ് വിഭാഗവുമായി ലയിച്ച് പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആയി മാറിയ സാഹചര്യത്തില്‍ അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി.

വാരിയംകുന്നന്റേയും മലബാർ കലാപത്തിന്റേയും പശ്ചാത്തലത്തിൽ കഥ പറയുന്ന തന്റെ സിനിമയായ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ അലി അക്ബർ. ഈ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വെളിപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടിയായാണ് ചിത്രത്തിൽ അഭിനയിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വ്യക്തമാക്കിയത്. ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകർന്നാലോ?’എന്നായിരുന്നു പരിഹാസം കലർത്തി അലി അക്ബർ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹം ശരിക്കും ‘നോ’ പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് ‘അതെ’ എന്നും അലി അക്ബർ പറഞ്ഞു.

ജനങ്ങളിൽ നിന്നും പണംപിരിച്ചെടുത്ത് മമധർമ്മ ബാനറിലാണ് അലി അക്ബർ 1921 കാലത്തെ തന്റെ സിനിമ പൂർത്തിയാക്കുന്നത്. ഇതിനായി ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നതായും അതിൽ 80 ലക്ഷത്തോളം ചെലവായെന്നും കൂടുതൽ പണം ഉടനെ അയയ്ക്കണമെന്നും അലി അക്ബർ തന്നെ അറിയിച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു 1921ലെ മലബാറിന്റെ പശ്ചാത്തലത്തിൽ ‘വാരിയംകുന്നൻ’ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.

ന്യൂഡൽഹി∙ ജോലി തേടിയെത്തിയ മലയാളി നേഴ്സിനെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്തു. പ്രതിയും മലയാളിയാണ്. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണു സംഭവം നടന്നത്. ബുധനാഴ്ച പെൺകുട്ടി പരാതി നൽകിയതോടെ യുവാവിനെ അറസ്റ്റു ചെയ്തു.

ഇരയായ പെൺകുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നൽകാമെന്ന് ഇയാൾ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടിൽ വച്ച് ഒരു ഇന്റർവ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. പെൺകുട്ടി ഇതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തു‍ടർന്ന് വീട്ടിലെത്തിയപ്പോൾ അവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവർ ജോലിക്കു പോയതാണെന്നും ഉടൻ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു.

ഇയാൾ നൽകിയ ജ്യൂസ് കുടിച്ചയുടൻ പെൺകുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവർക്ക് ബോധം വരുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബലാൽസംഗത്തിനിരയായ വിവരം പെൺകുട്ടി അറിയുന്നത്. പിന്നീട് പെൺകുട്ടി അവിടെനിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

യുവതി പരാതി നൽകാൻ വൈകിയതിന്റെ കാരണം വ്യക്തമല്ല. പരാതി ലഭിച്ചയുടൻ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

പട്ടാമ്പി∙ മെട്രോമാൻ ഇ.ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു വിദഗ്ധനും ബിജെപിയായാൽ ആ സ്വഭാവം കാണിക്കും. ബിജെപിയിൽ എത്തിയപ്പോൾ എന്തും വിളിച്ചു പറയുന്ന അവസ്ഥയായെന്നും പിണറായി പറഞ്ഞു.

ശബരിമല പ്രശ്നങ്ങൾ വിധി വന്നതിനുശേഷം ചർച്ച ചെയ്യാം. ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.ജി. മാരാരുടെ ബൂത്ത് ഏജന്റായിരുന്നെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. 1977ൽ താൻ സ്ഥാനാർഥിയായിരുന്നു. അപ്പോൾ എങ്ങനെയാണ് ഏജന്റാകുകയെന്ന് അദ്ദേഹം ചോദിച്ചു. പട്ടാമ്പിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ∙ തൃശൂരിലെ അന്തിക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരമുക്ക് സ്വദേശി ഗോപാലൻ (70), ഭാര്യ മല്ലിക (65), മകന്‍ റിജു (40) എന്നിവരാണ് മരിച്ചത്. റിജുവിന്റെ ഭാര്യയുടെ ഗാർഹികപീഡന പരാതിയിൽ കേസെടുത്തിരുന്നു.

 

കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്നു തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലില്‍ യുവാവ് രക്ഷപ്പെടുത്തി. അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിന് (38) ഇത് പുനര്‍ജന്മം.കീഴല്‍ സ്വദേശി തയ്യല്‍മീത്തല്‍ ബാബുരാജാണ് രക്ഷകനായത്. ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂര്‍സ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ആളുകള്‍ വീര്‍പടക്കിയാണ്‌ കാണുന്നത്.

കേരള ബാങ്കിന്റെ എടോടി ശാഖയില്‍ ക്ഷേമനിധിയില്‍ പണം അടക്കാന്‍ എത്തിയതായിരുന്നു ബാബുരാജ്. സമയമാകാത്തതിനാല്‍ വരാന്തയില്‍

നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് ബിനുവും വേറെ രണ്ടു പേരുമുണ്ട്. ചുറ്റുമുള്ളകാഴ്ചകള്‍ കണ്ട് നില്‍ക്കുകയായിരുന്നു ഇവര്‍. ബാബുരാജ് തല തിരിച്ചപ്പോഴാണ് തൊട്ടടുത്തു നിന്നയാള്‍ പതുക്കെ താഴേക്കു മറിയുന്നതും ഒട്ടും മടിക്കാതെ ബാബുരാജ് പിടികൂടുന്നതും. അപ്പോഴേക്കും പൂര്‍ണമായി ബിനു മറിഞ്ഞിരുന്നെങ്കിലും സാഹസികമായി കാലില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു ബാബുരാജ്. ഓടിവന്ന മറ്റുള്ളവരും ബാങ്ക് ഗണ്‍മാന്‍ വിനോദും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.. ബിനുവിനു യാതൊരു പരിക്കുമില്ലെങ്കിലും ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചതിനു ശേഷം വീട്ടിലേക്കു പോയി. ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ ബിനു താഴെ തറയില്‍ തലയിടിച്ച് വീഴുമായിരുന്നു. ബാബുരാജിന്റെ രക്ഷാപ്രവര്‍ത്തനമാണ് തുണയായത്. രക്ഷകനായ ബാബുരാജിനെ അഭിനന്ദനം അറിയിക്കുകയാണ് ഏവരും.

കടപ്പാട്: വടകര ന്യൂസ്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് സംസാരിക്കാന്‍ തയ്യാറാകാത്ത ഇന്ത്യയിലെ സെലിബ്രറ്റികളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സലിം കുമാര്‍.

രാജ്യത്തെ ചുരുക്കം ചിലരൊഴികെ, മറ്റ് സെലിബ്രിറ്റികളൊക്കെ നാളെ കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് ഓര്‍ത്താണ് പ്രതികരിക്കാതിരിക്കുന്നതെന്നും നാളെ ഒരു പത്മശ്രീ കിട്ടിയാലോ എന്നാണ് അവരുടെ ചിന്തയെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ സലിം കുമാര്‍ പറയുന്നു.

കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ. എന്റെ പത്മശ്രീ കളയാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നവരോടു എന്തു പറയാനാണെന്നും സലിം കുമാര്‍ അഭിമുഖത്തില്‍ ചോദിച്ചു.

ഈ സെലിബ്രിറ്റികളുടെ ഒരു സാമൂഹിക ജീവിതമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ ലോകത്ത് കര്‍ഷകരില്ല, അവിടെ ദളിതരില്ല, ആദിവാസി ഇല്ല, ആരുമില്ല, പണവും പ്രതാപവും മാത്രം.

കര്‍ഷകരെ സഹായിക്കാന്‍ പാര്‍ട്ടിയില്ലെങ്കിലും അവര്‍ക്ക് വേണ്ടി നാലു വര്‍ത്തമാനമെങ്കിലും പറഞ്ഞൂടെ?’, സലിം കുമാര്‍ ചോദിച്ചു.

പതിനാലു വയസ്സുകാരനായ ബാലൻ വെള്ളം കുടിക്കാൻ കയറിയതിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായ ഗാസിയാബാദ് ദാസ്നാ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ കടുത്ത വർഗീയ പരാമർശങ്ങളോടെ വീണ്ടും രംഗത്ത്. ‘ എന്റെ അനുയായികളാണ് അത് ചെയ്തത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പത്രക്കാരോ സർക്കാരുദ്യോഗസ്ഥരോ ആരുമാകട്ടെ ഒരു മുസ്ലിമിനെ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല ‘ എന്നാണ് ‘ദി ക്വിൻറ് ‘ ന് അനുവദിച്ച അഭിമുഖത്തിൽ യതി നരസിംഹാനന്ദ സരസ്വതി പറഞ്ഞത്. ഹിന്ദു സ്വാഭിമാൻ എന്ന സംഘടനയുടെ നേതാവും അഖില ഭാരതീയ സന്ത്‌ പരിഷത്തിന്റെ പ്രസിഡന്റുമാണ് നരസിംഹനാന്ദ.

‘ഞാൻ അതിലേ നടന്നു പോകുമ്പോൾ വല്ലാതെ ദാഹിച്ചു. ടാപ്പ് കണ്ടപ്പോൾ കയറി വെള്ളം കുടിച്ചു മടങ്ങുകയായിരുന്നു. രണ്ടുപേർ വന്നു തടഞ്ഞിട്ട് എന്റെ പേരും പേരും പിതാവിന്റെ പേരും ചോദിച്ചു. അതിനു ശേഷം മർദ്ദിച്ചു. ഒരാൾ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അവിടെ മുസ്ലിങ്ങൾക്ക് പ്രവേശനമില്ല എന്ന ബോർഡുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. സ്വകാര്യഭാഗത്തു മർദ്ദനമേൽക്കുമ്പോൾ എന്നെ അവർ കൊല്ലുമെന്ന് പറയുന്നതു കേട്ടു. ഒരുവിധത്തിൽ ഞാൻ ഓടി രക്ഷപ്പെട്ടു. വഴിയിൽ രണ്ടു പൊലീസുകാരെ കണ്ടപ്പോൾ സഹായമം അഭ്യർത്ഥിച്ചിട്ടും അവർ ഇടപെട്ടില്ല. പൊലീസ് ചൗക്കിയിൽ പോകാൻ പറഞ്ഞു. ‘ മർദ്ദനത്തിനിരയായ ബാലൻ പറഞ്ഞു. അവന് വായിക്കാനറിയില്ല. അറിയുമായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നാണ് കുട്ടിയുടെ പിതാവിന്റെ പ്രതികരണം.

‘വെള്ളം കുടിക്കാൻ കയറിയ കുട്ടിയോട് മതം ചോദിച്ചതു തന്നെ തെറ്റാണ്. ഇങ്ങനെ കുറച്ചാളുകളേ ഉള്ളൂ. ഞങ്ങൾ ഇവിടെ ക്ഷേത്രപരിസരങ്ങളിൽ ഹിന്ദുമുസ്ലിം വ്യത്യാസമില്ലാതെ ഒരുമിച്ച് കളിച്ചു വളർന്നവരാണ്. ക്ഷേത്രത്തിലെ ബാബാ വളരെ സ്നേഹത്തോടെ ഞങ്ങളെ അവിടെ ഇരുത്തുകയുമെല്ലാം ചെയ്തിരുന്നു. അടുത്തകാലത്തു മാത്രമാണ് ഇങ്ങനെയൊക്കെ കാണുന്നത്’ ക്ഷേത്ര സമീപവാസിയായ ഫാറൂക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സംസാരിക്കാൻ ചെന്ന മാധ്യമ പ്രവർത്തകരോട് അവരുടെ കൂട്ടത്തിൽ മുസ്ലിം ആരെങ്കിലുമുണ്ടോ എന്ന് പലവട്ടം ചോദിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് പുരോഹിതൻ സംസാരിക്കാൻ തയ്യാറായത്. ഏതാനും കൊല്ലങ്ങളായി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രചാരണം മൂലം തങ്ങൾ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. ഹിന്ദു ഏകതാ സംഘ് എന്ന ഓൺലൈൻ ഗ്രൂപ്പു വഴി വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്.

സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ബിജെപി അഞ്ച് സീറ്റ് വരെ നേടി നിർണായക ശക്തി ആയി മാറും. ട്വന്റി ട്വന്റി പിടിക്കുന്ന സീറ്റുകളും നിർണായകമാകും സർക്കാർ രൂപീകരിക്കാൻ ഇവരുടെ പിന്തുണ വേണ്ടി വരുമെന്നും. ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാൻ സാദ്ധ്യത ഇല്ലെന്നും പി.സി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തന്നെ ആദ്യം മുന്നണിയിലേക്ക് ക്ഷണിച്ച ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പിന്നീട് ചതിച്ചു. ഉമ്മൻചാണ്ടിയാണ് രാഷ്ട്രീയത്തിലെ ഏറ്റവും വല്യകൊള്ളക്കാരൻ എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മനസ്സിലാക്കുന്നത് രമേശ് ചെന്നിത്തലയും അത്ര ശരിയല്ല എന്നാണെന്നും പി.സി ജോർജ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞത് അന്നത്തെ അരിശത്തിലും ആവേശത്തിലുമാണ്. എന്നാൽ പറഞ്ഞത് സത്യമാണ്. ഇനി ഉമ്മന്‍ചാണ്ടിയെ അപമാനിക്കാനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിന്റെ ശക്തി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബോദ്ധ്യപ്പെടുമെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽ 70 സീറ്റുകൾ ലഭിക്കുമെന്ന് പാലക്കാട് സ്ഥാനാർത്ഥി കൂടിയായ ഇ. ശ്രീധരൻ.കേരളത്തിൽ ബിജെപിക്ക് 70 സീറ്റുകൾ നേടുക സാദ്ധ്യമാണെന്നും ആംആദ്മി ഡൽഹി പിടിച്ചതും ത്രിപുര ബിജെപി പിടിച്ചതും ഓ‍ർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു എം.എൽ.എ പോലും ഇല്ലാതെ ഇവിടങ്ങളിൽ ഇരുപാർട്ടിക്കും അധികാരത്തിലെത്താൻ കഴിഞ്ഞെങ്കിൽ കേരളത്തിലും സാദ്ധ്യമാകുമെന്നും ഇ. ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞുപിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിർബന്ധ ബുദ്ധിയാണെന്ന് ശ്രീധരൻ വിമർശിച്ചു.

കേരളത്തിൽ ഭരണമാറ്റത്തിന് തന്നെയാണ് സാദ്ധ്യത. പ്രളയകാലത്ത് ഒന്നും ചെയ്യാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇടത് വലത് മുന്നണികൾക്ക് സുസ്ഥിര വികസനം അറിയില്ലെന്നും കടം വാങ്ങി ക്ഷേമ പദ്ധതികൾ ചെയ്തിട്ട് കാര്യമില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved
➤