Latest News

*ആറ് തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഇവയാണ്*

1. *പനിയില്ലാതെ ഫ്‌ളു പോലുള്ള അവസ്ഥ:

തലവേദന, മണം നഷ്ടപ്പെടല്‍, പേശീവേദന, ചുമ, തൊണ്ടവേദന, നെഞ്ച് വേദന*

2. *പനിയോട് കൂടിയ ഫ്‌ളു പോലുള്ള അവസ്ഥ:

തലവേദന, മണം നഷ്ടപ്പെടല്‍, ചുമ, തൊണ്ടവേദന, തൊണ്ടയടപ്പ്, പനി, വിശപ്പില്ലായ്മ*

3. *ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍:

തലവേദന, മണം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ, ഡയേറിയ, തൊണ്ടവേദന, നെഞ്ച് വേദന, ചുമ ഇല്ല*

4. *ഗുരുതരമായവ ലെവൽ 1,

തളര്‍ച്ച: തലവേദന, മണം നഷ്ടപ്പെടല്‍, ചുമ, പനി, തൊണ്ടയടപ്പ്, നെഞ്ച് വേദന, തളര്‍ച്ച*

5. *ഗുരുതരമായ,ലെവൽ 2,

തലവേദന, മണം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ, ചുമ, പനി, തൊണ്ടയടപ്പ്, തൊണ്ടവേദന, നെഞ്ച് വേദന, തളര്‍ച്ച, കണ്‍ഫ്യൂഷന്‍, പേശീവേദന*

6. *ഗുരുതരമായ,ലെവൽ 3,

അബ്‌ഡോമിനല്‍ ആന്റ് റസ്പിറേറ്ററി: തലവേദന, മണം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ, ചുമ, പനി, തൊണ്ടയടപ്പ്, തൊണ്ടവേദന, നെഞ്ച് വേദന, തളര്‍ച്ച, ആശയക്കുഴപ്പം, പേശീവേദന, ശ്വാസ തടസ്സം, ഡയേറിയ, വയറു വേദന

കൊവിഡ്-19 ലക്ഷണങ്ങള്‍ വിശകലനം ചെയ്‌തു ശാസ്ത്രജ്ഞമാർ വിദഗ്ദ്ധമായി പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്.ഓരോ കൂട്ടം രോഗലക്ഷണങ്ങളും രോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കും.

രോഗിക്ക് ഓക്‌സിജന്‍ സിലിണ്ടറിന്റെയോ വെന്റിലേറ്ററിന്റെയോ സഹായം വേണ്ടിവരുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാനാവും.

രോഗംബാധിച്ച് അഞ്ചാംദിവസം ഏത് തരം കൊവിഡ് രോഗമാണെന്ന് വ്യക്തമാവും. ഈ സമയത്തെ ലക്ഷണം അനുസരിച്ച് രോഗിയുടെ അവസ്ഥ എത്രത്തോളം ഗുരുതരമാവുമെന്നും വ്യക്തമാവും. ഇത് ഡോക്ടര്‍മാര്‍ക്കും ആശുപത്രി സജ്ജീകരണങ്ങള്‍ക്കും സഹായിക്ക്കും .

ചുമ, പനി, മണം നഷ്ടപ്പെടുക തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ക്കു പുറമേ തലവേദന, പേശീവേദന, തളര്‍ച്ച, ഡയേറിയ, കണ്‍ഫ്യൂഷന്‍, വിശപ്പില്ലായ്മ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളും ആപ്പിന്റെ ഡാറ്റ പരിശോധിച്ചതില്‍ കണ്ടെത്തി.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാവാത്തത് കേസിന്റെ വിചാരണ വൈകിക്കാന്‍ സാധ്യത. വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂട്ടര്‍ രംഗത്തെത്തുകയും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ തീരുമാനം വൈകാനുള്ള സാധ്യതയാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ സാക്ഷി വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായി വരികയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറാണ് എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒന്നും പ്രതികരിക്കാനില്ല എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ (ഡിജിപി)യുടെ പ്രതികരണം. ഇതോടെ കേസിന്റെ വിചാരണ സംബന്ധിച്ച അനിശ്ചിതത്വം ഏറിയിരിക്കുകയാണ്.

പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ല, കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. നീതിന്യായ വ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്, നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണമെന്നും നീതിക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം അപേക്ഷിച്ചു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണ്. അപേക്ഷ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് വഴി റിട്ട് ഹര്‍ജി ആയി ഹൈക്കോടതിയില്‍ എത്തിയ ശേഷമാണ് ഹൈക്കോടതി ഇത് പരിഗണിക്കുക. ഇതിന് കാലതാമസം എടുത്തേക്കാമെന്നാണ് അഭിഭാഷകരുടെ പക്ഷം. അങ്ങനെ വന്നാല്‍ വിചാരണ നീണ്ടു പോയേക്കാനുള്ള സാധ്യതയും കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഭിഭാഷകര്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീം കോടതി ഇതിന് അനുമതി നല്‍കിയത്. അതേസമയം കേസിലെ പ്രധാന സാക്ഷിയുള്‍പ്പെടെ മൊഴി മാറ്റിയതോടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എണ്‍പതോളം സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിലച്ച സ്ഥിതിയിലാണെന്നും കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ പറയുന്നു.

കോടതി നടപടികളില്‍ വിയോജിപ്പുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ രാജി വച്ച് പോവുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ച് വിട്ട് പകരം ആളെ നിയമിക്കുകയോ ആണ് വേണ്ടതെന്ന് മുതിര്‍ന്ന അിഭാഷകനും പൊതുപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെടുന്നു. ഇരയ്ക്ക് വേണ്ടി ഹാജരാവുന്ന പ്രോസിക്യൂട്ടര്‍ കേസിന്റെ വിചാരണ തടസ്സപ്പെടുത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. കോടതിയുടെ വിശ്വാസ്യതയെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്. പദവിയില്‍ തുടര്‍ന്ന് കൊണ്ട് കോടതിയില്‍ ഹാജരാവാതിരിക്കുക എന്നത് ഗുരുതരമായ കൃത്യവിലേപമാണ്. കേസില്‍ ഹാജരായി വിചാരണ പൂര്‍ത്തിയാക്കുക എന്നത് പ്രോസിക്യൂട്ടറുടെ ധാര്‍മ്മികതയും ജോലിയും നിയമപരമായ ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇരയ്ക്ക് വേണ്ടി സര്‍ക്കാര്‍ നിയമിച്ചയാളാണ് പ്രോസിക്യൂട്ടര്‍. സമയബന്ധിതമായി തീര്‍ക്കേണ്ട കേസാണിത്. സാധാരണ ഗതിയില്‍ കോടതി നടപടികളില്‍ വിശ്വാസ്യതയില്ലാതെ പ്രതിഭാഗമാണ് കോടതിയില്‍ ഹാജരാവാതെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ ഇത് ചെയ്യുന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. ഒരു പക്ഷേ കേസിന്റെ സ്വാഭാവികമായ അന്ത്യമായിക്കൂടി ഇതിനെ കണക്കാക്കാം. ഇന്‍-ക്യാമറിയിലാണ് വിചാരണ എന്നതിനാല്‍ കോടതിക്കുള്ളില്‍ നടക്കുന്നത് എന്തെന്ന് അറിയില്ല. എന്നാല്‍ പുറത്ത് വരുന്ന സൂചനകളനുസരിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്. അതിനാല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാവാത്തതിനെ ഒരു മുന്‍കൂര്‍ ജാമ്യമായിക്കൂടി കണക്കാക്കാം. കേസില്‍ ജയിക്കാം തോല്‍ക്കാം. എന്നാല്‍ ഹാജരാവാതെ വിചാരണ തടസ്സപ്പെടുത്തുന്നത് ധാര്‍മ്മികമായി ശരിയല്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത്. അദ്ദേഹത്തെ മാറ്റി മറ്റൊരാളെ നിയമിക്കുകയാണ് ചെയ്യേണ്ടത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കേണ്ടത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണെന്ന് നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ക്ക് കോടതിയില്‍ ഹാജരാവാന്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഉണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം ഡിജിപിയെയാണ് അറിയിക്കേണ്ടത്. ഡിജിപിയാണ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും ഇതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ‘ഒന്നും പറയാനില്ല’ എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായരുടെ പ്രതികരണം.

കുവൈറ്റില്‍ ജനസംഖ്യ സന്തുലിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കരട് നിയമത്തിന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ ഏകകണ്ഠമായ അംഗീകാരം. വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന കരട് ബില്‍ സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു.

പ്രവാസി പൗരത്വത്തിനായി മുമ്പ് നിര്‍ദ്ദേശിച്ച ക്വാട്ട സമ്പ്രദായം നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികള്‍ അവതരിപ്പിച്ച ശേഷമാണ് പുതിയ നിയമനിര്‍മാണം പാര്‍ലമെന്റ് പാസാക്കിയത്. നിര്‍ദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തു നിന്നുമുള്ള വിദേശികളുടെ പരമാവധി എണ്ണം എന്നിവ നിര്‍ണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും.

അടുത്ത 12 മാസത്തിനുള്ളില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കണമെന്ന് നിയമം അനുശാസിക്കുന്നുവെന്ന് പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ജനസംഖ്യാ സന്തുലനം നടപ്പിലാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്ന വ്യവസ്ഥയോട് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് നിലവില്‍ തുടരുന്ന ജനസംഖ്യയില്‍ വിദേശി അനുപാതം കുറയക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകളാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിന്റെ സുപ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിലെ എല്ലാ പ്രവാസി ജോലികളും മാറ്റിസ്ഥാപിക്കാന്‍ കുവൈറ്റ് എംപിമാര്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനിലെയും (കെപിസി) അനുബന്ധ സ്ഥാപനങ്ങളിലെയും പ്രവാസികളുടെ തൊഴില്‍ 2020-21 വര്‍ഷത്തേക്ക് നിരോധിക്കുമെന്ന് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ പ്രവാസി ജോലിക്കാരെയും ഉടന്‍ പിരിച്ചുവിട്ട് പകരം കുവൈറ്റികളെ നിയമിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയും മെയ് മാസത്തില്‍ അറിയിച്ചിരുന്നു. അതേസമയം വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നതിനെതിരെ വിവിധ മേഖലകളില്‍ നിന്നും എതിര്‍ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

കേരള കോൺഗ്രസ് (എം) വിഭാഗത്തെ മുന്നണിയിലെടുക്കാൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങൾ ചർച്ചയായില്ല. ജോസ് വിഭാഗത്തിന്റെ വരവിനെ ഘടക കക്ഷികൾ സ്വാഗതം ചെയ്തെങ്കിലും പാലാ സീറ്റിനെ സംബന്ധിച്ച് എൻസിപിക്കുള്ള ആശങ്കകൾക്കു പരിഹാരമായിട്ടില്ല.

ജോസ് വിഭാഗം എൽഡിഎഫിലേക്കെത്തുന്നത് സുപ്രധാന രാഷ്ട്രീയ മാറ്റമാണെന്നു കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. യുഡിഎഫിനെ ഇതു വലിയ തോതിൽ ദുർബലപ്പെടുത്തും. യുഡിഎഫ് കൂടുതൽ ശിഥിലമാകും. ജോസ് വിഭാഗത്തിന്റെ സഹകരണം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം എൽഡിഎഫിനു നൽകും. ഭരണത്തുടർച്ചയുടെ എല്ലാ സാധ്യതകളും വർധിപ്പിച്ച രാഷ്ട്രീയ തീരുമാനമാണ് ഉണ്ടായതെന്നും വിജയരാഘവൻ പറഞ്ഞു.

ഉപാധികളില്ലാതെയാണ് വരുന്നതെന്നു ജോസ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നു പാലാ സീറ്റു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു ആശങ്കയുമില്ലാതെയാണ് ഘടകകക്ഷികൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്. യുഡിഎഫിനെ ദുർബലരായി കാണാനാഗ്രഹിക്കുന്ന എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യും.

നിയമസഭാ സീറ്റ് വിഭജനം യോഗത്തിൽ ചർച്ചയായില്ല. ബാർകോഴ വിവാദം സമൂഹത്തിനറിയാം. പണം പറ്റിയ കോൺഗ്രസ് നേതാക്കളുടെ പട്ടിക ദിവസങ്ങൾക്കു മുൻപ് പുറത്തുവന്നതാണെന്നും എ.വിജയരാഘവൻ പറഞ്ഞു. അതിനെക്കുറിച്ച് അന്വേഷിച്ച് സർക്കാർ നടപടി സ്വീകരിക്കണം. ജോസ് കെ.മാണി പണം പറ്റിയതായി ആരോപണം ഉന്നയിച്ച ബിജു രമേശ് പറഞ്ഞതായി കേട്ടിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എതിർക്കപ്പെടേണ്ട രാഷ്ട്രീയം എന്താണെന്നതാണ് പ്രസക്തം.

എൽഡിഎഫ് കൂടുതൽ വിപുലീകരിക്കപ്പെടും. മറ്റു പാർട്ടികളുടെ പിന്നിൽ നിൽക്കുന്നവർ എൽഡിഎഫിനോട് സഹകരിക്കാൻ തയാറാകും. അധാർമികതയോടൊപ്പം നിൽക്കുന്ന പ്രസ്ഥാനമല്ല എൽഡിഎഫ് എന്നു ജനങ്ങൾക്കറിയാമെന്നും വിജയരാഘവൻ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് മാനിഫെസ്റ്റോ തയാറാക്കാൻ ഉപസമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

കേരള കോണ്‍ഗ്രസിനെ (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി പ്രതികരിച്ചു. എല്‍ഡിഎഫ് തീരുമാനം വന്‍രാഷ്ട്രീയ മുന്നേറ്റത്തിനു വഴിയൊരുക്കും. കെ.എം.മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫ് തീരുമാനമെന്നും ജോസ് പറഞ്ഞു.

പതിനാറാം വയസിലാണ് അലീമ അലിയുടെ ജീവിതത്തിൽ ആ അപകടം സംഭവിച്ചത്. അതിന്റെ അവശേഷിപ്പുകൾ ഇന്നുമുണ്ട് ശരീരത്തിൽ.2016 ലെ ആ അവധിക്കാലത്ത് ബോർഡിങ്ങിൽ നിന്ന് വീട്ടിലെത്തിയതാണ് അലീമ. തലയിലെ പേൻശല്ം മാറാനായി ഒരു മെഡിസിനൽ ഷാപൂ തേച്ചുകഴിഞ്ഞപ്പോളാണ് അമ്മ അവളെ സഹായത്തിനായി അടുക്കളിയേക്ക് വിളിച്ചത്.

അമ്മയെ സഹായിക്കാനായി അടുപ്പിന് താഴെ ഉണ്ടായിരുന്ന ഒരു പാത്രം കുനിഞ്ഞെടുക്കുമ്പോളാണ് അത് സംഭവിച്ചത്. അടുപ്പിൽ നിന്ന് തീയാളി അലീമയുടെ തലയിൽ പടർന്നു. പെട്ടെന്ന് തീ പിടിക്കുന്ന ഏതോ രാസവസ്തു ഷാപൂവിൽ അടങ്ങിയിരുന്നു.
പെട്ടെന്ന് തന്നെ ആശുപ്രത്രിയിൽ എത്തിച്ചു.

പക്ഷേ, അപ്പോഴേക്കും 55 ശതമാനം പൊള്ളലേറ്റിയിരുന്നു. താൻ മരിച്ചുപോകുമെന്നു പോലും ഭയപ്പെട്ടുവെന്ന് അലീമ പറയുന്നു. ഇപ്പോഴും ശസ്ത്രക്രിയകൾ തുടരുന്നുണ്ട്.

അവൾ പറഞ്ഞു: ‘എന്റെ വീണ്ടെടുക്കൽ വളരെ ബുദ്ധിമുട്ടായിരുന്നു, അത് ഇപ്പോഴും തുടരുകയാണ്. എല്ലാ ദിവസവും, ഞാൻ നെബുലൈസറുകൾ, ഹ്യുമിഡിഫയറുകൾ, പ്രഷർ വസ്ത്രങ്ങൾ, വിഭജനങ്ങൾ, ക്രീമുകൾ, മരുന്നുകൾ എന്നിവയും അതിലേറെയും ചെയ്യേണ്ടതുണ്ട്.

‘എനിക്ക് മുമ്പ് നൂറുകണക്കിന് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്, ഭാവിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

‘എൻ‌എച്ച്‌എസിലെ ഓരോ അംഗങ്ങളും ബർമിംഗ്ഹാം കുട്ടികളുടെ ആശുപത്രി, ഷെഫീൽഡ് കുട്ടികളുടെ ആശുപത്രി, പിൻഡർഫീൽഡുകൾ എന്നിവ ഉൾപ്പെടുന്ന ആശുപത്രികളിൽ നിന്ന് വളരെ പിന്തുണ നൽകിയിട്ടുണ്ട്.

മേക്ക് അപ്പ് ട്യൂട്ടോറിയലുകളാണ് അതിൽ കാണുക. ആത്മവിശ്വാസവും ധൈര്യവും തനിക്ക് അത്തരം പ്രവൃത്തികളിലൂടെ ലഭിക്കുന്നുണ്ടെന്നും അലീമ പറയുന്നു.

ഇംഗ്ലണ്ട്കാരനായ 37 വയസുള്ള സൈമണ്‍ എന്നയാള്‍ ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷം തന്‍റെ ജോലിസ്ഥലത്തിനടുത്തായി തനിക്കിഷ്ടപ്പെട്ട ഒരു വീട് കണ്ടെത്തി. അതിന്‍റെ ഉടമസ്ഥനുമായി സംസാരിച്ചപ്പോള്‍ അദേഹത്തിന് അത് വില്‍ക്കുന്നതിന് സമ്മതമാണ്. എന്നാല്‍ ഉടന്‍ തന്നെ വില പറഞ്ഞ് ഉറപ്പിച്ചു വീട് കൈമാറ്റം ചെയ്യുന്നതിനുള്ള പേപ്പർ‌ ജോലികള്‍ ഉടമ വേഗത്തിൽ‌ ഒപ്പിടുകയും തിരക്ക്പിടിച്ച് കൈമാറ്റം നടത്തുന്നതായും ചെയ്തപ്പോള്‍ സൈമണ് അതില്‍ അസ്വഭാവികതയൊന്നും തോന്നിയില്ല.

കുറച്ച് മാസങ്ങൾക്ക് ശേഷം, സൈമൺ ആവേശത്തോടെ തന്‍റെ സാധനങ്ങള്‍ പാക്ക് ചെയ്തു പുതിയ വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആദ്യ രാത്രി തന്‍റെ പുതിയ വീട്ടിൽ ചെലവഴിക്കാൻ അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ക്ഷീണിച്ച വാരാന്ത്യത്തിനുശേഷം തന്‍റെ സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിഞ്ഞ അദ്ദേഹം ക്ഷീണിതനായി കട്ടിലിലേക്ക് കയറി. തന്‍റെ ഓഫീസിലേക്കുള്ള ദൂരം കുറഞ്ഞ പുതിയ യാത്രയെ കുറിച്ച് ആലോചിച്ച് രാവിലെ 8 മണിക്ക് അലറാം വെച്ച് കിടന്നുറങ്ങി. എന്നാല്‍ അയാള്‍ കിടക്കുമ്പോള്‍ ഇരുട്ടിനിന്നും ഒരു വിചിത്രമായ ശബ്ദം കേട്ട് ഞെട്ടി എഴുനേറ്റു. ശ്വാസം അടക്കിപിടിച്ചു ചുറ്റുപാടും വീക്ഷിച്ചു അതിനിടയില്‍ ശബ്ദം വീണ്ടും കേട്ട് ഇത്തവണ വളരെ പതിഞ്ഞ ശബ്ധതിലായിരുന്നു. ലോഹത്തില്‍ ചരല്‍ ഉരസുന്നത് പോലുള്ള ശബ്ദമായിരുന്നു അത്. കൗതുകം തോന്നിയ സൈമണ്‍ ജനല്‍ തുറന്ന് പൂന്തോട്ടത്തിലേക്ക് നോക്കി വീക്ഷിച്ചു പക്ഷെ ഒന്നും അനങ്ങിയില്ല. എല്ലാം വീണ്ടും പഴയത്പോലെ നിശബ്ദമായി. സൈമണ്‍ വീണ്ടും കട്ടിലില്‍ കയറി കിടന്നുറങ്ങി. പക്ഷെ വീടിനടിയില്‍ നിഗൂഢമായ സംഭവങ്ങളെ പറ്റി അവനറിയില്ലായിരുന്നു.

പിറ്റേന്ന് രാവിലെ സൈമണ്‍ ഓഫീസില്‍ പോകുന്നതിന് വേണ്ടി വാഹനം പുറകോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാഹനം മുന്നോട്ടു പോയി. വീണ്ടും ശ്രമിച്ചു. ചക്രത്തില്‍ എന്തോ കുടുങ്ങിയതായി തോന്നി. ചക്രത്തില്‍ എന്താണ് കുടുങ്ങിയതെന്ന് കാണാന്‍ സൈമണ്‍ വാഹനത്തില്‍നിന്നും ഇറങ്ങി നോക്കി. വാഹനത്തിന്‍റെ അടിയില്‍ നോക്കിയപ്പോള്‍ ഡ്രൈവേ തകര്‍ന്നതായി കണ്ടു. ചുറ്റുപാടും നോക്കിയപ്പോള്‍ ഡ്രൈവേയുടെ ചുറ്റുപാഗത്ത് ഉണ്ടായ വിള്ളലുകള്‍ സുരക്ഷിതമല്ലാത്ത ചിലത് വെളിപ്പെടുത്തി.

1970-കളില്‍ താമസിച്ചിരുന്നു വൃദ്ധ ദമ്പതികളാണ് വീട് നിര്‍മിച്ചതെന്ന് അറിയാമായിരുന്നു എന്നാല്‍ ഇത്രയും കാലപഴക്കം വീടിന്‍ ഒരു ഭീഷണിയായിരുന്നില്ല. വിള്ളലുണ്ടായിടത്ത് സൈമണ്‍ എന്തോ തിളക്കം കണ്ടു അവിടെ സൈമണ്‍ എളുപ്പത്തില്‍ കുഴിക്കാന്‍ തുടങ്ങി. ഭൂമിയിലെ മണ്ണ് എളുപ്പത്തില്‍ വഴിമാറി കുഴിക്കുന്നതിനിടെ ലോകത്തിന്‍റെ ഭാഗങ്ങള്‍ കൂടുതല്‍ കാണാന്‍ തുടങ്ങി. ലോഹങ്ങള്‍ മാറ്റി സൈമണ്‍ വീണ്ടും കുഴിച്ചു നോക്കിയപ്പോള്‍ കണ്ടത് ചതുരാകൃതിയിലുള്ള ഒരു ദ്വാരം. ദ്വാരത്തിനുള്ളില്‍ നിറയെ ഇരുട്ടായിരുന്നു. ദ്വാരത്തിലൂടെ താഴെക്കിരങ്ങാന്‍ ഒരു തുരുമ്പ് നിറഞ്ഞ ഗോവണി. ഈ നിമിഷം സൈമണ് ഒരു അസ്വസ്ഥത തോന്നി തുടങ്ങി. സൈമണ്‍ അവിടെ കണ്ടെത്തിയത് ആ വീടിനെ കുറിച്ചുള്ള ഭൂതകാല ചരിത്രമായിരുന്നു. അര ലക്ഷം ഡോളറിനാണ് സൈമണ്‍ ആ വീട് വാങ്ങിയത്. സൈമണ് വീട് വിട്ട വൃദ്ധനാണ് ആ വീടിന്‍റെ യഥാര്‍ത്ഥ ഉടമ. എന്നാല്‍ വീട് വില്‍ക്കുന്ന വേളയില്‍ വീടിന് അടിയിലുള്ള ഈ സംഭവത്തെ കുറിച്ച് വൃദ്ധന്‍ സൈമനോട് പറഞ്ഞില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ സൈമണ്‍ കേട്ടത് ഈ രഹസ്യ അറയ്ക്കുള്ളിലേക്ക് മണ്‍ തരികള്‍ വീഴുന്ന ശബ്ദമാണ്.

സൈമണ്‍ ചില ഗവേഷണങ്ങള്‍ നടത്തിയ ശേഷം കണ്ടെത്തിയത് രണ്ടാം ലോക മഹായുദ്ധകാലത്ത് അഭയം പ്രാപിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ്‌ ഈ രഹസ്യ മുറി എന്നാണ്. രണ്ടാം ലോക മഹായുദ്ധ സമയത്ത് സർ ജോൺ ആൻഡേഴ്സണ്‍ എന്നയാളെ യുദ്ധത്തിനായി രാജ്യം ഒരുക്കി ആസന്നമായ ആക്രമണത്തില്‍ നിന്നും ബോംബ്‌ ആക്രമണങ്ങളില്‍ നിന്നും ബ്രിട്ടനിലെ പൌരന്മാരെ രക്ഷിക്കാനായി ഒരു തന്ത്രം കൊണ്ടുവരേണ്ടത് അദ്ധേഹത്തിന്‍റെ കടമയായിരുന്നു. അതിനാല്‍ സാധാരണക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി അദ്ദേഹം ഒരു തന്ത്രപ്രധാനമായ പദ്ധതി ആവിഷ്കരിച്ചു. വീടുമുട്ടത്ത് എളുപ്പത്തില്‍ കുഴിച്ചിടാന്‍ സാധിക്കുന്ന ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ ആസൂത്രണം ചെയ്യുകയും സഹായിക്കുകയും ചെയ്തു.

സൈമണ്‍ ഇത് വീണ്ടും പഴയത് പോലെ പുനസ്ഥാപിക്കുകയും സംരക്ഷിക്കാനും പദ്ധതിയിട്ടു. ഇത് വളരെ പ്രധാനപെട്ടതും ചരിത്രപരമായ ഒരു സ്മാരകമായി പ്രക്യപ്പിക്കുമെന്നും അവര്‍ കരുതുന്നു.

സലാല ∙ ഒമാനില്‍ കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവത്തും കടവില്‍ മുരളീധരന്‍ (67) ആണ് മരിച്ചത്. ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്നു.

കോവിഡ് ബാധിച്ച് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

45 വര്‍ഷമായി മുരളീധരന്‍ സലാലയില്‍ പ്രവാസിയാണ്. സലാല ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ആയിരുന്നു. ഭാര്യ: സത്യ മുരളി. മക്കള്‍: പ്രശാന്ത്, അമിത്. ഭാര്യയും ഒരു മകനും സലാലയിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സലാലയില്‍ സംസ്‌കരിക്കും.

നടി മേഘ്ന രാജ് അമ്മയായ വിവരം ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ഒരു ചിത്രവും വൈറലാവുന്നുണ്ട്.

അക്കൂട്ടത്തിൽ കണ്ണു നനയിക്കുന്ന ഒരു ചിത്രം കൂടിയുണ്ട്. കുഞ്ഞ് കണ്മണിയെ ചിരുവിന്റെ ചിത്രത്തോട് ചേർത്ത് വച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുന്നത്. ധ്രുവ സർജയാണ് കുഞ്ഞിനെ കയ്യിൽ ഏറ്റ് വാങ്ങിയത്.

കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തിയ ആഘോഷത്തിലാണ് സർജ കുടുംബാം​ഗങ്ങൾ. ജൂനിയർ ചിരുവിന്റെ വരവ് ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ.

മേഘ്നയും ചിരുവും കൂടി തിരഞ്ഞെടുത്ത ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ അവന്റെ വരവ് എങ്ങനെയെല്ലാം ആഘോ‌ഷിക്കണമെന്ന് ചിരു സ്വപ്നം കണ്ടിരുന്നുവെന്ന് മേഘ്ന ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചിരു വിട്ടകന്നെങ്കിലും അ​ദ്ദേഹത്തിന്റെ ആ​ഗ്രഹപ്രകാരമാണ് മേഘ്നയുടെ ബേബി ഷവർ ചടങ്ങുകൾ കുടുംബാം​ഗങ്ങൾ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചു.

ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ വിടവാങ്ങുന്നത് . കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോ​ഗം. ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ താമസിക്കുന്നത്. .

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് നടി നസ്രിയ കുറിച്ചത്. മേഘ്നയും ചിരുവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു നസ്രിയയ്ക്ക്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ശമ്പളം കുറവാണെന്ന കാരണത്താലാണ് ബോറിസ് ജോണ്‍സണ്‍ രാജിയെക്കുറിച്ച് ആലോചിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് മാസത്തിനുള്ളില്‍ ബോറിസ് സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ 1,50,402 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം ഒന്നര കോടി രൂപ) ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വർഷത്തെ ശമ്പളം. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ബോറിസ് ജോണ്‍സണ്‍ ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നതായി പ്രാദേശിക പത്രങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആറ് മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. എല്ലാവരും ബോറിസിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതിനു പുറമെ മുന്‍ഭാര്യ മറീന വീലറുമായുള്ള വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും അദ്ദേഹത്തിന് കൈമാറേണ്ടതായി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

സ്വവര്‍ഗ ബന്ധങ്ങളെ നിയമപരമായി അംഗീകരിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഐക്യരാഷ്ട്രസഭ. മാര്‍പാപ്പയുടെ ഈ നിലപാട് എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

അടുത്തിടെയായി പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് സ്വവര്‍ഗാനുരാഗികളെ പിന്തുണച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ പരാമര്‍ശം. സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടത്.

‘സ്വവര്‍ഗ പങ്കാളികളുടെ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് താന്‍ കരുതുന്നത്. സ്വവര്‍ഗ പ്രണയികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. അവര്‍ ദൈവത്തിന്റെ മക്കളാണ്. അവര്‍ക്കും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ട്’ എന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞത്. രണ്ടായിരം വര്‍ഷത്തെ സഭാചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു പോപ്പ് സ്വവര്‍ഗ ബന്ധത്തില്‍ ഉറച്ച നിലപാട് പ്രഖ്യാപിക്കുന്നത്. സ്വവര്‍ഗ വിവാഹങ്ങളെ സഭ എക്കാലത്തും എതിര്‍ക്കുകയാണ് ചെയ്തിരുന്നത്. സഭയുടെ ഈ നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved