കുറ്റിക്കാട്ടില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന് സംശയം. അന്വേഷണം ശക്തമാക്കി പോലീസ്. പാലാ-തൊടുപുഴ സംസ്ഥാന പാതയോട് ചേര്‍ന്ന് പാലാ കാര്‍മ്മല്‍ ആശുപത്രി ജങ്ഷനിലെ കലുങ്കിന് താഴെയുള്ള കുറ്റിക്കാട്ടില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണപ്പെട്ടത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം വയോധികയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ഇതേത്തുടര്‍ന്ന് മൃതദേഹം ഇന്നലെ പോസ്റ്റ്മോര്‍ട്ടം ചെയ്തു. സ്വാഭാവിക മരണമാണന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൂന്ന് ദിവസം മൃതദേഹം സൂക്ഷിച്ച ശേഷം പോസ്റ്റ് മോര്‍ട്ടം നടത്താനാണ് പോലീസ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വയോധികയെ കൊലപ്പെടുത്തിയണോയെന്ന സംശയത്തിലാണ് ഉടന്‍ തന്നെ പോസ്റ്റമാര്‍ട്ടം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെയാണ് പാലാ- തൊടുപുഴ ഹൈവേയില്‍ കാര്‍മ്മല്‍ ആശുപത്രി ജങ്ഷനിലെ കലുങ്കിന് താഴെ എട്ടടിയോളം താഴ്ചയില്‍ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് എണ്‍പത് വയസ് തോന്നിക്കുന്ന വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.
മുഖത്ത് കണ്ടെത്തിയ മുറിപ്പാട് താഴേക്ക് വീണപ്പോള്‍ മരക്കുറ്റിയിലോ മറ്റോ കൊണ്ട് ഉണ്ടായതാവാം. പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളിലും കൊലപാതകമെന്ന് സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മറ്റെവിടെയെങ്കിലും വച്ച് മരണപ്പെട്ട ശേഷം ഇവിടെകൊണ്ട് തള്ളിയാതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച ദുരൂഹതമാറണമെങ്കില്‍ ആളെ തിരിച്ചറിയണം. സമീപത്തുള്ള സ്ത്രീ ഇതുവഴിപോയപ്പോള്‍ വീണതാണെങ്കില്‍ ബന്ധുക്കളോ നാട്ടുകാരോ അങ്ങനെ ആരെങ്കിലും തിരിച്ചറിയോണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. ആളെ തിരിച്ചറിയാനുള്ള തീവ്ര അന്വേഷണത്തിലാണ് പോലീസ്. ഇതുവഴി കടന്നുപോയ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെങ്ങും അടുത്തദിവസങ്ങളില്‍ പ്രായമായവരെ കാണാതായതായി പരാതികളില്ല. സംഭവത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ പാലാ ഡി.വൈ.എസ്.പിയെ അറിയിക്കണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. ഫോണ്‍- 9497990051.
മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി. കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് നാലു വര്‍ഷം പിന്നിട്ടിരിക്കയാണ്. മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. പക്ഷേ ഇന്നും മലയാളി മനസില്‍ അദ്ദേഹം ജീവിക്കുന്നുണ്ട്. ഇപ്പോഴും കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്.
തീരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ടാണ് മണി ഉയര്‍ന്നുവന്നത്. കോമടി താരമായി നായകനും വില്ലനും സഹനടനുമൊക്കെയായി തിളങ്ങിയ അദ്ദേഹത്തോട് മലയാളികള്‍ക്ക് ഏറെ സ്നേഹമാണ് ഉള്ളത്. മണിച്ചേട്ടന്റെ തണലില്‍ ബിരുദത്തിലും ബിരുദാനന്ദ ബിരുദത്തിലുമൊക്കെ ഒന്നാം റാങ്കോടെ പാസായ മണിയുടെ അനുജന് ആര് എല്‍വി രാമകൃഷ്ന് ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കയാണ്.
തന്റെ ഈ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഏട്ടന്റെ ആത്മാവായിരിക്കുമെന്ന് രാമകൃഷ്ണനും ഉറപ്പുണ്ട്. മണിയുടെ മറ്റൊരു ആഗ്രഹമായിരുന്നു ഗ്രാമീണ ലൈബ്രറിയും യാഥാര്ഥ്യമായികഴിഞ്ഞു. മണി മരിച്ച് മൂന്ന് വര്‍ഷമായപ്പോള്‍ കലാഭവന്‍മണി സ്മാരക ലൈബ്രറി എന്നൊരു സ്ഥാപനം ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി തുറന്നുകൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹം രാമകൃഷ്ണന് സാധിച്ചത്. കാലടി സര്‍വ്വകലാശാലയില്‍ ജോലി നോക്കുകയാണ് രാമകൃഷ്ണന് ഇപ്പോള്‍.
മണിയുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ മണിയുടെ സര്‍വ്വസമ്പാദ്യവും നിമ്മിയും മകളുമാണ് കൈര്യം ചെയ്യുന്നതെന്ന് രാമകൃഷ്ണന് വ്യക്തമാക്കിയിരുന്നു. മണി മരിച്ചതോടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുകള്‍ എന്ന് പറഞ്ഞവരില്‍ പലരും ഇപ്പോള്‍ വിളിക്കാറുപോലുമില്ലെന്നും രാമകൃഷ്ണന് കൂട്ടിച്ചേര്‍ക്കുന്നു.
അച്ഛനില്ലാത്ത നാലുവര്‍ഷങ്ങള്‍ ചാലക്കുടി വിട്ട് ഭാര്യയും മകളും ഇപ്പോള്‍ എവിടെയാണ് എന്നറിയുമോ; നല്ലോര്‍മകളില്‍ തേങ്ങി അനുജനുംഅച്ഛന്റെ സ്നേഹമാണ് ശ്രീലക്ഷ്മി ഇന്നും മിസ് ചെയ്യുന്നത്. എവിടെ പോയാലും കൈനിറയെ സമ്മാനങ്ങളുമായിട്ടാണ് മണി തിരികേ മകള്‍ക്കരികിലേക്ക് എത്തുന്നത്. ഏറ്റവും കൂടുതല്‍ അച്ഛന് സമ്മാനിച്ചത് വാച്ചുകളായിരുന്നു. അച്ഛനൊപ്പമുള്ള യാത്രകളും പാട്ടും പാചകവുമെല്ലാം ഇന്നും ശ്രീലക്ഷ്മിക്ക് കണ്ണീരോര്‍മ്മകളാണ്. ശ്രീലക്ഷ്മിയുടെ ഒരു പിറന്നാളില്‍ ജാഗ്വാര്‍ കാറാണ് അദ്ദേഹം വീട്ടിലേക്ക് എത്തിച്ചത്. അച്ഛനാണെങ്കിലും ശ്രീലക്ഷ്മിയെ നുള്ളി നോവിക്കാറുപോലുമില്ലായിരുന്നു മണി. മണി മരിച്ച വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ ശവകുടീരവും പാടിയുമെല്ലാം കാണാന്‍ നിരവധി പേര് എത്താറുണ്ട്. വീട്ടുകാര്‍ക്കും മണിയുടെ മരണം ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല.
ഏക മകള്‍ ശ്രീലക്ഷ്മിയെ ഡോക്ടറാക്കണമെന്നായിരുന്നു മണിയുടെ ആഗ്രഹം. ചാലക്കുടിയിലെ പാവങ്ങളെ സംരക്ഷിക്കാനൊരു ഡോക്ടര്‍ എന്നാണ് മണി മകളോട് പറഞ്ഞിരുന്നത്.പഠിക്കാന്‍ മിടുക്കിയാണ് ശ്രീലക്ഷ്മി എസ്. എസ് എല്‍. സിയിലും പ്ലസ്ടുവിലും വളരെ ഉയര്‍ന്ന മാര്‍ക്കോടുകൂടിയാണ് പാസായത്. ശ്രീലക്ഷ്മിയും അച്ഛന്റെ ആഗ്രഹം സഫലമാക്കാനായി പാലായില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിലാണ്. മകളെ ഒറ്റയ്ക്ക് ഹോസ്റ്റലില്‍ ആക്കാതെ മണിയുടെ ഭാര്യ നിമ്മിയും വീടെടുത്ത് പാലായില്‍ മകള്‍ക്കൊപ്പം താമസിക്കുകയാണ്.
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ വാർത്താ വിനിമയ മന്ത്രാലയം വിലക്കേർപ്പെടുത്തിയ രണ്ട് മലയാളം ചാനലുകളുടെയും വിലക്ക് പിൻവലിച്ചു. വെള്ളിയാഴ്ച രാത്രി മുതൽ നിലവിൽ വന്ന 48 മണിക്കൂർ വിലക്ക് മണിക്കൂറുകൾക്ക് ശേഷം പിൻവലിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു എഷ്യാനെറ്റിന്റെ വിലക്ക് പിൻവലിച്ചത്. രാവിലെ 9 മണിയോടെ മീഡിയ വണ്ണിനെതിരായ നടപടിയും പിൻവലിക്കുകയായിരുന്നു. ഇരു ചാനലുകളും സംപ്രേക്ഷണം പുനഃരാരംഭിച്ചു. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിലക്ക് പിൻവലിച്ചതെന്ന് വ്യക്തമാക്കാൻ ചാനലുകളോ മന്ത്രാലയമോ തയ്യാറായിട്ടില്ല.
വിലക്ക് പിൻവലിച്ച കാര്യം അറിയില്ലെന്നായിരുന്നു മീഡിയ വൺ നൽകുന്ന പ്രതികരണം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ നേരിട്ട് അപ്ലിങ്കിങ് സ്ഥാപനത്തിലേക്കാണ് പോകുന്നതെന്നും മീഡീയ വൺ അറിയിച്ചു. ചാനലുകൾ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. ഇതാണിപ്പോൾ നീക്കിയതെന്നാണ് വിവരം.
ഡൽഹി കലാപം സംബന്ധിച്ച വിഷയത്തിൽ രണ്ട് ചാനലുകൾക്കും നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിക്കുകയും അതിന് രണ്ടുകൂട്ടരും മറുപടിയും നൽകിയിരുന്നു. ഈ വിശദീകരണം തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്നലെ വൈകീട്ട് അറിയിക്കുകയായിരുന്നു. ഡല്‍ഹിയിൽ നടന്ന വർഗീയ കലാപം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന ചാനലുകളായിരുന്നു ഇവ രണ്ടും.
ഇന്നലെ വൈകിട്ട് മുതല്‍ 48 മണിക്കൂര്‍ നേരമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എനിക്ക് പറയാന്‍ കഴിയുന്നത് മീഡിയാ വണ്ണിനെ സംബന്ധിച്ചാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിനെതിരെ സാധ്യമായ എല്ലാ നടപടികളും മീഡിയ വണ്‍ കൈകൊള്ളും. നിയമപരമായി നീങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കയാണ്. ഇതിന്റെ വിശദാംശങ്ങള്‍ ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഏതായാലും മാധ്യമ സ്വാതന്ത്യത്തിനും നിലനില്‍പ്പിനും തന്നെ ഭീഷണിയായ നീക്കത്തിനെതിരെ പോരാടാന്‍ തന്നെയാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.പേടിപ്പിച്ച് നിര്‍ത്തുകയെന്ന അവരുടെ ഉദ്ദേശം നടന്നു, നിരോധനത്തോടുള്ള മാധ്യമ സമീപനം കാണിക്കുന്നത് അതാണ്, ഞങ്ങള്‍ പോരാടും മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സിഎല്‍ തോമസ് പറഞ്ഞു
ഇതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. അത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ നല്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിടുകയെന്നതാണ്. ഭരണകൂടത്തിന് എതിരായതോ, താല്പര്യമില്ലാത്തതോ ആയ വാര്‍ത്തകള്‍ നല്കിയാല് ഇടപെടുമെന്ന ഭീഷണിയാണ് ഈ നിരോധന നീക്കത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. അടിയന്തരാവസ്ഥകാലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത അത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നുവെന്നാണ്. എന്നാല്‍ ഇപ്പോള്‍ അതിന്റെ പോലും ആവശ്യമില്ലെന്നാണ് ഭരണകൂടം തെളിയിച്ചിരിക്കുന്നത്. എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള ഭീഷണിയാണത്. ആര് എസ് എസ്സിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും വാര്‍ത്ത നല്‍കിയെന്നാണ് മീഡിയാവണ്ണിനെ വിലക്കുന്നതിന് കാരണമായി പറഞ്ഞിട്ടുള്ളത്. ഇത്തരത്തില്‍ ഒരു കുറ്റം ചാര്‍ത്തല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും എന്നാണ് തോന്നുന്നത്. ഭരണകൂടത്തിന്റെ താല്പര്യങ്ങള് മറച്ചുകെട്ടിലാതെ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു
കോട്ടയം: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി നോബിൾ മാത്യുവിനെ നിയമിച്ചു.കഴിഞ്ഞ രണ്ടു വർഷമായി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷനായി പ്രവർത്തിക്കുകയായിരുന്നു. കേരള ഹൈക്കോടതിയിൽ ഗവണ്മെന്റ് പ്ലീഡർ, സീനിയർ ഗവണ്മെന്റ് പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കൽ കുടുംബാംഗമാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് യൂണിയൻ ചെയർമാൻ, എംജി സർവകലാശാല യൂണിയൻ കൗണ്‍സിലർ, കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം, കാഞ്ഞിരപ്പള്ളി വില്ലേജ് യൂത്ത് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
സഭാസംഘടനകളിലടക്കം പ്രവർത്തിച്ചു വളർന്നുവന്ന നോബിൾ മാത്യു സംസ്ഥാന സ്കൂൾ യുവജനോത്സവ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും നിരവധി ഇന്റർ കൊളിജിയറ്റ്, ഇന്റർ യൂണിവേഴ്സിറ്റി പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനവും നേടി. കേരള സർവകലാശാലയിലെ ഏറ്റവും നല്ല പ്രസംഗകനുള്ള സചിവോത്തമ അവാർഡ് ജേതാവുമാണ്.
മുംബൈ: തകർച്ചയുടെ വക്കിലെത്തിയതിനെത്തുടർന്നു കേന്ദ്രസർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. മുംബൈയിലെ വർളിയിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. ഡിഎച്ച്എഫ്എലിനു വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
വെള്ളിയാഴ്ച കപൂറിനെതിരെ ഇഡി കള്ളപ്പണം വെളിപ്പിക്കലിനെതിരെ കേസെടുത്തിരുന്നു. കപൂറും യെസ് ബാങ്കിന്റെ മുൻ ഡയറക്ടർമാരും രാജ്യം വിടുന്നത് തടയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
യെസ് ബാങ്കിൽനിന്ന് 50,000 രൂപയിൽ കൂടുതൽ പിൻവലിക്കുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഏപ്രിൽ മൂന്നു വരെയാണ് നിയന്ത്രണം. ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 50000 രൂപയിൽ കൂടുതൽ പിൻവലിക്കുന്നതിന് നിക്ഷേപകരെ അനുവദിക്കുന്നതിന് ആർബിഐയുടെ പ്രത്യേക അനുമതി വേണ മെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നിക്ഷേപകന്റെയും അയാളുമായി ബന്ധപ്പെട്ടവരുടെയും ചികിത്സാവശ്യത്തിനോ പഠനാവശ്യങ്ങൾക്കോ വിവാഹസംബന്ധമായ ആവശ്യങ്ങൾക്കോ മറ്റു ചടങ്ങുക ൾക്കു വേണ്ടിയോ ആണെങ്കിൽ ആർബിഐ, 50000 കൂടുതൽ പിൻവലിക്കാൻ അനുമതി നൽകുമെന്നും ഉത്തരവിൽ പറയുന്നു.
യൂറോപ്പിൽ കൊറോണ വൈറസ് (കോവിഡ്–19) രോഗത്തിന്റെ കേന്ദ്രമായ ഇറ്റലിയിൽ മരണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർ കൂടി മരിച്ചതോടെയാണിത്. ഇതുവരെ 4,600 പേരെ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ.
ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ പത്തുദിവസത്തേക്ക് അടച്ചു. ഫുട്ബോൾ അടക്കമുള്ള കായികവിനോദങ്ങൾ കാണികളുടെ അഭാവത്തിൽ നടത്തണമെന്നാണ് നിർദേശം.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ ഒരു ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. ചൈനയിൽ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്റെ സൂചനകൾ ലഭിക്കുന്പോൾ യൂറോപ്പിൽ രോഗം പടരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഇറ്റലിക്കു പുറമേ, ഫ്രാൻസിലും ജർമനിയിലും രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്.
വിവാഹിതയും മിഷിഗണ്‍ ഹൈസ്കൂള്‍ മുന്‍ അധ്യാപികയുമായ 27-കാരിയെ രണ്ടു വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനു നാലു വര്‍ഷത്തിലധികം തടവ് ശിക്ഷ കോടതി വിധിച്ചു.
റോച്ചസ്റ്റര്‍ ഹൈസ്കൂളില്‍ ജോലി ചെയ്തിരുന്ന 27 കാരിയായ സ്പെഷല്‍ എജ്യുക്കേഷന്‍ അധ്യാപിക കാത്റീന് മേരി ഹൊട്ടാലിംഗ്, 2018 ഡിസംബറില്‍ 16ഉം 17ഉം വയസ്സുള്ള രണ്ടു വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് 51 മാസം ജയിലില്‍ കഴിയേണ്ടി വരുന്നത്.
ജനുവരിയില്‍ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
കൗമാരക്കാരായ വിദ്യാർഥികളുമായി ലൈംഗിക ബന്ധം, മയക്കുമരുന്ന് ഉപയോഗം, വിദ്യാർഥികള്‍ക്ക് മയക്കുമരുന്ന് നല്കല് തുടങ്ങി ആറു വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. എല്ലാ കുറ്റങ്ങളും സ്ഥിരീകരിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നു കോടതി നിരീക്ഷിച്ചു.
അധ്യാപിക മയക്കുമരുന്ന് നല്കിയ ഒരു കുട്ടി വിഭ്രാന്തി കാണിച്ചതായി കുട്ടിയുടെ അമ്മാവന് കോടതിയില്‍ മൊഴി നല്കി. ഒരു അധ്യാപിക ഒരിക്കലും ചെയ്യരുതാത്ത പ്രവൃത്തിയാണ് ചെയ്തതെന്നു കുട്ടിയുടെ രക്ഷാധികാരി കൂടിയായ അമ്മാവന് കോടതിയില്‍ പറഞ്ഞു. ഇതു തികച്ചും അസംബന്ധവും പരിഹാസ്യവുമാണെന്നും അദ്ദേഹം ജഡ്ജി മുമ്പാകെ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊറോണ പരിശോധന നടത്തിയിരുന്നെന്നു കോണ്‍ഗ്രസ്. ഫെബ്രുവരി 29-ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോള്‍ രാഹുല്‍ കൊറോണ വൈറസ് സംബന്ധിച്ച പരിശോധന നടത്തിയിരുന്നെന്നാണ് കോണ്‍ഗ്രസ് അറിയിച്ചു. രാഹുലിനെതിരേ ബിജെപി നേതാക്കള്‍ പരിഹാസം ഉന്നയിച്ചതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ വിശദീകരണം.
ബിജെപി എംപി രമേശ് ബിദുരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഇറ്റലി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍, കൊറോണ പരിശോധന നടത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നതു വിവാദമായിരുന്നു. രണ്ടാഴ്ച മുമ്പ് രാഹുല്‍ ഇറ്റലിയിലെ മിലാനിലേക്കു യാത്ര ചെയ്തിരുന്നു. തിരിച്ചുവന്നപ്പോള്‍, മറ്റു യാത്രക്കാര്‍ക്കൊപ്പം ക്യൂ നിന്നാണ് വിമാനത്താവളത്തില്‍ കൊറോണ പരിശോധനയ്ക്കു വിധേയനായതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ടി ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ മലയാളം ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ. രണ്ടുദിവസത്തേക്കാണ് നിരോധനം. ഡല്‍ഹിയിൽ നടന്ന വർഗീയ കലാപം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന ചാനലുകളാണ് ഇവ രണ്ടും.
ഈ ചാനലുകൾ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകൾക്കും ഈ വിഷയത്തിൽ നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നൽകിയിരുന്നെന്നും വിവരമുണ്ട്. ഈ നോട്ടീസ് തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂടൂബ് സ്ട്രീമിങ്ങും തടസ്സപ്പെട്ടിട്ടുണ്ട്. 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം. ഇന്ന് 7.30 മുതൽ നടപ്പാക്കി.ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനുസരിക്കാനായി ചില നിർദ്ദേശങ്ങൾ പ്രസാർ ഭാരതി പുറപ്പെടുവിച്ചിരുന്നു.