മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത (90) കശ്ശീശയായി നിയോഗിതനായ അതേ ദിവസം (ഒക്ടോബർ 18) ന് യാത്രയായി. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ വെച്ച് ഇന്ന് വെളുപ്പിനെ 2.38 ന് ആയിരുന്നു വിശ്വാസ ജീവിതാന്ത്യം.
1653-ൽ അഭിഷിക്തനായ മാർത്തോമ ഒന്നാമന്‍റെ പിന്തുടർച്ചയായ മാർത്തോമ ഇരുപത്തൊന്നാമാനാണ് ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്താ.
മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്‍റെ കുടുംബമായ മാരാമൺ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനാണ് . പി.ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളജിൽ ബിഡി പഠനത്തിനു ചേർന്നു.
മാർത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 ന് ജോസഫ് മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച് 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപെട്ടപ്പോൾ മാർത്തോമ മെത്രാപോലീത്തായ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി “ജോസഫ് മാർത്തോമ്മ’ എന്ന പേരിൽ മാർ ഐറേനിയോസ് നിയോഗിതനായി.
സഭയുടെ പരമാധ്യക്ഷസ്ഥാനം ഏറ്റെടുത്ത നാൾമുതൽ സഭയുടെ ആധ്യാത്മീകവും ഭൗതീകവുമായ വളർച്ച മുന്നിൽ കണ്ടു കൊണ്ടും ഐക്യം നിലനിർത്തുന്നതിനുമായി ദൈവാത്മാവിനാൽ പ്രേരിതമായി പല കടുത്ത തീരുമാനങ്ങളും സ്വീകരിക്കുന്നതിന് മെത്രാപോലീത്തായ്ക്ക് കഴിഞ്ഞുവെന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ് .തിരുമേനിയുടെ തീരുമാനങ്ങളോട് ആദ്യമേ പലരും അല്പാല്പം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് യാഥാർഥ്യം തിരിച്ചറിഞ്ഞു പിന്തുണച്ച നിരവധി സംഭവങ്ങൾ ചൂണ്ടികാണിക്കാനുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നതിനെതിരെ പ്രതികരിക്കുകയും ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരിലും ദൈവിക പ്രതിച്ഛായ പ്രതിഫലിക്കണമെന്നും അപരനുവേണ്ടി തന്‍റെ ജീവിതം മാറ്റിവയ്ക്കണമെന്നും ശക്തമായി പഠിപ്പിച്ച ആചാര്യ ശ്രഷ്ടനാണ് മാർത്തോമ മെത്രാപോലീത്ത.
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകമ്പയും സഹോദര സ്‌നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും തടസം നില്‍ക്കുന്ന ദുഷ്പ്രവണതയ്‌ക്കെതിരെ ക്രൈസ്തവ ജനത ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും പരസ്യമായി പ്രഖ്യാപിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് മെത്രാപോലീത്ത എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഇല്ല.
സഹോദരന്‍റെ മുഖത്ത് ദൈവത്തിന്‍റെ പ്രതിച്ഛായ ദർശിക്കുവാൻ കഴിയണമെന്ന് സഭാജനങ്ങളെ ആവർത്തിച്ചു ഉദ്ബോധിപ്പിക്കുന്ന മെത്രാപോലിത്താ തന്‍റെ ജീവിതത്തിലും അത് പ്രായോഗികമാക്കി മറ്റുള്ളവർക്ക് മാതൃകയായിട്ടുണ്ടെന്നതും അനുകരണീയമാണ് . പതിനായിരങ്ങളുടെ ജീവൻ അപഹരിച്ച കോവിഡ് മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണമെന്നു വിദ് ധഗ്ദ്ധർ നൽകിയ നിർദേശത്തോട് അനുകൂലമായി പ്രതികരിക്കുകയും മാർത്തോമ ദൈവാലയങ്ങൾ അനിശ്ചിതമായി അടച്ചിടാൻ കല്പനയിറക്കുകയും ചെയ്ത ആദ്യ മതാധ്യക്ഷനാണ് ജോസഫ് മാർത്തോമ.
ജീവിതത്തിൽ ലാളിത്യവും ശുശ്രൂഷാമനോഭാവവും ഒരേപോലെ പ്രകടമാക്കുമ്പോഴും സ്ഥാനമാനങ്ങൾ വിലങ്ങുതടിയാകാതെ സഹജീവികളെ സ്നേഹിക്കുകയും കരുതുകയും അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് പരിഹാരം നിർദേശിക്കുകയും ചെയ്തിരുന്നു .വ്യക്തി ബന്ധങ്ങൾക്ക് വലിയ മൂല്യം നല്കിയ വ്യക്തിയായിരുന്നു തിരുമേനി.മാർത്തോമ സഭയെ സംബഡിച്ചു തിരുമേനിയുടെ കാലഘട്ടം സഭയുടെ യശസ്സ് രാജ്യാന്തര തലങ്ങളിൽ ഉയർത്തുന്നതിന് തിരുമേനിക്കു കഴിഞ്ഞിട്ടുണ്ട് എന്നതും വിസ്മരിക്കാവുന്നതല്ല.
ന്യൂസ് ഡെസ്ക് , മലയാളം യുകെ ([email protected])
ഇപ്പോൾ അഭ്യർത്ഥനകൾ ശ്രദ്ധിക്കുന്ന മലയാളി മനസ്സുകൾ കുറയുന്നു.. ജീവിതത്തിലെ വേദനകൾ അനുഭവിച്ചിട്ടുള്ളവർക്കേ മറ്റുള്ളവരുടെ വേദനകൾ മനസിലാകൂ.. അതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് പ്രവാസി മലയാളികൾ.. അവരുടെ ആവശ്യങ്ങൾ മാറ്റിവെച്ചു മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവാസികൾ… അഴിമതി കഥകളും, രാഷ്ട്രീയ കോലാഹലങ്ങളും, കേസിലെ കൂറുമാറലും ഏറ്റവും ഒടുവിൽ ആയി ‘സേവ് ദി ഡേറ്റും’ വാർത്ത ചാനലുകളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിക്കുന്നു. വേദനിക്കുന്നവന്റെ അപേക്ഷകൾ കാണാതെപോകുന്ന സാഹചര്യം.. കൊറോണയുടെ വരവിൽ പലർക്കും ജോലി നഷ്ടപ്പെട്ടു… സഹായം നൽകിയിരുന്നവർ നിസ്സഹായർ ആയിതീർന്നു.. ഇന്ന് നിങ്ങളുടെ സഹായത്തിനായി അപേക്ഷിക്കുന്നത് രണ്ടുപേരുടെ ആഹാരത്തിനും അവരുടെ ജീവൻ നിലനിത്താനും ആണ്.
പത്തനംതിട്ട ജില്ലയിലെ അയിരൂർ സ്വദേശിയായ ഒറ്റതേക്കുങ്കൽ നടുക്കേവീട്ടിൽ രതീഷ് ചന്ദ്രൻ അപൂർവരോഗം ആയ മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗത്തിന് അടിമയാണ്. ഇദ്ദേഹത്തിന് പരസഹായം കൂടാതെ യാതൊന്നും ചെയ്യാൻ കഴിയില്ല. വൃദ്ധയായ അമ്മയാണ് ഏക ആശ്രയം. 2008 ജൂലൈ രണ്ടിന് രതീഷിൻെറ അച്ഛൻ മരണപ്പെട്ടിരുന്നു, അതേ വർഷം തന്നെ നവംബർ 7 നുണ്ടായ അപകടത്തിൽ ഏക സഹോദരനെയും വിധി തിരികെ വിളിച്ചു.
പരസഹായം കൂടാതെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്തതിനാൽ പ്രായമായ അമ്മയ്ക്ക് നിത്യവൃത്തിക്ക് വേണ്ടി ജോലിക്ക് പോകാൻ കഴിയുന്നില്ല. നല്ല മനസ്സുള്ള കുറച്ചു മനുഷ്യരുടെ സഹായത്താലാണ് ഇത്രയും നാൾ ജീവിതം കഴിച്ചത്.
എന്നാൽ കോവിഡ് മഹാമാരി പടർന്നു പിടിക്കുകയും പലരുടെയും ജോലി നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിൽ സഹായം നൽകി കൊണ്ടിരുന്ന പലരുടെയും അന്നം മുട്ടിയ അവസ്ഥയിലാണ് ഉള്ളത്. ഈ വാർത്ത അറിയുന്ന സുമനസ്സുകളായ വായനക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രതീഷ്.
സ്വന്തമായി ചലിക്കാൻ കഴിയാത്ത അതിഗുരുതരമായ രോഗാവസ്ഥയാണ് മസ്കുലാർ ഡിസ്ട്രോഫി. രോഗം ശരീരത്തിലെ മസിലുകളെ പൂർണമായി നിർജീവമാക്കും. ഇപ്പോഴും പൂർണമായി ചികിത്സിച്ചു മാറ്റുക എന്നത് വെല്ലുവിളിയായി തുടരുകയാണ്. വൈദ്യശാസ്ത്രം ഇതിന് പൂർണമായി ഭേദമാക്കാവുന്ന മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം. രോഗം ബാധിച്ച മിക്കവരും വീൽ ചെയറിൽ തന്നെയാണ് ശിഷ്ട ജീവിതം തള്ളി നീക്കേണ്ടി വരിക. ഇത് നാഡീസംബന്ധമായ രോഗം ആണ്.
ഡ്യൂക്കിനെസ് മസ്‌ക്കുലർ ഡിസ്‌ട്രോഫി ബാധിച്ചാൽ പരസഹായം കൂടാതെ ഭക്ഷണം കഴിക്കാനോ മറ്റു അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനോ സാധ്യമല്ല. പേശികളെയും നാഡികളെയും തളർത്തി പൂർണ വൈകല്യത്തിലേക്ക് നയിക്കുന്ന രോഗമാണിത്. മരുന്നിന്റെ ചിലവുകൾക്കും, നിത്യ വൃത്തിക്കുമായാണ് രതീഷ് സുമനസുകളുടെ കരുണ തേടുന്നത്.
FEDERAL BANK KOTTATHUR
Rathesh Chandran
A/C :12600100093593
IFSC FDRL 0001260
എന്ന അക്കൗണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു.





ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസ്. അവഗണന സഹിക്കാനാവുന്നില്ലെന്നും മലയാള സിനിമയില്‍ ഇനി പാടില്ലെന്നും അറിയിച്ചിരിക്കുകയാണ് വിജയ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് തന്റെ തീരുമാനം വ്യക്തമാക്കിയത്.
മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.– വിജയ് പറയുന്നു. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
മലയാള സിനിമയിലെ മാത്രമല്ല തെന്നിന്ത്യയിലെ മികച്ച ഗായകരിലൊരാളാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകന്‍ കൂടിയായ വിജയ് യേശുദാസ്. എട്ടാം വയസില്‍ സിനിമയില്‍ പിന്നണി പാടിയ വിജയ് യേശുദാസ് മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലൂടെ യേശുദാസിനും ഹരിഹരനുമൊപ്പം പാടിക്കൊണ്ടാണ് രണ്ടാം വരവ് നടത്തുന്നത്. ഒരു ചിരി കണ്ടാല്‍, എന്തു പറഞ്ഞാലും തുടങ്ങിയ പാട്ടുകളിലൂടെ വിജയ് ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് വിജയ് യേശുദാസിന്റെ കാലമായിരുന്നു. ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക് വിജയ് പാടി. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം മൂന്നു തവണ വിജയ് നേടിയിട്ടുണ്ട്. വിജയ് 2018ല്‍ പാടിയ ജോസഫിലെ പൂമുത്തോളെ എന്ന ഗാനം ഇപ്പോഴും ഹിറ്റാണ്.
രണ്ട് വർഷമായി നിർബന്ധിത പീഡനം. 34–കാരിയായ അമ്മയെ അറസ്റ്റ് ചെയ്ത് ടെക്സാസ് പൊലീസ്. 2018 മുതൽ ഇവർ സ്വന്തം മകനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 12–കാരനാണ് പീഡനം ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ ബ്രിട്ട്നി റൗലു എന്ന സത്രീയാണ് അറസ്റ്റിലായത്. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ആറാം ഗ്രേഡിൽ പഠിക്കുന്ന മകനെയാണ് ഇവർ ഉപദ്രവിച്ചിരുന്നത്. സ്വയം വിവസ്ത്രയാകുകയും മകനെ നിർബന്ധിച്ച് വസ്ത്രമഴിപ്പിച്ചുമാണ് ഇവർ പീഡനം നടത്തിയിരുന്നതെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്. പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും ചെയ്തു.
രണ്ടു വർഷങ്ങൾക്ക് ശേഷം വിശ്വസിക്കാൻ പറ്റുന്ന ഒരാളോട് കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞു. അയാൾ കുട്ടിയെ പോലീസിന്റെ മുന്നിൽ കൊണ്ടുവരികയായിരുന്നു.
അഭിഭാഷകന്റെ മുന്നിലും കുട്ടി കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് ശേഷം റൂലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഇവർ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജയിലിൽ അടച്ചു.
തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള മുളയത്തെ ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ആദ്യകാല ഡോക്ടറും മോണ്‍സിഞ്ഞോറുമായ ഡോ. ബെയ്ന്‍(87) ജര്‍മനിയില്‍ വ്യാഴാഴ്ച അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറി ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അനേകം കുഷ്ഠരോഗികള്‍ക്കു പുതുജീവന്‍ നല്‍കിയ ഡോക്ടറാണ് ഇദ്ദേഹം. 1964 മുതല്‍ 1968 വരെ ഡാമിയന്‍ ഇസ്റ്റിറ്റിയൂട്ടില്‍ രോഗികളോടൊപ്പം താമസിച്ചാണ് അവരെ ചികിത്സിച്ചിരുന്നത്. ഡാമിയന്‍ കുഷ്ഠരോഗാശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററും വിരലുകള്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ ഇല്ലാതായിപ്പോയ കുഷ്ഠരോഗികള്‍ക്കു ധരിക്കാന്‍ ചെരിപ്പ് അടക്കമുള്ള ഉപകരണങ്ങള്‍ തയാറാക്കാനുള്ള വര്‍ക്ക്‌ഷോപ്പും സ്ഥാപിച്ചത് ഇദ്ദേഹമാണ്.
പിന്നീട് കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൂടുതല്‍ രോഗികളുണ്ടായിരുന്ന ഹൈദരാബാദിലെ കുഷ്ഠരോഗാശുപത്രിയിലേക്ക് അദ്ദേഹം മാറി. അവിടത്തെ ആശുപത്രിയുടെ മേധാവിയായി സേവനം ചെയ്തപ്പോഴും 2001 വരെ മുളയം ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുഷ്ഠരോഗികള്‍ക്കു ശസ്ത്രക്രിയകള്‍ നടത്താനും ചികിത്സിക്കാനും അദ്ദേഹം എത്തിയിരുന്നു. ജര്‍മനിയില്‍നിന്ന് എംബിബിഎസ് പഠനത്തിനുശേഷം പ്ലാസ്റ്റിക് സര്‍ജറിയിലും ഓര്‍ത്തോപീഡിക്കിലും സ്‌പെഷലൈസേഷന്‍ എടുത്ത ശേഷമാണു കേരളത്തിലെത്തിയത്. തുടര്‍ന്ന് ചികിത്സയോടൊപ്പം സെമിനാരിയിലെ പഠനത്തിനുശേഷം 1993 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഏഴു വര്‍ഷം മുന്പാണു ജര്‍മനിയിലേക്കു മടങ്ങിയത്
മൂന്ന് ദിവസം കിണറ്റിൽ കഴിഞ്ഞ യുവതിക്ക് അത്ഭുത രക്ഷപ്പെടൽ. കർണാടക കൊളർ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമേറിയ കിണറ്റിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയ ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുമ്പ് പരിചയപ്പെട്ട ആദർശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെൺകുട്ടി ഇവിടെയെത്തിയത്. ഇയാൾ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി യുവാവ് എത്തുകയും ചെയ്തിരുന്നു.
ദേവനഹള്ളിയിലിറങ്ങിയ യുവതിയെ സമീപഗ്രാമമായ രംഗനാഥപുരയിലെ ഒരു ഫാം ഹൗസിലാണ് ആദർശ് എത്തിച്ചത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ഇവിടെ വച്ച് അയാൾ യുവതിയോട് വിവാഹ അഭ്യർഥന നടത്തി. എന്നാൽ ഇത് അവർ നിരസിച്ച ദേഷ്യത്തിൽ കൊലപ്പെടുത്തുന്നതിനായി കിണറ്റിൽ തള്ളിയിടുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു ഇത്. ഇതിനു ശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നു കളഞ്ഞു. ‘തന്നെ വിവാഹം ചെയ്തില്ലെങ്കിൽ കൊന്നു കളയുമെന്ന് ആദർശ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് കിണറ്റിൽ തള്ളിയതെന്നുമാണ് രക്ഷപ്പെട്ടെത്തിയ ശേഷം പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നത്.
കിണറ്റിൽ വീണ് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് യുവതിയുടെ കരച്ചിൽ നാട്ടുകാർ കേട്ടത്. ഇവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ക്രെയിനിന്‍റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. നിർജ്ജലീകരണം സംഭവിച്ച യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിജയപുര സബ് ഇന്‍സ്പെക്ടർ മഞ്ജുനാഥ് അറിയിച്ചതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
‘കിണറ്റിൽ ഒരു യുവതി വീണു കിടക്കുന്നുവെന്ന വിവരം ലഭിച്ചയുടൻ തന്നെ ഞങ്ങൾ സ്ഥലത്തെത്തിയിരുന്നു. ഏകദേശം അറുപത് അടിയോളം ആഴമുള്ള വരണ്ട കിണറായിരുന്നു അത്. കിണറ്റിനുള്ളിലെ കുറ്റിക്കാടുകളാണ് യുവതിയെ അപകടത്തിൽ നിന്നും രക്ഷിച്ചതെന്നാണ് തോന്നുന്നത്. വളരെ ചെറുപ്പമായിരുന്ന അവർ മൂന്ന് ദിവസം എങ്ങനെയൊക്കെയോ ആ കിണറ്റിനുള്ളിൽ അതിജീവിച്ചു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതിയെ കിണറ്റിൽ തള്ളിയിട്ട ആദർശ് എന്ന 22കാരനെ പൊലീസ് വൈകാതെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കീല ചേച്ചി ചെയ്താല്‍ ‘എ’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ ന്യൂജനറേഷന്‍ പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില്‍ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം
‘Save the date ‘ എന്നും പറഞ്ഞ് വിവാഹം കഴിക്കുവാന്‍ ഇരിക്കുന്നവര്‍ ചില ‘സ്വകാര്യ ഫോട്ടോകള്‍’ എടുത്ത് social media യില്‍ പരസ്യമായ് ഇടും. ചില സദാചാരക്കാര്‍ ഇതു കണ്ട് കുരുപൊട്ടിച്ച് ‘അയ്യോ യുവതിക്ക് ശരീരത്തില്‍ വസ്ത്രം തീരെ കുറഞ്ഞു പോയേ’ എന്നും പറഞ്ഞ് കരയും, വിവാദം ഉണ്ടാക്കുന്നു. എന്തിന് ? (ഇതേ യുവതികള്‍ മുഴുവന്‍ വസ്ത്രവും ഉടുത്ത് ..’Save the date’ ഫോട്ടോ ഷൂട്ട് നടത്തിയാല്‍ ഇന്ന് വിമര്‍ശിക്കുന്ന ഒരുത്തനും ലൈക്കും, ഷെയറും പോയിട്ട് ഒന്നു തിരിഞ്ഞ് നോക്കുക പോലും ഇല്ല. )
കേരളത്തില്‍ പലരും രാവിലെ എഴുന്നേറ്റു ആദ്യം തന്നെ കുളിച്ചില്ലേലും സോഷ്യല്‍ മീഡിയയില്‍ കയറും.
എന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികള്‍, തുണി കുറവുള്ള ഫോട്ടോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും.ഉണ്ടെങ്കില്‍, ആവശ്യത്തിന് കണ്ട് ആസ്വദിക്കും. പിന്നെ ഫോണില്‍ സേവ് ചെയ്തു വയ്ക്കും
എന്നിട്ടോ അവസാനം കമന്റ് ബോക്‌സില്‍ പോയി സദാചാരപ്രസംഗം നടത്തും , ഇതാണ് ഒരു ശരാശരി മലയാളി.
ഇനിയും വിവാഹം കഴിക്കുവാന്‍ തയ്യാറായ് ‘ save the date’ ഫോട്ടോ ഷൂട്ട് എടുക്കുന്നവരുടെ ശ്രദ്ധക്ക്
നിങ്ങളുടെ ശരീരം,നിങ്ങളുടെ ക്യാമറ തുണിയില്ലാതെയോ,തുണിയുടുത്തോ ഫോട്ടോ എടുത്തോളു ആര്‍ക്കും ഒരു പ്രശ്‌നമവുമില്ല അത് നിങ്ങളുടെ സ്വതന്ത്ര്യം.
ഇനി first night ലെ ചെറിയ കളി തമാശകള്‍ ലൈവ് ആയ് കാണിച്ചാലും എല്ലാവരും കണ്ടോളും. ഒരു പ്രശ്‌നവും ഇവിടെ ആര്‍ക്കും ഇല്ല. അമേരിക്കയിലും യൂറോപ്പിലും എല്ലാം ഇങ്ങനെ പലതും നടക്കുന്നുണ്ട്. എന്നു കരുതി ആകാശം ഇടിഞ്ഞ് വീണിട്ടില്ല. മറിച്ച് അത്തരം ആളുകള്‍ വൈറലായ്, നിരവധി ലൈക്കും ഷെയറും, പണവും ഉണ്ടാക്കിയിട്ടുണ്ട് .
ഒരു നടനാകണം, നടി ആകണം എന്ന് വെറുതെ എങ്കിലും മനസ്സില്‍ ആഗ്രഹിക്കാത്ത ആരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ ?
(വാല് കഷ്ണം…ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ new generation പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില്‍ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രം, അഭിപ്രായ സ്വാതന്ത്രം, വസ്ത്ര സ്വാതന്ത്രം എന്നും അതേ ആളുകള്‍ തന്നെ പറയുന്നു. ഇതെന്തു ലോകം ? New generation പിള്ളേ4 ഇങ്ങനെ തുടങ്ങിയാല്‍ പാവം Sunny Liyon ji ഒക്കെ പണിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും. )
Pl comment by Santhosh Pandit (കോഴിക്കോടിന്‌ടെ മുത്ത്, കേരളത്തിന്‌ടെ സ്വത്ത്, യുവതി, യുവാക്കളുടെ ചങ്ക്, etc.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
ന്യൂസീലാന്‍ഡിലെ പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടി പ്രധാനമന്ത്രി ജസീന്ത. ഇത് രണ്ടാംതവണയാണ് ജസീന്ത വിജയം നേടുന്നത്. കൊറോണ മഹാമാരി ബാധിച്ച സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിക്കുന്നതിനും സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും തന്റെ ഈ വിജയം ഉപയോഗിക്കുമെന്ന് ജസീന്ത പ്രതികരിച്ചു.
‘അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വളരെയധികം ജോലികള്‍ ചെയ്യാനുണ്ട്,” വിജയമുറപ്പിച്ച ശേഷം ഓക്ലാന്‍ഡില്‍ തന്റെ അനുഭാവികളോട് അവര്‍ പറഞ്ഞു. ‘കൊവിഡ് പ്രതിസന്ധി കാലത്തിനു മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നമ്മളെത്തും. എല്ലാം വീണ്ടെടുക്കാനും ത്വരിതപ്പെടുത്താനും ഈ വിജയം നമ്മളെ സഹായിക്കും’, ജസിന്ത പറയുന്നു,
ആകെ രേഖപ്പെടുത്തിയ 87% വോട്ടില്‍ ആര്‍ഡേന്റെ ലേബര്‍ പാര്‍ട്ടിക്ക് 49% പിന്തുണ ലഭിച്ചു. അതേ സമയം പ്രതിപക്ഷത്തുള്ള നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ജസിന്തയുടെ എതിരാളിയും സെന്റര്‍-റൈറ്റ് നാഷണല്‍ പാര്‍ട്ടി നേതാവുമായ ജുഡിത്ത് 34 സീറ്റുകള്‍ മാത്രമാണ് നേടിയത്. 2002 ന് ശേഷമുള്ള നാഷണല്‍ പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണിത്.
പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരനാണ് മരിച്ചത്.
പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അമിത് (10) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. അപകടത്തിൽ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം ചിങ്ങവനം മൈലുംമൂട്ടിൽ ജലജയുടെ മകനാണ് അമിത്. കാറിലുണ്ടായിരുന്ന അഞ്ച് പേരിൽ ജലജയുടെ പിതാവ് മുരളിയും (70), കെകെ ജിൻസും (33) നേരത്തെ മരിച്ചു. ഗുരുതര പരിക്കുകളോടെ ഒരു കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് കോട്ടയം വടക്കേക്കര എൽ.പി സ്കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്കും നിസാരമായി പരിക്കേറ്റിരുന്നു.
വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ്(37)ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി മാരാരിക്കുളത്ത് എംസാന്ഡുമായെത്തിയ ലോറി മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞിരുന്നു. ലോറി നിര്‍ത്തി ഇറങ്ങിയ ഷാനവാസും സഹായിയും ഓടി രക്ഷപെട്ടു.
ഇതിനു പിന്നാലെ സഹായി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഷാനവാസിനെ കണ്ടെത്താനായിരുന്നില്ല. പിന്നാട് ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ കളിത്തട്ടിന് സമീപം ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഓടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മാരാരിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.