Latest News

ചെന്നൈ ∙ സഹോദരിയെയും ഭർത്താവിനെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ 2 വർഷത്തിനു ശേഷം യുവതി അറസ്റ്റിൽ. മൈലാപൂരിലെ പൂ കച്ചവടക്കാരനായിരുന്ന ധർമലിംഗം (56), ഭാര്യ മീനാക്ഷി (50) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് മീനാക്ഷിയുടെ സഹോദരി ലത (40) അറസ്റ്റിലായത്. 2017ൽ രണ്ടു ദിവസത്തിന്റെ ഇടവേളയിലാണു ധർമലിംഗവും മീനാക്ഷിയും കൊല്ലപ്പെട്ടത്.

മക്കളില്ലാത്ത ദമ്പതികൾ തങ്ങളുടെ അനന്തരാവകാശിയായി നിശ്ചയിച്ചിരുന്നതു ലതയെയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടു മീനാക്ഷിയുടെ മറ്റൊരു സഹോദരി മൈഥിലി, ഭർത്താവ്, മകൻ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ടു പൊലീസിൽ പരാതി നൽകിയതു ലതയാണ്. 2017-ലാണു ദുരൂഹ സാഹചര്യത്തിൽ ധർമലിംഗവും ഭാര്യ മീനാക്ഷിയും കൊല്ലപ്പെട്ടത്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന രണ്ടു പേരും പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു.

വിഷം അകത്തു ചെന്നതാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൈഥിലിയും കുടുംബവും അറസ്റ്റിലായത്. മീനാക്ഷിയുടെ അക്കൗണ്ടിൽ നിന്നു മൈഥിലി 17 ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണു ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷിച്ച കേസ് സെയ്ദാപേട്ട് കോടതിയുടെ നിർദേശപ്രകാരം സിബിഐ ഏറ്റെടുത്തിരുന്നു.

ഏറെ നാളായി മറ്റു നടപടികളൊന്നുമില്ലാതിരിക്കെയാണു കഴിഞ്ഞ ദിവസം അന്വേഷണ സംഘം ലതയെ അറസ്റ്റ് ചെയ്തത്. മരിച്ച മീനാക്ഷിയുടെ അക്കൗണ്ടിൽ നിന്നു ഈയിടെ ലതയുടെ അക്കൗണ്ടിലേക്കു 5 ലക്ഷം രൂപ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണ് ലത കുടുങ്ങിയത്.

കൊച്ചി: ചമ്പക്കര മഹിളാമന്ദിരത്തിന് ബുധനാ‍ഴ്ച ഉത്സവ ദിനമായിരുന്നു. മന്ദിരത്തിലെ മൂന്ന് യുവതികളാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. അമൃത, മഹേശ്വരി, സംഗീത എന്നിവരുടെ വിവാഹമാണ് ഒറ്റപ്പന്തലില്‍ നടന്നത്. അനില്‍കുമാര്‍, ഷനോജ്, രാജ് നാരായണന്‍ എന്നിവരാണ് വരന്മാര്‍. ബുധനാ‍ഴ്ച രാവിലെ 10.45നും 11.15നും ഇടയില്‍ ചമ്പക്കര ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. കൊവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരം വിവാഹ ചടങ്ങുകളില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി മാര്‍ട്ടിന്‍, കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍, മഹിളാ മന്ദിരം സൂപ്രണ്ട് ബീന എസ് ആര്‍, വനിതാശിശു വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

യുവതികളുടെ വിവാഹത്തിനായി വനിതാശിശു വികസന വകുപ്പില്‍ നിന്നും ഒരു ലക്ഷംരൂപ വീതം അനുവദിച്ചിരുന്നു. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും മംഗള കര്‍മ്മത്തിനായി സഹായ സഹകരണങ്ങളും ലഭിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മന്ദിരത്തിലെ എല്ലാ അംഗങ്ങള്‍ക്കും പുതു വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.

18 വയസ് കഴിഞ്ഞ വിധവകള്‍, അഗതികള്‍, അശരണരായ സ്ത്രീകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സംരക്ഷണവും തൊഴില്‍ പരിശീലനവും നല്‍കുകയാണ് വനിതാശിശു വികസന വകുപ്പിന് കീ‍ഴിലുളള ഈ സര്‍ക്കാര്‍ മഹിളാ മന്ദിരം, അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 18 വയസ് പൂര്‍ത്തിയായവരെയും ഇവിടെയാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 23 പേരാണ് മഹിളാ മന്ദിരത്തിലുള്ളത്. വിവാഹ പ്രായമാകുന്നവര്‍ക്ക് ആലോചന വരുന്നതനുസരിച്ച് വിശദാംശങ്ങള്‍ വനിതാ ശിശു വികസന വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വരന്‍റെ ജില്ലയിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിവാഹം ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്.

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ചങ്ങനാശേരി നഗരസഭാ ഓഫീസില്‍ രണ്ട്‌ റവന്യൂ ഉദ്യോഗസ്‌ഥര്‍ പിടിയില്‍.
കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ സൂര്യകിരണില്‍ പി.ടി. സുശീല (52), റവന്യു ഇന്‍സ്‌പെക്‌ടര്‍ ചെങ്ങന്നൂര്‍ പാണ്ടനാട്‌ പുതുശേരി വീട്ടില്‍ സി.ആര്‍. ശാന്തി (50) എന്നിവരെയാണ്‌ വിജിലന്‍സ്‌ എസ്‌.പി: വി.ജി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. കാനഡയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി 35000 രൂപയും 3500 രൂപ കരമായും നഗരസഭയില്‍ അടച്ചെങ്കിലും ശാന്തിയും സുശീലയും 8000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തുടര്‍ന്ന്‌ ഈ തുകയുമായി ഇദ്ദേഹത്തിന്റെ ജോലിക്കാരന്‍ ബുധനാഴ്‌ച ഓഫീസിലെത്തി. ഈ പണം കൈപ്പറ്റുന്നതിനിടെ വിജിലന്‍സ്‌ സംഘം ഇരുവരെയും പിടികൂടുകയായിരുന്നു.

ഐശ്വര്യ ലക്ഷ്മി. എസ്സ്

ചിലങ്ക കെട്ടിയാടാറില്ല
പക്ഷേ ചുവടുവയ്ക്കാറുണ്ട്
കാലുകളല്ല മനസ്സാണെന്നു മാത്രം

ഉഗ്ര ഘോരയും ചിറകറ്റ
നഷ്ടങ്ങളും അങ്ങനെയങ്ങനെ ചുവടുവച്ചരങ്ങൊഴിയുമ്പോൾ ചിലനേരം ഒരരുവികണക്കെ ഒഴുകാറുണ്ട്
അല്ലെങ്കിൽ ചൂടുവെള്ളത്തിന്റെ പിടച്ചിലറിയാറുണ്ട്

കൂത്ത് പറഞ്ഞ് ആടുന്ന ചാക്യാരെപ്പോലെ
മിഴാവു കൊട്ടാൻ അനുവദിക്കാറില്ലെന്നു മാത്രം

ഗുരുവില്ലാതെ സ്വതസിദ്ധമായ കഴിവോടെ ചുവട് പിഴയ്ക്കാതെ അവൾ ആടിത്തിമർത്ത് അരങ്ങൊഴിയുമ്പൊഴേക്ക് രാത്രി പകലിനായ് പെയ്തൊഴിയാറുണ്ട്

അരങ്ങുകൾക്ക് പഞ്ഞമില്ലാതെ
പിന്നെയും അണിയാറുണ്ട് വേഷങ്ങൾ ആടിത്തിമർക്കാറുമുണ്ട്
ചൊല്ലി തീരാത്ത പരിഭവവുമായ് ഈ ലോകം വിട്ടകലുംവരെ

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

 

പള്ളീലച്ചന്‍ എന്ന സിനിമ പ്രകാശനം ചെയ്ത് 60 മണിക്കൂറിനുള്ളിൽ കണ്ടത് ഇരുപതിനായിരത്തിലധികം പേർ. ബാംഗ്ലൂർ മത്തികേരെ ഇടവകാംഗങ്ങൾ ആണ് ഈ സിനിമ സാക്ഷാത്കരിക്കാൻ അണിയറയിൽ പ്രവർത്തിച്ചത്. കാലികപ്രസക്തമായ വിഷയങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്ന സിനിമയിൽ വൈദികരുടെയും കന്യാസ്ത്രീകളുടെയും ജൂബിലിയ്ക്ക് പാടാൻ പറ്റിയ അതിമനോഹരമായ ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട് . നാടകീയ മുഹൂർത്തങ്ങളിലൂടെ അനുവാചകരിലേയ്ക്ക് മഹത്തായ സന്ദേശങ്ങൾ സംവേദിക്കുന്ന രീതിയിലാണ് പള്ളീലച്ചൻ്റെ ദൃശ്യാവിഷ്കാരം. വളരെ മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചലച്ചിത്ര കാവ്യം ആസ്വാദ ഹൃദയങ്ങളെ കീഴടക്കി മുന്നേറുകയാണ് കഥയും , തിരക്കഥയും, എഡിറ്റിങും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫാ. എബി ഒറ്റ കണ്ടത്തിൽ ആണ്. ക്യാമറ – ഡാനിയേൽ എ ചാക്കോയും അബോസിയേറ്റ് ഡയറക്ടർ ഫാ. റോബിൻ കാഞ്ഞിരത്തിങ്കലും ആണ് .

ഫുട്‌ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറഡോണയുടെ ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക് പ്രതികരിച്ചു.

ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് തിങ്കളാഴ്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. വിഷാദരോഗമാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയത്. ശേ,ം, ന
ടത്തിയ സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന് വിളര്‍ച്ചയും നിര്‍ജലീകരണവും ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

എപ്പോഴാണ് ശസ്ത്രക്രിയ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെയാണ് രണ്ട് ഹൃദയാഘാതങ്ങള്‍ അദ്ദേഹം നേരിട്ടത്. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. 2005ല്‍ ബൈപാസ് സര്‍ജറി നടത്തിയതിനു പിന്നാലെ ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് നിലനില്‍ത്തുന്നതിലും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതാണ് വിളര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ യുവതിയാണ് നടനെതിരെ പരാതി നല്‍കിയത്.

വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം നടന്നത്. മധ്യപ്രദേശില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചത്. കെക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വിജയ് രാസ് വേഷമിട്ടിട്ടുണ്ട്.

സിനിമ ജീവിതത്തിൽ നിന്നും ഉണ്ടായ മോശം ആനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മലയാളികളുടെ സ്വന്തം നായിക പ്രിയ മണി. ഒരു അഭിമുഖത്തിൽ ആണ് തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് താരം പറഞ്ഞത്. അഭിനയ ലോകത്തിലേക്ക് എത്തിയിട്ട് ഇത്ര വര്ഷം ആയല്ലോ. ഈ കാലയളവിൽ സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടാകുകയോ സിനിമയിൽ നിന്ന് പിന്മാറുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് തനിക്കുണ്ടായ അനുഭവങ്ങൾ പ്രിയാമണി പറഞ്ഞത്. സിനിമയിൽ നിന്നും അങ്ങനെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എങ്കിലും ഏറ്റെടുത്ത രണ്ടു സിനിമകളിൽ നിന്നും പിന്മാറേണ്ടി വന്നിട്ടുണ്ടെന്നാണ് താരം മറുപടി പറഞ്ഞത്.

ആദ്യത്തെ സിനിമയിൽ സംവിധായകന് സിനിമയെ കുറിച്ച് യാധൊന്നും അറിയില്ലായിരുന്നു. അയാൾ വരുന്നു. എന്തൊക്കെയെ പറയുന്നു. അത് ഞങ്ങളെ കൊണ്ട് ചെയ്യിക്കുന്നു. എന്നാൽ ഒന്നിനും വ്യക്തമായ ഒരു കണക്കുകൂട്ടലോ ഐഡിയയോ അയാൾക്കില്ലായിരുന്നു. ഇങ്ങനെ പോയാൽ ശരിയാവില്ലന്നു എനിക്ക് തോന്നി. അതോടെ ആ സിനിമയിൽ നിന്നും ഞാൻ പിന്മാറി. രണ്ടാമത്തെ ചിത്രത്തിന്റെയും അവസ്ഥ ഏകദേശം ഇങ്ങനെ തന്നെ ആയിരുന്നു. ഒരു പ്രേത സിനിമ ആയിരുന്നു അത്. ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസം മുതൽ ഷൂട്ട് ചെയ്യുന്നത് കിടപ്പറ രംഗങ്ങൾ മാത്രം ആയിരുന്നു. ആ മുറിക്കുള്ളിൽ ആണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഭാര്യയും ഭര്ത്താവും മകളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥ. എന്നാൽ ഷൂട്ടിങ് ആരംഭിച്ച ആദ്യ ദിവസം മുതെലെ അഞ്ചാം ദിവസം ആയിട്ടും ഇവർ മൂന്നു പേരും കട്ടിലിൽ കിടക്കുന്ന രംഗം മാത്രവുമായിരുന്നു സംവിധായകൻ ഷൂട്ട് ചെയ്തത്. അവസാനം ഞങ്ങൾക്കും വിരക്തി ആയി.

സത്യത്തിൽ ആ രംഗം കഴിഞ്ഞാൽ അടുത്തത് എന്ത് ചെയ്യണം എന്ന ഐഡിയ സംവിധായകന് ഇല്ലായിരുന്നു. ആറാം ദിവസവും ഇതേ കിടപ്പറ രംഗം ഷൂട്ട് ചെയ്യാൻ തുടങ്ങിയതോടെ ഞാൻ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ആ സിനിമ പൂർത്തിയാക്കാതെ സംവിധായകൻ ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. സിനിമയെ കുറിച്ച് ഒരു ഐഡിയ യും ഇല്ലാതെയാണ് ഇത്തരത്തിൽ ഉള്ളവർ സിനിമ ചെയ്യാൻ വരുന്നത്. അതിനു ശേഷം വളരെ ശ്രദ്ധിച്ചു മാത്രമാണ് ഞാൻ സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. അത് കൊണ്ട് തന്നെ അതിനു ശേഷം ഇത്തരത്തിൽ ഒരു അനുഭവം പിന്നീട് നേരിടേണ്ടി വന്നിട്ടില്ല.

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുബൈ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ശബ്ദമുയര്‍ത്തുന്ന എത്ര തൊണ്ടകളെ അറുത്തുമാറ്റുമെന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചാലും ഇനിയും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും എന്നുമാണ് താരം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.

‘മഹാരാഷ്ട്ര സര്‍ക്കാരിനോട് ഒരുകാര്യം ചോദിക്കാനുണ്ട്. ഇന്ന് നിങ്ങള്‍ ഇന്ന് അര്‍ണാബിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. അയാളെ തല്ലിച്ചതച്ചു, തലമുടിയില്‍ വലിച്ച് വണ്ടിയിലേക്ക് കയറ്റി. എത്ര വീടുകള്‍ ഇതുപോലെ തകര്‍ക്കും നിങ്ങള്‍? ശബ്ദമുയര്‍ത്തുന്ന എത്ര തൊണ്ടകളെ അറുത്തുമാറ്റും. എത്ര പേരുടെ ശബ്ദങ്ങളെ നിങ്ങള്‍ അടിച്ചമര്‍ത്തും? സോണിയ സേന പറയു, എത്ര വായ മൂടിക്കെട്ടും നിങ്ങള്‍? ഈ ശബ്ദങ്ങളെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കും. ഞങ്ങള്‍ക്ക് മുമ്പ് നിരവധി പേര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രക്തസാക്ഷികളായിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചാലും ഇനിയും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് അര്‍ണബ് ഗോസ്വാമിയെ വസതിയില്‍നിന്ന് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും അദ്ദേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.

അന്‍വയ് നായികിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേരും പരാമര്‍ശിച്ചിരുന്നു. കേസില്‍ നേരത്തെ മഹാരാഷ്ട്ര പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നുവെങ്കിലും അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും പരാതി നല്‍കിയത് പ്രകാരമാണ് പുനരന്വേഷണം ആരംഭിച്ചതും അന്വേഷണവിധേയമായി അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റല്‍ ബാലറ്റുകളാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍, ഇനി അതൊന്നും എണ്ണേണ്ട ആവശ്യമില്ലെന്ന് ട്രംപ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

തനിക്കെതിരെ ജയിക്കാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണരുതെന്നാണ് ട്രംപിന്റെ ആവശ്യം. വിജയം തനിക്കൊപ്പമാണെന്ന് പറഞ്ഞ് നേരത്തെ ജോ ബൈഡനും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved