കര്‍ണാടകയിലെ അധോലോക നേതാവായിരുന്ന എന്‍ മുത്തപ്പ റായ് കാന്‍സര്‍ ബാധിച്ച് മരിച്ചു. 68 വയസുകാരനായിരുന്ന മുത്തപ്പ റായ് ബ്രെയിന്‍ കാന്‍സറിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. തുളു ഭാഷാ ന്യൂനപക്ഷ കുടുംബത്തില്‍ ദക്ഷിണ കന്നഡയിലെ പുത്തൂരിലാണ് മുത്തപ്പ റായ് ജനിച്ചത്.
യുവാവായിരിക്കെ തന്നെ കുറ്റകൃത്യങ്ങളുടെ നീണ്ട നിരയാണ് മുത്തപ്പയ്ക്ക് ഉണ്ടായിരുന്നത്. കൊലപാതകം, ഗൂഡാലോചന തുടങ്ങി നിരവധി കേസുകളില്‍ മുത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ടുകളും പുറപ്പെടുവിച്ചിരുന്നു. ശേഷം രാജ്യം വിട്ട മുത്തപ്പയെ 2002-ല്‍ യുഎഇ ഇന്ത്യയിലേക്ക് തിരികെ നാടുകടത്തുകയായിരുന്നു. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, റോ, കര്‍ണാടക പോലീസ് തുടങ്ങി നിരവധി ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പല കേസുകളിലും വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. പിന്നാലെ ഇദ്ദേഹം മാനസാന്തരപ്പെടുകയും ചെയ്തു. ജയ കര്‍ണാടക എന്ന പേരില്‍ ചാരിറ്റബിള്‍ സംഘടനയും രൂപീകരിച്ചു. പിന്നാലെ തുളു, കന്നഡ സിനിമകളിലും അഭിനയിച്ചു. കാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊതുസമൂഹവുമായുള്ള ഇടപെടല്‍ കുറയ്ക്കുകയും ജയ കര്‍ണാടക എന്ന തന്റെ സംഘടനയിലെ ഭാരവാഹിത്വം ഒഴിയുകയും ചെയ്തിരുന്നു. മുത്തപ്പയുടെ മൃതദേഹം ബിദാദിയില്‍ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.
കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസർക്കാർ മുൻകയ്യെടുക്കാത്തതുകൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങൾ കേരളത്തിലേക്ക് വരാത്തതെന്ന് വി മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ തീരുമാനിക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിയുന്നില്ലേയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. എന്തും പറയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“കേരളത്തിലേക്ക് ഇപ്പോൾ വിമാനങ്ങൾ വരുന്നുണ്ടല്ലേ, ഇനിയും വരാനുമുണ്ട്. അതെല്ലാം മുൻകൂട്ടി അറിയാൻ ബാധ്യതപ്പെട്ടയാളാണല്ലോ മന്ത്രി. സംസ്ഥാനം പറഞ്ഞിട്ടാണോ അദ്ദേഹം അത് അറിയേണ്ടത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു പരിധി വേണ്ടേ.
കേന്ദ്ര സഹമന്ത്രിക്ക് എന്തോ പ്രശ്നമുണ്ട്. കേന്ദ്രസർക്കാരുമായി അദ്ദേഹം തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് നല്ലത്. അദ്ദേഹം കേന്ദ്രമന്ത്രി ആണ്, ശരിയാണ്. പക്ഷേ, കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല എന്നാണ് പല പ്രസ്താവനകളും കേൾക്കുമ്പോൾ തോന്നുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.
ഇറ്റലി: മലയാളികളുടെ ഒരുമയും സഹകരണവും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത നാളുകൾ നാം പലപ്പോഴും കണ്ടിട്ടുണ്ട്.. അത് വെള്ളപ്പൊക്കമായാലും നിപ്പ ആയാലും ഇപ്പോൾ വന്ന കോവിഡ്- 19 ആയാലും. നമ്മള്‍ ഒന്നിച്ച് നിന്നാണ് ഈ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നുകൊണ്ടിരിക്കുന്നത്. ഇത്രയൊക്കെ നാം വളർന്നിട്ടും നമ്മളിൽ ചിലർ നമ്മുടെ മുൻവിധികൾ ഇപ്പോഴും തുടരുന്ന, അല്ലെങ്കിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു… അത്തരത്തിൽ പോലീസ് അന്വോഷണം പുരോഗമിക്കുന്ന ഒരു സന്യാസ വിദ്യാർത്ഥിനിയായ ദിവ്യയുടെ മരണവുമായി പ്രചരിക്കുന്ന അപവാദ കഥകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് സിസ്റ്റർ സോണിയ…
കുറിപ്പ് വായിക്കാം
ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും…
സന്യാസത്തെ ആദരിക്കുന്ന വിദ്യാസമ്പന്നരായ കേരളജനതയ്ക്ക് അപമാനമായ ഏതാനും ചില വ്യക്തികളോടും ചില ഗ്രൂപ്പുകളോടും:
‘ആദ്യം നിങ്ങള്‍ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു… പിന്നീട് ഞങ്ങള്‍ പഠിപ്പിച്ച ഇംഗ്ലീഷിന്റെ പരിഷ്‌കാരം ആയപ്പോള്‍ പെങ്ങന്മാരെന്നും… ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ വിളിക്കുന്നു… ‘
‘പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല…’ എന്ന ക്രൂശിതനായ ക്രിസ്തുവിന്റെ പ്രാര്‍ത്ഥനതന്നെ ഇന്ന് ഞങ്ങളും ആവര്‍ത്തിക്കുന്നു…
നിങ്ങളുടെ നിന്ദനങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സിനെയും മുറിപ്പെടുത്തുമ്പോഴും, നിങ്ങളെ നിന്ദിക്കുവാനോ നിങ്ങളോടു വഴക്കടിക്കാനോ ഞങ്ങള്‍ക്ക് സമയമില്ല. കാരണം ഞങ്ങളുടെ കരുതലും സ്‌നേഹവും ശുശ്രൂഷയും കാത്ത് അനേകായിരങ്ങള്‍ ഞങ്ങളുടെ ചുറ്റുമുണ്ട്. അതില്‍ ഭൂരിഭാഗവും നിങ്ങളില്‍ ചിലര്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞ നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളും സഹോദരങ്ങളും ആണ്… അപരനെ ശുശ്രൂഷിക്കാന്‍ ഉള്ള തത്രപ്പാടിനിടയില്‍ സമൂഹത്തില്‍ ഞങ്ങള്‍ക്കെതിരേ ഉയര്‍ന്നിരുന്ന ആരോപണങ്ങളും നിന്ദനങ്ങളും അധികമൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല, അല്ലെങ്കില്‍ വേദനയോടെ അവയെ കണ്ടില്ലെന്ന് നടിച്ചു.
പക്ഷേ, ഇനിയും ഞങ്ങള്‍ മൗനം പാലിച്ചാല്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരോടും, ഞങ്ങളെ വിശ്വസിച്ച് ഞങ്ങളോടൊപ്പം നില്‍ക്കുന്നവരോടുമുള്ള ഒരു ക്രൂരതയായി അത് മാറും. ഞങ്ങളില്‍ എല്ലാവരും പരിപൂര്‍ണ്ണര്‍ ആണെന്ന് ഞങ്ങള്‍ പറയുന്നില്ല… നിങ്ങളെ പോലെതന്നെ ഞങ്ങളും കുറവുകള്‍ ഉള്ളവരാണ്. പക്ഷേ, നിങ്ങള്‍ക്ക് ഉള്ളതുപോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് ഞങ്ങളും. മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മംകൊണ്ടും സന്യാസത്തില്‍ നിന്ന് അകലെയാകുകയും നിയമപരമായി പുറത്താക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ ശബ്ദമല്ല ഒരു ലക്ഷത്തോളം വരുന്ന ആത്മാഭിമാനം ഉള്ള ഞങ്ങളുടെ, കത്തോലിക്കാസഭയിലെ സന്യസ്തരുടെ, ശബ്ദം…ഒരു കുടുംബത്തില്‍ അപ്രതീക്ഷിതമായി പ്രിയപ്പെട്ട ഒരു വ്യക്തിയുടെ മരണം നടന്നാല്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ സമയം കണ്ടെത്തുകയാണ് സാധാരണ ഒരു സമൂഹം ചെയ്യുക. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവല്ലായില്‍ മരണമടഞ്ഞ നോവീസസ് ദിവ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണോ, അതോ കൂടുതല്‍ മുറിപ്പെടുത്തുകയാണോ, കേരളത്തിലെ ചില സംഘടനകളും ഗ്രൂപ്പുകളും ചെയ്യുന്നത്…? മകളുടെ വേര്‍പാടില്‍ വേദനിച്ചിരിക്കുന്ന ഒരു അമ്മയും കുടുംബവും കഴിഞ്ഞ ദിവസം കേരളാസമൂഹത്തോട് യാചിക്കുന്നുണ്ട് ‘ഞങ്ങളെ സമാധാനത്തില്‍ വിടാന്‍’. എന്നിട്ടും ഇത്രയ്ക്ക് അധ:പതിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു?
ആത്മഹത്യ ചെയ്യുന്നവരില്‍ 90 ശതമാനവും തങ്ങള്‍ ആത്മഹത്യ ചെയ്യും എന്ന് നേരത്തെ പദ്ധതികള്‍ തയ്യാറാക്കിയവര്‍ അല്ല. ഒരു നിമിഷത്തെ മാനസികസംഘര്‍ഷം ആണ് മിക്കവരെയും ആത്മഹത്യയില്‍ കൊണ്ട് എത്തിക്കുന്നത്.
സന്യാസ ജീവിതം നയിക്കുന്നവരുടെ മാനസ്സികനില തെറ്റില്ല എന്ന് ചില തെറ്റുധാരണകള്‍ പലപ്പോഴും നമ്മുടെ സമൂഹത്തിന് ഉണ്ട്. എന്നാല്‍ നമ്മുടെ ഒക്കെ ഭവനങ്ങളില്‍ സംഭവിക്കുന്നതുപോലെ തന്നെ സന്യാസഭവനങ്ങളിലും ധാരാളം സന്യസ്തര്‍ മാനസികരോഗത്തിനും ഡിപ്രഷനും അടിപ്പെടാറുണ്ട്.
മാനസ്സികരോഗത്തെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് അപക്വമാണ്. നാം മനസ്സിലാക്കേണ്ട ഒന്നുണ്ട് മാനസിക ആരോഗ്യം എല്ലാവര്‍ക്കും ഒരുപോലെ അല്ല. ചിലര്‍ക്ക് ഒരു ചെറിയ കാര്യം മതി, മനസ്സ് തകരാന്‍. എന്നാല്‍, ചിലര്‍ എന്തുവന്നാലും തളരില്ല.
വീണുപോയ ഒന്നു രണ്ട് വ്യക്തിത്വങ്ങളെ എടുത്തുകാട്ടിയോ 33 വര്‍ഷത്തിനിടയില്‍ സംഭവിച്ച ചില മരണങ്ങള്‍ ചൂണ്ടിക്കാട്ടിയോ ഇന്ത്യയില്‍ത്തന്നെയുള്ള ഒരു ലക്ഷത്തോളം വരുന്ന സന്യാസിനികളെ ഒരളവുകോല്‍ കൊണ്ട് അളക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ കൂട്ടംകൂടി വിധി നടത്തുകയും
പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ നീതി എവിടെയാണ്…? ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്…? ഇങ്ങനെയാണോ നിങ്ങള്‍ സന്യാസിനികളുടെ നവോത്ഥാനം കെട്ടിപ്പടുക്കുന്നത്…? യഥാര്‍ത്ഥത്തില്‍, കന്യാസ്ത്രീകളുടെ നവോഥാനം എന്ന പേരില്‍ ഒരു മതവിഭാഗത്തെ തകര്‍ക്കണം എന്ന നിഗൂഢമായ ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായ്ക്കള്‍ അല്ലേ നിങ്ങള്‍…?
കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തില്‍ നിയമ ബിരുദധാരികള്‍ ഒരുപാട് ഉണ്ട്, എഴുത്തുകാരുണ്ട്, തത്വചിന്തകര്‍ ഉണ്ട്, ബിരുദധാരികള്‍ ഉണ്ട്, അഭിനയശേഷിയും കലാപ്രതിഭയും ഉള്ളവര്‍ ഉണ്ട്, സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണ്ട്, അധ്യാപകരുണ്ട്, ഐടി വിദഗ്ധരുണ്ട്, ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. എങ്കിലും ഇവരില്‍ യഥാര്‍ത്ഥ സന്യാസികള്‍ ആയ ആരും ഒരു മതത്തെയോ വ്യക്തികളെയോ മോശമായി ചിത്രീകരിക്കാന്‍ തുനിയാറില്ല. സര്‍വ്വമേഖലയിലും പ്രഗത്ഭരും കഴിവുള്ളവരുമായ ഒരുപാടുപേര്‍ ഉള്ള ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനീസമൂഹങ്ങള്‍… സമൂഹമാധ്യമങ്ങളില്‍ കൂടി നിങ്ങളില്‍ ചിലര്‍ പറഞ്ഞു പരത്തുന്ന രീതിയില്‍, തിരിച്ചറിവില്ലാത്ത… ബോധ്യങ്ങളും ഉള്‍ക്കാഴ്ചകളും ഇല്ലാത്ത… വെറും ആള്‍ക്കൂട്ടം അല്ല ക്രൈസ്തവസന്യാസം.
നിങ്ങള്‍ക്ക് വിദ്യപകര്‍ന്നു തന്ന… നിങ്ങള്‍ രോഗികളായിത്തീര്‍ന്നപ്പോള്‍ നിങ്ങളെ ശുശ്രൂഷിച്ച (അന്ന് നിങ്ങള്‍ ഞങ്ങളെ മാലഖമാര്‍ എന്ന് വിളിച്ചു)… നിങ്ങളില്‍ ചിലര്‍ തെരുവില്‍ വലിച്ചെറിഞ്ഞ കുഞ്ഞുങ്ങളെ സ്വന്തം അമ്മമാരെപ്പോലെ മാറോടുചേര്‍ത്ത് കാത്തു പരിപാലിച്ച… നിങ്ങള്‍ക്ക് ഭാരമായിത്തീര്‍ന്ന നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ കണ്ട് ശുശ്രൂഷിച്ച… ആ സന്യസ്തരെത്തന്നെ നിങ്ങള്‍ ചെളിവാരിയെറിയുമ്പോള്‍ അതിശയിക്കാനൊന്നുമില്ല. കാരണം, ഈ ലോകം നൂറ്റാണ്ടുകളായി ഇങ്ങനെയാണ്.
ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ നവീകരണത്തിനായി മുതലക്കണ്ണീര്‍ ഒഴുക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇത് മാത്രം: ‘ആദ്യം നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളിലെയും സമൂഹത്തിലെയും അകത്തളങ്ങളില്‍ നിന്ന് ഉയരുന്ന തേങ്ങലുകള്‍ പരിഹരിക്കുവാന്‍ വേണ്ടി ഒരു ചെറുവിരല്‍ എങ്കിലും അനക്കുവാന്‍ നോക്ക്. എന്നിട്ട് മതി കന്യാസ്ത്രീകളുടെ നവോത്ഥാനം… ‘
സ്‌നേഹപൂര്‍വ്വം,
???സി. സോണിയ തെരേസ് ഡി. എസ്. ജെ
[ot-video][/ot-video]
ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിനൈതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവാണ്. സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തിലുളള നീക്കം ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
‘സിനിമ തീയേറ്റില്‍ കളിച്ചാലേ അയാള്‍ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വരുമ്പോള്‍ അയാള്‍ സീരിയല്‍ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങള്‍ കൈക്കൊള്ളുന്നത്’,
ലോക്ക് ഡൗണില്‍ ഓര്‍മ്മപുതുക്കുകയാണ് പലരും.അത്തരത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിക്കുന്ന സമയത്ത് ഗാംഗുലിയുടെ വീട് സന്ദര്‍ശിച്ച് സച്ചിന്‍ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്്. ഗാംഗുലിയുടെ വീട്ടിലെ സ്ത്രീകള്‍ സച്ചിന് പിന്നില്‍ നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. സച്ചിനെ നേരിട്ട് കാണാനായതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ട്.
ഗാംഗുലിയെ എല്ലാവരും ദാദ എന്നു വിളിക്കുമ്പോള്‍ സച്ചിന്‍ മാത്രം ‘ദാദി’ എന്നാണ് വിളിക്കാറുള്ളത്. ഇത് പലപ്പോഴും അഭിമുഖങ്ങളില്‍ സച്ചിന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
സ്‌പെയ്ന്‍ യാത്രയ്ക്കിടയില്‍ സന്ദര്‍ശിച്ച കൊട്ടാരത്തിലെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ഇതിന് താഴെ വന്ന രണ്ട് കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.
‘നിങ്ങളെ കാണാന്‍ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രങ്ങളില്‍ ഒരാള്‍ കമന്റ് ചെയ്തത്. റിമയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ആദിവാസിയെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് ഈ മണ്ണിന്റെ യഥാര്‍ഥ രാജാവും റാണിയും.അല്ലേ?’
പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.’അതെ 19 ലക്ഷം നഷ്ടത്തില്‍ നിന്നും അടിച്ചു മാറ്റി.’എന്നാണ് റിമ ഇതിന് മറുപടി നല്‍കിയത്.
ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ ഹൗസ് മാര്‍ട്ടെല്‍ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോര്‍ണിയിലെ വാട്ടര്‍ ഗാര്‍ഡന്‍സില്‍ നിന്നും പകര്‍ത്തിയ ചിത്രം താരം പങ്കുവച്ചിരുന്നു. നിരവധി സിനിമകളുടെ ചിത്രീകരണം ഇവിടെവെച്ച് നടന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയും എക്സൈസ് പിടിച്ചെടുത്തു. പോലീസിന്റെ വ്യാജ മദ്യ വേട്ടയിൽ കൊലകേസിലെ പ്രതിയും സീരിയൽ നടിയും അറസ്റ്റിലായി. 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് നെയ്യാറ്റിൻകര ആര്യൻകോട് നിന്ന് പിടിച്ചെടുത്തത്. നെയ്യാറ്റിൻകരയിലെ ചാരായ വാറ്റ് കേന്ദ്രത്തിൽ നിന്നും പിടിയിലായത്. പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
ഡൗൺ തുടങ്ങിയതു മുതൽ ചെമ്പൂർ, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റിയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂർ സ്വദേശി സിനിയെയും ആണ് പിടികൂടിയത്. രണ്ട് വർഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. സീരിയൽ ജുനിയർ ആർട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. ലോക് വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. കൊച്ചാലുംമൂട് സ്വദേശി നൂഹ് കണ്ണ്, മകൻ ഇർഷാദ്, കാഞ്ചിനട സ്വദേശി ശശി എന്നിവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.
എബിസണ്‍ ജോസ്
റോയ് കാഞ്ഞിരത്താനം
ഷിബു മാത്യൂ.
കൊറോണാ കാലത്ത് ലോകം ഒരുമിക്കുക എന്ന ആശയവുമായി സ്‌കോട്‌ലാന്‍ഡിലെ എബിസണ്‍ ജോസ് ഔവുസേപ്പച്ചന്‍ മാസ്റ്ററൊട് പങ്കുവെച്ച സ്വന്തം അനുഭവം സംഗീതമായി. ഉദ്ദേശ ശുദ്ധിയിലെ സത്യസന്ധത മനസ്സിലാക്കിയ ഔവുസേപ്പച്ചന്‍ മാസ്റ്ററുടെ ഹൃദയത്തില്‍ നിന്നൊഴുകിയ സംഗീതം സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. പത്മശ്രീ ജയറാം ആമുഖം പറഞ്ഞ് ഫിലിം സ്റ്റാര്‍ ടൊവീനൊ യുടെ ഫേസ് ബുക്ക് പേജിലൂടെ ലോകം കേട്ട ഈ ഗാനം പാടിയിരിക്കുന്നത് ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള ഗായകര്‍. പാടി തുടങ്ങിയത് ഇന്ത്യയില്‍ നിന്നു തന്നെ. ആദ്യ വരികള്‍ ഔവുസേപ്പച്ചന്‍ മാസ്റ്ററുടെ ചുണ്ടുകളില്‍നിന്ന്…. ലോകസംഗീതം മലയാളത്തിന്റെ മാസ്റ്ററോടൊപ്പം ചുണ്ട് ചലിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് നന്ദി പറഞ്ഞ് മറ്റ് പത്തൊമ്പതു പേരും പത്തൊമ്പത് രാജ്യങ്ങളിലിരുന്നു പാടി. ഗുരുവിനോടൊപ്പം പാടാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് പത്തൊമ്പതു പേരും.
ദാസേട്ടന്‍, എം ജി ശ്രീകുമാര്‍, വേണുഗോപാല്‍, ചിത്ര, ജാനകിയമ്മ മിന്മിനി തുടങ്ങി പുതിയ നിരയിലെ വളര്‍ന്നു വരുന്ന ഗായകര്‍ക്കുമായി നാനൂറോളം ഗാനങ്ങള്‍ എഴുതിയ റോയി കാഞ്ഞിരത്താനമാണ് ഈ ഗാനമെഴുതിയത്. ഞാനെഴുതിയ വരികള്‍ ഔവുസേപ്പച്ചന്‍ മാസ്റ്റര്‍ വായിച്ചതു തന്നെ എന്റെ ഭാഗ്യമായി കരുതുന്നു എന്ന് റോയി പറഞ്ഞു. റോയി കാഞ്ഞിരത്താനമെഴുതിയ വരികള്‍ തിരുത്തലുകള്‍ ഇല്ലാതെ മാസ്റ്റര്‍ വയലിനില്‍ വായിച്ചു. മാസ്റ്റര്‍ ഒരു സംഗീതമാണ്. ഇതാണ് സംഗീതം. ഗാന രചയിതാവിന്റെ വാക്കുകള്‍.
സിനിമയ്ക്കപ്പുറം ഔസേപ്പച്ചന്‍ മാസ്റ്റര്‍ ഒരു ഗാനവും ഇതുവരെയും ചെയ്തിട്ടില്ല.
അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കാത്ത ഒരു മലയാളിയുമില്ല. കാതോടു കാതോരം..
പാതിരാമഴയേതോ..
ഇതൊക്കെ മലയാളി മനസ്സിന് സൗഹൃതത്തിന്റെ മുറിവ് കൊടുത്ത അദ്ദേഹത്തിന്റെ സംഗീതമാണ്.
മലയാള സംഗീതത്തില്‍, മലയാളിയുടെ മനസ്സിന് പ്രിയ ഔവുസേപ്പച്ചന്‍ നല്‍കിയത് വലിയ സന്ദേശമാണ്.
നന്ദി പറഞ്ഞ് എബിസണ്‍ ജോസ്.
ആദ്യവരി പാടിയ ഔസേപ്പച്ചന്‍ മാസ്റ്ററോടൊപ്പം അയര്‍ലണ്ടിലെ സാബു ജോസഫ്, ഇംഗ്ലണ്ടില്‍ നിന്ന് ഡോ. വാണി ജയറാം, സ്‌കോട്‌ലന്‍ഡിലെ ഡോ. സവിത മേനോന്‍, പിന്നെ സ്വിറ്റസര്‍ലണ്ടിലെ തോമസ് മുക്കോംതറയില്‍, ബഹ്‌റൈനിലെ ജെസിലി കലാം, സൗദി അറേബ്യയിലേ ഷാജി ജോര്‍ജ്, ഓസ്‌ട്രേലിയയിലെ ജെയ്‌മോന്‍ മാത്യു, സിംഗപ്പൂരിലെ പീറ്റര്‍ സേവ്യര്‍, വെയില്‍സിലെ മനോജ് ജോസ്, ഇറ്റലിയില്‍നിന്ന് പ്രീജ സിബി, കാനഡയിലെ ജ്യോത്സ്‌ന മേരി ജോസ്, ഓസ്ട്രിയയിലെ സിറിയക് ചെറുകാട്, ഇസ്രയേലിലെ മഞ്ജു ജോസ്, കുവൈറ്റിലെ അനൈസ് ആനന്ദ്, ജര്‍മനിയിലെ ചിഞ്ചു പോള്‍, യുഎഇയില്‍ നിന്ന് രേഖ ജെന്നി, ഹോളണ്ടിലെ ജിബി മാത്യു, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സിനി പി മാത്യു ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഇരുപത് രാജ്യത്തിരുന്ന് പാടിയത് വെറുമൊരു സംഗീതം മാത്രമായിരുന്നില്ല. ഔവുസേപ്പച്ചന്റെ സാന്ത്വന സംഗീതം…
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മരിയാംബിക ഉദരസ്ഥിതനായ മിശിഹായേയും സംവഹിച്ചുകൊണ്ടാണ് സേവനത്തിന് പുറപ്പെടുന്നത്. തന്നിമിത്തം മേരിയുടെ അവിടുത്തെ സാന്നിദ്ധ്യം തന്നെ അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഏലീശ്ബാ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതയായി മേരി ദൈവമാതാവായി എന്നുള്ള വസ്തുത പ്രഖ്യാപിക്കുകയാണ്. ഉദരസ്ഥിതനായ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെടുന്നു. നാമും സേവനത്തിനു പോകുമ്പോള്‍ ക്രിസ്തു വാഹകരായിരുന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലമണിയും. 1972ല്‍ മദര്‍ തെരേസയ്ക്ക് നെഹ്രു അവാര്‍ഡ് നല്‍കിയതിനു ശേഷം അവരുടെ പ്രവര്‍ത്തന വിജയത്തിനുള്ള കാരണമാരാഞ്ഞ പത്രപ്രതിനിധികളോട് മദര്‍ തെരേസ ഇപ്രകാരം പ്രസ്താവിച്ചു. ഞാന്‍ എല്ലാ ദിവസവും രാവിലെ പ. കുര്‍ബാനയില്‍ മിശിഹായെ ആരാധിക്കും. പിന്നീട് കല്‍ക്കട്ടായിലും ബോംബയിലുമുള്ള തെരുവീഥികളില്‍ കാണുന്ന പരിത്യക്തരിലും കുഷ്ട രോഗികളിലും മരണാസന്നരിലും ഞാന്‍ മിശിഹായെ ആരാധിക്കുന്നു. ഇതു പോലെ ഓരോ കൃസ്ത്യാനിയും ഒരു ക്രിസ്തു വാഹകനായിരിക്കണം.
പ്രാര്‍ത്ഥന.
പ. കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരിസ്ഥനായ മിശിഹായേയും സംവഹിച്ചുകൊണ്ടു പോയല്ലോ. ഞങ്ങള്‍ അങ്ങേ മാതൃക അനുകരിച്ചു മറ്റുള്ളവര്‍ക്ക് സേവനം അര്‍പ്പിക്കുന്നതിനു വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളും ഞങ്ങളുടെ സേവന രംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കു വേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ. ദിവ്യ ജനനീ, അങ്ങ് മിശിഹായോടു കൂടി സേവനത്തിന് പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി. അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളിലും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രാപിച്ച് തരണമേ.
സുകൃതജപം.
ഏലിശ്വായെ സന്ദര്‍ശിച്ച് സഹായിച്ച പരിശുദ്ധ ദൈവമാതാവേ… പരസ്‌നേഹം ഞങ്ങളില്‍ വളര്‍ത്തണമേ…
കാഞ്ഞങ്ങാട് സ്വദേശിയും ബ്രണന്‍ കോളേജ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ്- മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ.ഹരീഷി (21) നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്.
തലശേരി ബ്രണ്ണന്‍ കോളേജിലെ ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജന. ജനുവരിയില്‍ അഞ്ജനയെ കാഞ്ഞങ്ങാട്ടെ ഡിഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൂട്ടുകാരിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ട്രാന്‍സ്ജെന്‍ഡര്‍മാര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ സത്യഗ്രഹം നടത്തിയിരുന്നു. അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് മുന്‍ നക്‌സല്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ അജിതയുടെ മകളോടൊപ്പം കോടതി യുവതിയെ വിട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മകളെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ മിനി ഹോസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അഞ്ജന ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് ഗാര്‍ഗി എന്ന സുഹൃത്തിനൊപ്പം കോടതി അഞ്ജനയെ വിട്ടയച്ചു. അതിനു ശേഷം ഇവരുടെ കൂടെയായിരുന്നു അഞ്ജന. ലോക്ക് ഡൗണിന് മുമ്പ് കൂട്ടുകാര്‍ക്കൊപ്പം അഞ്ജന ഗോവയില്‍ പോയതായി വിവരം ലഭിച്ചിരുന്നു. ഇന്ന് രാവിലെയാണ് അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെന്ന വിവരം പോലീസിന് കിട്ടിയത്.