സമ്പര്‍ക്കത്തിലൂടെ രോഗപ്പകര്‍ച്ച. കോവിഡ് 19 രോഗവ്യാപനത്തില്‍ ആലപ്പുഴയിലെ സ്ഥിതി ഗുരുതരം. ഇന്നലെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 87 പേര്‍ക്ക്. അതില്‍ 47 കേസുകളം സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്നത്. രോഗം ബാധിച്ച് ചികിത്സില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ആലപ്പുഴ ജില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതും ഉറവിടമില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നതുമാണ് ആലപ്പുഴ ജില്ലയെ ആശങ്കയിലാക്കുന്നത്.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ അഞ്ച് പേര്‍ക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഗര്‍ഭിണിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് രോഗം പടര്‍ന്നതായിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ആരോഗ്യ പ്രവര്‍ത്തകരുമായും മുമ്പ് ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ഗര്‍ഭിണിയായ സ്ത്രീയ്ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്ന് ഇതേവരെ വ്യക്തമായിട്ടില്ല. മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാവും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. താലൂക്ക് ആശുപത്രി അടച്ച് പൂട്ടാനായി നഗരസഭാ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചേര്‍ത്തല താലൂക്കിന് പരിധിയില്‍ വരുന്ന എല്ലാ സ്ഥലങ്ങളും കണ്ടയ്ന്‍മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ചേര്‍ത്തല താലൂക്കില്‍ ഉറവിടം അറിയാത്ത ധാരാളം കോവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്.
നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേല്‍, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്റര്‍ / കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ഇന്നലെ 47 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നുപേര്‍. ഇവരുടെ ഭര്‍ത്താവിനോടൊപ്പം വള്ളത്തിലും ഹാര്‍ബറിലുമായി കൂടെ ജോലി ചെയ്തിരുന്ന 20 പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ 12 പേര്‍. കായംകുളത്തെ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒമ്പത് പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരന്‍ പട്ടികയിലുള്ള ഒരാള്‍ എന്നിങ്ങനെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ നിരവധിയാണ്.
താമരക്കുളം പഞ്ചായത്തിലെ നൂറനാട് ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഐടിബിടി ബറ്റാലിയനിലെ അമ്പതിലധികം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഐടിബിടി ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കായംകുളം മാര്‍ക്കറ്റില്‍ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയും പിന്നീട് മരിക്കുകയും ചെയ്തതോടെ ആ പ്രദശം മുഴുവന്‍ ഭീതിയിലാണ്. ഇയാളില്‍ നിന്ന് ചെറുകിട കട്ടവടക്കാരും വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവരടക്കം പച്ചക്കറി വാങ്ങുകയും ചെയ്തിട്ടുള്ളതിനാല്‍ രോഗ വ്യാപനം എത്രത്തോളമുണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാനും ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.
ഇയാളുടെ കുടുംബത്തിലെ 17 പേര്‍ക്കും മാര്‍ക്കറ്റിലെ മത്സ്യമൊത്ത വ്യാപാര കന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന്‌പേര്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ഞൂറ് പേര്‍ വരും. കായകുളം മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി കുറത്തിക്കാട് ഭാഗത്ത് മത്സ്യവില്‍പ്പന നടത്തുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേരുടേയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേരുടെ മൃദേഹങ്ങള്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. കുട്ടനാട്ടില്‍ പുളിങ്കുന്നില്‍ കുഴഞ്ഞ് വീണ് മരിച്ച നിര്‍മ്മാണ തൊഴിലാളി ബാബുവിനും ചെന്നിത്തലില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരും പോലീസുകാരും ഉള്‍പ്പെടെ നിരവധി പര്‍ നിരീക്ഷണത്തിലാണ്. മരിച്ച ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തല-തൃപ്പെരുംതുറ പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി.
എന്നാല്‍ തീരദശത്തെ രോഗ വ്യാപനമാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജില്ലയില്‍ പലയിടങ്ങളിലായി മത്സ്യബന്ധനം നടത്തുന്നവര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തീരദേശത്ത് രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. തീരപ്രദേശത്ത് രോഗവ്യാപനം ഉണ്ടായാല്‍ ക്രമാതീതമായി രോഗികളുടെ എണ്ണം ഉയരും എന്നിരിക്കെ അത് തടയാനുള്ള നടപടികളാണ് ആരോഗ്യ-റവന്യൂ വകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളി മഖലയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ കടല്‍ത്തീര പ്രദശത്തും മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരുന്നു. പല പ്രദശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ച് മത്സ്യബന്ധനത്തിന് പോവുന്നതും പരസ്പരം സമ്പര്‍ക്കമുണ്ടാവാനുള്ള സാധ്യതകള്‍ കണക്കിലെടുത്തും മത്സ്യവിപണനത്തിനായി നിരവധി ആളുകള്‍ ഒന്നിച്ച് കൂടുന്നതിനാല്‍ രോഗ ബാധയ്ക്കും സാമൂഹ്യ വ്യാപനത്തിനും സാധ്യതയുള്ള സാഹചര്യം പരിഗണിച്ചുമാണ് ജില്ലാ ഭരണകൂടം ഇക്കാര്യം തരുമാനിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്കോ ബന്ധുക്കള്‍ക്കോ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. തീരനിവാസികള്‍ താമസിക്കുന്നയിടങ്ങളില്‍ പലപ്പോഴും സാമൂഹിക അകലം പാലിക്കുക ദുഷ്‌ക്കരമാണെന്നത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതായും അധികൃതര്‍ പറയുന്നു. കടലാക്രമണമോ, വെള്ളം ഏറ്റമോ ഉണ്ടായാല്‍ നിരവധി പരെ മാറ്റിപ്പാര്‍പ്പിക്കണ്ടി വരുമെന്നതിനാല്‍ അത്തരം സാഹചര്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവക്കുന്നു.
സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റേയും നാലാം പ്രതി സന്ദീപ് നായരുടേയും അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് ഇരുവരേയും എൻഐഎ സംഘം പിടികൂടിയത്. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിച്ചേക്കും. സ്വപ്നയുടേയും സന്ദീപിന്റേയും ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ നിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. റോഡ് മാർഗം എത്തിക്കാനാണ് എൻഐഎ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം ബംഗളൂരു കോറമംഗല 7 ബ്ലോക്ക് അപ്പാർട്ട്മെന്റിലുണ്ടായിരുന്ന സ്വപ്ന സുരേഷിനെ ഇന്നലെ രാത്രി എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തലവൻ ഡി വൈ എസ് പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ട് ബംഗളൂരുവിലെത്തിയിരുന്നു. രാത്രി ഇരുവരേയും ചോദ്യം ചെയ്തിരുന്നു.
ബംഗളൂരുവില്‍ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരേയും ഇന്നലെ രാത്രിയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗമാണോ വിമാനമാര്‍ഗമാണോ ഇവരെ കൊണ്ടുവരുന്നത് എന്ന് വ്യക്തമല്ല. കൊച്ചിയിലെത്തിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും.
സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കിയതായി എൻഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും എങ്ങനെ സംസ്ഥാനം വിടാൻ കഴിഞ്ഞു എന്നത് ദുരൂഹമായി തുടരുകയാണ്. ഇവർക്ക് പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സ്വപ്‌ന ബംഗളൂരുവില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമായിരുന്നുവെന്നും മകളുടെ ഫോണ്‍ ഓണായിരുന്നത് സ്വപ്നയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍ഐഎ സംഘം ഇത് നിഷേധിച്ചതായും കുടുംബം ഒപ്പമുണ്ടായിരുന്നില്ലെന്നുമുള്ള വിവരവും വരുന്നുണ്ട്. സന്ദീപ് നായരുടെ സഹോദരന്റെ ഫോണിലേയ്ക്ക് വന്ന രണ്ട് കോളുകള്‍ അറസ്റ്റില്‍ നിര്‍ണായകമായി. ആരാണ് വിളിച്ചത് എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് അഭിഭാഷകനാണ് എന്നായിരുന്നു സഹോദരന്റെ മറുപടി. എന്നാല്‍ ഇത് വിശ്വസിക്കാതെ ഈ നമ്പറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സന്ദീപിലേക്കെത്താന്‍ സഹായിച്ചത്.
ബംഗളൂരു: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിൽ. ബംഗളൂരുവിൽനിന്നാണ് എൻഐഎ അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതിനെ തുടർന്ന് ഇരുവരും ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ബംഗളൂരുവിലെ കോറമംഗലയിലെ ഹോട്ടലിൽ സ്വപ്നയ്ക്കൊപ്പം ഭർത്താവും മകളുമുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്ത ഇരുവരെയും ഞായറാഴ്ച രാവിലെ കൊച്ചിയിലെ എൻഐയെ അസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം. ഫോൺ ചോർത്തിയാണ് ഇവരെ എൻഐഎ കണ്ടെത്തിയത്. സ്വപ്നയുടെ മകളുടെ ഫോൺ ഉച്ചയ്ക്ക് ഓണായതാണ് നിർണായകമായത്.
ഇതിനിടെ സ്വപ്നയെ അതിർത്തി കടക്കാൻ സഹായിച്ചത് കേരളാ പോലീസാണെന്നും ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നപ്പോൾ തന്നെ ഒത്തുകളി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളാണ് സന്ദീപും സ്വപ്നയും. കേസിൽ മുൻകൂർ ജാമ്യപേക്ഷയിൽ പ്രതികൾക്ക് അനുകൂലമായ വിധി വന്നാൽ പോലും എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം കസ്റ്റഡിയിലെടുക്കുന്നതിനു തടസം ഉണ്ടായിരുന്നില്ല.
കൊച്ചി : ടൂറിസ്‌റ്റ് വിസയില്‍ കൊച്ചിയിലെത്തിയ ബ്രിട്ടീഷ് വനിതയില്‍നിന്നു 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ക്കായി പോലീസ് തെരച്ചില്‍. ഡാന്‍ മേരി കെയ്‌ന്‍ (55) നല്‍കിയ പരാതിയിലാണ് അന്വേഷണം.
ടൂറിസ്‌റ്റ് വിസയില്‍ സ്‌ഥിരമായി കൊച്ചി സന്ദര്‍ശിക്കുന്ന വനിതയെ അവര്‍ താമസിക്കുന്ന ഫോര്‍ട്ടുകൊച്ചിയിലെ ഹോം സ്‌റ്റേയില്‍ ചെന്നു ഒരു സുഹൃത്ത് വഴി പരിചയപ്പെടുകയും ബന്ധം സ്‌ഥാപിക്കുകയും ചെയ്‌തശേഷമായിരുന്നു കബളിപ്പിക്കല്‍. ഹോം സ്‌റ്റേ ഉടമവഴിയാണ് ഇവര്‍ യൂറോപ്യന്‍ വനിതയുമായി അടുപ്പം സ്‌ഥാപിച്ചത്. തുടര്‍ന്നു കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലും മല്‍സ്യ വ്യവസായത്തിലും പങ്കാളിത്ത ബിസിനസ് നടത്താമെന്നു വാഗ്‌ദാനം നല്‍കി. ലാഭവിഹിതം പങ്കുവയ്‌ക്കാമെന്ന ധാരണയില്‍ നാല്‍പതുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.
പള്ളുരുത്തി സ്വദേശി യഹിയ (45), ഭാര്യ ഷമീന യഹിയ എന്നിവര്‍ ബ്രിട്ടീഷ് വനിതയെ മല്‍സ്യ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട് മുംബൈ ഉള്‍പ്പെടെ കൊണ്ടുപോയി പദ്ധതികള്‍ വിശദീകരിച്ചശേഷമാണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. 2017 ഓഗസ്‌റ്റിലാണ് പണം കൈപ്പറ്റിയത്. എന്നാല്‍ നല്‍കിയ പണം ഒരു പദ്ധതിയും നിക്ഷേപിച്ചില്ലെന്ന് മനസിലാക്കിയ ഡാന്‍ മേരി പണം തിരികെ ആവശ്യപ്പെട്ടു. കിട്ടാതായപ്പോള്‍ പള്ളുരുത്തി പോലീസില്‍ പരാതി നല്‍കി. എന്നിട്ടും ഫലമുണ്ടാകാതെവന്നപ്പോള്‍ പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെ യഹിയ പണം നല്‍കി ഒത്തുതീര്‍പ്പിന് തയാറാണെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി നിരസിക്കുകയായിരുന്നു.
മുംബൈ: നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചതായി വാര്‍ത്ത. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്റിറിലൂടെ അറിയിച്ചത്.
അമിതാഭ് ബച്ചനും തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അദ്ദേഹം മുംബൈ നാനവതി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചതോടെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പിന്നാലെയാണ് തനിക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം അഭിഷേക് ബച്ചന്‍ അറിയിച്ചത്. രണ്ടുപേരും നാനാവതി ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മറ്റു കുടുംബാംഗങ്ങളെയും ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. ഇവരുടെ ഫലം പുറത്തുവന്നിട്ടില്ല.
അയർലൻഡ്: അയർലണ്ടിലെ ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന മലയാളി ജോണ്‍സണ്‍ ഡി ക്രൂസ് (53) നിര്യാതനായി. ബെല്‍ ഫ്രീയിലെ താമസക്കാരനായിരുന്ന ജോണ്‍സണ്‍ ട്രെഡ് മില്ലില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞെങ്കിൽ മാത്രമേ മരണകാരണം അറിയുവാൻ സാധിക്കൂ.
ട്രെഡ് മില്ലിനു സമീപം നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മറ്റൊരു മലയാളിയാണ് ജോണ്‍സനെ നിലത്തു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. ജോണ്‍സന്റെ ഭാര്യ ഓസ്‌ട്രേലിയയിലാണ്. യൂ സി ഡിയില്‍ പഠിക്കുന്ന മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ അയര്‍ലണ്ടില്‍ തുടരുകയായിരുന്നു.
കൗണ്ടി ഗോള്‍വേയിലെ ട്യൂമില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച നിര്യാതനായ മട്ടാഞ്ചേരി സ്വദേശി താഴ് ശ്ശേരി ജോര്‍ജ് ജോസ് വര്‍ഗീസിന്റെ (ലിജു) സംസ്‌കാരം ഇന്നലെ ട്യൂമില്‍ നടത്തപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സമപ്രായക്കാരനായ ജോണ്‍സന്റെ മരണ വാര്‍ത്തയും എത്തിയത്. അയര്‍ലണ്ടില്‍ ഒരാഴ്ചക്കിടെ രണ്ട് മരണങ്ങൾ ഉണ്ടായത് അയർലൻഡ് പ്രവാസി മലയാളികളെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.
തിരുവല്ല: പ്രതിഫലമില്ലാത്ത പ്രവൃത്തി കൊണ്ട് നന്മയുടെ നിറകുടമായി മാറിയ സുപ്രിയ അനൂപിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറം വേൾഡ് റിക്കോർഡ് ഏർപെടുത്തിയ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരം സമ്മാനിച്ചു.
മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാറിൻ്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങ് കേരള സംസ്ഥാന ഷോപ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ്റ് എംപ്ലോയീസ് വെൽഫയർ ബോർഡ് ചെയർമാൻ അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള പുരസ്ക്കാരം സമ്മാനിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം അഡ്വ.പ്രതാപചന്ദ്ര വർമ്മ ദൃശ്യം പകർത്തിയ ജോഷ്വയെ ആദരിച്ചു. സിബി സാം തോട്ടത്തിൽ , ജിജു വൈക്കത്തുശ്ശേരി, മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ, ടെക്സ്റ്റയിൽസ് മാനേജർ വിജയ് പോൾ എന്നിവർ പ്രസംഗിച്ചു.
ജോലി കഴിഞ്ഞ് ആറു മണിക്ക് വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് ബി.എസ്.എൻ.എൽ ഓഫിസിനു സമീപം നടുറോഡിൽ നിന്ന അന്ധനായ വൃദ്ധനെ സുപ്രിയ കണ്ടത്.ഉടനെ ഓടി ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി.ആലപ്പുഴ ഡിപ്പോയിൽ നിന്നും എത്തിയ ബസ് കെ.എസ്.ആർ.ടി.സി ബസ്സ് വരുന്നതു കണ്ട് കൈകാട്ടി. ബസ് കുറച്ചു മുൻപിലുള്ള സ്റ്റോപ്പിൽ നിർത്തി.ഉടനെ സുപ്രിയ ഓടി ചെന്ന് ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് കണ്ടക്ടറോട് അപേക്ഷിച്ചു.തുടർന്ന് ഈ വൃദ്ധനെ കണ്ടക്ടറായ പി.ഡി.റെമോൾഡ് കൈപിടിച്ച് സുരക്ഷിതമായ സീറ്റിൽ ഇരുത്തി.എന്നാൽ ഈ രംഗമെല്ലാം ആറ്റിൻകര ഇലക്ട്രോണിക്സിലെ ഐ.എഫ് ബി സെയിൽസ് എക്സിക്യൂട്ടീവ് മേത്പാടം സ്വദേശി ജോഷ്വാ അത്തിമൂട്ടിൽ നാലാം നിലയിൽ നിന്നും മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ആണ് കോവിഡ് കാലത്ത് സ്നേഹസ്പർശമായി മാറിയ സുപ്രിയയെ പറ്റി പുറംലോകം അറിഞ്ഞത്.
കോന്നി സ്വദേശിയായ വയോധികനെ ഇതേ ബസിലെ ഡ്രൈവർ എസ്.സുനിൽകുമാർ ആണ് പത്തനംതിട്ട ബസിൽ കയറ്റി വിട്ടത്.ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയയുടെ ഭർത്താവ് തിരുവല്ല തുകലശേരി കല്ലംപറമ്പിൽ കെ.കെ. അനൂപ് ആണ്.മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.
യു.ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് ഡോ. സൗദി പ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് സുപ്രിയയെ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരത്തിന് പരിഗണിച്ചത്.
അന്ധനായ വ്യദ്ധൻ്റെ ചോർന്നൊലിക്കുന്ന വീട് വാസയോഗ്യമാക്കുന്നതിനെ പറ്റി ചടങ്ങിൽ ആലോചിച്ചു.
മലയാള സിനിമയിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി സ്വന്തമാക്കി ചരിത്രം എഴുതിയിരിക്കുകയാണ് വിജയ് ബാബു ചിത്രം സൂഫിയും സുജാതയും. എല്ലാ സിനിമയ്ക്കും ഒരു നിയോഗമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതാണ് ഈ സിനിമയ്ക്കും സംഭവിച്ചതെന്നും നടൻ ജയസൂര്യ പറഞ്ഞു.
അതോടൊപ്പം പുതിയ കഥകളോടുളള തന്റെ സമീപനവും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കഥയുമായി തന്റെയടുത്ത് വരുന്ന ഒരാളോടും അതു മോശമാണെന്ന് ഒരിക്കലും പറയില്ലെന്ന് നടൻ പറഞ്ഞു.
കൊണ്ടു വരുന്നയാൾക്ക് അത് നല്ലതായിരിക്കുമല്ലോ. ഒരു തുണിക്കടയിൽ കയറിയാൽ അവിടെ പല ഷർട്ടുകൾ കാണും.
എന്നാൽ എല്ലാം നമുക്ക് ചേരില്ല. നമുക്ക് ഇണങ്ങുന്ന, ഇഷ്ടപ്പെടുന്ന ഷർട്ടുകൾ കാണും. അല്ലാത്തവയും കാണും. അതിനർത്ഥം നമുക്ക് ഇഷ്ടപ്പെടാത്തത് മോശമാണ് എന്നാണോ? അല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഗ്ലി താരം നയാ റിവേരയെ കാണാനില്ലെന്നും തെക്കൻ കാലിഫോർണിയയിലെ തടാകത്തിൽ തിരച്ചിൽ നടത്തുകയാണെന്നും അധികൃതർ . ലോസ് ഏഞ്ചൽസിലെ ഡൗണ്‍ടൗണിന് ഏകദേശം 56 മൈൽ (90 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിരു തടാക ലസംഭരണിയിൽ ബുധനാഴ്ച റിവേര ഒരു പോണ്ടൂൺ ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും ഇളയ മകനെ ലൈഫ് വെസ്റ്റ് ധരിച്ച ബോട്ടിൽ കണ്ടെത്തിയതായും കെഎൻബിസി റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു ബോട്ടും ഹെലിക്കോപ്റ്ററും ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രിയോടെ വെളിച്ചക്കുറവ് മൂലം നിര്‍ത്തി വച്ചിരുന്നു. തിരച്ചിൽ വ്യാഴാഴ്ചയും തുടരും.
2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. സഹതാരം കോ-സ്റ്റാർ മാർക്ക് സാലിംഗുമായി റിവേര ഡേറ്റിംഗിലായിരുന്നു. 2018 ല്‍ കുട്ടികളുടെ അശ്ലീല ചിത്ര ആരോപണങ്ങളെത്തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.