രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്നലെ മാത്രം 15,968പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ഇന്നലെ 465 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ പതിനാലായിരത്തി അഞ്ഞൂറിനടുത്തെത്തി. ആകെ രോഗികള്‍ 4,56,183 ആയി.
ബെംഗളൂരുവിൽ നിലവിലെ സാഹചര്യം തുടർന്നാൽ നഗരം പൂർണമായി അടച്ചിടേണ്ടി വരുമെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. രോഗവ്യാപനം തടയാൻ ആളുകൾ സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബെംഗളൂരു നഗരത്തിൽ കോവിഡ് വ്യാപനം വർധിക്കുകയാണ് 73 മരണമടക്കം 1505 രോഗികളാണ് നഗരത്തിലുള്ളത്. ഇളവുകൾ നലകിയശേഷമാണ് രോഗവ്യാപനം കൂടിയത്. കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറെപേർക്കും അജ്ഞാത ഉറവിടങ്ങളിൽ നിന്നാണ് വൈറസ് ബാധയേറ്റിട്ടുള്ളത്
അതേസമയം, ചെന്നൈയിലെ ആറുപത് ശതമാനം ആളുകള്‍ക്കും കോവിഡ് ബാധയുണ്ടാകുമെന്ന് പഠനം. എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഒക്ടോബറില്‍ മാത്രമേ രോഗവ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തുകയൊള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ തമിഴ്നാട്ടിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു. കൂടുതല്‍ ജില്ലകളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി
രോഗ വ്യാപനം ഈനിലയില്‍ തുടര്‍ന്നാല്‍ ചെന്നൈയിലെ അറുപത് ശതമാനം പേര്‍ കോവിഡിന്റെ പിടിയിലമരുമെന്നാണ് എം.ജി.ആര്‍ സര്‍വകലാശാല വിദഗ്ധര് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം 2.7 ലക്ഷം കടക്കും. മരണനിരക്ക് 1600 വരെ ആകാം. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടമാത്. ഒക്ടോബറില്‍ മാത്രമേ രോഗവ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തുകയുള്ളു.
പരമാവധി ആളുകള്‍ക്ക് രോഗബാധയുണ്ടായാല്‍ പിന്നീട് രണ്ടാഴ്ചക്കുള്ളില്‍ രോഗവ്യാപനം പടിപടിയായി താഴാന്‍ തുടങ്ങുമെന്നും സര്‍വകലാശയിലെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ മാസ്ക് ധരിക്കല്‍ , സാമൂഹിക അകലം പാലിക്കല്‍ കൃത്യമായ ക്വാറന്റീന്‍ ,ഐസലേഷന്‍ നടപടികള്‍ തുടങ്ങിയവ ഉറപ്പാക്കിയാല്‍ മാത്രമേ പ്രതീക്ഷയൊള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ തുടരുന്ന ചെന്നൈയില്‍ കോവിഡ് ബാധിതരും വര്‍ധിക്കുകയാണ്.ഇന്നലെ 1380 പേര്‍ക്കാണ്.
സമീപ ജില്ലയാ ചെങ്കല്‍പേട്ടില് 146ഉം തിരുവെള്ളൂരില്‍ 156 ഉം പേര്‍ പുതിയതായി കോവിഡ് പട്ടികയിലെത്തി. മറ്റു ജില്ലകളിലേക്ക് കൂടി രോഗം പടരാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജില്ലാ കലക്ടര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു.ഇന്ന് രാവിലെ പത്തിനു നടക്കുന്ന യോഗത്തില്‍ ജില്ലാ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ക്ക് കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമെന്നാണ് സൂചന
തിരുവനന്തപുരം∙ ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധത്തിൽ മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിന് സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. കോവിഡ് മഹാമാരി ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള നിര്‍ണായക പങ്ക് വഹിച്ച മുന്‍നിര പ്രതിനിധികളെയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റിലും പാനല്‍ ചര്‍ച്ചയിലും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ എന്ന വിഷയം ആസ്പദമാക്കി മന്ത്രി സംസാരിച്ചു. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യുഎന്‍ സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന്‍ യങ്, സഹ മന്ത്രി ഇന്‍ജെയ് ലീ, സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് വിഭാഗം ഡയറക്ടര്‍ ജിം കാമ്പ്‌ബെല്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റോസ പവേനെല്ലി എന്നിവര്‍ക്കാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിപയുടെ അനുഭവങ്ങള്‍ നന്നായി സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിപാ കാലത്ത് തന്നെ ആവിഷ്‌ക്കരിച്ച സര്‍വയലന്‍സ് സംവിധാനവും വികേന്ദ്രീകൃത പൊതുജനാരോഗ്യ വിതരണ സംവിധാനവും വികസിപ്പിച്ചെടുത്തിരുന്നു. നിപ സമയത്ത് ആദ്യ കേസിന് തൊട്ടുപിന്നാലെ നിപയാണെന്നു കണ്ടെത്താനും ശക്തമായ പ്രതിരോധം ഒരുക്കാനും കൂടുതല്‍ ആളുകളിലേക്ക് പകരാതെ തടയാനും കഴിഞ്ഞു. മാത്രമല്ല 2018 ലും 2019 ലും ഉണ്ടായ രണ്ട് വലിയ പ്രളയത്തിലും ആരോഗ്യ മേഖല ശക്തമായി ഇടപെട്ടു. അതിലൂടെ പ്രളയകാല പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന് സാധിച്ചു. ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്ന സമയത്ത് പൊതുജനാരോഗ്യ ഇടപെടലുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയോ പ്രവര്‍ത്തിക്കാന്‍ കാലതാമസമോ ഉണ്ടാകരുതെന്ന അനുഭവ പാഠം ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി.
ഒന്നാം ഘട്ടത്തില്‍ 3 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്‌സ് ക്വാറന്റീന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ് ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്കും കുറയ്ക്കാനും സാധിച്ചു. സമ്പര്‍ക്ക വ്യാപനം 12.5 ശതമാനത്തില്‍ താഴെയും മരണ നിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു.
കൊവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി യോഗാ ഗുരു ബാബാ രാംദേവ്. മരുന്നും ഇറക്കി. ഏഴു ദിവസം കൊണ്ട് കൊവിഡിനെ ഇല്ലാതാക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് പറയുന്നത്. രാംദേവിന്റെ പതഞ്ജലി ആയുര്‍വ്വേദ മരുന്നാണ് പുറത്തിറക്കിയത്.
രോഗികളില്‍ മരുന്നിന്റെ പരീക്ഷണം 100 ശതമാനം വിജമായിരുന്നുവൈന്ന് പതഞ്ജലി അവകാശപ്പെടുന്നു. രാജ്യത്തെ 280 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. മരുന്ന് കഴിച്ച രോഗികളില്‍ 69 ശതമാനവും മൂന്നു ദിവസം കൊണ്ട് സുഖപ്പെട്ടു.
ഒരാഴ്ച കൊണ്ട് 100 ശതമാനം രോഗമുക്തി നേടാമെന്നാണ് പറയുന്നത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയുര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്ന് നിര്‍മ്മിച്ചത്. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഇന്ന് 141 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാതെയും ചില കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സ്ഥിതി രൂക്ഷമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 9 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.
ഇന്ന് 60 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 275 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്
പത്തനംതിട്ട, പാലക്കാട്-2
ആലപ്പുഴ-19
തൃശൂര്‍-14
എറണാകുളം-13
തിരുവനന്തപുരം-4
കൊല്ലം-4
കോട്ടയം-8
മലപ്പുറം-11
കോഴിക്കോട്-6
കണ്ണൂര്‍-6
വയനാട്-2
.
ബാഴ്‌സലോണയുടെ അർജന്റീന താരം ലയണൽ മെസിയുമായി ബന്ധപ്പെട്ട് അത്ര നല്ല വാർത്തകളല്ല ഇപ്പോൾ പുറത്തുവരുന്നത്. ബാഴ്‌സ ക്യാംപിൽവച്ച് സഹതാരവുമായി മെസി തർക്കത്തിലേർപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാഴ്‌സ ക്യാംപ് ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്ന് സ്‌പാനിഷ് വെബ്‌സൈറ്റായ ‘ദിയാരിയോ ഗോൾ’ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്‌സയിലെ മറ്റൊരു താരമായ അന്റോയ്‌ൻ ഗ്രീസ്‌മാനുമായാണ് മെസി തർക്കത്തിലേർപ്പെട്ടതെന്നാണ് വാർത്തകൾ. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പരിശീലനത്തിനിടെ മെസിയും ഗ്രീസ്‌മാനും തമ്മിൽ ഉന്തും തള്ളും നടന്നെന്നാണ് സ്‌പാനിഷ് വെബ്‌സൈറ്റിലെ റിപ്പോർട്ട്. ഒടുവിൽ ബാഴ്‌സ മാനേജറും സഹതാരങ്ങളും ചേർന്ന് ഇരുവരെയും പിടിച്ചുനീക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നാളെ ലാ ലിഗയിൽ ബാഴ്‌സയ്‌ക്ക് മത്സരമുണ്ട്. ഇതിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് ഇരു താരങ്ങളും കൊമ്പുകോർത്തത്.
ലാ ലിഗയിൽ ലെഗാനസിനെതിരായ മത്സരത്തിൽ മെസി ഗ്രീസ്‌മാനു പാസ് നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. അത്‌ലറ്റിക്കോ മഡ്രിഡിൽ നിന്നാണ് ഗ്രീസ്‌മാൻ ബാഴ്‌സയിലേക്ക് എത്തിയത്. എന്നാൽ, ബാഴ്‌സയിലെത്തിയ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ ഗ്രീസ്‌മാനു സാധിച്ചിട്ടില്ല. ബാഴ്‌സയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗ്രീസ്‌മാൻ മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക് പോകുമെന്നും സൂചനകളുണ്ട്. നാൽപത് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ മാത്രമാണ് ഗ്രീസ്‌മാൻ ബാഴ്‌സയ്‌ക്കു വേണ്ടി ഇതുവരെ നേടിയത്. അതിനാൽ തന്നെ ഗ്രീസ്‌മാനെ ബാഴ്‌സ കയ്യൊഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, മെസിയുമായുള്ള കരാർ പുതുക്കാൻ നിൽക്കുകയാണ് ബാഴ്‌സ. നിലവിലെ സാഹചര്യത്തിൽ ബാഴ്‌സ വിടുന്നതിനെ കുറിച്ച് മെസിയും ആലോചിക്കുന്നില്ല.
അതേസമയം, ബാഴ്‌സയും പ്രതിരോധത്തിലാണ്. ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ ഇപ്പോൾ. ഇനിയുള്ള മത്സരങ്ങൾ ബാഴ്‌സയ്‌ക്ക് വളരെ നിർണായകമാണ്. നാളെ പുലർച്ചെ അത്‌ലറ്റിക്കോ ബിൽബാവോയുമായാണ് ബാഴ്‌സയുടെ മത്സരം. മെസി-സുവാരസ്-ഗ്രീസ്‌മാൻ ത്രയത്തിലാണ് ബാഴ്‌സയുടെ പ്രതീക്ഷ.
1921-ലെ മലബാര്‍ കലാപം പ്രമേയമാക്കി ഒരുങ്ങുന്നു ചിത്രം ‘വാരിയംകുന്നന്‍’ ഒരുങ്ങുന്നത് 80 കോടി ബജറ്റില്‍. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം തികയുന്ന 2021-ലാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ആഷിഖ് അബുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് വാരിയംകുന്നന്‍ ഒരുങ്ങുക.
‘ഉണ്ട’ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ഹര്‍ഷദും റമീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിക്കപ്പെട്ടതോടെ വിവാദങ്ങളാണ് സിനിമരംഗത്ത് ഉയരുന്നത്. ഇത് മാപ്പിള ലഹളയാണ് സ്വതന്ത്ര സമരമല്ല, ചിത്രത്തില്‍ നിന്നും പിന്‍മാറണം എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങളാണ് പൃഥ്വിരാജിന് നേരെ ഉയരുന്നത്.
അതേസമയം, വാരിയംകുന്നന്‍ കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയുമുള്ള 3 സിനിമകള്‍ കൂടിയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ദ ഗ്രേറ്റ് വാരിയംകുന്നന്‍’ എന്നാണ്.
‘ഷഹീദ് വാരിയം കുന്നന്‍’ എന്ന പേരിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ചിത്രം ഒരുക്കുന്നത്. വാരിയംകുന്നനെ നായകനാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബര്‍ ഒരുക്കുന്ന ‘1921’ എന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് വാരിയംകുന്നന്.
ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സംവിധായകര്‍. മിഥുന്‍ മാനുവല്‍ തോമസ്, അരുണ്‍ ഗോപി എന്നീ സംവിധായകരാണ് ചിത്രത്തിന് പിന്തുണയര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
”ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്… മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍” എന്നാണ് അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.
”സിനിമയെ ആര്‍ക്കാണ് പേടി?? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്.. ” എന്നാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.
ഇത് സ്വാതന്ത്രൃസമരമല്ല, മാപ്പിള കലാപമാണെന്നും കൊടുംകുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് സൈബര്‍ ആക്രമണം നടക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മലബാര്‍ കലാപം നയിച്ച വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത്.
വാര്യംകുന്നത്ത് ഹിന്ദുക്കളുടെ ശത്രുവാണ് എന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്വതന്ത്രസമരസേനാനിയും കെപിസിസിയുടെ ആദ്യ സെക്രട്ടറിയുമായ കെ. മാധവന്‍ നായരുടെ ‘മലബാര്‍ കലാപം’ എന്ന ബുക്കില്‍ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് പറയുന്ന ഭാഗം ഉദ്ധരിച്ചാണ് സന്ദീപ് വാര്യരുടെ വാക്കുകള്‍.
ഹിന്ദുക്കള്‍ ശത്രുക്കളായതിനാല്‍ അവരെ ദ്രോഹിക്കാനും കൊല്ലാനും മതം മാറ്റാനും വാര്യംകുന്നത്ത് തുടങ്ങിയെന്നും സന്ദീപ് വാര്യര്‍ ഒരു മാധ്യമ ചര്‍ച്ചക്കിടെ പറഞ്ഞു.
സിനിമാചരിത്രത്തോട് നീതി പുലര്‍ത്തണം ഇല്ലെങ്കില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞത്. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ പൂര്‍ണമായും അതിനോട് നീതി പാലിക്കണം. ഇത് സിനിമ നിര്‍മ്മിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും എം.ടി.രമേശ് പറഞ്ഞു.
ചിത്രം പ്രഖ്യാപിക്കപ്പെട്ടതോടെ വിവാദങ്ങളാണ് സിനിമാരംഗത്ത് ഉയരുന്നത്. ഇത് മാപ്പിള ലഹളയാണ് സ്വതന്ത്ര സമരമല്ല, ചിത്രത്തില്‍ നിന്നും പിന്‍മാറണം എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങളാണ് പൃഥ്വിരാജിന് നേരെ ഉയരുന്നത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, മല്ലിക സുകുമാരന്‍ എന്നിവര്‍ക്ക് നേരെയും സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
അതേസമയം, വാരിയംകുന്നന്‍ കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയുമുള്ള 3 സിനിമകള്‍ കൂടിയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ദ ഗ്രേറ്റ് വാരിയംകുന്നന്‍’ എന്നാണ്.
‘ഷഹീദ് വാരിയം കുന്നന്‍’ എന്ന പേരിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ചിത്രം ഒരുക്കുന്നത്. വാരിയംകുന്നനെ നായകനാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബര്‍ ഒരുക്കുന്ന ‘1921’ എന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് വാരിയംകുന്നന്.
ചെന്നൈ ∙ കോവിഡ് പോസ്റ്റീവായ ദമ്പതികൾ ബസിലുണ്ടെന്നറിഞ്ഞ സഹയാത്രികർ ഇറങ്ങിയോടി. തമിഴ്നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം. നിരീക്ഷണത്തിലായിരിക്കെ ബന്ധുക്കളെ കാണാൻ ജില്ലയിലെ പൻരുതിക്കും വാടല്ലൂരിനുമിടയിൽ ബസിൽ യാത്ര ചെയ്ത അൻപത്തിയേഴുകാരനും ഭാര്യയ്ക്കുമാണ് കോവിഡ് രോഗബാധയുണ്ടെന്ന വിവരം ലഭിച്ചത്.
ദമ്പതികളിൽ ക്ഷയരോഗബാധിതനായ ഭർത്താവിനെ ഞായറാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്. കോവിഡ് രോഗ സംശയമുള്ളതിനാൽ സ്രവപരിശോധയ്ക്കായി ശനിയാഴ്ച ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും സാംപിൾ ശേഖരിച്ചിരുന്നു. ഞായറാഴ്ച ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ തന്നെ ക്വാറന്റീനിൽ തുടരാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഇവർ ബന്ധുക്കളെ കാണാനായി വീടു പൂട്ടിയിറങ്ങുകയായിരുന്നു.
സ്രവപരിശോധന പോസിറ്റീവായതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയെങ്കിലും വീടുപൂട്ടിയതായി കണ്ടു. ഇതേത്തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ ടിഎൻഎസ്‌ടിസി ബസിൽ യാത്ര ചെയ്യുന്നതായി അറിഞ്ഞത്.
കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടർക്ക് ഫോൺ നൽകാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്ന് വിവരമറിഞ്ഞതോടെയാണ് കണ്ടക്ടർ നിലവിളിക്കുകയും ഈ ബഹളത്തിനിടെ ബസ് നിർത്തുന്നതിനിടെ യാത്രക്കാർ ഇറങ്ങിയോടിയതും. കോവിഡ് രോഗബാധിതനിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന ചിന്തയാണ് കണ്ടക്ടറെ പരിഭ്രാന്തിയിലാക്കിയത്.
മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ കോവിഡ് രോഗബാധിതരായ ദമ്പതികളെ ആംബുലൻസിൽ രാജാ മുത്തയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിപ്പോയിലെത്തിച്ച ബസിന്റെ അണുനശീകരണം ഉറപ്പാക്കി. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ചില യാത്രക്കാരുടെയും സ്രവപരിശോധനയ്ക്കായി അവരെ വാടല്ലൂർ ജനറൽ ആശുപത്രിയിലെത്തിച്ച് നടപടി സ്വീകരിച്ചു. ഇവരെ ക്വാറന്റീനിലാക്കി.
മുപ്പതോളം യാത്രക്കാരാണ് ബസിൽ സഞ്ചരിച്ചത്. കോവിഡ് രോഗബാധ സംബന്ധിച്ച വിവരമറിയുമ്പോൾ പതിനഞ്ചോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. മറ്റു യാത്രക്കാർക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം സമാനമായ സംഭവം ഹരിദ്വാറിലും അരങ്ങേറി. ഡെറാഡൂൺ ജനശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്ത ഋഷികേശ് സ്വദേശിയായ 48 കാരനാണ് യാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചതായി ഫോൺ സന്ദേശം ലഭിച്ചത്. പരിശോധനാ ഫലം പൊസിറ്റീവ് ആണെന്ന വിവരം ലഭിച്ചപ്പോൾ ഇയാൾ കോവിഡ് കെയർ സെന്ററിൽ വിളിച്ചറിയിച്ചു. ഫോൺവിളി കേട്ട സഹയാത്രികർ പരിഭ്രാന്തരായി.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നു ട്രെയിൻ കയറിയ ഇയാൾ കോവിഡ് സാംപിൾ പരിശോധനയ്ക്കായി നൽകിയ കാര്യം മറച്ചുവച്ചെന്നാണ് ഹരിദ്വാർ സ്റ്റേഷൻ ഓഫിസർ അറിയിച്ചത്. ഹരിദ്വാറിൽ ട്രെയിൻ ഇറങ്ങിയ ഇയാളെ അവിടെ ഐസലേഷനിലാക്കി. സഹയാത്രികരായ ഇരുപതോളം പേരെ ക്വാറന്റീനിലാക്കി. ഗാസിയാബാദിലെ ഒരു ഫാക്ടറി ജീവനക്കാരനായ ഇയാളുടെ സാംപിൾ ഫാക്ടറിയിൽ നിന്നാണ് പരിശോധനയ്ക്ക് എടുത്തതെന്നും ഇയാളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നെന്നുമാണ് ഗാസിയാബാദ് അധികൃതർ അറിയിച്ചത്. ക്വാറന്റീൻ ലംഘിച്ച് ഇയാൾ എങ്ങനെ ട്രെയിനിൽ കയറിയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം∙ പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാൻ ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ‘രോഗവ്യാപനത്തെക്കുറിച്ച് ഭീതി പരത്തി നാട്ടുകാരിൽ എതിർപ്പ് സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കണം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം. ഗൾഫിലെ പ്രവാസികൾ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സർക്കാർ സമീപനം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകൾ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവർത്തിച്ചാൽ രോഗവ്യാപനം ഇല്ലാതെ എത്രപേരെ വേണമെങ്കിലും എത്തിക്കാം’ – ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡിൽ രാഷ്ട്രീയം കലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തിൽ പൂർണതോതിൽ സഹകരിച്ചു. മന്ത്രിമാരടക്കം കോവിഡ് മാർഗരേഖ ലംഘിച്ച് പരിപാടികളിൽ പങ്കെടുക്കുന്നു. പൊതുരംഗത്തുള്ളവർ എന്തു പറഞ്ഞാലും ജാഗ്രത പാലിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി – ബേൺലി മത്സരത്തിനിടെ വെള്ളക്കാർക്ക് അഭിവാദ്യമർപ്പിക്കുന്ന ബാനറുമായി സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനം പറന്നതിനെച്ചൊല്ലി വിവാദം. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിനു മുകളിലൂടെയാണ് വെള്ളക്കാരെ പിന്തുണയ്ക്കുന്ന ബാനറുമായി വിമാനം പറന്നത്. യുഎസിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ലോകവ്യാപകമായി ഉടലെടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് സംഭവം. മത്സരം മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളിനു ജയിച്ചിരുന്നു.
കറുത്ത വർഗക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകവ്യാപകമായി നടക്കുന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ക്യാംപെയ്ന് ഇരു ടീമുകളിലെയും താരങ്ങൾ സ്റ്റേഡിയത്തിൽ മുട്ടുകുത്തിനിന്നും മൗനമാചരിച്ചും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേസമയത്താണ് ‘വൈറ്റ് ലൈവ്സ് മാറ്റർ ബേൺലി’ എന്നെഴുതിയ കൂറ്റൻ ബാനറുമായി വിമാനം സ്റ്റേഡിയത്തിനു മുകളില്‍ പ്രത്യക്ഷപ്പട്ടത്. മത്സരം തുടങ്ങിയശേഷവും ഈ ബാനറുമായി വിമാനം സ്റ്റേഡിയത്തിനു മുകളിൽ വട്ടമിട്ടു പറന്നു. വിമാനത്തിന്റെ ശബ്ദം സ്കൈ സ്പോർട്സിന്റെ ലൈവ് സംപ്രേഷണത്തിനിടെ വ്യക്തമായി കേൾക്കാമായിരുന്നുവെന്ന് ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ശക്തമായ മുൻകരുതലുകളോടെ കഴിഞ്ഞ ബുധനാഴ്ചയാണ് പുനരാരംഭിച്ചത്. അന്നു മുതൽ കറുത്ത വർഗക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ടീമുകളുടെയും താരങ്ങൾ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ജഴ്സിയുമായാണ് കളത്തിലിറങ്ങുന്നത്. ഇതിനിടെയാണ് പ്രകോപനം സൃഷ്ടിച്ച് ‘വൈറ്റ് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ബാനറുമായി സ്റ്റേഡിയത്തിനു മുകളിൽ വിമാനമെത്തിയത്.
അതേസമയം, മത്സരത്തിനിടെ സ്റ്റേഡിയത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ട ബാനറുമായി ക്ലബ്ബിന് യാതൊരു ബന്ധവുമില്ലെന്ന് ബേൺലി മാനേജ്മെന്റ് വ്യക്തമാക്കി. ആ ബാനറിലെ എഴുത്ത് ക്ലബ്ബിന്റെ നിലപാടല്ലെന്നും അവർ അറിയിച്ചു. ഈ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അധികാരികളുമായി സഹകരിക്കുമെന്നും ക്ലബ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഇത്തിഹാദ് സ്റ്റേഡിയത്തിൽ അപമാനകരമായ ബാനറുമായി പ്രത്യക്ഷപ്പെട്ട ആ വിമാനത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ പ്രവൃത്തിയെ ഞങ്ങൾ കടുത്ത ഭാഷയിൽ അപലപിക്കുന്നു’ – ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി. അവർക്ക് തങ്ങളുടെ ഹോം ഗ്രൗണ്ടായ ടർഫ് മൂറിലേക്ക് പ്രവേശനമില്ലെന്നും ബേൺലി വ്യക്തമാക്കി.
‘ആ ബാനറിലെ വാചകങ്ങൾ ബേൺലി ഫുട്ബോൾ ക്ലബ്ബിന്റെ നിലപാടുകളെ യാതൊരു വിധത്തിലും പ്രതിഫലിപ്പിക്കുന്നില്ല. ആ പ്രവൃത്തി ചെയ്തവരെ കണ്ടെത്താനും അവർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്താനും ബേൺലി അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കും’ – ക്ലബ് അറിയിച്ചു.
പ്രീമിയർ ലീഗ് അധികൃതരോടും മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിനോടും ‘ബ്ലാക്ക് ലൈവ്സ് ക്യാംപെയ്ന്റെ ഭാഗമായ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും ക്ലബ് അറിയിച്ചു. മത്സരശേഷം സംസാരിക്കുമ്പോൾ ബേൺലി ക്യാപ്റ്റൻ ബെൻ മീയും സംഭവത്തെ അപലപിച്ചു. അത്തരമൊരു ബാനറുമായി സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനം പറത്തിയവർ 21–ാം നൂറ്റാണ്ടിലേക്ക് കടന്നുവരണമെന്ന് അദ്ദേഹം പരിഹസിച്ചു. സ്വയം ബോധവൽക്കരിക്കാനും അവരോട് മീ ആവശ്യപ്പെട്ടു.