Latest News

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദുബായ്-ഷാര്‍ജ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. ദുബായ്-ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ സഹകരിച്ച് നടത്തുന്ന മൂന്ന് ബസ് റൂട്ടുകളാണ് പുനഃരാരംഭിച്ചിരിക്കുന്നത്. രണ്ട് റൂട്ടുകളില്‍ കഴിഞ്ഞ ദിവസം സര്‍വീസ് തുടങ്ങി. മൂന്നാമത്തെ റൂട്ടില്‍ രണ്ടാഴ്ചക്കുള്ളില്‍ ബസുകള്‍ ഓടിതുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ദുബായ് യൂനിയന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അല്‍ ജുബൈ ബസ് സ്റ്റേഷനിലേക്കും ദുബായ് അബൂഹൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്കുമുള്ള സര്‍വീസുകളാണ് ഇപ്പോള്‍ പുനഃരാരംഭിച്ചത്. ഇത്തിസാലാത്ത് മെട്രോസ്റ്റേഷനില്‍ നിന്ന് ഷാര്‍ജ മുവൈല ബസ് സ്റ്റേഷനിലേക്കുള്ള ബസ് സര്‍വീസ് രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്നാണ് ആര്‍ടിഎ പ്ലാനിങ് ഡയറക്ടര്‍ അദെല്‍ ഷര്‍കി പറഞ്ഞത്

നിര്‍മ്മാണപിഴവ് മൂലം തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ആരംഭിച്ചു. രാവിലെ 8.30 ഓടെ പൊളിക്കലിന് മുന്നോടിയായുള്ള പൂജകള്‍ നടന്നു. രാവിലെ 9 മണിയോടെ തന്നെ പാലം പൊളിക്കലിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചു. പാലത്തിന്റെ ടാറിങ് നീക്കുന്ന ജോലികളാണ് ഇന്ന് ആരംഭിച്ചത്.

ടാറിംഗ് നീക്കുന്ന ജോലികള്‍ ഒരാഴ്ചക്കുളളില്‍ പൂര്‍ത്തിയാക്കും. പാലത്തിലെ ടാറിങ് പൂര്‍ണമായും നീക്കിയതിന് ശേഷമായിരിക്കും 17 സ്പാനില്‍ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. നവീകരണ ജോലികള്‍ക്കിടെ അവശിഷ്ടങ്ങള്‍ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാന്‍ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. ഡിഎംആര്‍സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിഎംആര്‍സി ചീഫ് എന്‍ജിനീയര്‍ ജി കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല.

രണ്ടാം ഘട്ടത്തില്‍ ഗര്‍ഡറുകള്‍ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാകും മുഴുവന്‍ ഗര്‍ഡറുകളും മുറിച്ച് മാറ്റുക. ശേഷം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. കഷ്ണങ്ങളാക്കുന്ന ഗര്‍ഡര്‍ ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മിക്കാനായി ഉപയോഗിക്കാം എന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നെങ്കിലും അത് ഉപേക്ഷിച്ചു. ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നതടക്കമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കര്‍ട്ടന്‍ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും. എങ്കിലും കുറച്ച് യാത്രക്കാര്‍ക്ക് കുറച്ച് ബുദ്ധിമുട്ട് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഉണ്ടാകും. നല്ല കാര്യത്തിനായി ജനം സഹകരിക്കുമെന്ന പ്രതീക്ഷയാണ് ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും പ്രകടിപ്പിച്ചത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി മുന്‍കരുതല്‍ സ്വീകരിച്ചായിരിക്കും പണി നടക്കുക. ഇതിനായി കൃത്യമായി സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ച് നീക്കാനാണ് തീരുമാനം. എട്ട് മാസത്തോടെ പണി പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം മെയില്‍ പുതിയ പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചെലവ് കണക്കാക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗോദ’യ്ക്ക് ശേഷം ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ചിത്രത്തിന്റെ ടീസറൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിന്നല്‍ മുരളി തനിനാടന്‍ സൂപ്പര്‍ ഹീറോ ആണെന്നും മാര്‍വെലേ അവഞ്ചേഴ്‌സോ പോലുള്ള സൂപ്പര്‍ ഹീറോ ചിത്രമല്ല ഇതെന്നുമാണ് സംവിധായകന്‍ ബേസില്‍ ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

‘നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ക്ക് സൂപ്പര്‍ പവര്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകും? അതിന്റെ ഉത്തരമാണ് ഈ ചിത്രം. സ്വന്തമായി സൂപ്പര്‍ ഹീറോ ഇല്ലാത്തവരാണ് മലയാളികള്‍. ഇന്നും നമ്മുടെ കുട്ടികള്‍ ആരാധിക്കുന്നത് ഇന്ത്യന്‍ മിത്തുകളിലെയും ഹോളിവുഡിലെയും അമാനുഷിക കഥാപാത്രങ്ങളെയാണ്. മിന്നല്‍ മുരളി മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയായിരിക്കും’ എന്നാണ് ബേസില്‍ ജോസഫ് അഭിമുഖത്തില്‍ പറഞ്ഞത്.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, തമിഴ് താരം ഗുരു സോമസുന്ദരം, ഫെമിന ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഷാന്‍ റഹമാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ കര്‍ഷക രോഷം കത്തിയാളുന്നു. ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പല കോണിലും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ ട്രാക്ടറിന് തീയിട്ട് പ്രതിഷേധമറിയിച്ചിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. ഇന്ത്യ ഗേറ്റിന് അടുത്താണ് ട്രാക്ടറിന് തീയിട്ടത്.

സംഭവത്തെ തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. പുലര്‍ച്ചെ 7.30-നാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ഒരുസംഘം ആളുകള്‍ പഴയൊരു ട്രാക്ടറിന് തീയിട്ടത്. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണ്.

കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. ഞായറാഴ്ച രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്‍ നിയമമായി മാറുകയും ചെയ്തു. ഇതിനെതിരെ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ സംവിധായകൻ വിനയന് അനുകൂലമായ ഉത്തരവിന് എതിരെ നീങ്ങിയ ഫെഫ്കയ്ക്കും അനുബന്ധ സംഘടനകൾക്കും സുപ്രീംകോടതിയുടെ തിരിച്ചടി. വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയനും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട വസ്തുതകൾ വിനയന് അനുകൂലം ആണെന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

അമ്മ, ഫെഫ്ക എന്നിവ ട്രേഡ് യൂണിയൻ സംഘടനകൾ ആണെന്നും അതിനാൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് ഈ തർക്കത്തിൽ ഇടപെടാൻ കഴിയില്ല എന്നും ഫെഫ്ക സംഘടനകൾക്ക് വേണ്ടി ഹാജർ ആയ കെ പരമേശ്വർ, സൈബി ജോസ്, ആബിദ് അലി ബീരാൻ എന്നിവർ വാദിച്ചു. എന്നാൽ, ട്രേഡ് യൂണിയൻ ആക്ടും, കോമ്പറ്റീഷൻ ആക്ടും തമ്മിൽ ചില വൈരുധ്യങ്ങൾ ഉണ്ടെങ്കിലും, തങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്ന് കോടതി വ്യക്തമാക്കി.

2017 മാർച്ചിലാണ് വിനയന്റെ വിലക്ക് നീക്കി കൊണ്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിൽ സിനിമ താരങ്ങളുടെ സംഘടന ആയ അമ്മയ്ക്ക് നാല് ലക്ഷത്തി അറുപത്തി അഞ്ച് രൂപ പിഴ വിധിച്ചിരുന്നു. ഫെഫ്കയ്ക്ക് 85594 രൂപയും ഡയറക്ടേഴ്‌സ് യൂണിയന് 386354 രൂപയും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയന് 56661 രൂപയും പിഴ ചുമത്തിയിരുന്നു.

ഇടവേള ബാബു, ഇന്നസെന്റ്, സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, കെ മോഹനൻ എന്നിവർക്കും പിഴ വിധിച്ചിരുന്നു. ഈ പിഴ 2020 മാർച്ചിൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ ശരിവച്ചിരുന്നു. സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയോടെ പിഴ തുക പൂർണ്ണമായും സംഘടനകൾ വിനയന് നൽകേണ്ടി വരും. വിനയന് വേണ്ടി അഭിഭാഷകൻ ഹർഷദ് ഹമീദ് ആണ് സുപ്രീം കോടതിയിൽ ഹാജർ ആയത്.

യുകെയിൽ വീടുകൾ തോറും കയറിയുള്ള പോലീസിന്റെ കൊറോണവൈറസ്‌ ബാധിതരെ നിരീക്ഷിക്കുന്നതിനുള്ള കർശന പരിശോധനകൾ ഇന്നുമുതൽ ആരംഭിക്കും. കൊറോണവൈറസ്‌ ബാധിതരുമായുള്ള സമ്പർക്കം മൂലം സെല് ഫ്‌ ക്വാറന്റൈനിൽ കഴിയുന്നവരുടേയും കോവിഡ്‌-19 ടെസ്റ്റ്‌ പോസിറ്റീവ്‌ ആയിട്ടുള്ളവരുടേയും താമസസ്ഥലങ്ങളാണ്‌ പോലീസ്‌ പരിശോധിക്കുക. ഇവർ വീടുകൾ വിട്ട്‌ പുറത്തുപോകുന്നുണ്ടോയെന്നും മറ്റുള്ളവരുമായി ബന്ധപ്പെടുന്നുണ്ടോയെന്നുമാകും പൊലീസ്‌ പ്രധാനമായും പരിശോധിക്കുക. 10 ദിവസത്തെ ക്വാറന്റൈൻ നിയന്ത്രണമാണ്‌ ഇത്തരക്കാർ പാലിക്കേണ്ടത്‌.

ക്വാറന്റൈൻ നിയമങ്ങൾ ഇവർ പാലിക്കാത്തപക്ഷം ഇവർക്കെതിരെ കേസുകൾ ചാർജ്ജുചെയ്യുകയും ഇത്തരക്കാരെ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്‌ നീക്കുകയും ചെയ്യും. ഇതടക്കം ബോറിസ്‌ ജോൺസൻ പുതിയതായി ഏർപ്പെടുത്തിയ കർശന കോവിഡ്‌ നിയന്ത്രണ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. സെല് ഫ്‌ ഐസൊലേഷൻ നിയമങ്ങൾ പാലിക്കാത്തവർക്കും കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവരെ നിർബന്ധിച്ച്‌ ജോലിക്കെത്തിക്കുന്ന തൊഴിലുടമകൾക്കും 10,000 പൗണ്ട്‌ പിഴ ശിക്ഷവരെ ഈടാക്കുന്നതാണ്‌ പുതിയ നിയമം.

രാത്രി 10 മണിയ്ക്ക്‌ ഇംഗ്ളണ്ടിലെ പട്ടണങ്ങളിൽ പബ്ബുകളും ബാറുകളും റെസ്റ്റോറന്റുകളും എല്ലാം അടയ്ക്കണമെന്നും പുതിയ നിയന്ത്രണങ്ങളിൽ ആവശ്യപ്പെടുന്നു.എന്നാൽ ഭരണകക്ഷി പാർട്ടിയിലെ വിമതരടക്കം ഈ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്നും സർക്കാരിനോട്‌ ആവശ്യപ്പെടുന്നു.
അതേസമയം മാഞ്ചെസ്റ്റർ സർവ്വകലാശാലയിലെ ആയിരക്കണക്കിനു വിദ്യാർത്ഥികളിൽ കോവിഡ്‌ പടർന്നുപിടിച്ചതുമൂലം വിദ്യാർഥികളുടെ യൂണിവേഴ് സിറ്റി പ്രവേശനം വീണ്ടും മാറ്റിവയ്ക്കണമെന്നും പ്രതിപക്ഷമായ ലേബർ പാർട്ടിയടക്കം ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ 

കാനഡ : ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് തുടക്കം കുറിച്ച് കാനഡയും. കനേഡിയൻ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ വെൽത്ത് സിംബിൾ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ആരംഭിച്ചതായി പ്രഖ്യാപിച്ചു. കാനഡയുടെ ആദ്യത്തെ റെഗുലേറ്റഡ് ക്രിപ്റ്റോ പ്ലാറ്റ്‌ഫോമാണ് ‘വെൽത്ത് സിംബിൾ ക്രിപ്‌റ്റോ.’ വെൽത്ത് സിംബിൾ ക്രിപ്‌റ്റോയിലൂടെ ഇനി മുതൽ ബിറ്റ്‌കോയിനും എതീരിയവും വാങ്ങാനും വിൽക്കാനും കഴിയും. ഓഗസ്റ്റ് 7ന് കനേഡിയൻ സെക്യൂരിറ്റീസ് അഡ്മിനിസ്ട്രേറ്റർമാരിൽ (സിഎസ്എ) നിന്ന് ക്രിപ്റ്റോ കറൻസി ട്രേഡിങ് പ്ലാറ്റ്ഫോം തുടങ്ങാൻ അംഗീകാരം ലഭിച്ചിരുന്നു.

കനേഡിയൻ റെഗുലേറ്റർമാരുടെ റെഗുലേറ്ററി സാൻ‌ഡ്‌ബോക്സ് അംഗീകാരത്തെത്തുടർന്ന്, വെൽത്ത് സിംബിൾ കാനഡയുടെ ആദ്യത്തെ നിയന്ത്രിത ക്രിപ്റ്റോ പ്ലാറ്റ്ഫോമായി . പുതിയ ക്രിപ്റ്റോ എക്സ്ചേഞ്ച് നിയന്ത്രിക്കുന്നത് ഫെഡറൽ സർക്കാരും കാനഡയിലെ 13 പ്രവിശ്യകളിലെ റെഗുലേറ്റർമാരുമാണ്.

കാനഡയിലെ 10 പ്രവിശ്യകളിൽ നിന്നും മൂന്ന് പ്രദേശങ്ങളിൽ നിന്നുള്ള സെക്യൂരിറ്റീസ് റെഗുലേറ്റർമാർ സി‌എസ്‌എയിൽ ഉൾപ്പെടുന്നു. വെൽത്ത് സിംബിളിന്റെ പ്ലാറ്റ്‌ഫോമിൽ ട്രേഡ് ചെയ്യുന്ന ക്രിപ്‌റ്റോകറൻസികൾ കൈവശം വച്ചിരിക്കുന്നത് ന്യൂയോർക്ക് ആസ്ഥാനമായുള്ള റെഗുലേറ്റഡ് ക്രിപ്‌റ്റോ കസ്റ്റോഡിയൻ ജെമിനി ട്രസ്റ്റ് കമ്പനിയാണ്.

വെൽത്ത് സിംബിൾ ക്രിപ്റ്റോ അക്കൗണ്ട് തുറന്ന ശേഷം, ഉപയോക്താക്കൾക്ക് വെൽത്ത് സിംബിൾ ട്രേഡ് ആപ്പിനുള്ളിൽ അവരുടെ ക്രിപ്റ്റോകറൻസികൾ വാങ്ങാനും വിൽക്കാനും കൈവശം വയ്ക്കാനും സാധിക്കും. സ്റ്റോക്ക്, ബോണ്ട്, എക്സ്ചേഞ്ച് – ട്രേഡഡ് ഫണ്ട് (ഇടിഎഫ്) എന്നിവ വാങ്ങാനും വിൽക്കാനും ഈ ആപ്പ് ഉപയോഗിക്കാം. കനേഡിയൻ ഡോളറിൽ മാത്രമേ നിക്ഷേപങ്ങൾ പിൻവലിക്കൽ നടത്താൻ കഴിയൂ. ടൊറന്റോ, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിൽ ഓഫീസുകളുള്ള വെൽത്ത് സിംബിളിന് ലോകമെമ്പാടും 175,000 ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്നു.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

കൽപ്പറ്റ∙ വയനാട്ടിലെ ലക്കിടിയിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതിൽ പൊലീസിനെ കുരുക്കിലാക്കി ഫൊറൻസിക് റിപ്പോർട്ട്. ജലീൽ വെടിയുതിർത്തിരുന്നില്ല എന്നാണ് ഫൊറൻസിക് പരിശോധനാ ഫലം. പൊലീസ് പരിശോധനയ്ക്ക് അയച്ച തോക്കിൽനിന്ന് വെടിയുതിർത്തിട്ടില്ലെന്നാണ് കണ്ടെത്തൽ. ജലീലിന്റെ വലതുകൈയിലും വെടിമരുന്നിന്റെ അംശമില്ല. ഇതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണങ്ങൾ വീണ്ടും ഉയരുകയാണ്.

2019 മാർച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവൻ എന്ന സ്വകാര്യ റിസോർട്ടിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ജലീൽ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഉടമയോടു പണം ആവശ്യപ്പെട്ടുവെന്നും ഇതു വാക്കുതർക്കത്തിൽ കലാശിച്ചുവെന്നും വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസും തണ്ടർബോൾട്ട് സേനയും മാവോയിസ്റ്റുകളെ നേരിടുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.

കൊച്ചി∙ ഐഎസിനൊപ്പം ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മൂവാറ്റുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീന് എന്‍ഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തൊടുപുഴ മാര്‍ക്കറ്റ് റോഡിലുള്ള സുബഹാനി 2015ല്‍ തുര്‍ക്കി വഴി ഇറഖിലേക്കു കടന്ന് ഐഎസില്‍ചേര്‍ന്ന് ആയുധ പരിശീലനം നേടുകയും ഇറാഖിലെ മൊസൂളിന് അടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം വിന്യസിക്കപ്പെടുകയും ചെയ്‌തെന്നായിരുന്നു കുറ്റപത്രം. ജഡ് ജി പി. കൃഷ്ണകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. എഎസ്പി ഷൗക്കത്തലിയായിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍

കണ്ണൂര്‍ കനകമലയില്‍ 2016ല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികള്‍ക്കൊപ്പമാണ് എന്‍ഐഎ സുബഹാനിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്‌നാട്ടിലും ഐഎസ് പ്രവര്‍ത്തനം വ്യാപകമാക്കാനും പ്രമുഖരെ കൊലപ്പെടുത്താനും സുബഹാനി പദ്ധതിയിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2016 ഒക്ടോബര്‍ അഞ്ചിനാണ് സുബഹാനിയെ എന്‍ഐഎ അറസ്റ്റ് ചെയ് തത്.

ഇറാഖിലെ ദൗത്യത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി സമൂഹമാധ്യമങ്ങള്‍ വഴി 15 പേരെ ഐഎസിലേക്ക് സുബഹാനി റിക്രൂട്ട് ചെയ് തതും കണ്ടെത്തിയിരുന്നു. ഫെയ്‌സ്ബുക്ക് , ടെലഗ്രാം എന്നീ സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തിയതായും എന്‍ഐഎ കണ്ടെത്തി. സുബഹാനി ശിവകാശിയില്‍നിന്നു സ്‌ഫോടക വസ് തുക്കള്‍ ശേഖരിക്കാനും ആളു കൂടുന്ന സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനും പദ്ധതിയിട്ടു. ഇന്ത്യയ്ക്കും സൗഹൃദരാജ്യങ്ങള്‍ക്കുമെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റം ചുമത്തി എന്‍ഐഎ എടുത്ത ആദ്യ കേസെന്ന പ്രത്യേകതയുമുണ്ട് ഇതിന്.

കാരൂർസോമൻ

മാനത്തു തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെ തമ്പിയുടെ കണ്ണുകൾ തിളങ്ങി നിന്നു . ഉറങ്ങാൻ കിടന്നിട്ടും കൺപോള അടയുന്നില്ല. കണ്ണ് ചിമ്മി നോക്കി . രാത്രി കനത്തു . ആത്മ സുഹൃത്ത് എത്ര പെട്ടെന്നാണ് മദ്യത്തിന് വഴങ്ങി തന്നെ ശത്രുക്കൾക്ക് ഒറ്റിക്കൊടുത്തത്. കഞ്ചാവ് മാഫിയ ലീഡർ ഭരണകക്ഷിയിലെ പ്രമുഖന്റെ മകനെന്ന് ലോകത്ത് മറ്റാർക്കുമറിയില്ല. അവർക്ക് തൻകാര്യം വൻ കാര്യമാണ്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ വിഷയമല്ല. കുരുടൻ നാട്ടിൽ കോങ്കണ്ണൻ രാജാവുള്ളതുകൊണ്ടാണ് പഠിക്കുന്ന കുട്ടികളുടെ ഭാവിയെ ഓർത്ത് പോലീസിന് രഹസ്യവിവരം കൊടുത്തത്. അവർ തന്നെ കഴുത്തു ഞെരിച്ചു കൊല്ലുമോ അതോ അതോ കത്തിക്ക് ഇരയാക്കുമോ? അവരുടെ ഉള്ളിലിരിപ്പ് അറിയാം. തന്നെ കൊന്നിട്ട് പ്രതിപക്ഷ പാർട്ടിയുടെ തലയിൽ കെട്ടിവെക്കും. ചാനലുകളിൽ ചർച്ചയാക്കി അത് വോട്ടായി മാറ്റും. മനസ്സ് തേങ്ങി . വീട്ടുകാരറിയാതെ അറിയാതെ സൂര്യനുണരുന്നതിന് മുൻപ് തന്നെ ഹൃദയത്തിൽ നിന്നുള്ള ഭാരമിറക്കി മാവേലിക്കര ട്രെയിൻ സ്റ്റേഷനിലേക്ക് തമ്പി നടന്നു.

കാരൂർസോമൻ

RECENT POSTS
Copyright © . All rights reserved