ലഖ്‌നൗ: അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത ഗൂഡാലോചന കേസില്‍ എല്ലാവരെയും വെറുതേ വിട്ടു. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ബാബ്റി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും ഇങ്ങിനെ സ്ഥാപിക്കാന്‍ രീതിയില്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. കേസിലെ 32 പ്രതികളെയും കോടതി വെറുതേ വിട്ടു. 2000 പേജുകള്‍ നീണ്ടതായിരുന്നു വിധി. സുരക്ഷയുടെ ഭാഗമായി കോടതിക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.
സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കേസില്‍ 350 ലധികം സാക്ഷികളെ വിസ്തരിക്കുകയും 600 ലധികം തെളിവുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് നടത്തിയത്. കേസില്‍ രാഷ്ട്രീയമായി ഉള്‍പ്പെടുത്തി എന്നാണ് എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്.
കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി 2017 ഏപ്രില്‍ 19ന് പുനഃസ്ഥാപിച്ചിരുന്നു.
രണ്ടുവിഭാഗങ്ങള്‍തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാന തകര്‍ച്ച ഉണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. കേസിലെ 48 പ്രതികളില്‍ 32 പേരാണ് ജീവിച്ചിരിക്കുന്നത്. 17 പേര്‍ വിചാരണ വേളയില്‍ മരണമടഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗായിരുന്നു. രാജസ്ഥാന്‍ ഗവര്‍ണറായിരുന്നതിനാല്‍ കല്യാണ്‍ സിങ്ങിന് വിചാരണ നേരിടുന്നതില്‍നിന്ന് സംരക്ഷണം ലഭിച്ചിരുന്നെങ്കിലും സ്ഥാനമൊഴിഞ്ഞ ശേഷം വിചാരണയ്ക്ക് വിധേയമാക്കി.
1992 ഡിസംബര്‍ 6 നായിരുന്നു മസ്ജിദ് കര്‍സേവകര്‍ പൊളിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിക്കൊടുക്കുകയുമായിരുന്നു.
ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ വിനയ് കത്യാറിന്റെ വീട്ടില്‍ ഗൂഡാലോചന നടത്തിയെന്നും ഇതിനായി പണം സമാഹരിച്ചെന്നും പോലീസ് നിഷ്ക്രിയത്വം പാലിച്ചെന്നും ഭരണകൂടം തടയാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയില്ല എന്നുമെല്ലാമായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. ജഡ്ജി സുരേന്ദര്‍കുമാര്‍ യാദവ് ഇന്ന് വിരമിക്കെയാണ് വിധി പറഞ്ഞത്. കാലാവധി അവസാനിച്ചെങ്കിലും സുപ്രീംകോടതി നല്‍കി സമയപരിധിക്ക് ഉള്ളില്‍ വിധി പ്രസ്താവ്യം നടത്തുകയായിരുന്നു. കേസ് പരിഗണിച്ച് ഒരു മാസം കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ യുപിയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയോദ്ധ്യയില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ രണ്ടാം ഘട്ടം കോറോണയുടെ വ്യാപനത്തിൽ വ്യാകുലരായിരിക്കുന്ന മലയാളികളാണ് കൂടുതലും. ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതുകൊണ്ട് കൂടുതൽ ചിന്തകൾ രോഗത്തെക്കുറിച്ച് ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. എങ്കിലും കൂടുതൽ ആശങ്കകൾ വളർത്താതെ വളരെ ക്രിയാത്‌മകമായി പ്രവർത്തിക്കുന്ന മലയാളികളും യുകെയിൽ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വിശേഷമാണ് യുകെ മലയാളികൾക്കായി മലയാളം യുകെ പങ്കുവെക്കുന്നത്.
‘ക്‌നാനായ പെണ്ണല്ലേ’… ക്നാനായ സമുദായത്തിലെ ഒരുപക്ഷെ ഏറ്റവും കൂടുതൽ പ്രസിദ്ധമായ ഗാനങ്ങളിൽ ഒന്നാണ്. വിൽസൺ പിറവം ആണ് ഈ പാട്ട് ഇറങ്ങിയപ്പോൾ പാടിയിരിക്കുന്നത്. എന്നാൽ കോവിഡിനെ പേടിക്കാതെ വേണ്ട മുൻകരുതൽ എല്ലാം എടുത്തുകൊണ്ടാണ് ക്‌നാനായ പെണ്ണല്ലേ എന്ന പാട്ടിനു ദൃശ്യാവതരണവുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ രണ്ടു കുടുംബങ്ങൾ എത്തിയിരിക്കുന്നത്.
രണ്ടു മാസം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ മാത്രമാണ് എഡിറ്റിംഗ് എല്ലാം തീർത്തു പുറത്തു ഇറക്കിയിരിക്കുന്നത്. യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ഉള്ള സർവ്വകലാവല്ലഭനായ അശ്വിൻ തോമസ് ആണ് ഇതിന്റെ ചിത്രീകരണം എഡിറ്റിംഗ് എന്നിവ പൂർത്തിയാക്കിയത്.
ഈ പാട്ടിന്റെ ദൃശ്യാവതരണത്തിൽ പങ്കെടുത്തിരിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെയുള്ള രണ്ട് കുടുംബങ്ങൾ ആണ്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ വർഷങ്ങളായി ഗായകസംഘത്തിന് നേതൃത്വം നൽകിയ കുറുപ്പുംതറ സ്വദേശിയായ ജോസ് ആകശാലയും, ഭാര്യ സിനിജോസ്, മക്കൾ സിജിൻ ജോസ്, ജെറിൻ ജോസ് എന്നിവരോടൊപ്പം നാട്ടിൽ കിടങ്ങൂർ സ്വദേശിയും സ്റ്റോക്ക് ഓൺ ട്രെന്റ് നിവാസിയും നഴ്‌സും ബിസിനസ് മാനും ആയ സെജിൻ ജോസ് കൈതവേലി, ഭാര്യ ലിനു സെജിൻ, മക്കൾ എലിസബത്ത് സെജിൻ, ജിയോ സെജിൻ, ജിം സെജിൻ, ആൻമേരി സെജിൻ എന്നിവരാണ്.
വീഡിയോ കാണാം..[ot-video][/ot-video]
സുപ്രീം കോടതിയിലെ ജസ്റ്റീസായി എയ്മി കോണി ബാരറ്റിനെ നാമ നിര്‍ദേശം ചെയ്ത ചോദ്യത്തില്‍ തുടങ്ങി തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയില്‍ അവസാനിച്ച അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഇന്ത്യ പരാമര്‍ശിക്കപ്പെട്ടത് ഒരു തവണ. കോവിഡ് 19 മഹാമാരി കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയെ പരമര്‍ശിച്ചത്. “ഇന്ത്യയും റഷ്യയും ചൈനയും യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ല” എന്നാണ് ട്രംപിന്‍റെ വിമര്‍ശനം. ‘ചൈന പ്ലേഗ്’ എന്ന പ്രയോഗം ട്രംപ് ഡിബേറ്റിലും ആവര്‍ത്തിച്ചു.
കോവിഡ് 19 മാഹാമാരിയെ 2009ലെ സ്വൈന്‍ ഫ്ലൂവുമായി താരതമ്യം ചെയ്ത ട്രംപ് ഒബാമ ഭരണകൂടം രോഗത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന ആരോപണം ആവര്‍ത്തിച്ചു. വാക്സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത ട്രംപ് മാസ്കിന്റെ ഫലപ്രാപ്തിയെ ട്രംപ് ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാല്‍ സ്വൈന്‍ ഫ്ലൂ മൂലം മരിച്ചത് 14,000 പേര്‍ മാത്രമാണെന്നും കോവിഡ് ബാധിച്ച് 2 ലക്ഷത്തിലധികം പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു എന്നും ബൈഡന്‍ പറഞ്ഞു. ട്രംപ് കൊറോണ വൈറസിനെ വിശ്വസിക്കരുതായിരുന്നു. അഅണുനാശിനി കഴിച്ചു കൊറോണ വൈറസില്‍ നിന്നും അമേരിക്കകാര്‍ക്ക് രക്ഷപ്പെടാം എന്നു പ്രസിഡണ്ട് പറഞ്ഞിരുന്ന കാര്യം ബൈഡന്‍ ഓര്‍മ്മിപ്പിച്ചു. മാസ്ക് കൃത്യമായി ധരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം പേരെയെങ്കിലും മരണത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു എന്നും ബൈഡന്‍ പറഞ്ഞു.
മുന്തിച്ചേല് എന്ന ആൽബം സോങ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുട്ടനാടിൻെറ വശ്യമനോഹോരിതയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ പ്രണയവും സൗഹൃദവും മനോഹര ദൃശ്യവിരുന്ന് ഒരുക്കുന്നു. പാട നടുവിലെ നാടൻ കള്ളുഷാപ്പിൽ ആണ് പാട്ട് തുടങ്ങുന്നത്. കലാഭവൻ മണിക്ക് ശേഷം ശുഷ്കിച്ച് പോയ നാടൻ പാട്ട് മേഖലയിൽ പുതിയ ഉണർവും ഉന്മേഷവും തരുന്നതാണ് ഈ ഗാനം.
അനേകം പാട്ടുകൾ രചിച്ചിട്ടുള്ള ലണ്ടൻ മലയാളിയായ പ്രകാശ് അഞ്ചലിൻെറ വരികൾക്ക് ബിനു കലാഭവൻ ശബ്ദം നല്കി. ഗാനത്തിന്റെ സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുധീർ സുബ്രമണ്യം. ഗൃഹാതുരത്വത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്ക് നാടിന്റെ ഓർമകളെ താലോലിക്കാൻ പര്യാപ്തമാണ് 4 മിനുട്ടിൽ ഒരുക്കിയിരിക്കുന്ന ഈ നാടൻ പാട്ട്.
യുവ നടന്‍ അക്ഷത് ഉത്‍കര്‍ഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നതിനോടൊപ്പം അഭിനയവുമായി മുന്നോട്ടുപോവുകയായിരുന്നു അക്ഷത് ,അതിനിടെയാണ് മുംബൈയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബിഹാര്‍ സ്വദേശിയായ അക്ഷത് അഭിനയത്തോടുള്ള താല്‍പ്പര്യത്തിലാണ് മുംബൈയിലേക്ക് മാറിയത്. സ്‍നേഹ ചൗഹാന്‍ എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത്‍ അവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മുംബൈയില്‍ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്‍ച നടന്‍ തന്റെ അച്ഛനെ വിളിച്ചിരുന്നു. അവര്‍ ഒരു ടിവി ഷോ കണ്ടുകൊണ്ടിരുന്നതിനാല്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു.
തിരിച്ചുവിളിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോണ്‍ എടുത്തില്ല. അക്ഷത് ആത്മഹത്യ ചെയ്‍തെന്ന് പിന്നീട് സ്‍നേഹ ചൗഹാന്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതിനിടെ മുംബൈ പൊലീസിനെതിരെ ആരോപണവുമായി വീട്ടുകാര്‍ രംഗത്തെത്തി.അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് കൊലപാതകമാണ്,ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി.അസ്വഭാവിക മരണമാണ് രജിസ്റ്റര്‍ ചെയ്‍തത്. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ബിഹാര്‍ പൊലീസിന്റെ സഹായം തേടാനാണ് ശ്രമിക്കുന്നത് എന്നും അക്ഷത്‍ ഉത്‍കര്‍ഷിന്റെ അച്ഛന്‍ പറയുന്നു.
ബാബറി മസ്ജിദ്, വിധി ഉടന്‍; കനത്ത സുരക്ഷയിൽ അയോധ്യ…..അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലക്നോയിലെ പ്രത്യേക കോടതി വിധി അല്പസമയത്തിനുള്ളിൽ. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്.കേസിലെ 32 പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ സിബിഐ കോടതി ജഡ്ജി എസ്.കെ. യാദവ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രായാധിക്യവും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അഡ്വാനിയടക്കമുള്ളവര്‍ ഹാജരാകില്ലെന്നാണു സൂചന.വിധി പറയുന്നതു കണക്കിലെടുത്ത് കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി.
ബാബറി മസ്ജിദ് തകർത്ത് 27 വർഷം, ഒൻപത് മാസം, 24 ദിവസം. വിധി പറയാൻ സുപ്രിംകോടതി അനുവദിച്ച അവസാന തീയതിയും കൂടിയാണ് ഇന്ന്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ. കുറ്റപത്രത്തിൽ ആകെ 49 പ്രതികൾ. 17 പേർ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികൾ. മുൻ ഉപപ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളീ മനോഹർ ജോഷി, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും, രാജസ്ഥാൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ്, ബജ്‌റംഗദൾ സ്ഥാപക പ്രസിഡന്റും വി.എച്ച്.പി നേതാവുമായ വിനയ് കത്യാർ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖർ.
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തുന്ന ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‍തമായി ഈ വർഷം വെർച്യുൽ ബൈബിൾ കലോത്സവമാണ് നടത്തുക . കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തുവാനുള്ള അവസരങ്ങളാണ് ഓരോ മത്സരങ്ങളും. അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക. നിലവിലെ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടും രൂപത ബൈബിൾ അപ്പോസ്റ്റോലേറ്റ് യൂണിറ്റ് കോർഡിനേറ്റേഴ്‌സിന്റെയും കാറ്റിക്കിസം ഹെഡ് ടീച്ചേഴ്സിന്റെയും അഭിപ്രായങ്ങളോട് ചേർന്നുകൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്നതിന് പേരുകൾ നൽകേണ്ട അവസാന തീയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് . മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ 11 നും മത്സരങ്ങൾക്കുള്ള വീഡിയോ ലഭിക്കേണ്ട അവസാന തീയതി നവംബർ 1 നും ആയിരിക്കുമെന്ന് ബൈബിൾ അപ്പോസ്റ്റോലെറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. ഇതുവഴി കൂടുതൽ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയാണ് . ഈ വർഷത്തെ ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. http://smegbbiblekalotsavam.com/?page_id=748
ഡോ. ഷർമദ് ഖാൻ
വണ്ണം കുറയ്ക്കുവാൻ എളുപ്പമാർഗ്ഗം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഭക്ഷണനിയന്ത്രണമോ വ്യായാമമോ നല്ല ശീലങ്ങളോ ഒന്നും പറ്റില്ല. പകരം ഗുളിക വല്ലതും തന്നാൽ കഴിക്കാം എന്നാണ് പലരും ഡോക്ടറെ സമീപിക്കുമ്പോൾ പറയുന്നത്.വണ്ണം കുറയ്ക്കണമെന്ന് തീവ്രമായ ആഗ്രഹം ഉള്ളവർ പോലും അൽപദിവസം അതിനായുള്ള പരിശ്രമങ്ങൾ നടത്തുന്നതല്ലാതെ അവ തുടർച്ചയായി ശ്രദ്ധിക്കുന്നില്ലെന്നു കാണാം.
ചിലതരം തൈറോയ് ഡ് രോഗങ്ങൾ, ചില മരുന്നുകൾ, ജനിതക വൈകല്യങ്ങൾ, അമിതഭക്ഷണം, പാരമ്പരൃം, ജീവിതശൈലി വ്യതിയാനങ്ങൾ, അദ്ധ്വാനം വളരെ കുറവുള്ള ജീവിത രീതിയും ജോലിയും എന്നിവയെല്ലാം വണ്ണം കൂടുവാൻ കാരണമാകുന്നു.ശരീരത്തിന്റെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നു. എന്നാൽ പൊണ്ണത്തടിയുള്ള പലരും അത് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരല്ല. അവർ ഇപ്പോഴും ഡോക്ടറെ സമീപിക്കുന്നത് കുടവയർ കുറയ്ക്കുവാൻ വല്ല മരുന്നോ ഒറ്റമൂലി പ്രയോഗമോ ഉണ്ടോ എന്ന് അന്വേഷിക്കുവാനാണ്.
വണ്ണക്കൂടുതൽ എന്നതിൻറെ അടുത്ത ഘട്ടമാണ് പൊണ്ണത്തടി. നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നതിനാലും, ജീവിതനിലവാരം ഗണ്യമായ രീതിയിൽ തകിടം മറിക്കുവാൻ സാധ്യതയുള്ളതുകൊണ്ടും, പല രോഗങ്ങളുടെയും കൂട്ടത്തിൽ പൊണ്ണത്തടി കൂടി ഉണ്ടെങ്കിൽ ചികിത്സ തന്നെ ദുഷ് കരമാകും എന്നതിനാലും ചെറിയ പ്രായം മുതൽ വണ്ണം അമിതമായി വർദ്ധിക്കാതിരിക്കുവാൻ പ്രയത്നിച്ചു കൊണ്ടിരിക്കുക തന്നെ വേണം. കുട്ടികൾക്ക് വണ്ണമുണ്ടെങ്കിൽ ആരോഗ്യമുണ്ട് എന്ന രക്ഷിതാക്കളുടെ വിചാരം മാറ്റണം.
ഉപവാസം, പ്രസവം എന്നിവയ്ക്കുശേഷം ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം ശീലിക്കുകയും അദ്ധ്വാനം കുറയ്ക്കുകയും ചെയ്താൽ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ കാണും എന്ന് തന്നെ പറയേണ്ടി വരും. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത് കാരണമുണ്ടാകുന്ന നെഞ്ചിരിച്ചിൽ വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇടയ്ക്കിടയ്ക്ക് ധാരാളമായി ഭക്ഷണം കഴിക്കുന്നവർക്ക് വണ്ണം വർദ്ധിക്കുകതന്നെ ചെയ്യും.
വണ്ണം കുറയണമെന്ന് ആഗ്രഹമുള്ളവർ ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, മാംസം,തണുപ്പിച്ച ഭക്ഷണം, മധുരം,പകലുറക്കം എന്നിവ പരമാവധി ഒഴിവാക്കണം.പായസം, ഉഴുന്ന്, ഏത്തപ്പഴം, പാലുൽപ്പന്നങ്ങൾ, മുട്ട, എണ്ണയിൽ വറുത്തവ എന്നിവയും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ.
വ്യായാമമില്ലായ്മ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ശരിയല്ലാത്ത ജീവിതചര്യ, അമിത വണ്ണത്തിന് കാരണമാകുന്ന മരുന്നുകളുടെ ഉപയോഗം എന്നിവയ്ക്ക് ദീർഘനാൾ ശ്രദ്ധയോടെപരിഹാരം തേടുന്നവർക്ക് ആകർഷകമായ ആ കൃതിയോടെ ആരോഗ്യവാനായി ജീവിക്കാം.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
കേരള സംഗീത നാടക അക്കാദമിയുടെ പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് വല്ലാതെ വിഷമിപ്പിച്ചുവെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. അക്കാദമിയിൽ നൃത്തത്തിന് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്ന് സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ തന്നെ അറിയിച്ചതായും എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണെന്നും ആർഎൽവി രാമകൃഷ്ണൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
‘ശരിക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. കേവലമായ ഒരു ഓൺലൈൻ നൃത്ത പരിപാടിക്കായി അപേക്ഷ സമർപ്പിച്ച എനിക്ക് കേൾക്കേണ്ടി വന്ന വാക്കുകൾ കർണ്ണ ഭേദമായിരുന്നു. ആ വാക്കുകൾ ഇങ്ങനെ “കേരള സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ.’
‘എനിക്ക് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നുള്ളതായിരുന്നു സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ എന്നെ അറിയിച്ചത്. “ഈ ഒരു കാര്യം എന്നിലെ കലാകാരനെ ഏറെ വേദനിപ്പിച്ചു. 35 വർഷത്തിലധികമായി ഞാൻ ചിലങ്ക കെട്ടാൻ തുടങ്ങിയിട്ട്. കൂലിപണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ചിലങ്ക വാങ്ങിത്തരാൻ കഴിവില്ലാത്തതിനാൽ മറ്റുള്ളവരുടെ ചിലങ്ക കടം വാങ്ങിയാണ് ആദ്യ കാലങ്ങളിൽ ഞാൻ ചിലങ്ക കെട്ടിയത്. പിന്നെ കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതൽ കഷ്ട്ടപ്പെട്ട് നൃത്തത്തിൽ ഉന്നത ബിരുദങ്ങൾ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയിൽ ഉറച്ചുനിൽക്കണമെന്ന നിശ്ചയദാർഢ്യം ഉള്ളതു കൊണ്ടാണ്. എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണ്.’
‘അതുകൊണ്ട് തന്നെ ആ ഹൃദയം താളം നിലച്ചാലെ എന്റെ ചിലങ്കകളുടെ ശബ്ദം ഇല്ലാതാവുകയുള്ളൂ. സംഗീത നാടക അക്കാദമിയുടെ വേദി മാത്രമല്ല മോഹിനിയാട്ടം അവതരിപ്പിക്കാൻ പറ്റുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാൽ ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാവണം. അത് സർക്കാരിന്റെ വേദിയാണ്. ഇതു പോലുള്ള ഫ്യൂഡൽ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കൻ ന്മാർക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളിൽ നാണക്കേടുണ്ടാക്കുന്നത് സർക്കാറിനാണ്. സർക്കാർ എല്ലാം വിശ്വസിച്ചാണ് ഇവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നത്.’
‘ഇവരുടെ ബോധമില്ലായ്മയ്ക്ക് ഉത്തരവാദികളാകുന്നത് സർക്കാർ കൂടിയാണ്. വരുന്ന ഭരണത്തിലെങ്കിലും സംഗീതം നൃത്തം, നാടകം തുടങ്ങിയ കലകൾ വേദികളിൽ അവതരിപ്പിച്ച് , കലാകാരന്മാരുടെ ഹൃദയ വേദന മനസ്സിലാക്കുന്നവരെയാക്കണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടത്. ഇത് എഴുതുമ്പോൾ വള്ളത്തോൾ 1940 ൽ ഷൊർണ്ണൂരിൽ പ്രസംഗിച്ച വരികൾ മാതൃഭൂമി പത്രത്തിൽ വന്നത് സൂക്ഷിച് വച്ചിട്ടുണ്ട്.’
‘അത് ഇപ്രകാരമാണ്. “നൃത്തം എന്നു പറയുമ്പോൾ നൃത്തം ചെയ്യുന്ന സ്ത്രീയുടെ ശരീരത്തിലേക്കല്ല നോട്ടമെത്തേണ്ടത് മറിച്ച് അവർ ചെയ്യുന്ന അമൂല്യമായ ആ കലാരൂപത്തിലേക്കായിരിക്കണം” ഈ മഹത് വചനം ഇത്തരം സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നവർ ശ്രദ്ധിച്ചാൽ നന്നായിരിക്കും.’
ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസം സാക്ഷാല്‍ റാഫേല്‍ നദാലിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് അഞ്ചു വയസുകാരി വിവിക്ത വിശാഖ്. രണ്ടു വയസു മുതല്‍ ടെന്നീസ് റാക്കറ്റ് കയ്യിലേന്തിയ വിവിക്തയുടെ കളി മികവ് വീഡിയോയിലൂടെ കണ്ട് അത്ഭുതപ്പെട്ടാണ് നദാല്‍ വിവിക്തയ്ക്ക് അഭിനന്ദനമറിയിച്ചത്. വെറും അഭിനന്ദനത്തില്‍ മാത്രം ഒതുക്കയതുമില്ല കളിമണ്‍ കോര്‍ട്ടിലെ രാജാവ് തന്റെ സന്തോഷം. വിവിക്തയ്ക്ക് ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നും ഉടന്‍ നേരില്‍ കാണാമെന്നും നദാല്‍ പങ്കുവച്ച വീഡിയോയില്‍ കൂടി അറിയിച്ചിട്ടുണ്ട്.
നദാല്‍ ബ്രാന്‍ഡ് അംബാസിഡറായ കിയ മോര്‍്‌ട്ടേഴ്‌സ് നടത്തിയ ടാലന്റ് ഹണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരാളാണ് വിവിക്ത. ഇതിലെ കൗതുകം എന്താണെന്നു വച്ചാല്‍, ടാലന്റ ഹണ്ടിലേക്ക് അപേക്ഷിക്കാതെ തന്നെയാണ് വിവിക്തയെ കിയ മോര്‍ട്ടേഴ്‌സ് തെരഞ്ഞെടുക്കുന്നത്. വിവിക്തയുടെ അച്ഛനും സംസ്ഥാന ജൂനിയര്‍ ടെന്നീസ് ടീമിന്റെ മുന്‍ പരിശീലകനുമായ വി എസ് വിശാഖ് മകളുടെ ടെന്നീസ് പ്രകടനങ്ങളുടെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുമായിരുന്നു. ഈ വീഡിയോകള്‍ കണ്ടാണ് കിയ അഞ്ചുവയസുകാരിയെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെയാണ് നദാലിന്റെ ശ്രദ്ധയും വിവിക്തയില്‍ പതിഞ്ഞത്.
അച്ഛന്റെ പരിശീലനത്തില്‍ രണ്ടു വയസു മുതല്‍ ടെന്നീസില്‍ പരിശീലനം തുടങ്ങിയിരുന്നു വിവിക്ത. വീട്ടില്‍ പരിശീലനത്തിനായി പ്രത്യേക സൗകര്യവും പിതാവ് ചെയ്തു കൊടുത്തിട്ടുണ്ട്. അച്ഛന്‍ തന്നെയാണ് വിവിക്തയുടെ പരിശീലകനും. മകളുടെ കരിയറന് കിട്ടിയിരിക്കുന്ന വലിയ പ്രചോദനമാണ് നദാലിന്റെ വാ്ക്കുകളെന്നാണ് വി എസ് വിശാഖ് ഐഎഎന്‍എസ്സിനോട് പ്രതികരിച്ചത്.
Credit: viviktha_visakh_tennis Instagram
How great is this dedication to practice from Viviktha during lockdown?@RafaelNadal loves it and wants to share a special gift with you
We love this dedication!#Kia #KiaTennis #GetRafaMoving #RandomActsofKindness pic.twitter.com/LffvqzPvtW
— Kia Motors Global (@Kia_Motors) September 23, 2020