Latest News

ലണ്ടൻ∙ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി അനുകൂലമായതോടെ ഐഎസ് ഭീകരന്റെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ഇനി ബ്രിട്ടനിലേക്കു മടങ്ങാം. സിറിയൻ അഭയാർഥി ക്യാംപിൽ നിന്നാണ് ഷമീമയ്ക്ക് ബ്രിട്ടനിൽ തിരികെയെത്താൻ വഴിയൊരുങ്ങുന്നത്.

കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ഒമ്പതു മാസം ഗർഭിണിയായ ഷമീമ നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതായും ബ്രിട്ടനിലെത്തി കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നതായുമുള്ള വാർത്തകൾ പുറത്തുവന്നത്. ഗർഭിണിയായ ഷമീമ അഭയാർഥി ക്യാംപിൽ കഴിയുന്ന ചിത്രങ്ങൾ സഹിതമായിരുന്നു മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്.

15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ട് കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും ടർക്കി വഴി സിറിയയിലേക്കു പോയ സ്കൂൾ കുട്ടികളിൽ ഒരാളാണ് ഷമീമ. ഇവർക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സിറിയയിലെത്തി ഐഎസ് ഭീകരന്റെ ഭാര്യയായി മൂന്നു കുട്ടികൾക്ക് ജന്മം നൽകിെയങ്കിലും മൂന്നുപേരും ഭാരക്കുറവും മറ്റ് അസുഖങ്ങളും മൂലം മരിച്ചു.

ഡച്ചുകാരനായ യാഗോ റീഡ്ജിക്ക് എന്ന ഐഎസ് ഭീകരനാണ് സിറിയയിലെത്തിയ ഷമീമയെ വധുവായി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ മൂന്നു കുട്ടികൾക്കാണ് ഷമീമ ജന്മം നൽകിയത്. മൂന്നാമതും ഗർഭിണിയായി താമസിയാതെ ഷമീമയുടെ ഭർത്താവ് സിറിയൻ പട്ടാളത്തിന്റെ പിടിയിലായി. ഇതെത്തുടർന്നാണ് ഇവർക്ക് അഭയാർഥി ക്യാംപിൽ എത്തേണ്ട സാഹചര്യം ഉണ്ടായത്

ഐഎസിൽ ചേരാൻ പോയവൾ തിരികെയെത്തുന്നതിലെ ജനരോഷം മുൻകൂട്ടിക്കണ്ട് ബ്രിട്ടൻ ഇവരുടെ പൗരത്വം റദ്ദാക്കുകയും മടങ്ങിവരാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീട് ഷമീമ ക്യാംപിൽ തന്നെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയെങ്കിലും ഭാരക്കുറവുമൂലം ദിവസങ്ങൾക്കുള്ളിൽ കുട്ടി മരിച്ചു.

അന്ന് ബുർഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഷമീമ മതവസ്ത്രങ്ങൾ ഉപേക്ഷിച്ച് ജീൻസും ഷർട്ടും ധരിച്ച് അൽ ഹോളിലെ അഭയാർഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഭീകരർക്കെല്ലാം ബ്രിട്ടനിലേക്ക് തിരികെ വരാൻ വാതിൽ തുറന്നുകൊടുക്കുന്ന നടപടിയാണ് കോടതിയിൽനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശകരുടെ വാദം. കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ചില സിവിൽ റൈറ്റ്സ് ഗ്രൂപ്പുകളാണ് ഷമീമയുടെ കേസിനു പിന്നിൽ പ്രവർത്തിക്കുന്നത്.

സുപ്രീം കോടതിയിൽനിന്നും സമാനമായ വിധിയുണ്ടായി ഇവർ ബ്രിട്ടനിൽ തിരികെയെത്തിയാലും തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാകും. മറ്റൊരു രാജ്യത്തോട് കൂറു പുലർത്തുകയും ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ തന്നെ ബ്രിട്ടീഷ് പൗരത്വം നൽകുന്ന എല്ലാ അവകാശങ്ങളും നിയമ സംരക്ഷണവും ബംഗ്ലാദേശ് വംശജയായ ഇവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് ഈ കേസിൽ സർക്കാർ നിലപാട്.

കോട്ടയം ∙ ആഴ്ചപ്പതിപ്പുകളിലെ ജനപ്രിയ നോവലുകളിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നോവലിസ്റ്റ് സുധാകർ മംഗളോദയം (സുധാകർ പി നായർ) അന്തരിച്ചു. 72 വയസ്സായിരുന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പ് ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധേയമായ തുടർ നോവലുകൾ രചിച്ചു. അനേകം കൃതികൾ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം. പി.പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്. 1985 ൽ പുറത്തിറങ്ങിയ ‘വസന്തസേന’ എന്ന ചലച്ചിത്രത്തിന്റെയും കഥാരചന നടത്തി. ‘നന്ദിനി ഓപ്പോൾ’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ‘ഞാൻ ഏകനാണ്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും.

പാദസ്വരം, നന്ദിനി ഓപ്പോൾ, അവൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാൽ, വസന്തസേന, ഹംസതടാകം, വേനൽവീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങൾ, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവിൽ, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആൾത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.

സുധാകര്‍ മംഗളോദയത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. സാഹിത്യ ആസ്വാദനത്തിന്‍റെ തലത്തിലേക്ക് വലിയൊരു വിഭാഗം ആളുകളെ ഉയര്‍ത്തിയെടുക്കുന്നതിന് അദ്ദേഹത്തിന്‍റെ രചനകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

35 ദിവസം കടലിൽ ചെലവഴിച്ച് തിരികെ എത്തിയ മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് രോഗബാധ. കപ്പലിലെ 61 മത്സ്യത്തൊഴിലാളികളിൽ 57 പേർക്കും രോഗം സ്ഥിരീകരിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അർജൻ്റീനയിലാണ് ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തെക്കന്‍ ടിയറ ഡെല്‍ ഫ്യൂഗോ പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.

മെയ് അവസാന വാരം അർജൻ്റീന തലസ്ഥാനമായ ബ്യൂണസ് ഐറീസിൽ നിന്നാണ് 61 പേർ കപ്പലിൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പുറപ്പെടും മുൻപ് എല്ലാവർക്കും കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഉഷ്വായിൽ എത്തിയ ഇവർ അവിടെ 14 ദിവസം ഒരു ഹോട്ടലിൽ ക്വാറൻ്റീനിൽ കഴിഞ്ഞു.

ക്വാറൻ്റീൻ കാലാവധി കഴിഞ്ഞ ഇവർ മത്സ്യബന്ധനത്തിനായി കടലിലേക്ക് ഇറങ്ങി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ കപ്പലിലെ യാത്രക്കാരിൽ പലരും കൊവിഡ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. തുടർന്ന് കപ്പൽ തിരികെയെത്തി. നാട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ 57 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

‘കരയുമായി ഒരു ബന്ധവുമില്ലാതെ 35 ദിവസം കടലിൽ കഴിഞ്ഞ ഇവർക്ക് എങ്ങനെ അസുഖം വന്നെന്ന് മനസ്സിലാവുന്നില്ല. ഇതേ പറ്റി പരിശോധിക്കുകയാണ്.”- ടിയറ ഡെല്‍ ഫ്യൂഗോ പ്രവിശ്യയിലെ ആരോഗ്യവിഭാഗം ഡയറക്ടർ അലെസാൻഡ്ര അൽഫാരോ പറഞ്ഞു.

ഒരുലക്ഷത്തിന് മേലെയാണ് അര്‍ജന്റീനിയയിലെ കൊവിഡ് രോഗികളുടെ ആകെ എണ്ണം. 2050 പേർ മരണപ്പെട്ടു. 47285 പേർ രോഗമുക്തരായി.

സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രതി സ്വപ്‌ന സുരേഷിന്റെ കോൾ ലിസ്റ്റിൽ തന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവാദം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. സ്വപ്നയെ ജൂലൈ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് തന്റെ ഫോണിൽ നിന്നും വിളിച്ചിരുന്നെന്ന വാർത്ത സത്യമാണെന്നും യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് വിളിച്ചതെന്നും അനിൽ നമ്പ്യാർ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനിൽ നമ്പ്യാരുടെ വിശദീകരണം.

ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നു അറിയാനായാണ് വിളിച്ചതെന്നും ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി തനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ
ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചതെന്നും അനിൽ നമ്പ്യാരുടെ കുറിപ്പിൽ പറയുന്നു. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി താൻ ആരാഞ്ഞെന്നും തന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

അതേസമയം, അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് വിശദീകരണ കുറിപ്പിന്റെ വിശ്വാസ്യതയേയും സോഷ്യൽമീഡിയ ചോദ്യം ചെയ്യുകയാണ്. സ്വപ്നയെ മുൻ പരിചയമുണ്ടായതുകൊണ്ടല്ലേ താങ്കൾ വിളിച്ചതെന്നും മുൻപരിചയമില്ലെങ്കിൽ പിന്നെങ്ങനെയാണ് ഓഗസ്റ്റിൽ പിരിച്ചുവിട്ട സ്വപ്നയെ താങ്കൾ ജൂലൈയിൽ വിളിച്ചതെന്നും സോഷ്യൽമീഡിയ ചോദ്യം ചെയ്യുന്നു.

അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ്:

എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ തത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്. ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു. കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു.

എന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.

കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നു വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു. ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.

യുഎഇ കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ അവരെ വിളിച്ചത്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന് എനിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും. വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച് എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതെന്റെ ജോലിയാണ്. ഞാൻ ഇതുമായി മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട.

ഒരു കാര്യം കൂടി പറയട്ടെ. വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണ്. അതുകൊണ്ട് തന്നെ വാർത്തയുടെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.

ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണം പ്രതിദിനം പത്ത് ലക്ഷമായി വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.
ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രാജ്കുമാരി അമൃത് കൗര്‍ ഒപിഡി ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ 9 ലക്ഷത്തിലധികം പേരെ ബാധിച്ച മഹാമാരിയെ ജയിക്കുന്നതിനുള്ള യാത്ര നാം തുടങ്ങി കഴിഞ്ഞു. 12 ആഴ്ച്ചകള്‍ക്കകം കൊറോണ പരിശോധനകളുടെ എണ്ണം 10 ലക്ഷമായി വര്‍ദ്ധിപ്പിക്കും.
രാജ്യത്തെ രോഗബാധിതരില്‍ രണ്ടു ശതമാനം പേര്‍ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ പരിശോധനാ ലാബുകളുടെ എണ്ണം 1234 ആയി ഉയര്‍ത്തിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലും രോഗമുക്തി നേടുന്നവരുടെ വര്‍ദ്ധനവ് ആശ്വാസകരമാണ്. 63.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കൊറോണ വൈറസ് ബാധിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌പെയിനില്‍ ഒരു ലക്ഷത്തോളം നീര്‍നായകളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. സപെയിനിലെ ഒരു ഫാമിലെ ചില നീര്‍നായകള്‍ക്ക് വ്യാപകമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ്.

സ്പെയിനിലെ വടക്കു കിഴക്കന്‍ മേഖലയിലെ ഫാമിലാണ് നീര്‍നായകളെ കൊന്നൊടുക്കുന്നത്. രോമത്തിനായി വളര്‍ത്തുന്ന പ്രത്യേക ഇനം നീര്‍നായകളാണിവ. ഫാമിലെ ഒരു ജീവനക്കാരനില്‍ നിന്നും കൊറോണ വൈറസ് നീര്‍നായകളിലെത്തിയതാരിക്കുമെന്നാണ് പ്രാഥമിക നിഗമനം.

മലയാളത്തിൽ ഏറ്റവും കൂടുതൽ തീയറ്ററിൽ പ്രദർശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദർ ഇതിൽ നായികയായി എത്തിയ താരം ആയിരുന്നു കനക. മലയാളത്തിൽ മോഹൻലാലിൻറെ നായികയായി വിയറ്റനാം കോളനി എന്നി ചിത്രത്തിൽ കൂടി അഭിനയിച്ച താരം തെന്നിന്ത്യൻ സിനിമയിലെ സൂപ്പർഹിറ്റ് നായികയായി മാറുക ആയിരുന്നു. 1989 താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും മലയാളത്തിൽ വമ്പൻ വിജയങ്ങൾ ആണ് താരത്തിന്റെ അഭിനയ ലോകത്തിലെ ശുക്രൻ തെളിയിച്ചത്.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായ രജനികാന്തിന്റെയും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അടക്കം നായികയായി അഭിനയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ച കനകക്ക് വേണ്ടി ആ കാലത്ത് നിർമാതാക്കൾ കാത്തിരിക്കുന്ന സമയം ആയിരുന്നു. എന്നാൽ ആ തിളക്കങ്ങൾ എല്ലാം പെട്ടന്ന് തകർന്നു വീഴുക ആയിരുന്നു. കനക എന്ന താരത്തിന് മുകളിൽ താരത്തിന്റെ അമ്മയും തമിഴ് തെലുങ്ക് നടിയുമായ ദേവി ആണ് ഇതിന് കാരണം എന്ന് ഒരു നിരൂപകൻ വെളിപ്പെടുത്തൽ നടത്തി. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗം ആകാൻ കഴിഞ്ഞ കനക കുസൃതിക്കാറ്റ് ഗോളാന്തര വാർത്ത , നരസിംഹം , പിൻഗാമി , മന്ത്രികൊച്ചമ്മ തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. 2000 പുറത്തിറങ്ങിയ നരസിംഹവും ഈ മഴ തേൻ മഴയും ആയിരുന്നു അവസാന ചിത്രങ്ങൾ.

പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരം പിന്നീട് തന്റെ മരണ വാർത്ത നിഷേധിച്ചു കൊണ്ട് അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വാർത്തകളിൽ കണ്ട കനക ഏറെ മാറിയിരുന്നു. സിനിമയിൽ നിന്നും വിട്ടനിൽകുന്നത് എന്തിനാണ് എന്നാ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ കനക മാധ്യമ ശ്രദ്ധ കൊടുക്കാതെ മാറി നിന്നു. എന്നാൽ കനകയുടെ അഭിനയ ജീവിതം നിൽക്കാൻ കാരണം കനകയുടെ അമ്മയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപകർ ചൂണ്ടി കാണിച്ചിരുന്നു. പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണം.

ഇപ്പോഴിതാ താൻ പ്രണയിച്ചു വിവാഹം ചെയ്ത ഭർത്താവ് തന്നോട് ഒപ്പം കഴിഞ്ഞത് വെറും 15 ദിവസം മാത്രം ആയിരുന്നു എന്നും അതിനുള്ള കാരണക്കാരനെ അറിഞ്ഞപ്പോൾ തന്നിൽ ഞെട്ടലുണ്ടായി എന്നും താരം പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. ‘കാലിഫോര്ണിയയിലെ മെക്കാനിക്കൽ എൻജിനീയറായ മുത്തുകുമാറുമായുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 2007 ൽ വിവാഹം കഴിച്ചു. എന്നാൽ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളു. പിന്നീട് താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി കനക. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാൽ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ തന്റെ അച്ഛൻ ദേവദസായിരുന്നു’ എന്നും കനക പറയുന്നു.

തമിഴ് തെലുങ്ക് സിനിമകളിൽ സജീവമായ ദേവിയുടെ മകളാണ് കനക. നായികയായി സിനിമയിൽ അഭിനയിച്ചിരുന്ന താരം മകളെയും സിനിമ രംഗത്തേക്ക് കൊണ്ടുവരുകയിരുന്നു. സിനിമ നിർമ്മാണ രംഗത്ത് സജീവമായ ദേവി ഗംഗൈ അമരന്റെ ചിത്രത്തിൽ നായികയായി കനകയെ അഭിനയിപ്പിക്കണം എന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. പുതിയ സിനിമക്ക് വേണ്ടി നായികയെ തിരയുന്ന ഗംഗൈ അമരൻ തന്റെ പടത്തിലെ നായികയായി കനകയെ അഭിനയിപ്പിക്കുകയായിരുന്നു.

കരകാട്ടക്കാരന്‍ എന്ന തന്റെ ആദ്യ ചിത്രത്തിൽ കനക അഭിനയിക്കുമ്പോൾ കർശന നിർദേശങ്ങളാണ് അമ്മ ദേവി ഗംഗൈ അമരൻ മുന്നിൽ വെച്ചിരുന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചു ഗംഗൈ അമരൻ പൂർത്തിയാക്കിയ പടം വൻ വിജയം നേടി ഇതേ തുടർന്ന് പല ഭാഷകളിൽ നിന്നും കനകയ്ക്ക് അവസരങ്ങൾ വന്നു. എന്നാൽ കനകയുടെ എല്ലാ സിനിമകളിലും അമ്മ ദേവിയുടെ അനാവശ്യ കൈകടത്തലുകൾ സിനിമയുടെ കഥയിൽ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു.

നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോൾ കനക സിനിമയിൽ നിന്നും പൂർണമായും ഒഴുവാക്കപ്പെടുകയായിരുന്നു. അവസാന നാളുകളിൽ താരം നായിക നിരയിൽ നിന്നും സഹ താരവേഷങ്ങൾ വരെ എത്തിയിരുന്നു.

ഖത്തര്‍ ലോകപ്പിന് 2022 നവംബര്‍ 21 കിക്കോഫ്. മല്‍സരത്തീയതി ഫിഫ പുറത്തുവിട്ടു. ഡിസംബര്‍ 18നാണ് ഫൈനല്‍. മല്‍സരക്രമം 2022 മാര്‍ച്ചില്‍ പുറത്തുവിടും

വിവിധ ഭൂഖണ്ഡങ്ങളിലെ യോഗ്യത മല്‍സരങ്ങളുടെ ഭാവി പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് ലോകകപ്പിന്റെ മല്‍സരത്തീയതി പുറത്തുവിട്ടത്. 60000പേര്‍ക്ക് ഇരിക്കാവുന്ന അല്‍ബെയത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്കാണ് ഉദ്ഘാടനമല്‍സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാല് മല്‍സരങ്ങള്‍ ഉണ്ടാകും. ആകെ 32 ടീമുകളാണ് പങ്കെടുക്കുക.

ഡിസംബര്‍ 18ന് ലുസെയ്‌ല്‍ സ്റ്റേഡിയത്തില്‍ ഇന്തയന്‍ സമയം രാത്രി എട്ടരയ്ക്കാണ് കലാശപ്പോരാട്ടം. ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് വാര്‍ഷിക ഫുട്ബോവ്‍ കലണ്ടറില്‍ മാറ്റം വരുത്തിയാണ് സാധാരണ ജൂണ്‍–ജൂലൈ മാസത്തില്‍ നടക്കന്നത്. ലോകകപ്പ് നവംബര്‍–ഡിസംബര്‍ കാലത്തേക്ക് മാറ്റിയത്. പൂര്‍ണമായും ശീതീകരിച്ച സ്റ്റേഡിയങ്ങളിലാണ് മല്‍സരം. വേദികള്‍ തമ്മില്‍ ചെറിയ ദൂരം

മാത്രമാണുള്ളത്. അതിനാല്‍ ആകാശമാര്‍ഗം യാത്രചെയ്യേണ്ട ആവശ്യമില്ല. 90 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഫിഫ വെബ്സൈറ്റ് വഴി ഈ വര്‍ഷം അവസാനത്തോടെ ടിക്കറ്റ് വില്‍പന ആരംഭക്കും

കുട്ടിക്കാലത്ത് പലതരം പീഡനങ്ങൾ അനുഭവിച്ചാകും പലരും വളരുന്നത്. എന്നാൽ അന്ന് അതെന്താണെന്ന് പോലും അറിയാൻ കഴിയില്ല. പിന്നീടാകും പലരും താൻ അനുഭവിച്ചത് എത്രമാത്രം ഗൗരവകരമായ പീഡനമാണെന്ന് തിരിച്ചറിയുക. ഇവിടെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലായി അവുഭവിച്ച ക്രൂരപീഡനങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ യുവതി.

യുവതിയുടെ കുറിപ്പ്:

ശരീരത്തിൽ അനുഭവപ്പെട്ട അയാളുടെ ഭാരമാണ് എന്നെ ഉണർത്തിയത്. അന്ന് എനിക്ക് 8 വയസ്സായിരുന്നു. മറ്റ് ബന്ധുക്കൾ ഒരു വിവാഹത്തിൽ പങ്കെടുക്കുമ്പോൾ, ഞാൻ ഉറങ്ങിക്കിടന്ന വീട്ടിലേക്ക് അയാൾ അതിക്രമിച്ചു കയറി. ഞാൻ കണ്ണുതുറന്നപ്പോൾ അയാൾ എന്റെ മുകളിലായിരുന്നു. അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എനിക്ക് അനങ്ങാൻ കഴിഞ്‍ില്ല. ഞാൻ കഉണ്ു തുറന്നു നോക്കിയപ്പോഴാണ് അത് എന്റെ 35 വയസ്സുള്ള അമ്മാവനാണെന്ന് തിരിച്ചറിഞ്ഞത്. ഞാൻ അപ്പോഴേക്ക് മരവിച്ച് പോയിരുന്നു.
അയാൾ പുറത്തേക്ക് ഓടി. മൂത്രമൊഴിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് വളരെയധികം വേദന അനുഭവപ്പെട്ടു. രക്തസ്രാവം ഉണ്ടായി.

ഞാൻ എന്റെ ശരീരം വൃത്തിയാക്കി വീണ്ടും ഉറങ്ങാൻ കിടന്നു. പക്ഷേ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ പറ്റിയല്ല. ഞാൻ ആരോടും ഇതേക്കുറിച്ച് സംസാരിച്ചില്ല; ഞാൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അതിനുശേഷം ഞാൻ അയാളെ കണ്ടിട്ടില്ല. പക്ഷേ ആ ആഘാതം അവിടെ അവസാനിച്ചില്ല. സ്കൂളിനുശേഷം, ഞാൻ ഉച്ചഭക്ഷണത്തിനായി ഒരു അയൽക്കാരന്റെ വീട്ടിൽ പോകും. ഒരിക്കൽ, അവന്റെ മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ, അവൻ തന്റെ സുഹൃത്തുക്കളെ വിളിച്ചു. എന്റെ മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്തു. ഇത് 4 മാസങ്ങളോളം തുടർന്നു. ഒരാൾ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു.

എന്റെ പതിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളായ രണ്ടുപേര്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഉറക്കെ നിലവിളിച്ചതോടെ അവര്‍ ഓടി രക്ഷപ്പെട്ടു. തുറന്നു പറഞ്ഞാല്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് കരുതി ഞാന്‍ ആരോടും ഇക്കാര്യങ്ങള്‍ പറഞ്ഞില്ല. കുറച്ചു കാലത്തേക്ക് വിഷാദവും ഭയവും എന്നെ നിരന്തരം വേട്ടയാടി. രാത്രികളെ ഞാന്‍ ഭയന്നു. ഹൃദയമിടിപ്പു കൂടി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പുകവലിയും മദ്യപാനവും ശീലമാക്കേണ്ടി വന്നു. ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായിരുന്നില്ല. പതിനേഴാം വയസ്സുവരെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു. മദ്യപാനം എന്റെ മാറിടത്തില്‍ ഒരു മുഴ വളരുന്നതിന് ഇടയാക്കി. അന്നുമുതലാണ് രക്ഷിതാക്കള്‍ എന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.

ചിലസമയങ്ങളില്‍ ഞാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. പക്ഷേ, അവളോടും എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഒരു ഏവിയേഷന്‍ കമ്പനിയില്‍ ഞാന്‍ ജോലിക്കു പോയി. അവിടത്തെ സിഇഒ എന്നോട് മോശമായി പെരുമാറിയപ്പോള്‍ അയാളെ തള്ളിമാറ്റി ഞാന്‍ രക്ഷപ്പെട്ടു. അത് ഒരു തിരിച്ചറിവായിരുന്നു. ഈ മൃഗങ്ങളെ ഓര്‍ത്ത് ഇനി കരയില്ലെന്നും വിഷാദത്തില്‍ വീണു പോകില്ലെന്നും ഞാന്‍ തീരുമാനിച്ചു. ഓരോന്നായി തിരികെ പിടിച്ചു തുടങ്ങി. എഴുത്ത്, വായന, പാചകം അങ്ങനെ മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങളെല്ലാം ചെയ്തു തുടങ്ങി. ഇപ്പോള്‍ എനിക്ക് 18 വയസ്സുണ്ട്. ഒരു തെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എനിക്കുമാത്രമല്ല, പലര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകും. ഭയപ്പെടാതെ ധൈര്യമായി കാര്യങ്ങള്‍ തുറന്നു പറയണം. കാരണം നമ്മള്‍ തന്നെയാണ് നമ്മളെ തിരിച്ചു പിടിക്കേണ്ടത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുകയും, പെൺകുട്ടികളെ ഉൾപ്പെടുത്തി സെക്സ് പാർട്ടി സംഘടിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഭോപാലിലെ പ്രാദേശിക പത്രത്തിന്റെ ഉടമ പ്യാരേ മിയാൻ അറസ്റ്റിൽ. കേസിന്റെ അന്വേഷണം മുറുകിയതോടെ ഇയാളും കൂട്ടാളികളും ഒളിവിൽ പോയിരുന്നു. ഇയാൾക്കൊപ്പം അറസ്റ്റിലായ വനിതാ മനേജറാണ് കുട്ടികളെ വലവീശി പിടിച്ചിരുന്നത്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സെക്സ് പാര്‍ട്ടികൾ സംഘടിപ്പിച്ചിരുന്നത്.

ജൂലൈ 12 ഞായറാഴ്ചയാണ് പ്യാരേ മിയാന്റെ വൻ സെക്സ് റാക്കറ്റിലേക്ക് വഴിതുറക്കുന്ന സൂചന പൊലീസിന് ലഭിക്കുന്നത്. പുലർച്ചെ 3മണിയോടെ ഭോപാലിലെ രാത്തിബാദ് മേഖലയിൽ 17നും 14നും ഇടയിൽ പ്രായമുള്ള അഞ്ചോളം പെൺകുട്ടികളെ പൊലീസ് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുൾ അഴിയുന്നത്. പൊലീസ് കണ്ടെത്തുമ്പോൾ പെൺകുട്ടികൾ അമിതാമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിൽ പ്യാരേ മിയാൻ തങ്ങളെ പാർട്ടിക്ക് ക്ഷണിച്ചതായും, അമിത അളവിൽ മദ്യം നൽകിയതായും ഇവർ വെളിപ്പെടുത്തി. കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റിൽ റെയ്ഡ് നടത്തി. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരുന്ന സെക്സ് പാർട്ടികൾ ഈ ഫ്ലാറ്റിൽ വച്ചായിരുന്നു. നിരവധി സെക്സ് ടോയ്സ്, ലക്ഷക്കണക്കിനു രൂപ വില വരുന്ന വിദേശമദ്യം, ആഡംബരകാറുകൾ, ലൈംഗിക ഉത്തേജക മരുന്നുകൾ തുടങ്ങിയവ പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തരുന്നു .പെൺകുട്ടികളെ ഇയാൾ നിരവധി തവണ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഇയാളുടെ ഇടപാടുകാരിൽ പല പ്രമുഖരും ഉണ്ടെന്നാണ് സൂചന. ബായ്, തായ്‌ലൻഡ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മിയാന്‍ അനധികൃതമായി നിര്‍മ്മിച്ച മൂന്ന് കെട്ടിടങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന മിയാനെ പിടികൂടുന്നവർക്ക് 30000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യപിച്ചിരുന്നു. ശ്രീനഗറിൽ വച്ചായിരുന്നു അറസ്റ്റ്.

Copyright © . All rights reserved