അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന് ആരോപിച്ച് നടി മാല പാര്‍വതിയുടെ മകനെതിരെ ട്രാന്‍സ് ജെന്‍ഡര്‍ യുവതി സീമ വിനീത് രംഗത്ത്. മാല പാര്‍വ്വതിയുടെ മകന്‍ അനന്ത കൃഷ്ണന്‍ 2107 മുതല്‍ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടേയും ചിത്രങ്ങളുടേയും സ്‌ക്രീന്‍ ഷോട്ട് സഹതിമായിരുന്നു സീമാ വിനീതിന്റെ ആരോപണം.
ഫേസ്ബുക്കിലൂടെയാണ് സീമ വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്. ശ്രീ മാല പാര്‍വതി നിങ്ങള്‍ വളര്‍ന്നു, പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നുവെന്ന് സീമ വിനീത് പറഞ്ഞു. അമ്മ സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടുമ്പോള്‍ മകന്‍ സ്ത്രീകളുടെ നഗ്‌നത കാണാനായി പോരാടുന്നുവെന്ന് സീമ ആരോപിച്ചു.
സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. നിരവധി പേരാണ് സീമ വിനീത് പങ്കുവെച്ച പോസ്റ്റിന് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്. മലയാള സിനിമ നടി എന്നതിലുപരി സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന വ്യക്തി കൂടിയാണ് മാല പാര്‍വതി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് രാവിലെ വെറുതെ ഒന്നു മെസ്സേജ് റിക്വസ്റ്റ് box തുറന്നു നോക്കി അയ്യോ ഞാന്‍ ഞെട്ടി പോയി പ്രശസ്ത ആക്ടിവിസ്റ്റ് ഫെമിനിസ്റ്റ് അഭിനേത്രി ആയ മലയാള സിലിമയിലെ ഒരു നടിയുടെ മകന്റെ msg ???????????? അമ്മ സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടുമ്പോള്‍ മകന്‍ സ്ത്രീകളുടെ നഗ്‌നത കാണാനായി പോരാടുന്നു
ചില വ്യക്തികളോട് നിര്‍ദേശം സ്വീകരിച്ചതിനു ശേഷം സ്‌ക്രീനില്‍ സ്‌ക്രീന്‍ shot പ്രദര്‍ശിപ്പിക്കുന്നതാണ്
Wait and see ????????????
രാജസ്ഥാനിലും കുതിരക്കച്ചവടത്തിന് ഒരുങ്ങി ബിജെപി. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് എംഎൽഎമാരെ വശത്താക്കാൻ ബിജെപി ശ്രമം ആരംഭിച്ചെന്നാണ് വിവരം. ഇക്കാര്യം വെളിപ്പെട്ട ഉടൻ തന്നെ തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ് കോൺഗ്രസ് നേതൃത്വം.
എംഎൽഎമാരെ ബുധനാഴ്ച രാത്രിയോടെ തന്നെ റിസോർട്ടിലേക്ക് മാറ്റി. ഡൽഹിജയ്പുർ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് റിസോർട്ടിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. സർക്കാരിനെ ദുർബലമാക്കാനുള്ള ശക്തമായ നീക്കമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണവുമായി ചീഫ് വിപ്പും രംഗത്തെത്തി.
അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണയ്ക്കുന്നവരെ വശീകരിച്ച് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് നടക്കുന്നെന്നും ചീഫ് വിപ്പ് മഹേഷ് ജോഷി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടർ ജനറലിന് മഹേഷ് ജോഷി പരാതി നൽകി. അഴിമതി, സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ, ജന പ്രതിനിധികളെ സ്വാധീനിക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇദ്ദേഹം ബിജെപിയുടെ പേരെടുത്ത് പറയാതെ രേഖാമൂലം പരാതി നൽകിയത്.
കഴിഞ്ഞ കുറെ വർഷമായി ധാരാളം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിക്കൊടുത്ത യൂറോ മെഡിസിറ്റി, പുതിയ അധ്യയനവർഷത്തിലേയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പോളണ്ടിലോ, യുക്രൈനിലോ പഠിച്ച് ഡോക്ടർ ആകാനോ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കാനോ നിരവധി അവസരങ്ങൾ യൂറോ മെഡിസിറ്റി വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു.
പോളണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസം
ലോകാരോഗ്യസംഘടന അംഗീകരിച്ചതും രാജ്യാന്തര മെഡിക്കൽ ഡയറക്ടറിയിൽ ഇടം നേടിയിട്ടുള്ളതുമായ പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ പഠിച്ച് ഡോക്ടർ ആകാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള പോളണ്ടിലെ ഈ യൂണിവേഴ്സിറ്റികളിലെ പഠനം പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ ആണ്. അത്യാധുനിക ലാബ്, ക്ലാസ് റൂം, ലൈബ്രറി സൗകര്യങ്ങളുള്ള പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികൾ, ലോകത്തിലെ ഏത് യൂണിവേഴ്സിറ്റികളുമായി കിടപിടിക്കുന്നതാണ്. പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ച കുട്ടികൾക്ക് പോളണ്ടിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാവുന്നതാണ്. പ്ലസ്ടുവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലും യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന സ്കൈപ്പ് ഇന്റർവ്യൂവിലെ പോയ്ന്റ്സിന്റെ അടിസ്ഥാനത്തിലുമാണ് കുട്ടികൾക്ക് പ്രവേശനം നൽകുന്നത്.
യുക്രൈൻ കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം
കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ, ഇന്ന് ലോകത്തെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യുക്രൈൻ. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റികൾ ആണ് യുക്രൈനിൽ ഉള്ളത്. ലോകാരോഗ്യസംഘടന അംഗീകരിച്ചതും, ലോകത്ത് ഒട്ടനവധി തൊഴിൽ സാധ്യതയുള്ള രാജ്യങ്ങളായ യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ മെഡിക്കൽ സ്ക്രീനിങ് പരീക്ഷകളായ USMLE , UKMLA , NEXT എന്നിവയ്ക്ക് ഒരുങ്ങാനും പ്രവേശനം നേടാനും കുട്ടികളെ സജ്ജരാക്കുന്ന യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക

ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഉന്നതപഠനം
ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികൾ ആയ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിച്ച്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ യോഗ്യത നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ബ്രിട്ടനിലെ നൂറിൽപരം യൂണിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂറോ മെഡിസിറ്റിയിലൂടെ ആയിരക്കണക്കിന് കോഴ്സുകൾക്ക് പ്രവേശനം നേടാവുന്നതാണ്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നതും പഠന ശേഷം രണ്ടു വർഷം യുകെയിൽ ജോലി ചെയ്യാനുള്ള അവസരവും ഇപ്പോൾ ലഭിക്കുന്നു.
പോളണ്ടിലും യുക്രൈയിനിലും സ്വന്തമായി പാർട്ണർ ഏജൻസിയുള്ള യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് ആ രാജ്യത്തെ പഠിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കുന്നതായിരിക്കും. കുട്ടികളെ വിമാനത്താവളത്തിൽനിന്ന് പിക്കപ്പ് ചെയ്യുന്നത് മുതൽ സിറ്റി ടൂർ, അക്കമഡേഷൻ ഫെസിലിറ്റീസ് മുതലായവ ഞങ്ങൾ ഒരുക്കി നൽകുന്നതായിരിക്കും.
നിങ്ങൾ ലോകത്തിലെ ഏത് ഭാഗത്ത് ജീവിക്കുന്നവർ ആകട്ടെ, വിദേശരാജ്യങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എഴുതുക. നിങ്ങളുടെ ഉന്നതവിദ്യാഭ്യാസം യൂറോ മെഡിസിറ്റിയിലൂടെ ഉറപ്പുവരുത്തുക.
ബന്ധപ്പെടുക :
Email: [email protected]
0044-7531961940
0091-9544557279
www.euromedicity.com
കേരള രജ്ഞി ട്രോഫി ക്രിക്കറ്റ് മുന്‍താരം കെ.ജയമോഹന്‍ തമ്പിയെ കൊലപ്പെടുത്തിയതെന്ന് മകന്‍ അശ്വന്റെ കുറ്റസമ്മതം. മദ്യപിക്കുന്നതിനുള്ള പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നുവെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോവിഡ് പരിശോധനകള്‍ക്കുശേഷമാകും അശ്വിനെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുക.
ഫോര്‍ട്ട് അസിസ്റ്റന്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ജയമോഹന്‍ തമ്പിയുടെ മകന്‍ അശ്വിന്‍, സുഹൃത്ത് സതി എന്നിവരെ ചോദ്യം ചെയ്തതിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ജയമോഹന്‍തമ്പി കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ നിഗമനം. ജയമോഹന്‍ തമ്പിയുടെ നാലുപവന്റെ മാല കാണാനില്ല. പൊലീസ് പറയുന്നതിങ്ങനെ. മദ്യപിക്കുന്നതിന്റെ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്റെ എ.ടി.എം കാര്‍ഡും പഴ്സു ജമോഹന്‍ തമ്പി തിരികെ ചോദിച്ചു.
തുടര്‍ന്ന് മകന്‍ അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നു .അശ്വിന്‍ തമ്പിയുടെ മുക്കിലിടിക്കുകയും ചെയ്തു. കര്‍ട്ടനില്‍ പിടിച്ചുകൊണ്ട് തമ്പി താഴെവീണു. വീണതിനുശേഷവും തലപിടിച്ച് ഇടിച്ചു. തുടര്‍ന്ന് തമ്പി ബോധരിഹിതനായി. ബോധം പോയെങ്കിലും ഉടന്‍ മരിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അനുജനോട് ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ചു. അയൽവാസികളുമായി അടുപ്പം സൂക്ഷിക്കാത്തവരാണ് കുടുംബാംഗങ്ങൾ. അതുകൊണ്ട് തന്നെ ജയമോഹൻ തമ്പിയെ വീടിന് പുറത്ത് കാണാതിരുന്നത് ആരും ശ്രദ്ധിച്ചില്ല.
കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് മാലിന്യം ശേഖരിക്കാനെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തക പറഞ്ഞു.
ശനിയാഴ്ചയാണ് ജയമോഹന് തമ്പിയെ ശുഭ അവസാനമായി കണ്ടത്. തിങ്കളാഴ്ച എത്തുമ്പോള്‍ ചീഞ്ഞ ഗന്ധമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടാംനിലയില് വാടകയ്ക്് താമസിക്കുന്ന യുവാവിനോട് വിവരം പറഞ്ഞു. ഇദ്ദേഹം ജനല്‍തുറന്നുനോക്കിയപ്പോഴാണ് തമ്പിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ ഭാര്യ മരിച്ചതിനുശേഷമാണ് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 20,45,549 പേരാണ് രാജ്യത്ത് ഇപ്പോൾ രോഗബാധിതരായുള്ളത്. മരിച്ചവരുടെ എണ്ണം 1,14,148 ആയി. 7,88,862 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോർക്ക്-4,00,660 , ന്യൂജഴ്സി-1,67,192, ഇല്ലിനോയിസ്-1,29,212, കാലിഫോർണിയ-1,37,034, മസാച്യുസെറ്റ്സ്-1,03,889, പെൻസിൽവേനിയ-80,961, ടെക്സസ്-78,997, മിഷിഗണ്‍-64,998, ഫ്ളോറിഡ-66,000, മെരിലാൻഡ്-58,904, ജോർജിയ-53,249, കണക്ടികട്-44,179, വിർജീനിയ-51,738, ലൂസിയാന-43,612, ഒഹിയോ-39,190.
മേൽപറഞ്ഞ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ. ന്യൂയോർക്ക്-30,603, ന്യൂജഴ്സി-12,369, ഇല്ലിനോയിസ്-6,018, കാലിഫോർണിയ-4,772, മസാച്യുസെറ്റ്സ്-7,408, പെൻസിൽവേനിയ-6,086, ടെക്സസ്-1,892, മിഷിഗണ്‍-5,943, ഫ്ളോറിഡ-2,769, മെരിലാൻഡ്-2,811, ജോർജിയ-2,285, കണക്ടികട്-4,097, വിർജീനിയ-1,496, ലൂസിയാന-2,962, ഒഹിയോ-2,429.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ യൂറോപ്പിൽ ആകമാനം ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നു എന്നു പഠന റിപ്പോർട്ട്. 11 യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗണിലൂടെ മാത്രം 32 ലക്ഷം പേരുടെ ജീവൻ രക്ഷിക്കാനായെന്നാണ് ലണ്ടൻ ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.
മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾക്ക് കാര്യമായ ഇളവുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ബിസിനസുകൾ അവസാനിപ്പിച്ചു വീട്ടിലിരിക്കാൻ ആളുകളോട് പറഞ്ഞ നടപടി ഇല്ലായിരുന്നുവെങ്കിൽ മേയ് നാലിനകം 32 ലക്ഷം ആളുകൾ മരിക്കുമായിരുന്നു. ഇതിനർഥം യുകെയിൽ 4,70,000, ഫ്രാൻസിൽ 6,90,000, ഇറ്റലിയിൽ 6,30,000 എന്നിവ ഉൾപ്പെടെ 32 ലക്ഷം ജീവൻ രക്ഷിക്കപ്പെട്ടു എന്നാണെന്നു നേച്ചർ ജേർണലിലെ റിപ്പോർട്ടിൽ പറയുന്നു.
ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, സ്പെയിൻ, ബെൽജിയം, ഓസ്ട്രിയ, ഡെൻമാർക്ക്, നോർവേ, സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് യൂറോപ്യൻ സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ശേഖരിച്ച കണക്കുകളാണ് പഠനത്തിന് ഉപയോഗിച്ചത്. രോഗത്തിന്റെ വ്യാപനം 82 ശതമാനം വരെ കുറയ്ക്കാൻ ലോക്ക്ഡൗണിലൂടെ സാധിച്ചു എന്നു പഠനത്തിൽ പറയുന്നു.<br> <br> കൊറോണക്കാലത്ത് ലോക്ഡൗണ്‍ എല്ലായിടത്തും ഒരു സമവാക്യമായി രൂപാന്തരപ്പെട്ടു. ലോക്ക്ഡൗണുകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ പൂർണമായി കണ്ടെ ത്തുന്നതിന് വർഷങ്ങളെടുക്കുമെന്നും പഠനം പറയുന്നു.
അതേസമയം, ബെർക്ലിയിലെ കലിഫോർണിയ സർവകലാശാല നടത്തിയ പഠനം പറയുന്നത് ചൈന, ദക്ഷിണ കൊറിയ, ഇറാൻ, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലെ ലോക്ക്ഡൗൺ ഏറെ പ്രയോജനം ചെയ്തില്ലന്നാണ്. എങ്കിലും ലോക്ക്ഡൗണ്‍ ആ രാജ്യങ്ങളിൽ 53 കോടി അണുബാധകളെ തടഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കാലഘട്ടങ്ങൾ താരതമ്യപ്പെടുത്തുന്പോൾ കൊറോണ വൈറസ് ഒരു യഥാർഥ മനുഷ്യ ദുരന്തമായിരുന്നുവെന്ന് ഗവേഷകരിലൊരാളായ ഡോ. സോളമൻ ഹിയാങ് പറഞ്ഞു. എന്നാൽ, വൈറസ് പടരുന്നത് തടയാനുള്ള ആഗോള നടപടി മൂലം മുന്പത്തേക്കാളും കുറഞ്ഞ കാലയളവിൽ കൂടുതൽ ജീവൻ രക്ഷിക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരം ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരികെ എത്തിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.
വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബയില്‍ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. അതേസമയം, ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും വിട്ടുകിട്ടാന്‍ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്.
ഇവരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തി ഇന്ത്യയിലേക്ക് എത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ ഫലമെന്നോണമാണ് കോടികള്‍ വിലവരുന്ന ആഭരണശേഖരം തിരികെ എത്തിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണ്.
ആസാമിലെ ടിൻസുകിയ ജില്ലയിൽ വാതകച്ചോർച്ചയുണ്ടായതിനെ തുടർന്ന് തീപിടുത്തമുണ്ടായ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണകിണറിനു സമീപം രണ്ടു മൃതദേഹം കണ്ടെത്തി. രക്ഷാപ്രവർത്തകരാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
14 ദിവസങ്ങളായി വാതക ചോർച്ചയുണ്ടായ എണ്ണക്കിണറിന് ചൊവ്വാഴ്ചയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ വ്യാപ്തി എത്രമാത്രം ശക്തമാണെന്ന് 10 കിലോമീറ്റർ ദൂരെ നിന്നു നോക്കിയാലും വ്യക്തമാകും.
സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് ഇന്ത്യൻ എയർഫോഴ്സും സൈന്യവും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തം ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തീപിടുത്തത്തെ തുടർന്ന് 1,610 കുടുംബങ്ങളെ നേരത്തെ തന്നെ പ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചിരുന്നു. എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് പ്രദേശത്തെ നിരവധി മത്സ്യങ്ങളും ഡോൾഫിനുകളും പക്ഷികളും ചത്തിരുന്നു.
തിരുവനന്തപുരം: കൊല്ലപ്പെട്ട മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് വീട്ടുജോലിക്കാരിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒന്നരവര്‍ഷമായി അച്ഛനും മകനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും ഇരുവരും മദ്യപിച്ച് പരസ്പരം അടികൂടാറുണ്ടെന്നും വീട്ടുജോലിക്കാരിയായ അനിത പറഞ്ഞു.
വെള്ളിയാഴ്ചയാണ് വീട്ടില്‍ അവസാനമായി ജോലിക്ക് പോയത്. ആഴ്ചയിലൊരു ദിവസമാണ് വീട് വൃത്തിയാക്കാന്‍ പോകാറുള്ളത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ജയമോഹന്‍ തമ്പിയെ കണ്ടിരുന്നു. തമ്പിയുടെ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ വഴക്ക് പതിവാണ്. വാഹനത്തിന്റെ താക്കോലിനും എടിഎം കാര്‍ഡിനുമൊക്കെയാണ് ഇരുവരും വഴക്കിടാറുള്ളത്. വീട്ടിലെ മുറിക്ക് വേണ്ടിയും തര്‍ക്കങ്ങളുണ്ടായിരുന്നു. ചിലപ്പോള്‍ അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും മുറിയില്‍ പൂട്ടിയിടാറുണ്ടെന്നും അനിത വിശദീകരിച്ചു.
അതേസമയം, ശനിയാഴ്ചയാണ് ജയമോഹന്‍ തമ്പി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛനെ കൊലപ്പെടുത്തിയെന്ന് അറസ്റ്റിലായ മകന്‍ അശ്വിന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഭവദിവസം അമിത മദ്യലഹരിയായതിനാല്‍ പലതും ഓര്‍മ്മയില്ലെന്നാണ് അശ്വിന്‍ പറയുന്നത്. കസ്റ്റഡിയിലുള്ള സുഹൃത്ത് സംഭവത്തില്‍ ദൃക്‌സാക്ഷിയല്ലെന്നാണ് നിഗമനം. ചില അയല്‍വാസികളും സുഹൃത്തുക്കളും ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വന്നുപോകാറുണ്ടെന്നും സി.ഐ. വിശദീകരിച്ചു.
പൊലീസ് സ്റ്റേഷനിൽ പലരും കടലാസിലെഴുതിയ പരാതിയുമായി പോകുമ്പോൾ പാലോട് ഒരു കുടുംബം പോയത് കടമായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തുമായാണ്. പാലോട് പൊലീസ് സ്റ്റേഷനിലാണ് രണ്ട് മക്കളുമായി ഒരു വീട്ടമ്മ കടം ചോദിച്ചെത്തിയത്. സഹായമായല്ല കടമായാണ് ഇവർ പണം ചോദിച്ചത്. അത് ജോലി ചെയ്ത് വീട്ടിക്കൊള്ളാമെന്നും അവർ കത്തിൽ വ്യക്തമാക്കിയിരുന്നു.
കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ പൊലീസുകാർ പണത്തിന് പുറമെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും വാങ്ങി നൽകി.
എസ്ഐക്ക് ലഭിച്ച കത്ത് ഇങ്ങനെ, “സർ, ഞങ്ങൾ പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൂത്തമകള്‍ പ്ലസ് ടുവിലും ഇളയമകൾ നാലിലുമായി പഠിക്കുന്നു. കുട്ടിക്ക് ടിസി വാങ്ങാന്‍ പോകുന്നതിനു മറ്റും എന്റെ കയ്യില്‍ സാമ്പത്തികമായി ഒന്നുമില്ല. അതിനാൽ ഒരു 2000 രൂപ കടമായി തന്ന് സഹായിക്കണം. ജോലിക്ക് പോയതിന് ശേഷം തിരികെ തരാം.”
പൊലീസുകാർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായ മനസ്സ് ഉണർന്നു. അവരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്.
നടൻ വരുൺ ശർമയുടെ മാനേജർ ദിഷ സാലിയൻ ചൊവ്വാഴ്ച മുംബൈയിൽ ആത്മഹത്യ ചെയ്തു. ദിഷ സാലിയൻ ആത്മഹത്യ ചെയ്തതായി മാൽവാനി പോലീസ് സ്റ്റേഷനിലെ ഡിസിപി സ്ഥിരീകരിച്ചു.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. രാത്രി ദിഷ ചില സുഹൃത്തുക്കൾക്കൊപ്പമാണ് അത്താഴം കഴിച്ചത്. പിന്നീട് കിടപ്പുമുറിയുടെ ജനലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ദിഷയുടെ മരണത്തിൽ വരുൺ ശർമ അനുശോചനം രേഖപ്പെടുത്തി.
“എനിക്ക് വാക്കുകൾ നഷ്‌ടപ്പെടുന്നു. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ ആകെ മരവിച്ചിരിക്കുകയാണ്. ഇതൊന്നും യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് ഓർമ്മകൾ. വളരെ സ്നേഹമുള്ള ഒരു വ്യക്തിയും അടുത്ത സുഹൃത്തുമായിരുന്നു. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഏറെ ഭംഗിയോടെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. നിന്നെ വല്ലാതെ മിസ് ചെയ്യും. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് കുടുംബത്തിനുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. നീ പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല. ഇത് വളരെ നേരത്തെ ആയിപ്പോയി,” ഇൻസ്റ്റഗ്രാമിൽ വരുൺ ശർമ കുറിച്ചു.