Latest News

കെഎസ്ഇബി സെക്ഷനിലെ വനിതാ സബ്എൻജിനീയർ ബൈക്ക് അപകടത്തിൽ മരിച്ചു. ചവറ സ്വദേശി ശ്രീതു (32) ആണ് രാവിലെ മരിച്ചത്. അടൂർ പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിയിലാണ് സംഭവം. സഹോദരനൊപ്പം ബൈക്കിൽ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ബൈക്കിനു കുറുകെ തെരുവ് നായ ചാടിയപ്പോൾ നിയന്ത്രണം വിട്ടാണ് അപകടം.

 

തമിഴ്നാട്ടിൽ വിഴുപുരത്ത് പത്താം ക്ലാസുകാരിയെ വീട്ടില്‍ കയറി തീവച്ചു കൊന്നു. അണ്ണാ.ഡി.എം.കെയുടെ പ്രാദേശിക നേതാവും സുഹൃത്തുമാണ് കൊടും ക്രൂരത കാട്ടിയത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്നാണ് വിഴുപുരം പൊലീസിന്റെ വാദം.

വിഴുപുരം സിറുമരുതൈ ഗ്രാമത്തില്‍ നിന്നുള്ള ക്രൂരതയില്‍ നടുങ്ങി നില്‍ക്കുകയാണ് തമിഴകം ഒന്നാകെ. നിസാര വഴക്കിന്റെ പേരില്‍ പതിനഞ്ചുകാരിയെ കൈകള‍്‍ പിറകിലോട്ടു കെട്ടി വായില്‍ തുണി തിരുകിയതിനു ശേഷം മണ്ണണ്ണയൊഴിച്ചു കത്തിച്ചു. ഗ്രാമത്തില്‍ പെട്ടികട നടത്തുന്ന ജയപാലിന്റെ മകള്‍ ജയശ്രീയാണ് കൊല്ലപെട്ടത്. ഉച്ചയ്ക്കു വീടിനോടു ചേര്‍ന്നുള്ള കടയ്ക്കു മുന്നിലിരിക്കുകയായിരുന്നു പെണ്‍കുട്ടി‍.

ഈ സമയത്ത് പ്രാദേശിക അണ്ണാ ഡി.എം.കെ നേതാവ് ജി.മുരുകന്‍ , കാളിയ പെരുമാള്‍ എന്നിവരെത്തി സാധനങ്ങള്‍ ആവശ്യപെട്ടു വഴക്കായി. പെണ്‍കുട്ടിയെ പിടികൂടിയ സംഘം കൈകള്‍ രണ്ടും പിറകിലേക്കു ബന്ധിച്ചു. വായില്‍ തുണി തിരുകി മണ്ണണ്ണ ഒഴിച്ചു കത്തികുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ കുട്ടിയെ വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ മരിച്ചു.

ജയപാലിന്റെ സഹോദരനെ എട്ടുവര്‍ഷം മുമ്പ് മുരുകനും സംഘവും കൊലപെടുത്തിയിരുന്നു. ഇതേ തുടർന്ന് കുടുംബങ്ങള്‍ തമ്മില്‍ വഴക്കും ശത്രുതയുമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മുരുകനെയും കാളിയപെരുമാളിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുടുംബത്തിനു നീതി കിട്ടണമെന്നാവശ്യപെട്ടു ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 5 കോടി രൂപ സംഭാവന നല്‍കിയ സംഭവത്തില്‍ നടന്‍ ഗോകുല്‍ സുരേഷ് പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്.

അമ്പലമാണെങ്കിലും ക്രിസ്ത്യന്‍ പളളിയാണെങ്കിലും ഇത് തെറ്റാണ്, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നോ, മുസ്ലിം പള്ളിയില്‍ നിന്നോ അവര്‍ (ഗവണ്‍മെന്റ്), എടുത്തിരുന്നോ എന്നായിരുന്നു ഗോകുല്‍ സുരേഷ് ഗോപിയുടെ പോസ്റ്റ്. പോസ്റ്റ് വലിയ വിവാദമായി മാറി. വിമര്‍ശനങ്ങളും ഉയര്‍ന്നു.

ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുല്‍ സുരേഷ്. പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതലെന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവര്‍ത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങള്‍ സ്വന്തം ധര്‍മത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് തോന്നും വിധം ആവിഷ്‌കരണം ചെയ്യാന്‍ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങള്‍ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നല്‍കുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകള്‍ക്ക് പുറമെയാണ് ഇതിനൊക്കെ അവര്‍ പൈസ കണ്ടെത്തുന്നത്. എന്നാലും അവര്‍ക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല.

അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതല്‍. ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ കുറിച്ചത്.
ഇതിന്റെ പേരില്‍ എനിക്കെതിരെ വന്ന കമെന്റുകളില്‍ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകള്‍) നിന്ന് തന്നെ മനസിലാകും പലര്‍ക്കും പദാവലിയില്‍ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളില്‍ എന്റെ അച്ഛന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളില്‍ വര്‍ഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും?

ഞാന്‍ ബിജെപിയും അല്ല, സങ്കിയുമല്ല എന്നാല്‍ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ട്ടലില്‍ വ്യക്തിപരമായി പലര്‍ക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാല്‍ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്.

ഇതൊക്കെ കണ്ട് അവര്‍ ആസ്വദിക്കുന്നു എന്നൊരു തോന്നല്‍. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാന്‍ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങള്‍ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!

കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങി ഇംഗ്ലണ്ട്. ഉപാധികളോടെയാണ് നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് ഉപാധികളോടെ പൊതു നിരത്തിലിറങ്ങാം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

അഞ്ച് ഘട്ടങ്ങളുള്ള പുതിയ കൊവിഡ് ജാഗ്രതാ സംവിധാനമാണ് ലോക്ക്ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്. ‘അടുത്ത ഘട്ടമായി ജൂണ്‍ 1 നകം ചില പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കും. ഈ ഘട്ടത്തില്‍ കടകള്‍ തുറക്കുന്നതും ഉള്‍പ്പെടും’ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ പിന്തുണയുണ്ടെങ്കിലേ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൊതു സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും അടുത്ത ഘട്ടത്തില്‍ തുറക്കും. പക്ഷേ ജൂലൈ ഒന്നിനു മുമ്പ് അത് സംഭവിക്കില്ല. പല ഘട്ടങ്ങളായി ലോക്ക് ഡൗണ്‍ തുറക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു. ‘ലോക്ക്ഡൗണ്‍ തുറക്കുന്നതിനുള്ള സമയമായിട്ടില്ല.ഈ ആഴ്ച അതുണ്ടാവില്ല. പകരം നടപടികള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വ്വമായ കാര്യങ്ങളാണ് കൈക്കൊള്ളുന്നത്’.

ലോക്കഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള പിഴകള്‍ വര്‍ധിപ്പിക്കുമെന്നും ബോരിസ് ജോണ്‍സണ്‍ അറിയിച്ചു. അതേസമയം, ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കരണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഇംഗ്ലണ്ടുകാര്‍ക്ക് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും പോകാന്‍ അനുവാദമുണ്ടെന്നും അവര്‍ അവിടെയുള്ളപ്പോള്‍ സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്നുമാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം.

ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ എയർ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തർ അനുമതി നൽകാതിരുന്നത് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. സൗജന്യ വിമാന സർവീസ് ആണ് എന്നാണ് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്.

ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ പല തരം ഫീസുകളിലും എയർ ഇന്ത്യയ്ക്ക് ഖത്തർ ഇളവ് അനുവദിച്ചിരുന്നു. ഒഴിപ്പിക്കൽ വിധത്തിലുള്ള വിമാന സർവീസാണെന്നും അതുകൊണ്ട് സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നുമാണ് കേന്ദ്രസർക്കാർ ഖത്തറിനെ അറിയിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.

ഇതിനെ തുടർന്നായിരുന്നു എയർ ഇന്ത്യയ്ക്ക് ഖത്തർ എയർപോർട്ട് പാർക്കിങ് ഫീസ്, ഹാൻഡ്ലിങ് ഫീസ് ഉൾപ്പെടെയുള്ളവയിൽ ഇളവ് നൽകിയത്. ദോഹയിൽ നിന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യാ വിമാനം യാത്ര തിരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് സൗജന്യയാത്രയല്ലെന്നും ഏകദേശം 700 റിയാലോളം യാത്രക്കാരിൽ നിന്നും എയർ ഇന്ത്യ ഈടാക്കുന്നുണ്ടെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിഞ്ഞത്.

ഇത്തരത്തിൽ ആളുകളിൽ നിന്ന് പണമീടാക്കി നടത്തുന്ന യാത്രയ്ക്ക് എന്തിനാണ് തങ്ങൾ സൗജന്യമായി ഇളവുകൾ നൽകുന്നതെന്ന ചോദ്യമാണ് ദോഹ വിമാനത്താവളം ഉയർത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം എയർ ഇന്ത്യക്ക് യാത്രാനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്. എന്നാൽ അടുത്ത ചൊവ്വാഴ്ച മുതൽ വിമാനസർവീസ് ഖത്തർ അനുവദിക്കുമെന്നാണ് റിപ്പോർട്ട്.

കൊവിഡ് പശ്ചാത്തലത്തിൽ ഗൾഫിലെ നിരവധി രാജ്യങ്ങൾ പൗരന്മാരെ സൗജന്യമായി അവരവരുടെ നാടുകളിൽ എത്തിക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗൾഫ് വിമാനക്കമ്പനികൾക്ക് ഇന്ത്യ അത്തരത്തിൽ ഒരു അനുമതി നൽകിയിരുന്നില്ല. ഒടുവിൽ യാത്രക്കാരിൽ നിന്നും 15000 രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് എയർ ഇന്ത്യ വിമാനത്തിൽ ഇവരെ ഇന്ത്യയിൽ എത്തിച്ചത്.

ഇത്തരത്തിൽ ടിക്കറ്റ് ഈടാക്കി ആളുകളെ കൊണ്ടുവരുന്ന നടപടിയിൽ പ്രതിഷേധിച്ച് ആദ്യവിമാനത്തിന് കുവൈറ്റും ഇന്ത്യയ്ക്ക് അനുമതി നൽകിയിരുന്നില്ല. പിന്നീട് ചർച്ചയ്ക്ക് ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവരാണ് മിക്ക പ്രവാസികളും. അതുകൊണ്ട് തന്നെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ടിക്കറ്റ് നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ അത് പരിഗണിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് സൗജന്യസേവനമെന്ന് ഗൾഫ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യ വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ഇന്ത്യയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.

600ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി പുതിയ റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിബിഎസ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്‍ഡ്യാനയിലെ വെയര്‍ഹൗസില്‍ ജോലിചെയ്യുന്ന ജന ജുമ്പ് ഒരു ടെലിവിഷന്‍ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെമ്പാടുമുള്ള കൊവിഡ് ബാധിതര്‍ക്കിടയില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗംബാധിച്ചതെന്ന് കണ്ടെത്തിയത്. യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കൊവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്. പുതിയ റിപ്പോര്‍ട്ട് ഇപ്പോള്‍ ആശങ്ക പടര്‍ത്തുന്നതാണ്.

സോഷ്യൽമീഡിയയിൽ കൊവിഡ് ഉൾപ്പടെയുള്ള ദുരന്തങ്ങളും ഗൗരവം നിറഞ്ഞ വിഷയങ്ങളുമെല്ലാം ട്രോളാകാറുണ്ട്. ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോൺ വിളിച്ചതിന്റെ പേരിൽ സോഷ്യൽമീഡിയ ഏതാനും നാളുകളായി ആഘോഷിക്കുന്ന പേരാണ് ഉസ്മാന്റേത്. പ്രത്യേക വിമാനത്തിൽ പ്രവാസികളെ എത്തിക്കാൻ തുടങ്ങിയതു മുതൽ ഓരോ ട്രോളന്മാരും അന്വേഷിക്കുന്നത് ഉസ്മാൻ എത്തിയോ എന്നായിരുന്നു. എങ്കിലിതാ നിങ്ങൾക്ക് നിരാശരാകാം. ഇനി പുതിയ വിഷയം തേടി പോകാം. കാരണം ഉസ്മാൻ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.

ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ കോളുകളുടെ വീഡിയോയിൽനിന്നാണ് ഈ ട്രോളുകളെല്ലാം ആരംഭിച്ചത്. ഒടുവിൽ ട്രോളന്മാർ അന്വേഷിച്ചു നടന്ന കെകെ ഉസ്മാൻ ഞായറാഴ്ച പുലർച്ചെ ദോഹയിൽനിന്ന് നെടുമ്പാശേരിയിലെത്തിയ വിമാനത്തിൽ വന്നിറങ്ങിയിരിക്കുകയാണ്. ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റാണ് കെകെ ഉസ്മാൻ.

പ്രതിപക്ഷ നേതാവ് സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങൾ മോശപ്പെടുത്തി ചിത്രീകരിക്കുന്നതിൽ ശരിക്കും വിഷമമുണ്ടെന്നായിരുന്നു ഉസ്മാന്റെ ആദ്യപ്രതികരണം. തന്നെ മാത്രമല്ല, ഒഐസിസിയുടെ മറ്റ് നേതാക്കളായ വർഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും അദ്ദേഹം വിളിച്ചിരുന്നെന്നും ഏപ്രിൽ മാസം തുടക്കത്തിൽ ഒരു വ്യാഴാഴ്ചയാണ് പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചതെന്നും ഉസ്മാൻ പറയുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ട എല്ലാസഹായവും ചെയ്തുനൽകണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പിറ്റേദിവസം വെള്ളിയാഴ്ചയും അദ്ദേഹം വിളിച്ചിരുന്നു.

ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പർ അദ്ദേഹം നൽകുകയും എല്ലാ സഹായവും എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഉസ്മാൻ പറയുന്നു. ലോക്ക്ഡൗൺ കാരണം അവിടെ 16 ഓളം പേരാണ് കുടുങ്ങികിടന്നിരുന്നത്. ചെന്നിത്തല വിളിച്ചുപറഞ്ഞതനുസരിച്ചാണ് അവിടെ എത്തിയത്. എല്ലാവർക്കും ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ നൽകിയെന്നും ഉസ്മാൻ വിശദീകരിച്ചു.

രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും സഹായം എത്തിക്കാനാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പക്ഷേ, അതെല്ലാം മോശപ്പെടുത്തുന്നരീതിയിൽ ചിത്രീകരിക്കുന്നതിൽ വിഷമമുണ്ട്. എന്തെല്ലാമായാലും ട്രോളന്മാരോട് തനിക്ക് കടപ്പാടുണ്ടെന്നും ഖത്തർ ഇൻകാസ് സ്ഥാപക പ്രസിഡന്റ് കൂടിയായ ഉസ്മാൻ പറയുന്നു. ഒന്നുമില്ലെങ്കിലും തന്റെ പേര് ഇത്രയും വൈറലാക്കിയതിൽ അവരോട് കടപ്പാടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഖത്തറിലും ഗൾഫ് രാജ്യങ്ങളിലും സജീവമായ സാമൂഹികപ്രവർത്തകനായ ഉസ്മാൻ ഗർഭിണിയായ മകൾക്കൊപ്പമാണ് ഞായറാഴ്ചയിലെ വിമാനത്തിൽ നാട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ കോഴിക്കോട് നാദാപുരത്തെ പാറക്കടവിലെത്തി. ഇനിയുള്ള ദിവസം സർക്കാർ നിർദേശിച്ച ക്വാറന്റൈനിലാണ്. വിമാനസർവീസുകളെല്ലാം പഴയപടിയായാൽ ഖത്തറിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. 45 വർഷമായി ദോഹയിൽ ബിസിനസ് നടത്തുകയാണ് ഉസ്മാൻ.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

കാലാവസ്ഥാ മാറ്റം കൊണ്ടും, സാധാരണ കണ്ടു വരുന്നതുമായ പനി അത്ര അപകടം വരുത്താറില്ല. എന്നാൽ മാറ്റ് പലവിധ അസുഖങ്ങൾ ഉള്ളവർക്കും മുതിർന്ന പൗരന്മാർക്കും വീട്ടിൽ ചെയ്യുന്ന ചെറിയ പ്രതിരോധ ചികിത്സകൾ കൊണ്ട് പനി കുറയുന്നില്ലെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
മഴക്കാലത്തും മഞ്ഞു കാലത്തും പനി കാണുന്നുണ്ട്. അന്തരീക്ഷ മലിനീകരണം പ്രധാന കാരണം എങ്കിലും ശരിയായ ആഹാര ദിനചര്യ പാലിക്കാൻ തയ്യാറാകാത്തതും കാരണം ആകും.
വയറിളക്കം, ടൈഫോയ്ഡ് മഞ്ഞപ്പിത്തം എന്നിവ പടർന്നു പിടിക്കാൻ ഇടയുള്ള കാലാവസ്ഥയാണ് മഴക്കാലവും വേനൽ കാലവും. ജലമലിനീകരണം പ്രധാന കാരണം ആകും.

മലിന ജലത്തിലൂടെ പകരുന്ന ഇനം മഞ്ഞപ്പിത്തം കരളിന്റെ ആരോഗ്യത്തെയാണ് ബാധിക്കുക.
ശരീര വേദന, പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, ശ്വാസതടസ്സം, വയറിളക്കം, നെഞ്ച് വേദന, ഛർദി, എന്നീ ലക്ഷണങ്ങൾ എല്ലാത്തരം പനികളിലും കാണാറുണ്ട്. ഇവയിൽ വിവിധ തരം പനികളായി കണ്ടു വരുന്ന ഡെങ്കി, ചിക്കുൻഗുനിയ എച് 1എൻ 1, എന്നിങ്ങനെ ഉള്ളവയുടെ പ്രത്യേക ലക്ഷണങ്ങളും പരിശോധനകളും ഒരു ഡോക്ടറെ കണ്ട് നടത്തി ഉചിതമായ പരിഹാരം തേടണം.

തുമ്മുമ്പോൾ ചുമക്കുമ്പോൾ കോട്ടുവായ് വിടുമ്പോൾ ഒക്കെ വായ് മറച്ചു പിടിക്കാൻ ശ്രദ്ധിക്കുക.
പരിസരം വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടന്ന് കൊതുകു വളരാൻ അനുവദിക്കരുത്.

വെട്ടിത്തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവു. മല്ലി, തുളസിയില, ജീരകം, കുരുമുളക് എന്നിവ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ നിന്ന് ആവി കൊള്ളുക. ആ വെള്ളം കുടിക്കാൻ ഉപയോഗിക്കുക, തണുത്ത ആഹാര പാനീയങ്ങൾ ഒഴിവാക്കുക, ചൂടുവെള്ളം ഗാർഗിൾ ചെയ്യുക എന്നിവ ശീലം ആക്കുക. രാത്രി തല നനച്ചു കുളി പാടില്ല.

പൂർണ വിശ്രമം, ദഹിക്കാൻ പ്രയാസം ഇല്ലാത്ത ആഹാരം കഴിക്കുക ധാരാളം വെള്ളം കുടിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കുക. കഞ്ഞി ആണ് നല്ലത്. കുറച്ച് അരിയിട്ട് വെയ്ക്കുന്ന ഏറെ കഞ്ഞിവെള്ളം ഉള്ള കഞ്ഞി. ചെറുപയർ വേവിച്ചത് മോര് കറി അഥവാ പുളിശ്ശേരി കൂട്ടി കുടിക്കാൻ നന്ന്.
പനി മാറിക്കഴിഞ്ഞു വീണ്ടും വരാതിരിക്കാൻ ആഹാരം, ദിനചര്യ, വിശ്രമം എന്നിവ കരുതലോടെ അനുഷ്ടിക്കണം

സാധാരണ ഉണ്ടാകുന്ന പനിക്ക് എങ്ങനെ ആശ്വാസം നേടാം. : ഡോക്ടർ എ. സി. രാജീവ്‌ കുമാർ

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

മലയാള സംഗീത രംഗത്ത് പ്രവർത്തിക്കുന്ന പഞ്ചമം ക്രീയേഷൻസിന്റെ ഈ വർഷത്തെ ആദ്യത്തെ സംരംഭമായ “പ്രണയ സൗഗന്ധികങ്ങൾ”എന്ന മലയാള പ്രണയ ഗാനങ്ങളുടെആലപ്പുഴ ഗാനപ്രിയ സ്റ്റുഡിയോയിൽ ആരംഭിച്ചു .ഗസൽ പോലെ മനോഹരമായ ഗാനങ്ങൾ നിറഞ്ഞ ഈ ആൽബത്തിലെ ഗാനങ്ങളുടെ സംഗീതം നിർവഹിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഡോക്ടർ ജയേഷ്‌കുമാർ ആണ് .ഗാനരചന നിർവഹിക്കുന്നത് ശ്രി ജി.രാജേഷ് ,ശ്രി ഭരണിക്കാവ് പ്രേംകൃഷ്ണ , ശ്രി സുമേഷ് കുറ്റിപ്പുറം എന്നിവരാണ് . ഗാനങ്ങളുടെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് ശ്രി സി .എസ്സ് .സനൽകുമാർ ,ഗാനപ്രിയ ആലപ്പുഴ ആണ് .ആൽബത്തിന്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുന്നത് . ഗായകനായ ശ്രി അലോഷ്യസ് പെരേര ഫേസ്ബുക് ലൈവിലൂടെ ഈ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി .പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ശ്രി ശ്രീജിത് ,ക്രിയേറ്റീലീവ്‌സ് ആണ് .

ബ്രി​ട്ട​നി​ൽ നി​ന്ന് 50,000 സാ​ന്പി​ളു​ക​ൾ ല​ണ്ട​നി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ബ്രി​ട്ട​നി​ലെ ലാ​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നേ​രി​ട്ട ത​ട​സ​മാ​ണ് സാ​ന്പി​ളു​ക​ൾ അ​യ​ക്കാ​ൻ കാ​ര​ണ​മെ​ന്ന്് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ലാ​ണ് സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ച​ത്. സ​ണ്‍​ഡേ ടെ​ല​ഗ്രാ​ഫ് ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​രി​ശോ​ധ​ന ഫ​ലം അ​മേ​രി​ക്ക​ൻ ലാ​ബു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച ശേ​ഷം ല​ണ്ട​നി​ലെ ഡോ​ക്ട​ർ​മാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഇ​തി​നു ശേ​ഷ​മേ വൈ​റ​സ് ബാ​ധ ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ആ​ളു​ക​ളെ അ​റി​യി​ക്കൂ.

Copyright © . All rights reserved