ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും അപൂർവ ജീവിയെ കണ്ടെത്തി സിംഗപ്പൂർ ഗവേഷകർ. 14 കാലുകളുള്ള ഭീമൻ കടൽ പാറ്റയെയാണ് ഇവർ കണ്ടെത്തിയത്. 20 ഇഞ്ചോളം വലിപ്പമുള്ള കടൽ പാറ്റയെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂർ നാഷണൽ യൂണിവാഴ്സിറ്റി നടത്തിയ ഒരു മറൈൻ സർവേയിലാണ് ഉൾക്കടലിൽ നിന്നും ഇതിനെ ലഭിച്ചത്. ‘ബതിനോമസ് രക്സാസ’ എന്നാണ് കടൽപാറ്റക്ക് നൽകിയ ശാസ്ത്രീയ നാമം.
14 ദിവസം നീണ്ട ഗവേഷകരുടെ യാത്രയിൽ 12,000 ഉൾക്കടൽ ജീവികളെ പഠനത്തിനായി ശേഖരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അക്കൂട്ടത്തിലാണ് ഗവേഷകരെ അമ്പരപ്പിച്ച് കടൽ പാറ്റ എത്തുന്നത്. ഈ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം ശക്തമായതോടെ ആശങ്കയേറുകയാണ്. തീരപ്രദേശങ്ങളിലല്ലാതെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്നുവെന്നാണ് കണക്കുകള്‍.
ചങ്ങനാശേരി, ഏറ്റുമാനൂർ മാര്‍ക്കറ്റുകളിൽ അതീവ ജാഗ്രത. ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാർക്കറ്റുകൾ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതൽ 26 വരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.
ചങ്ങനാശേരി മാർക്കറ്റിലും ആന്റിജൻ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് കടകൾ പ്രവർത്തിക്കുന്നത്.
അതേസമയം, ജില്ലയിൽ നാല് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.
ചങ്ങനാശേരി നഗരസഭ 31, 33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18–ാം വാർഡ്, കോട്ടയം മുൻസിപ്പാലിറ്റി 46–ാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. മണർകാട് പഞ്ചായത്തിലെ 8–ാം വാർഡിനെ പട്ടികയിൽനിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ൻമെന്റ് സോണുകളാണ് നിലവിലുള്ളത്.
കൊച്ചി മുളവുകാട് വഞ്ചി അപകടത്തിൽ രണ്ടു മരണം. ബന്ധുക്കളായ ആലുവ കണിയാംകുന്ന് സ്വദേശി സഞ്ജയ്, കലൂർ സ്വദേശിയായ അഭിഭാഷകൻ കെ.എൽ.ശ്യാം എന്നിവരാണ് മരിച്ചത്. ഇന്നലെയുണ്ടായ അപകടത്തിൽപ്പെട്ട ഇരുവരുടെയും മൃതദേഹം ഇന്നാണ് കണ്ടെത്തിയത്.
മുളവുകാട് സിസിലി ബോട്ടുജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് അപകടം.
മുളവുകാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ മൂന്നുപേരാണ് അപകടത്തിൽ പെട്ടത്. തുരുത്തു കാണാനിറങ്ങിയതായിരുന്നു ഇവർ. സുഹൃത്തിനെ തുരുത്തിൽ നിർത്തി വഞ്ചിയിൽ മൂവരും സിസിലി ജെട്ടി ഭാഗത്തേക്ക് മടങ്ങിവരുമ്പോഴാണ് വള്ളം മറിഞ്ഞത്. രാത്രി പത്തു വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദ്ദേഹം കണ്ടെത്താനായില്ല.
ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോൾ ആദ്യം സച്ചുവിന്റെ മൃതദേഹം കിട്ടി. ഉച്ചയോടെ നാവികസേനയും തിരച്ചിലിനെത്തി. തുടർന്നാണ് ശ്യാമിന്റെ മൃതദേഹം കണ്ടെത്തിയത്.
കോവിഡ് മാനദണ്ഡപ്രകാരം സുരക്ഷാ കിറ്റ് ധരിച്ചാണ് പൊലീസുകാർ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് പരിശോധയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തും.
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പ്രതി കൊന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി ഇരയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം.
പെണ്‍കുട്ടിയും അമ്മയും ചന്തയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് കൊല നടന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കാസ്ഗഞ്ച് പോലീസ് സൂപ്രണ്ട് പറഞ്ഞു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യാഷ് വീറിന്റെ പിതാവ് മഹാവീര്‍ രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് യാഷ് വീര്‍ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജയിലിലായിരുന്ന യാഷ് വീറിന് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഷ് വീര്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : ഓൺലൈനിൽ പേയ്‌മെന്റ് സംവിധാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ പേപാലും ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് തയ്യാറെടുക്കുന്നു . ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം വരുന്ന തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാനുള്ള സൗകര്യം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് പേപാൽ . ഓൺലൈൻ പണമിടപാടുകളെ പിന്തുണയ്ക്കുകയും , പരമ്പരാഗത പേപ്പർ രീതികളായ ചെക്കുകൾ , മണി ഓർഡറുകൾ എന്നിവയ്ക്ക് പകരം ഇലക്ട്രോണിക് ബദലായി പ്രവർത്തിക്കുകയും ചെയ്യുന്ന കമ്പനിയാണ് പേപാൽ . 1998 ൽ കോൺഫിനിറ്റി എന്ന പേരിൽ സ്ഥാപിതമായ പേപാൽ അവസാനം 1.5 ബില്യൺ ഡോളർ വിലമതിക്കുന്ന ഇബേയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറിയിരുന്നു.
2020 മാർച്ചിൽ യൂറോപ്യൻ കമ്മീഷന് അയച്ച കത്തിൽ, തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ക്രിപ്‌റ്റോ കറൻസിയുടെ പ്രയോജനങ്ങൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയാണെന്ന് പേപാൽ സ്ഥിരീകരിച്ചു . ക്രിപ്‌റ്റോ കറൻസികൾ നേരിട്ട് വാങ്ങാനും വിൽക്കാനും ഉപയോക്താക്കളെ ഉടൻ അനുവദിക്കുമെന്ന് പേപാൽ അറിയിച്ചു . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിപ്റ്റോ അസറ്റ് വ്യവസായം ഗണ്യമായ വളർച്ച കൈവരിച്ചു . ക്രിപ്റ്റോ , ബ്ലോക്ക് ചെയിൻ , ഡിസ്ട്രിബ്യൂട്ട് ലെഡ്ജർ സ്പേസ് എന്നിവയിലെ ആഗോള സംഭവവികാസങ്ങൾ പേപാൽ നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു.
ക്രിപ്‌റ്റോകറൻസിയുടെ പ്രയോജനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിന് വ്യക്തവും ഏകപക്ഷീയവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമായ കത്തിലൂടെ പേപാൽ അറിയിച്ചു . ബ്ലോക്ക് ചെയിനിനെയും ക്രിപ്റ്റോകറൻസിയെയും കുറിച്ച് പഠിക്കുന്നതിനായി 2019 ജൂണിൽ ഫേസ്ബുക്കിന്റെ ലിബ്ര അസോസിയേഷനിൽ അംഗമായ പേപാൽ കഴിഞ്ഞ വർഷം മുതൽ തന്നെ ക്രിപ്റ്റോ വികസനം ആരംഭിച്ചതായി പറയുന്നു.
ലോകമെമ്പാടും 300 ദശലക്ഷത്തിലധികം ആക്റ്റീവ് അക്കൗണ്ടുകൾ ഉള്ള പേപാലിലേയ്ക്ക് ഓരോ വർഷവും ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളാണ് ചേരുന്നത് . ക്രിപ്റ്റോയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്ക് കമ്മീഷൻ വ്യക്തമായ നിർവചനങ്ങൾ നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടു . ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള മാർഗ്ഗമായി ഉപഭോക്താക്കൾക്ക് പേപാൽ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും . പേപാലിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ പേയ്‌മെന്റ് സേവനമായ വെൻമോയും ക്രിപ്‌റ്റോയുടെ നേരിട്ടുള്ള വാങ്ങലും വിൽപ്പനയും ഉടൻ സാധ്യമാക്കുമെന്ന് കഴിഞ്ഞ മാസമാണ് അറിയിച്ചത് . ക്രിപ്റ്റോ കറൻസികൾക്ക് ദിനംപ്രതി സ്വീകാര്യത ഏറി വരുന്നു എന്നാണ് ബിസ്സിനസ് ലോകത്ത് നിന്ന് വരുന്ന വാർത്തകൾ നൽകുന്നത്
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക
ന്യൂജേഴ്സി: പ്രവാസികളുടെ ആശങ്കകൾ അകറ്റുമെന്നും രാഷ്ട്ര നിർമ്മാണത്തിൽ പ്രവാസികൾ നല്കുന്ന സംഭാവനകൾ മഹത്തരമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംഘടനകളുടെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ചു കാനഡയിലെയും അമേരിക്കയിലെയും മലയാളികളുമായി സംവദിക്കുകയായിരുന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസ്തുത മീറ്റിങ്ങില്‍ 11-ാം കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഗവർണർ ഉദ്ഘാടനം ചെയ്തു.
കാനഡയിലെയും യുഎസ്എയിലെയും പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി കോർഡിനേഷർ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു. ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി ജോൺ, ടോറോന്റോ മലയാളീ സമാജം പ്രസിഡണ്ട് സാബു കാട്ടുകുടി , മിസ്സിസ്സാഗ കേരളം അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായർ ,ഹാമിൽട്ടൺ മലയാളി സമാജം പ്രസിഡണ്ട് ഷാജി കുര്യൻ, KCABC പ്രസിഡന്റ് രാജശ്രീ നായർ, ഓർമ്മ പ്രസിഡന്റ് അജു ഫിലിപ്പ് , ലോമ പ്രസിഡന്റ് ജോജി തോമസ് ,നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോജ് ഇടമന, ട്രക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് സോമോൻ സഖറിയ, അനീഷ് മാവേലിക്കര, എബ്രഹാം ഐസക്ക് MCAC , ലിജു രാമചന്ദ്രൻ , പ്രവീൺ വർക്കി , രമേശ് നായർ മോണ്ട്രിയൽ , മനോജ് കരാത്ത , ബിനു ജോഷ്വാ ബ്രാംപ്ടൻ മലയാളി സമാജം, മോൻസി തോമസ് കനേഡിയൻ ലയൺസ്, സഞ്ജയ് മോഹൻ, യോഗേഷ് കുമാർ തുടങ്ങിയവരടങ്ങിയതായിരുന്നു കാനഡയിൽ നിന്നുള്ള കോ ഓർഡിനേഷൻ കമ്മറ്റി.
സജിമോൻ ആന്‍റണി, ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ നേതാക്കന്മാരായ ബിജു ജോൺ, ഡോ. കല ഷാഹി, പ്രവീൺ തോമസ്, വിപിൻ രാജ്, സണ്ണി മറ്റമന, ചാക്കോ കുര്യൻ, വർഗീസ് ജേക്കബ്, തോമസ് തോമസ്, തോമസ് കൂവളളൂർ, മാത്യു ചാക്കോ, ഗാർസിയ മരിയ ജോസഫ്, ജെയ്‌ബു മാത്യു, കിഷോർ പീറ്റർ, ഷാജി വർഗീസ്, ടോമി അമ്പേനാട്ട്, ഡോ. മാത്യു വർഗീസ്, സജി എം. പോത്തൻ, ആന്‍റോ കവളക്കൽ, ജീമോൻ വർഗീസ്, ലെജി പട്ടരുമഠം, ഏബ്രഹാം എം. പോത്തൻ, സജി കരിമ്പന്നൂർ, ഗീത വർഗീസ്, ബിനു ചിലമ്പത്ത്, അജിത്ത് കൊച്ചുകുടിയിൽ, സാജൻ കുര്യൻ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോൺ കല്ലോലിക്കൽ തുടങ്ങിയവരടങ്ങിയതായിരുന്നു അമേരിക്കയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മിറ്റി എന്ന് പ്രോഗ്രാം ഓർഗനൈസർമാരായ കുര്യൻ പ്രക്കാനം, പോൾ കറുകപ്പള്ളിൽ അറിയിച്ചു.
കേരളത്തിൽ നിന്നും പ്രത്യക ക്ഷണിതാവായി യു.ആർ.എഫ് വേൾഡ് റിക്കോർഡ് ഏഷ്യൻ ജൂറിയും കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി ഓവർസീസ് മീഡിയ കോർഡിനേറ്റർ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുളയും ഓൺലൈൻ വീഡിയോ കോൺഫ്രൻസിൽ ചേർന്നു.
ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്‍ ശ്രദ്ധ നേടിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സഹനടനായി അരങ്ങേറിയ സുനില്‍ പിന്നീട് നായകനായി മാറുകയായിരുന്നു. അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍ , ക്ലാസ്‌മേറ്റ്‌സ്, ഒടിയന്‍, കൈദി തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.
തമിഴകത്ത് തുടക്കം കുറിച്ചതോടെയായിരുന്നു സുനില്‍ എന്ന പേര് മാറ്റിയത്. ചെന്നൈ അഡയാറിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രാഹണം പൂര്‍ത്തിയാക്കിയ നരേന്‍ രാജീവ് മേനൊനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അഭിനയമോഹം ആ സമയത്തും മനസ്സിലുണ്ടായിരുന്നു. നിഴല്‍ക്കൂത്തിലെ തുടങ്ങിയ സിനിമാജീവിതം കൈദിയിലെത്തി നില്‍ക്കുകയാണ്. ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മഞ്ജുവിന് നരേന്റെ ആശംസ
ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. അത്ര മനോഹരമല്ലാത്ത അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച് നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം മഞ്ജുവിന് പിറന്നാളാശംസ അറിയിച്ചിരുന്നു. ഇവരോടെല്ലാം മഞ്ജു തന്നെയായിരുന്നു നന്ദി പറഞ്ഞത്.
അഭിമുഖത്തിലൂടെ പരിചയപ്പെട്ടവര്‍
2007ലായിരുന്നു നരേനും മഞ്ജു ഹരിദാസും വിവാഹിതരായത്. ടെലിവിഷന്‍ അവതാരകയായ മഞ്ജുവും നരേനും ആദ്യമായി കണ്ടുമുട്ടിയത് 2005ലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ജൂനിയറും മഞ്ജു അവതരിപ്പിച്ചിരുന്നു. ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നരേനെ കണ്ടുമുട്ടിയത്്. അഭിമുഖത്തിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. അച്ചുവിന്റെ അമ്മ സിനിമയ്ക്ക് ശേഷമായിരുന്നു ആ കൂടിക്കാഴ്ച. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.
പഠനത്തിന് ശേഷം
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണെന്നറിഞ്ഞപ്പോള്‍ത്തന്നെ ഇരുവരും ഇതേക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതിച്ചിരുന്നു. മഞ്ജുവിന്‍രെ പഠനം കഴിഞ്ഞതിന് ശേഷം മതി വിവാഹമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഇവരുടെ വിവാഹം നടത്തിയത്.
മകളുടെ വരവ്
വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. മകളായ തന്മയയുടെ വിശേഷങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ മകള്‍ക്കൊപ്പമിരുന്ന് ചെസ് കളിക്കുന്നതിന്റെ വിശേഷമായിരുന്നു നരേന്‍ പങ്കുവെച്ചത്. സിനിമയില്ലാതെ വീട്ടില്‍ ഇരിക്കുമ്പോഴും നിനക്ക് ചെക്ക് കിട്ടുന്നുണ്ടല്ലോയെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.
നവി മുംബൈയില്‍ ക്വാറന്‍റീനില്‍ കഴിയുന്ന വീട്ടമ്മയെ പീഡിപ്പിച്ചു. പ്രതിയായ 25ുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തില്ല. പീഡനത്തിനിരയായ നാല്‍പ്പതുകാരിയുടെ പരിശോധനാഫലം വന്നിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പതിനഞ്ച് നിലയുള്ള ഫ്ലാറ്റ് സമുച്ചയത്തിന്‍റെ രണ്ടാം നിലയിലാണ് പ്രതിയുടെ താമസം. അഞ്ചാംനിലയിലെ ഫ്ലാറ്റില്‍ ക്വാറന്‍റീനില്‍ കഴിയുന്ന വീട്ടമ്മയുടെ ഫ്ലാറ്റിലേക്ക് പ്രതിയായ യുവാവ് കടന്നുചെന്നു. ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് പരിശോധനയ്ക്കത്തിയ നഴ്‍സിനോട് വീട്ടമ്മ പീഡനവിവരം വെളിപ്പെടുത്തി. നഴ‍്‍സ് പൊലീസില്‍ അറിയിക്കുകയായിരുന്നു.
ബലാല്‍സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമം 376,354 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തി. ഷോപ്പിങ് മാളില്‍ ജോലിക്കാരനായിരുന്നു പ്രതിയെന്നാണ് നവി മുംബൈ പൊലീസ് അറിയിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായ പ്രതി പൊലീസ് നിരീക്ഷണത്തിലാണ്.
മേഘക്കൂട്ടംപോൽ പറന്നിറങ്ങുന്ന കോടമഞ്ഞും ചാറ്റൽ മഴയും ഒരുപോലെ അനുഭവവേദ്യമാകുന്ന കുട്ടിക്കാനത്ത് ഇപ്പോഴിതാ നീലക്കുറിഞ്ഞിയും. തെന്നലിനു താരാട്ടായി ചാഞ്ചാടുന്ന നീലക്കുറിഞ്ഞി പൂക്കൾ കുരിശുമലയിൽ പറുദീസയൊരുക്കിയിരിക്കുന്നു.
മൂന്നാർ, നീലഗിരിക്കുന്നുകളിൽ 12 വർഷത്തിൽ ഒരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞിയുടെ പല ഉപവിഭാഗങ്ങളാണ് കുട്ടിക്കാനം കുരിശുമലയിൽ ഇപ്പോൾ വസന്തം വിരിയിക്കുന്നത്. കുട്ടിക്കാനത്തുനിന്നു കട്ടപ്പന റൂട്ടിൽ അര കിലോമീറ്റർ പിന്നിടുന്പോൾ ഉറുന്പിക്കരയ്ക്ക് പോകുന്ന വഴി ആഷ്ലിഎസ്റ്റേറ്റ് റോഡിലൂടെ രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ കുരിശുമലയുടെ അടിവാരത്ത് എത്താം.
ഇവിടെത്തുന്പോൾതന്നെ ഹരിതാഭമാർന്ന മലനിരകളെ തൊട്ടുതലോടി മേഘ ക്കൂട്ടങ്ങൾ ഒഴുകി നടക്കുന്ന കാഴ്ചകൾ കാണാം. ഏക്കറുകണക്കിനു നീണ്ടുകിടക്കുന്ന മലകളിലാണ് നീലക്കുറിഞ്ഞി പീലിവിരിച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയന്ത്രണമുള്ളതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അധികം ആളുകൾ കുരിശു മലയിലേക്കെത്തുന്നില്ല.
സമുദ്ര നിരപ്പിൽ നിന്നും 3800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുരിശുമലയിലെ പ്രഭാത കാഴ്ചകളും സുന്ദരമാണ്. കോടമഞ്ഞ് മാറി തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ കൊടികുത്തി മുതൽ കുട്ടിക്കാനംവരെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന കെകെ റോഡും പാഞ്ചാലിമേടും വാഗമണ്‍ കുരിശുമലയും പരുന്തുംപാറയും ഏന്തയാർ, മുണ്ടക്കയം. കാഞ്ഞിരപ്പള്ളി, പൊൻകുന്നം തുടങ്ങിയ ചെറുപട്ടണങ്ങളുടെ വിദൂര ദൃശ്യവും ഇവിടെ കാണാം.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന 70 വയസുള്ള കുട്ടനാട് സ്വദേശിയായ രോഗിക്ക് പ്ലാസ്മ തെറാപ്പി രണ്ട് ഡോസ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ഇന്നലെ ലഭിച്ച കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി.
ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ മാറ്റം ഉണ്ടായിത്തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശ കാൻസർ ബാധിച്ച ഇദ്ദേഹം രോഗം കൂടിയ നിലയിൽ പാലിയേറ്റീവ് ചികിൽസയിൽ ആയിരിക്കുന്പോഴാണ് കോവിഡ് ബാധിച്ചത്. ഒരു മാസമായി മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ ചികിൽസയിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് വിമുക്തയായിട്ടുണ്ട്.രണ്ടു പേരും കോവിഡ് പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.