Latest News

സിനിമാ മേഖല ഉപേക്ഷിച്ച് ആത്മീയ ജീവിതം സ്വീകരിക്കുന്നതായി വ്യക്തമാക്കി നടി സന ഖാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ന് മുതൽ മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തീരുമാനമെന്നും താരം കുറിച്ചു.
‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്റെ മതത്തിൽ തിരഞ്ഞു.

ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താൽ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.

അതിനാൽ, ഇന്ന് മുതൽ, വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു.’ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ താരം വ്യക്തമാക്കുന്നു.

കള്ളപ്പണ ഇടപാടിനിടെ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ്. ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാനാണ് കൊച്ചിയിലെ വീട്ടിലെത്തിയതെന്നും എംഎല്‍എ പറഞ്ഞു

തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാന്‍ അഞ്ചുമന അമ്പലത്തിനടുത്തുള്ള വീട്ടില്‍ പോയിരുന്നു. അവിടെനിന്ന് ചര്‍ച്ചകള്‍ക്കുശേഷം ഇറങ്ങി കാറിലേക്ക് കയറാന്‍ പോകുമ്പോള്‍ ചിലര്‍ വീട്ടിലേക്ക് പോകുന്നത് കണ്ടിരുന്നു. പിന്നീട് എംഎല്‍എ ഓഫിസില്‍ എത്തിയശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നും റെയ്ഡ് നടന്നതും അറിയുന്നതെന്നും എംഎല്‍എ പറഞ്ഞു.

ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നഗരത്തിലെ ഒരു പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍നിന്നാണു പണം പിടിച്ചെടുത്തത്. ഇടപ്പള്ളിയില്‍ 3 സെന്റും വീട് 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു.

കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്‍പനയ്ക്കു വച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ. മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയുമാണ് പട്ടികയിലെ മലയാളികളിൽ മുമ്പിലുള്ളത്. 13ാം തവണയും അതിസമ്പന്ന പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തി. 8870 കോടി ഡോളറാണ്(6.56 ലക്ഷം കോടി) മുകേഷ് അംബാനിയുടെ ആസ്തി.

480 കോടി ഡോളറിന്റെ(35,500 കോടി) ആസ്തിയുമായി എംജി ജോർജ് മുത്തൂറ്റ് ഫോബ്‌സ് പട്ടികയിലെ 26ാം സ്ഥാനത്താണുള്ളത്. 445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എംഎ യൂസഫ് അലി 29ാം സ്ഥാനത്തുമാണുള്ളത്. പട്ടികയിലുള്ള മലയാളികളിൽ യൂസഫ് അലി മാത്രമാണ് വ്യക്തിഗത സമ്പാദ്യം കണക്കിലെടുത്ത് അതിസമ്പന്നരിൽ ഉൾപ്പെട്ടത്. മറ്റുള്ളവരുടെ സ്റ്റോക്ക് മാർക്കറ്റിലെ ഓഹരികൾ കൂടി കണക്കാക്കിയാണ് ഫോബ്‌സ് പട്ടികയിൽപ്പെടുത്തിയത്.

22,570 കോടിയുടെ ആസ്തിയുമായി ബൈജു രവീന്ദ്രൻ 46ാം സ്ഥാനത്തും 19,240 കോടിയുടെ സമ്പാദ്യവുമായി ക്രിസ് ഗോപാലകൃഷ്ണൻ 56ാം സ്ഥാനത്തുമുണ്ട്. 13,700 കോടി ആസ്തിയുമായി 76ാം സ്ഥാനത്തുള്ള സണ്ണി വർക്കി, 11,550 കോടി സമ്പാദ്യവുമായി 89ാം സ്ഥാനത്തുള്ള എസ്ഡി ഷിബുലാൽ എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

ക്രിക്കറ്റിലെ ആൺപോരിൽ തോൽക്കുമ്പോൾ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പഴി ചാരുന്ന ശീലം മാറ്റാതെ ‘സോഷ്യൽമീഡിയ’. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സിന്റെ തോൽവിക്ക് കാരണം നായകൻ കോഹ്‌ലിയുടെ ഭാര്യ അനുഷ്‌കയാണെന്ന വാദവും അസഭ്യം വർഷവും മിക്കവർഷങ്ങളിലും കാണാറുള്ളതാണ്. ഈ വർഷം മുൻക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ പോലും ഇത്തരത്തിലെ വാദം ഉയർത്തിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

എന്നാൽ, ചെന്നൈ സൂപ്പർ കിങ്‌സിന്റെ തോൽവിയിൽ കുറച്ചുകൂടി കടുത്ത നിലയിലാണ് കാര്യങ്ങൾ. ചെന്നൈ നായകൻ എംഎസ് ധോണിയെ തോൽവിയിൽ പഴി ചാരുന്നതിന് പകരം ധോണിയുടെ അഞ്ചുവയസുകാരി മകൾ സിവ ധോണിക്ക് നേരെയാണ് സോഷ്യൽമീഡിയ വിമർശനങ്ങൾ. അതും സിവയെന്ന പിഞ്ചുബാലികയെ ബലാത്സംഗം ചെയ്യുമെന്ന തരത്തിലൊക്കെ കടുത്ത അശ്ലീലവും ആഭാസവുമായ കമന്റുകളാണ് പലരും സോഷ്യൽമീഡിയയിലൂടെ നടത്തുന്നത്.

ടീമിന്റെ ആരാധകരെന്ന് അവകാശപ്പെടുന്ന ചിലരാണ് കുഞ്ഞിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ധോണിയെയും കേദാർ ജാദവിനെതിരെയും ഇവർ അധിക്ഷേപിക്കുന്ന കൂട്ടത്തിലാണ് സിവയ്ക്ക് നേരെയും ആക്രമണം. ട്രോൾ ധോണി എന്ന പേജുകളിലാണ് അധിക്ഷേപ കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്. സംഭവത്തിനെതിരെ ട്വിറ്ററിലൂടെ നിരവധി പേർ രംഗത്തെത്തി.

എന്തുതരം മാനസികനിലയുള്ളവരാണ് ഇത്തരക്കാരെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ഇവർ ചോദ്യം ചെയ്യുന്നു.

 

താൻ കൈക്കൊണ്ട പുതിയ രാഷ്ട്രീയ നിലപാടിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അടക്കം വേട്ടയാടപ്പെടുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. അതിന്റെ തുടർച്ചയായിട്ടുള്ളതാണ് കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളെന്ന് സംശയിക്കേണ്ടതുണ്ടെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിയോട് ഒന്നിച്ചുള്ള നിലപാട് എടുത്തത് കൊണ്ടുമാത്രം അപകടം സംഭവിച്ചപ്പോൾ പോലും ആരും സഹായത്തിന് വന്നിട്ടില്ല. അപകടം വരുത്തിവെച്ച ഡ്രൈവറുടെ ഉറങ്ങിപ്പോയി എന്ന വാദം വിശ്വസിക്കാനാവുന്നതല്ല. തൊട്ടടുത്ത് നിന്നാണ് വാഹനം വന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അപകടമുണ്ടാക്കിയിട്ടും ഡ്രൈവർക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തനിക്കെതിരെ നിരന്തരം ഭീഷണി ഫോൺ വിളികൾ വരുന്നുണ്ടെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി വാർത്താസമ്മേളനത്തിൽ ഫോൺ വിളികളുടെ വിവരങ്ങളും പുറത്ത് വിട്ടു. ദേശീയ മുസ്ലീം എന്നത് അന്തസ്സോടെ പറയും.

തനിക്കെതിരേ നടക്കുന്ന സോഷ്യൽമീഡിയാ അക്രമങ്ങളെ പോലീസടക്കമുള്ളവരും സാമുദായിക നേതാക്കളും ഗൗരവമായി കാണണം. സൈബർ ഗുണ്ടകളെ നിയന്ത്രിക്കാൻ പോലീസ് തയ്യാറാവണമെന്നും ഇന്നലത്തെ സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട സോഫ്‌റ്റ്വെയറോ ഹാര്‍ഡ്‌വെയറോ മൂലമാണ് ഇത് സംഭവിക്കുന്നത്.

വാട്‌സ്ആപ്പിലെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ആവശ്യമായ സോഫ്റ്റ്വെയര്‍/ഹാര്‍ഡ്‌വെയര്‍ വേണമെന്ന് ആപ്പ് ആവശ്യപ്പെടാറുണ്ട്. ഇക്കാരണത്താല്‍ ചില ഫോണുകളെ സേവന പരിധിയില്‍ നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്.

അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ.

അതിനാല്‍ ഐഒഎസ് 9, ആന്റോയിഡ് 4.0.3 എന്നി പതിപ്പുകളേക്കാള്‍ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം
മുതല്‍ തങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. 2021 മുതല്‍ വാട്‌സ്ആപ്പിനെ പിന്തുണയ്ക്കാത്ത ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇവയാണ്

ആന്‍ഡ്രോയ്ഡ് ഫോണുകള്‍

സാംസങ് ഗാലക്‌സി എസ്2
മോട്ടറോള ഡ്രോയ്ഡ് റേസര്‍
എല്‍.ജി ഒപ്ടിമസ് ബ്ലാക്
എച്ച്.ടി.സി ഡിസയര്‍

ഐ.ഒ.എസ്

ഐഫോണ്‍ 4എസ്
ഐഫോണ്‍ 5
ഐഫോണ്‍ 5സി
ഐഫോണ്‍ 5എസ്

കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് പി.ടി.തോമസ് എം.എല്‍.എ. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടില്‍ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചു പേര്‍ വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ കാറില്‍ കയറി ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത് ആദായ നികുതി വകുപ്പ് രാമകൃഷ്ണന്‍ എന്നായാള്‍ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്.’ പി.ടി.തോമസ് പറഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് അലക്‌സ്, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍, റസിഡന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങി പതിനഞ്ചോളം ആളുകള്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ തന്നോടൊപ്പമുണ്ടായിരുന്നു. 80 ലക്ഷത്തിനാണ് കരാര്‍ ഉണ്ടായിരുന്നത്. പിടിച്ചെടുത്തത് 50 ലക്ഷമാണെന്ന് വാര്‍ത്ത കാണുന്നത്. കള്ളപ്പണ ഇടപാടിന് എം.എല്‍.എ. കൂട്ടുനിന്നുവെന്നാണ് ആരോപിക്കുന്ന്. തികച്ചും അസംബന്ധമാണിത്. ലോകത്താരെങ്കിലും കള്ളപ്പണത്തിന് കരാറുണ്ടാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

തര്‍ക്കഭൂമി സംബന്ധിച്ച കരാറും താന്‍ മധ്യസ്ഥ വഹിച്ചതിന്റെ തെളിവുകളും കൈയിലുണ്ടെന്നും പി.ടി. തോമസ് വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചു. ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇടപ്പള്ളിയിലെ വീട്ടില്‍നിന്ന് നഗരത്തിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

ഇടപ്പള്ളിയില്‍ മൂന്നു സെന്റ് സ്ഥലവും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്പനയ്ക്കു വെച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയാണ് വില്പന നടത്താന്‍ ശ്രമിച്ചതെന്നും സൂചനയുണ്ട്. പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി/റാഞ്ചി∙ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ 2018 ജനുവരിയില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ സാമൂഹികപ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വീട്ടില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ 20 മിനിട്ട് തങ്ങിയതിനു ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ഭീമ കൊറേഗാവ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സ്വാമി നിഷേധിച്ചിരുന്നു. മലയാളിയായ സ്വാമി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ്.

സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ പോരാടിയ വ്യക്തിയാണ് സ്റ്റാന്‍ സ്വാമിയെന്ന് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞു. അതുകൊണ്ടാണ് അത്തരക്കാരെ നിശബ്ദരാക്കാനും അടിച്ചമര്‍ത്താനും മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദിവാസികളുടെ ജീവിതത്തെക്കാള്‍ മൈനിങ് കമ്പനികള്‍ക്കു ലാഭം ഉറപ്പാക്കുന്നതിലാണ് ഈ ഭരണകൂടത്തിന്റെ താല്‍പര്യമെന്നും രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി.

നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗവും സജീവ പ്രവര്‍ത്തകനുമാണു സ്വാമിയെന്നാണ് എന്‍ഐഎ പറയുന്നത്. ഇതിനായി അദ്ദേഹത്തിനു ഫണ്ട് ലഭിക്കുന്നുവെണ്ടെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. സ്വാമിയുടെ വീട്ടില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായും കേസിലെ പല പ്രതികളുമായും ഇദ്ദേഹം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു.

അതേസമയം എന്‍ഐഎ തനിക്കു പിന്നാലെയുണ്ടെന്നും മുംബൈയ്ക്കു പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും സ്വാമി പറഞ്ഞിരുന്നു. ‘എന്നെ 15 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്‍ഐഎയുടെ മുംബൈ ഓഫിസിലേക്കു പോകാനാണ് ആവശ്യപ്പെടുന്നത്. ഞാന്‍ നിരസിച്ചു. 83 വയസുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. കോവിഡ് ബാധിതനാകാനും ആഗ്രഹിക്കുന്നില്ല. ഭീമ കൊറേഗാവില്‍ ഉണ്ടായിരുന്നില്ല താനും.’- ഒക്‌ടോബര്‍ ആറിന് പുറത്തുവിട്ട വിഡിയോയില്‍ സ്വാമി പറഞ്ഞു. എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യണമെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി സാമൂഹികപ്രവര്‍ത്തകരെയും അഭിഭാഷകരെയും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജയിലില്‍ അടച്ചിരുന്നു. ഇവര്‍ വിചാരണ കാത്തു കഴിയുകയാണ്. കേസില്‍ കസ്റ്റഡിയിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണു സ്റ്റാന്‍ സ്വാമി. മുമ്പ് നിരവധി തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പുനരുദ്ധാരണം ലക്ഷ്യമാക്കി ഗവൺമെൻറ് പ്രഖ്യാപിച്ച പല പദ്ധതികളിലെയും തട്ടിപ്പുകൾ മലയാളം യുകെ ഇതിനോടകം വെളിയിൽ കൊണ്ടുവന്നിരുന്നു. തൊഴിൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ട് തൊഴിൽ നഷ്ടപ്പെട്ടവർക്ക് 80 ശതമാനം സർക്കാർ വേതനം ഗവൺമെൻറ് നൽകാൻ തീരുമാനിച്ചതിലെ തട്ടിപ്പുകളും ബിസിനസ് സ്ഥാപനങ്ങൾക്ക് ഗവൺമെൻറ് ഗ്രാൻഡുകൾ നൽകുന്നതുമായിട്ട് ബന്ധപ്പെട്ട് ചിലർ നടത്തുന്ന തരികിടകളും ഇതിൽ ഉൾപ്പെടുന്നു . എന്നാൽ സാമ്പത്തിക പുനരുദ്ധാരണത്തിനായിട്ട് ഗവൺമെൻറ് പ്രഖ്യാപിച്ച ഈറ്റ് ഔട്ട് ഹെൽപ്പ് ഔട്ട് പദ്ധതിയിലെ തട്ടിപ്പിനെ കുറിച്ചുള്ള കഥകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ തട്ടിപ്പിലെ നായകൻ ഏഷ്യൻ വംശജനായ യുകെയിലെ കോടീശ്വരനാണ്.

പ്രമുഖ ടേക്ക്അവേ പിസ്സ ചെയിൻ വ്യവസായി 250,000 പൗണ്ടിൽ കൂടുതൽ നികുതിദായകരുടെ പണം മോഷ്ടിച്ചതായി റിപ്പോർട്ട്, വ്യാജ ഈറ്റ് ഔട്ട് ഹെൽപ്പ് ഔട്ട് വൗച്ചറുകൾ നൽകിയാണ് എച്ച് എം ആർ സിയിൽ നിന്ന് പണം തട്ടിയെടുത്തതായാണ് വിവരം. 61 പപ്പ ജോണിന്റെ ഫ്രാഞ്ചൈസി റെസ്റ്റോറന്റുകളുടെ ഉടമയായ റഹീൽ ചൗധരി, സർക്കാർ പദ്ധതി നടക്കുമ്പോൾ ആയിരക്കണക്കിന് ‘ഫാന്റം കവറുകൾ’ റെക്കോർഡുചെയ്യാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

യുഎസ് ഭീമന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളാണ് യുകെയിൽ ഇദ്ദേഹത്തിനുള്ളത്. ബിസിനസ്സുകളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഈറ്റ് ഔട്ട് ഹെൽപ്പ് ഔട്ട് പദ്ധതിയിൽ അദ്ദേഹത്തിന്റെ മിക്ക റെസ്റ്റോറന്റുകളും ഓഫറിന് പോലും യോഗ്യരല്ല. അവയ്ക്ക് ടേക്ക് അവെയും ഡെലിവറിയും മാത്രമായിരുന്നു സൗകര്യമുണ്ടായിരുന്നത്. പദ്ധതിയിൽ ടേക്ക് അവെകൾക്ക് പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. പദ്ധതിയിൽ പങ്കെടുക്കരുതെന്ന് ചൗധരിയോട് പാപ്പ ജോണിന്റെ ഹെഡ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ധാരാളം വ്യാജ ഓർഡറുകൾ നൽകിയതിന് ചൗധരി മാനേജർമാർക്ക് ബോണസ് വാഗ്ദാനം
നൽകിയിരുന്നതായും കണ്ടെത്തി. എന്നാൽ എതിർപ്പ് ഉന്നയിച്ച തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ചില ജീവനക്കാർ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ സാമ്പത്തിക വിദഗ്ധർ ഈ അഴിമതി ‘മഞ്ഞുമലയുടെ അഗ്രം’ ആണെന്ന് മുന്നറിയിപ്പ് നൽകി, സർക്കാർ കൊറോണ വൈറസ് പദ്ധതികൾ എത്ര എളുപ്പത്തിൽ തട്ടിപ്പിന് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണിതെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രമുഖ ദേശീയ മാധ്യമമായ ഡെയിലി മെയിലാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ എച്ച് എം ആർ സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജു കാഞ്ഞിരങ്ങാട്

ഒരു ചെടിയിൽ ഇരുനിറപ്പൂക്കളോ
ഒരമ്മയ്ക്കിരുമുഖക്കാഴ്ച്ചയോ
ഇല്ലെനിക്കു ബാല്യ, കൗമാരങ്ങൾ
സാന്ത്വന സ്നേഹങ്ങൾ അമ്മതൻ –
താരാട്ട്
അനുഗ്രഹിച്ചില്ലമ്മ അക്ഷതം കൊണ്ട്
ആശ്വസിപ്പിച്ചില്ല ഒരു ചെറു വാക്കിനാൽ
ആക്രോശിക്കുന്നമ്മ, നിറുകയിൽ –
കൈചേർത്ത്
നശിച്ചുപോകുവാൻ നാമം ജപിക്കുന്നു
അഹല്യയാകുവാനാശിച്ചു ഞാനന്ന്
സീതയായ് ധരപിളർന്നു താഴാനും
പാഴ് ച്ചെടിയെന്നു പറിച്ചെറിഞ്ഞിട്ടും
‘ചൊറിയണം’ യെന്നുപേർ ചേർത്തു –
വിളിച്ചിട്ടും
ആരും തിരിഞ്ഞു നോക്കാതേയിരുന്നിട്ടും
തളിരിട്ടുതാനെയാ പെൺകൊടിമണ്ണിതിൽ
കൂടപ്പിറപ്പുകൾ കോർത്തെടുത്തീടുന്നു
അച്ഛനോ നിസ്സംഗമേലാപ്പണിയുന്നു
നൊന്തു പെറ്റുള്ളൊരമ്മയിതെങ്ങിനെ
സ്വന്തം ചോരയേ കൊല്ലാക്കൊല ചെയ്യുന്നു
മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി
അമ്മയെന്നപരനാമത്തിലറിയുന്നുണ്ടിന്നും

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

RECENT POSTS
Copyright © . All rights reserved