സൂപ്പർതാരം ആമിർഖാെൻറ മകൻ ജുനൈദ് ബോളിവുഡിലേക്ക്. കഴിഞ്ഞ മൂന്നുവർഷമായി നാടകത്തിലൂടെ കഴിവുതെളിയിച്ചാണ് ജുനൈദ് ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.
അനുരാജ് മനോഹർ സംവിധാനം ചെയ്ത മലയാള ചിത്രം ഇഷ്ഖിെൻറ ഹിന്ദി റീമേക്കിലാണ് ജുനൈദ് അഭിനയിക്കുക. ഷെയ്ൻ നിഗമും ആൻ ശീതളും മുഖ്യവേഷത്തിലഭിനയിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംവിധായകനും നിർമാതാവുമായ നീരജ് പാണ്ഡേയാണ് ചിത്രം ഹിന്ദിയിലെത്തിക്കുന്നത്. ഹിന്ദി തിരക്കഥ പൂർത്തിയായതായി നേരത്തേ നീരജ് അറിയിച്ചിരുന്നു. എ.വെഡ്നെസ് ഡേ, സ്പെഷ്യൽ 26, ബേബി, എം.എസ് ധോണി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ് നീരജ്.
കോവിഡിനെ തടയാൻ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ഭരണഘടന വിരുദ്ധമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രസിഡെൻറന്ന നിലയിൽ ഇനിയും ബേസ്മെൻറിൽ അടച്ചിരിക്കാനില്ല. പ്രതിസന്ധികൾക്കിടയിലും തനിക്ക് ജനങ്ങളുമായി സംവദിക്കണമെന്ന് ട്രംപ് പറഞ്ഞു. വിവിധ ഗവർണമാർ ലോക്ഡൗണുകൾ ഏർപ്പെടുത്തിയിരിക്കുന്നത് രാഷ്ട്രീയപ്രേരിതമായാണ്. ഇനിയും ലോക്ഡൗണുകൾ തുടരാനാവില്ലെന്നതാണ് യാഥാർഥ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എൻ.ബി.സി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ട്രംപിെൻറ പരാമർശം. പ്രസിഡെൻറന്ന നിലയിൽ ഇനിയും ബേസ്മെൻറിൽ അടച്ചിരിക്കാനോ വൈറ്റ് ഹൗസിലെ മനോഹരമായ മുറികളിൽ കഴിയാനോ തനിക്കാവില്ല. പ്രതിസന്ധിക്കിടയിലും രാജ്യത്തെ ജനങ്ങളുമായി തനിക്ക് സംവദിക്കണമെന്ന് ട്രംപ് പറഞ്ഞു.
മാസ്ക് ഉപയോഗിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിരവധി ആളുകൾക്ക് കോവിഡ് വരുന്നുണ്ട്. ചൈന നമുക്ക് തന്നതാണ് ഈ രോഗബാധ. ഇതിൽ ആരെയും കുറ്റപ്പെടുത്താനില്ല. ഈ രോഗത്തെ അമേരിക്കയിൽ നിന്നും ലോകത്ത് നിന്നും തുടച്ചു നീക്കാൻ എല്ലാവരും കഠിനമായി പരിശ്രമിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി.
യുറോപ്പിൽ കോവിഡ് പടരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവർ നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്നാൽ ഇപ്പോൾ പല യുറോപ്യൻ രാജ്യങ്ങളിലും കോവിഡ് പടർന്നു പിടിക്കുകയാണെന്നായിരുന്നു ട്രംപിെൻറ മറുപടി.
സിംഹത്തിന്റെ വേട്ടയാടൽ തൽസമയം കാണാനും അതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വൈറലാകാനും ഒരുകൂട്ടർ കണ്ടെത്തിയ മാർഗം വലിയ രോഷത്തിന് ഇടയാക്കുകയാണ്. ഗുജറാത്തിലെ ഗിർ വനത്തിൽ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒരു പശുവിനെ മനപൂർവം സിംഹത്തിന് ഇട്ടുകൊടുത്താണ് യുവാക്കൾ വിഡിയോ എടുത്തിരിക്കുന്നത്. സിംഹത്തിന്റെ സാന്നിധ്യമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് സംഘം പശുവിനെ കൊണ്ട് കെട്ടി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇരയെ കണ്ട് സിംഹം പാഞ്ഞെത്തുകയും പശുവിനെ കടിച്ചുകൊല്ലുകയുമായിരുന്നു.
ഈ സമയം സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇത് ക്യാമറയിൽ പകർത്തി. ചിലർ ഈ സമയം ദൃശ്യങ്ങളിൽ സ്വന്തം മുഖം കാണിക്കാനും ശ്രമിക്കുന്നത് കാണാം. വിഡിയോ വൈറലായതോടെ വൻരോഷമാണ് ഉയരുന്നത്. ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
Disheartening to see people illegally taking videos of Lion hunting in #Gir to get cheap publicity on social media. This is totally against the spirit of #Lion conservation. I hope the guilty are apprehended & punished.@GujForestDept @Ganpatsinhv @moefcc pic.twitter.com/GREFzjGwNw
— Parimal Nathwani (@mpparimal) October 15, 2020
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
അപേക്ഷ 23ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണു വിജയ് പി. നായരുടെ താമസ സ്ഥലത്തു പോയതെന്നുമാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും പറയുന്നത്.
വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു അവിടേക്ക് പോയതെന്നും അപേക്ഷയിലുണ്ട്. കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. പ്രമുഖരടക്കമുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെ സംബന്ധിച്ച ചർച്ച പൊടിപൊടിക്കുന്നതിനിടെ പൊട്ടിച്ചിരിപ്പിക്കുന്ന പരാമർശവുമായി പിസി ജോർജ്ജ് വീണ്ടും. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിൽ ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജ്, കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു, കേരള കോൺഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേൽ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
ചർച്ചയ്ക്കിടെ പിസി ജോർജിനെ പേര് എടുത്ത് വിളിച്ച ബന്ധുകൂടിയായ ജോസ് ടോം പുലിക്കുന്നേലിനോട് അമ്മാവാന്ന് വിളിയെടാ, അമ്മാവനെ കേറി ജോർജ് എന്ന് വിളിക്കുന്നോ എന്നായിരുന്നു പിസി ജോർജിന്റെ മറുപടി. ചർച്ചയ്ക്കിടെ ജോസ് കെ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ജോർജിന് എതിരെ ജോസ് ടോമും എതിരാരോപണം ഉന്നയിച്ചിരുന്നു. ഇതോടെ നീ എന്റെ പെങ്ങളെ മോനല്ലെ നീ ഇതിൽ കൂടുതൽ പറയും എന്നായിരുന്നു ജോർജിന്റെ പ്രതികരണം.
തുടർന്ന് ബന്ധമൊക്കെ നിങ്ങൾക്ക് വീട്ടിൽ ഇവിടെ കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി ജോസിനെ പിസിയും പിസിയെ തിരിച്ച് ജോസും ബഹുമാനിക്കണമെന്ന് അവതാരകനായ പിജി സുരേഷ്‌കുമാർ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് എം മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനിമുതൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയ, താൻ യുഡിഎഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചെന്ന് പിസി ജോർജ് എംഎൽഎ വ്യക്തമാക്കി. ‘മുന്നണി നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ ഉടൻ തന്നെ നേരിട്ട് ചർച്ച നടത്തും’, പിസി പറഞ്ഞു.
അതിജീവിച്ച നടിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവേള ബാബുവിന്റെ പരാമര്‍ശമെങ്കില്‍ അത് തെറ്റാണെന്ന് നടനും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശങ്ങളും, പാര്‍വതിയുടെ രാജിയും ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നും ബാബുരാജ് പറഞ്ഞു.
‘അതിജീവിച്ച നടിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവേള ബാബു അങ്ങനെ പറഞ്ഞതെങ്കില്‍ അത് തെറ്റാണ്, ഒരിക്കലും സ്വീകരിക്കാന്‍ പറ്റാത്തതാണെന്നുമാണ് ഞങ്ങളില്‍ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ഞാന്‍ അവളോടൊപ്പമാണ്, ബുധനാഴ്ച അവളോട് സംസാരിച്ചിരുന്നു. കാര്യങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടി എടുക്കും’, ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
‘ട്വന്റി 20 എന്ന സിനിമയുടെ തുടര്‍ഭാഗത്തെ കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോഴാണ് താന്‍ ഇത് പറഞ്ഞതെന്നാണ് ഇടവേള ബാബു പറഞ്ഞത്. മറ്റൊരു കാര്യം, പ്ലാന്‍ ചെയ്ത സിനിമ ആ സിനിമയുടെ തുടര്‍ച്ചയല്ല എന്നതാണ്. കൂടാതെ, പല സിനിമകളിലും അമ്മ അംഗങ്ങളല്ലാത്ത അഭിനേതാക്കള്‍ ഉണ്ട്, ഞങ്ങളുടെ ഷോകളില്‍ പോലും. അതിനാല്‍, അത് പൂര്‍ണ്ണമായും നിര്‍മ്മാതാവിന്റെ അല്ലെങ്കില്‍ സംവിധായകന്റെ വിവേചനാധികാരമാണ്.’- ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രേവതിയും പത്മപ്രിയയും ഉന്നയിച്ച ചോദ്യത്തിന്, പരാതി ലഭിച്ചാല്‍ മാത്രമേ നടപടി എടുക്കാന്‍ കഴിയൂ എന്നായിരുന്നു ബാബുരാജ് മറുപടി പറഞ്ഞത്. രാജിക്കത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രാജി വെക്കുന്നതിന് പകരം പാര്‍വതി അമ്മ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപടി എടുക്കുമായിരുന്നു.
പബ്ലിക് ആയി ഒരു കാര്യം പറഞ്ഞതിന് ശേഷം, പിന്നീട് അമ്മയില്‍ പരാതി നല്‍കിയിട്ട് കാര്യമുണ്ടാകില്ല. സംഘടനയുടെ പേര് കളങ്കപ്പെടരുതെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. കാരണം അമ്മയുടെ സഹായം നിരവധി പേര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ താരങ്ങളുടെ പോക്കറ്റില്‍ നിന്നാണ് ഈ പണം വരുന്നതെന്നും ബാബുരാജ് വ്യക്തമാക്കി.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നതില്‍ പലപ്പോഴും അമ്മ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന്, ഏഴോ എട്ടോ പേര്‍ക്ക് പുറമെ, അമ്മയിലുള്ള മറ്റുള്ളവര്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാത്തതെന്താണെന്നായിരുന്നു നടന്‍ ചോദിച്ചത്.
‘അതുകൊണ്ടാണ് ശരിയായ പ്രക്രിയയുണ്ടെന്ന് പറഞ്ഞത്. പാര്‍വതി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ‘അമ്മ’യെ, എ.എം.എം.എ എന്ന് പരാമര്‍ശിക്കുന്നത് അവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഞങ്ങള്‍ അവരോടൊപ്പമാണെന്ന് അവര്‍ മനസിലാക്കണം. കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച വേണം’ – ബാബുരാജ് ചൂണ്ടിക്കാട്ടി.
സുതാര്യമായ നടപടികൾ വിചാരണക്കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്ന ആരോപണവുമായി പ്രോസിക്യൂഷൻ. നടിയെ ആക്രമിച്ച കേസിലെ വിചാരണയടക്കമുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ പ്രത്യേക കോടതിയിൽ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം വേണമെന്നുമാണ് ആവശ്യം. ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഹൈക്കോടതിയിൽ ട്രാൻസ്ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നുമാണ് പ്രത്യേക കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. 182ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷൻ പറയുന്നു.
ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ കോടതിയിൽ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.
ഹർജിയിൽ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. നേരത്തെ, കേസിൽ വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തില്‍ തിളങ്ങി ടെക്‌സാസിലെ 17കാരി മാസി കര്‍. ഏറ്റവും നീളം കൂടിയ കാലുകള്‍ക്കാണ് മാസി റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹയായത്. 53.2555 ഇഞ്ച് നീളമാണ് മാസിയുടെ കാലിന്.

രണ്ടു വര്‍ഷം മുമ്പ് വരെ എന്റെ കാലുകളുടെ അസാധാരണ വലിപ്പത്തെക്കുറിച്ച് ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് ഇതിനെക്കുറിച്ച് മനസിലാക്കുന്നതും വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം ലഭിക്കുമോ എന്നും പരിശോധിച്ചത്. ഇപ്പോള്‍ ഞാന്‍ എന്റെ കാലുകളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും മാസി കൂട്ടിച്ചേര്‍ത്തു. ടെക്സാസിലെ സിഡാര്‍ പാര്‍ക്കില്‍നിന്നുള്ള മാസിയുടെ പിതാവിന് 6.5 അടി ഉയരവും സഹോദരന് 6.4 അടി ഉയരവും ഉണ്ട്.
കോട്ടയം: വര്‍ഷങ്ങളോളം നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് കെ. മാണിയെ വിമര്‍ശിച്ച് കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എം.ബി ജോസഫാണ് ഭാര്യാസഹോദരന്റെ രാഷ്ട്രീയ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ കെ.എം മാണിപോലും എല്‍ഡിഎഫില്‍നിന്ന് തിരികെ യുഡിഎഫില്‍ എത്തി എന്നതാണ് ചരിത്രമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല. ഇടതുപക്ഷത്ത് കേരളാകോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പണ്ട് ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച മാണി രണ്ട് വര്‍ഷത്തിന് ശേഷം തിരികെ യുഡിഎഫില്‍ എത്തിയതെന്നും എം.ബി ജോസഫ് പറഞ്ഞു.
ബാര്‍ കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം എന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.